സ്വന്തം ലേഖകൻ

യു എസ് :- കഴിഞ്ഞ നാലു വർഷങ്ങളായി ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് ആയിരുന്നു അമേരിക്കയിലെ പ്രഥമ മകൾ എന്ന പദവി അലങ്കരിച്ചിരുന്നത്. എന്നാൽ ഉടൻ തന്നെ ഇവാൻകയും, ഭർത്താവ് ജരെഡ് കുഷ്ണറും വൈറ്റ് ഹൗസിന് പുറത്തേക്ക് പോകും എന്നാണ് ഇലക്ഷൻ റിപ്പോർട്ടുകൾ പ്രവചിക്കുന്നത്. ജോ ബൈഡന് ജയിക്കുവാൻ ഇനി നാല് ഇലക്ട്രൽ കോളേജ് വോട്ടുകൾ മാത്രമാണ് വേണ്ടിയത്. പെൻസിൽവേനിയയിലും ജോ ബൈഡൻ തന്റെ ലീഡ് നില ഉയർത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ വിജയസാധ്യത വർദ്ധിച്ചിരിക്കുന്നത്. ജോ ബൈഡൻ ജയിച്ചാൽ, അമേരിക്കയുടെ പ്രഥമ മകളുടെ സ്ഥാനത്തേക്ക് വരിക അദ്ദേഹത്തിന്റെയും ജില്ലിന്റെയും മകളായ മുപ്പത്തൊമ്പതുകാരി ആഷ്‌ലി ബൈഡൻ ആയിരിക്കും. ആഷ്‌ലിയുടെ ഭർത്താവ് അൻപത്തിമൂന്നുകാരനായ പ്ലാസ്റ്റിക് സർജൻ ഡോക്ടർ ഹോവാർഡ് ക്രൈൻ ആണ്.

ഇവാൻക ട്രംപിനെ പോലെ വേദികൾ ഇഷ്ടപ്പെടുന്ന ആളല്ല ആഷ്‌ലി. അതുകൊണ്ടുതന്നെ ബൈഡന്റെ ഭരണത്തിൽ ആഷ്‌ലിയുടെ സാന്നിധ്യം വലിയ മാറ്റങ്ങൾ വരുത്തുകയില്ല എന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ബൈഡന്റെ മുൻ ഭാര്യയായ നീലിയ 1972 ൽ ഒരു കാർ ആക്സിഡന്റിൽ ആണ് മരണപ്പെട്ടത്. ഈ വിവാഹത്തിൽ ബൈഡന് രണ്ട് ആൺകുട്ടികൾ ഉണ്ടായിരുന്നെങ്കിലും, ഒരാൾ പിന്നീട് ബ്രെയിൻ കാൻസർ മൂലം മരിച്ചു.

ആഷ്‌ലി ബൈഡനെ 1999 ൽ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം തന്നെ 2002 ൽ പോലീസ് ഓഫീസറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനെതിരെയും ആഷ്‌ലിക്കെതിരെ കേസ് ഉണ്ടാരുന്നു. സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ആയിരുന്നു ആഷ്‌ലി. പൊതു വേദികളിൽ നിന്നു വിട്ട് നിൽക്കുന്ന വ്യക്തിത്വമാണെങ്കിലും, ബൈഡന്റെ ചില തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ആഷ്‌ലിയും പങ്കെടുത്തിരുന്നു.