പുതുപ്പള്ളിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. റോസന്നയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ബന്ധുക്കളും അയല്‍ക്കാരും പറയുന്നു. കൊലപാതകം നടത്തിയ ശേഷം ഇവര്‍ കുട്ടിയേയും കൊണ്ട് വീടുവിട്ടുപോയി.
പുലർച്ചെ നടന്ന സംഭവം ഏറെ വൈകിയാണ് പുറത്തറിഞ്ഞത്. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട അയല്‍വാസികള്‍ സംശയം തോന്നി അകത്ത് പ്രവേശിക്കുകയായിരുന്നു. അപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സിജിയെ കണ്ടത്.
കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. വീടുവിട്ടുപോയ റോസന്നയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങളുള്ള റോസന്നയ്ക്ക് ഒപ്പം കുട്ടിയുള്ളത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പേ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ തൂങ്ങിമരിച്ചു. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം തന്നിലേയ്ക്ക് എത്തുമെന്ന് അറിഞ്ഞതോടെയാണ് 21കാരിയായ കമ്പം സ്വദേശി ഭുവനേശ്വരി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
കഴിഞ്ഞ നവംബര്‍ 10-നായിരുന്നു കേബിള്‍ ടിവി ജീവനക്കാരനായ ഗൗത(24)വുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്. പോലീസില്‍ ജോലിയില്‍ ചേരാന്‍ ഭുവനേശ്വരി പരിശീലനം നേടിയിരുന്നു. ഇതിനിടെയാണ് വിവാഹം നടത്തിയത്. വിവാഹത്തോടെ ജോലിയ്ക്ക് പോകാന്‍ കഴിയില്ലന്ന് വ്യക്തമായതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചത്.
കുളത്തിലേയ്ക്ക് കാര്‍ തലകീഴായി മറിഞ്ഞു; മരണത്തോട് മല്ലടിച്ച അമ്മയെയും മകനെയും ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, രക്ഷകരുടെ പഴ്‌സ് അടിച്ചുമാറ്റി വഴിപോക്കരും!
കമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പണയംവെച്ച സ്വര്‍ണ്ണം പോലീസ് കണ്ടെത്തി.
‘മലപ്പുറം ഒരുപാട് മാറി മക്കളേ, ലീഗിപ്പോൾ വെറും ലീഗാണ് ഞമ്മക്ക്’; മുസ്ലിം ലീഗ് തകർത്ത വെയ്റ്റിങ് ഷെഡ് അതേ സ്ഥലത്ത് സ്ഥാപിച്ച് സിപിഎം; വീഡിയോ പങ്കുവെച്ച് പിവി അൻവർ
കൊലപ്പെടുത്താനുള്ള ഭുവനേശ്വരിയുടെ ശ്രമം ഇങ്ങനെ;
മുമ്പേ പരിചയമുണ്ടായിരുന്ന തേനി അനുമന്ധംപെട്ടി സ്വദേശിയായ നിരഞ്ജന്‍ എന്ന ആന്റണിയെ സമീപിച്ചു. മൂന്നുപവന്റെ നെക്ലേസ് പണയംവെച്ച് ലഭിച്ച 75000 രൂപയും ഇയാള്‍ക്ക് നല്‍കി പദ്ധതി തയ്യാറാക്കി. ഇരുവരും തീരുമാനിച്ചതനുസരിച്ച് ഈ മാസം രണ്ടാം തീയതി ഭുവനേശ്വരി ഭര്‍ത്താവിനെയും കൂട്ടി സ്‌കൂട്ടറില്‍ കുമളി, തേക്കടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തിരികെ പോകും വഴി കാഴ്ചകള്‍ കാണുന്നതിനായി ഇരുവരും സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി അല്പദൂരം നടന്നു. തിരികെ സ്‌കൂട്ടറിനടുത്ത് എത്തിയപ്പോള്‍ ടയര്‍ പഞ്ചറായതായി കാണപ്പെട്ടതോടെ വാഹനം തള്ളിക്കൊണ്ടായി ഗൗതമിന്റെ നടത്തം.
മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം സ്‌കൂട്ടറില്‍ ഇടിച്ചെങ്കിലും ഗൗതമിനെ കൊലപ്പെടുത്താനായില്ല. വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതമിനെ മര്‍ദ്ദിച്ചെങ്കിലും മറ്റു വാഹനങ്ങള്‍ എത്തിയതോടെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു.
തലവേദന മാറ്റാൻ ആൾദൈവം തലയിൽ വടികൊണ്ടടിച്ച യുവതി മരിച്ചു. കർണാടകക്കാരിയായ പാർവതിയാണ് മരിച്ചത്. കർണാടക ഹാസൻ ജില്ലയിലെ ബെക്ക സ്വദേശിയായ മനു(42)വിനെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.
മരിച്ച പാർവതിയുടെ മകൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കനത്ത തലവേദനയെ തുടർന്ന് പല ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും രോഗത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായിരുന്നില്ല.
തുടർന്ന് ഒരു ബന്ധുവിന്റെ നിർദേശപ്രകാരമാണ് ഹാസനിലെ ബെക്ക ഗ്രാമത്തിലെ ആൾദൈവത്തിന് സമീപം എത്തിയത്.ആദ്യദിവസം പാർവതിയുടെ പക്കൽ നാരങ്ങ കൊടുത്ത് പിറ്റേദിവസം വരാനായിരുന്നു ആൾദൈവമായ മനു പറഞ്ഞത്. പിറ്റേന്ന് പാർവതിയും സുഹൃത്തുക്കളും ചികിത്സയ്ക്കെത്തിയപ്പോൾ മനു വടി കൊണ്ട് തലയിലും ദേഹത്തും അടിക്കുകയായിരുന്നു.
തലവേദന മാറാനാണ് അടിക്കുന്നതെന്നായിരുന്നു ഇായാളുടെ വാദം. എന്നാൽ, അടികൊണ്ട പാർവതി കുഴഞ്ഞ് വീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും പാർവതി മരിച്ചിരുന്നു
പോത്തന്‍കോട് പട്ടാപ്പകല്‍ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്
അതിക്രൂരമായിട്ടെന്ന് ദൃക്സാക്ഷി മൊഴി. കൊലയാളികളുടെ ആക്രോശത്തിനിടയില്‍
സുധീഷിന്റെ ശബ്ദം പോലും പുറത്തേക്ക് കേട്ടില്ലെന്നും കണ്‍മുന്നില്‍ കണ്ട ബന്ധു പറയുന്നു.
ആക്രോശിച്ച്, അലറി വിളിച്ച് ആയുധങ്ങളുമായി എത്തിയ സംഘം മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധീഷ് ഒളിവില്‍ താമസിച്ചുവെന്ന് കരുതുന്ന വീട്ടുടമസ്ഥന്‍ സജീവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
‘ഞാന്‍ ജോലി കഴിഞ്ഞെത്തിയ സമയത്താണ് ഇത് നടക്കുന്നത്. ഞാന്‍ ഊണ് കഴിക്കാനായി അടുക്കളയിലെത്തിയപ്പോള്‍ കതക് അടയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നത്. അനിയന്‍ അപ്പോ കതകടയ്ക്കാനാണ് പറഞ്ഞു. മക്കളെ സേഫാക്കുകയായിരുന്നെന്നാണ് എനിക്കപ്പോള്‍ തോന്നിയത്’-സജീവ് പറയുന്നു.
മക്കളുടെ മുന്നിലിട്ടാണ് കൃത്യം അവര്‍ നടത്തിയത്. മക്കള്‍ പനി പിടിച്ച് കിടപ്പിലാണ്. ബഹളം വെച്ച് കൈയ്യില്‍ ആയുധങ്ങളുമായിട്ടാണ് അവരെത്തിയത്. സുധീഷിന്റെ നിലവിളി കേട്ടില്ല. മറ്റുള്ളവര്‍ വെട്ടുമ്പോള്‍ അലറി വിളിച്ച് സംസാരിക്കുകയായിരുന്നു. കൊലപാതകം ശേഷം പുറത്തുവന്ന് വീട് തകര്‍ക്കാനാണ് അക്രമികള്‍ സമയമെടുത്തത്. സുധീഷ് ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നില്ല. അവന്‍ ഓടിക്കയറി വന്നതാണെന്നും സജീവ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 2.45ന് ബൈക്കുകളിലും ഓട്ടോയിലുമായി 12 അംഗ സംഘം സുധീഷിനെ അന്വേഷിച്ചെത്തി. അപകടം മനസിലാക്കിയ ഉടന്‍ തന്നെ സുധീഷ് ബന്ധുവിട്ടീലേക്ക് ഓടിക്കയറി കതകടച്ചു.
പരിസരവാസികളും ഈ സമയത്ത് പ്രദേശത്തേക്ക് എത്തിച്ചേര്‍ന്നിരുന്നു. ആദ്യം പ്രദേശവാസികളെ ഓടിക്കാന്‍ ഒട്ടകം രാജേഷും സംഘവും നാടന്‍ ബോംബെറിഞ്ഞു. മറ്റെല്ലാവരും പകച്ചുനില്‍ക്കുന്ന സമയത്ത് വീടിന്റെ കതക് പൊളിച്ച് അകത്തു കയറി സുധീഷിനെ വെട്ടി കൊലപ്പെടുത്തിയത്.
കൈകാലുകള്‍ വെട്ടിമാറ്റിയ ശേഷം ഒരു കാലെടുത്ത് ഉണ്ണി തോളില്‍ വെച്ച് ബൈക്കിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ഇരു കൈകളും ആകാശത്തേക്ക് ഉയര്‍ത്തി ഉത്സവാഘോഷത്തോടെയാണ് ഉണ്ണി ബൈക്കിലിരുന്നത്. ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ കാല് റോഡില്‍ ഉപേക്ഷിച്ചു. വീട്ടിലുണ്ടായിരുന്ന മക്കള്‍ സുധീഷിനെ വെട്ടിക്കൊല്ലുന്നത് നോക്കിനില്‍ക്കുകയായിരുന്നു.
ശരീരം മുഴുവന്‍ വെട്ടേറ്റ സുധീഷ് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിച്ചിരുന്നു. ആക്രമിച്ചവര്‍ക്കായി സംസ്ഥാന വ്യാപകമായാണ് തെരച്ചില്‍ നടത്തുന്നത്. ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധിയിലുള്ള വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുമ്പോഴാണ് സുധീഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
സുധീഷിനെ ബന്ധുവീട്ടില്‍ കയറി വെട്ടിയ പ്രതികള്‍ പകതീരാതെ വെട്ടിയെടുത്ത കാല്‍ റോഡിലെറിഞ്ഞ ശേഷമാണ് രക്ഷപ്പെട്ടത്. ഗുണ്ടാപകയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
അതേസമയം, കേസില്‍ ഒമ്പത് പേര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ കേസില്‍ 10 പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട സുധീഷിന്റെ കാല് വെട്ടിയെടുത്ത് ബൈക്കില്‍ കൊണ്ടുവന്നയാളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. സുധീഷ് എന്ന ഉണ്ണിയാണ് കാല്‍ വലിച്ചെറിഞ്ഞത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരില്‍ മൂന്ന് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാ പകയാണെന്ന് റൂറല്‍ എസ്പി പികെ മധു വ്യക്തമാക്കി. കൃത്യത്തില്‍ പങ്കെടുത്തത് 11 പേരാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മുഴുവന്‍ പ്രതികളെ ഉടന്‍ പിടികൂടും.
റാന്നിയില്‍ നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തി അമ്മ. 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് നീണ്ടൂര്‍ സ്വദേശി ബ്ലസിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭര്‍ത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മയെ ചോദ്യം ചെയ്തതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു.
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് തുടര്‍ച്ചയായി അസുഖങ്ങള്‍ വന്നിരുന്നതായാണ് അമ്മയുടെ മൊഴി. സംഭവദിവസം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.
ബ്ലസിയുടെ ഭര്‍ത്താവ് ബെന്നി സേവ്യര്‍ കാവാലം സ്വദേശിയാണ്. ഇരുവരും കുറച്ചുകാലമായി റാന്നിയിലാണ് താമസിച്ചിരുന്നത്. റാന്നിയിലെ ഒരു ആശ്രമത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ അയൽക്കാരനും ബന്ധുവുമായ പ്രതിയെ മാന്നാർ പോലീസ് അറസ്റ്റുചെയ്തു.
മാന്നാർ കരാഴ്മ വലിയ കുളങ്ങര ശവംമാന്തി പള്ളിക്ക് സമീപം ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ചെന്നിത്തല കാരാഴ്മ കിഴക്കു ഇടയിലെ വീട്ടിൽ ഹരിദാസിന്റെ ഭാര്യ സരസമ്മ (85) യെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ ഇടിയിൽ വീട്ടിൽ രവീന്ദ്രന്റെ മകൻ രജീഷി(40) നെ അറസ്റ്റുചെയ്ത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റുചെയ്തു. കഴിഞ്ഞ 28-ന് രാവിലെ അവർ ഒറ്റക്ക് താമസിച്ചു വന്നിരുന്ന വീടിന്റെ മുൻവശത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
സരസമ്മയുടെ രണ്ട് കാതിലെയും കമ്മൽ പറിച്ചെടുത്തതായി കണ്ടെത്തിയതോടെ ഇത് കൊലപാതകമാണെന്ന് സംശയമുയർന്നു. പ്രാഥമിക അന്വേഷണ ഭാഗമായി ഡോഗ് സ്ക്വാഡും സയന്റിഫിക് വിദഗ്ധരും സരസമ്മ താമസിച്ച വീട്ടിലും വീണുകിടന്ന കിണറിന്റെ പരിസരത്തും പരിശോധന നടത്തിയെങ്കിലും കൊലപാതകം നടത്തിയ ആളിലേക്ക് എത്താനുതകുന്ന യാതൊരു സാഹചര്യ തെളിവുകളും ലഭിച്ചില്ല.അന്വേഷണത്തിന്റെ ഭാഗമായി 150-ഓളം പേരെ ചോദ്യം ചെയ്തു.
ഇൻക്വസ്റ്റ് തയാറാക്കിയപ്പോൾ തോന്നിയ സംശയം വഴിത്തിരിവായി
കാൽ വഴുതി കിണറ്റിൽ വീണതാകാമെന്ന നിഗമനത്തിലായിരുന്നു തുടക്കത്തിൽ പോലീസ്. ബന്ധുക്കൾ പോലീസിന് നൽകിയ മൊഴിയും ഇപ്രകാരമായിരുന്നു.
എന്നാൽ ഇൻക്വസ്റ്റ് തയാറാക്കിയ പോലീസുകാർക്ക് ഉണ്ടായ സംശയമാണ് കൊലപാതകമാകാമെന്ന നിഗമനത്തിലെത്തിയത്. തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവിന്റെ നിർദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ് പി ആർ.ജോസ്, നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.കെ. ബിനുകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ മാന്നാർ പോലീസ് ഇൻസ്പെക്ടർ ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ജില്ലാ പോലീസ് മേധാവിയും ചെങ്ങന്നൂർ ഡിവൈഎസ്പിയും അന്വേഷണ സംഘവും സംഭവം നടന്ന വീട്ടിലും മരണപ്പെട്ടു കിടന്ന കിണറിന്റെ പരിസരത്തും പരിശോധന നടത്തി. സരസമ്മ ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന വീടിന്റെ ഉൾഭാഗവും പരിസരവും നിരീക്ഷിച്ചതിൽനിന്നും ഭൂമി ശാസ്ത്രപരമായ കിടപ്പനുസരിച്ച് ഈ കൊലപാതകം പുറമെ നിന്നുള്ള ഒരാളല്ല ചെയ്തതെന്നും പ്രദേശ വാസികളിൽ ആരോ ആണ് ചെയ്തിരിക്കുന്നതെന്ന നിഗമനത്തിൽ എത്തുകയുംചെയ്തു.
അന്വേഷണ സംഘത്തിനെ പല ടീമുകളായി തിരിച്ചു. സരസമ്മയുടെ ബന്ധുക്കൾ, പ്രദേശത്ത് ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ, ജൂവലറികൾ, സ്വർണ പണയ സ്ഥാപനങ്ങൾ, പ്രദേശത്ത് താമസിച്ച് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ, പ്രദേശവാസികളായ കുറ്റ കൃത്യങ്ങൾ, ചെയ്തവർ, സമാന കുറ്റകൃത്യം ചെയ്തു പ്രതികളായവർ, സരസമ്മയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുക്കൾ അല്ലാത്ത പൊതു ജനങ്ങൾ അങ്ങനെ പഴുതടച്ചുള്ള അന്വേഷണം ആരംഭിച്ചു.
സംശയമുള്ള പലരെയും ചോദ്യം ചെയ്യുകയും മറ്റു രീതിയിലുള്ള അന്വേഷണവും നടന്നു. 150-ഓളം പേരെ ഇത്തരത്തിൽ ചോദ്യംചെയ്തു.വെൺമണി എസ് എച് ഒ ജി.രമേഷ്, മാന്നാർ എസ് ഐ ഹരോൾഡ് ജോർജ് , ഗ്രേഡ് എസ് ഐ മാരായ ശ്രീകുമാർ, ഇല്യാസ് , ബിജു, സന്തോഷ്, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, അനീഷ് , ഒ. ഹാഷിം, അരുൺ ഭാസ്കർ, മുഹമ്മദ് ഷാഫി, ഹരികൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
സരസമ്മയുടെ ബന്ധുവും അടുത്തുള്ള താമസക്കാരനുമായ രജീഷ് എന്ന ആളെപറ്റിയും അന്വേഷണ സംഘത്തിന് ചെറിയ സംശയമുണ്ടായിരുന്നു. നാട്ടുകാർ ഏറെ സംശയം പ്രകടിപ്പിച്ച മറ്റൊരാളെ കേന്ദ്രീകരിക്കുന്ന രീതിയിലായിരുന്നു പോലീസ് അന്വേഷണം.
ചെന്നിത്തല കല്ലുമ്മൂടുള്ള കൊച്ചുതെക്കേതിൽ ജൂവലറിയിൽ എത്തിയ അന്വേഷണ സംഘത്തിന് ഈ ജൂവലറിയിൽ കമ്മൽ വിൽക്കുവാൻ രണ്ടു പേർ ചെന്നതായി വിവരം ലഭിച്ചു. ഒരാൾ പുറത്തുനിൽക്കുകയും മറ്റെ ആൾ അകത്ത് കയറി കമ്മൽ വിൽക്കുവാൻ ശ്രമിക്കുകയായിരുന്നെെന്നും ജൂവലറി ഉടമ പറഞ്ഞു.
ഇതനുസരിച്ച് ഈ കടയിലെ സിസിടിവി പരിശോധിച്ച് കമ്മൽ വിൽക്കാനെത്തിയവരെ തിരിച്ചറിഞ്ഞു . ഇതിന് മുമ്പ് മാന്നാർ ടൗണിലെ ഒരു ജ്വല്ലറിയിലും കമ്മൽ വിൽക്കാൻ ശ്രമം നടന്നിരുന്നു. ഇരുവരേയും സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് വന്നു ചോദ്യം ചെയ്തു
സരസമ്മയുടെ ബന്ധുവായ രജീഷ് സുഹൃത്തായ ജയരാജനെകൊണ്ട് തന്റെ അമ്മയുടെ കമ്മലാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും അത് വിറ്റുതരാൻ ആവശ്യപ്പെടുകയായിരുന്നെന്നും മറ്റു കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നും പോലീസിനോടു സമ്മതിച്ചു.
ഇതേതുടർന്ന് രജീഷിനെ നിരന്തരമായി ചോദ്യം ചെയ്തതോടെയാണ് രജീഷ് കുറ്റം സമ്മതിച്ചത്. വിവാഹിതനായ രജീഷ് അമ്മയോടൊപ്പം ഇടയിലെ വീട്ടിൽ താമസിക്കുകയാണ്. ഭാര്യ വിശാഖപട്ടണത്ത് നഴ്സാണ്.
കൊല്ലപ്പെട്ട സരസമ്മയുടെ പക്കൽ അധികം പണവും സ്വർണവും ഉണ്ടന്ന് രജീഷ് കരുതി. ഇത് എങ്ങനെയും കൈക്കലാക്കണെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് രാത്രിയിൽ ഇവർ മുന്നിൽ പെട്ടത്. കഴിഞ്ഞ ദീപാവലി ദിവസം പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് മരണപ്പെട്ട സരസമ്മയുടെ സഹോദരന്റെ വീട്ടുകാരുമായി പ്രതി വാക്കുതർക്കം നടത്തിയിരുന്നു.
28-ന് പുലർച്ചെ ഒന്നിന് സരമ്മയുടെ സഹോദരന്റെ വീടിന്റെ പുറകുവശത്തെത്തി. എന്നാൽ താൻ ഉദ്ദേശിച്ച കാര്യം നടക്കാതെവന്നതിനാൽ തിരികെ വീട്ടിലേക്ക് ഇടവഴിയിലൂടെ പോകാൻ തുടങ്ങിയപ്പോൾ വീടിന് പുറത്തിറങ്ങിയ സരസമ്മ രജീഷിനെകണ്ട് ബഹളമുണ്ടാക്കി.
അവരുടെ ശബ്ദം കേട്ട് മറ്റുള്ളവർ ഇറങ്ങി വരാതിരിക്കാൻ വായ് പൊത്തി പിടിച്ചതിനേതുടർന്ന് സരസമ്മ ബോധരഹിതയായി. തുടർന്ന് കൈലിയുടെ ഒരു ഭാഗം കീറി കഴുത്തിൽ മുറുക്കി മരണം ഉറപ്പിക്കുകയും കാതിലുണ്ടായിരുന്ന കമ്മൽ വലിച്ചൂരി എടുക്കുകയും ചെയ്തു.
ഇവർ സ്ഥിരമായി ധരിച്ചിരുന്ന മാലയും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് കൊലപാതകം ചെയ്തതെങ്കിലും മാല ആസമയത്ത് ധരിച്ചിരുന്നില്ല. മൃതദേഹം കിണറ്റിലേക്ക് എടുത്തിട്ടശേഷമാണ് ഇയാൾ അടുത്തുള്ള വീട്ടിലേക്ക് കയറിയത്.തുടർന്ന് രജീഷിനെ അറസ്റ്റ് ചെയ്യുകയും അയാൾ താമസിച്ചുവന്നിരുന്ന ഇടയിലെ വീട്ടിലെ രജീഷിനന്റെ കിടപ്പുമുറിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന സരസമ്മയുടെ കമ്മലും കഴുത്ത് വലിച്ചു മുറുക്കാൻ ഉപയോഗിച്ച കൈലിയുടെ ഭാഗവും കണ്ടെടുത്തു.
രാവിലെ പതിവുപോലെ അടുത്ത് താമസിക്കുന്ന മകന്റെ ഭാര്യ ചായയുമായി എത്തുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിനുള്ളിൽ കാണാഞ്ഞതിനെതുടർന്ന് അയൽക്കാരായ ബന്ധുക്കളുമായി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്.
പ്രതിയും സ്ഥലത്തെത്തി പോലീസിനെ അറിയിക്കുവാനും മൃതദേഹം പുറത്തെടുക്കുവാനും എല്ലാം നേതൃത്വം നൽകി.പോലീസ് സംശയിക്കുന്നതായിപോലും തോന്നാത്ത രീതിയിൽ പഴുതടച്ച് അന്വേഷിച്ചതിലൂടെയാണ് ഇയാൾ ജയിലറയ്ക്കുള്ളിലായത്.
പോത്തൻകോട് യുവാവിനെ പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും പ്രതികൾക്ക് സഹായം ചെയ്തു നൽകിയ മൂന്ന് പേരുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
കസ്റ്റിഡിയിലായവർ നൽകിയ മൊഴിപ്രകാരം കൊലപാതകത്തിന് മുൻപ് പ്രതികൾ ട്രയൽ നടത്തിയെന്നാണ് പോലീസ് പറയുന്നത്. മംഗലപുരം മങ്ങോട്ട് പാലത്തിൽ വച്ച് ബോംബ് എറിഞ്ഞാണ് ട്രയൽ നടത്തിയത്. പിന്നാലെ സംഘം സുധീഷിനെ ആക്രമിക്കാൻ പോവുകയായിരുന്നു.
ഗുണ്ടാനേതാവ് രാജേഷിന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന സുധീഷിനെ അക്രമി സംഘം തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികളെ കണ്ട് പാണൻവിള സജീവിന്റെ വീട്ടിൽ കയറി ഒളിച്ച സുധീഷിനെ വാതിൽതകർത്ത് അകത്തുകയറിയാണ് സംഘം വെട്ടിയത്. കൈകാലുകൾ വെട്ടിമാറ്റിയ ശേഷം കാൽ അരക്കിലോമീറ്റർ അകലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എതിർ സംഘത്തിലെ ഗുണ്ടകൾ സുധീഷിന്റെ താവളം മനസിലാക്കി ആക്രമിക്കാൻ എത്തുകയായിരുന്നു. സുധീഷ് ഒളിവിലായിരുന്ന കേസിൽ സഹോദരൻ നേരത്തെ അറസ്റ്റിലായിരുന്നു.
പോത്തൻകോട് കല്ലൂരിൽ അക്രമിസംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. കല്ലൂർ സ്വദേശി സുധീഷാണ് (35) മരിച്ചത്. ബൈക്കിലും ഓട്ടോയിലും എത്തിയ 12 പേർ അടങ്ങുന്ന സംഘമാണ് സുധീഷിനെ വെട്ടിയത്.
അക്രമിസംഘത്തെ കണ്ട് ഭയന്നോടി ബന്ധുവീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാൽ വെട്ടിയെടുത്ത് ബൈക്കിൽ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സംഘം മടങ്ങിയത്. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ പൊലീസെത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേരടങ്ങിയ സംഘമാണ് കാല്‍ വെട്ടിയെടുത്തത്. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടില്‍ കയറി രക്ഷപ്പെട്ടങ്കിലും വീട്ടിന്റെ ജനലുകളും വാതിലും തകര്‍ത്ത സംഘം വീട്ടിനകത്തു കയറി സുധീഷിനെ വെട്ടുകയായിരുന്നു. നാടന്‍ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം പരിസരവാസികളെ വാളും മഴുവും അടങ്ങുന്ന ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് സുധീഷിനെ വീട്ടില്‍ കയറി വെട്ടിയത്.
ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം
മംഗലപുരം ആറ്റിങ്ങല്‍ സ്റ്റേഷനുകളില്‍ വധശ്രമം അടിപിടി കേസുകളില്‍ പ്രതിയാണ് സുധീഷ്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയത് എന്ന് ആശുപത്രിയില്‍ പോകുന്ന വഴി മദ്ധ്യേ സുധീഷ് പോലീസിനോടു പറഞ്ഞു.
ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍, റൂറല്‍ എസ്പി പികെ മധു എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് യുവതി മക്കൾക്കൊപ്പം ആത്മഹത്യ ചെയ്തു. പേരാമ്പ്ര മുളിയങ്ങലിലെ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (32) ആണ് മക്കളായ പുണ്യതീർഥ (13) നിവേദ്യ (4) എന്നിവർക്കൊപ്പം തീ കൊളുത്തി മരിച്ചത്. പ്രകാശൻ കഴിഞ്ഞ ജനുവരി നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് പ്രിയയെയും കുട്ടികളെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. കുട്ടികൾ രണ്ടു പേരും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ പ്രിയയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുണ്യതീർഥ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. നടുവണ്ണൂർ കാവുന്തറ റോഡിൽ തിരുപ്പുറത്ത് നാരായണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങൾ വിജയ, ഉഷ, ജയ, ബിജിലേഷ്.
ഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് പ്രകാശന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കഴിഞ്ഞ ജനുവരി 4ന് പ്രകാശൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. പ്രകാശന്റെ മരണത്തിന് ശേഷം ഭാര്യ പ്രിയ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത് തങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്നായിരുന്നുവത്രേ. മക്കളായ പുണ്യതീർഥ, നിവേദ്യ എന്നിവർക്കൊപ്പം തീകൊളുത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചപ്പോഴും പ്രിയ എല്ലാവരോടുമായ് പറഞ്ഞതും അതുതന്നെയാണ്.
കഴിഞ്ഞ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങൽ അങ്ങാടിലെത്തി മണ്ണെണ്ണ വാങ്ങിച്ചിരുന്നു. വീട്ടിലെ വെള്ളത്തിന്റെ വാൽവ് പൂട്ടിയ നിലയിലായിരുന്നു. ഇത് ആളുകൾ രക്ഷിക്കാതിരിക്കാൻ വേണ്ടിയായിരുന്നെന്നും കരുതുന്നു. പ്രകാശന്റെ അമ്മ ഓമനമ്മയുടെ അടുത്ത് ദിവസവും ഉറങ്ങാറുള്ള മൂത്ത മകളെയും പ്രിയ മാറ്റി കിടത്തുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ കുട്ടികളുടെ കരച്ചിൽ കേട്ട് ഉണർന്ന ഓമനമ്മയാണ് പ്രിയയെയും കുട്ടികളെയും തീപ്പൊള്ളലേറ്റ നിലയിൽ കണ്ടത്. ഇവരുടെ കരച്ചിൽ കേട്ട് നാട്ടുകാരും അയൽവാസികളും എത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇളയകുട്ടിയെ പ്രിയ ചേർത്ത് പിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
മൂവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ അപ്പോഴേക്കും മരിച്ചു. മകൾ മരിച്ചതറിഞ്ഞിട്ടും തങ്ങളെ രക്ഷിക്കരുതെന്ന് പ്രിയ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. തങ്ങളെ പ്രകാശേട്ടന്റെ അടുത്ത് തന്നെ അടക്കം ചെയ്യണമെന്ന് പ്രിയ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ പ്രിയയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് നാലു മണിയോടെ പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പിൽ പ്രകാശന്റെ ശവകുടീരത്തിന് സമീപം മൂവരെയും സംസ്‌കരിച്ചു.
കെഎസ്ആർടിസി ബസിലെ സീറ്റിൽ കിടന്നപ്പോൾ മദ്യപനെന്ന് ആരോപിച്ചു കണ്ടക്ടർ മർദിച്ചതിൽ മനംനൊന്തു ജീവനൊടുക്കാൻ ശ്രമിച്ച കരൾ രോഗി ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തിൽ എസ്.അനി (ഷൈജു– 46) മരിച്ചു. സംഭവത്തിൽ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ആർ.രാജീവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ഏരൂർ നെട്ടയം രാമഭദ്രൻ കൊലക്കേസിൽ പ്രതിയായി പിന്നീട് മാപ്പുസാക്ഷിയായ ആളാണു രാജീവ്.
നവംബർ 20ന് തിരുവനന്തപുരത്തുനിന്നു പുനലൂരിലേക്കുള്ള യാത്രയ്ക്കിടെ വെമ്പായത്തു വച്ച് കണ്ടക്ടറുടെ മർദനമേറ്റെന്നു കാട്ടി അനി പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് തുടർചികിത്സയ്ക്കായി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്കു സഹോദരനോടൊപ്പം പോകുകയായിരുന്നു. സീറ്റിൽ കിടന്ന അനിയെ മദ്യപനെന്നു കരുതി കണ്ടക്ടർ അപമാനിക്കുകയും വലിച്ചെഴുന്നേൽപിച്ചു മർദിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. കണ്ടക്ടറുടെ പരാതിപ്രകാരം വട്ടപ്പാറ പൊലീസ് അന്നു കസ്റ്റഡിയിൽ എടുത്തെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടു വിട്ടയച്ചു.
മർദനത്തെത്തുടർന്നു രോഗം വഷളായതോടെ അനിയെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് ഈ മാസം 3ന് ഏരൂരിലെ അമ്മയുടെ വീട്ടിലെത്തിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 10നു മരിച്ചു.
ഡിജിപിക്കും കെഎസ്ആർടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും നൽകിയ പരാതികളിൽ നടപടി ഇല്ലാത്തതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. സുമംഗലയാണു ഭാര്യ. മക്കൾ അഭിജിത്ത്, അഭിനന്ദ്. സംസ്കാരം പിന്നീട്.