കൈരളി ബർമിംഗ്ഹാം സംഘടിപ്പിക്കുന്ന ഓണാഘോഷം ഒക്ടോബർ 8-ാം തീയതി ഞായറാഴ്ച നടക്കും. റെഢിച്ചിൽ വച്ച് നടക്കുന്ന ഓണാഘോഷത്തിന് കൊട്ടും കുരവയും എന്നാണ് പേരിട്ടിരിക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യ, ഓണക്കളികൾ, കലാപരിപാടികൾ എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ അനുബന്ധമായി റീൽസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. റീൽസ് മത്സര വിജയികളെ കാത്തിരിക്കുന്നത് 250 പൗണ്ട് ക്യാഷ് പ്രൈസ് ആണ് . മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് റീൽസ് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 5-ാം തീയതി ആണ് . മറ്റ് വിവരങ്ങൾ വാർത്തയ്ക്കൊപ്പം നൽകിയിട്ടുള്ള നോട്ടീസിൽ ലഭ്യമാണ്.
ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് മുതിർന്നവർക്ക് 8 പൗണ്ട് ആണ് എൻട്രി ഫീ . വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. പരിപാടികൾ ഒക്ടോബർ എട്ടാം തീയതി 11:00 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിറ്റൻ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ അവിസ്മരണീയമായ സംഗീത സന്ധ്യ ഒരുങ്ങുന്നു. “കർണാടക സംഗീതവും ഗസൽ സംഗീതവും ലൈവ് ആയി അവതരിപ്പിക്കുന്ന വേദിയിൽ ചലച്ചിത്ര ഗാനങ്ങളിലെ വ്യത്യസ്ത രാഗങ്ങളും ഉൾപ്പെടുത്തി ” ശ്രീ രാഗം 2023″ ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 5:30 ന് പെൻസ്‌ഫോഡ് വില്ലജ് ഹാളിൽ നടക്കും. സംഗീത വിദ്വാൻ ശ്രീ ആർ.എൽ.വി ജോസ് ജെയിംസിന്റെ കർണാടക സംഗീത കച്ചേരിയിൽ വയലിൻ ശ്രീ ശ്യാം ബലമുരളിയും, മൃദംഗം ശ്രീ കൊച്ചിൻ അകാശും വായിക്കും. ഗസൽ, ചലച്ചിത്ര സംഗീതവുമായി പ്രശസ്ത ഗായകരായ ശ്രീ സന്ദീപ് കുമാറും, ശ്രീമതി അനു ചന്ദ്രയും “ശ്രീ രാഗം 2023 “യിൽ പങ്കെടുക്കും.
പരിപാടിയിലേക്ക് പ്രീ രജിസ്ട്രേഷൻ ചെയ്ത് പാസ്സ് വാങ്ങേണ്ടതാണ്. സൗജന്യമായി പാസ്സ് വാങ്ങാൻ കോസ്മോപൊലീറ്റൻ ക്ലബ്ബിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു വാട്സ്ആപ്പ് സന്ദേശം അയക്കുക. നിങ്ങളുടെ മുഴുവൻ പേരും എത്ര adult/ child/ infants ടിക്കറ്റുകൾ വേണമെന്ന് ശ്രീരാഗം 2023 ടിക്കറ്റ് എന്ന പേരിൽ 077 54 724 879 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുക. സ്ഥല പരിമിതി മൂലം വളരെ കുറച്ചു പാസ്സുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്ന് സംഘാടകർ അറിയിച്ചു.
റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ 2023 -2024 വർഷത്തെ പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രവീൺ കുമാർ പ്രസിഡന്റ്, പ്രിൻസ് സേവിയർ, സുനിൽ ജോസഫ് വൈസ്പ്ര സിഡന്റ്‌മാർ. സെക്രട്ടറി ജിക്കു ഫിലിപ്പ്. ജോയിന്റ് സെക്രട്ടറിമാരായി ഇന്ദു എലിസബത്ത് ജോസഫ്, ജെറി ജോർജ്, സ്മിത അഭിലാഷ്, ട്രെഷറർ മാരായി സെബാസ്റ്റ്യൻ തോമസ്, സേവിയർ വിനു, എക്സിക്യൂട്ടീവ് മെബർമാരായി ജെസ്ബിൻ അലക്സാണ്ടർ, അജു ജോസഫ്, ജിജോ ഗണേഷ്, ആൻസി തോമസ്, ആൻസി അച്ചു എബ്രഹാം, ടീനാ എല്യാസ് എന്നിവരും. റെക്സാം കേരളാ കമ്മ്യൂണിറ്റിയുടെ അഡ്വൈസറി ബോഡി മെമ്പർമാരായി ബെന്നി തോമസ്, മനോജ് ചാക്കോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
റെക്സം കേരളാ കമ്മ്യൂണിറ്റി (WKC) റെക്സമിലും പരിസര പ്രദേശത്തും വസിക്കുന്ന മലയാളികളുടെ കൂട്ടായ്മ യാണ്. ഇതിൽ ജാതി, മത, രാഷ്ട്രീയ വേർതിരുവുകൾ ഇല്ലാതെ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ഒത്തൊരുമയോടെ അന്യനാട്ടിൽ ആയിരിക്കുമ്പോൾ ഏതൊരു മലയാളിക്കും ഒരു കൈത്താങ്ങായി നിലകൊള്ളും. ഏതൊരു അത്യാവശ്യ സാഹചര്യത്തിലും ആർക്കും റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ സഹായം ചോദിക്കാവുന്നതാണ്. ഈ കമ്മിറ്റി അംഗങ്ങളെ ഈ ഗ്രൂപ്പ് വഴിയോ പേർസണൽ ആയോ ബന്ധപെടാവുന്നതാണ്.
റെക്സം കേരളാ കമ്മ്യൂണിറ്റി എല്ലാവർഷവും കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, ക്രിസ്മസ്, ന്യൂ ഇയർ, ഈസ്റെർ, വിഷു എന്നിവ സമുക്തമായി ആഘോഷിക്കുന്നതാണ്. എല്ലാവരുടെയും സഹകരണത്തോടെ ഓണം പ്രൗഡ ഗംഭീരം നടത്താൻ കഴിഞ്ഞു. ഇനി നമ്മുടെ പ്രധാന ആഘോഷമായ ക്രിസ്മസ്, ന്യൂ ഇയർ ഡീസബർ 30- തിയതി നടത്തപെടുന്നു. മനസിനും, കാതിനും ആനന്ദവും,ഉല്ലാസവും പകരുന്ന നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യം ഉള്ള കുട്ടികളും മുതിർന്നവരും കമ്മിറ്റി അംഗങ്ങളെ അറിയിക്കേണ്ടതാണ്. എല്ലാവരുടെയും പരിപൂർണ സഹകരണം പ്രതീക്ഷിക്കുന്നു. നമ്മുടെ ഏവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നമ്മുടെ വിജയത്തിന്റെ രഹസ്യം. ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന്റെ രെജിസ്ട്രേഷൻ ഉടൻ ആരംഭിക്കുന്നതാണ്. നമ്മുടെ ഹാൾ പരിമിതി മൂലം പങ്കെടുക്കുന്നവരുടെ എണ്ണം ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ ക്രമം ആയിരിക്കും.. എല്ലാം വരെയും ക്രിസ്മസ് പുതു വത്സര ആഘോഷത്തിലേക്ക് റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ തനത് സാംസ്‌കാരിക ചിത്രകലാരൂപമായ ചുമർ ചിത്രകലയെ ലോക കലാ ശ്രദ്ധയിലേക്ക് പരിചയപ്പെടുത്താൻ സെപ്റ്റംബർ 29 -ന് കോൺഫറൻസ് സംഘടിപ്പിക്കുന്നു.
ലോകത്തിന്റെ എല്ലാ കലാരൂപങ്ങൾക്കും മുൻപ് ഉണ്ടായതു ചിത്രങ്ങൾ ആണ് .ആദിമ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകൾ ആയി നാം കാണുന്ന പ്രാക്തനാ കലാ ഗുഹാ ചിത്രങ്ങൾ തുടങ്ങി ആ സംസ്‍കാരം നമ്മെ ചൂഴ്ന്നു നിൽക്കുന്നു .
സംസാകാരിക നവോഥാനത്തോടെ ചിത്രങ്ങൾ മനുഷ്യന്റെ ജീവിത ഗന്ധിയായ അനുഭവങ്ങൾ കൂടി ചാലിച്ചു ചേർത്ത് സാംസ്‌കാരിക ചൂണ്ടുപലകയുടെ നേർകാഴ്ചയായി മാറുന്നു . പിന്നീട് നാം കാണുന്നത് ആയിരത്താണ്ടു വർഷങ്ങൾകൊണ്ട് ചിത്രകല സംസ്‌കാരം ആകുന്നതും ,ആ സംസ്കാരം ഒരുപാടു അടയാളപ്പെടുത്തലുകൾ ആവുന്നതും നമ്മൾ കണ്ടു .പഠനപരമായ തിരിച്ചറിവുകൾ ഉണ്ടാകുവാൻ ഉദാഹരണം ആകുന്നതും ഈ ചിത്ര ശേഷിപ്പുകളിലൂടെ തന്നെ .
ഗുഹാ ചിത്രങ്ങൾ എന്നാൽ ആദിമ മനുഷ്യന്റെ ജീവിതം എന്നാണ് അർഥം ആക്കേണ്ടത് ,അവിടെനിന്നു പിന്നീട് ഈജിപ്ത്യൻ ചിത്രങ്ങൾ , അതുകഴിഞ്ഞു അജന്താ/എല്ലോറ ചിത്ര ശില്പങ്ങൾ അതുംകഴിഞ്ഞു കേരളത്തിന്റെ തെക്കേയറ്റം തിരുനന്ദിക്കര ഗുഹാ ക്ഷേത്രത്തിലൂടെ ഒരു മഹാ പൈതൃകം കെട്ടിപ്പടുക്കുമ്പോൾ കാലത്തിന്റെ നെറുകയിൽ അതൊരു അടയാളപ്പെടുത്താൽ ആകുമെന്ന് അന്നാരും കരുതിയിരിക്കില്ല .
എന്നാൽ പിന്നീട് ക്ഷേത്രത്തിലും ,കൊട്ടാരങ്ങളിലും , പള്ളികളിലും ചിത്രങ്ങൾ ഒരു കലാപ്രസ്‌ഥാനമായി മാറുമ്പോൾ ഏകദേശം എട്ടാം നൂറ്റാണ്ടുമുതൽ 19 ആം നൂറ്റാണ്ടുവരേയുള്ള കാലഘട്ടത്തെ വളരെ പഠനപരമായ ശ്രദ്ധയോടെ നമുക്ക് നോക്കി കാണേണ്ടി വരുന്നു .
ലോക കലാശ്രദ്ധയെ തന്നെ ഈ കൊച്ചു കേരളത്തിലേക്ക് ആനയിച്ചെടുത്ത കേരളത്തിന്റെ പൈതൃക സമ്പത്തായ ചുമർചിത്രങ്ങൾ മാത്രമായിരുന്നു അതിന്റെ പിന്നിൽ . ചുമര്ചിത്രങ്ങളുടെ ഉത്ഭവം മുതൽ അവസാനം വരെ വളരെ സവിശേഷമായ പ്രത്യേകതകൾ കലാശ്രദ്ധയെ ആകർഷിക്കാറുണ്ട് .നിറങ്ങൾ ,ചുമർ നിർമ്മാണം ,ബ്രഷുകൾ, വിഷയങ്ങൾ, വരയ്ക്കുന്ന ഇടങ്ങൾ ,അങ്ങിനെ പലതും പ്രാധാന്യത്തോടെ നമുക്ക് പഠനവിഷയം ആകുന്നു .
അതുകൊണ്ടുതന്നെ ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരമാകുന്ന ഈ കലാശാഖ യിലൂടെ ഒരു അറിവിന്റെ യാത്രക്കു ഒരുങ്ങുന്നു .കേരളത്തിന്റെ ചുമർ ചിത്രങ്ങളിലൂടെ ……….കൂടെ പ്രശസ്ത ചിത്രകാരനും ചുമർചിത്ര കലയിലെ ആദ്യ ഡോക്ടറേറ്റ് നേടിയ ,കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ചുമര്‍ചിത്രകലാ വകുപ്പ് മേധാവി യും ആയ ഡോ. സാജു തുരുത്തിൽ നമ്മോടൊപ്പം ചേരുന്നു.
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ‘പൊന്നോണം 2023’ അവിസ്മരണീയമായി. ഓണപ്പൂക്കളത്തിനു വലംവെച്ച്, ‘സർഗ്ഗതാള’ത്തിന്റെ വാദ്യമേളങ്ങളത്തോടെയും, താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയും, മഹാബലിയേയും, മുഖ്യാതിഥി കൗൺസിലർ ടോം ആദിത്യയേയും വേദിയിലേക്ക് ആനയിക്കുമ്പോൾ സദസ്സിന്റെ ഹർഷാരവവും അലയടിയായി.
സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് ബോസ് ലൂക്കോസ് ആഘോഷത്തിന് ആമുഖമായി ഏവർക്കും ഹൃദ്യമായ സ്വാഗതം ഏകുകയും തിരുവോണ ആശംസകൾ നേരുകയും ചെയ്തു.
സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് ബോസ് ലൂക്കോസ് ആഘോഷത്തിന് ആമുഖമായി ഏവർക്കും ഹൃദ്യമായ സ്വാഗതം ഏകുകയും തിരുവോണ ആശംസകൾ നേരുകയും ചെയ്തു.
മാവേലിയായി എത്തിയ ജെഫേഴ്സൺ മാർട്ടിൻ ജനങ്ങൾക്ക് ഹസ്തദാനവും തിരുവോണ ആശംസകൾ നേർന്നും സദസ്സിനിടയിലൂടെ ആവേശം വിതറിയാണ് വേദിയിലേക്ക് നടന്നു കയറിയത്.
സർഗ്ഗം പൊന്നോണത്തിന്റെ മുഖ്യാതിഥിയും മുൻ ബ്രാഡ്‌ലി സ്റ്റോക്ക് ബ്രിസ്റ്റോൾ മേയറും
കൗൺസിലറുമായ ടോം ആദിത്യ തന്റെ ഉദ്‌ഘാടനപ്രസംഗത്തിൽ ‘സ്റ്റീവനേജ് മലയാളി കൂട്ടായ്‌മയുടെ ഐക്യത്തെയും, മലയാളീ ശാക്തീകരണ പരിപാടികളെയും പ്രശംസിച്ചു. പൊതു സമൂഹത്തിലേക്ക് മലയാളികൾ കൂടുതലായി മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ ടോം ആദിത്യ, ഏവർക്കും ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്തു.
സർഗ്ഗം പൊന്നോണത്തിന്റെ മുഖ്യാതിഥിയും മുൻ ബ്രാഡ്‌ലി സ്റ്റോക്ക് ബ്രിസ്റ്റോൾ മേയറും
കൗൺസിലറുമായ ടോം ആദിത്യ തന്റെ ഉദ്‌ഘാടനപ്രസംഗത്തിൽ ‘സ്റ്റീവനേജ് മലയാളി കൂട്ടായ്‌മയുടെ ഐക്യത്തെയും, മലയാളീ ശാക്തീകരണ പരിപാടികളെയും പ്രശംസിച്ചു. പൊതു സമൂഹത്തിലേക്ക് മലയാളികൾ കൂടുതലായി മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ ടോം ആദിത്യ, ഏവർക്കും ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്തു.
മാവേലിയോടൊപ്പം കൗൺസിലർ ടോം ആദിത്യ, സർഗ്ഗം പ്രസിഡണ്ട് ബോസ് ലൂക്കോസ്, വൈസ് പ്രസിഡണ്ട് ടെസ്സി ജെയിംസ്, ജോയിൻറ് സെക്രട്ടറി ബിന്ദു ജിസ്‌റ്റിൻ എന്നിവർ നിലവിളക്കു കൊളുത്തികൊണ്ടു ‘ഓണോത്സവം’ ഉദ്‌ഘാടനം ചെയ്തു.
ഓണാഘോഷത്തിനു പ്രാരംഭമായി തൂശനിലയിൽ ‘കറി വില്ലേജ്’ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി.
സദസ്സിനെ ആവേശത്തിന്റെയും, ആഹ്ളാദത്തിന്റെയും കൊടുമുടിയിൽ എത്തിച്ച തിരുവാതിര, ഒപ്പന, ഗാനാലാപനങ്ങൾ, ഓണപ്പാട്ടുകൾ, മാർഗ്ഗം കളി, നൃത്തനൃത്ത്യങ്ങൾ എന്നിവ ആഘോഷസന്ധ്യയെ ആവേശോജ്ജ്വലമാക്കി.ചിരപരിചിതമല്ല എങ്കിലും വേദിയിൽ അവതരിപ്പിച്ച കഥകളി ദൃശ്യാവിഷ്‌ക്കാരം ഏവരിലും ഏറെ കൗതുകം ഉണർത്തി.
കഴിഞ്ഞ മൂന്നാഴ്ചയായി നടന്നു വന്ന വാശിയേറിയ കായികമാമാങ്കത്തിലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നേരത്തെ വിതരണം ചെയ്തിരുന്നു.
അഞ്ജലി ജേക്കബ് കോറിയോഗ്രാഫി ചെയ്യ്തു പരിശീലിപ്പിച്ച വെൽക്കം ഡാൻസ് കേരള പ്രൗഢിയും, മലയാളിത്തനിമയും വിളിച്ചോതുന്നതായി. അവതാരകരായ ടെസ്സി, ജിന്റു എന്നിവർക്കൊപ്പം പുതുതലമുറയിലെ ജോഷ് ജിസ്‌റ്റിൻ, മരിസ്സാ ജിമ്മി എന്നിവരുടെ തുടക്കം ഗംഭീരമായി.
കേരളത്തിന്റെ സമ്പത്സമൃദ്ധമായ സംസ്കാരത്തെയും,കുട്ടികളുടെ സർഗ്ഗാല്മക പ്രതിഭയെയും പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ചെയ്യുന്ന ഇത്തരം തനതും ബൃഹുത്തുമായ ആഘോഷങ്ങളുടെ അനുസ്മരണങ്ങൾ ശ്ലാഘനീയമാണെന്ന്’ ആശംസാ പ്രസംഗത്തിൽ സർഗ്ഗം പൊന്നോണത്തിലെ വിശിഷ്‌ടാതിഥി കൂടിയായ സ്റ്റീവനേജ് മേയർ മൈല എടുത്തു പറഞ്ഞു.
സർഗ്ഗം മെമ്പറും, സ്റ്റീവനേജ് ബോറോ യൂത്ത് കൗൺസിൽ ഡെപ്യൂട്ടി മേയറുമായ അനീസ റെനി മാത്യുവും ഓണാഘോഷ വേദിയിൽ മേയറോടൊപ്പം എത്തി സർഗ്ഗത്തിന്റെ ആദരം ഏറ്റുവാങ്ങുകയും തുടർന്ന് ഓണാശംസ നേർന്നു സംസാരിക്കുകയും ചെയ്തു. ‘അനീസ യുവതലമുറക്ക് പ്രചോദനമാവട്ടെ’ എന്ന് മേയർ മൈല ആശംസിച്ചു.
സർഗ്ഗം പൊന്നോണത്തിൽ സജീവമായി പങ്കുചേരുകയും, വിജയിപ്പിക്കുകയും ചെയ്ത ഏവർക്കും സെക്രട്ടറി ആദർശ് പീതാംബരൻ ഹൃദ്യമായ നന്ദിപ്രകാശനം നടത്തി. സ്റ്റീവനേജ് റോമൻ കത്തോലിക്കാ ദേവാലയങ്ങളുടെ വികാരി ഫാ. മൈക്കിൾ വൂളൻ, ലണ്ടൻ ക്നാനായ കാത്തലിക്ക് ചാപ്ലിൻ ഫാ. മാത്യു വലിയപുത്തൻപുര എന്നിവരും ഓണാഘോഷത്തിൽ സന്നിഹിതരായിരുന്നു.
തിരുവോണ ഓർമ്മകൾ ഉണർത്തി ഓണപ്പാട്ടോടെ ജോസ് ചാക്കോയും ജെസ്‌ലിൻ വിജോയും ചേർന്ന് ഓണാഘോഷ കലാവിരുന്നിനു തുടക്കമിട്ടപ്പോൾ, തട്ടു പൊളിപ്പൻ ഗാനങ്ങളുമായി തേജിൻ തോമസും ജോസ് ചാക്കോയും വേദി കയ്യടക്കി. സദസ്സിനെ ഇളക്കി മറിച്ച അവരുടെ നാടൻ പാട്ടുകൾക്ക് ചുവടു വെച്ച് മേയർ സദസ്സിലേക്ക് ഇറങ്ങി വന്നത് വലിയ ഹർഷാരവം ഏറ്റു വാങ്ങുകയും കൂടെ നൃത്തം ചെയ്യുവാൻ കൂട്ടത്തോടെ വനിതകൾ മത്സരിച്ചു എത്തുകയും ആയിരുന്നു.
പൊതു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ സർഗ്ഗം അസ്സോസ്സിയേഷൻ ആദരിക്കുകയും അവർക്കുള്ള പരിതോഷകങ്ങൾ മേയർ മൈല സമ്മാനിക്കുകയും ചെയ്തു. A-Level പരീക്ഷയിൽ അനസൂയ സത്യനും, GCSE യിൽ ജോഷേൽ പൗലോയും സ്റ്റീവനേജിലെ ടോപ്പേഴ്‌സ് ആയി.
വർണ്ണാഭമായ പൂക്കളം ഒരുക്കിക്കൊണ്ട് പ്രമുഖ ആർട്ടിസ്റ്റായ ബിജു തകടിപറമ്പിൽ ഓണാഘോഷ വേദിയെ ആകർഷകമാക്കി. പിന്നണിയിൽ ഷാജി, ബോബൻ, ഷിജി എന്നിവരുടെ കരവേലകളും സഹായകമായി.
സുജാത ടീച്ചർ പരിശീലിപ്പിച്ചു് ഒരുക്കിയ സീനിയർ ഗ്രൂപ്പും, ജൂനിയർ ഗ്രൂപ്പും വേദിയിൽ നൃത്ത വിസ്മയമാണ് തീർത്തത്.
ബെല്ലാ ജോർജ്ജ്, മെറിറ്റ ഷിജി, ദിയ സജൻ, ആൻ അജിമോൻ, ആൻഡ്രിയ, അസിൻ,ജോസ്ലിൻ, ദ്രുസ്സില്ല ഗ്രേസ്, എഡ്നാ ഗ്രേസ്, ടെസ്സ അനി, പവിത്ര, പല്ലവി , വൈഗ, വേദ, ആദ്യ , അദ്വൈത, ഇവന്യ, അയന, ഡേവിഡ്, ജെന്നിഫർ, അന്ന, ആദ്വിക്, ഇവാ,ആന്റണി, ബ്ലെസ്സ്, ജെസ്സീക്ക, എമ്മ, വൈഗ, ഹൃദ്യ എന്നിവർ ഓണാഘോഷത്തിൽ നൃത്തച്ചുവടുകൾ കൊണ്ട് വേദിയിൽ മാസ്മരികത വിരിയിക്കുകയായിരുന്നു.
അമ്മയും മക്കളും ചേർന്ന് നടത്തിയ ‘പരിവാർ നൃത്തി’ൽ ജീന,ടെസ്സ, മരിയ ടീമും, ദ്രുസ്സില്ല ഗ്രേസ്, എഡ്നാ ഗ്രേസ് ഏലിയാസ് ഫാമിലി ടീമും ഏറെ ആകർഷകവും സുന്ദരവുമായ നൃത്തമാണ് സമ്മാനിച്ചത്.
ടെസ്സി, ആതിര, വിൽസി, അലീന, അനീറ്റ, റോസ്മി, അനഘ, വന്ദന, ശാരിക, ഡോൺ എന്നിവർ ചേർന്നവതരിപ്പിച്ച തിരുവാതിരയും ജിയാ, അൽമ, എമ്മ, മിഷേൽ, അലീസ, സൈറാ, അഡോണ എന്നിവർ ചേർന്നവതരിപ്പിച്ച മാർഗ്ഗം കളിയും, ആൻ, മറീസ്സാ, ആൻഡ്രിയ, ബെനീഷ്യ, ജോസ്ലിൻ, ജിൽസ, ബ്ലെസ് എന്നിവർ ഒരുക്കിയ ഒപ്പനയും ആഘോഷത്തെ വർണ്ണാഭമാക്കി.
പ്രിൻസൺ, എൽദോസ്, ഡിക്‌സൺ, അജീന, അന്ന, അൻസാ, അലീന, വിൽസി എന്നിവർ ചേർന്നവതരിപ്പിച്ച ‘ഫ്യൂഷ്യൻ ഡാൻസ്’ ഏറെ ശ്രദ്ധേയമായി.
ഫിൻകെയർ മോർട്ടഗേജ്സും, ക്‌ളൗഡ് ബൈ ഡിസൈനും മുഖ്യ പ്രായോജകരായിരുന്ന ഓണാഘോഷത്തിന് 7s ട്രേഡിങ്ങും, കറി വില്ലേജും, വൈസ് ഫോക്സ് ട്യൂട്ടേഴ്സും ആഘോഷത്തിന്റെ ഭാഗമായി.
സർഗ്ഗം ഭാരവാഹികളായ ബോസ് ലൂക്കോസ് (പ്രസിഡണ്ട്), ആദർശ് പീതാംബരൻ (സെക്രട്ടറി), തേജിൻ തോമസ്(ട്രഷറർ), ടെസ്സി ജെയിംസ്(വൈസ് പ്രസിഡണ്ട്), ബിന്ദു ജിസ്‌റ്റിൻ(ജോ,സെക്രട്ടറി) ടിന്റു മെൽവിൻ (ജോ,ട്രഷറർ), കമ്മിറ്റി മെമ്പേഴ്‌സായ ബോബൻ സെബാസ്റ്റ്യൻ, ജോസ് ചാക്കോ, ഷാജി ഫിലിപ്പ്, ജോയി ഇരുമ്പൻ, ലൈജോൺ ഇട്ടീര, ജിന്റോ മാവറ, ബിബിൻ കെ ബി, ജോജി സഖറിയാസ്, ഷിജി കുര്യക്കോട്, ജിന്റു ജിമ്മി, എന്നിവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു.
എൽ ഇ ഡി സ്ക്രീനും, ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും ഉപയോഗിച്ച് സ്റ്റീവനേജ് മലയാളി കൂട്ടായ്‌മ്മയെ ആവേശഭരിതവും അവിസ്മരണീയവുമാക്കിയ തിരുവോണ ആഘോഷങ്ങൾ രാത്രി പത്തു മണിവരെ നീണ്ടു നിന്നു.
ജെഗി ജോസഫ്
ബ്രിസ്‌കയുടെ ഓണാഘോഷം മറക്കാനാകാത്ത ഒരു ദിവസമാണ് ഏവര്‍ക്കും സമ്മാനിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ചരിത്രപ്രധാനമായ ബ്രിസ്റ്റോൾ സിറ്റി ഹാളിലാണ് ആഘോഷം നടന്നത് . ആയിരത്തി ഒരുന്നൂറിലേറെ പേര്‍ പരിപാടിയുടെ ഭാഗമായി. ബ്രിസ്റ്റോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഓണം ഇവന്റ് ബ്രിസ്‌ക ഒരുക്കിയത്. അവസാന നിമിഷം മേയറുമായി ബന്ധപ്പെട്ടാണ് സിറ്റി ഹാള്‍ ആഘോഷത്തിനായി ലഭ്യമാക്കിയത്. ഒത്തൊരുമയോടെ അസോസിയേഷന്‍ നേതൃത്വവും അംഗങ്ങളും ആഘോഷത്തിന്റെ ഭാഗമായതോടെ അച്ചടക്കത്തോടെയുള്ള ഒരു പരിപാടിയാണ് അരങ്ങേറിയത്. ബ്രിസ്‌കയുടെ അംഗ അസോസിയേഷനുകൾ അവതരിപ്പിച്ച പരിപാടികള്‍ കാണികളുടെ കൈയ്യടി നേടി.മനോഹരമായ പൂക്കളമാണ് ഒരുക്കിയിരുന്നത്. ശ്രുതി സുദര്‍ശനന്‍ നായര്‍, വര്‍ണ്ണ സഞ്ജീവ് , ഷൈല നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മനോഹരമായ പൂക്കളം ഒരുക്കിയത്.
വെൽക്കം ഡാൻസിനു ശേഷം ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനമാണ് ആദ്യം നടന്നത്. പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യനും ട്രഷറര്‍ ഷാജി സ്‌കറിയയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് വിളക്ക് കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു.
ഒരു സമയത്ത് ഓണാഘോഷം തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന സാഹചര്യം വന്നിരുന്നു, എന്നാല്‍ എല്ലാവരും സഹകരിച്ചതോടെ ഇത് സാധ്യമാവുകയായിരുന്നുവെന്ന് പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന എല്ലാവർക്കും സാജൻ നന്ദി പറഞ്ഞു. പിന്നീട് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് വരവേറ്റു. ഏവര്‍ക്കും മാവേലി ഓണാശംസകള്‍ നേര്‍ന്നു.ജിസിഎസ് ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മാവേലി അവാര്‍ഡുകള്‍ സമ്മാനിച്ചു.
ഓണപ്പാട്ടും ഡാന്‍സും നാടകവും ഒക്കെയായി ബ്രിസ്‌കയുടെ വിവിധ അംഗ അസോസി യേഷനുകളിലെ കുട്ടികള്‍ മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഷേക്‌സ്പിയറിന്റെ മാക്ബത്ത് വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ അത് കാണികളില്‍ പുതിയ അനുഭവമായി. വേഷവിധാനത്തിലും അവതരണ മികവിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റി മലയാളത്തില്‍ അവതരിപ്പിച്ച മാക്ബത്ത്.ജിജോയാണ് നാടകം സംവിധാനം ചെയ്തത്. പശ്‌ചാത്തല സംഗീതം ക്ലമന്‍സ് ഭംഗിയായി തന്നെ നിര്‍വ്വഹിച്ചു. അഭിനയിച്ച ഓരോരുത്തരും മികവ് പുലര്‍ത്തി.
അനുശ്രീ തന്റെ അവതരണ മികവില്‍ വേദിയെ കൈയ്യിലെടുത്തു. ജിജി ലൂക്കോസിന്റെ നേതൃത്വത്തില്‍് ലൈറ്റ് ആന്‍ഡ് സൗണ്ട് വേദിയെ കൂടുതല്‍ മികവുറ്റതാക്കി. ഫോട്ടോ അജി സാമുവല്‍ മനോഹരമായി ഒപ്പിയെടുത്തു.എക്‌സിക്യൂട്ടിവ് അംഗങ്ങളും അയല്‍ക്കൂട്ട അംഗങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതാണ് ആയിരത്തി ഒരുന്നൂറിലേറെ പേരുടെ ആഘോഷം ഭംഗിയായി പൂര്‍ത്തിയാക്കാനായത്.സമയ ക്രമം പാലിച്ചുള്ളതായിരുന്നു പരിപാടി. ബ്രിസ്‌കയുടെ വലിയൊരു ഇവന്റായിരുന്നു, ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന നല്ലൊരു ഓണാഘോഷമാക്കി ഇക്കുറി ബ്രിസ്‌കയുടെ ഓണം മാറി. ഇതിനുള്ള വലിയ തയ്യാറെടുപ്പുകള്‍ തന്നെയായിരുന്നു ഈ ആഘോഷത്തിന്റെ വലിയ വിജയത്തിന് കാരണവും.അസോസിയേഷന്‍ നേതൃത്വവും കമ്മറ്റി അംഗങ്ങളും നല്‍കിയ നൂറുശതമാനം ആത്മാര്‍ത്ഥത തന്നെയായിരുന്നു ഈ ഓണാഘോഷത്തിന്റെ വിജയവും.ബ്രിസ്ക ആർട്സ് കോഡിനേറ്റർമാരായ ബ്രിജിത്തും മിനി സ്കറിയയും ലിസി പോളും, സ്പോർട്ട് സ് കോഡിനേറ്റർമാരായ ജെയിംസും സജിൻ സ്വാമിയും എല്ലാ പ്രോഗ്രാമുകൾക്കും നേതൃത്വം നൽകി.
പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റ്യനും ട്രഷറര്‍ ഷാജി സ്‌കറിയയും, ബിജു രാമനും, ഷാജി വര്‍ക്കിയും സജി വര്‍ഗീസും ഉള്‍പ്പെടെ വലിയൊരു ബ്രിസ്‌ക ടീം തന്നെ അണിയറയില്‍ പ്രവര്‍ത്തിച്ചു.
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്‌വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.
എന്നും മനസില്‍ തങ്ങി നില്‍ക്കുന്ന ഓണാഘോഷമാണ് ബ്രിസ്‌ക ഇക്കുറിയും ഏവര്‍ക്കും സമ്മാനിച്ചത്.
മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോ ഷ പരിപാടികളോടെയാണ് യു.കെ. മലയാളികൾ എന്നും ഓണത്തെ വരവേൽക്കാറ്. ഓഗസ്റ്റ് – സെപ്തംബർ മാസത്തോടെ ആരംഭിക്കുന്ന ആഘോഷപാടികൾ ഒക്ടോബർ – നവംബർ വരെ നീണ്ടു നിൽക്കാറുണ്ട്.
പിറന്ന നാടിനോടുള്ള ആത്മബന്ധവും, കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യവും, ഒരു ദേശീയോത്സവമായി നെഞ്ചിലേറ്റിയ ഓണത്തിനോടുള്ള വൈകാരികതയുമാണ് മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോഷ മായി ഓണാഘോഷത്തെ മാറ്റുന്നത്.
ഓക്ടോബർ 22 ന് സമീക്ഷ യു.കെ യുടെ ആഭിമുഖ്യത്തിൽ ചെംസ്ഫോർഡിൽ സംഘടിപ്പിച്ചിട്ടുള്ള വിപുലമായ ആഘോഷ പരിപാടികളോടെയായിരിക്കും യു.കെ. മലയളികളുടെ ഈ വർഷത്തെ ഓണാഘോഷം കൊടിയിറങ്ങുന്നത്. സെപ്തംബർ 9 ന് നടത്താനിരുന്ന ഓണാഘോഷം ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 22 ലേക്ക് മാറ്റുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചരുന്ന വൈവിധ്യമാർന്ന പരിപാടികളുടെ സമ്മേളനം കൂടിയായി ‘ഓണഗ്രാമം 23’ മാറ്റുവാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
സമീക്ഷ യു.കെ യുടെ മേൽനോട്ടത്തിൽ വിപുലമായ സ്വാഗത സംഘവും അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് ആഘോഷത്തിന്റെ ഒരുക്കങ്ങളാരംഭിച്ചു കഴിഞ്ഞു. യു.കെ. യിലെ പ്രഗത്ഭ ടീമുകള അണിനിരത്തിക്കൊണ്ടുള്ള വടംവലി മത്സരവും, തിരുവാതിര മത്സരവുമാണ് ആഘോഷത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ടീം റജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചു വരികയാണ്.
വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ ആഘോഷവേദിയിൽ അരങ്ങേറും. രുചിയൂറുന്ന വൈവിധ്യമാർന്ന കേരള വിഭങ്ങളോടു കൂടിയ ഫുഡ്കോർട്ടും ഉണ്ടാകും.
യു.കെ. മലയാളികളുടെ ഓണാഘോഷ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ചെംസ്ഫോർഡിൽ നടക്കുന്ന ‘ഓണഗ്രാമം 23’ എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ഒക്ടോബർ 22 ന് ചെംസ് ഫോർഡ് ഓണ ഗ്രാമത്തിലേക്ക് ഏവരേയും ഹൃദയം പൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
വാർത്ത :
ഉണ്ണികൃഷ്ണൻ ബാലൻ
ആഷ്ഫോർഡ് : കെന്റെ കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ( AMA) 19-ാം മത് ഓണാഘോഷം (ആരവം – 2023 ) ഈ മാസം 23-ാം തീയതി ശനിയാഴ്ച രാവിലെ 9 . 30 മുതൽ ആഷ് ഫോർഡ് ജോൺ വാലീസ് (The John Wallis Academy) സ്കൂൾ ഓഡിറ്റോറിയത്തിൽ സമുചിതമായി ആഘോഷിക്കുന്നു.
രാവിലെ 9. 30 ന് അത്തപ്പൂക്കള വിതായനത്തോടുകൂടി പരിപാടികൾക്ക് ആരംഭം കുറിക്കും. തുടർന്ന് കുട്ടികൾ മുതൽ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെയും , അംഗങ്ങളായ പുരുഷന്മാരെയും , സ്ത്രീകളെയും ഉൾപ്പെടുത്തി മൂന്ന് തലമുറയെ ഒരേ വേദിയിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബിനു ശേഷം കുട്ടികളുടെയും , പുരുഷന്മാരുടെയും , സ്ത്രീകളുടെയും വാശിയേറിയ വടംവലി മത്സരവും, തൂശനിലയിൽ വിളമ്പി കൊണ്ടുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
ഉച്ചകഴിഞ്ഞ് 2. 30 ന് നൂറോളം യുവതികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരയും ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ആഷ്ഫോർഡ് ബോഗോ കൗൺസിൽ ഡെപ്യൂട്ടി മേയർ ലിൻ സുഡാർഡ്സ് മുഖ്യാതിഥി ആയിരിക്കും.
തുടർന്ന് 4 മണിക്ക് ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ മുൻപ്രസിഡന്റും, സെക്രട്ടറിയുമായ സജി കുമാർ ഗോപാലൻ രചിച്ച് ബിജു കൊച്ചു തെള്ളിയിൽ സംഗീതം നൽകിയ അവതരണ ഗാനം, അലീഷാ സാം, എലന ട്വിങ്കിൾ എന്നിവർ ചിട്ടപ്പെടുത്തി ഇരുപതോളം കലാകാരികൾ ചുവടുകൾ വയ്ക്കുന്ന രംഗപൂജ എന്നിവയോട് ആരവം – 2023 ന് തിരശ്ശീല ഉയരുന്നു.
മെഗാ തിരുവാതിര, കപ്പിൾ ഡാൻസ് , ക്ലാസിക്കൽ ഡാൻസ് , സിനിമാറ്റിക്ക് ഡാൻസ് , ഡിജെ , സ്കിറ്റുകൾ എന്നിവ കോർത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാൽ ആരവം – 2023 കലാ ആസ്വാദകർക്ക് സമ്പന്നമായ ഓർമ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസ് അറിയിച്ചു .
എവിടെയും കനക വിപഞ്ചികളുടെ നാദങ്ങൾ, ചിലങ്കയുടെ സ്വരം, സംഗീതത്തിൻറെ ശ്രുതിയും ലയവും, താളവും മറ്റൊലി കൊള്ളുന്ന മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണി അറയിൽ നിന്ന് സെപ്റ്റംബർ 23 ശനിയാഴ്ച അരങ്ങിലെത്തുന്നു. മനസ്സിനും ,കണ്ണിനും , കരളിനും കുളിരേകുന്ന ശ്രാവ്യ വിഭവങ്ങളുമായി ആഷ് ഫോർഡ് അണിഞ്ഞൊരുങ്ങുന്നു.
ഈ മഹാദിനത്തിലേക്ക് കലാസ്നേഹികളായ മുഴുവൻ ആളുകളെയും ജോൺ വാലീസ് സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു.
പരിപാടി നടക്കുന്ന വേദിയുടെ വിലാസം .
THE JOHN WALLIS ACADEMY
MILLBANK ROAD
ASHFORD KENT
TN23 3HG
അപ്പച്ചൻ കണ്ണഞ്ചിറ
ബെഡ്ഫോർഡിലെ പ്രമുഖ അസ്സോസിയേഷനായ ബെഡ്ഫോർഡ് മാസ്റ്റൻ കേരളാ അസ്സോസിയേഷന്റെ പന്ത്രണ്ടാം വാർഷികവും തിരുവോണവും സെപ്തംബർ 23 നു ശനിയാഴ്ച്ച അതിവിപുലമായി ആഘോഷിക്കുന്നു. മാസ്റ്റൻ”ഓണം പൊന്നോണം 2023″ ത്തിനു ബെഡ്ഫോർഡിലെ അഡിസൺ സെൻറ്റർ വേദിയാവും.
അത്തപ്പൂക്കളം ഇട്ട ശേഷം ഉച്ചയ്ക്ക് 12 മണിയോടെ ബി.എം.കെ.എ കിച്ചൺ തയ്യാറാക്കുന്ന 30 ഓളം വിഭവങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ ഗംഭീര ഓണ സദ്യ തൂശനിലയിൽ വിളമ്പും.
മാസ്റ്റൻ ഓണാഘോഷത്തിന്റെ ഉത്‌ഘാടന ചടങ്ങിൽ ബെഡ്ഫോർഡ് ബോറോ കൌൺസിൽ ന്യൂ മേയർ ടോം വൂട്ടൻ, ബെഡ്ഫോർഡ് ആൻഡ് കെംപ്സ്റ്റാൻ മെമ്പർ ഓഫ് പാർലമെന്റ്മുഹമ്മദ് യാസിൻ, യുക്മ നാഷണൽ പ്രസിഡണ്ട് ഡോക്ടർ ബിജു പെരിങ്ങത്തറ എന്നിവർ ഭദ്രദീപം തെളിയിച്ചു ഓണോത്സവം ഉത്‌ഘാടനം ചെയ്യും.
ബി.എം.കെ.എ മെംബേർസും കുട്ടികളും ചേർന്നവതരിപ്പിക്കുന്ന കലാമാസ്മരിക വിരുന്നിൽ വെൽക്കം ഡാൻസ്, തിരുവാതിര, ചെണ്ടമേളം, വള്ളംകളി,വടം വലി, കഥകളി, പുലികളി, ഫാഷൻ ഷോ, സിനിമാറ്റിക് ക്ലാസിക്കൽ നൃത്തങ്ങൾ എന്നിവ അരങ്ങേറും. ആൻറ്റോ ബാബു, ടീന ആശിഷ്, ജ്യോതി ജോസ് എന്നിവർ അവതാരകരാവും.
ബി.എം.കെ.എ യുടെ ഈ വർഷത്തെ ഓണാഘോഷവും, പന്ത്രണ്ടാം വാർഷികവും വർണ്ണാഭവമാക്കുവാൻ HD, LED വാളും, ആധുനിക ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും, ലൈവ് ടെലികാസ്റ്റും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ലൈവ് ഫോട്ടോസ് ഫ്രെയിം ചെയ്തു നൽകുന്ന ഫോട്ടോ സ്റ്റുഡിയോയും വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും.
കേരള തനിമയാർന്ന കലാരൂപങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരുക്കുന്ന ഈ വർഷത്തെ വർണ്ണശബളമായ ഓണാഘോഷവും,ബി.എം.കെ.എ യുടെ പന്ത്രണ്ടാം വാർഷികവും വിജയപ്രദമാക്കുവാൻ എല്ലാ അംഗങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബി.എം.കെ.എ എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.
ഈവനിംഗ് ഡിന്നറിനു ശേഷം ക്രമീകരിച്ചിരിക്കുന്ന ഡീ ജെ യോടുകൂടി ഓണാഘോഷങ്ങൾ സമാപിക്കും.
വേദിയുടെ വിലാസം: Addison Centre, Kempston, Bedford MK42 8PN.
ഷ്രോപ്ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ (SMCA) ഓണാഘോഷം സെപ്റ്റംബർ 9ന് ശനിയാഴ്ച ടെൽഫോർഡിൽ ഉള്ള ചാൽടൺ സ്കൂൾ സ്പോർട്സ് ഹാളിൽ വെച്ചു വർണാഭമായ കലാപരുപാടികളോടു കൂടി നടത്തുകയുണ്ടായി . യുക്മ മിഡ്ലാൻഡ്സ് റീജണൽ പ്രസിഡന്റും കോവെൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റും ആയ ശ്രീ ജോർജ് തോമസ് ആയിരുന്നു വിശിഷ്‌ടാഥിതി . ഷ്രോപ്‌ഷ്യർ മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ പ്രസിഡന്റ് ശ്രീ സനൽ ജോസ് ,സെക്രട്ടറി ശ്രീ.പോൾസൺ ബേബി ആറാഞ്ചേരിൽ ,ട്രെഷർ ശ്രീ.ജിജു ജോർജ് ,വൈസ് പ്രസിഡന്റ് ശ്രീ.ജോബി ജോസ് ,ജോയിന്റ് സെക്രട്ടറി ശ്രിമതി.കൊച്ചുറാണി ഷാജു ,ജോയിന്റ് ട്രെഷറർ ശ്രീ.ബിബിൻ ഗോപാൽ തുടങ്ങിയവർ ഓണാഘോഷങ്ങളുടെ ഉദഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു .യുക്മ റീജിയണൽ കായികമേളയിൽ പങ്കെടുത്തു വിജയിച്ച ശ്രീ .ജോൺ പോൾ കെ നേടുംങ്ങാട്ട് ,ഫിലിപ്പ് ജോൺ പോൾ ,ജോർജ് ജോൺ പോൾ തുടങ്ങിയവരെ വേദിയിൽ ആദരിക്കുക ഉണ്ടായി .
അംഗങ്ങളുടെ വൈവിധ്യങ്ങളായ കലാപരിപാടികൾക്കു ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് അംഗങ്ങൾക്ക് വേണ്ടി ഉള്ള വിനോദപ്രദമായ മത്സരങ്ങളും ഓണാഘോഷത്തിന്റെ തനത് കായിക വിനോദമായ വാശിയേറിയ വടംവലിയും നടത്തുകയുണ്ടായി. വൈകുന്നേരം നാടൻ വിഭവങ്ങൾ ലഭിക്കുന്ന ഒരു തട്ടുകടയും ഉണ്ടായിരുന്നത് ആഘോഷപരിപാടികളുടെ മാറ്റ് കൂട്ടുകയുണ്ടായി.