ലിസ്ബൺ: പോ​ർ​ച്ചു​ഗ​ലി​ൽ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച അ​മ്മ കു​ഞ്ഞി​നു ജന്മം ന​ല്കി. മു​ൻ അ​ന്താ​രാ​ഷ്ട്ര തോ​ണി​തു​ഴ​ച്ചി​ൽ താ​ര​മാ​യി​രു​ന്നു കാ​ത​റീ​നാ സെ​ക്വീ​റ​നാ​ണ് ആ​ണ്‍​കു​ഞ്ഞി​നു ജ·ം ​ന​ല്കി​യ​ത്.   പോ​ർ​ട്ടോ​യി​ൽ സെ​ന്‍റ് ജോ​ർ​ജ് ആ​ശു​പ​ത്രി​യി​ലാ​ണു സം​ഭ​വം. വെ​ന്‍റി​ലേ​റ്റ​റു​ടെ സ​ഹാ​യ​ത്തോ​ടെ കു​ഞ്ഞി​ന്‍റെ പൂ​ർ​ണ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യ​തി​നു​ശേ​ഷ​മാ​യി​രു​ന്നു കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​ത്. ക​ടു​ത്ത ആ​സ്ത്‌മ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് വ​ള​രെ നേ​ര​ത്തെ ത​ന്നെ സ്പോ​ർ​ട്സി​ൽ നി​ന്നു വി​ര​മി​ക്കേ​ണ്ടി വ​ന്ന കാ​ത​റീ​ന​യ്ക്ക് ഇ​രു​പ​ത്തി​യാ​റാം വ​യ​സി​ൽ, കു​ഞ്ഞി​ന് അ​ഞ്ചു​മാ​സം വ​ള​ർ​ച്ച​യു​ള്ള​പ്പോ​ൾ ആ​സ്ത്‌മ അ​റ്റാ​ക്കു​ണ്ടാ​യി.

ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ട​തി​നാ​ൽ ശ​രീ​ര​ത്തി​നു ത​ള​ർ​ച്ച​ ബാ​ധി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ 26 നു ​കാ​ത​റീ​ന​യു​ടെ മ​സ്തി​ഷ്ക്ക​മ​ര​ണം ഡോ​ക്ട​ർ​മാ​ർ സ്ഥി​രീക​രി​ച്ചു. പി​ന്നീ​ട് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ജീ​വ​ൻ നി​ല​നി​ർ​ത്തി​പ്പോ​ന്നത്. സാ​ൽ​വ​ദോ​ർ എ​ന്ന് കുട്ടിക്കു പേ​രു ന​ല്കി. നി​യോ നേറ്റ​ൽ ഐ​സി​യു​വി​ൽ സാ​ൽ​വ​ദോ​ർ സു​ഖ​മാ​യി​രി​ക്കു​ന്നു