Association
ചാലക്കുടി മേഖലയിൽ നിന്നും, യുകെയിൽ കുടിയേറിയ എല്ലാവരും 2020ജൂൺ 27ന് ശനിയാഴ്ച ബിർമിംഗ്ഹാം അടുത്തുള്ള വൾസാലിൽ സംഗമിക്കുന്നു. നാടിന്റെ, നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹാർദ്ദം പുതുക്കാനും ഈ കൂട്ടായ്‌മ ഹേതുവാകുന്നു എന്നുള്ളത് അഭിമാനാര്ഹമാണ്. കഴിഞ്ഞ ഡിസംബർ 28ന് കൂടിയ ക്രിസ്മസ് &ന്യൂ ഇയർ കൂട്ടായ്‌മയിൽ വച്ച് 2020 ജൂൺ 27ശനിയാഴ്ചയിലെ എട്ടാമതു വാർഷിക സംഗമത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ നിലവിൽവന്നു. അന്നേദിവസം രാവിലെ 10മണി മുതൽ വൈകുന്നേരം 6മണി വരെയാണു കലാസാസ്‌കാരികസമ്മേളനo ഒരുക്കിയിരിക്കുന്നത്. വിഭവസമൃദ്ധമായ നാടൻ സദ്യ ഒരുക്കുന്നുണ്ട്. ഈ കലാവിരുന്നിലേക്കു എല്ലാവരെയും ഒരിക്കൽകൂടി ഹാർദ്ദമായി സ്വാഗതം ചെയിതുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കു ഭാരവാഹികളുമായി ബന്ധപ്പെടേണമെന്ന്‌ താൽപ്പര്യപെടുന്നു.
പ്രസിഡന്റ്‌ സൈബിൻ പാലാട്ടി വാൾസാൽ  07411615189
സെക്രട്ടറി ബിജു അമ്പൂക്കൻ വാൾസാൽ 07903959086
ട്രെഷരാർ ഷൈജി ജോയ്  07846792989.
                
               

യുക്മ നേഴ്സസ് ഫോറം എന്ന (UNF) യു എൻ എഫിന്റെ സ്ഥാപനം മുതൽ നാളിതുവരെ ആ പ്രസ്ഥാനത്തിൻറെ വളർച്ചയിലും പ്രവർത്തിയിലും ഒരു നിർണായക പങ്കു വഹിച്ച വ്യക്തിയാണ് ശ്രീ തമ്പി ജോസ്. ലിവർപൂളിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അതിൻറെ ലീഗൽ സെല്ലിന്റെ ചെയർമാനായി നിയമിതനായ നാൾമുതൽ നഴ്സുമാരെ ബാധിക്കുന്ന നിയമപ്രശ്നങ്ങൾ വസ്തുനിഷ്ടമായും ആധികാരികമായും അനുഭവങ്ങളുടെയും കേസുകളുടെയും പിൻബലത്തിൽ അവതരിപ്പിച്ച് യുകെയിലെ എല്ലായിടത്തും നിന്നുമുള്ള അനേകം നഴ്സുമാർക്ക് വെളിച്ചം വീശിയിട്ടുണ്ടദ്ദേഹം. യു എൻ എഫ് സംഘടിപ്പിച്ച എല്ലാ ട്രെയിനിങ് കരിയർ സെമിനാറുകളിലും എന്നും ഒരു നിറസാന്നിദധ്യമായിരുന്നു- ഒരുപ്രതിഫലവും പ്രതീക്ഷിക്കാതെ സ്വന്തം സമയവും അർത്ഥവും ചെലവഴിച്ച് എത്രയോ പ്രശ്നങ്ങളിൽപ്പെട്ട നഴ്സുമാർക്ക് അത്താണിയും ആശ്വാസവും ആയിരിക്കുന്നു. എൻഎംസി ലണ്ടനിലും കാർഡിഭിലും ആയി ഒരാഴ്ച വരെ നീളുന്ന ഹിയറിങ്ങുകൾക്ക് പോലും പോകുമ്പോൾ മനസ്സിലാക്കാൻ വിഷമം തോന്നുന്ന ഒരു പ്രവർത്തന ശൈലിയാണ് അദ്ദേഹത്തിന്റേത്. ഒരു വ്യക്തി എന്ന നിലയിൽ യുകെയിലെ മലയാളി നഴ്സുമാർക്ക് ഏറ്റവും സഹായം നൽകിയത് ശ്രീ തമ്പി ജോസ് ആണെന്ന ഒരു തിരിച്ചറിവാണ് ഈ സന്ദർഭത്തിൽ യു എൻ എഭിൻറെ അകമഴിഞ്ഞ പ്രശംസ അർപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത്.

രണ്ടായിരാമാണ്ട് തുടക്കത്തിൽ ലിവർപൂളിൽ ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും കുടിയേറിപ്പാർത്ത ലിവർപൂൾ മലയാളികൾക്ക് ഒരു മാർഗ്ഗദർശി ആയിരുന്നു ശ്രീ തബ്ബി ജോസ്. ഇന്നത് ആളുകൾക്ക് അംഗീകരിക്കുവാൻ വിഷമമുണ്ട് എന്നത് വിധിവൈപരീത്യം. ഭാഷയുടെയും സംസ്കാരത്തെയും പരിചയത്തിന്റെയും മുൻപിൽ പകച്ചു നിന്ന ഒരു ചിതറിയ സമൂഹത്തെ ഒന്നിച്ചു കൂട്ടാനും അവരുടേതായ സാന്നിധ്യവും ഐഡൻറിറ്റിയ്യും സൃഷ്ടിക്കുവാൻ തമ്പി നൽകിയ നേതൃത്വം അനന്യമാണ്. അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് ലിവർപൂൾ കേരള കാത്തലിക് സൊസൈറ്റി (LKCS) 2003ൽ രൂപംകൊണ്ടത്. ഒരുപക്ഷേ യുകെയിലെ ആദ്യത്തെ കുടിയേറ്റ മലയാളി കത്തോലിക്കാ സംഘടിത സംവിധാനമായിരുന്നിരിക്കാം അത്. ആദ്ധ്യാത്മിക മേഖലയിൽ അത് നൽകിയ സംഭാവനകൾ പോലെ തന്നെയാണ് മലയാളി സമൂഹത്തിന് അത് നൽകിയ സമൂഹാധിഷ്ഠിതമായ സംഭാവനകൾ. സോഷ്യൽ ഇൻറഗ്രേഷനും തദ്ദേശീയ ശ്രേണികളിലുള്ളവരുമായുള്ള ഇഴയടുപ്പവും അത് നൽകിയ സംവിധാനങ്ങളും ദിവ്യബലിയും മറ്റു ദൈവികാരാധനകളും മതബോധന ക്ലാസ്സുകളും മറ്റും മുറതെറ്റാതെ നടത്തുമ്പോൾ തന്നെ മതവിഭാഗങ്ങളുടെ വേലിക്കെട്ടിനുള്ളിൽ തളച്ചിടാതിരിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്ന് അത് മറിച്ചുള്ള ഒരു അനുഭവ യാഥാർത്ഥ്യവും. അദ്ദേഹം ഒരു മതവാദി ആയിരുന്നില്ല എന്നാൽ ആദ്ധ്യാത്മികതയിൽ നിലപാടുകൾ ഉണ്ടായിരുന്നു.

2003 ഓഗസ്റ്റ് പതിമൂന്നാം തീയതി ലിവർപൂൾ കാത്തീഡ്രലിൽ ഇംഗ്ലീഷുകാർക്കായി ബഹു: നായ്ക്കംപറമ്പിൽ അച്ഛൻറെ ഏകദിന ധ്യാനത്തിന് 3500 പരം വെള്ളക്കാർക്ക് പങ്കെടുക്കുവാൻ അവസരം ഉണ്ടാക്കുവാൻ അദ്ദേഹത്തിൻറെ ദൈവ സന്നിവേശമായ ഒരു ചരിത്രനിയോഗം ആയിരുന്നു. ഒരു കുടിയേറ്റ സമൂഹത്തെക്കുറിച്ചുള്ള തദ്ദേശീയ ധാരണയിൽ കാതലായ മാറ്റം വരുത്തിയ ഒരു നാഴികക്കല്ലാണ് ഈ ആധ്യാത്മിക സംഭവം.

തമ്പി ജോസിന്റെ മറ്റൊരു വലിയ സംഭാവന എന്ന് പറയുന്നത് ലിംക ( LIMCA) എന്ന് അറിയപ്പെടുന്ന ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ UK യിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മലയാളി അസോസിയേഷനാണ്. ഒന്നര പതിറ്റാണ്ടുകൾക്ക് മുന്‍പ് തമ്പി ജോസ് പ്രസിഡന്റ് ആയി തുടക്കം കുറിച്ച ലിംക ഇന്നു ലിവര്‍പൂള്‍ മലയാളികളുടെ മുഖമുദ്ര ആയി മാറികഴിഞ്ഞു . ഒന്നര പതിറ്റാണ്ടായി എല്ലാ വർഷവും നവംബർ മാസത്തിൽ ലിംക നടത്തുന്ന ചില്‍ഡറന്‍സ് ഫെസ്റ്റിവലില്‍ കൂടി ഒട്ടേറെ കുട്ടികള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചു. ഈ ആശയങ്ങളുടെ എല്ലാം ഉപജ്ഞതാവ് ശ്രീ തമ്പി ജോസ് ആയിരുന്നു . ലിംക നടത്തുന്ന മലയാളം സ്കൂളും അതോടൊപ്പം മലയാളം പുസ്തകങ്ങള്‍ സങ്കടിപ്പിച്ചു കൊണ്ട് തുടക്കം ഇട്ട ലൈബ്രറിയും ലിവർപൂളിലെ ഇളം തലമുറയെ മലയാള ഭാഷയുമായുള്ള ബന്ദം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. നിലവിൽ ലിംകയുടെ പ്രസിഡണ്ട് ആയി അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ദേഹത്തിൻറെ പ്രാവീണ്യം ഏറ്റവും പ്രയോജനം ചെയ്തത് അദ്ദേഹത്തിനോ കുടുംബത്തിനോ ആല്ല മറിച്ച് സമൂഹത്തിനാണ്. എൻ എം സിയിലും സോഷ്യൽ സർവീസ് മേഖലകളിലും പോലീസ് സംബന്ധമായ വിഷയങ്ങളിലും ഇടപെടലുകൾ മറ്റുള്ളവർക്കുവേണ്ടി നടത്തുമ്പോൾ ഒക്കെ പ്രയോജനം ലഭിച്ചത് സമൂഹത്തിനാണ്. തൊഴിൽ മേഖലകളിൽ ഉന്നതിക്കുവേണ്ടി തയ്യാറാക്കുന്ന പ്രബന്ധങ്ങൾ, വിദ്യാർത്ഥികൾക്ക് വേണ്ട കരിയർ ഗൈഡൻസ് തുടങ്ങിയ സാമൂഹികപ്രതിബദ്ധതയുള്ള കാര്യങ്ങളിലെല്ലാം ഈ ഭാഷാനൈപുണ്യം ലാഭേച്ഛകൂടാതെ പ്രയോജനകരമായിട്ടുണ്ട്.

പാലാ സെൻറ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 1963ൽ തുടങ്ങിയ അദ്ദേഹത്തിൻറെ വിദ്യാഭ്യാസ യാത്ര അവിടുന്ന് ലഭിച്ച ആദ്യ സ്വർണമെഡലിൽ തുടങ്ങി, പാലാ സെൻറ് തോമസ് കോളേജിൽ ഡിഗ്രിയിൽ എത്തി, കാര്യവട്ടം യൂണിവേഴ്സിറ്റി സെന്ററിൽ നിന്നും എക്കണോമിക്സിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി, തിരുവനന്തപുരം ഗവൺമെൻറ് ലോ കോളേജിലെ നിയമ പഠനത്തിലൂടെ കടന്നു ലിവർപൂൾ ഹോപ്പ് യൂണിവേഴ്സിറ്റിയിൽനിന്ന് എം പി എയിൽ എത്തി നിൽക്കുന്ന വിദ്യാഭ്യാസ മികവ് പ്രശംസനീയം തന്നെ. ആ ലഭിച്ച അറിവുകളും കഴിവുകളും സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുന്നതിലപ്പുറവും സമൂഹത്തിനു വേണ്ടി ഉപയോഗിച്ചു എന്ന് പറയുമ്പോഴാണ് കർമ്മശ്രേഷ്ഠം എന്ന പദവി അന്വർത്ഥമാകുന്നത്.

ഒരു വിളിപ്പുറത്തിനിപ്പുറം ഏത് ആവശ്യത്തിനും ഒരു സഹായ ഹസ്തം ആയി അദ്ദേഹം വിനയാന്വിതനായി നിലകൊണ്ടത് അദ്ദേഹത്തിൻറെ മൂല്യം കുറച്ചു കാണുവാൻ ഇടയായിട്ടുണ്ട്. നാട്ടിൽ നിന്നും പ്രഗൽഭരായ അന്തരിച്ച ജി കാർത്തികേയനും നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ പാലോട് രവിയും, സാഹിത്യകാരൻമാരായ ജോർജ് ഓണക്കൂറും, സക്കറിയയും മുൻ എംഎൽഎ ഇ എം ആഗസ്തിയും മുൻ എംപി തലേക്കുന്നിൽ ബഷീർ തുടങ്ങിയ അതി പ്രശസ്തർ യുകെയിൽ എത്തിയപ്പോഴാണ് നമ്മൾ തിരിച്ചറിയാതിരുന്ന നമ്മുടെ തമ്പി ജോസഫിൻറെ ഒരു വ്യക്തിത്വം മനസ്സിലാക്കുന്നത്.

വിദ്യാർത്ഥി യൂണിയൻ യുവജന നേതാവായി എണ്ണം പറഞ്ഞ ഒരാളായി തിളങ്ങി നിന്നപ്പോഴും പഠന മേഖലയിൽ അങ്ങേയറ്റം അംഗീകരിക്കപ്പെട്ടിരുന്നു. അന്ന് തിരുവനന്തപുരം സർക്കിളിൽ വളരെ പ്രതീക്ഷയോടെ ഒരു ഭാവി തമ്പി ജോസിൽ ഗുരുക്കന്മാർ കണ്ടിരുന്നു. ഡോക്ടർ സി രാധാകൃഷ്ണൻ ഫൗണ്ടേഷൻ എന്ന ഗവേഷണ സ്ഥാപനത്തിൻറെ സ്ഥാപക സെക്രട്ടറി ആയിരുന്നു അദ്ദേഹം. ഇന്ന് ലോകമൊന്നാകെ വിളിച്ചുപറയുന്ന ഗ്രീൻ വേൾഡിന്റെ പ്രസക്തി കാലേക്കൂട്ടി തിരിച്ചറിഞ്ഞ് തിരുവനന്തപുരം ആസ്ഥാനമാക്കി മാൻ ആൻഡ് നേച്ചർ എന്ന പഠന കേന്ദ്രം കേരള യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന ഡോക്ടർ നന്ദകുമാറിനോടൊപ്പം ആരംഭിച്ച ഒരു ക്രാന്തദർശി ആയിരുന്നു അദ്ദേഹം. യുകെയിലേക്ക് കുടിയേറുന്ന 2002 വരെ ആ സ്ഥാപനത്തിൻറെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

കർമ്മ ശ്രേഷ്ഠ എന്ന ഈ പുരസ്കാരം അദ്ദേഹത്തിനു വളരെ വളരെ വൈകി വന്ന ഒരു അംഗീകാരമാണ്. അതിൻറെ അർഹത സംശയരഹിതവും. ഏത് പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും സമൂഹത്തിൻറെ സ്ഥായിയായ നന്മയ്ക്ക് പ്രേരകം ആണെന്ന് ഉറച്ചുവിശ്വസിക്കുന്ന അദ്ദേഹം യുകെ മലയാളി സമൂഹത്തിൽ ഒരു മുതൽക്കൂട്ടാണ്.

കോട്ടയം ജില്ലയിലെ പാല കുരിശുംമൂട്ടില്‍ കുടുംബാംഗമായ തമ്പി ജോസ് മേഴ്‌സി റെയിലിൽ ഓഫീസറായി ജോലി നോക്കുന്നു. ലിവർപൂൾ റോയൽ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിചെയ്യുന്ന ശ്രീമതി ആനി ജോസഫാണ് ഭാര്യ. ലണ്ടൻ കിംഗ്സ് കോളേജിൽ മെഡിസിന് പഠിക്കുന്ന നയൻ തമ്പി മകളും ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന അതുൽ തമ്പി മകനുമാണ്. അചഞ്ചലമായ ആയ ഈ സൽപ്രവർത്തിക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന കുടുംബാംഗങ്ങൾക്ക് യു കെ മലയാളികളുടെ പ്രണാമം.

യു എൻ എഫ് അദ്ദേഹത്തിൻറെ നിസ്സീമമായ പ്രവർത്തനങ്ങളെ സ്ലാഘിക്കുകയും നന്മകൾ നേരുകയും ചെയ്യുന്നു. വൈകിയ വേളയിലും അദ്ദേഹത്തെ അംഗീകരിക്കുവാനും ആദരിക്കുവാനും കാണിച്ച ആർജ്ജവത്തിന് യുക്മയെ അഭിനന്ദിക്കുന്നു.

സജീഷ് ടോം

ഫെബ്രുവരി ഒന്ന് ശനിയാഴ്ച ലണ്ടനില്‍ യു കെ മലയാളികള്‍ ചരിത്രരചനക്കായി തയ്യാറെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ്) ലണ്ടനില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി മലയാളി നേതാക്കള്‍ ഉള്‍പ്പെടുന്ന സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ “യുക്മ ആദരസന്ധ്യ 2020” യു കെ മലയാളികള്‍ക്കിടയില്‍ ആവേശമാകുന്നു. പരിപാടികള്‍ അവതരിപ്പിക്കുന്നതിനും മറ്റുമായി യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരും, ആദരവ് ഏറ്റ് വാങ്ങുന്നതിനായി വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികളിലെ മഹദ്വ്യക്തിത്വങ്ങളും എത്തിച്ചേരുമെന്ന് ഉറപ്പായതോടെ കൂടുതല്‍ സൗകര്യങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ ആരംഭിക്കുന്ന “ആദരസന്ധ്യ 2020″യുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് ആംഗ്ലിക്കന്‍ സഭയിലെ പ്രഥമ മലയാളി ബിഷപ്പ് റെവ. ഡോ. ജോണ്‍ പെരുമ്പലത്ത് ആയിരിക്കും. ചെംസ്ഫോര്‍ഡ് രൂപതയുടെ ബിഷപ്പായ അദ്ദേഹം എസക്സിലെ ബ്രാഡ്വെല്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സഭാ ആസ്ഥാനമായ കാന്റര്‍ബറി പ്രോവിന്‍സിന് കീഴില്‍ വരുന്നതാണ് ചെംസ്ഫോര്‍ഡ് രൂപത. ചെങ്ങന്നൂരില്‍ നിന്നും വയനാട്ടിലേയ്ക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ അദ്ദേഹം പൂണൈയിലെ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയില്‍ 1995-2001 കാലഘട്ടത്തില്‍ കൊല്‍ക്കത്തയില്‍ വൈദികനായിരുന്നു. ഉപരിപഠനാര്‍ത്ഥം ലണ്ടനിലെത്തിയപ്പോഴാണ് അദ്ദേഹം ആംഗ്ലിക്കന്‍ സഭാ അംഗമാകുന്നത്.

മുഖ്യപ്രഭാഷകനായെത്തുന്നത് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ മിനിസ്റ്റര്‍ കോര്‍ഡിനേഷനായ മന്‍മീത് സിങ് നാരങ് ഐ.പി.എസ് ആണ്. 1994 മധ്യപ്രദേശ് കേഡറിലെ ഉദ്യോഗസ്ഥനായ അദ്ദേഹം സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോ ജോ.ഡയറക്ടര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ ഔദ്യോഗിക ജീവിതത്തില്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി യുക്മ നിലനിര്‍ത്തുന്ന അടുത്ത ബന്ധത്തിന്റെ ഭാഗമായിട്ടാണ് ഹൈക്കമ്മീഷനില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥനെ പരിപാടിയുടെ മുഖ്യപ്രഭാഷകനായി നിയോഗിച്ചിരിക്കുന്നത്. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈമ്മീഷണര്‍ ശ്രീമതി രുചി ഘനശ്യാം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഔദ്യോഗിക തിരക്കുകള്‍ മൂലം മിനിസ്റ്റര്‍ കോര്‍ഡിനേഷനെ നിയോഗിക്കുകയായിരുന്നു.

കൊച്ചിന്‍ കലാഭവന്റെ അമരക്കാരനും മിമിക്സ് പരേഡ് എന്ന കലയുടെ പിതാവുമായ ആര്‍ട്ടിസ്റ്റ് കെ.എസ് പ്രസാദ് വിശിഷ്ടാതിഥിയായിരിക്കും. യുക്മ-അലൈഡ് ആദരസന്ധ്യ 2020യ്ക്ക് ഒപ്പമാണ് “കലാഭവന്‍ ലണ്ടന്‍ അക്കാദമി” ക്ക്‌ ആരംഭം കുറിക്കുന്നത്. അതിനായി നാട്ടില്‍ നിന്നും അദ്ദേഹം വെള്ളിയാഴ്ച്ച വൈകിട്ട് എത്തിച്ചേരും.

ലുലു ഗ്രൂപ്പിന്റെ ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിങ്സ് യൂറോപ്പ് ബിസ്സിനസ് ഡെവലപ്പ്മെന്റ് മാനേജര്‍ ഹാഷിം റഷീദ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.

അഡ്വ. വി.പി.സജീന്ദ്രന്‍ എം.എല്‍.എ ബ്രിട്ടണില്‍ എത്തിച്ചേര്‍ന്നു. വിദേശരാജ്യങ്ങളില്‍ നിന്നും എത്തിച്ചേരേണ്ട പ്രതിനിധികള്‍ വെള്ളിയാഴ്ച്ച വൈകിട്ട് തന്നെ എത്തുന്നതാണ്. “യുക്മ-അലൈഡ് ആദരസന്ധ്യ 2020” യു.കെ മലയാളികള്‍ ആവേശപൂര്‍വം ഏറ്റെടുത്തതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തിരക്കിലാണ് സംഘാടകര്‍. പരിപാടിയുടെ വിജയത്തിനായി ഇവന്റ് ബ്രോഷര്‍ പുറത്തിറക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെ നടക്കുമെന്ന് അറിയിച്ചിരുന്ന പരിപാടി, രാത്രി പത്ത് മണി വരെയാക്കി മാറ്റി നിശ്ചയിച്ചിരിക്കുകയാണ്. “യുക്മ ആദരസന്ധ്യ 2020″ല്‍ പങ്കെടുക്കുന്നതിനായി യുക്മയുടെ അംഗ അസോസിയേഷനില്‍ നിന്നുമുള്ള നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും പുറമേ പരിപാടിയുടെ വാര്‍ത്തകളും മറ്റും കണ്ട് എത്തിച്ചേരുമെന്ന് അറിയിച്ചിരിക്കുന്ന ആളുകള്‍ കൂടിയായപ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നോര്‍ത്ത് ലണ്ടനിലെ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന “ആദരസന്ധ്യ 2020” അധികസൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി തൊട്ടടുത്തുള്ള ദി ലാറ്റിമെര്‍ ഗ്രാമര്‍ സ്കൂളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

കാത്തിരിപ്പിന്റെ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ, നാളെ അരങ്ങേറുന്ന “ആദരസന്ധ്യ 2020” യുക്മയുടെ ചരിത്രത്തില്‍ ആദ്യമായായി ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് വിപുലമായ സാംസ്ക്കാരിക സംഗമം ആയി മാറുകയാണ്. പരിപാടികള്‍ അവതരിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നിരവധി കലാകാരന്മാരും കലാകാരികളും എത്തിച്ചേരും.

കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന ഹാള്‍, യാത്രാ സൗകര്യങ്ങളിലെ എളുപ്പം എന്നിവയ്ക്കൊപ്പം വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ദി ലാറ്റിമെര്‍ സ്കൂളിനെ പങ്കെടുക്കാനെത്തുന്നവര്‍ക്ക് പ്രിയപ്പെട്ടതാക്കും. ഏകദേശം മുന്നൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഓവര്‍ഫ്ലോ പാര്‍ക്കിംഗിനായി പ്രത്യേക ഗ്രൗണ്ടും സ്കൂളിന്റേതായുണ്ട്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവരുടെ സൗകര്യാര്‍ത്ഥം ഉച്ചമുതല്‍ മിതമായ നിരക്കിലുള്ള ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

“ആദരസന്ധ്യ 2020″ല്‍ പങ്കെടുക്കുന്നതിനായി അഡ്വ.വി പി സജീന്ദ്രന്‍ എം എല്‍ എ ബ്രിട്ടണിലെത്തിച്ചേര്‍ന്നു കഴിഞ്ഞു. ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ.എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അമേരിക്കയിലെ മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍, യൂറോപ്പിലെ സീനിയര്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ യുക്മയുടെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുകഴിഞ്ഞു.

സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി, യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും “ആദരസന്ധ്യ 2020” നടത്തപ്പെടുന്നത്. യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും “ആദരസന്ധ്യ 2020″നോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും. യുക്മ “കേരളാ പൂരം 2020” വള്ളംകളിയുടെ പ്രചരണത്തിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന റോഡ് ഷോയുടെ ഉദ്ഘാടനം ഫെബ്രുവരി 1 ശനിയാഴ്ച്ച ലണ്ടനില്‍ നടക്കുന്ന “ആദരസന്ധ്യ 2020” വേദിയില്‍വച്ച് നടക്കും.

യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് “ആദരസന്ധ്യ 2020” വച്ച് യുക്മ സ്വീകരണം നല്‍കുന്നുണ്ട്. ലോക മലയാളി സമൂഹങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ വ്യക്തികളും ചടങ്ങില്‍ ആദരിക്കപ്പെടും.

മികച്ച പാര്‍ലമെന്റേറിയന് യുക്മ ഏര്‍പ്പെടുത്തിയ നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എയ്ക്കാണ്. യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.

പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.

ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്‍കുന്ന കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്) ആണ്. മഹാത്മാഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.

യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് തമ്പി ജോസ് (ലിവര്‍പൂള്‍) “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായി. യു കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടി.

കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന് കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്. രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം നല്‍കും.

യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍ “എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍” പുരസ്ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്‍റെ സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്. നോര്‍ത്ത് ലണ്ടനിലെ ദി ലാറ്റ്മെര്‍ ഗ്രാമര്‍ സ്ക്കൂളില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്.

പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള (07960357679), ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് (07985641921), ആദരസന്ധ്യ ഇവന്റ് ഓര്‍ഗനൈസര്‍ എബി സെബാസ്ററ്യന്‍ (07702862186), പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജെയ്‌സണ്‍ ജോര്‍ജ്ജ് (07841613973), പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെലിന സജീവ് (07507519459) തുടങ്ങിയവരുമായി ബന്ധപ്പെടേണ്ടതാണ്.

പരിപാടി നടക്കുന്ന വേദിയുടെ അഡ്രസ്സ്:-
The Latymer School,
Haselbury Road,
Edmonton,
London,
N9 9TN.

സജീഷ് ടോം

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ലണ്ടനില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി മലയാളി നേതാക്കള്‍ ഉള്‍പ്പെടുന്ന സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ “യുക്മ ആദരസന്ധ്യ 2020” യു.കെ മലയാളികള്‍ക്കിടയില്‍ ആവേശമാകുന്നു. പരിപാടികള്‍ അവതരിപ്പിക്കുന്നതിനും മറ്റുമായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരും ആദരവ് ഏറ്റ് വാങ്ങുന്നതിനായി വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികളിലെ മഹദ്വ്യക്തിത്വങ്ങളും എത്തിച്ചേരുമെന്ന് അറിയിച്ചതോടെ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെ നടക്കുമെന്ന് അറിയിച്ചിരുന്ന പരിപാടി ഇപ്പോള്‍ രാത്രി പത്ത് മണി വരെയാക്കി മാറ്റി നിശ്ചയിച്ചിരിക്കുകയാണ്. “യുക്മ ആദരസന്ധ്യ 2020″ല്‍ പങ്കെടുക്കുന്നതിനായി യുക്മയുടെ അംഗ അസോസിയേഷനില്‍ നിന്നുമുള്ള നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും പുറമേ പരിപാടിയുടെ വാര്‍ത്തകളും മറ്റും കണ്ട് എത്തിച്ചേരുമെന്ന് അറിയിച്ചിരിക്കുന്ന ആളുകള്‍ കൂടിയായപ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നോര്‍ത്ത് ലണ്ടനിലെ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന “ആദരസന്ധ്യ 2020” അധികസൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി നേരത്തേ നിശ്ചയിച്ചിരുന്നതിന്റെ തൊട്ടടുത്തുള്ള ദി ലാറ്റ്മര്‍ ഗ്രാമര്‍ സ്കൂളിലേയ്ക്ക് വേദി മാറ്റിയിരിക്കുകയാണ്.

ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ചയാണ് “ആദരസന്ധ്യ 2020” അരങ്ങേറുന്നത്. യുക്മയുടെ ചരിത്രത്തില്‍ ആദ്യമായായി ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കുമ്പോള്‍ പങ്കെടുക്കാനായി എത്തിച്ചേരുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്നുള്ള ആഗ്രഹപ്രകാരമാണ് ലാറ്റ്മെര്‍ ഗ്രാമര്‍ സ്കൂളിലേയ്ക്ക് വേദി മാറ്റിയതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. നേരത്തേ നിശ്ചയിച്ചിരുന്ന വേദിയില്‍ അഞ്ഞൂറില്പരം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുള്ള പ്രധാന ഹാളില്‍ നിന്നും ആയിരത്തോളും ആളുകളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന കൂടുതല്‍ ആളുകള്‍ക്ക് പരിപാടി അടുത്ത് കാണുന്നതിനുള്ള സൗകര്യങ്ങളുള്ള ബാല്‍ക്കണി സൗകര്യങ്ങളും ദി ലാറ്റ്മെര്‍ സ്കൂളിന്റെ വേദിയ്ക്കുണ്ട്. മികവുറ്റ എല്‍ ഇ ഡി സ്ക്രീന്‍ അകമ്പടിയോടെ ആണ് പരിപാടി അരങ്ങേറുക. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെ എന്ന് മുന്‍പ് നിശ്ചയിച്ചിരുന്നത് രാത്രി പത്ത് വരെ എന്നും മാറ്റിയിട്ടുണ്ട്. പരിപാടികള്‍ അവതരിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നിരവധി കലാകാരന്മാരും കലാകാരികളും എത്തിച്ചേരും.

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്ക് യാത്രാ സൗകര്യങ്ങളും സുഗമമായിരിക്കും. എം25 എന്ന ലണ്ടന്‍ ഓര്‍ബിറ്റല്‍ മോട്ടോര്‍ വേയില്‍ നിന്നും എ-10 റോഡില്‍ പത്ത് മിനുട്ട് മാത്രമേ ലാറ്റ്മെര്‍ ഗ്രാമര്‍ സ്ക്കൂളിലേയ്ക്ക് ദൂരമുള്ളൂ. അതുകൊണ്ട് തന്നെ ലണ്ടന്‍ നഗരത്തിന്റെ തിരക്കുകളിലേയ്ക്ക് കടക്കുന്നതിന്റെ സാഹചര്യവുമില്ല. അതുപോലെ തന്നെ ഈസ്റ്റ് ലണ്ടന്‍ ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് എ-406 റോഡിന്റെ സമീപത്ത് തന്നെയാണ് പുതിയതായി നിശ്ചയിച്ചിരിക്കുന്ന വേദി.

കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന ഹാള്‍, യാത്രാ സൗകര്യങ്ങളിലെ എളുപ്പം എന്നിവയ്ക്കൊപ്പം വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ദി ലാറ്റ്മെര്‍ സ്കൂളിനെ പങ്കെടുക്കാനെത്തുന്നവരെ ദി ലാറ്റ്മെര്‍ സ്കൂള്‍ കാമ്പസ് പ്രിയപ്പെട്ടതാക്കും. ഏകദേശം മുന്നൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഓവര്‍ഫ്ലോ പാര്‍ക്കിംഗിനായി പ്രത്യേക ഗ്രൗണ്ടും സ്കൂളിന്റേതായുണ്ട്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവരുടെ സൗകര്യാര്‍ത്ഥം ഉച്ചയ്ക്ക് മുതല്‍ മിതമായ നിരക്കിലുള്ള ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

“ആദരസന്ധ്യ 2020″ല്‍ പങ്കെടുക്കുന്നതിനായി അഡ്വ. വി.പി സജീന്ദ്രന്‍ എം.എല്‍.എ ബ്രിട്ടണിലെത്തിച്ചേര്‍ന്നു കഴിഞ്ഞു. ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ ഇവന്റ് ഓര്‍ഗനൈസര്‍ എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അമേരിക്കയിലെ മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍, യൂറോപ്പിലെ സീനിയര്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ യുക്മയുടെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതായിരിക്കും.

സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി, യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും “ആദരസന്ധ്യ 2020” നടത്തപ്പെടുന്നത്. പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജെയ്സണ്‍ ജോര്‍ജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെലീന സജീവ് എന്നിവരുടെ നേതൃത്വത്തിലാവും വേദിയിലെ പരിപാടികള്‍ ഏകോപിക്കപ്പെടുന്നത്.

യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും “ആദരസന്ധ്യ 2020″നോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും. യുക്മ “കേരളാ പൂരം 2020” വള്ളംകളിയുടെ പ്രചരണത്തിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന റോഡ് ഷോയുടെ ഉദ്ഘാടനം ഫെബ്രുവരി 1 ശനിയാഴ്ച്ച ലണ്ടനില്‍ നടക്കുന്ന “ആദരസന്ധ്യ 2020” വേദിയില്‍വച്ച് നടക്കും. മത്സരവള്ളംകളിയുടെ പ്രചരണാര്‍ത്ഥം യു കെയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിജയികള്‍ക്ക്‌ നല്‍കുന്ന എവറോളിങ്‌ ട്രോഫിയുമായിട്ടാണ്‌ റോഡ്‌ ഷോ വിഭാവനം ചെയ്തിരിക്കുന്നത്.

യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് “ആദരസന്ധ്യ 2020” വച്ച് യുക്മ സ്വീകരണം നല്‍കുന്നുണ്ട്.

ഇവര്‍ക്കൊപ്പം ലോക മലയാളി സമൂഹങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ വ്യക്തികളെയും കൂടി ആദരിക്കുന്നതാണ്.

മികച്ച പാര്‍ലമെന്റേറിയന് യുക്മ ഏര്‍പ്പെടുത്തിയ നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എയ്ക്കാണ്. നിയമസഭയില്‍ ബില്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.

യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.

പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.

ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്‍കുന്ന കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്) ആണ്. നഴ്സിങ് ഡിപ്ലോമയില്‍ തുടങ്ങി ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി ഗവണ്‍മെന്റ് സെക്ടറില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പദവി വരെ വളര്‍ന്ന മികവിനെ പരിഗണിച്ചാണ് ഈ പുരസ്ക്കാരം സമ്മാനിക്കുന്നത്.

മഹാത്മാഗാന്ധിയുടെ 150 )ഓ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.

യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് തമ്പി ജോസ് (ലിവര്‍പൂള്‍) “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായി.

യു കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടി.

കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന് കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്.

രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം നല്‍കും.

യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍ “എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍” പുരസ്ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്‍റെ സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്.

നോര്‍ത്ത് ലണ്ടനിലെ ദി ലാറ്റ്മെര്‍ ഗ്രാമര്‍ സ്ക്കൂളില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്.

പരിപാടി നടക്കുന്ന വേദിയുടെ അഡ്രസ്സ്;

The Latymer School
Haselbury Road
Edmonton
London
N9 9TN

യുകെ യിൽ ഉള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമം യുകെ ഇടുക്കിയിൽ ചെമ്പകപ്പാറയിൽ ഉള്ള ബെൽമൗണ്ട്   സ്കൂളിലുള്ള നിർദരരായ നാല് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്തു. യു കെയിലും,നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന  ഇടുക്കിജില്ലാ സംഗമത്തിലേക്ക് ചെമ്പകപാറ, ബെൽമൗണ്ട് സ്കൂളിൽ നിന്ന് സഹായം അഭ്യർത്ഥിക്കുകയും, ഇടുക്കി ജില്ലാ സംഗമം കൺവീനർ ജിമ്മി ജേക്കബ് നാല് കുട്ടികൾക്ക് തുടർ പഠനങ്ങൾക്ക് ആവശ്യമായ തുക കൈമാറുകയും ചെയ്തു.
ഇടുക്കി ജില്ലാ സംഗമം യുകെയുടെ ഇപ്പോ നടന്നുകൊണ്ട് ഇരിക്കുന്ന  ന്യൂ ഇയ്യർ ചാരിറ്റിയായ കട്ടപ്പനയിൽ ഉള്ള ജോയി ചേട്ടനും കുടുബത്തിനും, കുമാരമംഗലത്തുള്ള ലീല എന്ന സഹോദരിക്കും, മക്കൾക്കും ഇവരുടെ സ്വപ്നമായ  ഭവനം നിർമ്മിച്ച് നല്കുകന്ന ചാരിറ്റി ജനുവരി   31ന് അവസാനിക്കുകയാണ്.
 ഈ കുടുംബങ്ങളെ  സഹായിക്കാനുള്ള നിങ്ങളുടെ കാരുണ്യത്തുക  ഇടുക്കിജില്ലാ സംഗമം  അക്കൗണ്ടിൽ അയക്കുക.
IDUKKIJILLA SANGAMAM
BANK – BARCLAYS ,
ACCOUNT NO – 93633802.
SORT CODE – 20 76 92
കാരുണ്യത്തിന്‍റെ കരങ്ങള്‍ നീട്ടുന്ന നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന് നല്ലതുമാത്രം വരട്ടെ എന്ന് ഇടുക്കി ജില്ലാ സംഗമം ആശംസിക്കുന്നു.

സജീഷ് ടോം
ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ “ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കള്‍ക്ക് പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. മഹാത്മാ പുരസ്ക്കാരം നേടിയ വി.ടി.വി ദാമോദരന്‍ (അബുദാബി) , ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ടര്‍ പുരസ്ക്കാരത്തിന് അര്‍ഹനായ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍) എന്നിവരെ പരിചയപ്പെടാം.

വി ടി വി ദാമോദരന്‍: മഹാത്മാ പുരസ്ക്കാരം

മഹാത്മാഗാന്ധിയുടെ 150- ആം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.

മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍): ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ്

രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം സമ്മാനിക്കും.

യു.കെയിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന ഏലൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സാരഥി. 2002ല്‍ തുടങ്ങിയ സ്ഥാപനം ഇന്ന് സ്റ്റോക് പോര്‍ട്ടിലും ന്യൂഡല്‍ഹിയിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും സ്വന്തം ഓഫീസുകളുമായി പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഏലൂര്‍ കണ്‍സള്‍ട്ടന്‍സിക്കു പുറമേ നഴ്സിങ് ജോബ്സ് യുകെ, ഏലൂര്‍ പ്രോപ്പര്‍ട്ടീസ് യുകെ തുടങ്ങിയ കമ്പനികളാണ് ഗ്രൂപ്പിന്റെ ഭാഗമായുള്ളത്. റിക്രൂട്ടമെന്റ് രംഗത്തും എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടിങ് രംഗത്തും വിശ്വാസ്യത മുഖമുദ്രയാക്കിയ പ്രവര്‍ത്തനമാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയെ പുതിയ ഉയങ്ങളിലേക്ക് എത്തിച്ചത്. ഇന്റര്‍നാഷണല്‍ നഴ്‌സസ് റിക്രൂട്ട്‌മെന്റ് രംഗത്ത് 18 വര്‍ഷത്തെ ഏറ്റവും വിശ്വസ്തതയോടു കൂടിയുള്ള സേവനപാരമ്പര്യമാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയുടെ കരുത്ത്. അയ്യായിരത്തിലധികം പേരാണ് ഇതിനോടകം ഏലൂര്‍ ഗ്രൂപ്പിലൂടെ ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ തേടിയത്.

മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും പുറമേ ശ്രീലങ്ക ഫിലീപ്പിന്‍സ് തുടങ്ങി അഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരെ യുകെയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ചെയ്തു വരുന്നു. മാഞ്ചസ്റ്റര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ സജീവ അംഗം. റിക്രൂട്ട്‌മെന്റ് കോണ്‍ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് (ആര്‍ഇസി) ഉള്ള യുകെയിലെ അപൂര്‍വം സ്ഥാപനങ്ങളിലൊന്ന്, നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ അപ്രൂവല്‍ ഉള്ള ചുരുക്കം ഏജന്‍സികളിലൊന്ന്, വോസ്കി ട്രെയിനിങിന് സൗകര്യമൊരുക്കിയ ആദ്യ കണ്‍സള്‍ട്ടന്‍സികളിലൊന്ന്.. വിശേഷണങ്ങള്‍ ഒട്ടനവിധിയാണ്.

മികവുറ്റ നഴ്‌സുമാരെ നല്‍കുന്നതിലുള്ള ഉത്തരവാദിത്വം പരിഗണിച്ച് എന്‍എച്ച്എസ് നല്‍കിയ ബെസ്റ്റ് നഴ്‌സിങ് സപ്ലൈയറിനുള്ള ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് ഓഫ് ക്ലിനിക്കല്‍ ഹെല്‍ത്ത് കെയര്‍ ഫ്രൊഫഷണല്‍സ് അവാര്‍ഡ് മാത്യു ജെയിംസിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്. ഒരു മലയാളി സ്ഥാപനത്തിന് ഇത്തരമൊരു അവാര്‍ഡ് ലഭിക്കുന്നത് അപൂര്‍വമാണെന്നുള്ളത് സ്ഥാപനത്തിന്റെ മേന്‍മയാണ് തെളിയിക്കുന്നത്.

എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി രംഗത്തും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി നേടിയത് സമാനതകളില്ലാത്ത നേട്ടമാണ്. ബ്രിട്ടീഷ് കൗണ്‍സില്‍ അപ്രൂവ്ഡ് ഏജന്‍സി കൂടിയാണ്. സ്വാന്‍സി യൂണിവേഴ്‌സിറ്റിയും ഹെര്‍ട്ട്‌ഫോര്‍ഡ് ഷെയര്‍ യൂണിവേഴ്‌സിറ്റിയും അടക്കം യുകെയിലെ പതിനെട്ടോളം പ്രമുഖ സര്‍വകലാശാലകളുമായി നേരിട്ടു പാര്‍ട്ട്ണര്‍ഷിപ്പുള്ള ഏലൂര്‍ ഗ്രൂപ്പ് വിദേശത്ത് ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന ഏവരുടെയും പ്രതീക്ഷയാണ്. ശരിയായ ഗൈഡന്‍സ് നല്‍കി ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്.

രണ്ടു രാജ്യങ്ങളിലായി വിദേശികളടക്കം അമ്പതോളം പേര്‍ ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയില്‍ ജോലി നോക്കുന്നുണ്ട്. അച്ചടക്കവും വിശ്വസ്തതയും ഇവരിലേക്കും പകര്‍ന്നു നല്‍കാന്‍ മാത്യു ജയിംസിന് കഴിഞ്ഞതു കൂടിയാണ് സ്ഥാപനത്തിന്റെ വിജയം.

സജീഷ് ടോം
ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ “ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കള്‍ക്ക് പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരം നേടിയ മാധവന്‍ ബി. നായര്‍, “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായ തമ്പി ജോസ് (ലിവര്‍പൂള്‍) എന്നിവരെ പരിചയപ്പെടാം.

മാധവന്‍ നായര്‍ : ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍

യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.

മാധവന്‍ നായര്‍ ന്യൂജേഴ്‌സിയിലെ അറിയപ്പെടുന്ന സാംഘടനാ പ്രവര്‍ത്തകനും ബിസിനസുകാരനും കൂടിയാണ്. വ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്ന മാധവന്‍ നായര്‍ക്ക് ഓരോ വിഷയത്തിലും ഉള്ള നിലപാട് ഫൊക്കാനയ്ക്കു വേണ്ടിയും അമേരിക്കന്‍ – കേരളീയ മലയാളി സമൂഹത്തിനും വേണ്ടി ഉപയോഗപ്പെടുത്തുകയാണ്.

തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പൂനൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജുമെന്റില്‍ ബിരുദവും പെന്‍സല്‍വാനിയ അമേരിക്കന്‍ കോളേജില്‍ നിന്ന് ഫിനാന്‍സില്‍ ബിരുദവും നേടിയ ശേഷം 2005 ല്‍ ന്യൂ ജേഴ്‌സി ആസ്ഥാനമായി ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ് സ്ഥാപനം ആരംഭിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റും, നാമം സ്ഥാപകനും, എം ബി എന്‍ ഇന്‍ഷുറന്‍സ് ആന്‍ഡ് ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്‍സിഉടമയുമാണ്.

ഫൊക്കാനാ കേരളാ ഗവണ്‍മെന്റിന്റെ തൊഴില്‍ വകുപ്പുമായി സഹകരിച്ച് തോട്ടം മേഖലയില്‍ നിര്‍മ്മിച്ചു നല്‍കുന്ന നൂറ് വീടുകളില്‍ ആദ്യത്തെ പത്തു വീടുകളുടെ താക്കോല്‍ദാനം ജനുവരി 12 ന് മൂന്നാറില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കേരളത്തെ വേട്ടയാടിയ 2018ലെ മഹാപ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ ജില്ലകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഫൊക്കാനാ ഭവനം പ്രോജക്ടിന് രൂപം നല്‍കിയത്. പ്രബലമായ പ്രവാസി സംഘടനയായ ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കേരള സമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. അതിന് നേതൃത്വം നല്‍കുന്ന മാധവന്‍ നായര്‍ യൂറോപ്പ്-അമേരിക്കന്‍ മേഖലയിലെ പകരം വയ്ക്കാനില്ലാത്ത കാലഘട്ടത്തിന്റെ മലയാളി നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു.

തമ്പി ജോസ് (ലിവര്‍പൂള്‍): “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരം

യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് തമ്പി ജോസ് (ലിവര്‍പൂള്‍) “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായത്.

തമ്പി ജോസിനു യുക്മ കൊടുക്കുന്ന അവാര്‍ഡ് മുഴുവന്‍ ലിവര്‍പൂള്‍ മലയാളികള്‍ക്കും ഉള്ള അംഗീകാരം എന്ന നിലയില്‍ ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. ലിവര്‍പൂള്‍ മലയാളി സമൂഹം തമ്പി ജോസിനെ അഭിനന്ദന പ്രവാഹംകൊണ്ട് മൂടുകയാണ്.
2000 ത്തോടുകൂടി ബ്രിട്ടണിലെ നഴ്സിംഗ് മേഖലയില്‍ ഉണ്ടായ കുടിയേറ്റത്തിനൊപ്പം എത്തിയ ആളുകളെ സഹായിക്കുന്നതില്‍ അദ്ദേഹം നടത്തിയിട്ടുള്ള നിസ്തുലമായ സേവനം പകരം വയ്ക്കാനില്ലാത്തതാണ്. മലയാളികളെ സംഘടിപ്പിക്കുന്നതിനും അവരെ തദ്ദേശീയ സമൂഹവുമായി ചേര്‍ത്ത് നിര്‍ത്തുന്നതിനും അദ്ദേഹം മുന്‍കൈ എടുത്ത് ഏറെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യു.കെയിലെ ഏറ്റവും മികച്ച മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ ലിംക ( ളീമ്മ്ചാ)യ്ക്ക് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമ്പി ജോസ് പ്രസിഡണ്ട്‌ ആയി തുടക്കം ഇട്ടതാണ്. ഒട്ടേറെ കുട്ടികള്‍ക്ക് അവസരം ലഭിച്ച എല്ലാ വര്‍ഷവും ലിംക നടത്തുന്ന ചില്‍ഡറന്‍സ് ഫെസ്റ്റിവല്‍, മലയാളം പുസ്തകങ്ങള്‍ സംഘടിപ്പിച്ച് തുടക്കമിട്ട ലൈബ്രറി എന്നിവ യു.കെയിലെമ്പാടും സംഘടനകള്‍ക്ക് മാതൃകയായവയാണ്. നിലവില്‍ ലിംകയുടെ പ്രസിഡണ്ട് ആയി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ജോലി സ്ഥലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ക്കും പോലീസ് കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി മലയാളികള്‍ക്ക് കൃത്യമായ നിയമോപദേശം നല്‍കുന്നതിനും തമ്പി ജോസിന് കഴിഞ്ഞിട്ടുണ്ട്. ലിവര്‍പൂള്‍ വാള്‍ട്ടന്‍ ബ്ലെസ്സ്ഡ് സെക്കര്‍മെന്റ് ഹൈസ്കൂളിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളെ മുന്‍നിര്‍ത്തി 2014ല്‍ ലിവര്‍പൂള്‍ മലയാളി പൗരാവലി വലിയൊരു സ്വീകരണം തന്നെ സംഘടിപ്പിച്ചിരുന്നു.

കോട്ടയം ജില്ലയിലെ പാലയില്‍ കുരിശുംമൂട്ടില്‍ കുടുംബാംഗമായ തമ്പി ജോസ് പാല സെന്റ്‌ സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലാ സെന്റ് തോമസ്‌ കോളേജില്‍ നിന്നും എക്കണോമിക്സില്‍ ഡിഗ്രിയും, കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസില്‍ നിന്നും പോസ്റ്റ്‌ ഗ്രാജുവേഷനും, തിരുവനന്തപുരം ഗവര്‍മെന്റ് ലോ കോളേജില്‍ നിന്നും എല്‍.എല്‍.ബിയും പഠിച്ചതിനു ശേഷം സിണ്ടിക്കേറ്റ് ബാങ്കിന്‍റെ മാനേജര്‍ ആയി ജോലി നോക്കിയിരുന്ന കാലത്താണ് യു.കെയിലേക്ക് കുടിയേറിയത്. ലിവര്‍പൂള്‍ ജോണ്‍മൂര്‍ യൂണിവെഴ്സിറ്റിയില്‍ നിന്നും എംബി.എയെയും നേടി ഇപ്പോള്‍ മേഴ്സി റെയില്‍വേയില്‍ ഓഫീസറായി ജോലി ചെയ്യുന്നു. തൊഴില്‍ മേഖലയില്‍ അദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി തവണ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. സെര്‍കോ ഗ്ലോബല്‍ അവാര്‍ഡ്, പള്‍സ് ഡിവിഷണല്‍ അവാര്‍ഡ്, അക്കാദമി അംബാസിഡര്‍ അവാര്‍ഡ് എന്നിവ അവയില്‍ ഏതാനും മാത്രമാണ്.

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം പാലാ സെന്റ് തോമസില്‍ ജനറല്‍ സെക്രട്ടറി, കാര്യവട്ടം കാമ്പസില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കേരളാ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം എന്നീ പദവികളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അന്തരിച്ച മുന്‍നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പ്രസിഡന്റ് ആയിരുന്ന കമ്മറ്റിയില്‍ കെ.എസ്.യു സംസ്ഥാന ട്രഷറര്‍ ആയിരുന്നു.

നിലവില്‍ യുക്മ ദേശീയ ഉപദേശകസമിതി അംഗമായ അദ്ദേഹം നാഷണല്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗം, നഴ്സസ് ഫോറം ലീഗല്‍ അഡ്വൈസര്‍, സാംസ്ക്കാരിക വേദി വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അഭ്യർത്ഥന പ്രകാരം കഴഞ്ഞ ഒരാഴ്ച മുൻപ് സ്കോട്ലൻഡിൽ വച്ച് മരിച്ച ഗോവ സ്വദേശി ഷെറിൽ മരിയയുടെ ശരീരം നാട്ടികൊണ്ടുപോക്കുന്നതിനു വേണ്ടി 4085 പൗണ്ട് ലഭിച്ച വിവരം നല്ലവരായ യു കെ മലയാളികളെ അറിയിക്കുന്നു. പണം ആവശ്യത്തിനു ലഭിച്ചതുകൊണ്ട് ഇനി ആരും ദയവായി പണം ഇടരുത് എന്നപേക്ഷിക്കുന്നു..ഇതിനു ഞങ്ങളെ സഹായിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് വേണ്ടി നന്ദി അറിയിക്കുന്നു .ഇനി ഉള്ള നാളുകളിലും ഞങ്ങൾ സത്യസന്ധവും സുതാര്യവുമായി നടത്തുന്ന എല്ലാ പ്രവർത്തങ്ങൾക്ക് നിങ്ങളുടെ സഹായം ഉണ്ടാകണമെന്ന് അഭ്യാർത്ഥിക്കുന്നു ..

വളരെ കുറച്ചു ഗോവക്കാർ മാത്രമുള്ള സ്കോട്ട്ലാന്ഡിലെ ഇൻവെർനെസ്സ് എന്ന സ്ഥലത്തു അവരുടെ വേദന കണ്ടറിഞ്ഞു അവരെ സഹായിക്കാനുള്ള ഒരു കൈത്തിരിയുമായി മുൻപോട്ടു വന്നത് അവിടെയുള്ള ജോർജ് ജോസഫ് കാർത്തികപ്പള്ളി ., ലിനി ജോസി ,എന്നിവരാണ്… അവരാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സഹായം അഭ്യർത്ഥിച്ചു ഞങ്ങളെ സമീപിച്ചത് ഇത്തരം നല്ലപ്രവർത്തനം നടത്താൻ മുൻപോട്ടു വന്ന ജോർജ് ജോസഫ് കാർത്തികപ്പള്ളിയെയും ., ലിനി ജോസിയെയും അഭിനന്ദിക്കുന്നു . ലിനിയും ,ജോർജു൦ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നന്ദി അറിയിച്ചുകൊണ്ട് അയച്ച കത്ത് താഴെ പ്രസിദ്ധീകരിക്കുന്നു .

പ്രസവത്തെ തുടർന്ന് രോഗ ബാധ്യതയായി സ്കോട്ലൻഡിലെ ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലി ഹോസ്പിറ്റലിൽ വച്ച് കഴിഞ്ഞതിന്റെ മുൻപത്തെ വെള്ളിയാഴ്ചയാണ് ഷെറിൽ മരിയ മരിച്ചത്.
ശവസംസ്‌കാരം നാട്ടിൽകൊണ്ടുപോയി നടത്തണം എന്ന ഷെറിൽ മരിയായുടെ പ്രായമായ അമ്മയുടെ ആഗ്രഹമാണ് യു കെ മലയാളികൾ നടത്തികൊടുത്തത് . ഷെറിനും ഭർത്താവു മാർക്കും സ്കോട്ലൻഡിലെ ഒരു ഹോട്ടലിലെ ജോലിക്കാരായിരുന്നു അവർക്കു ഇത്രയും തുക കൈയിൽ ഇല്ലാത്തതുകൊണ്ടാണ് യു കെ മലയാളികളെ സമീപിച്ചത്.

മരിയയുടെ ഭർത്താവു യു കെ യിൽ ഉള്ളതുകൊണ്ടാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ഞങ്ങൾ പിരിക്കാതെ ഭർത്താവു മാർക്ക് ദാസിന്റെ അക്കൗണ്ടിൽ പിരിച്ചത് എന്നറിയിക്കുന്നു , എല്ലാവർക്കും ഒരിക്കൽക്കൂടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ പേരിൽ നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.

ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

 

സജീഷ് ടോം

ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ “ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കൾക്ക് പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. നിയമനിര്‍മ്മാണ പുരസ്ക്കാരം നേടിയ വി.പി സജീന്ദ്രന്‍ എം.എല്‍.എ, ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) എന്നിവരെ പരിചയപ്പെടാം.

മികച്ച പാര്‍ലമെന്റേറിയന് യു.കെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എ യ്ക്ക്. നിയമസഭയില്‍ ബില്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.

തിരുവനന്തപുരം ഗവ.ലോ കോളജിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് മുതല്‍ കെ.പി.സി.സി.സെക്രട്ടറി വരെ വിവിധ സ്ഥാനങ്ങള്‍ രാഷ്ട്രീയരംഗത്ത് സജീന്ദ്രന്‍ വഹിച്ചിട്ടുണ്ട്. കേരളാ സര്‍വകലാശാലാ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, സ്റ്റുഡന്റ്സ് കൗണ്‍സില്‍ മെമ്പര്‍. മഹാത്മാഗാന്ധി സര്‍വകലാശാലാ, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ, കേരളാ മത്സ്യ ബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാലാ എന്നിവടങ്ങളില്‍ സെനറ്റ് മെമ്പര്‍, കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍. തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. നിയമസഭയിലെ വിവിധ കമ്മറ്റികളുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

13, 14 കേരളാ നിയമസഭയില്‍ നിയമ നിര്‍മ്മാണത്തിലും, വിവിധ മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് സ്വകാര്യ ബില്ലുകള്‍ സഭയില്‍ അവതരിപ്പിയ്ക്കുന്നതിലും മുന്നില്‍. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ നിയമ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ ഏറ്റവും കൂടുതല്‍ നിയമ ഭേദഗതി സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.

ആനുകാലിക വിഷയങ്ങള്‍ പഠിച്ച് നിയമസഭയില്‍ ഏറ്റവും സരസമായി അവതരിപ്പിയ്ക്കുന്നതിലൂടെയും ശ്രദ്ധേയനാണ് വി.പി.സജീന്ദ്രന്‍ എം.എല്‍.എ. നിര്‍ധനരായ രോഗികള്‍ക്ക് സഹായമെത്തിയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന പൊതുപ്രവര്‍ത്തകനാണ് ശ്രീ.സജീന്ദ്രന്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിര്‍ധനരുടെ ചികിത്സയ്ക്കായി 25 കോടിയില്‍ പരം രൂപ അദ്ദേഹത്തിന്റെ നിയോജക മണ്ഡലമായ കുന്നത്തുനാട്ടില്‍ അനുവദിപ്പിച്ച് നല്‍കിയത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം – അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍)

യു.കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ചാണ് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടിയത്.

യു.കെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ നിയമസ്ഥാപനങ്ങളിലൊന്നാണ് പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്. ലണ്ടന്‍ സ്ട്രാറ്റ്ഫോഡിലും കൊച്ചിയിലും ഓഫീസുള്ള ഈ സ്ഥാപനം ഇമിഗ്രേഷന്‍ രംഗത്ത് വളരെ മികച്ച സേവനം കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നല്‍കി വരുന്നു. കൂടാതെ ഫാമിലി, പ്രോപ്പര്‍ട്ടി എന്നീ മേഖലകളിലും ഇവരുടെ നിയമ സേവനം ലഭ്യമാണ്.

ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മലയാളി സോളിസിറ്റേഴ്സിനിടയില്‍ പോള്‍ ജോണിന്റെ പ്രാഗത്ഭ്യം പ്രശാംസനീയമാണ്. പ്രമുഖ ടെലിവിഷന്‍ ചാനലായ സീ ടി.വിയില്‍ ഇമിഗ്രേഷന്‍ സംബന്ധമായ ഷോകളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. ഇമിഗ്രേഷന്‍ സംബന്ധമായ ബ്ലോഗുകളും മറ്റ് ഓണ്‍ലൈന്‍ ലേഖനങ്ങളും എഴുതുന്നതിലൂടെ ഏറെ ശ്രേദ്ധേയനാണ് പോൾ ജോൺ. എറണാകുളം ഗവ. ലോ കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

സജീഷ് ടോം

ഫെബ്രുവരി ഒന്ന് ശനിയാഴ്ച ലണ്ടൻ നഗരത്തിൽ യുക്മ ഒരുക്കുന്ന “യുക്മ – അലൈഡ് ആദരസന്ധ്യ 2020” ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പത്ത് ബഹുമുഖപ്രതിഭകൾ ചടങ്ങിൽ ആദരിക്കപ്പെടും.

പ്രവാസിരത്ന പുരസ്ക്കാരം – ജോളി തടത്തില്‍ (ജര്‍മ്മനി)

പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.

ജര്‍മ്മന്‍ മലയാളികളിലെ മുന്‍നിര ബിസ്സിനസ്സുകാരനാണ് ജോളി തടത്തില്‍. കഴിഞ്ഞ 25 വര്‍ഷമായി ഹൗസ് കണ്‍സപ്റ്റ് തടത്തില്‍ എന്ന പേരില്‍ അദ്ദേഹം നടത്തി വരുന്ന പ്രായമായവര്‍ക്കുള്ള കെയര്‍ഹോമുകള്‍ ഏകദേശം 350 ൽ അധികം കുടുംബങ്ങള്‍ക്ക് ഒരേ സമയം സേവനം നല്‍കുന്നു. 10 സ്ഥാപനങ്ങളാണ് ഈ പേരില്‍ അദ്ദേഹത്തിനുള്ളത്.

മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിന്നും ബോട്ടണി ബി.എസ്.സി, പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും എം.എസ്.സി, കേരള സര്‍വകലാശാലയില്‍ നിന്നും സോഷ്യോളജിയില്‍ പി.ജി എന്നിവ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സില്‍ നിന്നും ഉപരിപഠനം നടത്തി ഫെഡറല്‍ ബാങ്കില്‍ ജോലി നോക്കി വരവെയാണ് 1981ല്‍ ജര്‍മ്മനിയിലേയ്ക്ക് അദ്ദേഹം കുടിയേറുന്നത്.

പൊതുരംഗത്തും മലയാളി സംഘടനാ രംഗത്തും സജീവമായിരുന്ന ജോളി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍, പ്രസിഡന്റ്, ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ വ്യക്തമായ ലക്ഷ്യബോധത്തോടുകൂടിയ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയെന്നതിലുപരി ഒരു തികഞ്ഞ സംഘാടകനുമാണ്.

പ്രഥമ ലോകകേരളസഭയില്‍ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായി ജര്‍മനിയില്‍ നിന്നും ജോളി തടത്തില്‍ പങ്കെടുത്തു. വോളിബോള്‍ താരം എന്ന നിലയില്‍ ചെറുപ്പം മുതലേ കായിക മേഖലയില്‍ ഏറെ സജീവമായ അദ്ദേഹം ജര്‍മ്മനിയിലെ വോളിബോള്‍ ട്രയിനര്‍, റഫറി എന്നീ ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

ഷ്വെല്‍മ് കൗണ്‍സിലിലേയ്ക്ക് ജര്‍മ്മനിയിലെ ദേശീയ പാര്‍ട്ടിയായ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി (എഫ്.ഡി.പി) സ്ഥാനാര്‍ത്ഥിയായി 2014ല്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

കലാഭൂഷണം പുരസ്ക്കാരം – ദീപ നായര്‍ (നോട്ടിങ്ഹാം – യു കെ)

കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന് കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്. യു.കെയിലെ പ്രമുഖ ഭരതനാട്യം നര്‍ത്തകി എന്നതിനൊപ്പം തന്നെ കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും മുന്‍നിരയില്‍ തന്നെയാണ് ദീപയുള്ളത്.

2001ല്‍ മിസ് തിരുവനന്തപുരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ദീപ തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ നിന്നും മാത്തമാറ്റിക്സ് ബി.എസ്.സി, ഐ.സി.എഫ്.എ.ഐയില്‍ നിന്നും എം.ബി.എ എന്നിവ നേടിയ ശേഷം ബ്രിട്ടണിലെ ഇംപീരിയല്‍ സൊസൈറ്റി ഓഫ് ടീച്ചേഴ്സ് ഓഫ് ഡാന്‍സിങ്ല്‍ നിന്നും ഡാന്‍സിങില്‍ ഗ്രേഡ് 5 യോഗ്യത നേടിയിട്ടുണ്ട്.

ലോകപ്രശസ്ത സംഗീത-നൃത്ത വിദഗ്ദ്ധര്‍ ഒത്തുചേരുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവല്‍ സംഘാടകസമിതിയ്ക്കൊപ്പം 1999-2001 കാലഘട്ടത്തില്‍ വോളണ്ടിയറായും തിരുവനന്തപുരം റോട്ടറാക്ട് ക്ലബ് ജോയിന്റ് സെക്രട്ടറിയായി 2001-2002ലും ഇതേ കാലഘട്ടത്തില്‍ സൂര്യ ടി.വിയില്‍ അവതാരകയായും പ്രവര്‍ത്തിച്ചു.

ബ്രിട്ടണിലെത്തിയ ശേഷം 2011ല്‍ നോര്‍ത്ത് വെസ്റ്റിലെ കാള്‍ ഐല്‍ മള്‍ട്ടികള്‍ച്ചറല്‍ സെക്രട്ടറിയായി 2011-2013 കാലഘട്ടത്തില്‍ പ്രവര്‍ത്തീക്കുമ്പോള്‍ നിരവധി സാംസ്ക്കാരിക പരിപാടികള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. പരിപാടികളെ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കുന്നതിന് വേണ്ടി ബി.ബി.സി റേഡിയോ ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുകയും ബര്‍ണാര്‍ഡോസ് എന്ന കുട്ടികളുടെ ചാരിറ്റിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഭരതനാട്യം നര്‍ത്തകിയെന്ന നിലയില്‍ യു.കെയിലെ നിരവധി വേദികളില്‍ തിളങ്ങിയിട്ടുള്ള ദീപ നോട്ടിങ്ഹാം ലാസ്യ സ്കൂള്‍ ഓഫ് ഭരതനാട്യം, ലെസ്റ്റര്‍ നൂപുര്‍ ആര്‍ട്ട്സ്, ലീഡ്സ് സൗത്ത് ഏഷ്യന്‍ ആര്‍ട്ട് എന്നീ പ്രശസ്തമായ ഡാന്‍സ് സ്ഥാപനങ്ങള്‍ക്കൊപ്പം പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. സമര്‍പ്പണ എന്ന പേരില്‍ ബര്‍മ്മിങ്ഹാമില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സംഗീത-നൃത്ത പരിപാടിയില്‍ നൃത്തം അവതരിപ്പിക്കുന്നതിനും സംഘാടിപ്പിക്കുന്നതിന് പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി യുക്മയുടെ റീജിയണല്‍-നാഷണല്‍ കലാമേളകളില്‍ വിധികര്‍ത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാമേളയിലെ നൃത്ത ഇനങ്ങളുടെ നിയമാവലി രൂപീകരിക്കുന്നതിനും മറ്റും സംഘാടകസമിതിയെ സഹായിച്ചിട്ടുമുണ്ട്. 2017-2018ലെ യുക്മ സ്റ്റാര്‍ സിംഗറില്‍ പ്രധാന അവതാരകയായിരുന്നു. 2018ല്‍ ഒക്സ്ഫഡില്‍ നടന്ന കേരളാ പൂരം വള്ളംകളിയില്‍ തല്‍സമയ പ്രക്ഷേപണം നല്‍കുന്നതിന് അവതാരകയാവുകയും ശശി തരൂര്‍ എംപി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വി.ടി ബല്‍റാം എന്നിവര്‍ ഉള്‍പ്പെടെയുള്ള ക്ഷണിതാക്കളുമായി അഭിമുഖം നടത്തുകയും ചെയ്തു.

യുക്മയുടെ അംഗ അസോസിയേഷനുകളില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്ന നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സാംസ്ക്കാരിക പരിപാടികളിലെ നിറസാന്നിധ്യവുമായ ദീപ നായര്‍ കലാഭൂഷണം പുരസ്ക്കാര ജേതാവ് ആയതില്‍ എന്‍.എം.സി.എ അംഗങ്ങളും ആഹ്ളാദഭരിതരാണ്.

RECENT POSTS
Copyright © . All rights reserved