അമ്മ വേഷങ്ങളിലൂടെയും സപ്പോർട്ടിം​ഗ് റോളിലൂടെയും തിളങ്ങുന്ന താരമാണ് ജോളി ചിറയത്ത്. സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച്‌ ജോളി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. കാസ്റ്റിങ് കൗച്ചിന്റെ പേരിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഇന്നത്തെ കാലത്തെ പിള്ളേർക്ക് സെക്‌സിനെ കുറിച്ചും ലൈംഗികതയെ പറ്റിയുമുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

‘കാസ്റ്റിങ് കൗച്ചിന്റെ പേരിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം മാറുക എന്നതാണ് അതിലെ പ്രധാന കാര്യം. ഒരു ജോലിയ്ക്ക് വേണ്ടിയോ ആവശ്യങ്ങൾക്ക് വേണ്ടിയോ സെക്‌സ് ആവശ്യപ്പെടുകയാണ്. കാശിന് പകരം സെക്‌സ് കൊടുക്കേണ്ടി വരുന്നത്. അതും സ്ത്രീകളോട് മാത്രമാണ് അത് ആവശ്യപ്പെടുന്നത്.

സ്ത്രീയെ ഒബ്ജക്ടിഫൈ ചെയ്ത് കാണുന്ന ഒരു സമൂഹത്തിൽ സ്ത്രീയോട് പരസ്യമായി സെക്‌സ് ആവശ്യപ്പെടുക എന്ന് പറയുന്നത് ഭയങ്കര അലിഖിത നിയമമായിട്ട് നിൽക്കുന്ന ഒരു സ്ഥലത്താണ് നമ്മളുള്ളത്. അതായത് സെക്‌സ് ചെയ്യാൻ വേണ്ടി ഒരു സ്ത്രീ ശരീരം കിട്ടിയാൽ കൊള്ളാമെന്നുള്ള ദാരിദ്ര്യം പിടിച്ച അവസ്ഥ. പക്ഷേ ഇന്നത്തെ പിള്ളേരുടെ കാര്യത്തിലില്ല. ഏതാണ്ട് എല്ലാവരും ഒരു ലിവിങ് റിലേഷനിലോ ഗോൾഫ്രണ്ട്, ബോയ്ഫ്രണ്ട് റിലേഷനുള്ളവരോ ആണ്. അത്യാവശ്യം അവർ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളുകളൊക്കെയാണ്. ലൈംഗികത തന്നെ വയലൻസിനുള്ളതും വരുമാനത്തിനുള്ളതുമായ ടൂളായി മാറിക്കഴിഞ്ഞു.

എന്റെ ലൈംഗികത എനിക്കിഷ്ടമുള്ളത് പോലെ ചെയ്താൽ നിങ്ങൾക്കെന്താണ് കുഴപ്പമെന്ന് ഒരു സ്ത്രീ ചോദിച്ചാൽ അതിലൊരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നുന്നില്ല