2009ൽ യു കെയിലെ ലിവർപൂളിൽ തുടക്കം കുറിച്ച യു കെയിൽ താമസിക്കുന്ന അങ്കമാലി പ്രദേശവാസികളുടെ കൂട്ടായ്മയായ അങ്കമാലി സല്ലാപം ഇത്തവണ ഈ മെയ്‌ 6നു ശനിയാഴ്ച ( നാളെ) വാറിംഗ്ടണിൽ വച്ച് നടത്തപ്പെടുകയാണ് . ഓരോ വർഷവും വിവിധ പ്രദേശങ്ങളിൽ വച്ച് പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തുന്ന ഒരു രീതിയാണ് അങ്കമാലി സല്ലാപത്തിനുള്ളത്. അതുകൊണ്ടുതന്നെ ഇന്നും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ വരുന്നവരെല്ലാം വളരെ സന്തോഷമായിട്ടാണ് സല്ലപിച്ചു മടങ്ങാറ്.

നാടുവിട്ട് മറുനാട്ടിൽ ജന്മനാട്ടുകാരൊത്ത് നാട്ടുവിശേഷം പറയാൻ കിട്ടുന്ന അവസരം ആഘോഷമാക്കുവാൻ ഒരുങ്ങിയിരിക്കുവാണ് അങ്കമാലിക്കാർ…

റിഥം ഓഫ് വാറിംഗ്ടൺ ഒരുക്കുന്ന ശിങ്കാരിമേളത്തോടെ സ്വാഗതം ചെയ്ത് ആരംഭിക്കുന്ന ആഘോഷം,, വിവിധ നൃത്തങ്ങളും, അങ്കമാലി അങ്കിൾസിൻ്റെ ശ്രീരാമലക്ഷമണ കൈകൊട്ടികളിയും, അങ്കമാലി വോയ്‌സിൻ്റെ ഗാനമേളയും പിന്നെ ഡി ജെയും കഴിഞ്ഞ് വൈകിട്ട് 7 മണിയ്ക്ക് തിരശീല വീഴും.

അതി രുചികരമായ അങ്കമാലി മാങ്ങാക്കറിയും അങ്കമാലി പോർക്ക് വരട്ടിയതുമാണ് അങ്കമാലി സല്ലാപത്തിന്റെ പ്രധാന വിഭവം. തനതായ വിഭവങ്ങളുമായി തദ്ദേശീയരായ ആളുകൾ പരിചയപ്പെട്ടും പരിചയം പുതുക്കിയും ഒരുമിച്ചുകൂടി കണ്ട് ഭക്ഷണവും കഴിച്ചുല്ലസിച്ചു മടങ്ങാൻ വാറിംഗ്ടണിലേക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

ഇത്തവണ സല്ലാപത്തിന്റെ ചീഫ് കോ ഓർഡിനേറ്റർ വാറിംഗ്ടണിൽത്തന്നെയുള്ള ശ്രീ. ഷീജോ വർഗ്ഗീസ് ആണ്. യുക്മയുടെ വൈസ് പ്രസിഡന്റകൂടിയായ അദ്ദേഹത്തിനൊപ്പം സല്ലാപത്തിന്റെ വിജയത്തിനായി സ്കോട്ലൻഡിൽ നിന്നുള്ള ശ്രീ. ഷൈജൻ തോട്ടക്കരയും ബർമിംഗ്ഹാമിൽ നിന്നുള്ള മോനി ഷീജോയും , ജോയ് ആഗസ്തിയും, സാജു കാവുങ്ങയുമൊക്കെ ഉണ്ട്.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

ഷീജോ വർഗ്ഗീസ്:-07852 931287
ഷൈജൻ തോട്ടക്കര:-07453262221