ഹരിപ്പാട് : കെഎസ്ആർടിസിയുടെ ഹരിപ്പാട്-മലക്കപ്പാറ ഏകദിന ഉല്ലാസ യാത്രയുടെ അടുത്ത ട്രിപ്പ്‌ നവംബർ ഏഴ് ഞായറാഴ്ച. രാവിലെ 4.45ന് ബസ് ഹരിപ്പാട് നിന്ന് പുറപ്പെട്ട് ആതിരപ്പള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങൾ കണ്ട് മടങ്ങുന്നു. ഏകദേശം 60 കിലോമീറ്ററോളം ദൂരം വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്നതിനാൽ കാട്ടുമൃഗങ്ങളെയും കാണാൻ സാധ്യതയുണ്ട്. അതി മനോഹരമായ പ്രകൃതി ഭംഗി നുകർന്ന് മലക്കപ്പാറയിലെത്തി വൈകുന്നേരത്തോടെ കോടമഞ്ഞിന്റെ തണുപ്പിലൂടെ തിരികെ യാത്ര. വാരാന്ത്യ ദിനം ഒരു അസുലഭ ഓർമ്മയാക്കാൻ ഈ കാനന ഭംഗി നുകർന്നുള്ള യാത്രയ്ക്ക് കഴിയുമെന്ന് കെഎസ്ആർടിസി ഉറപ്പ് നൽകുന്നു. പോയി തിരികെ വരുന്നതിന് യാത്രക്കൂലി ഒരാൾക്ക് 600 രൂപയാണ്. ഭക്ഷണത്തിനായി നല്ല ഹോട്ടലുകളിൽ ബസ് നിർത്തും. മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ചെയ്തുതരും. ആദ്യ ട്രിപ്പ് ഈ ഞായറാഴ്ച പോകും. അതിനുള്ള സീറ്റ് ഫുൾ ആയികഴിഞ്ഞു. ഇനി നവംബർ ഏഴിലെ യാത്രയ്ക്കായി ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: ഹരിപ്പാട് ഡിപ്പോ എൻക്വയറി – 0479 2412620. ഈ മെയിൽ [email protected]
മൊബൈൽ – 89214 51219, 9947812214, 9447975789, 9947573211, 8139092426
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.