ഷാജി തോമസ്
മലയാള നാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നിരവധി കലാ സാംസ്കാരിക പരിപാടികളോടെ ബ്രിട്ടനിലെ സ്കൻതോർപ്പ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേരളപ്പിറവി ആഘോഷം ഏവർക്കും മാതൃകാപരവും വർണ്ണാഭവുമായി.
സ്കാൻതോർപ്പിലെ സ്കോട്ടർ വില്ലേജ് ഹാളിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികൾ ചേർന്നാലപിച്ച ഈശ്വര പ്രാർത്ഥനഗാനത്തിന് ശേഷം എസ് എം എ പ്രസിഡന്റ് സെബാസ്റ്റ്യൻ ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് . മുഖ്യാതിഥിയായി പങ്കെടുത്ത മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭ അംഗവുമായ സി എ ജോസഫ് കേരളപ്പിറവി ആഘോഷപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട വീഡിയോയിലൂടെ നൽകിയ ആശംസ കേരളപ്പിറവി ആഘോഷങ്ങൾക്ക് മാറ്റു പകർന്നു. ആശംസയോടൊപ്പം അദ്ദേഹം ആലപിച്ച കവിത ശ്രോതാക്കൾക്ക് നവ്യാനുഭവമാണ് നൽകിയത്. പ്രധാന അധ്യാപിക അമ്പിളി സെബാസ്റ്റ്യൻ മാത്യുസ് സ്വാഗതവും എസ് എം എ സെക്രട്ടറി ഷിബു ഈപ്പൻ നന്ദിയും പറഞ്ഞു.
മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടും’ ചങ്ങമ്പുഴയുടെ ‘കാവ്യനർത്തകി’യും ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’യും ഇടശ്ശേരിയുടെ ‘പൂതപ്പാട്ടും’ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പാത്തുമ്മയുടെ ആടും’ മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയൽ നിർമ്മിച്ച് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രമായ വിഗതകുമാരൻ എന്ന സിനിമയിലെ കഥാപാത്രങ്ങളും തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയെയും കറുത്തമ്മയെയുമെല്ലാം എസ് എം എ മലയാളം പള്ളിക്കൂടത്തിലെ കുട്ടികളും മുതിർന്നവരും ചേർന്ന് മികവാർന്ന രംഗസജ്ജീകരണങ്ങളോടെ വേദിയിൽ അവതരിപ്പിച്ചപ്പോൾ അത്യാപൂർവമായ ദൃശ്യാനുഭവമായിരുന്നു കാണികൾക്ക് സമ്മാനിച്ചത്.
ലക്ഷണമൊത്ത ആദ്യ മലയാള നോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’യുടെ നാടകാവിഷ്കരണം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. അഭിനേതാക്കളെല്ലാവരും കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.
സാമൂഹ്യ പ്രസക്തമായ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച ഓട്ടൻതുള്ളലും ഇമ്പമാർന്ന നാടൻപാട്ടും കുട്ടികൾ ചേർന്നവതരിപ്പിച്ച ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന് കഥയുമെല്ലാം ഏറെ കരഘോഷങ്ങളോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്. കേരളത്തിന്റെ സാംസ്കാരിക തനിമയുടെ പ്രതീകങ്ങളായ കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ കുട്ടികളും മുതിർന്നവരും അണിനിരന്ന് ഉത്സവപ്രതീതി ഉണർത്തി നടത്തിയ സാംസ്കാരിക ഘോഷയാത്രയും അവിസ്മരണീയമായിരുന്നു.
മലയാളം സ്കൂളിന്റെ പ്രധാന അധ്യാപികയും എസ് എം എ വൈസ് പ്രസിഡന്റും യുക്മ യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയണൽ സെക്രട്ടറിയുമായ അമ്പിളി സെബാസ്റ്റ്യനെ ചടങ്ങിൽ ആദരിച്ചു.
മലയാളം പള്ളിക്കൂടത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന കയ്യെഴുത്തുമാസികയായ ‘നുറുങ്ങു മുത്തുകളുടെ’ പ്രകാശനവും മലയാള പുസ്തകങ്ങളുടെ ലൈബ്രറി ഉദ്ഘാടനവും ചടങ്ങുകളോടനുബന്ധിച്ചു നടന്നു. യുക്മ കലാമേളയിൽ സമ്മാനാർഹരായ പ്രതിഭകൾക്കുള്ള എസ് എം എയുടെ പ്രത്യേകമായ സമ്മാനങ്ങളും നൽകി. മലയാളം പള്ളിക്കൂടത്തിലെ ഇക്കഴിഞ്ഞ അധ്യയനവർഷത്തിലെ മികച്ച സ്റ്റുഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട റോഷ്ന ജോണിനും ഭാഷാപഠനത്തിന് അതീവ താൽപര്യം പ്രകടിപ്പിച്ച കുട്ടിക്കുള്ള പ്രോത്സാഹന സമ്മാനം ജാക്സ് സിബിക്കും നൽകി. കുട്ടികളെ മലയാളം പഠിപ്പിക്കുവാൻ കൂടുതൽ പ്രചോദനം നൽകുന്ന രക്ഷിതാക്കൾക്കുള്ള സമ്മാനത്തിന് മിസ്റ്റർ ആൻഡ് മിസ്സസ് ജോൺ തോമസും അർഹരായി.
പ്രധാനാദ്ധ്യാപിക അമ്പിളി സെബാസ്റ്റ്യൻ ചൊല്ലിക്കൊടുത്ത മലയാളം മിഷൻ പ്രസിദ്ധീകരിച്ച ഭാഷാപ്രതിജ്ഞയും ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഏറ്റുചൊല്ലി ഭാഷാ പ്രതിജ്ഞയുമെടുത്തു.
മലയാളത്തനിമ നിറഞ്ഞ പരിപാടികൾ കൊണ്ട് സമ്പന്നമായ കേരളപ്പിറവി ആഘോഷം പ്രൗഡോജ്വലമായി സംഘടിപ്പിക്കുന്നതിനായി മലയാളം പള്ളിക്കൂടത്തിന്റെ രക്ഷാധികാരികളായ ഡോ ജോർജ്ജ് തോമസ്, ജിമ്മിച്ചൻ ജോർജ്ജ്, പ്രധാനാധ്യാപിക അമ്പിളി സെബാസ്റ്റ്യൻ,എസ് എം എ സെക്രട്ടറി ഷിബു ഈപ്പൻ, നിർവ്വാഹക സമിതി അംഗം ജോൺ തോമസ്, ബിജു ചാക്കോ, ഷാജി തോമസ് തുടങ്ങി നിരവധി ആളുകൾ നേതൃത്വം നൽകി.
മാഞ്ചസ്റ്റർ: കൈരളി യുകെ മാഞ്ചസ്റ്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിഥിൻ ഷോ സെന്റ് മാർട്ടിൻ ഹോളിൽ വർത്തമാന ഭാരതത്തിലെ ഭാഷാ രാഷ്ട്രീയം എന്ന വിഷയത്തിൽ സംവാദം നടത്തുകയുണ്ടായി. പ്രമുഖ ഭാഷ പണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ. എം എൻ കാരാശ്ശേരി മുഖ്യപ്രഭാഷണം നടത്തിയ സംവാദത്തിൽ ഏഷ്യൻ ലൈറ്റ് ദിനപത്രത്തിന്റെ എഡിറ്റർ ശ്രീ അൻസുദ്ദീൻ അസിസ് മോഡറേറ്റു ചെയ്തു.
വർഗ്ഗീയത സമൂഹത്തിൽ സൃഷ്ടിക്കുന്ന നാശത്തേക്കാൾ ഭയാനകം ആയിരിക്കും ഭാഷ അടിച്ചേൽപ്പിക്കൽ എന്ന് കാരാശ്ശേരി മാഷ് നിരീക്ഷിക്കുക ഉണ്ടായി. ശ്രീലങ്കയിലെ സിംഹള രാഷ്ട്രീയവും ബംഗ്ലാദേശ് എന്ന രാഷ്ട്ര പിറവിക്കു പിന്നിൽ ഉണ്ടായിരുന്ന ഭാഷാ വംശീയതയും ഒക്കെ നമുക്ക് പാഠമാവേണ്ടതാണ്. സർക്കാർ ജോലിക്ക് ഹിന്ദി നിർബന്ധം ആക്കുന്ന കേന്ദ്ര സർക്കാർ നയം അപലപനീയമാണെന്ന് ചർച്ചയിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെടുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ 22 ഭാഷകൾക്ക് നല്കപ്പെട്ട പ്രാമുഖ്യം ഇന്ത്യയുടെ ഭരണഘടനയെ ഉദ്ധരിച്ചു കൊണ്ട് കാരാശ്ശേരി മാഷ് ചൂണ്ടികാണിക്കുകയുണ്ടായി. ഹിന്ദി അടിച്ചേൽപിക്കൽ നമ്മുടെ മാതൃഭാഷയോടുള്ള വെല്ലുവിളിയാണെന്നും അപരഭാഷ വിദ്വേഷം വയ്ക്കാതെ നമ്മുടെ മാതൃഭാഷ പരിപോഷിപ്പിക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്നും കാരശ്ശേരി മാഷ് ഓർമ്മിപ്പിച്ചു.
രണ്ട് മണിക്കൂറോളം നീണ്ട നിന്ന ചർച്ചകൾക്ക് മുന്നോടിയായി കൈരളി യുകെയുടെ മാഞ്ചസ്റ്റർ യുണിറ്റിന്റെ പ്രവർത്തനങ്ങളെ സംഗ്രഹിച്ചു കൊണ്ട് പ്രസിഡന്റ് ശ്രീ ബിജു ആന്റണി സെക്രട്ടറി ശ്രീ ഹരീഷ് നായർ എന്നിവർ സംസാരിച്ചു. പരിപാടിയിലേക്ക് ഏവരേയും സ്വഗതം ചെയ്ത് കൊണ്ട് ട്രഷറർ ശ്രീമതി ശ്രീദേവി സാം, പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച് ജോയിന്റ് സെക്രട്ടറി ശ്രീ നവീൻ പോൾ എന്നിവർ സംസാരിക്കുകയുണ്ടായി.
ഉണ്ണികൃഷ്ണൻ ബാലൻ
യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്ക്കാരിക സംഘടനയായ സമീക്ഷ യു കെ കേരളപ്പിറവിയുടെ ഭാഗമായി പ്രവാസി സംവാദ സദസ്സ് ഓൺലൈനായി സംഘടിപ്പിക്കുന്നു. നവംബർ 19 ശനി 4 pm ( യു കെസമയം) 9.30 pm (ഇന്ത്യൻ സമയം ) നു സൂം വഴിയാകും പരിപാടി സംഘടിപ്പിക്കുക .
“നവോത്ഥാന മുന്നേറ്റം കേരളപ്പിറവിക്കു മുൻപും പിൻപും എന്ന കാലിക പ്രസക്തിയുള്ള വിഷയമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. ഈ വിഷയത്തിൽ ആഴത്തിൽ പാണ്ഡിത്യമുള്ള കേരളത്തിലെ പ്രമുഖരായ ശ്രീ മുരുകൻ കാട്ടാക്കട, ശ്രീ സന്ദീപാനന്ദഗിരി, ഫാ:ഡോ മാത്യൂസ് വാഴക്കുന്നം എന്നിവർ സംവാദത്തിന് നേതൃത്വം വഹിക്കുന്നു. നമ്മുടെ നാടിന്റെ സാംസ്കാരിക ഉന്നതിക്കും നവോത്ഥാന ചരിത്രത്തിനും കളങ്കം ചാർത്തുന്ന നിരവധി അനിഷ്ട സംഭവങ്ങളുടെ വാർത്തകളാണ് നാം നിത്യവും കേൾക്കുന്നത്. ഈ അവസരത്തിൽ വളരെ കാലികപ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യുന്ന ഈ സംവാദത്തിൽ ഏവരുടെയും സഹകരണമുണ്ടാവണമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു . സംവാദത്തിൽ പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതിനും വിഷയത്തെ സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തുന്നതിനും അവസരങ്ങൾ ഉണ്ടായിരിക്കും .
കെ റെയിലിനെ കുറിച്ചും , നവകേരള സൃഷ്ടിക്ക് പ്രവാസികളുടെ പങ്ക് എന്ന വിഷയത്തെ കുറിച്ചും സമീക്ഷ യുകെ മുൻപ് സംഘടിപ്പിച്ചിരുന്ന സംവാദ സദസ്സുകൾ ജനപങ്കാളിത്തവും വിഷയാധിഷ്ഠിത ചർച്ചകളും കൊണ്ടും ഉയർന്ന നിലവാരം പുലർത്തിയിരുന്നു . ഇനിമുതൽ എല്ലാ രണ്ട് മാസം കൂടുമ്പോഴും രാഷ്ട്രീയ സാംസ്കാരിക നായകരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ വിഷയങ്ങളിൽ സംവാദ സദസ്സുകൾ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും സംഘാടകർ അറിയിച്ചു .
പ്രസാദ് ഒഴാക്കൽ
പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെ വ്യത്യസ്തവും ജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ ഒട്ടേറെ ശ്രദ്ധേയമായ പരിപാടികൾ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി കൈരളിയുടെ സൗത്താംപ്ടൺ & പോർട്സ്മൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ജനുവരി 21നു ഒരു സംഗീത, നൃത്തസന്ധ്യ അവതരിപ്പിക്കുന്നു. നമ്മുടെ യൂണിറ്റിന്റെ പരിധിയിൽ വരുന്ന കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുവാൻ മികച്ച ഒരു അവസരം നൽകുകയാണ് ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത്.
ഈ പരിപാടിയിൽ പങ്കെടുക്കുവാനും കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും താല്പര്യം ഉള്ളവർ ഞങ്ങളെ ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഈ കലാവിരുന്നിലേയ്ക്ക് എല്ലാവരെയും കൈരളി യുകെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
അലക്സ് വർഗ്ഗീസ്
പതിമൂന്നാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നേറുകയാണ്. കോവിഡ് ഭീതി പരത്തിയ നാളുകളിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച കഴിഞ്ഞ രണ്ട് വർഷങ്ങളിലെ വിർച്വൽ കലാമേളകളിൽ നിന്നും വിത്യസ്തമായി വേദികളിലേക്ക് കലാമേള തിരികെയെത്തുന്നതിൻ്റെ ആവേശത്തിൽ കൂടിയാവും ചെൽറ്റൻഹാമിലെ കലാമേള എന്നതുകൊണ്ട് തന്നെ, ഈ വർഷത്തെ കലാമേള മറ്റേതൊരു വർഷത്തേക്കാളും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുക്മ.
യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം സ്ഥലത്ത്, കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ചതുമായ ചെൽറ്റൻഹാമിലാണ് ഈ വർഷത്തെ ദേശീയ കലാമേള സംഘടിപ്പിച്ചിരിക്കുന്നത്. ഗ്ലോസ്റ്റർ ഷെയറിലെ ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ നടക്കുന്ന മേളയുടെ വിജയത്തിനായി ദേശീയ റീജിയണൽ ഭാരവാഹികളും അസോസിയേഷൻ പ്രവർത്തകരും യുക്മ സ്നേഹികളും അടങ്ങുന്ന വലിയൊരു നേതൃ നിര തന്നെ ഇതിനകം സജ്ജമായിക്കഴിഞ്ഞു. ദേശീയ മേളയുടെ നടത്തിപ്പിനായി താഴെ പറയുന്ന വിപുലമായ സംഘാടക സമിതിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു.
13 മത് യുക്മ ദേശീയ കലാമേള 2022 ഓർഗനൈസിംഗ് കമ്മിറ്റി:-
ചെയർമാൻ – ഡോ. ബിജു പെരിങ്ങത്തറ
ചീഫ് കോർഡിനേറ്റർ – കുര്യൻ ജോർജ്ജ്
ജനറൽ കൺവീനർ – ജയകുമാർ നായർ
ഇവൻറ് ഓർഗനൈസർ – അഡ്വ. എബി സെബാസ്റ്റ്യൻ
ഫിനാൻസ് കൺട്രോൾ – ഡിക്സ് ജോർജ്ജ്, അബ്രാഹം പൊന്നുംപുരയിടം
വൈസ് ചെയർമാൻമാർ – ഷീജോ വർഗ്ഗീസ്സ്, ലീനുമോൾ ചാക്കോ, സുജു ജോസഫ്, ടിറ്റോതോമസ്
കോർഡിനേറ്റേഴ്സ് – പീറ്റർ താണോലിൽ, സ്മിത തോട്ടം, മനോജ്കുമാർ പിള്ള, സുനിൽ ജോർജ്
പബ്ളിസിറ്റി & മീഡിയ മാനേജ്മെൻറ് – അലക്സ് വർഗീസ്, സജീഷ് ടോം
കൺവീനർമാർ – ഷാജി തോമസ്, സാജൻ സത്യൻ, സണ്ണി മത്തായി, അഡ്വ. ജാക്സൺ തോമസ്, ജയ്സൺ ചാക്കോച്ചൻ, ബിജു പീറ്റർ, സുരേന്ദ്രൻ ആരക്കോട്ട്, വർഗീസ് ഡാനിയൽ, ജോർജ്ജ് തോമസ്, , ബിനോ ആൻറണി, ജിജോ മാധവപ്പിള്ളി, സന്തോഷ് ജോൺ, സണ്ണി ഡാനിയൽ
ഓർഗനൈസേഴ്സ് – വർഗീസ് ജോൺ, വിജി കെ.പി, അബ്രാഹം ലൂക്കോസ്, ലിറ്റി ജിജോ, സലീന സജീവ്,
റിസപ്ഷൻ കമ്മിറ്റി – അമ്പിളി സെബാസ്റ്റ്യൻ, ബീന സെൻസ്, സിനി ആന്റണി, സിൽവി ജോസ്, മേഴ്സി ജേക്കബ്
എസ്റ്റേറ്റ് & ഫെസിലിറ്റി മാനേജ്മെൻറ് – ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്, ബെന്നി ജോസഫ്, പീറ്റർ ജോസഫ്, ദേവലാൽ സഹദേവൻ, ബെന്നി അഗസ്റ്റിൻ, ബിസ് പോൾ മണവാളൻ, മനോജ് വേണുഗോപാൽ
ഓഫീസ് മാനേജ്മെൻറ് – ബൈജു തോമസ്, സുനിൽ രാജൻ, തോമസ് മാറാട്ടുകളം, അജയ് പെരുമ്പലത്ത്, സൂരജ് തോമസ്സ്,
സോഫ്റ്റ് വെയർ – ജോസ് പി.എം. (ജെ.എം.പി സോഫ്റ്റ് വെയർ)
അവതാരക – അനുശ്രീ നായർ, അന്ന മാത്യു
അവാർഡ് കമ്മിറ്റി – സി.എ. ജോസഫ്, അഡ്വ. ജോബി പുതുക്കുളങ്ങര, ജേക്കബ്ബ് കളപ്പുരക്കൽ, സനോജ് ജോസ്, രാജേഷ് രാജ്, ബിജു മൈക്കിൾ, വർഗ്ഗീസ്സ് ചെറിയാൻ, ജോ വിൽട്ടൻ , സാജൻ പടിക്കമ്യാലിൽ, ജഗ്ഗി ജോസഫ്, ജേക്കബ്ബ് കോയിപ്പള്ളി, എം.പി. പദ്മരാജ്,
വോളണ്ടിയർ മാനേജ്മെൻറ് – സിബു ജോസഫ്, ഷാജിൽ തോമസ്, ഡെന്നിസ് വറീത്, ജിജു യോവിൽ, ക്ളാര പീറ്റർ, ജോർജ്ജ് ജോസഫ്, സിയോസ് അഗസ്റ്റിൻ, നിഷ കുര്യൻ, ആനി കുര്യൻ, സിബി മാത്യു, ഉമ്മൻ ജോൺ, റെജി തോമസ്, ജോബി തോമസ്, തങ്കച്ചൻ എബ്രഹാം,
ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്മെൻറ് – ജോയിസ് പള്ളിക്കമ്യാലിൽ (മാഗ്നവിഷൻ), റെയ്മണ്ട് മാനുവൽ, അബിൻ ജോസ്, ബിനു,
മെഡിക്കൽ ടീം – ഡോ. ബീനാ ജ്യോതിഷ്, ഡോ. മായ ബിജു, ഡോ. ജ്യോതിഷ് ഗോവിന്ദൻ, ഡോ. രഞ്ജിത് രാജഗോപാൽ, ഡോ. അഞ്ജു ഡാനിയൽ, ഡോ. റിയ രഞ്ജിത്, സോണി കുര്യൻ, ബൈജു ഫ്രാൻസിസ്, ഡോ. ഡില്ല ജോബി, സോണിയ ലൂബി, ഷൈനി ബിജോയ്, ദീപ എബി, റിൻസി സജിത്
മാത്യൂ മാഞ്ചസ്റ്റർ
യുകെയിലെ സജീവ സംഘടനയായ ഹെറിഫോർഡ് മലയാളി അസോസിയേഷൻ (HEMA)
2022-23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ വർഷത്തിൽ മികച്ച പ്രവർത്തനങ്ങളുമായി കരുത്തോടെ മുൻപോട്ടു പോകുവാൻ ഏഴംഗ കമ്മറ്റിയെയാണ് ഹെറിഫോർഡ് മലയാളികൾ തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രസിഡൻറ്റ് അനു ക്രിഷ്ണ,, വൈസ് പ്രസിഡൻറ്റ് ജോജി ഈപ്പൻ , സെക്രട്ടറി സിതാര അനോഷ് , ജോയ്ൻറ് സെക്രട്ടറി അഭിജിത് മുരളി , ട്രഷറർ ക്രിസിൻ ഐസക് എന്നിവരാണ് ചുമതലയേറ്റത്. ഇവർക്ക് മികച്ച പിൻതുണയുമായി സന്തോഷ് മാത്യൂ , സ്മിജോ ലൂക്കോസ് എന്നിവർ എക്സിക്യൂട്ടിവ് മെമ്പഴ്സായി ചുമതലയേറ്റു.
പുതിയ കമ്മറ്റിയുടെ പ്രവർത്തനങ്ങളെ ആകാംക്ഷയോടെയാണ് ഹെറിഫോർഡ് മലയാളികൾ കാത്തിരിക്കുന്നത്
ലണ്ടൻ : വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ഹെൽപ്പ് ലൈനുകൾ രൂപികരിച്ചതായി ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ :ജിമ്മി ലോനപ്പൻ മൊയ്ലൻ അറിയിച്ചു. ലോകമെമ്പാടുമുള്ള മലയാളിയുടെ സഹായത്തിനായാണ് ഉപദേശം, വിദഗ്ധാഭിപ്രായം, പരിശീലനം, മാർഗ്ഗനിർദേശം, കൗൺസിലിംഗ് എന്നിവയ്ക്കായി ഓരോ വിഭാഗത്തിലെയും വിദഗ്ധരെയും അനുഭവപരിചയമുള്ള വ്യക്തികളെയും ഏകോപിച്ചാണ് ഹെൽപ് ലൈൻ സേവനം സജ്ജീകരിച്ചിരിക്കുന്നത്. വാട്ട്സ് ആപ്പ് നമ്പർ വഴിയാണ് ഹെൽപ് ലൈൻ പ്രവർത്തിക്കുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ആർക്കും ഹെൽപ് ലൈൻ നമ്പറിലേക്ക് വാട്ട്സ് ആപ്പ് സന്ദേശം അയക്കാം.സന്ദേശവും ബന്ധപ്പെടാനുള്ള വിശദാ൦ശങ്ങളും ബന്ധപ്പെട്ട ഉപവിഭാഗം ഹെൽപ്പ് ലൈൻ (ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ഓഫ് വേൾഡ് മലയാളി കൗൺസിലിൻ്റെ സബ് കമ്മിറ്റി ) ഗ്രൂപ്പിലേക്ക് മാറ്റുകയും ഉപദേശമോ പിന്തുണയോ ഫീഡ് ബാക്കോ അന്വേഷകനെ അറിയിക്കുകയും ചെയ്യും. ഹെൽപ്പ് ലൈൻ ചുവടെ കൊടുത്തിരിക്കുന്നു.
1 . മെഡിക്കല്‍ അഭിപ്രായം അല്ലെങ്കില്‍ ഉപദേശം ഹെല്‍പ്പ് ലൈന്‍
2. മാനസികാരോഗ്യ പിന്തുണ അല്ലെങ്കില്‍ കൗണ്‍സിലിംഗ് ഹെല്‍പ്പ് ലൈന്‍
3. വിദേശത്തുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ ജോലി അല്ലെങ്കില്‍ പരിശീലന മാര്‍ഗ്ഗനിര്‍ദ്ദേശ ഹെല്‍പ്പ് ലൈന്‍
4. പൊതു, സാമൂഹിക ആരോഗ്യ ഉപദേശ ഹെല്‍പ്പ് ലൈന്‍
5. മെഡിക്കല്‍ സപ്പോര്‍ട്ടും കെയര്‍ ഹെല്‍പ്പ് ലൈന്‍
6. വിദേശത്തുള്ള നഴ്സുമാര്‍ അല്ലെങ്കില്‍ കെയര്‍മാരുടെ തൊഴില്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശ സഹായ ലൈന്‍
7. മാസികകള്‍ക്കും മീഡിയകള്‍ക്കും മെഡിക്കല്‍ റിസോഴ്സ് പേഴ്സണ്‍സ് ഹെല്‍പ്പ് ലൈന്‍.
ഹെല്‍പ്പ് ലൈന്‍ വാട്ട്സ്ആപ്പ് നമ്പര്‍: 00447470605755
മെഡിസിന്, സര്‍ജറി, പീഡിയാട്രിക്സ്, ന്യൂറോളജി, നെഫ്രോളജി, ഗൈനക്കോളജി, ഫാമിലി മെഡിസിന്, എമര്‍ജന്‍സി മെഡിസിന്, സ്കിന്‍, നെഞ്ച്, ഡെന്റല്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് മെഡിക്കല്‍ അഭിപ്രായം അല്ലെങ്കില്‍ ഉപദേശ സഹായ ലൈനില്‍ ഉള്ളത്. അവര്‍ യുഎസ്എ, യുകെ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നു. കോര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് നിയാസ് (ഇന്ത്യ) ആണ്, അസോസിയേറ്റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ ഡോ. മോഹന്‍ പി എബ്രഹാം (യുഎസ്എ), ഡോ രാജേഷ് രാജേന്ദ്രന് (യുകെ), ഡോ ആന്റിഷ് ടാന്‍ ബേബി (ഇന്ത്യ, യുകെ), ഡോ അബ്ദുല്ല ഖലീല്‍ പി (ഇന്ത്യ) എന്നിവരാണ്.
മാനസികാരോഗ്യ സപ്പോര്‍ട്ട് അല്ലെങ്കില്‍ കൗണ്‍സിലിംഗ് ഹെല്‍പ്പ് ലൈനില്‍ സൈക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, ഓട്ടിസം അധ്യാപകര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുണ്ട്. കോര്‍ഡിനേറ്റര്‍ ഡോ. ഗ്രേഷ്യസ് സൈമണ്‍ (യുകെ), അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ ഡോ പോള്‍ ഇനാസു (യുകെ), ഡോ ഷര്ഫുദ്ദീന് കടമ്പോട്ട് (ഇന്ത്യ), കൃപ ലിജിന്‍ (ഇന്ത്യ), സുമ കെ ബാബുരാജ് (ഇന്ത്യ) എന്നിവരാണ്.
വിദേശത്തുള്ള നഴ്സുമാര്‍ അല്ലെങ്കില്‍ കെയറര്‍മാരുടെ തൊഴില്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശ സഹായ ലൈനില്‍ യുഎസ്എ, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നഴ്സുമാരും നഴ്സിംഗ് ഹോം റിക്രൂട്ടര്‍മാരുമുണ്ട്. അവര്‍ ഈ മേഖലയില്‍ വിദഗ്ധരും അനുഭവപരിചയമുള്ളവരുമാണ്, കോഓര്‍ഡിനേറ്റര്‍ റാണി ജോസഫും (യുകെ) അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ ജീസണ്‍ മാളിയേക്കല്‍ (ജര്‍മ്മനി), ജോസ് കുഴിപ്പള്ളി (ജര്‍മ്മനി), ജിനോയ് മാടന് (യുകെ), മേരി ജോസഫുമാണ് (യുഎസ്എ).
വിദേശത്തുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ ജോലി അല്ലെങ്കില്‍ പരിശീലന മാര്‍ഗ്ഗനിര്‍ദ്ദേശ ഹെല്‍പ്പ് ലൈനില്‍ യുകെ, അയര്‍ലന്‍ഡ്, യുഎസ്എ മുതലായവയില്‍ ജോലി ചെയ്യുന്ന വിദേശ ഡോക്ടര്‍ പരിശീലകരും ജൂനിയര്‍ ഡോക്ടര്‍മാരുമുണ്ട്. കോര്‍ഡിനേറ്റര്‍ ഡോ അനിത വെറോണിക്ക മേരി (അയര്‍ലന്‍ഡ്), അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ ഡോ അനീഷ് പി ജെ (ഇന്ത്യ), ഡോ സുജിത്ത് എച്ച് നായര്‍ (യുകെ, യുഎഇ) എന്നിവരാണ്.
പബ്ലിക്, കമ്മ്യൂണിറ്റി ഹെല്‍ത്ത് അഡൈ്വസ് ഹെല്‍പ്പ് ലൈനില്‍ പൊതു, കമ്മ്യൂണിറ്റി ഹെല്‍ത്ത്, ഗവണ്മെന്റ് പ്രോഗ്രാമുകള്‍, ഡബ്ല്യുഎച്ച്ഒ, യുണിസെഫ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്ധരുണ്ട്. കോഓര്‍ഡിനേറ്റര്‍ ഡോ. കാര്‍ത്തി സാം മാണിക്കരോട്ടും (യുഎ, ഇന്ത്യ) അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. അജില്‍ അബ്ദുള്ളയുമാണ് (ഇന്ത്യ).
മെഡിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് കെയര്‍ ഹെല്‍പ്പ് ലൈനില്‍ മെഡിക്കല്‍ സപ്പോര്‍ട്ടിലും കെയറിലും താല്‍പ്പര്യമുള്ള വ്യക്തികളുണ്ട്, കോര്‍ഡിനേറ്റര്‍ ലിദീഷ് രാജ് പി തോമസ് (ഇന്ത്യ), അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ ഡെയ്സ് ഇടിക്കുള (യുഎഇ), ടെസ്സി തോമസ് പാപ്പാളി (ഇന്ത്യ) എന്നിവരാണ്.
മാഗസീനുകള്‍ക്കും മീഡിയകള്‍ക്കും മെഡിക്കല്‍ റിസോഴ്സ് പേഴ്സണ്‍ ഹെല്‍പ്പ് ലൈനിനായി മാഗസിനുകളിലേക്ക് ലേഖനങ്ങള്‍ സംഭാവന ചെയ്യാനും ടിവി പ്രോഗ്രാമുകളുടെ റിസോഴ്സ് പേഴ്സണ്‍മാരായി പ്രവര്‍ത്തിക്കാനും കഴിവുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഫാര്‍മസിസ്റ്റുകള്‍, റേഡിയോഗ്രാഫര്‍മാര്‍, ലാബ് ടെക്നീഷ്യന്മാര്, സൈക്കോളജിസ്റ്റുകള്‍, പോഷകാഹാര വിദഗ്ധര്‍, മെഡിക്കല്‍ വ്യവസായികള്‍, മെഡിക്കല്‍ മാനേജ്മെന്റ് വിദഗ്ധര്‍, ബയോ ഫിസിസ്റ്റുകള്‍, മെഡിക്കല്‍ റോബോട്ടിക്സ് സ്പെഷ്യലിസ്റ്റുകള്‍ തുടങ്ങി മെഡിക്കല്‍, പാരാ മെഡിക്കല്‍ സ്പെഷ്യാലിറ്റികളില്‍ വിദഗ്ധരുണ്ട്. കോര്‍ഡിനേറ്റര്‍ ജിയോ ജോസഫ് വാഴപ്പിള്ളി (യുകെ), അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ സോണി ചാക്കോ (യുകെ, ഇന്ത്യ), ജോണ്‍ നിസ്സി ഐപ്പ് (ഡെന്മാര്ക്ക്) എന്നിവരാണ്.
യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ സംഘടനയായ സേവനം യു കെയുടെ പുതിയ ഒരു യൂണിറ്റു കൂടി ലണ്ടനിൽ തുടക്കം കുറിച്ചു. ലണ്ടന്റെ തെക്കുഭാഗം, സസെക്സിന്റെ വടക്കുഭാഗം, എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളും കെന്റിലെ അംഗങ്ങളും ചേർന്നാണ് പുതിയ യൂണിറ്റ് രൂപീകരിച്ചത്. കുറച്ചുകാലമായി ഈ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ അഭിലാഷമാണ് SEVANAM SOUTH EAST എന്ന യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്.
സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണ നൽകുവാനും യുണിറ്റ് തീരുമാനമെടുത്തു.
യൂണിറ്റ് എത്രയും പെട്ടെന്ന് വിപുലമാക്കുവാനും എല്ലാ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും ചേർത്തു ഒരു സംഗമം ഫെബ്രുവരി നാലിന് ലണ്ടനിൽ വച്ചു നടത്തുവാനും തീരുമാനമായി.
സേവനത്തിന്റെ ആത്മീയ വിഭാഗം കൺവീനർ ശ്രീ സദാനന്ദൻ ദിവാകരൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ശ്രീ സിബി കുമാറിനെയും , കൺവീനറായി ശ്രീ ജിതേന്ദ്രനെയും, ട്രഷററായി ശ്രീ ഷിബു മനോഹരനെയും തെരഞ്ഞെടുത്തു. യോഗത്തിൽ സേവനം യു കെ മുൻ കൺവീനർ ശ്രീ ദിലീപ് വാസുദേവൻ, ശ്രീ സദാനന്ദൻ ദിവാകാരൻ, ശ്രീ സിബി കുമാർ, ശ്രീ ബിജു ജനാർദ്ദനൻ, ശ്രീ ഗണേഷ് ശിവൻ തുടങ്ങിയവർ സംസാരിച്ചു. സേവനം സൗത്ത് ഈസ്റ്റ് യൂണിറ്റുമായി പ്രവർത്തിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കുക.
ബിജു ജനാർദ്ദനൻ -+447735368567
ഗണേഷ് ശിവൻ – +447405513236
ജയൻ എടപ്പാൾ
മാഞ്ചെസ്റ്റർ : കൈരളി യൂണിറ്റിൽ അംഗമായി എത്തിച്ചേർന്ന നവാഗതർക്ക് “മീറ്റ് ആൻഡ് ഗ്രീറ്റ്” പരിപാടിയിലൂടെ യൂണിറ്റ് ഭാരവാഹികൾ സ്വാഗതം നൽകി. വിത്തിൻഷോ സെന്റ് മാർട്ടിൻ ചർച്ച് ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ ഗ്രേറ്റർ മാഞ്ചേസ്റ്ററിലെ വിവിധ ബോറോകളിൽ നിന്നും എത്തിയ അംഗങ്ങൾ കൈരളിയുടെ വരുംകാല വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനുപകരിക്കുന്ന ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ഏറ്റെടുക്കേണ്ട വിവിധ വിഷയങ്ങളും സംഘാടനവും ചർച്ച ചെയ്ത യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ഹരീഷ് നായർ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷ പ്രസംഗവും നടത്തി.
സമീപകാലത്ത് നമ്മളെ വിട്ടുപിരിഞ്ഞ കേരള നിയമസഭ പ്രതിപക്ഷ ഉപാദ്യക്ഷനും സിപിഐ (എം ) സംസ്ഥാന സെക്രട്ടറിയുമായിരുന്ന സ.കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രമേയം കൈരളി യു കെ ദേശീയ സമിതി അംഗം സാമൂവൽ ജോഷി അവതരിപ്പിച്ചു. കൈരളി യു കെ യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളും വിവിധ യൂണിറ്റുകൾ ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങളും ദേശീയ കമ്മിറ്റിക്കു വേണ്ടി കൈരളി യുകെ ട്രസ്റ്റീ അംഗം ജയൻ എടപ്പാൾ വിശദീകരിച്ചു.
വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന യൂണിറ്റ് അംഗങ്ങൾ നടത്തിയ ചർച്ചകൾക്ക് യൂണിറ്റ് ബ്രാഞ്ച് ട്രെഷറർ ശ്രീദേവി, ജാനേഷ് നായർ, ജോസഫ് ഇടികുള, മഹേഷ്, ജോസ് എന്നിവർ നേതൃത്വം നൽകി. “മീറ്റ് ആൻഡ് ഗ്രീറ്റ് ” പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രവീണ പ്രവി നന്ദി പറഞ്ഞു.
യുകെയിലെ ഏറ്റവും വലിയ വടംവലി മത്സരത്തിന് അരങ്ങൊരുങ്ങി. നാളെ മത്സരങ്ങൾ അരങ്ങേറുന്നത് Nunnery wood high school, worcester WR 5 2NL -ൽ വച്ചാണ്. വൂസ്റ്റർ മലയാളി അസോസിയേഷനും ടഗ് ഓഫ് വാർ ഇന്റർനാഷണൽ അസോസിയേഷനും ചേർന്നാണ് വടംവലി മത്സരങ്ങൾ നടത്തുന്നത്. വടംവലി മത്സരം ആസ്വദിക്കാൻ യുകെയിലെ എല്ലാ മലയാളികളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. ലൈവ് ഫുഡും ഉണ്ടായിരിക്കുന്നതാണ്.