Australia

ഓ​സ്ട്രേ​ലി​യ​യി​ല്‍​ ​നീ​ണ്ട​ ​ഒ​മ്പ​ത് ​വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ​ശേ​ഷം അധികാരം തിരിച്ചുപിടിച്ച്​ ​ലേ​ബ​ര്‍​ ​പാ​ര്‍​ട്ടി. രാജ്യത്തിന്റെ 31-ാം​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​ആ​ന്റ​ണി​ ​ആ​ല്‍​ബ​നീ​സ് ​(59​)​ ​ചു​മ​ത​ല​യേ​ല്‍​ക്കും.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​തി​ര​ഞ്ഞെടുപ്പി​ല്‍​ ​പ്ര​ധാ​ന​മ​ന്ത്രി​ ​സ്കോ​ട്ട് ​മോ​റി​സണിന്റെ​ ​നേ​തൃ​ത്വ​ത്തി​ലുള്ള ​ ​ലി​ബ​റ​ല്‍​ ​-​ ​നാ​ഷ​ണ​ല്‍​ ​സ​ഖ്യം​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടു​ന്ന​തി​ല്‍​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​ആ​ല്‍​ബ​നീ​സി​ന്റെ​ ​മ​ദ്ധ്യ​ ​-​ ​ഇ​ട​തു​പ​ക്ഷ​ ​ലേ​ബ​ര്‍​ ​പാ​ര്‍​ട്ടി​ ​പാ​ര്‍​ല​മെ​ന്റി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​ക്ഷി​യാ​കു​മെ​ന്നാണ് പ്രവചനം.​ ​

2007 ന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അൽബനീസ് പ്രധാനമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മോറിസൺ പരാജയം സമ്മതിച്ചതിന് ശേഷം സിഡ്‌നിയിൽ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത അൽബാനീസ്, ഓസ്‌ട്രേലിയൻ ജനത മാറ്റത്തിനായി വോട്ട് ചെയ്‌തിട്ടുണ്ടെന്നും ഈ വിജയത്തിൽ തനിക്ക് സന്തോഷമുണ്ടെന്നും പറഞ്ഞു.

“ഓസ്‌ട്രേലിയയെ പുനരുപയോഗിക്കാവുന്ന ഊർജ സൂപ്പർ പവർ ആകാനുള്ള അവസരം നമുക്ക് പ്രയോജനപ്പെടുത്താം,” കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് വാഗ്ദാനം ചെയ്ത മധ്യ-ഇടതുപക്ഷ ലേബർ പാർട്ടി നേതാവ് പറഞ്ഞതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അൽബനീസ് 2005 ലെ നിലവാരത്തിൽ നിന്ന് 2030-ഓടെ കാർബൺ പുറന്തള്ളൽ 43 ശതമാനം കുറയ്ക്കുമെന്നും പുനരുപയോഗിക്കാവുന്ന ഊർജ ഉപയോഗം വർദ്ധിപ്പിക്കുമെന്നും ഇലക്ട്രിക് കാറുകൾക്ക് കിഴിവ് നൽകുമെന്നും സർക്കാർ ഉടമസ്ഥതയിലുള്ള സോളാർ പവർ, ബാറ്ററി പദ്ധതികൾ നിർമ്മിക്കാൻ സഹായിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

മെയ് 24 ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ യുഎസ്, ജാപ്പനീസ്, ഇന്ത്യൻ നേതാക്കൾക്കൊപ്പം പങ്കെടുക്കുമെന്നും ആന്‍റണ അൽബനീസ് പറഞ്ഞു. വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന പെന്നി വോംഗ് ഉച്ചകോടിയിൽ അൽബനീസിനൊപ്പം ചേരും. അൽബനീസ് സർക്കാരിലെ അംഗങ്ങൾ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

നി​ല​വി​ലെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​കൂടിയായ ആ​ന്റ​ണി​ ​ആ​ല്‍​ബ​നീ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ലേ​ബ​ര്‍​ ​പാ​ര്‍​ട്ടി​ ​വ​രു​ന്ന​ ​മൂ​ന്ന് ​വ​ര്‍​ഷം​ ​ഓ​സ്ട്രേ​ലി​യ​ ​ഭ​രി​ക്കും.​ ​ആ​ല്‍​ബ​നീ​സ് 2013​ ​ജൂ​ണ്‍​ ​മു​ത​ല്‍​ 2013​ ​സെ​പ്തം​ബ​ര്‍​ ​വ​രെ​ ​രാ​ജ്യ​ത്തെ​ ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു. കെ​വി​ന്‍​ ​റൂ​ഡ്,​ ​ജൂ​ലി​യ​ ​ഗി​ല്ലാ​ര്‍​ഡ് ​മ​ന്ത്രി​സ​ഭ​ക​ളി​ല്‍​ ​വി​വി​ധ​ ​വ​കു​പ്പു​ക​ള്‍​ ​കൈ​കാ​ര്യം​ ​ചെ​യ്തി​ട്ടു​ണ്ട്. 151​ ​അം​ഗ​ ​പാ​ര്‍​ല​മെ​ന്റി​ല്‍​ 76​ ​സീ​റ്റാ​ണ് ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷ​ത്തി​ന് ​വേ​ണ്ട​ത്.​

66.33 ശ​ത​മാ​നം​ ​വോ​ട്ടു​ക​ളെ​ണ്ണി​യ​പ്പോ​ള്‍​ 72 സീ​റ്റു​ക​ളോ​ടെ​ ​ലേ​ബ​ര്‍​ ​പാ​ര്‍​ട്ടി​ ​മു​ന്നി​ലാ​ണ്.​ ​ലി​ബ​റ​ല്‍​ ​സ​ഖ്യം​ 50 സീ​റ്റു​ക​ളി​ല്‍​ ​മാ​ത്ര​മാ​ണ് ​മു​ന്നി​ലെത്തിയത്.​ ​പ​രാ​ജ​യം​ ​സ​മ്മ​തി​ച്ച​ ​സ്കോ​ട്ട് ​മോ​റി​സ​ണ്‍​ ​ആ​ന്റ​ണി​ ​ആ​ല്‍​ബ​നീ​സി​നെ​ ​അ​ഭി​ന​ന്ദി​ച്ചു.​ ​പാ​ര്‍​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​ ​മോ​റി​സ​ണ്‍​ ​ഒ​ഴി​ഞ്ഞേ​ക്കും.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്‌വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്‌സിന് 46 വയസ്സായിരുന്നു.

സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഹെർവി റേഞ്ച് റോഡിൽ കാർ ഓടിക്കുന്നതിനിടയിൽ ആലീസ് റിവർ ബ്രിഡ്ജിന് സമീപം കാർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ എമർജൻസി സർവീസുകൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈമണ്ട്സിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസ്താവന പുറപ്പെടുവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചതായും, അനുശോചനങ്ങൾക്കൊപ്പം ആദരാഞ്ജലികൾക്കുമൊപ്പം കുടുംബത്തിന്റെ സ്വകാര്യതയെ കൂടി മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഓസ്‌ട്രേലിയയ്‌ക്കായി 198 ഏകദിനങ്ങൾ കളിച്ച സൈമണ്ട്‌സ് 2003ലും 2007ലും തുടർച്ചയായി ലോകകപ്പുകൾ നേടിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരം പോലും സൈമണ്ട്സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞു നിന്നു.

എതിരാളികൾ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യൻ ബാറ്റ്സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകൾ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു സൈമണ്ട്സ്. മിന്നുന്ന റിഫ്ലക്ഷനും കൃത്യതയാർന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നേടുന്ന അഞ്ചാമത്തെ ഫീൽഡ്സ്മാൻ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു.

മരണവാർത്തയ്‌ക്ക് പിന്നാലെ അനുശോചന പ്രവാഹം. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ആൻഡ്രൂ സൈമണ്ട്‌സിന്റെ ദാരുണമായ നഷ്ടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു. മുൻ ഓസ്‌ട്രേലിയൻ ടീമംഗങ്ങളും അന്താരാഷ്ട്ര താരങ്ങളും അനുശോചനം പങ്കിട്ടു. ഏറെ കാലം സൈമണ്ട്‌സിന്റെ സഹതാരങ്ങളായിരുന്ന മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റും ഫാസ്റ്റ് ബൗളർ ജേസൺ ഗില്ലസ്‌പിയും സൈമണ്ട്സിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നായിരുന്നു ഗിൽക്രിസ്റ്റ് ട്വിറ്ററിൽ കുറിച്ചത്. ‘നിങ്ങൾക്കായി എന്തും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും വിശ്വസ്തനും രസകരവും സ്നേഹനിധിയുമായ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുക. അതായിരുന്നു റോയ്’- മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. ‘ഉണരാൻ ഭയമുണ്ടാക്കുന്ന വാർത്തകൾ. തകർന്നു പോകുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ മിസ്സ്‌ ചെയ്യും സുഹൃത്തേ.. എന്നായിരുന്നു ഗില്ലസ്പിയുടെ ട്വീറ്റ്. ഹൃദയഭേദകം. ഓസീസ് ക്രിക്കറ്റിന് മറ്റൊരു നായകനെ നഷ്ടമായി. സ്തംഭിച്ചുപോയി.അതിശയിപ്പിക്കുന്ന പ്രതിഭ. മൈക്കൽ ബവൻ ട്വിറ്ററിൽ കുറിച്ചു. ഇത് വളരെ ഭയങ്കരമാണ്. റോയി എന്നും അദ്ദേഹത്തന് ചുറ്റും രസകരമായ ഒരു വലയം തീർത്തിരുന്നു. ഞങ്ങളുടെ മനസ് സൈമണ്ട്സ് കുടുംബത്തോടൊപ്പമാണ് – എന്ന് ന്യൂസിലാൻഡ് മുൻ താരം സ്റ്റീഫൻ ഫ്ലമിങ് ട്വീറ്റ് ചെയ്തു. ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഇന്ത്യ ഉണരുന്നത്. റെസ്റ്റ് ഇൻ പീസ് സുഹൃത്തേ. തീർത്തും വലിയ ദുരന്ത വാർത്തയാണെന്നും വിവിഎസ് ലക്ഷ്മൺ അനുശോചിച്ചു.

 

ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ കാറിനുള്ളില്‍ തമിഴ്‌നാട് സ്വദേശികളായ അമ്മയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കൂഗീയില്‍ ജോണ്‍ ഗ്രഹാം റിസര്‍വിലാണ് 40 വയസുള്ള സ്ത്രീയുടെയും 10 വയസില്‍ താഴെയുള്ള രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയത്. പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിനശിച്ചത്.

എട്ടു വയസുള്ള ആണ്‍കുട്ടിയും 10 വയസുള്ള പെണ്‍കുട്ടിയുമാണ് അമ്മയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നത്. മൂന്നു പേരുടെ മരണത്തില്‍ ആര്‍ക്കും പങ്കുള്ളതായി കരുതുന്നില്ലെന്ന് മേജര്‍ ക്രൈം ഡിവിഷന്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു.

ഉച്ചയ്ക്ക് 11.45-നാണ് കാറിനു തീപിടിച്ചതായുള്ള വിവരം ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിനു ലഭിക്കുന്നത്. പന്ത്രണ്ട് മണിയോടെ അഗ്‌നിശമന സേനാംഗങ്ങളെത്തി തീ അണിച്ചശേഷമാണ് ദാരുണമായ കാഴ്ച്ച കണ്ടത്. പാര്‍ക്കില്‍ നിരവധി ആളുകള്‍ തീപിടിത്തത്തിനു സാക്ഷിയായെങ്കിലും വാഹനത്തിനുള്ളില്‍ മൂന്നു പേരുണ്ടായിരുന്നതായി ആരും തിരിച്ചറിഞ്ഞില്ല. എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്ത് എത്തിയെങ്കിലും കാറിന്റെ പിന്‍സീറ്റില്‍ മൂന്നു പേരും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

കാറില്‍ തീ ആളിക്കത്തുന്നത് കണ്ടതായും പൊട്ടിത്തെറിക്കുന്നതു പോലുള്ള വലിയ ശബ്ദങ്ങള്‍ കേട്ടതായും ഒരു സാക്ഷി പറഞ്ഞു.

ഫോറന്‍സിക് പോലീസും ഡിറ്റക്ടീവുകളും പ്രദേശത്ത് പരിശോധന നടത്തി ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളില്‍നിന്നു തീ പടര്‍ന്നതായാണ് പോലീസ് നിഗമനം. കത്തിയ കാറിനുള്ളില്‍ ഒരാള്‍ മരിച്ചെന്നാണ് ആദ്യം പോലീസ് റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികളുടെ പിതാവ് ഞായറാഴ്ച രാത്രിയാണ് പെര്‍ത്തില്‍നിന്നു വിദേശത്തേക്കു യാത്ര തിരിച്ചത്. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതായും ഇപ്പോള്‍ പെര്‍ത്തിലേക്ക് മടങ്ങിയെന്നും ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു.

ക്രി​ക്ക​റ്റി​ലെ നി​ത്യ​വ​സ​ന്ത​മാ​യ ഷെ​യ്ൻ വോ​ണി​ന്‍റെ അ​ന്ത്യ​ത്തോ​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ൽ ഒ​രാ​ളെ​യാ​ണ് ക്രി​ക്ക​റ്റ് ലോ​ക​ത്തി​ന് ന​ഷ്ട​മാ​കു​ന്ന​ത്. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​ങ്ങ​ളി​ൽ ഒ​രാ​ളാ​യ വോ​ണി​ന്‍റെ വേ​ർ​പാ​ട് തീ​രാ​ന​ഷ്ട​മാ​ണ്.

ലോ​ക​ത്തി​ലെ ബാ​റ്റ​ർ​മാ​രു​ടെ പേ​ടി സ്വ​പ്ന​മാ​യി​രു​ന്നു വോ​ണ്‍. ഗ്രൗ​ണ്ടി​ലും പു​റ​ത്തും ഒ​രു​പോ​ലെ വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ച്ച താ​രം കൂ​ടി​യാ​ണ് വോ​ണ്‍. 15 വ​ർ​ഷം നീ​ണ്ട ടെ​സ്റ്റ് ക​രി​യ​റി​ൽ 145 മ​ത്സ​രം ക​ളി​ച്ച വോ​ണ്‍ 708 വി​ക്ക​റ്റു​ക​ളാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്. ലോ​ക​ത്തെ ഏ​തൊ​രു ബാ​റ്റ​റും പേ​ടി​യോ​ടെ​യാ​ണ് വോ​ണി​ന്‍റെ അ​സാ​മാ​ന്യ പ​ന്തു​ക​ളെ നേ​രി​ട്ടി​ട്ടു​ള്ള​ത്. പ​ല ക്രി​ക്ക​റ്റ് നി​രൂ​പ​ക​രും വോ​ണി​നു ചാ​ർ​ത്തി​ന​ൽ​കി​യ സ്ഥാ​നം സാ​ക്ഷാ​ൽ ഡോ​ണ്‍ ബ്രാ​ഡ്മാ​നു തൊ​ട്ടു​താ​ഴെ​യാ​ണ്.

1992ൽ ​ഇ​ന്ത്യ​ക്കെ​തി​രേ അ​ര​ങ്ങേ​റി​യ വോ​ണ്‍ ആ​ദ്യ​ടെ​സ്റ്റി​ൽ നേ​ടി​യ​ത് ഒ​രു വി​ക്ക​റ്റ് മാ​ത്ര​മാ​ണ്. അ​തും 150 റ​ണ്‍​സ് വ​ഴ​ങ്ങി. എ​ന്നാ​ൽ, 18 മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം നൂ​റ്റാ​ണ്ടി​ന്‍റെ പ​ന്തെ​റി​ഞ്ഞു​കൊ​ണ്ട് ആ​രാ​ധ​ക​രെ അ​ന്പ​ര​പ്പി​ച്ചു.  1993 ആ​ഷ​സ് പ​ര​ന്പ​ര​യി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ മൈ​ക്ക് ഗാ​റ്റിം​ഗി​നെ​തി​രേ ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ലാ​യി​രു​ന്നു ഇ​ത്. ലെ​ഗ്സ്റ്റം​പി​നു പു​റ​ത്ത് ഇ​ഞ്ചു​ക​ൾ മാ​റി പി​ച്ചു​ചെ​യ്ത പ​ന്ത് അ​സാ​ധാ​ര​ണ​മാം​വി​ധം തി​രി​ഞ്ഞ് ഗാ​റ്റിം​ഗി​ന്‍റെ ഓ​ഫ് സ്റ്റം​പ് തെ​റി​പ്പി​ച്ചു. പി​ന്നീ​ട് എ​ത്ര​യെ​ത്ര സു​ന്ദ​ര​മാ​യ നി​മി​ഷ​ങ്ങ​ൾ ഷെ​യ്ൻ വോ​ണ്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്കു സ​മ്മാ​നി​ച്ചു.

194 ഏ​ക​ദി​ന​ങ്ങ​ളി​ൽ​നി​ന്ന് 293 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി​യി​ട്ടു​ണ്ട്. 2006 ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രേ നാ​ട്ടി​ൽ ന​ട​ന്ന ആ​ഷ​സ് പ​ര​ന്പ​ര​യോ​ടെ​യാ​ണ് വോ​ണ്‍ ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ച​ത്. പ്ര​ശ​സ്ത​മാ​യ സി​ഡ്നി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടെ​സ്റ്റി​ൽ കെ​വി​ൻ പീ​റ്റേ​ഴ്സ​ന്‍റെ അ​ട​ക്ക​മു​ള്ള നി​ർ​ണാ​യ​ക വി​ക്ക​റ്റു​ക​ൾ നേ​ടി​യാ​ണ് വോ​ണ്‍ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ആ​ൻ​ഡ്രൂ ഫ്ളി​ന്േ‍​റാ​ഫാ​ണ് ടെ​സ്റ്റി​ൽ വോ​ണി​ന്‍റെ അ​വ​സാ​ന ഇ​ര.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ഒ​ഴി​കെ മ​റ്റെ​ല്ലാം ലോ​കോ​ത്ത​ര ബാ​റ്റ​ർ​മാ·ാ​രെ​യും വോ​ണ്‍ വി​റ​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നും വി​വാ​ദ​ങ്ങ​ളു​ടെ ക​ളി​ത്തോ​ഴ​നാ​യി​രു​ന്നു വോ​ണ്‍. ബ്രി​ട്ടീ​ഷ് ടാ​ബ്ലോ​യ്ഡു​ക​ൾ​ക്ക് എ​ല്ലാ​ക്കാ​ല​ത്തും വോ​ണ്‍ ന​ല്ല വി​ഭ​വ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.   ഒ​രു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നി​ടെ സ്ത്രീ​ക്ക് ഫോ​ണി​ലൂ​ടെ അ​ശ്ലീ​ല മെ​സേ​ജു​ക​ൾ അ​യ​ച്ചെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നു. പി​ന്നീ​ടു പ​ല​വ​ട്ടം പ​ല സ്ത്രീ​ക​ളോ​ട് വോ​ണ്‍ ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ നാ​യ​ക​നും പ​രി​ശീ​ല​ക​നു​മാ​യ വോ​ണ്‍ നാ​ലു സീ​സ​ണു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് വി​ര​മി​ച്ച​ത്. റോ​യ​ൽ​സി​ന് ആ​ദ്യ വ​ർ​ഷ​ത്തെ കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കാ​നും വോ​ണി​നും ക​ഴി​ഞ്ഞു. വ്യ​ക്തി​ജീ​വി​ത​ത്തി​ൽ എ​ന്തെ​ല്ലാം പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ലും വോ​ണി​ന്‍റെ പ്ര​തി​ഭ​യും ക​ഴി​വും എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​ന്ന​താ​ണ്.

ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു.

ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.

ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്‌ന്‍ വോണ്‍. പിന്നീട് ടീമിന്‍റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.

മഴയ്ക്കൊപ്പം പെയ്തിറങ്ങിയ ഒരു വിചിത്ര ജീവിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തുമ്പിക്കൈ പോലെ നീണ്ട അവയവവും ചാരനിറവുമുള്ള വിചിത്ര ജീവിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴപ്പെയ്ത്തായിരുന്നു. ഇവിടുത്തെ പല പ്രദേശങ്ങളും കടുത്ത വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്.

സിഡ്നിയിലാണ് തകർത്തു പെയ്യുന്ന മഴയ്ക്കൊപ്പം വിചിത്ര ജീവിയും പെയ്തിറങ്ങിയത്. ഫെബ്രുവരി 28ന് പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസിയായ ഹാരി ഹായസ് എന്ന യുവാവാണ് ഈ വിചിത്ര ജീവിയെ ആദ്യം കണ്ടത്. ഒറ്റ നോട്ടത്തിൽ തന്നെ അന്യഗ്രഹജീവിയാണെന്ന് തോന്നിപ്പിക്കുന്ന രൂപമായിരുന്നു ജീവിയുടേത്.

ഉടൻതന്നെ ഹാരി ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി. ഏതെങ്കിലും ജീവികളുടെ ഭ്രൂണമാകാം ഇതെന്നും ഹാരി സംശയം പ്രകടിപ്പിച്ചു. എടുത്ത ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ജന്തുശാസ്ത്ര ഗവേഷകയായ എല്ലിയും ദൃശ്യം കണ്ടിരുന്നു. എന്നാൽ ഇവർക്കും ഈ ജീവി ഏതാണെന്ന് തിരിച്ചറിയാനായില്ല. ന്യൂ സൗത്ത് വെയ്ൽസ് സർവകലാശാലയും ജീവിയെക്കുറിച്ച് കൃത്യമായ വിശദീകരണങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

 

View this post on Instagram

 

A post shared by @_harryhayes

ഓസ്‌ട്രേലിയയില്‍ കടലില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനിറങ്ങി കാണാതായ പ്രശസ്ത കാന്‍സര്‍ ഗവേഷകന്റെ മൃതദേഹം കണ്ടെത്തി. ഗ്രിഫിത്ത് സര്‍വകലാശാലയില്‍ കാന്‍സര്‍ ഗവേഷകനായ ഡോ. ലുഖ്മാന്‍ ജുബൈര്‍ (35) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി ക്വീന്‍സ് ലന്‍ഡിലെ മിയാമിയില്‍ ഒരാള്‍ കടലില്‍ അകപ്പെട്ടെന്ന് മത്സ്യത്തൊഴിലാളി അറിയിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം രക്ഷിക്കാനിറങ്ങിയത്. തുടര്‍ന്ന് കടലില്‍ കാണാതാകുകയായിരുന്നു.

കരയിലും വെള്ളത്തിലും വ്യോമ മാര്‍ഗത്തിലും നടത്തിയ വിപുലമായ തിരച്ചിലാണ് മെര്‍മെയ്ഡ് ബീച്ചില്‍ നിന്ന് ലുഖ്മാന്‍ ജുബൈറിന്റെ മൃതദേഹം കണ്ടെത്തിയത്.സിഡ്‌നിയിലെ ലിറ്റില്‍ ബേ ബീച്ചില്‍ കഴിഞ്ഞ ദിവസം സ്രാവിന്റെ ആക്രമണത്തില്‍ സ്‌കൂബ ഡൈവിംഗ് പരിശീലകന്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് പുതിയ സംഭവം.

ഇറാഖ് സ്വദേശിയായ ലുഖ്മാന്‍ ജുബൈര്‍ 2014-ലാണ് അവിടെ നിന്നു പലായനം ചെയ്ത് ഓസ്ട്രേലിയയിലെത്തിയത്. ഇറാഖില്‍ ഡോക്ടറായിരുന്ന ഡോ. ലുഖ്മാന്‍ ഓസ്ട്രേലിയയില്‍ വീണ്ടും യോഗ്യത തെളിയിച്ച് ഗ്രിഫിത്ത് സര്‍വകലാശാലയില്‍ കാന്‍സര്‍ ഗവേഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു.

മികച്ച സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തും അര്‍പ്പണബോധമുള്ള ശാസ്ത്രജ്ഞനുമായിരുന്നു ലുഖ്മാനെന്ന് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ നൈജല്‍ മക്മില്ലന്‍ പറഞ്ഞു. ഇറാഖിലെ കഠിനമായ പശ്ചാത്തലത്തില്‍നിന്ന് മികച്ച അവസരങ്ങള്‍ തേടി ഓസ്ട്രേലിയയില്‍ എത്തിയ ആളാണ് ലുഖ്മാന്‍. ഗവേഷണ രംഗത്ത് അദ്ദേഹം വളരെയധികം കഴിവുകളുള്ള വ്യക്തിയായിരുന്നുവെന്ന് നൈജല്‍ മക്മില്ലന്‍ അനുസ്മരിച്ചു.

‘വാര്‍ത്ത കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി, പക്ഷേ രക്ഷാപ്രവര്‍ത്തനത്തിനായി അദ്ദേഹം കടലില്‍ ഇറങ്ങിയതില്‍ അതിശയിക്കാനില്ല. അവിശ്വസനീയമാംവിധം ധൈര്യശാലിയും പ്രതിഭാശാലിയുമായ വ്യക്തിയായിരുന്നു ലുഖ്മാന്‍.

കാന്‍സറിനെതിരായ പോരാട്ടത്തില്‍ ഉപയോഗിക്കുന്ന ക്രിസ്പര്‍ (CRISPR) എന്ന ജീന്‍ എഡിറ്റിംഗ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഡോ. ലുഖ്മാന്‍.’CRISPR’ കാന്‍സര്‍ ഭേദമാക്കാന്‍ ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാട്ടുന്ന ലോകത്തിലെ ആദ്യത്തെ ഗവേഷണ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേതാണ്. മൃഗങ്ങളിലായിരുന്നു പരീക്ഷണം.

കാന്‍ബറ: ഓസ്‌ട്രേലിയന്‍ വ്യോമസേനയുടെ വിമാനത്തിനു നേരേ ചൈനീസ് യുദ്ധക്കപ്പലില്‍നിന്നു ലേസര്‍ ആക്രമണമുണ്ടായതായി ഓസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പിന്റെ വെളിപ്പെടുത്തല്‍. റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സിന്റെ അത്യാധുനിക നിരീക്ഷണ വിമാനമായ പി-8 പോസിഡോണിനു നേരേയാണ് ചൈനീസ് നാവികസേനയുടെ കപ്പല്‍നിന്ന് ലേസര്‍ ലൈറ്റ് തെളിച്ചത്.

വിമാനത്തിലുണ്ടായിരുന്ന പത്തോളം ഓസ്ട്രേലിയന്‍ പ്രതിരോധ സേനാംഗങ്ങളുടെ ജീവന്‍ പോലും അപകടത്തിലാക്കുന്ന വിധമുള്ള ലേസര്‍ ആക്രമണമാണ് ഉണ്ടായതെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലയിലൂടെ പറക്കുമ്പോഴാണ് ലേസര്‍ രശ്മി പ്രയോഗം വ്യോമസേനാംഗങ്ങളുടെ ശ്രദ്ധയില്‍പെട്ടത്്. വിമാനം പറക്കുന്നതിനിടെ ഇത്തരം ലേസര്‍ ആക്രമണമുണ്ടായാല്‍ വിമാനം പ്രവര്‍ത്തനരഹിതമാവാനും വന്‍ ദുരന്തം സംഭവിക്കാനും സാധ്യതയുണ്ട്. പൈലറ്റ് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് അന്ധത ബാധിക്കാനും വിമാനത്തിലെ ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനും സാധ്യതയേറെയാണ്.

‘ചൈനീസ് കപ്പല്‍ ലേസര്‍ രശ്മികള്‍ പ്രകാശിപ്പിക്കുന്നത് അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പ്രൊഫഷണല്‍ അല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ഇത്തരം സൈനിക നടപടികളെ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ പ്രതിരോധ സേനാംഗങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയേക്കാമെന്നും പ്രതിരോധ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സംഭവസമയത്ത് രണ്ട് ചൈനീസ് നാവിക സേനാ കപ്പലുകള്‍ ഓസ്‌ട്രേലിയയ്ക്കു സമീപമുള്ള അറഫുറ കടലിലൂടെ സഞ്ചരിക്കുകയായിരുന്നു.നയതന്ത്ര-വാണിജ്യ ബന്ധങ്ങളില്‍ ചൈനയും ഓസ്‌ട്രേലിയയും തമ്മില്‍ ഭിന്നതകള്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ സംഭവം.

വിമാനത്തിനു നേരെയുണ്ടായ ലേസര്‍ രശ്മി പ്രയോഗത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ചൈനീസ് യുദ്ധക്കപ്പലിന്റേത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത, അശ്രദ്ധവും നിരുത്തരവാദപരവുമായ പ്രവൃത്തിയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

‘സംഭവം ഓസ്‌ട്രേലിയയ്ക്കു നേരേയുള്ള ചൈനയുടെ ഭീഷണിയാണ്. നയതന്ത്ര മാര്‍ഗങ്ങളിലൂടെ വിഷയം ചൈനയ്ക്കു മുന്നില്‍ ഉന്നയിക്കും. ഓസ്ട്രേലിയയുടെ കാഴ്ചപ്പാടുകള്‍ ചൈനീസ് സര്‍ക്കാരിനെ കൃത്യമായി അറിയിക്കുമെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഇത്തരമൊരു അപകടകരമായ പ്രവൃത്തി ചൈനീസ് യുദ്ധകപ്പലില്‍നിന്നുണ്ടായതിനെക്കുറിച്ച് ചൈന വിശദീകരണം നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പ്രകോപനവുമില്ലാത്തയുള്ള അനാവശ്യ ഭീഷണികളെ ഓസ്ട്രേലിയ ഒരിക്കലും അംഗീകരിക്കില്ല. ചൈനയുടെ ഭീഷണിപ്പെടുത്തല്‍ എന്ന നിലയില്ലാതെ ഈ പ്രവൃത്തിയെ കാണാനാകില്ലെന്ന് സ്‌കോട്ട് മോറിസണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ചൈനീസ് കപ്പലിന്റേത് അതിരുകടന്ന ആക്രമണമാണെന്നും പ്രതിപക്ഷം സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനീസ് പറഞ്ഞു. സംഭവത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ച വിവാഹച്ചടങ്ങിന്റെ ക്ഷണക്കത്ത് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംക്ഷയുമാണ് ക്ഷണക്കത്ത് ചോരാൻ ഇടയാക്കിയതെന്ന് മാക്‌സ്‌വെൽ തുറന്നടിച്ചു. ക്ഷണക്കത്ത് ചോർന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും ശരിയായില്ലെന്നും, തീർത്തും രഹസ്യമായി നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹചടങ്ങുകളുടെ വിശദാംശങ്ങൾ പരസ്യമായ സാഹചര്യത്തിൽ, ചടങ്ങുകളുടെ സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മാക്‌സ്വെൽ തമിഴ് പെൺകൊടി വിനി രാമനെയാണ് മാക്‌സ് വെൽ വിവാഹം ചെയ്യുന്നത്. മാർച്ച് 27നു തമിഴ് ആചാര പ്രകാരമാണു വിവാഹം നടത്തുക. വിനി ജനിച്ചത് ഓസ്‌ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം തുടരുന്നവരാണ്. തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്തു പരമ്പരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയത്. ഇതാണ് സോഷ്യൽമീഡിയയിൽ വ്യാപകമായത്.

‘ക്ഷണക്കത്ത് ചോർന്നത് ഒട്ടും ശരിയായില്ല. എന്തായാലും വിവാഹ ചടങ്ങിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സത്യത്തിൽ തീർത്തും സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു ചടങ്ങായിരുന്നു ഇത്. നിർഭാഗ്യവശാൽ ഇന്ത്യയിലെ ബന്ധുക്കളിൽ ചിലർ ആവേശം കയറി ക്ഷണക്കത്ത് അവരുടെ ചില സുഹൃത്തുക്കളെ കാണിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം അവിടുത്തെ പ്രധാനപ്പെട്ട മാധ്യമങ്ങളിലെല്ലാം ആ കത്ത് പ്രത്യക്ഷപ്പെട്ടു. ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിലൂടെ കത്ത് എനിക്കും അയച്ചുതന്നു’ മാക്‌സ്‌വെൽ പ്രതികരിച്ചു.

മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതൽ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്നു വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു.

 

ഓസ്ട്രേലിയയിലെ സിഡ്നിയിൽ കടലിൽ നീന്താനിറങ്ങിയ യുവാവ് സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സിഡ്നിയിലെ പ്രശസ്തമായ ലിറ്റിൽ ബേ ബീച്ചിലാണ് ദാരുണ സംഭവം ഉണ്ടായത്. സാധാരണയായി സ്രാവുകൾ ഈ പ്രദേശത്തെ കടലിൽ ഉണ്ടാവാറില്ല.

ബുധനാഴ്ച വൈകുന്നേരമാണ് സൈമൺ നെല്ലിസെന്ന യുവാവ് ബീച്ചിനടുത്തെ പാറക്കെട്ടുകൾക്കപ്പുറത്ത് അൽപം ആഴമുള്ള ഭാഗത്തേക്ക് നീന്താൻ ഇറങ്ങിയത്. പെട്ടെന്ന് നിലവിളി കേട്ട ആളുകൾ പാറക്കൂട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഏകദേശം 15 അടിയോളം നീളമുള്ള കൂറ്റൻ സ്രാവ് യുവാവിനെ ആക്രമിക്കുന്നത് കണ്ടത്. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കടിച്ചെടുത്ത ഭാഗങ്ങൾ ഭക്ഷണമാക്കിയ സ്രാവ് ഉടൻ തന്നെ കടലിലേക്ക് നീന്തി മറയുകയും ചെയ്തു. സ്രാവിന്റെ ആക്രമണത്തെതുടർന്ന് പ്രദേശത്ത് കടലിലെ വെള്ളത്തിൽ രക്തം കലരുന്നതു കണ്ടു നിൽക്കാൻ മാത്രമേ ദൃക്സാക്ഷികൾക്ക് സാധിച്ചുള്ളൂ. നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ സന്ദർശകർക്ക് സാധിക്കുമായിരുന്നുള്ളൂ.

ലൈഫ്ഗാർഡുകളും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട വ്യക്തിയുടെ ശാരീരിക അവശിഷ്ടങ്ങൾ കണ്ടെടുത്തു. ആക്രമിച്ച സ്രാവിനെ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പരിശോധനകൾ നടത്തിയെങ്കിലും വിഫലമായിരുന്നു. ആക്രമണകാരിയായ സ്രാവിന്റെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സമീപപ്രദേശത്തുള്ള 14 ബീച്ചുകളിൽ സന്ദർശന നിരോധനം ഏർപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved