Association

സജീഷ് ടോം
ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ “ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കള്‍ക്ക് പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരം നേടിയ മാധവന്‍ ബി. നായര്‍, “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായ തമ്പി ജോസ് (ലിവര്‍പൂള്‍) എന്നിവരെ പരിചയപ്പെടാം.

മാധവന്‍ നായര്‍ : ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍

യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.

മാധവന്‍ നായര്‍ ന്യൂജേഴ്‌സിയിലെ അറിയപ്പെടുന്ന സാംഘടനാ പ്രവര്‍ത്തകനും ബിസിനസുകാരനും കൂടിയാണ്. വ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്ന മാധവന്‍ നായര്‍ക്ക് ഓരോ വിഷയത്തിലും ഉള്ള നിലപാട് ഫൊക്കാനയ്ക്കു വേണ്ടിയും അമേരിക്കന്‍ – കേരളീയ മലയാളി സമൂഹത്തിനും വേണ്ടി ഉപയോഗപ്പെടുത്തുകയാണ്.

തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പൂനൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജുമെന്റില്‍ ബിരുദവും പെന്‍സല്‍വാനിയ അമേരിക്കന്‍ കോളേജില്‍ നിന്ന് ഫിനാന്‍സില്‍ ബിരുദവും നേടിയ ശേഷം 2005 ല്‍ ന്യൂ ജേഴ്‌സി ആസ്ഥാനമായി ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ് സ്ഥാപനം ആരംഭിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റും, നാമം സ്ഥാപകനും, എം ബി എന്‍ ഇന്‍ഷുറന്‍സ് ആന്‍ഡ് ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്‍സിഉടമയുമാണ്.

ഫൊക്കാനാ കേരളാ ഗവണ്‍മെന്റിന്റെ തൊഴില്‍ വകുപ്പുമായി സഹകരിച്ച് തോട്ടം മേഖലയില്‍ നിര്‍മ്മിച്ചു നല്‍കുന്ന നൂറ് വീടുകളില്‍ ആദ്യത്തെ പത്തു വീടുകളുടെ താക്കോല്‍ദാനം ജനുവരി 12 ന് മൂന്നാറില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കേരളത്തെ വേട്ടയാടിയ 2018ലെ മഹാപ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ ജില്ലകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഫൊക്കാനാ ഭവനം പ്രോജക്ടിന് രൂപം നല്‍കിയത്. പ്രബലമായ പ്രവാസി സംഘടനയായ ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കേരള സമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. അതിന് നേതൃത്വം നല്‍കുന്ന മാധവന്‍ നായര്‍ യൂറോപ്പ്-അമേരിക്കന്‍ മേഖലയിലെ പകരം വയ്ക്കാനില്ലാത്ത കാലഘട്ടത്തിന്റെ മലയാളി നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു.

തമ്പി ജോസ് (ലിവര്‍പൂള്‍): “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരം

യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് തമ്പി ജോസ് (ലിവര്‍പൂള്‍) “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായത്.

തമ്പി ജോസിനു യുക്മ കൊടുക്കുന്ന അവാര്‍ഡ് മുഴുവന്‍ ലിവര്‍പൂള്‍ മലയാളികള്‍ക്കും ഉള്ള അംഗീകാരം എന്ന നിലയില്‍ ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. ലിവര്‍പൂള്‍ മലയാളി സമൂഹം തമ്പി ജോസിനെ അഭിനന്ദന പ്രവാഹംകൊണ്ട് മൂടുകയാണ്.
2000 ത്തോടുകൂടി ബ്രിട്ടണിലെ നഴ്സിംഗ് മേഖലയില്‍ ഉണ്ടായ കുടിയേറ്റത്തിനൊപ്പം എത്തിയ ആളുകളെ സഹായിക്കുന്നതില്‍ അദ്ദേഹം നടത്തിയിട്ടുള്ള നിസ്തുലമായ സേവനം പകരം വയ്ക്കാനില്ലാത്തതാണ്. മലയാളികളെ സംഘടിപ്പിക്കുന്നതിനും അവരെ തദ്ദേശീയ സമൂഹവുമായി ചേര്‍ത്ത് നിര്‍ത്തുന്നതിനും അദ്ദേഹം മുന്‍കൈ എടുത്ത് ഏറെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യു.കെയിലെ ഏറ്റവും മികച്ച മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ ലിംക ( ളീമ്മ്ചാ)യ്ക്ക് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമ്പി ജോസ് പ്രസിഡണ്ട്‌ ആയി തുടക്കം ഇട്ടതാണ്. ഒട്ടേറെ കുട്ടികള്‍ക്ക് അവസരം ലഭിച്ച എല്ലാ വര്‍ഷവും ലിംക നടത്തുന്ന ചില്‍ഡറന്‍സ് ഫെസ്റ്റിവല്‍, മലയാളം പുസ്തകങ്ങള്‍ സംഘടിപ്പിച്ച് തുടക്കമിട്ട ലൈബ്രറി എന്നിവ യു.കെയിലെമ്പാടും സംഘടനകള്‍ക്ക് മാതൃകയായവയാണ്. നിലവില്‍ ലിംകയുടെ പ്രസിഡണ്ട് ആയി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ജോലി സ്ഥലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ക്കും പോലീസ് കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി മലയാളികള്‍ക്ക് കൃത്യമായ നിയമോപദേശം നല്‍കുന്നതിനും തമ്പി ജോസിന് കഴിഞ്ഞിട്ടുണ്ട്. ലിവര്‍പൂള്‍ വാള്‍ട്ടന്‍ ബ്ലെസ്സ്ഡ് സെക്കര്‍മെന്റ് ഹൈസ്കൂളിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളെ മുന്‍നിര്‍ത്തി 2014ല്‍ ലിവര്‍പൂള്‍ മലയാളി പൗരാവലി വലിയൊരു സ്വീകരണം തന്നെ സംഘടിപ്പിച്ചിരുന്നു.

കോട്ടയം ജില്ലയിലെ പാലയില്‍ കുരിശുംമൂട്ടില്‍ കുടുംബാംഗമായ തമ്പി ജോസ് പാല സെന്റ്‌ സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലാ സെന്റ് തോമസ്‌ കോളേജില്‍ നിന്നും എക്കണോമിക്സില്‍ ഡിഗ്രിയും, കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസില്‍ നിന്നും പോസ്റ്റ്‌ ഗ്രാജുവേഷനും, തിരുവനന്തപുരം ഗവര്‍മെന്റ് ലോ കോളേജില്‍ നിന്നും എല്‍.എല്‍.ബിയും പഠിച്ചതിനു ശേഷം സിണ്ടിക്കേറ്റ് ബാങ്കിന്‍റെ മാനേജര്‍ ആയി ജോലി നോക്കിയിരുന്ന കാലത്താണ് യു.കെയിലേക്ക് കുടിയേറിയത്. ലിവര്‍പൂള്‍ ജോണ്‍മൂര്‍ യൂണിവെഴ്സിറ്റിയില്‍ നിന്നും എംബി.എയെയും നേടി ഇപ്പോള്‍ മേഴ്സി റെയില്‍വേയില്‍ ഓഫീസറായി ജോലി ചെയ്യുന്നു. തൊഴില്‍ മേഖലയില്‍ അദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി തവണ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. സെര്‍കോ ഗ്ലോബല്‍ അവാര്‍ഡ്, പള്‍സ് ഡിവിഷണല്‍ അവാര്‍ഡ്, അക്കാദമി അംബാസിഡര്‍ അവാര്‍ഡ് എന്നിവ അവയില്‍ ഏതാനും മാത്രമാണ്.

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം പാലാ സെന്റ് തോമസില്‍ ജനറല്‍ സെക്രട്ടറി, കാര്യവട്ടം കാമ്പസില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കേരളാ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം എന്നീ പദവികളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അന്തരിച്ച മുന്‍നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പ്രസിഡന്റ് ആയിരുന്ന കമ്മറ്റിയില്‍ കെ.എസ്.യു സംസ്ഥാന ട്രഷറര്‍ ആയിരുന്നു.

നിലവില്‍ യുക്മ ദേശീയ ഉപദേശകസമിതി അംഗമായ അദ്ദേഹം നാഷണല്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗം, നഴ്സസ് ഫോറം ലീഗല്‍ അഡ്വൈസര്‍, സാംസ്ക്കാരിക വേദി വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അഭ്യർത്ഥന പ്രകാരം കഴഞ്ഞ ഒരാഴ്ച മുൻപ് സ്കോട്ലൻഡിൽ വച്ച് മരിച്ച ഗോവ സ്വദേശി ഷെറിൽ മരിയയുടെ ശരീരം നാട്ടികൊണ്ടുപോക്കുന്നതിനു വേണ്ടി 4085 പൗണ്ട് ലഭിച്ച വിവരം നല്ലവരായ യു കെ മലയാളികളെ അറിയിക്കുന്നു. പണം ആവശ്യത്തിനു ലഭിച്ചതുകൊണ്ട് ഇനി ആരും ദയവായി പണം ഇടരുത് എന്നപേക്ഷിക്കുന്നു..ഇതിനു ഞങ്ങളെ സഹായിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് വേണ്ടി നന്ദി അറിയിക്കുന്നു .ഇനി ഉള്ള നാളുകളിലും ഞങ്ങൾ സത്യസന്ധവും സുതാര്യവുമായി നടത്തുന്ന എല്ലാ പ്രവർത്തങ്ങൾക്ക് നിങ്ങളുടെ സഹായം ഉണ്ടാകണമെന്ന് അഭ്യാർത്ഥിക്കുന്നു ..

വളരെ കുറച്ചു ഗോവക്കാർ മാത്രമുള്ള സ്കോട്ട്ലാന്ഡിലെ ഇൻവെർനെസ്സ് എന്ന സ്ഥലത്തു അവരുടെ വേദന കണ്ടറിഞ്ഞു അവരെ സഹായിക്കാനുള്ള ഒരു കൈത്തിരിയുമായി മുൻപോട്ടു വന്നത് അവിടെയുള്ള ജോർജ് ജോസഫ് കാർത്തികപ്പള്ളി ., ലിനി ജോസി ,എന്നിവരാണ്… അവരാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സഹായം അഭ്യർത്ഥിച്ചു ഞങ്ങളെ സമീപിച്ചത് ഇത്തരം നല്ലപ്രവർത്തനം നടത്താൻ മുൻപോട്ടു വന്ന ജോർജ് ജോസഫ് കാർത്തികപ്പള്ളിയെയും ., ലിനി ജോസിയെയും അഭിനന്ദിക്കുന്നു . ലിനിയും ,ജോർജു൦ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നന്ദി അറിയിച്ചുകൊണ്ട് അയച്ച കത്ത് താഴെ പ്രസിദ്ധീകരിക്കുന്നു .

പ്രസവത്തെ തുടർന്ന് രോഗ ബാധ്യതയായി സ്കോട്ലൻഡിലെ ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലി ഹോസ്പിറ്റലിൽ വച്ച് കഴിഞ്ഞതിന്റെ മുൻപത്തെ വെള്ളിയാഴ്ചയാണ് ഷെറിൽ മരിയ മരിച്ചത്.
ശവസംസ്‌കാരം നാട്ടിൽകൊണ്ടുപോയി നടത്തണം എന്ന ഷെറിൽ മരിയായുടെ പ്രായമായ അമ്മയുടെ ആഗ്രഹമാണ് യു കെ മലയാളികൾ നടത്തികൊടുത്തത് . ഷെറിനും ഭർത്താവു മാർക്കും സ്കോട്ലൻഡിലെ ഒരു ഹോട്ടലിലെ ജോലിക്കാരായിരുന്നു അവർക്കു ഇത്രയും തുക കൈയിൽ ഇല്ലാത്തതുകൊണ്ടാണ് യു കെ മലയാളികളെ സമീപിച്ചത്.

മരിയയുടെ ഭർത്താവു യു കെ യിൽ ഉള്ളതുകൊണ്ടാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ഞങ്ങൾ പിരിക്കാതെ ഭർത്താവു മാർക്ക് ദാസിന്റെ അക്കൗണ്ടിൽ പിരിച്ചത് എന്നറിയിക്കുന്നു , എല്ലാവർക്കും ഒരിക്കൽക്കൂടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ പേരിൽ നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.

ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

സജീഷ് ടോം

ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ “ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കൾക്ക് പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. നിയമനിര്‍മ്മാണ പുരസ്ക്കാരം നേടിയ വി.പി സജീന്ദ്രന്‍ എം.എല്‍.എ, ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) എന്നിവരെ പരിചയപ്പെടാം.

മികച്ച പാര്‍ലമെന്റേറിയന് യു.കെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എ യ്ക്ക്. നിയമസഭയില്‍ ബില്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.

തിരുവനന്തപുരം ഗവ.ലോ കോളജിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് മുതല്‍ കെ.പി.സി.സി.സെക്രട്ടറി വരെ വിവിധ സ്ഥാനങ്ങള്‍ രാഷ്ട്രീയരംഗത്ത് സജീന്ദ്രന്‍ വഹിച്ചിട്ടുണ്ട്. കേരളാ സര്‍വകലാശാലാ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, സ്റ്റുഡന്റ്സ് കൗണ്‍സില്‍ മെമ്പര്‍. മഹാത്മാഗാന്ധി സര്‍വകലാശാലാ, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ, കേരളാ മത്സ്യ ബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാലാ എന്നിവടങ്ങളില്‍ സെനറ്റ് മെമ്പര്‍, കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍. തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. നിയമസഭയിലെ വിവിധ കമ്മറ്റികളുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

13, 14 കേരളാ നിയമസഭയില്‍ നിയമ നിര്‍മ്മാണത്തിലും, വിവിധ മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് സ്വകാര്യ ബില്ലുകള്‍ സഭയില്‍ അവതരിപ്പിയ്ക്കുന്നതിലും മുന്നില്‍. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ നിയമ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ ഏറ്റവും കൂടുതല്‍ നിയമ ഭേദഗതി സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.

ആനുകാലിക വിഷയങ്ങള്‍ പഠിച്ച് നിയമസഭയില്‍ ഏറ്റവും സരസമായി അവതരിപ്പിയ്ക്കുന്നതിലൂടെയും ശ്രദ്ധേയനാണ് വി.പി.സജീന്ദ്രന്‍ എം.എല്‍.എ. നിര്‍ധനരായ രോഗികള്‍ക്ക് സഹായമെത്തിയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന പൊതുപ്രവര്‍ത്തകനാണ് ശ്രീ.സജീന്ദ്രന്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിര്‍ധനരുടെ ചികിത്സയ്ക്കായി 25 കോടിയില്‍ പരം രൂപ അദ്ദേഹത്തിന്റെ നിയോജക മണ്ഡലമായ കുന്നത്തുനാട്ടില്‍ അനുവദിപ്പിച്ച് നല്‍കിയത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം – അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍)

യു.കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ചാണ് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടിയത്.

യു.കെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ നിയമസ്ഥാപനങ്ങളിലൊന്നാണ് പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്. ലണ്ടന്‍ സ്ട്രാറ്റ്ഫോഡിലും കൊച്ചിയിലും ഓഫീസുള്ള ഈ സ്ഥാപനം ഇമിഗ്രേഷന്‍ രംഗത്ത് വളരെ മികച്ച സേവനം കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നല്‍കി വരുന്നു. കൂടാതെ ഫാമിലി, പ്രോപ്പര്‍ട്ടി എന്നീ മേഖലകളിലും ഇവരുടെ നിയമ സേവനം ലഭ്യമാണ്.

ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മലയാളി സോളിസിറ്റേഴ്സിനിടയില്‍ പോള്‍ ജോണിന്റെ പ്രാഗത്ഭ്യം പ്രശാംസനീയമാണ്. പ്രമുഖ ടെലിവിഷന്‍ ചാനലായ സീ ടി.വിയില്‍ ഇമിഗ്രേഷന്‍ സംബന്ധമായ ഷോകളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. ഇമിഗ്രേഷന്‍ സംബന്ധമായ ബ്ലോഗുകളും മറ്റ് ഓണ്‍ലൈന്‍ ലേഖനങ്ങളും എഴുതുന്നതിലൂടെ ഏറെ ശ്രേദ്ധേയനാണ് പോൾ ജോൺ. എറണാകുളം ഗവ. ലോ കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

സജീഷ് ടോം

ഫെബ്രുവരി ഒന്ന് ശനിയാഴ്ച ലണ്ടൻ നഗരത്തിൽ യുക്മ ഒരുക്കുന്ന “യുക്മ – അലൈഡ് ആദരസന്ധ്യ 2020” ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പത്ത് ബഹുമുഖപ്രതിഭകൾ ചടങ്ങിൽ ആദരിക്കപ്പെടും.

പ്രവാസിരത്ന പുരസ്ക്കാരം – ജോളി തടത്തില്‍ (ജര്‍മ്മനി)

പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.

ജര്‍മ്മന്‍ മലയാളികളിലെ മുന്‍നിര ബിസ്സിനസ്സുകാരനാണ് ജോളി തടത്തില്‍. കഴിഞ്ഞ 25 വര്‍ഷമായി ഹൗസ് കണ്‍സപ്റ്റ് തടത്തില്‍ എന്ന പേരില്‍ അദ്ദേഹം നടത്തി വരുന്ന പ്രായമായവര്‍ക്കുള്ള കെയര്‍ഹോമുകള്‍ ഏകദേശം 350 ൽ അധികം കുടുംബങ്ങള്‍ക്ക് ഒരേ സമയം സേവനം നല്‍കുന്നു. 10 സ്ഥാപനങ്ങളാണ് ഈ പേരില്‍ അദ്ദേഹത്തിനുള്ളത്.

മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിന്നും ബോട്ടണി ബി.എസ്.സി, പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും എം.എസ്.സി, കേരള സര്‍വകലാശാലയില്‍ നിന്നും സോഷ്യോളജിയില്‍ പി.ജി എന്നിവ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സില്‍ നിന്നും ഉപരിപഠനം നടത്തി ഫെഡറല്‍ ബാങ്കില്‍ ജോലി നോക്കി വരവെയാണ് 1981ല്‍ ജര്‍മ്മനിയിലേയ്ക്ക് അദ്ദേഹം കുടിയേറുന്നത്.

പൊതുരംഗത്തും മലയാളി സംഘടനാ രംഗത്തും സജീവമായിരുന്ന ജോളി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍, പ്രസിഡന്റ്, ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ വ്യക്തമായ ലക്ഷ്യബോധത്തോടുകൂടിയ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയെന്നതിലുപരി ഒരു തികഞ്ഞ സംഘാടകനുമാണ്.

പ്രഥമ ലോകകേരളസഭയില്‍ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായി ജര്‍മനിയില്‍ നിന്നും ജോളി തടത്തില്‍ പങ്കെടുത്തു. വോളിബോള്‍ താരം എന്ന നിലയില്‍ ചെറുപ്പം മുതലേ കായിക മേഖലയില്‍ ഏറെ സജീവമായ അദ്ദേഹം ജര്‍മ്മനിയിലെ വോളിബോള്‍ ട്രയിനര്‍, റഫറി എന്നീ ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

ഷ്വെല്‍മ് കൗണ്‍സിലിലേയ്ക്ക് ജര്‍മ്മനിയിലെ ദേശീയ പാര്‍ട്ടിയായ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി (എഫ്.ഡി.പി) സ്ഥാനാര്‍ത്ഥിയായി 2014ല്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

കലാഭൂഷണം പുരസ്ക്കാരം – ദീപ നായര്‍ (നോട്ടിങ്ഹാം – യു കെ)

കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന് കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്. യു.കെയിലെ പ്രമുഖ ഭരതനാട്യം നര്‍ത്തകി എന്നതിനൊപ്പം തന്നെ കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും മുന്‍നിരയില്‍ തന്നെയാണ് ദീപയുള്ളത്.

2001ല്‍ മിസ് തിരുവനന്തപുരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ദീപ തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ നിന്നും മാത്തമാറ്റിക്സ് ബി.എസ്.സി, ഐ.സി.എഫ്.എ.ഐയില്‍ നിന്നും എം.ബി.എ എന്നിവ നേടിയ ശേഷം ബ്രിട്ടണിലെ ഇംപീരിയല്‍ സൊസൈറ്റി ഓഫ് ടീച്ചേഴ്സ് ഓഫ് ഡാന്‍സിങ്ല്‍ നിന്നും ഡാന്‍സിങില്‍ ഗ്രേഡ് 5 യോഗ്യത നേടിയിട്ടുണ്ട്.

ലോകപ്രശസ്ത സംഗീത-നൃത്ത വിദഗ്ദ്ധര്‍ ഒത്തുചേരുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവല്‍ സംഘാടകസമിതിയ്ക്കൊപ്പം 1999-2001 കാലഘട്ടത്തില്‍ വോളണ്ടിയറായും തിരുവനന്തപുരം റോട്ടറാക്ട് ക്ലബ് ജോയിന്റ് സെക്രട്ടറിയായി 2001-2002ലും ഇതേ കാലഘട്ടത്തില്‍ സൂര്യ ടി.വിയില്‍ അവതാരകയായും പ്രവര്‍ത്തിച്ചു.

ബ്രിട്ടണിലെത്തിയ ശേഷം 2011ല്‍ നോര്‍ത്ത് വെസ്റ്റിലെ കാള്‍ ഐല്‍ മള്‍ട്ടികള്‍ച്ചറല്‍ സെക്രട്ടറിയായി 2011-2013 കാലഘട്ടത്തില്‍ പ്രവര്‍ത്തീക്കുമ്പോള്‍ നിരവധി സാംസ്ക്കാരിക പരിപാടികള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. പരിപാടികളെ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കുന്നതിന് വേണ്ടി ബി.ബി.സി റേഡിയോ ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുകയും ബര്‍ണാര്‍ഡോസ് എന്ന കുട്ടികളുടെ ചാരിറ്റിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഭരതനാട്യം നര്‍ത്തകിയെന്ന നിലയില്‍ യു.കെയിലെ നിരവധി വേദികളില്‍ തിളങ്ങിയിട്ടുള്ള ദീപ നോട്ടിങ്ഹാം ലാസ്യ സ്കൂള്‍ ഓഫ് ഭരതനാട്യം, ലെസ്റ്റര്‍ നൂപുര്‍ ആര്‍ട്ട്സ്, ലീഡ്സ് സൗത്ത് ഏഷ്യന്‍ ആര്‍ട്ട് എന്നീ പ്രശസ്തമായ ഡാന്‍സ് സ്ഥാപനങ്ങള്‍ക്കൊപ്പം പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. സമര്‍പ്പണ എന്ന പേരില്‍ ബര്‍മ്മിങ്ഹാമില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സംഗീത-നൃത്ത പരിപാടിയില്‍ നൃത്തം അവതരിപ്പിക്കുന്നതിനും സംഘാടിപ്പിക്കുന്നതിന് പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി യുക്മയുടെ റീജിയണല്‍-നാഷണല്‍ കലാമേളകളില്‍ വിധികര്‍ത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാമേളയിലെ നൃത്ത ഇനങ്ങളുടെ നിയമാവലി രൂപീകരിക്കുന്നതിനും മറ്റും സംഘാടകസമിതിയെ സഹായിച്ചിട്ടുമുണ്ട്. 2017-2018ലെ യുക്മ സ്റ്റാര്‍ സിംഗറില്‍ പ്രധാന അവതാരകയായിരുന്നു. 2018ല്‍ ഒക്സ്ഫഡില്‍ നടന്ന കേരളാ പൂരം വള്ളംകളിയില്‍ തല്‍സമയ പ്രക്ഷേപണം നല്‍കുന്നതിന് അവതാരകയാവുകയും ശശി തരൂര്‍ എംപി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വി.ടി ബല്‍റാം എന്നിവര്‍ ഉള്‍പ്പെടെയുള്ള ക്ഷണിതാക്കളുമായി അഭിമുഖം നടത്തുകയും ചെയ്തു.

യുക്മയുടെ അംഗ അസോസിയേഷനുകളില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്ന നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സാംസ്ക്കാരിക പരിപാടികളിലെ നിറസാന്നിധ്യവുമായ ദീപ നായര്‍ കലാഭൂഷണം പുരസ്ക്കാര ജേതാവ് ആയതില്‍ എന്‍.എം.സി.എ അംഗങ്ങളും ആഹ്ളാദഭരിതരാണ്.

വോക്കിങ്ങ്  കാരുണ്യയുടെ എഴുപത്തി ഏഴാമത് സഹായമായ അറുപത്തിരണ്ടായിരം രൂപ വയനാട്ടിലെ സാബുവിനും കുടുംബത്തിനും വോക്കിങ് കാരുണ്യയുടെ ട്രസ്റ്റീ ജോയ് പൗലോസ് കൈമാറി.
  വയനാട് ജില്ലയിൽ മാനന്തവാടിക്ക് അടുത്ത് പയ്യമ്പള്ളിയിൽ ഉള്ളോപ്പിള്ളിൽ വീട്ടിൽ സാബു (48 വയസ്) ഇന്ന് വേദനയുടെ നടുകടലിലാണ്. പ്രായം ആയ, അൽസൈമേഴ്‌സ്‌ രോഗിയായ അച്ഛനും, അമ്മയും, ഭാര്യയും, പത്താം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു കുട്ടികളും അടങ്ങുന്നതാണ് സാബുവിന്റെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു സാബു. നിർധന കുടുംബത്തിൽ  ജനിച്ച സാബു പെയിന്റിംഗ് ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് സന്തോഷമായി കുടുംബം പോറ്റി വന്നത്. എന്നാൽ ഒന്നര വര്ഷം മുൻപുള്ള ഒരു രാവിലെ ആണ് സാബുവിന്റെ ജീവിതം മാറി മറയുന്നത് . പണിക്കു പോകാനായി സൈക്കിളിൽ പോയ സാബുവിനെ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. ഇടതുകാൽ നാലിടത്തു ഒടിഞ്ഞു. കാലിലെ രണ്ടുവിരൽ മുറിഞ്ഞുപോയി.  നിർത്താതെ പോയ കാർ കണ്ടുപിടിക്കുന്നതിനോ സഹായം ലഭ്യമാക്കുന്നതിനോ ഇന്നുവരെയും ഒന്നും ഉണ്ടായിട്ടില്ല. സാബുവിന്റെ എല്ലാസമ്പാദ്യവും ചികിൽസക്ക് വേണ്ടി ചിലവാക്കി. പിന്നീട് കുറച്ചു പണം നാട്ടുകാർ പിരിവിട്ടു എടുത്താണ് ചികിത്സ നടത്തിയത്. ഇപ്പോഴും തുട എല്ലിലെ അസ്ഥികൾ അകന്നു മാറി ആണ് ഉള്ളത്. നല്ല ചികിത്സ കിട്ടിയിരുന്നേൽ സാബുവിന് ഇന്ന് എണിറ്റു നടക്കാനും ഒരു പക്ഷെ വീണ്ടും പെയിന്റിംഗ് ജോലി ചെയ്യാനും സാധിക്കുമായിരുന്നു. ആ ഒരു ആഗ്രഹം മാത്രമാണ് ഇന്ന് സാബുവിന് ഉള്ളത്. നിർധന കുടുംബം വിധിയെ പഴിച്ചു ജീവിക്കുകയാണ്. ഒരുകാലിൽ ചാടി ചാടി, നടക്കുവാനായുള്ള സഹായ കമ്പി ഉപയോടിച്ചാണ് സാബു വീടിനുള്ളിൽ നടക്കുന്നത്. സാബുവിന്റെ ഭാര്യ കൂലിപണിഎടുത്തു കിട്ടുന്ന വരുമാനം കൊണ്ടാണ് ഇന്ന് ഈ ആറംഗ കുടുംബം ജീവിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ചകിത്സയും സാബുവിന്റെ ചികിത്സയും കുട്ടികളുടെ പഠിത്തത്തിനുള്ള ചിലവും എല്ലാം ആയി സാബുവിന്റെ ഭാര്യയും തളർന്നു പോവുകയാണ്. ആ കുടുംബത്തിന് ഒരു കൈത്താങ്ങു നൽകാൻ വോക്കിങ് കാരുണ്യയോടൊപ്പം കൈകോർത്ത മുഴുവൻ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.

സജീഷ് ടോം
 
ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ “ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. വിജയികളുടെ പേരുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വിശദമായ വാര്‍ത്ത പിന്നീട് നല്‍കുമെന്നും അറിയിച്ചിരുന്നു. എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍ ജേതാവായ വിവേക് പിള്ള (ലണ്ടന്‍), കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയ സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവരുടെ വിവരങ്ങളാണ് താഴെ നല്‍കുന്നത്.

സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്): കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍

ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്‍കുന്ന കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്) ആണ്. നഴ്സിങ് ഡിപ്ലോമയില്‍ തുടങ്ങി ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി ഗവണ്‍മെന്റ് സെക്ടറില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പദവി വരെ വളര്‍ന്ന മികവിനെ പരിഗണിച്ചാണ് ഈ പുരസ്ക്കാരം സമ്മാനിക്കുന്നത്.

മുവാറ്റുപുഴ കടവൂര്‍ സ്വദേശിയായ സിബി ചെത്തിപ്പുഴ സ്വിറ്റ്സര്‍ലന്‍റിലെ സര്‍ക്കാര്‍ ആശുപത്രി തലപ്പത്ത് എത്തുന്ന മലയാളി എന്ന അപൂര്‍വ നേട്ടം കൈവരിച്ചതോടെയാണ് ലോകമലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായത്. വാലന്‍സ്റ്റാറ്റ് കന്‍ടോണ്‍ ഹോസ്പിറ്റലിന്‍റെ ഡയറക്ടറാണ് സിബി. സ്വിസ് പ്രവിശ്യയായ സെന്‍റ് ഗാലന്‍റെ ഹെല്‍ത് ഡിപ്പാര്‍ട്മെന്‍റിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രിയുടെ രണ്ട് ഡയറക്ടര്‍മാരില്‍, ഡോക്ടര്‍മാര്‍ ഒഴികെയുള്ള മുഴുവന്‍ ഡിപ്പാര്‍ട്മെന്‍റിന്‍റെയും പൂര്‍ണ ചുമതലയും സിബിയ്ക്കാണ്. 2017 നവംബര്‍ ഒന്നിനാണ് വാലന്‍സ്റ്റാറ്റ് കന്‍ടോണ്‍ ഹോസ്പിറ്റലിന്‍റെ ഡയറക്ടറായി സിബി ചുമതലയേറ്റത്. 125 വര്‍ഷം മുന്പ് ആരംഭിച്ച ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലായി 400 ജീവനക്കാരാണ് സിബിയുടെ കീഴിലുള്ളത്.

സൂറിച്ച് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ്സ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും, സ്വിസ് അപ്ലൈഡ് സയന്‍സസ് യുണിവേഴ്സിറ്റിയില്‍നിന്നും അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ബിരുദവും ലിബി നേടിയിട്ടുണ്ട്. ഇപ്പോള്‍ സൂറിക് പ്രവിശ്യയുടെ ഹോസ്പിറ്റല്‍ ഡെവലപ്മെന്‍റ് കമ്മിറ്റി എക്സിക്യൂട്ടീവ് മെംബറായും, സ്പിറ്റക്സ് സൊള്ളിക്കോണിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു വരുന്നു.

മുവാറ്റുപുഴ നിര്‍മല കോളേജില്‍ നിന്നും സയന്‍സില്‍ ബിരുദം നേടി വിയന്നയില്‍ എത്തിയ സിബി വിയന്നയില്‍ നഴ്സിംഗ് ഡിപ്ലോമ പഠനത്തിന് ചേരുകയായിരുന്നു. ബാംഹെര്‍സിഗന്‍ ബ്രൂഡര്‍ ഹോസ്പിറ്റലില്‍ നിന്നും ഡിപ്ളോമ നേടിയശേഷം, അവിടെ തന്നെ 1996 മുതല്‍ ആറു വര്‍ഷം നഴ്സിംഗ് ഡിപ്പാര്‍ട്ടമെന്‍റില്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. 2002 ല്‍ സ്വിറ്റസര്‍ലന്‍റിലെ ഓള്‍ട്ടണിലെ കണ്‍റ്റോണ്‍ ഹോസ്പിറ്റലില്‍ നഴ്സിംഗ് ഡിപ്പാര്‍ട്ടമെന്‍റ് സെക്ഷന്‍ മേധാവിയായി നിയമനം ലഭിച്ചു. ഇതേ തുടര്‍ന്നാണ് സ്വിറ്റസര്‍ലന്‍റിലേക്ക് വരുന്നത്. ഓള്‍ട്ടന്‍ പ്രവിശ്യയുടെ ഹെല്‍ത് ഡിപ്പാര്‍ട്മെന്‍റിന് കീഴില്‍ വിവിധ സമിതികളില്‍ അംഗമായിരുന്നു. ഇതിനിടെയാണ് 2010 ല്‍ സൂറിച്ചില്‍ നിയമനം ലഭിക്കുന്നത്. സൂറിക്കിലെ സോളികര്‍ബര്‍ഗ് ഹോസ്പിറ്റലില്‍ റിസോഴ്സ് മാനേജ്മെന്‍റ് വിഭാഗം മേധാവിയും, നഴ്സിംഗ് ഡിപ്പാര്‍ട്ടമെന്‍റ് സെക്ഷന്‍ മാനേജരുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോലിയോടൊപ്പമാണ് ബിരുദങ്ങള്‍ സ്വന്തമാക്കിയത്.

അധ്യാപക ദമ്പതികളായിരുന്ന മുവാറ്റുപുഴ കടവൂര്‍ ചെത്തിപ്പുഴ വീട്ടില്‍ പരേതരായ സി. ടി. മാത്യുവിന്‍റെയും, കുഞ്ഞമ്മ മാത്യുവിന്‍റെയും മകനാണ്. ഭാര്യ ജിന്‍സി. മൂന്ന് മക്കള്‍. സ്വിസിലെ വിവിധ കലാ വേദികളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള പ്രതിഭകളാണ് ജോനസും, ജാനറ്റും, ജോയലും. സൂറിച്ച് എഗില്‍ താമസിക്കുന്നു.

വിവേക് പിള്ള (ലണ്ടന്‍) : എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍

യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍ “എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍” പുരസ്ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്‍റെ സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്.

‘കൊമ്പന്‍ ബിയര്‍’ ഇന്ന് ലണ്ടനിലെ പ്രമുഖ ഭക്ഷണശാലകളിലെല്ലാം ബ്രിട്ടീഷുകാരെ മയക്കിവീഴ്ത്തുന്ന പ്രിയപ്പെട്ട ബിയറെന്ന ഖ്യാതി നേടിക്കഴിഞ്ഞു. മലയാളികളുടെ സ്വന്തം പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന ‘കൊമ്പന്‍’ ബിയറിന് ബ്രിട്ടീഷ് ജനതയ്ക്കിടയില്‍ സ്വീകാര്യത വരുത്തുവാന്‍ കഴിഞ്ഞുവെന്നുള്ളത് ഒരു സംരംഭകന്‍ എന്ന നിലയില്‍ വിവേക് പിള്ളയുടെ വിജയമാണ്. കൊച്ചിക്കാരനായ വിവേക് പിള്ളയെന്ന ബിസിനസുകാരന്‍റെ ബുദ്ധിയില്‍ വിരിഞ്ഞതാണ് മട്ട അരിയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന കൊമ്പന്‍ കേവലം മൂന്ന് വര്‍ഷംകൊണ്ടാണ് ജനപ്രീതി ആര്‍ജിച്ചത്.

കൊമ്പന്‍റെ വിജയത്തിന് പിന്നില്‍ തന്റെ ഭാര്യക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ പേരു തന്നെ ഭാര്യയാണ് നിര്‍ദ്ദേശിച്ചത്. കേരളത്തിന്‍റെ പെരുമകളിലൊന്നായ കൊമ്പനാനയുടെ പേരിലാകണം ബിയര്‍ എന്ന് ഭാര്യക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചിഹ്നം വിളിച്ച് നില്‍ക്കുന്ന ആനയുടെ ചിത്രമാണ് പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മവരുന്നത്. ശക്തിയുടെ പ്രതീകമായ കൊമ്പന്‍ പേരിനോട് നീതി പുലര്‍ത്തണമെന്ന് തീരുമാനിച്ചിരുന്നെന്നും അതുതന്നെയാണ് വിജയകാരണമെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ബ്രിട്ടണിലെ മുന്‍നിര ധനകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും നോര്‍ത്ത് ലണ്ടനില്‍ കേരള റസ്‌റ്റോറന്‍റ് നടത്തി നാടിനോടുള്ള സ്നേഹം വിവേക് തുടര്‍ന്നു പോന്നു. ബ്രിട്ടിഷുകാരുടെ ബിയര്‍ പ്രേമം തിരിച്ചറിഞ്ഞ വിവേക് ഇന്ത്യന്‍ നിര്‍മ്മിതമായ രണ്ട് ബിയറുകള്‍ നേരത്തെ തന്നെ വിപണിയിലെത്തിച്ചിരുന്നു. ‘ദി ബ്‌ളോണ്ട്’, ‘പ്രീമിയം ബ്ലാക്ക്’ എന്നീ പേരുകളില്‍ ബെല്‍ജിയന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അവ വിപണിയിലെത്തിയത്. ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ചതോടെ ബിസ്സിനസ്സ് വിപുലീകരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

കേരളീയ വിഭവങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ബ്രിട്ടിഷുകാര്‍ റസ്റ്റോറന്‍റിലെത്തുമ്പോഴെല്ലാം കേരളത്തില്‍ നിന്നുള്ള ബിയര്‍ കിട്ടുമോയെന്ന് ചോദിക്കാറുണ്ടായുന്നു. ബ്രിട്ടിഷ് വിപണിയിലെ ഈ പ്രസക്തി തിരിച്ചറിഞ്ഞാണ് കേരളത്തിന്‍റെ രുചിക്കൂട്ടിലെ ബിയറെന്ന ആശയത്തിലേയ്ക്ക് എത്തുന്നതും ഇന്ത്യന്‍ നിര്‍മ്മിത ബിയര്‍ ഉല്പാദനം ലണ്ടനില്‍ ആരംഭിച്ചതും.

ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ പരിപാടികള്‍ ആരംഭിക്കുന്നതായിരിക്കും. ആളുകള്‍ക്കുള്ള പ്രവേശനവും കാര്‍പാര്‍ക്കിംഗും പൂര്‍ണ്ണമായും സൗജന്യമായി യുക്മ ദേശീയ നേതൃത്വം ഒരുക്കിയിട്ടുണ്ട്.

“ആദരസന്ധ്യ 2020” നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:-

St.Ignatius College
Turkey Street
Enfield, London
EN1 4NP

ടോം ജോസ് തടിയംപാട്

ലിവർപൂളിൽ ഇദംപ്രഥമായി തുടക്കമിട്ട ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി ക്ലബിനു വലിയ ജനപിന്തുണയോടെ ഇന്നു തുടക്കമായി. ഒരുവിധത്തിലുള്ള സ്ഥാപനവൽക്കരണവും ഇല്ലാതെ എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന രീതിയിൽ ആസ്വാദിക്കാൻ കഴിയുന്ന തലത്തിൽ വിവിധ പരിപാടികളോടെ ആരംഭിച്ച ക്ലബ് പങ്കെടുത്ത എല്ലാവർക്കും ഒരു പുതിയ അനുഭവമായിമാറി .

കുട്ടികൾ അവർക്കിഷ്ട്ടപ്പെട്ട ചെസ്സ്കളി ,ക്യാരംസുകാളി മറ്റു കോമഡി പരിപാടികൾ എന്നിവയിൽ മുഴുകിയപ്പോൾ അവരുടെ സന്തതസഹചാരിയായ മൊബൈൽ ഫോണിനെ അവർ കുറച്ചു സമയത്തേക്ക് മറന്നു സന്തോഷം കണ്ടെത്തി. പ്രായമായവർ ചീട്ടുകളി , അന്താക്ഷരികളി ,ഇതര ചർച്ചകൾ ,എന്നിവയിൽ മുഴുകിയപ്പോൾ സമയം പോയത് ആരും അറിഞ്ഞില്ല .

ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ലിവർപൂൾ ഐറിഷ് ഹാളിൽ ആരംഭിച്ച പരിപാടി രാത്രി പത്തുമണി വരെ തുടർന്നു .രണ്ടായിരം അണ്ടോടുകൂടി യു കെ യിലേക്ക് ഉണ്ടായ മലയാളി കുടിയേറ്റത്തെതുടർന്ന് ലിവർപൂളിൽ എത്തിച്ചേർന്ന മലയാളികളിൽ വലിയൊരു ശതമാനം റിട്ടയർമെന്റിനോട് അടുക്കുന്ന സാഹചര്യത്തിൽ അവർക്കു കൂടിച്ചേരാൻ ഒരു വേദി സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിൽ ഫിലിപ്പ് തടത്തിലിന്റെയും ജിജിമോൻ മാത്യുവിന്റെയും ശ്രമഫലയിട്ടാണ് ഇത്തരം ഒരു സൗരംഭത്തിനു തുടക്കമായത്. ആദ്യ പരിപാടിത്തന്നെ വൻവിജയം ആയതിന്റെ സന്തോഷത്തിലാണ് സംഘാടകർ. എല്ലാമാസവും ഒരു ദിവസം ഇത്തരത്തിൽ കൂടിചേർന്നുകൊണ്ടു ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കു ഒരു അയവുവരുത്താൻ കഴിയുമെന്ന് സംഘാടകർ സ്വപനം കാണുന്നു . ആ സ്വപ്നം യാഥാർത്യമാകും എന്നത് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ പരിപാടികൾ .

ടോം ജോസ് തടിയംപാട്

യുണൈറ്റഡ് കിങ്‌ഡം ക്നാനായ കാത്തോലിക് അസോസിയേഷൻ ( UKKCA ) യുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ലിവർപൂൾ ക്നാനായ യുണിറ്റ് അംഗമായ തോമസ് ജോൺ വാരികാട്ടിനു ഇന്നു വൈകുന്നേരം ലിവർപൂളിൽ ഊഷ്മളമായ സ്വികരണം നൽകി. നാടവിളിയോടെയാണ് അദ്ദേഹത്തെ സ്വികരിച്ചതു .സമ്മേളനത്തിന് ലിവർപൂൾ ക്നാനായ വൈസ് പ്രസിഡണ്ട് ഫിലിപ്പ് തടത്തിൽ അധ്യക്ഷനായിരുന്നു . ജോബി ജോസഫ് സ്വാഗതം ആശംസിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് UKKCA മുൻ സെക്രെട്ടറി സാജു ലൂക്കോസ്, സിന്റോ ജോൺ ,ജെറിൻ ജോസ് .സോജൻ തോമസ് ജിജിമോൻ മാത്യു മായ ബാബു ,സിനി മാത്യു ,ടോം ജോസ് തടിയംപാട് എന്നിവർ സംസാരിച്ചു .തന്നെ UKKCA പ്രസിഡണ്ട് സ്ഥാനത്തു എത്തിച്ചേരാൻ സഹായിച്ച ലിവർപൂൾ യൂണിറ്റിന് മറുപടി പ്രസംഗത്തിൽ തോമസ് നന്ദി പറഞ്ഞു. സംഘടനയിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്രശ്‍നങ്ങളെയെല്ലാം രമ്യമായി പരിഹരിച്ചു മുൻപോട്ടു പോകാൻ കഴിയുമെന്ന് തോമസ് ജോൺ അത്മ വിശ്വാസം പ്രകടിപ്പിച്ചു ലിവർപൂൾ കമ്മറ്റി അംഗംങ്ങൾ എല്ലാവരും കൂടി കേക്കുമുറിച്ചു ഈ വലിയ വിജയം ആഘോഷിച്ചു.

യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയും യൂറോപ്പിലെതന്നെ മറ്റു മലയാളി സംഘടനകൾക്കു പോലും മാതൃകയാകുന്ന തരത്തിൽ ഉജ്വലമായ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ 19 വര്ഷം പിന്നിടുന്ന യുണൈറ്റഡ് കിങ്‌ഡം ക്നാനായ കാത്തോലിക് അസോസിയേഷൻ ( UKKCA ) യുടെ നേതൃത്വത്തിലേക്ക് തോമസ് ജോൺ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത് . നിലവിൽ അദ്ദേഹം ലിവർപൂൾ യുണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു .തോമസ് ജോൺ മുൻപ് ലിവർപൂൾ മലയാളി കൾച്ചർ അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട് ഏറ്റെടുക്കന്ന ജോലി വളരെ ഭംഗിയായി നിർവഹിക്കുന്ന വ്യക്തിയാണ് തോമസ്.
ഇംഗ്ലീഷ് സമൂഹവുമായി ബന്ധപ്പെട്ടു ഇൻഡോ ബ്രിട്ടീഷ് സാംസ്‌കാരിക കൈമാറ്റ പദ്ധതിയിലൂടെ ഇംഗ്ലീഷ്കാരായ കുട്ടികളെ നാട്ടിൽ കൊണ്ടുപോയി അവിടുത്തെ സ്കൂളുകൾ പരിചയപ്പെടുത്തുകയും നാട്ടിൽ നിന്നും കുട്ടികളെ ഇവിടെ കൊണ്ടുവന്നു ഇവിടുത്തെ സ്കൂളും സംസ്കാരവും എല്ലാവർഷവും പരിചയപ്പെടുത്തുകയും ചെയ്യുന്ന പരിപാടി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു .UKKCA യുടെ സെൻട്രൽ കമ്മറ്റിയിൽ നീണ്ടകാലത്തെ പ്രവർത്തനപരിചയം , യു കെ യിലെ മുഴുവൻ ക്നാനായ കുടുംബങ്ങളുമായി സൗഹൃദം സ്ഥാപിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് .

UKKCA കഴിഞ്ഞ കാലത്തേ കൺവെൻഷനുകളും അവിടെ നടക്കുന്ന കലാപരിപാടികളും ചിട്ടയായ പ്രവർത്തനങ്ങളും ,ജന സാന്നിത്യവും യു കെ യിലെ മുഴുവൻ ക്നാനായ കരുടെയും അഭിമാനമായിരുന്നു ,അത്തരം ഒരു ഒരു സംഘടനയുടെ നേതൃത്വത്തിലേക്ക് തോമസ് ജോൺ വാരികാട്ട് എത്തിയപ്പോൾ ഒട്ടേറെ പ്രതീക്ഷകളോടെയാണ് ക്നാനായ സമൂഹം ഉറ്റുനോക്കുന്നത് .

RECENT POSTS
Copyright © . All rights reserved