സ്റ്റോക്ക് ഓൺ ട്രെന്റ്: നാടകീയ സംഭവവികാസങ്ങൾ അരങ്ങേറി സ്റ്റോക്ക് ഓൺ ട്രെന്റ് ഹോസ്പിറ്റൽ. ഇന്ന് രാവിലെ ആറരയോടെ ഒരാളുടെ അറസ്റ് പോലീസ് രേഖപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ആക്‌സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിൽ എത്തിയ ആൾ ഞാൻ ബോംബറാണ് എന്ന് സ്വയം വെളിപ്പെടുത്തുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. ഒരു ചുവന്ന കാറിലെത്തി ആശുപത്രിക്ക് മുൻപിൽ പാർക്ക് ചെയ്തശേഷമാണ്‌ ആശുപത്രി റിസപ്ഷനിൽ എത്തി ഇത്തരത്തിൽ ഭീഷണി മുഴക്കിയത് എന്നാണ് അറിയുവാൻ കഴിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അറസ്റ്റ്  നടന്നതായി മാത്രമാണ് ഇപ്പോൾ പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തിയുള്ളയാളോ മറ്റോ ആണോ എന്നും ബോംബ് ഭീഷണി വ്യാജമായിരുന്നോ എന്നും പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.