ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സർച്ചാർജ് ഉയർത്തുന്നത് ജീവനക്കാർ ഇല്ലാത്ത അവസ്ഥയിൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ തിരിച്ചടിയാകുമെന്ന് മെഡിക്കൽ അസോസിയേഷൻ.

ഇപ്പോൾതന്നെ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് നേരിടുന്ന എൻ എച്ച് എസിനെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന തീരുമാനം ആണിത്. ബ്രിട്ടീഷുകാരുടെ ജീവൻ രക്ഷിക്കുന്ന വിദേശികളായ ജീവനക്കാർ വർഷം 625 പൗണ്ട് സർചാർജ് ആയി ഗവൺമെന്റിന് നൽകണം. ഈ യു സ്റ്റാഫ് അല്ലാത്തവർ ഹെൽത്ത് സർച്ചാർജ് നൽകുന്നത് ഇനിയും വർദ്ധിപ്പിക്കാൻ ഉള്ള തീരുമാനത്തിൽ ആണ് പ്രധാനമന്ത്രി. നാല് വർഷത്തിനുള്ളിൽ മൂന്നാമത്തെ വർധനവാണ് ഇത്. 400 പൗണ്ടിൽ നിന്നും 625 പൗണ്ട് ലേക്ക് സർച്ചാർജ് ഉയർത്തുമെന്നും, ബ്രെക്സിറ്റിനുശേഷം യുകെയുടെ പൗരന്മാർ അല്ലാത്ത ഇ യു ഉൾപ്പെടെ മുഴുവൻ പ്രവാസി ജോലിക്കാർക്കും ഇത് ബാധകമാകും എന്നും കൺസർവേറ്റീവ് പാർട്ടി അറിയിച്ചിരുന്നു..

ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും ഉൾപ്പെടെ പങ്കാളിയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ആയി ബ്രിട്ടണിൽ എത്തി ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ നിരവധിയാണ്. അങ്ങനെയുള്ളവർ വർഷം 2500 പൗണ്ട് ഗവൺമെന്റിന് നൽകേണ്ടിവരും. ഒരു ലക്ഷത്തിലധികം ഒഴിവുകൾ നിലനിൽക്കെ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ആരോഗ്യമേഖലയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന് ബ്രിട്ടണിൽ നാലുലക്ഷത്തോളം വരുന്ന നേഴ്സുമാരുടെ നേതാവ് പറഞ്ഞു. മനുഷ്യത്വമില്ലാത്ത ഇത്തരം നടപടികൾക്കെതിരെ ആരോഗ്യ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഈ നടപടി കൂടുതൽ വോട്ടുകൾ നേടാനുള്ള തന്ത്രം ആണെങ്കിൽ പോലും കൺസർവേറ്റീവ് പാർട്ടി ഇമിഗ്രേഷൻ മേഖലയിൽ എത്രമാത്രം അജ്ഞരാണ് എന്ന വെളിപ്പെടുത്തലാണ് ഇതിലൂടെ ലഭിക്കുന്നതെന്ന്, ബി എം എ റൂളിങ് കൗൺസിൽ ചെയർമാൻ ഡോക്ടർ ചാന്ദ് നാഗ്പോൾ പറഞ്ഞു. പ്രവാസികൾ മറ്റുള്ളവരെപ്പോലെ ടാക്സ് നൽകുന്നില്ല എന്നതാണ് പ്രശ്നം എങ്കിൽ കൂടിയും ഈ പ്ലാനിന് കീഴിൽ അവർ രണ്ട് ഇരട്ടിയിലധികം പണം നൽകുന്നുണ്ട്. നഴ്സുമാരുടെ വാർഷികവരുമാനം തന്നെ ഏകദേശം ഇരുപത്തി മൂവായിരത്തി 23, 137 പൗണ്ട് ആണെന്ന് ഇരിക്കെ ഈ തിരിച്ചടി കനത്തതാണ്. രണ്ട് വർഷത്തിനിടെ രണ്ടാം തവണയും സർച്ചാർജ് കൂട്ടുന്നത് പ്രവാസികൾക്ക് നേരെയുള്ള കനത്ത ആഘാതം മാത്രമല്ല എൻഎച്ച്എസ് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ മറച്ചുവെക്കാനുള്ള ബുദ്ധിപൂർവമായ നീക്കം കൂടിയാണെന്ന് പ്രവാസി ക്ഷേമ വകുപ്പിന്റെ പബ്ലിക് അഫയേഴ്സ് ആൻഡ് ക്യാമ്പയിൻ മാനേജറായ മിന്നി റഹ്മാൻ പറഞ്ഞു.