Crime

മുന്‍ ഭരണാധികാരി കിം ജോങ് ഇല്ലിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കര്‍ശന ദുഖാചരണം സംഘടിപ്പിച്ച് ഉത്തര കൊറിയ. പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ദുഖാചരണത്തില്‍ ചിരിക്കുന്നതും കരയുന്നതും ഉള്‍പ്പടെ ഒട്ടുമിക്ക എല്ലാ കാര്യങ്ങള്‍ക്കും രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്ന് മുതല്‍ തുടങ്ങുന്ന ദുഖാചരണത്തിന്റെ ദിവസങ്ങളില്‍ വീട്ട് സാധനങ്ങള്‍ വാങ്ങാന്‍ പോലും ഷോപ്പിംഗിനിറങ്ങാന്‍ പാടില്ല.മദ്യപിക്കുന്നതിനും വിനോദപരിപാടികളില്‍ പങ്കെടുക്കുന്നതിനും ഇക്കാലയളവില്‍ വിലക്കുണ്ട്. ദുഖാചരണത്തിന്റെ ദിവസങ്ങളില്‍ വീടുകളില്‍ ആരെങ്കിലും മരിച്ചാല്‍ ഉറക്കെ കരയാന്‍ പാടില്ല എന്നാണ് നിയമം. ഇക്കാലയളവില്‍ ജന്മദിനവും ആഘോഷിക്കാന്‍ അനുവാദമില്ല.

മുമ്പും ഇത്തരത്തില്‍ കര്‍ശന നിയമങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമങ്ങള്‍ തെറ്റിക്കുന്നവരെ കുറ്റവാളികളായി മുദ്ര കുത്തി പോലീസ് അറസ്റ്റ് ചെയ്യുകയാണ് പതിവെന്നും ഉത്തര കൊറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ആര്‍ക്കും ലഭിക്കാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാരിന് ആവശ്യമായ രീതിയില്‍ ദുഖം പ്രകടിപ്പിക്കാത്തവരെ പിടിച്ചുകൊണ്ടുപോകാന്‍ പോലീസിന് ദുഖാചരണത്തിന്റെ കാലയളവില്‍ അനുവാദമുണ്ട്. ഇത്തരത്തിലുള്ളവരെ കണ്ടുപിടിക്കുകയാണ് ഇക്കാലയളവില്‍ പോലീസിന്റെ പ്രധാന ഡ്യൂട്ടി.

നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവാണ്‌ കിം ജോങ് ഇല്‍. 1994 മുതല്‍ 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്ന ഇദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് 2011ലാണ് അന്തരിക്കുന്നത്. എല്ലാ വര്‍ഷവും പത്ത് ദിവസം ഇദ്ദേഹത്തിന്റെ മരണത്തില്‍ രാജ്യത്ത് ദുഖം ആചരിക്കാറുണ്ട്. ഈ വര്‍ഷം പത്താം ചരമവാര്‍ഷികമായതിനാലാണ് പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദുഖാചരണം.

കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരണപ്പെട്ടു . തിക്കോടി പഞ്ചായത്തിൽ താല്‍ക്കാലിക ജോലി ചെയ്ത് വന്നിരുന്ന കൃഷ്ണപ്രിയയാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തിക്കോടി പളളിത്താഴം സ്വദേശി നന്ദു ഇപ്പോൾ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

വളരെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു ഇവരെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ 9.50ന് തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണപ്രിയ ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തട‍ഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

കൃഷ്ണപ്രിയയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദ്ഗദ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിച്ചു.

അതേസമയം, തീകൊളുത്തും മുന്പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കി. ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രം ക​നി​ക ലാ​യ​കി​നെ (26) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ൽ​ക്ക​ത്ത​യ്ക്ക​ടു​ത്ത ബ​ല്ലി (ഹൗ​റ) യി​ലെ ഗ​സ്റ്റ് ഹൗ​സി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ലാ​യ​കി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ല ത​വ​ണ വി​ളി​ച്ചി​ട്ടും പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു വാ​തി​ൽ ത​ക​ർ​ത്താ​ണ് പോ​ലീ​സ് അ​ക​ത്തു​ക​യ​റി​യ​ത്.

ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മു​റി​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ കു​റി​പ്പി​ൽ ഷൂ​ട്ടിം​ഗ് വേ​ദി​ക​ളി​ൽ മി​ക​വ് പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ വി​ഷ​മം ലാ​യ​ക് പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ധ് സ്വ​ദേ​ശി​യാ​യ ക​നി​ക ലാ​യ​ക് ഹൂ​ഗ്ലി​യി​ലെ ഉ​ത്ത​ർ​പാ​ര​യി​ൽ ഒ​ളി​ന്പ്യ​ൻ ജ​യ്ദീ​പ് ക​ർ​മാ​ക​ർ​ക്കു കീ​ഴി​ലാ​ണു പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന​ത്.

വായുനിറച്ച കളിയുപകരണങ്ങൾ പാർക്കുകളിൽ സുലഭമാണ്. അവയിൽ കുട്ടികൾ ചാടികളിക്കുന്നതും കുത്തിമറയുന്നതും ഏറെ ആസ്വദിച്ച് കണ്ടുനിൽക്കുന്നവരാണ് മാതാപിതാക്കൾ. ഇത്തരത്തിൽ തങ്ങളുടെ കൺമുന്നിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ നടന്ന ദുരന്തത്തിൽ നിന്ന് വിട്ടുമാറാതെ പകച്ചുനിൽക്കുകയാണ് ഒരു കൂട്ടം മാതപിതാക്കൾ. ഓസ്‌ട്രേലിയയിൽ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടത് നാല് കുട്ടികളെയാണ്.

സ്‌കൂളിൽ അദ്ധ്യയന വർഷം അവസാനിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഡ്രാഗൺ രൂപത്തിലുള്ള ബൗൺസിംഗ് കാസിലിൽ കുട്ടികൾ കളിക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തിയായ കാറ്റുവീശിയത്. ഇതോടെ ഏകദേശം പത്ത് മീറ്ററോളം ഉയരത്തിൽ ബൗൺസിംഗ് കാസിൽ പറന്നുയർന്നു. തലകീഴായി പറന്ന കാസിലിൽ നിന്നും കുട്ടികൾ പലരും താഴേക്ക് പതിച്ചു. നിരവധി കുട്ടികൾക്കും മൂന്ന് മാതാപിതാക്കൾക്കും പരിക്കേറ്റു. സൈന്യം ഉൾപ്പടെയാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഒടുവിൽ നാല് കുട്ടികളുടെ മരണം അധികൃതർ സ്ഥിരീകരിച്ചു.

പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ടാസ്മാനിയയിലെ ദിവോൺപോർട്ടിൽ രാവിലെ 10 മണിയോടെയാണ് അപകടം. അഞ്ച് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ നാല് പേരുടെയും നില അതീവ ഗുരുതരമാണ്. എല്ലാവരും ഹിൽക്രസ്റ്റ് പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. സ്‌കൂളിലെ ഇക്കൊല്ലത്തെ അവസാന ദിനം മാതാപിതാക്കളോടൊപ്പം ആഘോഷിക്കവെയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്. അപകടം ഹൃദയഭേദകമാണെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാമ്പുമായി സിനിമ-സീരിയല്‍ അഭിനേതാവ് പൊലീസ് പിടിയില്‍. പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പിടിയിലായത്. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി ജെ ഡെന്‍സണ്‍(44) ആണ് പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്ന് 0.140 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. ഓര്‍മശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍. 40,000 രൂപയോളം വില വരുന്നതാണിത്. ഇയാള്‍ക്കെതിരെ എന്‍ഡിഎസ് വകുപ്പ് പ്രകാരം കേസെടുത്തു.

രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറും സംഘവും വയനാട് പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഉറക്കത്തില്‍ ഭര്‍ത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ(Murder) കേസിലെ പ്രതി റോസന്നയെ പുതുപ്പള്ളി പെരുങ്കാവിലെ ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാമിനെ(കൊച്ച്-48) ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലനടത്തിയ ശേഷം വീട്ടില്‍നിന്നുപോയ മാത്യുവിന്റെ ഭാര്യ റോസന്നയെ മണര്‍കാട്ടുനിന്നാണ് പോലീസ് പിടികൂടിയത്. ഭര്‍ത്താവ് മദ്യപാനിയായിരുന്നെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് റോസന്ന പൊലീസിന് മൊഴി നല്‍കി. സ്വന്തം വീട്ടിലേക്കാള്‍ സഹോദരന്റെ വീട്ടിലേക്ക് മാത്യു സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നുവെന്നും ഇത് നാളുകളായി ഭര്‍ത്താവിനോട് വൈരത്തിനിടയാക്കിയെന്നും പൊലീസിനോട് യുവതി പറഞ്ഞു.

വഴക്കിട്ട് മൂന്നു ദിവസം വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. ഈ സമയം സഹോദരന്റെ വീട്ടില്‍ നിന്ന് ആഹാരം കൊണ്ടുവന്നായിരുന്നു ഭര്‍ത്താവും മകനും കഴിച്ചത്. സംഭവദിവസം ബിരിയാണി വീട്ടില്‍ കൊണ്ടുവരികയും റോസന്നയ്ക്ക് നല്‍കാതെ ഭര്‍ത്താവും മകനും കഴിച്ചു. ബാക്കി വന്നത് സഹോദരന്റ വീട്ടിലേക്കും കൊടുത്തു. ഇത് പ്രകോപനത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ മകനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം അരമണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വെള്ളൂക്കുട്ട പള്ളിയില്‍ സംസ്‌കരിച്ചു.

യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പോലീസാണ് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിക്രമിച്ചുകയറിയതിനും മര്‍ദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസംബര്‍ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്. യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മര്‍ദിച്ചത്. സംഭവം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവര്‍ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.

പേരാവൂരിൽ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂരിൽ കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസ്സായിരുന്നു. പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പൊള്ളലേറ്റ് വീട്ടുമുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.മൂന്ന് വർഷം മുമ്പായിരുന്നു വിവാഹം. രണ്ട് വയസുള്ള ദേവാംഗ് മകനാണ്. സംഭവവുമായി ബന്ധപ്പെട്ട് പേരാവൂർ പൊലീസ് സ്ഥലത്തെത്തി.

കോട്ടയം പുതുപ്പള്ളിയില്‍ ഉറക്കത്തില്‍ വെട്ടേറ്റു മരിച്ച മാത്യു എബ്രഹാം എന്ന സിജി(49)യുടെ ജീവിതം ആരുടെയും കരളലിയിക്കുന്നത്. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പം മുതല്‍ സജീവമായിരുന്നു സിജി. അങ്ങനെ സന്നദ്ധ സേവനത്തിനിടയില്‍ അനാഥാലയത്തില്‍ കണ്ടെത്തിയ റോസന്നയെയാണ് സിജി ജീവിത സഖിയാക്കിയത്.

എന്നാല്‍, അവളെ താലി ചാര്‍ത്തിയ നിമിഷം മുതല്‍ സങ്കടങ്ങളും പ്രശ്‌നങ്ങളുമായിരുന്നു സിജിയെ വിടാതെ പിന്തുടര്‍ന്നിരുന്നത്. ഒടുവില്‍ കരുണയോടെ ആരുടെ കരം പിടിച്ചോ അവൾ തന്നെ അവന്‍റെ ജീവനും കവര്‍ന്നെടുത്തു.

ഇന്നലെ അര്‍ധരാത്രിക്കു ശേഷമാണ് പുതുപ്പള്ളി പയ്യപ്പാടി പെരുങ്കാവ് പടനിലം സിജി കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കവേ അമ്മ അച്ഛന്‍റെ തലയ്ക്കു വെട്ടുന്നതു കണ്ടതായി ആറു വയസുകാരനായ മകന്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം പുലര്‍ച്ചെ അഞ്ചു വരെ വീട്ടില്‍ തങ്ങിയ റോസന്ന പിന്നീട് മകനെയുമായി വീടു വിട്ടു പോവുകയായിരുന്നു. വൈകുന്നേരത്തോടെ മണര്‍കാട് പള്ളിയുടെ ഗ്രൗണ്ടില്‍നിന്നുമാണ് റോസന്നയെയും മകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

മാനസിക പ്രശ്‌നങ്ങള്‍ക്കു ചികിത്സയിലായിരുന്നു റോസന്ന. ഇവരെ അടുത്ത ദിവസം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കു കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകം അരങ്ങേറിയത്.

ഒന്‍പതു വര്‍ഷം മുമ്പായിരുന്നു സിജി റോസന്നയെ ജീവിത സഖിയാക്കിയത്. എട്ടാം വയസില്‍ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തില്‍നിന്നു കോട്ടയത്ത് എത്തിയ റോസന്ന ആര്‍പ്പൂക്കര സാന്ത്വനം അനാഥാലയത്തിലായിരുന്നു കഴിഞ്ഞിരുന്നത്.

28ാം വയസുവരെ പല വീടുകളിലും ജോലി ചെയ്തിരുന്നു. 32-ാം വയസിലാണ് സിജിയുമായുള്ള വിവാഹം നടന്നത്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്ന സിജി സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ കണ്ടു റോസന്നയെ വിവാഹം കഴിക്കാനുള്ള സമ്മതം അറിയിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമാണ് ഈ വിവാഹത്തില്‍ പങ്കെടുത്തിരുന്നതും.

വിവാഹ ശേഷം പയ്യപ്പാടിയിലെ വീട്ടില്‍ താമസം തുടങ്ങി. എന്നാല്‍, അതോടെ പ്രശ്‌നങ്ങളും ആരംഭിക്കുകയായിരുന്നു. റോസന്ന മാനസികമായ ചില അസ്വസ്ഥതതകള്‍ പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം രൂക്ഷമായ സംശയരോഗവും ഇവരെ അലട്ടിയിരുന്നു.

ഇക്കാര്യം സിജി ബന്ധുക്കളോടും പറഞ്ഞിരുന്നു. സിജിയുടെ ബന്ധുക്കളായ സ്ത്രീകളോ അയല്‍ക്കാരോ വീടുകളിലേക്ക് എത്തുന്നതു റോസന്നയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവരും പലപ്പോഴും കലഹിച്ചിരുന്നു. ഇടയ്ക്കു പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ പിങ്ക പോലീസ് എത്തിയതാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്.

ഇടക്കാലത്ത് മാനസിക അസ്വസ്ഥതകള്‍ കൂടിയതോടെ റോസന്നയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കോവിഡ് ബാധിച്ചതോടെ അവിടെനിന്നു മടങ്ങുകയായിരുന്നു. അടുത്ത ദിവസം തിരുവനന്തപുരത്തു ചികിത്സയ്ക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടയിലാണ് അവള്‍ ഭര്‍ത്താവിന്‍റെ ജീവിതം തന്നെ കവര്‍ന്നെടുത്തത്.

നാട്ടിലെ ഏവര്‍ക്കും പ്രിയങ്കരനായിരുന്ന യുവാവ് നേരിട്ട ദുരന്തത്തില്‍ നടുങ്ങി നില്‍ക്കുകയാണ് ബന്ധുക്കളും പ്രിയപ്പെട്ടവരും. സിജി കഴിഞ്ഞ ദിവസം ജേഷ്ഠ സഹോദരി കൊച്ചുമോളെ വിളിച്ചു വീട്ടിലുണ്ടാക്കിയ ബിരിയാണിയുടെ പങ്ക് കൊടുത്തയച്ചിരുന്നു. പിറ്റേന്നു ചോരയില്‍ കുളിച്ച അനുജന്‍റെ ശരീരം കാണേണ്ട ദൗര്‍ഭാഗ്യവും ഇവര്‍ക്കുണ്ടായി.

രാവിലെ എട്ടരയായിട്ടും സിജിയെയും ഭാര്യയെയും മകനെയും വീടിനു പുറത്തേക്കു കാണാതിരുന്നതോടെയാണ് കൊച്ചുമോള്‍ തിരക്കി ചെന്നത്. വീടിന്‍റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടതോടെ അകത്തേക്കു കയറിച്ചെന്നു ലൈറ്റ് ഓണ്‍ ചെയ്തു.

ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു മുന്നില്‍, വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സിജി. നിലവിളിച്ചുകൊണ്ടു ശരീരത്തില്‍ തൊട്ടുവിളിച്ചപ്പോള്‍ തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. കൊച്ചുമോളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്.

മാനസിക അസ്വസ്ഥത കൂടുന്പോൾ വീടുവിട്ടുപോകുന്ന പതിവ് റോസന്നയ്ക്ക് ഉണ്ടായിരുന്നു. ഇന്നലെ പുലർച്ചെ 5.30ന് മകനെയും കൂട്ടി യുവതി വീടിനു പുറത്തേക്കു പോകുന്നതു ചിലർ കണ്ടിരുന്നു. ഇവരെ കാണാതായതോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് അവസാനമായി സിഗ്നൽ കാണിച്ചിരുന്നത്.

ഇവർ തമിഴ്നാട്ടിലേക്കു കടന്നിട്ടുണ്ടാകുമോയെന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ മണർകാട് പള്ളി ഗ്രൗണ്ടിൽ സംശയാസ്പദമായ രീതിയിൽ അമ്മയെയും മകനെയും കണ്ടതോടെ പള്ളി അധികാരികൾ പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് എത്തിയപ്പോൾ ഇവർ ജീപ്പിൽ കയറാൻ തയാറായില്ല. തുടർന്ന് ആംബുലൻസ് വരുത്തിയാണ് ഇവരെ കൊണ്ടുപോയത്. പോലീസിന്‍റെ ചോദ്യങ്ങളോടു പ്രതികരിക്കാനും ഇവർ തയാറായിട്ടില്ല.

ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം രാമദാസ് ഗിരി(56)യെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ബിജ്‌നോര്‍ ചഹ്ശിരി മൊഹല്ല സ്വദേശി മുഹമ്മദ് ജിഷാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാമദാസ് ഗിരി ലോട്ടറി ടിക്കെറ്റടുക്കാന്‍ നിര്‍ദേശിച്ച നമ്പറിന് സമ്മാനം ലഭിക്കാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് രാമദാസ് ഗിരിയെ ബിജ്‌നോര്‍ നങ്ഗല്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ ഭക്തരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. എന്നാല്‍ കവര്‍ച്ചാശ്രമമോ മറ്റോ നടന്നിട്ടില്ലെന്നും വ്യക്തമായി. തുടര്‍ന്ന് രാമദാസ് ഗിരിയുമായി ബന്ധപ്പെട്ടവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഈ അന്വേഷണമാണ് മുഹമ്മദ് ജിഷാനിലേക്കെത്തിയത്.

ആള്‍ദൈവമായ രാമദാസ് ഗിരി ലോട്ടറി നറുക്കെടുപ്പിന്റെ ഭാഗ്യനമ്പറുകള്‍ പ്രവചിച്ചാണ് പ്രശസ്തി നേടിയിരുന്നത്. ലോട്ടറി എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിച്ചേക്കാവുന്ന ടിക്കറ്റുകളുടെ നമ്പറുകള്‍ ഇദ്ദേഹം കുറിച്ചുനല്‍കിയിരുന്നു. ഇങ്ങനെ നമ്പര്‍ കുറിച്ചുനല്‍കിയവരില്‍ ചിലര്‍ക്ക് വന്‍ സമ്മാനങ്ങള്‍ ലഭിച്ചതോടെ രാമദാസ് ഗിരിയുടെ പ്രശസ്തി വര്‍ധിച്ചു. ഭാഗ്യാന്വേഷികളായ ഒട്ടേറെപേര്‍ ഇദ്ദേഹത്തെ കാണാനെത്തുന്നതും പതിവായി. അങ്ങനെയാണ് മുഹമ്മദ് ജിഷാനും രാമദാസ് ഗിരിയുടെ അടുത്തെത്തിയത്.

51,000 രൂപയും മൊബൈല്‍ഫോണും ദക്ഷിണയായി നല്‍കിയാണ് രാമദാസ് ഗിരിയില്‍നിന്ന് ജിഷാന്‍ ഭാഗ്യനമ്പറുകള്‍ വാങ്ങിയത്. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് ഈ നമ്പറുകളുടെ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി. എന്നാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ജിഷാന് ഒരു സമ്മാനം പോലും ലഭിച്ചില്ല. ഇതോടെ കുപിതനായ ജിഷാന്‍ രാമദാസ് ഗിരിയെ വലിയ വടി കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്നും പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് പറഞ്ഞു. കൊലക്കുറ്റം അടക്കം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും ബിജ്‌നോര്‍ പോലീസ് സൂപ്രണ്ട് ധരംവീര്‍ സിങ് അറിയിച്ചു.

Copyright © . All rights reserved