ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹീത്രു എയർപോർട്ടിൽ കളഞ്ഞു കിട്ടിയ ബാഗിൽ നിന്ന് വിലകൂടിയ സാധനങ്ങൾ മോഷ്ടിച്ച ലഗേജ് ഹാൻഡ്‌ലർക്ക് ജയശിക്ഷ . 29,000 പൗണ്ടിന്റെ ആഭരണങ്ങളാണ് പ്രീതി സ്റ്റാങ്കിയ മോഷ്ടിച്ചത്. സംഭവം നടന്നത് ജനുവരി 20-ാം തീയതിയാണ്. ടെർമിനൽ 2- വിലെ ഒരു ബാഗിൽ നിന്നാണ് ഇവർ മോഷണം നടത്തിയത്.

മോഷ്ടിച്ച സാധനങ്ങളിൽ 500 പൗണ്ട് അടങ്ങിയ ഡിസൈനർ ഹാൻഡ്ബാഗുകൾ, റേ-ബാൻ സൺഗ്ലാസുകൾ, ഒരു ഡിസൈനർ വാച്ച്, ഒരു മാക്ബുക്ക്, ഒരു ഡയമണ്ട് മോതിരം എന്നിവ ഉൾപ്പെടുന്നു. ബാഗിന്റെ ഉടമയായ സന്ധ്യാ ഗണേശും അവരുടെ പങ്കാളിയും മൗറീഷ്യസിൽ അവധിക്കാലം ചിലവഴിച്ചതിനുശേഷം തിരിച്ചെത്തിയപ്പോഴാണ് മോഷണത്തിന് ഇരയായത്. ലഗേജ് കാണാനില്ലെന്ന് ഹീ ത്രൂ എയർപോർട്ട് ജീവനക്കാർ പറഞ്ഞപ്പോൾ സന്ധ്യ പോലീസിൽ പരാതി പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രീതി സ്റ്റാങ്കിയ നടത്തിയ മോഷണം തിരിച്ചറിഞ്ഞത്.

ജനുവരി 24 ന് വെബ്ലിയിലെ ഹാട്ടൺ റോഡിൽ വച്ച് 46 കാരിയായ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ കണ്ടെടുത്ത ആഭരണങ്ങൾ തന്റേതാണെന്ന വാദത്തിലായിരുന്നു ഇവർ. ടാഗ് നീക്കം ചെയ്ത ബാഗ് തന്റേതാണെന്നും ഇവർ അവകാശപ്പെട്ടു. എന്നാൽ 3,000 പൗണ്ട് വജ്രമോതിരവും 500 പൗണ്ടിൻ്റെ പണവും ഡിസൈനർ സൺഗ്ലാസുകളും ഉൾപ്പെടെ 4,000 പൗണ്ടിൻ്റെ സാധനങ്ങൾ കണ്ടെത്താനായില്ല.
മോഷണം സമ്മതിച്ച ശേഷം, താൻ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സ്റ്റാങ്കിയ പോലീസിനോട് പറഞ്ഞതായി പ്രോസിക്യൂട്ടർ റയാൻ ഇവാൻസ് കോടതിയെ അറിയിച്ചു. കുറ്റം തെളിഞ്ഞതിനെ തുടർന്ന് ഇവരെ 12 മാസത്തെ തടവിനാണ് കോടതി ശിക്ഷിച്ചത് .