ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഏറ്റവും വിലയേറിയ വീട് മുതൽ കുറഞ്ഞ വിലയ്ക്ക് വീട് ലഭിക്കുന്ന നഗരങ്ങളുടെ വിവരങ്ങൾ പുറത്തിറക്കി. പുറത്ത് വിട്ട പട്ടികയനുസരിച്ച് ഏറ്റവും കുറഞ്ഞ ചിലവിൽ വീടുകൾ വാങ്ങിക്കാൻ സാധിക്കുക അബെർഡീനിലാണ്. അതേസമയം ഏറ്റവും കുറഞ്ഞ വാടകയ്ക്ക് വീട് ലഭിക്കുന്നത് കാർലിസിൽ സിറ്റിയിലാണ്. അബർഡീനിൽ രണ്ട് കിടപ്പുമുറികൾ വരെയുള്ള വീടുകൾക്ക് ശരാശരി വില £102,601 ആണ്. ഇതിൽ 20% ഡിപ്പോസിറ്റായി പരിഗണിച്ചാൽ, അബർഡീനിൽ ആദ്യമായി വാങ്ങുന്നയാൾക്ക് മോർട്ട്ഗേജ് ചിലവായി പ്രതിമാസം ഏകദേശം £406 നൽകിയാൽ മതിയാവും. അതേസമയം കാർലിസിൽ ഉള്ള ശരാശരി വാടക £607 ആണ്.

ചരിത്ര പ്രസിദ്ധമായ കത്തീഡ്രലും പബ്ബുകളും ഉള്ള ഹെർട്ട്ഫോർഡ്ഷയറിലെ സെൻ്റ് ആൽബൻസ് ആണ് ലണ്ടന് ശേഷം ഏറ്റവും ഉയർന്ന വില വരുന്ന സിറ്റി. ഇവിടെ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും സ്ഥലത്തെ വീടുകളുടെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. പട്ടികയിലെ രണ്ടും മൂന്നും സ്ഥാനങ്ങൾ കേംബ്രിഡ്ജും വിഞ്ചസ്റ്ററും കരസ്ഥമാക്കി.

ലണ്ടന് പുറത്ത് ഏറ്റവും കൂടുതൽ വാടക ആവശ്യപ്പെടുന്ന നഗരമായി ഓക്സ്ഫോർഡിനെ പട്ടികയിൽ കാണാം. ബ്രിട്ടനിലുടനീളം 50 ലധികം നഗരങ്ങളിൽ പഠനം നടത്തിയതിന് ശേഷമാണ് ഗവേഷകർ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. അബർഡീന് ശേഷം ഏറ്റവും കുറഞ്ഞ വിലയിൽ വീടുകൾ ലഭിക്കുന്ന നഗരം നഗരമായി ബ്രാഡ്‌ഫോർ ആണ്. ഇവിടെ ശരാശരിയുള്ള വീടുകളുടെ വില £107,929 ആണ്. £111,263 വാങ്ങിക്കുന്ന സണ്ടർലാൻഡ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഏറ്റവും കുറഞ്ഞ തുകയ്ക്ക് വീടുകൾ ലഭിക്കുന്ന നഗരങ്ങൾ:

1. അബർഡീൻ, £102,601, £406

2. ബ്രാഡ്‌ഫോർഡ്, £107,929, £400

3. സണ്ടർലാൻഡ്, £111,263, £413

4. കാർലിസ്ലെ, £111,268, £413

5. പ്രെസ്റ്റൺ, £112,273, £416

6. ഹൾ, £113,920, £423

7. ഡണ്ടി, £116,191, £460

8. സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, £117,113, £434

9. ഡർഹാം, £125,957, £467

10. ഡോൺകാസ്റ്റർ, £128,062, £475

ഏറ്റവും ഉയർന്ന തുകയിൽ വീടുകൾ ലഭിക്കുന്ന നഗരങ്ങൾ:

1. ലണ്ടൻ, £501,934, £1,862

2. സെൻ്റ് ആൽബൻസ്, £391,964, £1,454

3. കേംബ്രിഡ്ജ്, £361,429, £1,341

4. വിൻചെസ്റ്റർ, £344,638, £1,278

5. ഓക്സ്ഫോർഡ്, £338,085, £1,254

6. ബ്രൈറ്റൺ, £335,402, £1,244

7. ബ്രിസ്റ്റോൾ, £280,112, £1,039

8. ചെംസ്ഫോർഡ്, £262,522, £974

9. യോർക്ക്, £244,834, £908

10. എഡിൻബർഗ്, £239,028, £946