ബോസ്റ്റൺ ∙ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടുന്ന മത്സരത്തിന് മുഴുവൻ അർജന്റീനൻ റഫറി സംഘത്തെ നിയോഗിച്ച ഫിഫയുടെ തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചു. മുഖ്യ റഫറിയായി ഫകുണ്ടോ ടെല്ലോയും സഹ റഫറിമാരും ഉൾപ്പെടെ മത്സരത്തിലെ പ്രധാന ഒഫിഷ്യൽമാരെല്ലാം അർജന്റീനയിൽ നിന്നുള്ളവരാണെന്നതാണ് വിമർശനങ്ങൾക്ക് കാരണം. ഈ ലോകകപ്പിൽ ആദ്യമായാണ് ഒരു മത്സരത്തിന് മുഴുവൻ ഒഫിഷ്യൽ സംഘവും ഒരേ രാജ്യത്തുനിന്ന് വരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2022 ലോകകപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപിച്ചതിന്റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് മാധ്യമങ്ങളും ആരാധകരും തീരുമാനത്തിനെതിരെ രംഗത്തെത്തി. അർജന്റീന ടൂർണമെന്റിൽ ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം നിയമനം സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നാണ് വിമർശനം. സാമൂഹിക മാധ്യമങ്ങളിലും ഫിഫക്കെതിരെ പക്ഷപാത ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, റഫറി നിയമനം ഫിഫയുടെ നിലവിലെ നടപടിക്രമങ്ങൾക്ക് അനുസൃതമാണെന്നും ഇതുവരെ അനീതിയുണ്ടായെന്നതിന് തെളിവുകളില്ലെന്നും ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും ടൂർണമെന്റിൽ റഫറിയിങ് സംബന്ധിച്ച വിവാദങ്ങൾ ഇതിനകം തന്നെ ചർച്ചയായ സാഹചര്യത്തിൽ പുതിയ തീരുമാനം കൂടുതൽ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള മത്സരം മാത്രമല്ല, റഫറി നിയമനവും ഇപ്പോൾ ലോക ഫുട്ബോളിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.