ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്തെ ഓഹരി വിപണികൾ നിലവിലെ ഉയർന്ന നിലയിൽ തുടരാനാവില്ലെന്നും ഭാവിയിൽ ഇടിവ് സംഭവിക്കാമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി .ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന അനിശ്ചിതത്വങ്ങളും ഭീഷണികളും ഇപ്പോഴത്തെ ഓഹരി വിലകളിൽ ശരിയായി പ്രതിഫലിക്കുന്നില്ല എന്ന് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണറായ സാറാ ബ്രീഡൻ പറഞ്ഞു, . വിപണികൾ ചരിത്രപരമായ ഉയർന്ന നിലയിൽ തുടരുമ്പോഴും സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ അതിനെ പിന്തുണയ്ക്കുന്നില്ലെന്നതാണ് പ്രധാന ആശങ്ക. പല രാജ്യങ്ങളിലും പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്നതും, പണപ്പെരുപ്പം പൂർണമായി നിയന്ത്രിക്കപ്പെട്ടിട്ടില്ലാത്തതും വിപണിയിലെ അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളായി ആണ് വിലയിരുത്തപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരേസമയം നിരവധി സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറ്റവും ആശങ്കാജനകമെന്ന് ബ്രിഡൻ വ്യക്തമാക്കി. വലിയ സാമ്പത്തിക ആഘാതം, ബാങ്കിംഗ് മേഖലയിലോ സ്വകാര്യ വായ്പാ മേഖലയിലോ വിശ്വാസ നഷ്ടം, കൂടാതെ കൃത്രിമ ബുദ്ധി മേഖലയിലെ ഉയർന്ന മൂല്യനിർണ്ണയങ്ങൾ പെട്ടെന്ന് താഴ്ന്നാൽ അതിന്റെ ആഘാതം ആഗോളതലത്തിൽ പ്രതിഫലിക്കാമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് അമേരിക്കൻ ഓഹരി വിപണി വലിയ സാങ്കേതിക കമ്പനികളുടെ പ്രകടനത്തെ ആശ്രയിച്ചാണ് മുന്നേറുന്നത്. അതേസമയം, അന്താരാഷ്ട്ര ഊർജ്ജ ഏജൻസി ലോക ചരിത്രത്തിലെ വലിയ ഊർജ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ വിപണി ഉയർന്ന് നിൽക്കുന്നത് ആശങ്കയോടെയാണ് സാമ്പത്തിക വിദഗ്ദ്ധർ കാണുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്കുള്ള വൻ നിക്ഷേപങ്ങൾ പുതിയ അവസരങ്ങൾ തുറക്കുമ്പോഴും കടുത്ത ആശങ്കയും ഉയരുന്നുണ്ട്. 1990കളിലെ ഡോട്ട്‌കോം വളർച്ച കാലത്തെ നിക്ഷേപ സാഹചര്യത്തോടെ സാമ്യമുള്ളതാണെന്ന് Bill Gates ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടു. അന്നത്തെ പോലെ തന്നെ ചില ബിസിനസ് മാതൃകകളിലേക്ക് വൻതോതിൽ നിക്ഷേപം ഒഴുകുകയാണെങ്കിൽ ഭാവിയിൽ വലിയ നഷ്ടങ്ങൾ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. എന്നാൽ, കൃത്രിമ ബുദ്ധി ചിപ്പ് നിർമ്മാണ രംഗത്തെ മുൻനിര കമ്പനിയായ എൻവിഡിയയുടെ മുഖ്യ നിർവാഹക ഉദ്യോഗസ്ഥനായ ജെൻസൻ ഹുവാങ് ഇത്തരം ആശങ്കകൾ തള്ളി. കൃത്രിമ ബുദ്ധി വിപ്ലവം ഇപ്പോഴും തുടക്ക ഘട്ടത്തിലാണ് എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. വിപണിയിലെ ഈ വ്യത്യസ്ത വിലയിരുത്തലുകൾ അടുത്ത കാലത്ത് ഓഹരി വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമോയെന്നത് ആഗോള സാമ്പത്തിക ലോകം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്.