ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ 2022 ൽ രണ്ട് ബാങ്ക് അവധികൾ കൂടുതൽ ഉണ്ടായിരുന്നു. രണ്ടും എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഒന്ന് രാജ്ഞിയുടെ പ്ലാറ്റിനം ജുബിലിയും, മറ്റൊന്ന് മരണത്തെ തുടർന്നും. എന്നാൽ ചാൾസ് രാജാവിന്റെ കിരീടധാരണത്തോടനുബന്ധിച്ച് രാജ്യത്തിന് അവധി ലഭിക്കുന്നതിനാൽ അടുത്ത വർഷം മറ്റൊരു അധിക അവധിയും ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മെയ്‌ മാസത്തിലാണ് കിരീടധാരണം ആഘോഷിക്കുന്നത്.

വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന ചടങ്ങിന് രണ്ട് ദിവസത്തിന് ശേഷം മെയ് 8 തിങ്കളാഴ്‌ച ആഘോഷത്തിനായി രാജ്യത്തിന് മുഴുവൻ അവധി ലഭിക്കുമെന്ന് നവംബറിൽ തന്നെ സർക്കാർ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിന്റെ ഭരണ ചക്രത്തിൽ ഒരു പുതിയ രാജാവ് കിരീടം ഏൽക്കുന്നത് അതുല്യ നിമിഷമാണെന്നും അതിനാലാണ് ഇത്തരമൊരു ക്രമീകരണമെന്നുമാണ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്. രാജ്യത്ത് അധികം ഒരു അവധിദിനം നൽകുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചരിത്ര നിമിഷത്തിൽ കഴിയുന്നത്ര ആളുകൾക്ക് ആഘോഷങ്ങളിൽ പങ്കുചേരാൻ അവസരം നൽകാനാണ് സ്കോട്ടിഷ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി നിക്കോള സ്റ്റർജൻ പറഞ്ഞു. ഔദ്യോഗിക പരിപാടികൾക്ക് പുറമെ രാജ്യത്ത് പ്രാദേശികമായും ആഘോഷയോഗങ്ങൾ ചേരുന്നുണ്ട്. ഇംഗ്ലണ്ടിനും വെയിൽസിനും ബാങ്ക് അവധി ദിനങ്ങൾ ഒരേപോലെയാണ്. എന്നാൽ സ്കോട്ട്‌ലൻഡിനും വടക്കൻ അയർലൻഡിനും ചില വ്യത്യാസങ്ങൾ ഉണ്ട്. സർ ജോൺ ലുബോക്കിന്റെ 1871-ലെ ബാങ്ക് ഹോളിഡേയ്‌സ് ആക്റ്റ് പ്രകാരം നാലിടത്തും അവധി ദിനങ്ങൾ ഒരേപോലെയാണ് വരേണ്ടത്. എന്നാൽ ഇപ്പോൾ ചില കാരണങ്ങൾ കൊണ്ട് അതിൽ മാറ്റം വന്നിട്ടുണ്ട്.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബാങ്ക് അവധി ദിനങ്ങൾ

* ജനുവരി 2 തിങ്കളാഴ്ച – പുതുവത്സര ദിനം (പകരം ദിവസം)

* ഏപ്രിൽ 7 വെള്ളിയാഴ്ച – ദുഃഖവെള്ളി

* ഏപ്രിൽ 10 തിങ്കൾ – ഈസ്റ്റർ തിങ്കൾ

* മെയ് 1 തിങ്കളാഴ്ച – മെയ് ആദ്യകാല ബാങ്ക് അവധി

* മെയ് 8 തിങ്കളാഴ്ച – ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിനായുള്ള ബാങ്ക് അവധി

* മെയ് 29 തിങ്കളാഴ്ച – സ്പ്രിംഗ് ബാങ്ക് അവധി

* ഓഗസ്റ്റ് 28 തിങ്കൾ – വേനൽ ബാങ്ക് അവധി

* ഡിസംബർ 25 തിങ്കൾ – ക്രിസ്മസ് ദിനം

* ഡിസംബർ 26 ചൊവ്വാഴ്ച – ബോക്സിംഗ് ദിനം

സ്കോട്ട്ലൻഡിലെ ബാങ്ക് അവധി ദിനങ്ങൾ

* ജനുവരി 2 തിങ്കളാഴ്ച – പുതുവത്സര ദിനം (പകരം ദിവസം)

* ജനുവരി 3 ചൊവ്വാഴ്ച – ജനുവരി 2 (പകരം ദിവസം)

* ഏപ്രിൽ 7 വെള്ളിയാഴ്ച – ദുഃഖവെള്ളി

* മെയ് 1 തിങ്കളാഴ്ച – മെയ് ആദ്യകാല ബാങ്ക് അവധി

* മെയ് 8 തിങ്കളാഴ്ച – ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിനായുള്ള ബാങ്ക് അവധി

*മെയ് 29 തിങ്കളാഴ്ച – സ്പ്രിംഗ് ബാങ്ക് അവധി

* ഓഗസ്റ്റ് 7 തിങ്കൾ – വേനൽക്കാല ബാങ്ക് അവധി

* നവംബർ 30 വ്യാഴാഴ്ച – സെന്റ് ആൻഡ്രൂസ് ദിനം

* ഡിസംബർ 25 തിങ്കൾ – ക്രിസ്മസ് ദിനം

* ഡിസംബർ 26 ചൊവ്വാഴ്ച – ബോക്സിംഗ് ദിനം

നോർത്തേൺ അയർലൻഡ് ബാങ്ക് അവധി ദിനങ്ങൾ

* ജനുവരി 2 തിങ്കളാഴ്ച – പുതുവത്സര ദിനം (പകരം ദിവസം)

* മാർച്ച് 17 വെള്ളിയാഴ്ച – സെന്റ് പാട്രിക് ദിനം

* ഏപ്രിൽ 7 വെള്ളിയാഴ്ച – ദുഃഖവെള്ളി

* ഏപ്രിൽ 10 തിങ്കൾ – ഈസ്റ്റർ തിങ്കൾ

*മെയ് 1 തിങ്കളാഴ്ച – മെയ് ആദ്യകാല ബാങ്ക് അവധി

*മെയ് 8 തിങ്കളാഴ്ച – ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിനായുള്ള ബാങ്ക് അവധി

* മെയ് 29 തിങ്കളാഴ്ച – സ്പ്രിംഗ് ബാങ്ക് അവധി

* ജൂലൈ 12 ബുധനാഴ്ച – ബോയ്ൻ യുദ്ധം (ഓറഞ്ച്മാൻ ദിനം)

* ഓഗസ്റ്റ് 28 തിങ്കൾ – വേനൽ ബാങ്ക് അവധി

* ഡിസംബർ 25 തിങ്കൾ – ക്രിസ്മസ് ദിനം

* ഡിസംബർ 26 ചൊവ്വാഴ്ച – ബോക്സിംഗ് ദിനം