നോർത്ത് വെയിൽസ്: ക്രിസ്മസ് ദിനത്തിൽ യുകെ മലയാളികൾക്ക് വേദനയായി അങ്കമാലി കരയാമ്പറമ്പ് കാളാംപറമ്പിൽ ജീജോ ജോസിന്റെ (46) മരണം. ജീവിത പ്രതീക്ഷയോടും ജീവന്റെ നിലനിൽപ്പും പ്രതീക്ഷിച്ച് യു കെ യിൽ എത്തി നാല് മാസം തികയും മുമ്പ് ആണ് മരണത്തിന്റെ രംഗപ്രവേശം. മാഞ്ചസ്റ്ററിനടുത്തു ഡൻബിഗ് ഷെയർ, ബോഡാൽവിടാൻ കമ്മ്യുണിറ്റിയിൽ ഗ്ലാൻ ഗ്ലാഡ് ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്.
ജീജോ നാട്ടിൽ വെച്ച് തന്നെ ക്യാൻസർ രോഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും രോഗം നിയന്ത്രണവിധേയം എന്ന് കരുതിയിരുന്നു. നോർത്ത് വെയിൽസിൽ സീനിയർ കെയർ ആയി കഴിഞ്ഞ വര്ഷം എത്തിയ തന്റെ ഭാര്യ നിഷയും മൂന്നു മക്കളുമായി ജീവിതം പടുത്തുയർത്തുവാനായി നാല് മാസങ്ങൾക്ക് മുൻപ് യുകെയിൽ എത്തിച്ചേർന്നത്.
കാളാംപറമ്പിൽ വർക്കി ജോസ്, ജെസ്സി ജോസ് എന്നി ദമ്പതികളുടെ മകനാണ് പരേതനായ സിജോ ജോസ്. സുജ, റോബിൻ എന്നിവർ സഹോദരങ്ങളും. ഭാര്യ നിഷ ജീജോ. ജോഷ്വാ (13) ജൊഹാൻ (9)ജ്യുവൽ മറിയ (7) എന്നിവർ മക്കളാണ്.
മൃതദേഹം നാട്ടിൽ കൊണ്ടുപോയി അന്ത്യോപചാര ശുശ്രുഷകൾ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. പ്രാദേശിക മലയാളി അസോസിയേഷനും ബന്ധു മിത്രാദികളും കൂട്ടുകാരും കുടുംബത്തിന് ആശ്വാസമായി ഒപ്പം ഉണ്ട്.
ജീജോ ജോസിന്റെ അകാല വേർപാടിൽ മലയാളം യുകെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ദുഃഖിതരായ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ബ്രിട്ടനിലെ കാലാവസ്ഥ അതിന്റെ ഏറ്റവും വലിയ ഫ്രീസിങ് നിലയിലേക്ക് ഓരോ ദിവസവും കടന്നുപോകുന്നു. എല്ലാവരുടെയും ചങ്കിടിപ്പ് കൂട്ടി മൈനസ് 9 ലേക്ക്. അടുത്ത ഏഴ് ദിവസത്തേക്ക് എന്നുള്ള മെറ്റ് ഓഫീസിന്റെ പ്രവചനം. കൂടെ കൂടെ ചെറിയ രീതിയിൽ മഞ്ഞും കൂടി…. ഇത്തരം കാലാവസ്ഥ മുൻപും വന്നിട്ടുണ്ട്. ഇവിടെയുള്ള ഇംഗ്ലീഷുകാരും മലയാളികളും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ യുകെയിൽ നിലനിക്കുന്ന വിലക്കയറ്റം ആണ് എല്ലാവരുടെയും ആശങ്കകളെ ഇരട്ടിയാക്കുന്നു.
ഗ്യാസ് ആൻഡ് ഇലെക്ട്രിസിറ്റി ആണ് ഇവിടുത്തെ വില്ലൻ. യുക്രൈൻ റഷ്യ യുദ്ധം മുൻപെങ്ങും ഇല്ലാത്തതുപോലെ ഒട്ടുമിക്ക യൂറോപ്പ്യൻ രാജ്യങ്ങളെയും ഒരു പോലെ ബാധിച്ചിരിക്കുന്നു. മുൻ വർഷങ്ങളിൽ ഒരു 150-180 പൗണ്ട് ആണ് വിന്റർ സമയത്തു ഒരു നാല് കിടക്കകളുള്ള വീടിനുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 350 – 450 പൗണ്ടായി ഉയർന്നിരിക്കുന്നു മുൻകാലങ്ങളിലേതുപോലെ ഹീറ്റിങ് നിലനിർത്തുവാൻ. ഈ ഒരു ഒറ്റ കാരണത്താൽ തന്നെ പല മലയാളികളും ഹീറ്റിംഗ് തന്നെ കുറക്കുന്ന സാഹചര്യം നിലനിൽക്കെ ആണ് അങ്ങനെ ചെയ്യുന്നതിലെ അപകടം നിങ്ങളെ അറിയിക്കുവാൻ മലയാളം യുകെ ആഗ്രഹിക്കുന്നത്.
നിങ്ങളുടെ വീട്ടിലെ ഹീറ്റിങ് ഓഫ് ചെയ്തു ഇരിക്കുകയായാണോ ബില്ല് ലാഭിക്കാൻ? എങ്കിൽ നിങ്ങൾ നടന്നടുക്കുന്നത് നിങ്ങളുടെ തന്നെ മരണത്തിലേന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു. എല്ലാമറിയുന്നവരാണ് എന്ന ചിന്ത മാറ്റി എത്രയാണ് നിങ്ങളുടെ വീട്ടിലെ ലിവിങ് റൂമിൽ വേണ്ട ചൂട്, അതുമല്ല കൊച്ചു കുട്ടികൾ ഉണ്ടെങ്കിൽ എത്ര എന്നിവയെല്ലാം അറിഞ്ഞിരിക്കുന്നത് നമുക്ക് മുകരുത്തൽ എടുക്കുന്നതുപോലെ തന്നെ ബില്ലുകൾ നിയന്ത്രിക്കുന്നതിനും സാധിക്കും എന്നറിയുക. പുതുതായി എത്തിയവർ വിദ്യാർത്ഥികൾ, നഴ്സുമാർ എന്നിവർ അറിയാതെ പോകരുത്.
ആദ്യമായി എങ്ങനെ ഹീറ്റിങ് ഉപയോഗം കുറക്കുന്നതിനെപ്പറ്റി. എയർ സോഴ്സ് ഹീറ്റിംഗ് പമ്പ് പലരും നിർദ്ദേശിക്കാറുണ്ട്. 7000 മുതൽ 13000 പൗണ്ട് വരെ ചിലവാകും. ഒരുത്തരുടേയും ഉപയോഗത്തിന്റെ തോത്, വീടിന്റെ വലിപ്പം എന്നിവ അനുസരിച്ചു ഹീറ്റ് പാമ്പിന്റെ വിലയിൽ മാറ്റം ഉണ്ടാകും. വർഷം 1500 പൗണ്ട് വരെ ലഭിക്കാമെന്ന് വിദഗ്ദ്ധർ. എന്നാൽ ഇലക്ട്രിക്ക് സ്റ്റോറേജ് ഹീറ്റർ സംവിധാനം മാറ്റുമ്പോൾ മാത്രമാണ് ഈ ലാഭം. അതേസമയം ഒരു ജി റേറ്റഡ് ഓയിൽ ബോയിലർ ആണെകിൽ ചെലവ് കൂടുമെന്ന് കണക്കു നിരത്തി വിദഗ്ദ്ധർ സമർത്ഥിക്കുന്നു. അതിനേക്കാളുപരി സ്ഥാപിക്കുന്നതിന് പുറത്തു മതിയായ സ്ഥലം, പ്ലാനിങ് പെർമിഷൻ എന്നിവ വേണ്ടിവരും.
നിങ്ങളുടെ ബോയിലറുകൾ കൃത്യമായി സർവീസ് ചെയ്‌താൽ തീർച്ചയായും ബില്ല് കുറക്കാൻ സാധിക്കും. വീടിന്റെ ഇൻസുലേഷൻ, നല്ല ഡബിൾ ഗ്ലെയിസ് വിൻഡോസ് എന്നിവ.
ഒരു വീടിന്റെ ഉള്ളിലെ താപനില എത്രയായിരിക്കണം. ഒരു വീട്ടിൽ ഏറ്റവും കുറഞ്ഞത് ഒൻപത് മണിക്കൂർ എങ്കിലും ഹീറ്റിംഗ് ഇടണം. ലിവിങ് റൂമിൽ 18 മുതൽ 21 ഡിഗ്രി ആണ് യുകെയിൽ വേണ്ടത്. എന്നാൽ ബെഡ്‌റൂമിൽ അത് 18 ഡിഗ്രിയോ അതിൽ താഴെയോ ആണ് നിലനിർത്തേണ്ടത്. ഇത് പറയുന്നത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ്. പത്തു ഡിഗ്രി ആണ് റൂമിലെ താപനില എങ്കിൽ നിങ്ങൾ ഹീറ്റിംഗ് ഇടുന്നില്ല എന്നാണ്. ഇത് നിങ്ങളുടെ ജീവനെ തന്നെ അപകടത്തിലാക്കും എന്ന് ജെയിംസ് എന്ന ആരോഗ്യ വിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ കുഞ്ഞു കുട്ടികൾ ഉള്ള വീടുകൾ താപനില 16 ഡിഗ്രി മുതൽ 20 ഡിഗ്രി വരെ നിജപ്പെടുത്തേണ്ടതാണ്.
കാരണം ഇതാണ് സാധാരണയായി ശരീരോഷ്മാവ് 37 ഡിഗ്രി അടുത്താണ്. റൂമിലെ താപനില പത്തു ഡിഗ്രി ആണ് എങ്കിൽ നിങ്ങളുടെ വിരലുകളെ ശ്രദ്ധിച്ചാൽ മതി. അവ ചുവക്കുവാൻ തുടങ്ങുന്നു. അതോടെ കൂടുതൽ രക്തം വിരലുകളിൽ സ്റ്റോർ ചെയ്യപ്പെടുന്നു എന്നാണ് ഇത് അർത്ഥമാക്കുന്നത്.
ഇങ്ങനെ ശരീരത്തിലെ താപനില നിലനിർത്തുവാനുള്ള ശ്രമം നടക്കുമ്പോൾ ഹാർട്ട് റേറ്റ്, പ്രഷർ എന്നിവ ക്രമാതീതമായി ഉയരുകയും രക്തം കൂടുതൽ കട്ടിയുള്ളതായി തീരുന്നതോടെ എന്ത് സംഭവിക്കുമെന്ന് ആർക്കും പറഞ്ഞു തരേണ്ടതില്ല. ആരോഗ്യവാനായ ഒരാൾക്ക് മൈനസ് 50 ഡിഗ്രി വരെ കഴിയാം അതിനു വേണ്ടുന്ന സംരക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച്. എന്നാൽ നമ്മുടെ ആരോഗ്യത്തെക്കുറിച്ചു നാം അറിഞ്ഞിയ്ക്കുക ഇത്തരം റിസ്ക് എടുക്കുമ്പോൾ.
മറ്റൊന്നാണ് കൊണ്ടെൻസേഷൻ. ഹാഫ് ലോക്ക് വിൻഡോ,exhaust ഫാൻ ഉപയോഗം എന്നിവ കണ്ടെൻസേഷൻ കുറക്കാൻ സാധിക്കും. വിൻഡോയിൽ കാണുന്ന പനിപ്പ് തുടച്ചുകളയുന്നതും ഹീറ്റിങ് നിലനിർത്താനും ബില്ല് കുറക്കുവാനും സഹായിക്കുന്നു. ചെറിയ ചൂടിൽ എല്ലാ സമയവും ഓണാക്കിയിടുക എന്ന അവസ്ഥ കാര്യമായി സഹായിക്കുന്നില്ല.
എല്ലാറ്റിനുമുപരിയായി നമ്മുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുക. ആരോഗ്യമുണ്ടെങ്കിൽ മാത്രമേ പണി എടുക്കാൻ സാധിക്കു എന്ന അടിസ്ഥാന തത്വം ഓർക്കുക. ഏഴ് ദിവസവും ജോലി ചെയ്യുന്നവർ ടേക്ക് എവേ ഭക്ഷണവും കഴിച്ചു ജോലി സ്ഥലത്തു തന്നെ കുളിച്ചിട്ടുപോകുന്ന ആൾക്കാരും ഉണ്ട്. ഒരാൾ പറഞ്ഞത് രാവിലെ തന്നെ ഓൾ ഡേ ടിക്കറ്റ് എടുത്തു ബസിൽ സഞ്ചരിക്കുന്നു എന്ന്. ഹീറ്റിങ് ബില്ലോ വളരെ തുച്ഛം…. ഇതൊന്നും മലയാളിക്ക് സാധിക്കുമോ ? അറിയില്ല… ഒന്നുണ്ട് ഈ പ്രതിസന്ധിയും കടന്നുപോകും…
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കാനഡ ഗവൺമെൻറ് ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഏജൻസികളെ ഒഴിവാക്കി ഗവൺമെൻറ് നേരിട്ടാണ് റിക്രൂട്ട്മെൻറ് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് അധിക ചിലവുകളില്ലാതെയുള്ള പെർമനന്റ് റെസിഡെന്റ് വിസ ഉൾപ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളാണ്.
കാനഡയിലെ സ്റ്റേറ്റുകളായ ന്യൂഫൗണ്ട്ലാൻഡിലെയും, ലാബ്രഡോറിലെയും ആശുപത്രികളിലെ നേഴ്സുമാരുടെ ഒഴിവുകൾ നികത്താനാണ് ഈ റിക്രൂട്ട്മെന്റുമായി ഗവൺമെൻറ് മുന്നോട്ടു വന്നിരിക്കുന്നത് . നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ പ്രകാരം ബാംഗ്ലൂരിലാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്. ന്യൂഫൗണ്ട്ലാൻഡിലെയും ലാബ്രഡോറിലെയും ഗവൺമെൻറ് പ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഉടൻതന്നെ ബാംഗ്ലൂരിൽ എത്തിച്ചേരും. കർണാടകയിൽ പ്രശസ്തമായ ഒട്ടേറെ നേഴ്സിംഗ് സ്കൂളുകൾ ഉള്ളതാണ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് റിക്രൂട്ട്മെൻറ് നടത്താനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .
റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ബിഎസ്സി നേഴ്സുമാർ ആദ്യപടിയായി തങ്ങളുടെ വിശദമായ ബയോഡേറ്റ മതിയായ തെളിവുകൾ ഉൾപ്പെടെ [email protected] എന്ന വിലാസത്തിലേയ്ക്ക് ഇമെയിൽ അയക്കണം. തൊഴിലിനോടുള്ള ആഭിമുഖ്യവും എന്തുകൊണ്ട് കാനഡയിലെ ന്യൂഫൗണ്ട്ലാൻഡും ലാബ്രഡോറും ജോലി സ്ഥലമായി തിരഞ്ഞെടുക്കുന്നു എന്ന കാര്യത്തെ ആസ്പദമാക്കി ഒരു ചെറു വിവരണവും ഉൾപ്പെടുത്തുന്നത് അഭികാമ്യമാണ്. ഇന്റർവ്യൂ ബാംഗളൂരിൽ ആയിരിക്കും എന്ന് അവർ കൃത്യമായി പറയുന്നു.
കാനഡയെ കുറിച്ചും പ്രസ്തുത സ്ഥലങ്ങളെക്കുറിച്ചും പ്രാഥമിക വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് ഇൻറർവ്യൂ നന്നായി അഭിമുഖീകരിക്കാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും.
കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുക.
@GovNL and @IPGS_GovNL
ലിങ്ക് അഡ്രസ്സ് താഴെ കൊടുക്കുന്നു.
ലിവർപൂൾ/ വിരാൾ: യുകെ മലയാളികൾക്ക് ഇത് ദുഃഖത്തിന്റെ നാളുകൾ. ലിവർപൂളിനടുത്തു ബെർക്കൻ ഹെഡ് ,റോക്ക് ഫെറിയിൽ താമസിച്ചിരുന്ന വിദ്യാർത്ഥിയായിരുന്ന വിചിൻ വർഗ്ഗീസ്സ് (23) എന്ന യുവാവിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ നിലയിൽ കാണപ്പെട്ടത്.
സംഭവം ഇങ്ങനെ. ഇന്നലെ വൈകീട്ട് ആണ് സംഭവം ഉണ്ടായിരിക്കുന്നത്. ഒരു ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു പരേതനായ വിചിൻ വർഗ്ഗീസ്സ് താമസിച്ചിരുന്നത്. ലിവർപൂളിൽ നിന്നും ഏകദേശം അരമണിക്കൂർ യാത്ര ചെയ്തു ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു പഠിച്ചിരുന്നത്. ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിൽ വേറെയും മലയാളികൾ ഉണ്ടായിരുന്നു. ഇവർ ഇന്നലെ വൈകീട്ടോടെ ഷോപ്പിങ്ങിനായി പുറത്തുപോയിരുന്നു.
ആറ് മണിയോടെ ആണ് പുറത്തുപോയ മലയാളികൾ തിരിച്ചുവരുന്നത്. കൂട്ടുകാരൻ എന്തെടുക്കുന്നു എന്നറിയാനായി കതകിൽ തട്ടിയത്. എന്നാൽ കതക് അടച്ചിട്ടില്ലായിരുന്നു. കതകു തുറന്നു നോക്കിയ മലയാളി സുഹൃത്തുക്കൾ കണ്ടത് മരിച്ചു കിടക്കുന്ന വിചിൻ വർഗ്ഗീസ്സിനെയാണ് എന്നാണ് അറിയുന്നത്.
ഉടൻ തന്നെ ആംബുലൻസ് സർവീസ്, പോലീസ് എന്നിവർ എത്തി. ഫ്ലാറ്റ് കോർണർ ചെയ്യുകയും ചെയ്തു. പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കിയപ്പോൾ മാത്രമാണ് പുറംലോകമറിയുന്നത്.
പുറത്തുവരുന്ന വിവരമനുസരിച്ചു മലയാളി സ്ഥാപനം വഴി കെയറർ ആയായിട്ടാണ് വിചിൻ വർഗ്ഗീസ്സ് ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ ജോലി ചെയ്തിരുന്ന സ്ഥാപനം സ്ഥിരജോലി വാഗ്‌ദാനം ചെയ്തിരുന്നു എന്നും ആ ജോലി ലഭിക്കുന്നതുമായി ഏജൻസിയുമായി ചില തർക്കങ്ങൾ ഉടലെടുത്തു എന്നും പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരം. എന്തായാലും റൂമിൽ നിന്നും ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്.
എന്നിരുന്നാലും സംഭവം നാട്ടിൽ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. വിചിൻ കൊല്ലം, കൊട്ടാരക്കര, കിഴക്കേ തെരുവ് സ്വദേശിയാണ്.
വിചിൻ വർഗ്ഗീസ്സിന്റെ അകാല വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെ യുടെ അനുശോചനം അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ലണ്ടൻ/ സസ്സെക്സ് : വളരെയേറെ പ്രതീക്ഷകളോടെ ഒരു നഴ്‌സായി യുകെയിൽ എത്തിയ നിമ്യ മാത്യു. എത്തിയിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല. കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നിമ്യ മാത്യൂസ് (34) മരണമടഞ്ഞു എന്ന ദുഃഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ ഈസ്റ്റ് സസ്സെക്‌സിലെ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി എത്തിയ മലയാളി യുവതിയാണ് പരേതയായ നിമ്യ മാത്യൂസ്.
ബെക്സ്ഹിൽ എൻഎച്ച്എസ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായ നിമ്യയെ ഇക്കഴിഞ്ഞ ഞായറാഴ്ച്ച ജോലിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ പരിശോധനകളെത്തുടർന്ന് തലയിൽ ട്യൂമർ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച്ച രാത്രിയോടെ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിമ്യ ഇന്ന് ഉച്ചയോടെ മരണമടയുകയായിരുന്നു.
മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജ്ജും മൂന്നര വയസ്സുകാരനായ ഏക മകനും അടങ്ങുന്നതാണ്യു കുടുംബം. ഇവർ യുകെയിൽ എത്തിയിട്ട് അധികം ആയില്ല എന്നാണ് പുറത്തുവരുന്ന വിവരം. ഏതാനും സുഹൃത്തുക്കൾ മാത്രമാണ് ലിജോയ്ക്കും മകനും ആശ്വാസമായി അടുത്തുള്ളത്.
സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് മാത്രമേ അറിയുകയുള്ളൂ. നിമ്യ മാത്യൂസിന്റെ അകാല വേർപാടിൽ ദുഃഖിതരായിരിക്കുന്ന ബന്ധുമിത്രാതികളെ മലയാളം യുകെ യുടെ അനുശോചനം അറിയിക്കുകയും പരേതയായ നിമ്യ മാത്യൂസിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
എഡിൻബ്ര: സ്കോട് ലൻഡ് തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്. ഫെറി റോഡ് പ്രദേശത്ത് രാത്രി ജോലി കഴിഞ്ഞു ബസ് കാത്തുനിന്ന ബിനു ചാവയ്ക്കാമണ്ണിൽ ജോർജ് ആണ് അക്രമിക്കപ്പെട്ടത്. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ബിനുവിനെ ആദ്യം വംശീയമായി അധിക്ഷേപിച്ചെങ്കിലും ബിനു മാറി പോകുവാൻ ശ്രമിച്ചു, പിന്നീട് അവർ പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. മുഖത്ത് പലപ്രാവശ്യം ഇടിയേറ്റ ബിനു ബോധം നഷ്ടപ്പെട്ടു താഴെ വീഴുകയും ചെറുപ്പക്കാരിൽ ഒരാൾ ബിനുവിന്റെ ബാഗ് എടുത്ത് ഓടി. ഇത് കണ്ട് ഓടി കൂടിയ നാട്ടുകാരാണു പോലീസിനെയും ആംബുലൻസിനെയും വിളിച്ചത്. തുടർന്ന് ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സുഹൃത്തുക്കൾ എത്തുകയും പോലീസിന്റെ സഹായത്തോടെ പ്രാഥമിക ചിക്ത്സയ്ക്ക് ശേഷം വീട്ടിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ പന്ത്രണ്ട് വർഷമായി താൻ ജോലി ചെയ്യുന്ന പ്രദേശത്ത് നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായത് ബിനു ഞെട്ടലോടെയാണു പുറം ലോകത്തോട് പറഞ്ഞത്. പൊതുവേ വംശീയ അക്രമണങ്ങൾ കുറവുള്ള സ്കോട് ലൻഡിൽ ഇത്തരം അക്രമണങ്ങൾ കൂടി വരുന്നത് ഇന്ത്യൻ സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നു. അടുത്തയിടയിൽ ഏഷ്യൻ വംശജരുടെയും വിദ്യാർത്ഥികളുടെയും വരവ് കൂടിയത് തദ്ദേശിയരിൽ ആശങ്കയുണ്ടാക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഈ സാഹചര്യത്തിൽ കഴിവതും രാത്രി കാലങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. പുതിയതായി വരുന്നവർ സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ മനസ്സിലാക്കുകയും ഒഴിവാക്കുകയും, ഏതെങ്കിലും ആക്രമണങ്ങൾ നേരിട്ടാൽ അത് പോലീസിൽ അറിയിക്കുകയും വേണം. ഈ വിഷയത്തിൽ ഇടപെട്ട് മലയാളികളുടെ സംഘടനയായ കൈരളി യുകെ പ്രദേശത്തെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ആവശ്യമായ നടപടികൾ എടുക്കുവാൻ ഉളള സഹായങ്ങൾ ചെയ്തു വരുന്നു. ഈ വിഷയത്തിൽ സ്വയം വീഡിയോ ചെയ്ത് തന്റെ ദുരനുഭവം പങ്കുവയ്ക്കുവാനും മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകിയ ബിനുവിനെ എഡിൻബ്രയിലെ മലയാളി സമൂഹം അഭിനന്ദിച്ചു. വീഡിയോ ലിങ്ക് കാണാൻ താഴെ ക്ലിക്ക് ചെയ്യുക .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പണപ്പെരുപ്പവും ഉയർന്ന ജീവിത ചിലവുകളും മൂലം വീർപ്പ് മുട്ടുകയാണ് ബ്രിട്ടനിലെ ജനങ്ങൾ. എന്നാൽ വീണ്ടും സാധാരണക്കാരൻെറ ചുമലിലേക്ക് കൂടുതൽ ഭാരം കയറ്റി വയ്ക്കുന്ന നയമാണ് ഭരണ നേതൃത്വത്തിൻെറ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എല്ലാവരുടെയും നികുതി തുക ഉയരുമെന്ന മുന്നറിയിപ്പുമായി ചാൻസിലർ ജെറെമി ഹണ്ട്.
ബി ബി സിയുമായുള്ള ഒരു അഭിമുഖത്തിലാണ് നികുതി നിരക്ക് ഉയരുമെന്ന് ഹണ്ട് പറഞ്ഞത്. എനർജി ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരെ സഹായിക്കാനുള്ള പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്നും എന്നാൽ ഇതിലും നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം ഉയർന്ന ജീവിത ചിലവുകളും കടുത്ത സാമ്പത്തിക മാന്ദ്യവും നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ചാൻസിലറായ ക്വാസി ക്വാർട്ടെങ്ങിൻെറ മിനി ബഡ്ജറ്റ് അവതരണത്തിന് പിന്നാലെ ഉണ്ടായ ഓഹരി വിപണിയിലെ വൻ തകർച്ചയും മറ്റും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഈ നയങ്ങളിൽ പലതും ഹണ്ട് പിന്നീട് തിരുത്തി.
എന്നാൽ ഹണ്ടിൻെറ പുതിയ പ്രസ്താവയോട് അതൃപ്‌തി പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷപാർട്ടി നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. ഒരു മന്ത്രിയും ഇത്തരത്തിലൊരു പ്രസ്താവന ഈ അവസരത്തിൽ പുറത്തുവിടുന്നത് ശരിയായ രാഷ്ട്രീയ സന്ദേശമല്ല നൽകുന്നതെന്ന അഭിപ്രായം പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കുവെച്ചു. രാജ്യത്തെ സാമ്പത്തിക മാന്ദ്യം തടയാനായി ഇത്തരത്തിൽ ഒരു മാർഗം സ്വീകരിക്കുമ്പോൾ തങ്ങളുടെ ജീവിത ചിലവുകൾ നേരിടാൻ ബുദ്ധിമുട്ടുന്ന സാധരണ ജങ്ങൾക്ക് ഗവൺമെന്റിൻെറ പുതിയ തീരുമാനം വൻ തിരിച്ചടിയാണ്.
ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു. ആദ്യമായാണ് ഇന്ത്യന്‍ വംശജന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. രണ്ട് നൂറ്റാണ്ടിനിടയില്‍ ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സുനക്. ബക്കിങ്ങാം കൊട്ടാരത്തിലെത്തി സുനക് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി.
സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവും തന്റെ ഗവൺമെന്റിന്റെ അജണ്ടയുടെ ഹൃദയത്തിൽ സ്ഥാപിക്കുമെന്ന് യുകെ പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ ആദ്യ പ്രസംഗത്തിൽ ഋഷി സുനക് പറഞ്ഞു. “ഇത് വരാനിരിക്കുന്ന ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെ അർത്ഥമാക്കും,” ഋഷി സുനക് പറഞ്ഞു.
10 ഡൗണിംഗ് സ്ട്രീറ്റിൽ പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ ആദ്യ പ്രസംഗം നടത്തി, ഋഷി സുനക് പറഞ്ഞു, “ഇപ്പോൾ നമ്മുടെ രാജ്യം അഗാധമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കോവിഡ് -19 ന്റെ അനന്തരഫലങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു, ഉക്രെയ്നിലെ പുടിന്റെ യുദ്ധം ലോകമെമ്പാടുമുള്ള ഊർജ്ജ വിതരണ ശൃംഖലയെ അസ്ഥിരപ്പെടുത്തി.
45 ദിവസത്തെ ഭരണത്തിന് ശേഷം രാജിവെച്ച തന്റെ മുൻഗാമിയായ ലിസ് ട്രസിനെ കുറിച്ച് സംസാരിച്ച ഋഷി സുനക് പറഞ്ഞു, “രാജ്യത്തിന്റെ വളർച്ച മെച്ചപ്പെടുത്തുന്നതിൽ അവൾക്ക് തെറ്റില്ല, അത് ഒരു മഹത്തായ ലക്ഷ്യമാണ്, പക്ഷേ ചില തെറ്റുകൾ സംഭവിച്ചു.
“അവരെ പരിഹരിക്കാൻ ഭാഗികമായാണ് ഞാൻ നിങ്ങളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആ ജോലി ഉടൻ ആരംഭിക്കുകയും ചെയ്യുന്നു. ഈ ഗവൺമെന്റിന്റെ അജണ്ടയുടെ ഹൃദയത്തിൽ സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവും ഞാൻ സ്ഥാപിക്കും. ഇത് വരാനിരിക്കുന്ന ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെ അർത്ഥമാക്കും, ”റിഷി സുനക് പറഞ്ഞു.
കെറ്ററിംഗ്: കഴിഞ്ഞ ബുധനാഴ്ച അകാലത്തിൽ മരണമടഞ്ഞ മാർട്ടിന ചാക്കോയുടെ മൃതസംസ്കാര ചടങ്ങുകൾ ഈ വ്യാഴാഴ്ച നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 9 മണിയോടെ വീട്ടിലെത്തിക്കുന്ന ഭൗതിക ശരീരത്തിൻെറ പൊതുദർശനം 10.15 നോട് ആരംഭിക്കും. ഈ സമയത്ത് ഉറ്റവർക്കും ബന്ധു ജനങ്ങൾക്കും അന്തിമോപചാരമർപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ലെസ്റ്റർ ഇടവക വികാരിയും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ നേതൃത്വം നൽകും. കോഴിക്കോട് പുതുപ്പാടി സ്വദേശിനിയായ മാർട്ടിനായെയും കുടുംബത്തെയും അടുത്തറിയാവുന്ന മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ ദുഃഖാർത്തരായ കുടുംബത്തിന് താങ്ങും തണലുമായി ഒപ്പമുണ്ട്.
വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളിയിൽ വച്ച് നടത്തുന്ന കുർബാനയ്ക്കും മൃതസംസ്കാര ശുശ്രൂഷകൾക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. രണ്ടു മണിയോടെ സെമിത്തേരിയിലെ കർമ്മങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.
അടുത്തിടെ മാത്രം യുകെയിൽ വന്ന് നാട്ടിലേക്ക് തിരിച്ചുപോയ മാർട്ടിനയുടെ മാതാപിതാക്കളും സംസ്കാര ശുശ്രൂഷകൾക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ്. മകളെ ഒരു നോക്ക് കാണാൻ വെമ്പുന്ന മാതാപിതാക്കൾക്ക് എമർജൻസി വിസ കിട്ടുമെന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മാര്‍ട്ടിനയുടെയും ഭര്‍ത്താവ് അനീഷിന്റെയും സഹോദരീ സഹോദരന്മാര്‍ യുകെയില്‍ തന്നെയാണുള്ളത്.
വെറും 40 -മത്തെ വയസ്സിൽ മരണമടഞ്ഞ മാർട്ടിനയുടെ വിയോഗം ഉൾക്കൊള്ളാൻ ഇതുവരെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആയിട്ടില്ല. മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന.
കോട്ടയം മാഞ്ഞൂർ സ്വദേശിയായ അനീഷ് ചാക്കോയാണ് ഭർത്താവ്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ആണ് അനീഷ് മാർട്ടിന ദമ്പതികൾക്ക് ഉള്ളത് .
കെറ്ററിംഗ് എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും. മാർട്ടിനയുടെ നാല് സഹോദരിമാരും ഒരു സഹോദരനും യുകെയിൽ തന്നെയുണ്ട് .
മാർട്ടിന ചാക്കോയുടെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അകാല വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ നിലവിലുള്ള ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ശൈത്യകാലത്ത് മൂന്ന് മണിക്കൂർ വീതമുള്ള പവർകട്ടുകൾ ഏർപ്പെടുത്തുവാൻ സർക്കാർ ധാരണയായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. വൈദ്യുതി സംരക്ഷണത്തിനായി യുകെയിലുടനീളം ബ്ലാക്ക്ഔട്ടുകൾ ഏർപ്പെടുത്താൻ വൈദ്യുതി വിതരണ എമർജൻസി കോഡ് (ഇ എസ് ഇ സി ) പ്രധാനമന്ത്രിക്ക് അധികാരം നൽകുന്നുണ്ട്. അതും പ്രകാരമാണ് പവർകട്ടുകൾ ഏർപ്പെടുത്താനുള്ള ഗവൺമെന്റ് പദ്ധതി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ഊർജ്ജ പ്രതിസന്ധി രൂക്ഷമായ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പവർകട്ടുകൾ സാധാരണമാകുമെന്ന് നാഷണൽ ഗ്രിഡ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പല ഘട്ടങ്ങളായാണ് ഈ പദ്ധതി നടപ്പിലാക്കുവാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്. ആദ്യത്തെ ഘട്ടത്തിൽ ജനങ്ങളോട് തങ്ങളുടെ ഊർജ്ജ ഉപയോഗം കുറയ്ക്കണമെന്ന് ഗവൺമെന്റ് അഭ്യർത്ഥന ഉണ്ടാകും. രണ്ടാമത്തെ ഘട്ടത്തിൽ കമ്പനികളുടെ വൈദ്യുതി ഉപയോഗത്തിൽ ഒരു നിശ്ചിത ശതമാനം കുറവ് വരുത്തണമെന്നുള്ള നിയന്ത്രണങ്ങൾ കർശനമായി ഏർപ്പെടുത്തും. ഏറ്റവും അവസാനത്തെ ഘട്ടത്തിലാണ് യുകെയിൽ ഉടനീളം പവർകട്ടുകൾ ഏർപ്പെടുത്തുവാൻ ഉള്ള ധാരണയായിരിക്കുന്നത്.
യുകെയിൽ പവർ സപ്ലൈ നടത്തുന്ന വിതരണക്കാർ തങ്ങളുടെ വിതരണത്തെ 18 ലോഡ് ബ്ലോക്കുകളായാണ് വിഭജിച്ചിരിക്കുന്നത്. അവ പോസ്റ്റ് കോഡുകൾ പോലെ പ്രവർത്തിക്കുന്നത്. ഓരോ ബ്ലോക്കിനും എ, യു എന്നിവയ്ക്കിടയിൽ ഒരു അക്ഷരം നൽകിയിട്ടുണ്ട്. എഫ്, ഐ, ഒ എന്നീ അക്ഷരങ്ങൾ ഉപയോഗിക്കില്ല. ഓരോ ലോഡ് ബ്ലോക്കിലും ഉൾപ്പെടുന്ന കുടുംബങ്ങൾ രാജ്യത്തുടനീളം ചിതറിക്കിടക്കുന്നതിനാൽ ഒരു പ്രദേശത്തെ പവർ സപ്ലൈ പൂർണമായും ഒരേ സമയം നിലയ്ക്കുകയില്ല. മൂന്നു മണിക്കൂർ വീതമുള്ള എട്ടു സ്ലോട്ടുകളായി ആഴ്ചയിൽ എല്ലാ ദിവസവും ഇത്തരത്തിലുള്ള പവർകട്ടുകൾ ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും പൂർണമായ സഹകരണം ഉണ്ടാകണമെന്ന ആവശ്യമാണ് ഗവൺമെന്റ് ഉന്നയിക്കുന്നത്.