ഇത് ആദ്യമായി മലയാളികൾക്ക് അഭിമാനമായി ഹോസ്പിറ്റാലിറ്റി,ട്രാവൽ ആൻഡ് ഷെയർ മേഖലയിലെ ഏറ്റവും മികച്ച 90 വനിതകളുടെ ലിസ്റ്റിൽ ഏക ഇന്തൃക്കാരിയായി അഞ്ജലി മനോജ് കുമാർ ഇടം പിടിച്ചു . ലണ്ടൻ ആസ്ഥാനമായ ഡബ്ബ്യയു .ഐ.എച്ച് 2020 ഗ്രൂപ്പും എം.ബി. എസ്. ഗ്രൂപ്പും സംയുക്തമായാണ് ഹോസ്പിറ്റാലിറ്റി, ട്രാവൽ ആൻഡ് ഷെയർ മേഖലയിലെ ഏറ്റവും മികച്ച 90 വനിതകളുടെ പട്ടിക പുറത്തിറക്കുന്നത്. അഞ്ജലി മനോജ് കുമാർ യു കെ യിൽ പിസ്സാ ഹട്ട് യൂറോപ്പിന്റെ ടെക്നോളജി ഹെഡ് ആണ് .

മുബൈ റ്റാറ്റാ ഇൻഫോറ്റെക്കിൽ തന്റെ ഔദേൃാഗിക ജിവിതം ആരംഭിച്ച് പിന്നീട് യു. എസ് സോഫ്റ്റ് വെയർ , ഇൻഫോസിസ് തുടങ്ങിയ കമ്പനികളിൽ സേവനം അനുഷ്ടിച്ചതിനു ശേഷമാണ് യുകെയിൽ പിസ്സാ ഹട്ട് യൂറോപ്പിന്റെ ഹെഡ് ഓഫ് ടെക്നോളജിയായി നിയമിതയാകുന്നത്. വാറ്റ്ഫോഡ് ഇ. എം. ഐ. എസ് ( എമിസ്) സോഫ്റ്റ്-ൽ സോഫ്റ്റ് വെയർ പ്രൊഫഷണലായ മനോജ് കുമാറിൻെറ ഭാരൃയായ അഞ്ജലി 2017ൽ യുകെ പാർലമെൻറ് ഹാളിൽ യുകെ എംപിമാരും വിവിധ സ്ഥാപനങ്ങളിലെ ടെക്നോളജിസ്റ്റുകളും പങ്കെടുത്ത യുറോപ്പ്- ഇന്തൃ സമ്മിറ്റിൽ പാനലിസ്റ്റായും യുകെ യിൽ പല ഐറ്റി ഡയറക്റ്റേഴ്സ് ഫോറമുകളിൽ മോഡെറേറ്ററായും പങ്കെടുത്തിട്ടുണ്ട്.

വിദ്യാർത്ഥികളായ തിർത്ഥ, അർത്ഥ് എന്നിവർ മക്കൾ ആണ്. മൂബൈ ഇൻഡാൽ കമ്പനി ലിമിറ്റെഡിലെ റീട്ടയേഡ് ഉദേൃാഗസ്ഥനായ പിവി ചന്ദ്രവതിയുടെയുംമകളായ അഞ്ജലി ജനിച്ചതും വളർന്നതും തന്റെ പഠനം പൂർത്തികരിക്കുന്നതും ഔദേൃാഗിക ജീവിതം ആരംഭിക്കുന്നതും എല്ലാം മുബൈ ൽ അയിരുന്നു. കേരളത്തിലെ കണ്ണൂർ കരുവഞ്ച്വാൽ സ്വദേശിയാണെങ്കിലും വർഷങ്ങളോളമായി വാറ്റ് ഫോർഡിൽ താമസിച്ചുവരുന്നു. എപ്പോഴും പൂഞ്ചിരിതുകുന്ന മുഖം,ലാളീത്വം മുഖമുദ്ര ആയുളള അഞ്ജലി ആതുരസേവന രംഗത്ത് തന്റെതായ വൃക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.