Crime

കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി സേവ്യർ, തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ നാടകീയമായി മുങ്ങി. യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു.

ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സെസി ഹാജരാവേണ്ടിയിരുന്നത്. എന്നാൽ, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇവർ എത്തിയത്. ജാമ്യം കിട്ടാത്ത വകുപ്പുണ്ടെന്നറിഞ്ഞതും കോടതിക്ക് പിന്നിൽ നിർത്തിയിട്ട കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ബാർ അസോസിയേഷന്‍റെ പരാതിപ്രകാരമാണ് സെസി സേവ്യറിനെതിരെ കേസെടുത്തത്. മതിയായ യോഗ്യതകളില്ലാതെയായിരുന്നു ഇവർ അഭിഭാഷകയായി പ്രവർത്തിച്ചത്. എൽ.എൽ.ബി ജയിച്ചിട്ടുണ്ടായിരുന്നില്ല. കോടതിയെയും ബാർ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതി. കേസെടുത്തതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം തേടി വിചാരണക്കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ലോക് ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചത്.

കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയപ്പോള്‍ 2021 ഓഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.എന്നാല്‍ കോവിഡ്് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നല്‍കിയത്.

വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ 84 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു. അവധി ദിനങ്ങളും ലോക്ഡൗണും അഭിഭാഷകര്‍ കേസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടതുമൊക്കെ വിചാരണ വൈകാന്‍ കാരണമായിട്ടുണ്ട്. കേസില്‍ ഇതുവരെ 174 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി.

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വരുമ്പോള്‍ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി നടന്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്. വിചാരണയുടെ അടുത്ത ഘട്ടത്തില്‍ ചലച്ചിത്രതാരങ്ങളുള്‍പ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കുന്നുണ്ട്.

പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും, കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയുമൊക്കെയായി പ്രശസ്തയായ അനന്യ അലക്സിന്റെ തിരോധാനം ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. കൊല്ലം പെരുമൺ സ്വദേശിനിയായ അനന്യയുടെ പ്രായം വെറും 28 വയസ്സ് മാത്രമായിരുന്നു. റേഡിയോ ജോക്കിയായി മാത്രമല്ല അവതാരകയായും , രാഷ്ട്രീയ പ്രവർത്തകയായും തിളങ്ങിയിരുന്നു അനന്യ. ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിലെ മുഖ്യധാരയിൽ എത്തിക്കാൻ അനന്യ ശ്രമിച്ചിരുന്നു. മാത്രമല്ല അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്നതിനെതിരെയും അനന്യ ശക്തമായി പ്രതികരിച്ചു രംഗത്തെത്തിയിരുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ കണ്ണീർ പടർത്തുന്നത്, അനന്യ യുടെ അവസാന നിമിഷങ്ങൾ ആണ്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് തന്റെ വിഷമങ്ങളും, താൻ അനുഭവിക്കുന്ന തീരാവേദനയും, ഒപ്പം താൻ അകപ്പെട്ട ചതിക്കുഴികളെയും പറ്റി ഓർത്തോർത്ത് വിതുമ്പുകയാണ് അനന്യ. ട്രാൻസ്ജെൻഡർ വുമൺ ഹെൽദി സാധിയയുടെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് അനന്യയുടെ വെളിപ്പെടുത്തലുകൾ. വളരെ വിഷാദ ഭാവത്തിൽ, ഒരുപാട് നൊമ്പരങ്ങൾ പേറിയാണ് അനന്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. അനന്യ പറയുന്നത് ഇങ്ങനെ.

മനസ്സുകൊണ്ട് പെണ്ണാകാൻ ആഗ്രഹിച്ചത് പോലെ തന്നെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ശരീരം കൊണ്ടും ഒരു പെണ്ണ് ആകണം എന്നത്. അതിനായി താൻ കൂട്ടി വച്ചിരുന്ന സമ്പാദ്യം മുഴുവൻ ചിലവഴിച്ചു.

റീനൽ മെഡ്സിറ്റിയിലെ ഡോക്ടർ അർജുൻ അശോകന്റെ നേതൃത്വത്തിൽ നടത്തിയ വളരെ വിജയകരമായി പൂർത്തിയാക്കേണ്ട തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ അതീവ പരാജയം ആക്കി തന്നു ഈ ഡോക്ടർ. കഴിവുറ്റ ഡോക്ടറാണെന്ന് തരത്തിലുള്ള നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചതിന് ശേഷമാണ് ഇത്തരമൊരു വൈകൃതം തന്റെ ശരീരത്തിനുമേൽ കാണിച്ചത്. വജൈന എന്ന് വിളിക്കാൻ പോലും പറ്റാത്ത മാംസപിണ്ഡം, കീറിമുറിച്ച് വെട്ടിപ്പിളർന്ന അവസ്ഥയിൽ ആക്കി തന്നു തന്റെ സ്വകാര്യ അവയവം. അസഹനീയമായ വേദനയോടൊപ്പം, ഒന്ന് മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥ. ദിവസവും എട്ടു മുതൽ 12 പാടുകളാണ് വേണ്ടത്. രക്തം വാർന്നു വാർന്നു പോകുന്ന അവസ്ഥ. കഴിഞ്ഞ 13 മാസങ്ങളായി താൻ ഈ വേദനയിലൂടെ കടന്നുപോവുകയാണ്.

പാഡില്ലാതെ നിൽക്കാനോ കിടക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥ. കുനിയാനോ, ചുമക്കാനോ, ശ്വാസം എടുക്കാനോ ഒന്ന് കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ, തീ തിന്നുന്ന വേദന അനുഭവിക്കുകയാണ് താൻ. വയറിന് രണ്ടുവശവും വെട്ടിപ്പിളർന്നു വെച്ചിരിക്കുകയാണ്. ശാരീരിക അവസ്ഥ വളരെ മോശമാണ്. ഒപ്പം മാനസികാവസ്ഥ അതിലേറെ അസ്വസ്ഥം. മേക്കപ്പ് ആർട്ടിസ്റ്റ് ആയ തനിക്ക് കുനിഞ്ഞു നിന്ന് ജോലി ചെയ്യാൻ പോലും സാധിക്കുന്നില്ല. കൊറോണക്കാലം ആയതു മുതൽ ജോലിയുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു കവർ പാഡ് പോയിട്ട്, വിശപ്പടക്കാൻ വേണ്ടി കുറച്ച് അരി വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയായി മാറി. വജൈനയിൽ നിന്നും മാംസപിണ്ഡങ്ങൾ പുറന്തള്ളി നിൽക്കുകയും, രക്തത്തോടൊപ്പം മറ്റൊരുതരം സ്രവവും സ്രെവിക്കുന്നുണ്ട്. സ്വകാര്യ അവയവം വൃത്തിയാക്കാനോ, അത് വൃത്തിയോടെ സൂക്ഷിക്കാനും സാധിക്കുന്നില്ല. കാരണം അത്രയേറെ അമാനുഷികമായി ആ അവയവത്തെ കീറിമുറിച്ചിരിക്കുന്നു, ഇതിനെ ഒരിക്കലും വജൈന എന്നു വിളിക്കാൻ കൂടി സാധിക്കില്ല.

സംസാരിക്കുമ്പോൾ അസഹനീയമായ വയറുവേദന മൂലം വയറു പൊത്തിപ്പിടിച്ച് ആണ് താൻ സംസാരിക്കുന്നത്, ഒപ്പം ശ്വാസംമുട്ടലും ഉണ്ട്. തന്നോടു കാണിച്ച ക്രൂരതയിൽ മനസ്സാന്നിധ്യം നഷ്ടപ്പെട്ട് പലപ്പോഴും ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയെങ്കിലും, താൻ ഒരു ശക്തയായ സ്ത്രീ ആണെന്നും ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ആളാണെന്നും അതുകൊണ്ട് തനിക്ക് ഇനിയും മുന്നോട്ടു ജീവിക്കണമെന്നും അനന്യ പറയുന്നു. ഒപ്പം ഇത് കാണുന്ന പ്രേക്ഷകർ തന്റെ ജീവിതം രക്ഷിക്കാനായി ഇത് റീ ഓപ്പറേറ്റ് ചെയ്യാനുള്ള എന്തെങ്കിലും ഒരു ചെറു സഹായം നൽകണമെന്നും അപേക്ഷിക്കുകയാണ് അനന്യ. മാത്രമല്ല ഈ ഹീന പ്രവർത്തിക്ക് എതിരെ പ്രതികരിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് ക്ലബ് ഹൗസിൽ അനന്യയുടെ പ്രൊഫൈൽ പിക്ചറും ചതഞ്ഞരഞ്ഞ വജൈന എന്ന് വിളിക്കാൻ സാധിക്കാത്ത മാംസപിണ്ഡം ആണ് എന്ന ഹൃദയഭേദകമായ ഈ വാക്കുകളും ദൃശ്യങ്ങളും കണ്ണീര് അടക്കാതെ കാണാൻ സാധിക്കില്ല.

വയനാട് അമ്പലവയൽ മഞ്ഞപ്പാറയിലുള്ള ക്വാറിക്കുളത്തിൽ വീട്ടമ്മയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു (29) വിനെയാണ് ഇന്നലെ അമ്പലവയലിലുള്ള ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മേപ്പാടി കുന്നമ്പറ്റയിലുള്ള മഞ്ജു എന്തിന് മഞ്ഞപ്പാറയിൽ വന്നുവെന്നതാണ് ദുരൂഹമായിരിക്കുന്നത്. ഇക്കാര്യം ബന്ധുക്കൾക്കും അറിയില്ല. അതേസമയം, തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ശ്യാമള അന്വേഷണ സംഘത്തോട് പറയുന്നത്.

മഞ്ജുവിന്റെ അമ്മ വൃക്കേരോഗിയാണ്. ഇവർ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോൾ സാധാരണയായി മഞ്ജുവാണ് കൂടെ പോകുന്നത്. പതിവ് പോലെ ഞായറാഴ്ച അമ്മയെ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞാണ് യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് തിരിച്ച് വീട്ടിലെത്താതായതോടെ ഭർത്താവ് സതീഷ് മേപ്പാടി പോലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുടെ അടുത്തേക്ക് പോകുന്നുവെന്നാണ് യുവതി പറഞ്ഞതെങ്കിലും സതീഷ് അമ്മയെ വിളിച്ചപ്പോൾ അവിടേക്ക് എത്തിയില്ലെന്നായിരുന്നു മറുപടി. ഇതിന് ശേഷം വിളിച്ചു നോക്കിയപ്പോൾ മഞ്ജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് പോലീസിനെ സമീപിച്ചത്.

അതിനിടെ മൃതദേഹം കണ്ടെത്തിയ മഞ്ഞപ്പാറ ഭാഗത്ത് യുവതി എത്തിയത് കണ്ടതായി പ്രദേശവാസികളിൽ ചിലർ പറയുന്നു. തനിച്ചുനിന്ന യുവതിയോട് എവിടെ പോകുന്നുവെന്ന് ചോദിച്ചപ്പോൾ ബന്ധുവീട്ടിൽ വന്നതാണെന്നായിരുന്നു മറുപടി. ഇതിന് ശേഷം ക്വാറിക്കുളങ്ങളുള്ള ഭാഗത്തേക്ക് നടന്നുപോയതായും പ്രദേശവാസികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സമയം ഒരു ജീപ്പും ഈ വഴി പോയിരുന്നുവെന്നുള്ള വിവരവും ജനങ്ങൾ കൈമാറിയിട്ടുണ്ട്.

ചൊവ്വാഴ്ച എട്ടരയോടെ പ്രദേശവാസികൾ തന്നെയാണ് മൃതദേഹം കണ്ടത്. ബാഗും ചെരിപ്പും മാസ്‌കും യുവതി കഴിച്ചതെന്ന് കരുതുന്ന പഴത്തിന്റെ ബാക്കിയും കുളത്തിന്റെ കരയിൽ ഉണ്ടായിരുന്നു. എന്നാൽ മഞ്ജു ഉപയോഗിച്ച മൊബൈൽ ഫോൺ ഇവിടെ നിന്ന് കണ്ടെത്താനായില്ല. എഎസ്പി അജിത്കുമാർ, സുൽത്താൻബത്തേരി ഡിവൈഎസ്പി വി വി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

തമിഴ്നാട് സ്വദേശിയായ വയോധികയെ എട്ടു വര്‍ഷത്തോളം അടിമയാക്കി ജോലിയെടുപ്പിച്ച കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ജയില്‍ശിക്ഷ. ഇന്ത്യന്‍ സമൂഹത്തിന് ആകെ അപമാനകരമായ സംഭവത്തില്‍, വിക്ടോറിയയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ കന്ദസ്വാമി, കുമുദിനി കണ്ണന്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി ജയില്‍ശിക്ഷ വിധിച്ചത്. 53 വയസുകാരിയായ കുമുദിനി കണ്ണന്‍ എട്ട് വര്‍ഷവും ഭര്‍ത്താവ് കന്ദസാമി കണ്ണന്‍ (57) ആറു വര്‍ഷവും ശിക്ഷ അനുഭവിക്കണം. വിധി കേള്‍ക്കാനായി കന്ദസാമിയെയും കുമുദിനിയെയും വിക്ടോറിയയിലെ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു.

2007 നും 2015 നും ഇടയിലാണ് മെല്‍ബണിലെ മൗണ്ട് വേവര്‍ലിയിലെ ഇവരുടെ വീട്ടില്‍ അറുപതുകാരിയായ വയോധികയെ രഹസ്യമായി താമസിപ്പിച്ച് അടിമവേല ചെയ്യിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലയളവ് അടിമയാക്കി വച്ചിരുന്ന കേസാണിതെന്നു പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഗാര്‍ഹിക അടിമത്തം സംബന്ധിച്ച ഒരു കേസ് ആദ്യമായാണ് ഓസ്ട്രേലിയന്‍ കോടതിയില്‍ വാദം കേള്‍ക്കുന്നത്.

പാചകവും ശുചീകരണവും മൂന്നു കുട്ടികളുടെ പരിപാലനവും അടക്കം ദിവസം 23 മണിക്കൂര്‍ വരെ നിര്‍ബന്ധിത ജോലികള്‍ ചെയ്യിക്കുകയും എട്ടു വര്‍ഷം അടിമയാക്കി വെയ്ക്കുകയും ചെയ്തു എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കും മേല്‍ കോടതി ചുമത്തിയത്. ജോലികള്‍ തുടര്‍ച്ചയായി ചെയ്യിപ്പിച്ചതായും മതിയായ ഭക്ഷണം നല്‍കിയില്ലെന്നും കുമുദിനി ശാരീരികമായും മാനസികമായും പീഡിപ്പിപ്പിച്ചതായും വയോധിക വിചാരണയ്ക്കിടെ മൊഴി നല്‍കിയിരുന്നു.

അടിമത്തം മനുഷ്യരാശിക്കെതിരായ കുറ്റമായാണ് കണക്കാക്കപ്പെടുന്നതെന്നു ശിക്ഷ വിധിച്ച ജസ്റ്റിസ് ജോണ്‍ ചാമ്പ്യന്‍ അഭിപ്രായപ്പെട്ടു. പ്രതികളുടെ കുട്ടികളുടെ കണ്‍മുന്നിലാണ് വയോധിക അടിമയായി അവിടെ കഴിഞ്ഞത്. മറ്റൊരു സഹജീവിയോട് എങ്ങനെ പെരുമാറണം എന്നതിന്റെ ഏറ്റവും മോശമായ മാതൃകയാണ് കുട്ടികള്‍ക്ക് മാതാപിതാക്കള്‍ കാട്ടിക്കൊടുത്തത്.

വയോധികയുടെ ജീവിതം പ്രതികള്‍ അവരുടെ വീടിനുള്ളില്‍ തളച്ചിട്ടു. അവരുടെ യഥാര്‍ഥ അവസ്ഥ പുറത്തുള്ളവര്‍ അറിയാതിരിക്കാന്‍ പ്രതികള്‍ വളരെയധികം ശ്രദ്ധിച്ചതായും കോടതി കണ്ടെത്തി. ഇവരുടെ പ്രവര്‍ത്തിയെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.

അതേസമയം, വയോധികയെ അടിമയാക്കി വച്ചിരുന്നതായി ദമ്പതികള്‍ ഇപ്പോഴും അംഗീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തങ്ങള്‍ നിരപരാധികളാണെന്നു ശക്തമായി ഇരുവരും കോടതിയില്‍ വാദിക്കുകയും ചെയ്തു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ രണ്ടുപേരും വിശ്വസിക്കുന്നതായി തനിക്ക് നല്ല ബോധ്യമുണ്ടെന്നു ജസ്റ്റിസ് ജോണ്‍ ചാമ്പ്യന്‍ പറഞ്ഞു. ചെയ്ത തെറ്റില്‍ യാതൊരു പശ്ചാത്താപമോ സങ്കടമോ ദമ്പതികള്‍ പ്രകടിപ്പിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണെന്നും കോടതി പറഞ്ഞു. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നു പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു.

വയോധികയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെതുടര്‍ന്ന് 2015-ല്‍ തമിഴ്‌നാട്ടിലുള്ള കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് വിക്‌ടോറിയ പോലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ് ദമ്പതികള്‍ നല്‍കിയത്. 2007-നു ശേഷം വയോധികയെ കണ്ടിട്ടില്ലെന്നാണു പോലീസിനോടു പറഞ്ഞത്.

ശുചിമുറിയില്‍ വീണതിനെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വയോധികയെ 2015 ജൂലൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാജ പേരിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 40 കിലോഗ്രാം മാത്രമായിരുന്നു ആ സമയത്ത് അവരുടെ ഭാരം. രക്തത്തില്‍ അണുബാധയുമുണ്ടായി. കുമുദിനി ഫ്രോസണ്‍ ചിക്കന്‍ എടുത്ത് തന്റെ തലയില്‍ അടിച്ചതായും ഭക്ഷണവും തിളച്ച വെള്ളവും തലയിലും കാലിലും ഒഴിച്ചതായും പരിഭാഷിയുടെ സഹായത്തോടെ വയോധിക ആശുപത്രിയില്‍ വച്ച് വെളിപ്പെടുത്തി. ഇതോടെയാണ്് അടിമവേലയെക്കുറിച്ച് പുറംലോകം അറിഞ്ഞത്.

എട്ട് വര്‍ഷമായി പ്രതിദിനം 3.36 ഡോളര്‍ മാത്രമാണ് ദമ്പതികള്‍ സ്ത്രീക്കു ശമ്പളമായി നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍ റിച്ചാര്‍ഡ് മെയ്ഡ്മെന്റ് ക്യുസി പറഞ്ഞു.

നീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ്​ കുന്ദ്രയെ ജൂലൈ 23വരെ രാജ്​ കുന്ദ്രയെ പൊലീസ്​ കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച കുന്ദ്രയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ലണ്ടൻ ആസ്​ഥാനമായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്‍റെ സ്​ഥാപനത്തിന്​ വേണ്ടിയാണ്​ രാജ്​ കുന്ദ്ര പ്രവർത്തിക്കുന്നതെന്നാണ്​ പൊലീസ്​ കണ്ടെത്തൽ. ഇന്ത്യയിലേക്ക്​ നീലചിത്രങ്ങൾ വിതരണം നടത്തുന്ന പ്രമുഖ കമ്പനിയാണിതെന്നും മുംബൈ പൊലീസ്​ പറഞ്ഞു.

നീല ചിത്രങ്ങൾ നിർമിക്കുകയും വൻതുകക്ക്​ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ വിതരണം ചെയ്​തുവരികയുമായിരുന്നു ഇവരുടെ രീതി. രാജ്​ കുന്ദ്രയുടെ വിയാൻ ഇൻഡസ്​ട്രീസിന്​ ലണ്ടൻ കമ്പനിയായ കെന്‍ റിനുമായി ബന്ധമുണ്ടായിരുന്നു. നീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു​ ആപ്പിന്‍റെ ഉടമകളാണ്​ കെൻ റിൻ. കമ്പനി ലണ്ടനിൽ രജിസ്റ്റർ ചെയ്​തിട്ടുണ്ടെങ്കിലും നീല ചിത്ര നിർമാണം, ആപ്പിന്‍റെ പ്രവർത്തനം, അക്കൗണ്ടിങ്​ തുടങ്ങിയവ വിയാൻ ഇൻഡസ്​ട്രീസ്​ വഴിയാണെന്ന്​ ജോയിന്‍റ്​ കമീഷണർ മിലിന്ദ്​ ബരാ​ംബെ പറയുന്നു.

രണ്ട്​ ബിസിനസ്​ സ്​ഥാപനങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി തെളിവുകൾ ശേഖരിച്ചതായും പൊലീസ്​ പറഞ്ഞു. വാട്​സ്​ആപ്​ ഗ്രൂപ്പുകൾ, ഇമെയിലുകൾ, അക്കൗണ്ടിങ്​ വിവരങ്ങൾ, നീല ചിത്രങ്ങൾ തുടങ്ങിയവ രാജ്​ ക​ുന്ദ്രയുടെ മുംബൈയിലെ ഓഫിസിൽനിന്ന്​ കണ്ടെത്തിയിരുന്നു.

സിനിമയും സീരിയലും ലക്ഷ്യമി​ട്ടെത്തുന്ന യുവതികൾക്ക്​ അവസരം വാഗ്​ദാനം ചെയ്​ത്​ ഭീഷണിപ്പെടുത്തി അശ്ലീല രംഗ​ങ്ങൾ ചിത്രീകരിക്കുകയാണ്​ ഇവരുടെ പതിവ്​. സംഭവത്തിൽ കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ്​ കാമത്ത്​ നേരത്തേ അറസ്​റ്റിലായിരുന്നു. നഗ്​നയായി ഓഡീഷനിൽ പ​ങ്കെടുക്കാൻ നിർബന്ധിച്ചതായി നടി സാഗരിക ഷോണ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ രാജ്​ കുന്ദ്രക്കെതിരെ ഷെർലിൻ ചോപ്രയും പൂനം പാണ്ഡെയും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ ​െപാലീസ്​ ക്രൈംബ്രാഞ്ച്​ രജിസ്റ്റർ ചെയ്​ത കേസിലാണ്​ നടപടി. ഒമ്പതു പേർ നേരത്തെ പിടിയിലായിട്ടുണ്ട്​. തിങ്കളാഴ്​ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച കുന്ദ്രയുടെ അറസ്റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. നീലച്ചിത്രങ്ങൾ നിർമിച്ച്​ മൊബൈൽ ആപുകൾ വഴി വിൽപന നടത്തിയ സംഭവത്തിൽ ആസൂത്രകനാണെന്ന്​ തിരിച്ചറിഞ്ഞാണ്​ നടപടിയെന്ന്​ മുംബൈ പൊലീസ്​ കമീഷണർ ​ഹേമന്ദ്​ നഗ്രാലെ പറഞ്ഞു.

വഞ്ചനാകുറ്റത്തിന്​ പുറമെ പൊതു സ്​ഥലങ്ങളിൽ അശ്ലീല രംഗങ്ങളിൽ ഏർപെടൽ, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ്​ ചുമത്തിയത്​. 18 മാസം മുമ്പാണ്​ കുന്ദ്ര ബിസിനസ്​ ആരംഭിച്ചതെന്ന്​ ജോയിന്‍റ്​ കമീഷണർ മിലിന്ദ്​ ബരാംബെ മാധ്യമ​ങ്ങളോട്​ പറഞ്ഞു. നീലചിത്രങ്ങൾ നിർമിച്ച ശേഷം വിഡിയോകൾ ലണ്ടനിലേക്ക്​ അയച്ചുനൽകും. അവിടെനിന്ന്​ ആപ്പുകളിൽ അപ്​​േലാഡ്​ ചെയ്യും. ഒരു ആപ്പ്​ വിലക്കിയാൽ മറ്റു ആപ്പുകളിലൂടെ വിതരണം തുടരും.

ലോക്​ഡൗണിൽ ബിസിനസ്​ പടർന്നുപന്തലിച്ചതോടെ പ്രതിദിനം ലക്ഷങ്ങൾ വരുമാനമായി നേടി. യു.കെ ആസ്​ഥാനമായ ​അടുത്ത ബന്ധുവായ പ്രദീപ്​ ബക്ഷിയുടെ കെന്‍ റിൻ ലിമിറ്റഡുമായി പങ്കാളിത്തത്തിലേർ​െപ്പട്ടായിരുന്നു പിന്നീടുള്ള പ്രവർത്തനം. രാജ്​ കുന്ദ്ര വിഡിയോകൾ ഇന്ത്യയിൽനിന്ന്​ ആപ്പുകളിൽ അപ്​ലോഡ്​ ചെയ്​തിരുന്നില്ല. വിട്രാൻസ്​ഫർ വഴി വിദേശത്തേക്ക്​ അയച്ചുനൽകുകയും അവിടെവെച്ച്​ ആപ്പുകളിൽ അപ്​ലോഡ്​ ചെയ്യുകയുമായിരുന്നു. വിഡിയോ ഉള്ളടക്കങ്ങളുടെ ചിത്രീകരണവും നിർമാണവുമെല്ലാം കുന്ദ്രയുടെ ഓഫിസിൽ വെച്ചായിരുന്നു.

അതേസമയം അശ്ലീല ചിത്ര നിര്‍മാണവുമായി നടി ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. കേസില്‍ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ലെന്നാണ് പോലീസ് നിലപാട്. സൂപ്പര്‍ ഡാന്‍സര്‍ 4 എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജ് ആയിരുന്ന ശില്‍പ ഷെട്ടി കുന്ദ്രയുടെ അറസ്റ്റിന് ശേഷം ഷോയില്‍ നിന്ന് പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്. ശില്‍പക്ക് പകരം കരിഷ്മ കപൂറായിരിക്കും ഷോയില്‍ പങ്കെടുക്കുക.

മതിയായ യോഗ്യതയില്ലാതെ രണ്ടര വർഷമാണ് ആലപ്പുഴ രാമങ്കരി സ്വദേശിയായ സി സി വർഗീസ് അഭിഭാഷകയായി പ്രാക്ടീസ് ചെയ്തത് . പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിലാണ്.  സെസി സേവ്യർ കോൺഗ്രസ് അനുകൂല അഭിഭാഷകരുടെ സംഘടനയായ ലോയേഴ്‌സ് കോൺഗ്രസിലെ സജീവ അംഗമായിരുന്നു. ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ബാർ അസോസിയേഷൻ സെക്രട്ടറി ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സെസി സേവ്യർ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഫേസ്‌ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്. സെസി സേവ്യർ ഡൽഹിയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം.

വ്യാജ എംബിബിഎസ് ബിരുദവുമായി ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർമാരുടെ വാർത്തകൾ കേരളം ഒട്ടേറെ കണ്ടിരുന്നു. എന്നാൽ വ്യാജ നിയമ ബിരുദത്തിൻറെ കഥ കേരളത്തിൽ അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ കുണ്ടറയിലെ പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ എ.കെ ശശീന്ദ്രന് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോകേണ്ടിവരുമെന്ന് സിപിഎം നേതൃത്വം . പാര്‍ട്ടി തര്‍ക്കമെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചെങ്കിലും നിയമനടപടികള്‍ ഉറ്റുനോക്കുകയാണ് ഇടതുമുന്നണി .

പാര്‍ട്ടി തര്‍ക്കത്തില്‍ ഇടപെട്ടെന്ന് ശശീന്ദ്രന്‍റെ വാദം ധാര്‍മികമായോ നിയമപരമായോ നില്‍ക്കില്ലെന്നതാണ് ഇടതുമുന്നണിയേ പ്രതിരോധത്തിലാക്കുന്നത്. ഇരക്ക് നീതി നേടി കൊടുക്കേണ്ട മന്ത്രി പ്രതിക്ക് വേണ്ടി ഇടപെട്ടത് എന്‍സിപിക്ക് മാത്രമല്ല സിപിഎമ്മിനും സര്‍ക്കാരിനും വലിയ തലവേദനയാണ് . പാര്‍ട്ടി തര്‍ക്കമെന്ന് വാദിക്കാമെങ്കിലും പെണ്‍കുട്ടി നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ ശശീന്ദ്രന് മന്ത്രിസ്ഥാനത്തിന് ഭീഷണിയാണ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കുണ്ടറയിലെ പ്രാദേശിക എന്‍സിപി നേതാക്കള്‍ക്കെതിരെ ഇന്നലെ രാത്രിയോടെ കുണ്ടറ പൊലീസ് കേസ് എടുത്തു.

ഈ കേസില്‍ പെണ്‍കുട്ടി നല്‍കുന്ന മൊഴി നിര്‍ണായകമാണ്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി കുടുംബത്തില്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴി നല്‍കിയാല്‍ ,ശശീന്ദ്രനെതിരെ കേസ് എടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവും. ശശീന്ദ്രനെതിരെ പൊലീസ് കേസ് എടുത്തില്ലെങ്കിലും പെണ്‍കുട്ടിയുടെ കുടുബത്തിന് കോടതിയെ സമീപക്കാനാവും . കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശശീന്ദ്രന്‍ കേസില്‍ പ്രതിയായാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടാവും . ശശീന്ദ്രന്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതി എന്‍ സി പി അന്വേഷിക്കുന്നുണ്ട് . മാത്യൂസ് ജോര്‍ജ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും പാര്‍ട്ടി തീരുമാനമെടുക്കുക.

എന്‍സിപിയിലെ ആഭ്യന്തരകാര്യമാണെങ്കിലും മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനത്തിന് ഭീഷണിയാണ്. എന്നാല്‍ കുറ്റക്കാരനെന്ന് തെളിയാതെ മുഖ്യമന്ത്രി ശശീന്ദ്രനെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ശശീന്ദ്രന്‍ അനുകൂലികള്‍ . എന്നാൽ കഴിഞ്ഞ മന്ത്രി സഭയുടെ കാലത്തും  ശശീന്ദ്രന്‍ വിവാദങ്ങളിൽ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോൾ പകരം മന്ത്രിയായതു കുട്ടനാട്ടിൽ നിന്നും ഉള്ള തോമസ് ചാണ്ടി ആയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം പകരം കുട്ടനാട്ടിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുത്ത എൻസിപി അംഗം തോമസ് കെ തോമസിന് ആയിരിക്കും ഇത്തവണ ശശീന്ദ്രന്‍റെ സ്ഥാനം തെറിച്ചാൽ മന്ത്രി സ്ഥാനത്തിന് നറുക്കു വീഴുക.

കു​​​ടും​​​ബ​​വ​​​ഴ​​​ക്കി​​​നി​​​ടെ യു​​​വ​​​തി ത​​​ല​​​യ്ക്ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. കാ​​​ഞ്ഞി​​​ര​​​ത്തി​​​ങ്ക​​​ല്‍ കൊ​​​റ​​​ത്തി​​​ക്കു​​​ണ്ട് കോ​​​ള​​​നി​​​യി​​​ലെ അ​​​രു​​​ണ്‍ എ​​​ന്ന അ​​​നി​​​ല്‍​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ സു​​​മി​​​ത(23)​​​യാ​​​ണു മ​​​രി​​​ച്ച​​​ത്. സം​​ഭ​​വ​​ത്തി​​ൽ അ​​നി​​ൽ​​കു​​മാ​​റി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മ​​​ദ്യ​​​പി​​​ച്ചെ​​​ത്തി​​​യ അ​​​നി​​​ല്‍​കു​​​മാ​​​ര്‍ സു​​​മി​​​ത​​​യു​​​മാ​​​യി വ​​​ഴ​​​ക്കു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു. അ​​​ടു​​​ത്ത ബ​​​ന്ധു​​​വാ​​​യ മ​​​റ്റൊ​​​രു യു​​​വാ​​​വു​​​മാ​​​യി സു​​​മി​​​ത​​​യ്ക്കു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു വാ​​​ക്കേ​​​റ്റം. ഇ​​​തി​​​നി​​​ട​​​യി​​​ല്‍ സു​​​മി​​​ത​​​യെ മ​​​ര്‍​ദി​​​ക്കു​​​ക​​​യും മു​​​റി​​​ക്ക​​​ക​​​ത്തി​​​ട്ട് പൂ​​​ട്ടു​​​ക​​​യും ചെ​​​യ്തു.

ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ മൂ​​​ന്നോ​​​ടെ വീ​​​ണ്ടും വാ​​​ക്കേ​​​റ്റം മൂ​​​ര്‍ച്ഛിക്കു​​​ക​​​യും അ​​​നി​​​ല്‍​കു​​​മാ​​​ര്‍ സു​​​മി​​​ത​​​യെ വി​​​റ​​​കു​​​​കൊ​​​ണ്ട് ത​​​ല​​​യ്ക്ക​​​ടി​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ള്‍ത​​​ന്നെ​​​യാ​​​ണ് മു​​​റി തു​​​റ​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്. സു​​​മി​​​ത​​​യു​​​ടെ അ​​​മ്മ ജാ​​​ന​​​കി​​​യും അ​​നി​​ൽ​​കു​​മാ​​റി​​ന്‍റെ വ​​​ല്യ​​​മ്മ​​​യു​​​മാ​​​ണ് വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​വ​​​രു​​​ടെ നി​​​ല​​​വി​​​ളി കേ​​​ട്ട് ഓ​​​ടി​​​ക്കൂ​​​ടി​​​യ സ​​​മീ​​​പ​​​വാ​​​സി​​​ക​​​ള്‍ സു​​​മി​​​ത​​​യെ ബേ​​​ഡ​​​കം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും അ​​​തി​​​ന​​​കം മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു.

മൃ​​​ത​​​ദേ​​​ഹം കാ​​​സ​​​ര്‍​ഗോ​​​ഡ് ആ​​​ര്‍​ഡി​​​ഒ അ​​​തു​​​ല്‍ എ​​​സ്. നാ​​​ഥി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്‍​ക്വ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നു​​​ശേ​​​ഷം വി​​​ദ​​​ഗ്ധ പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ട​​​ത്തി​​​നാ​​​യി ക​​ണ്ണൂ​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി. ബേ​​​ക്ക​​​ല്‍ ഡി​​​വൈ​​​എ​​​സ്പി സി.​​​കെ. സു​​​നി​​​ല്‍ കു​​​മാ​​​ര്‍, ബേ​​​ഡ​​​കം സി​​​ഐ ടി. ​​​ദാ​​​മോ​​​ദ​​​ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പോ​​​ലീ​​​സ് സം​​​ഘം സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

കു​​​ണ്ടം​​​കു​​​ഴി വാ​​​വ​​​ടു​​​ക്ക​​​ത്തെ കു​​​മാ​​​ര​​​ന്‍റെ​​​യും ജാ​​​ന​​​കി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യ സു​​​മി​​​ത​​​യും അ​​​നി​​​ല്‍​കു​​​മാ​​​റും നാ​​​ലു​​​വ​​​ര്‍​ഷം മു​​​മ്പ് പ്ര​​​ണ​​​യി​​​ച്ച് വി​​​വാ​​​ഹി​​​ത​​​രാ​​​യ​​​താ​​​യി​​​രു​​​ന്നു. ര​​​ണ്ടു​​​വ​​​യ​​​സു​​​ള്ള അ​​​തു​​​ല്‍​ദേ​​​വ് ഏ​​​ക മ​​​ക​​​നാ​​​ണ്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യുടെ മൃതദേഹം പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ല്‍ ക​ണ്ടെ​ത്തി. ഡി​യോ​റി​യ ജി​ല്ല​യി​ലെ രാം​പു​ര്‍ കാ​ര്‍​ഖാ​ന പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ നേ​ഹ പ​സ്വാ​ന്‍(17)​ആ​ണ് മ​രി​ച്ച​ത്. അ​മ്മാ​വ​ന്‍ അ​ര​വി​ന്ദി​ന്‍റെ വ​സ്ത്രം ക​ഴു​കി​യ​തി​ന് അ​ദ്ദേ​ഹം നേ​ഹ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു​വെ​ന്ന് സ​ഹോ​ദ​ര​ന്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. മ​ര്‍​ദ​ന​ത്തി​ല്‍ നേ​ഹ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി നേ​ഹ മ​രി​ച്ചു​വെ​ന്നും മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ പു​ഴ​യി​ലേ​ക്ക് എ​റി​ഞ്ഞു​വെ​ന്നും എ​ന്നാ​ല്‍ മൃ​ത​ദേ​ഹം പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ല്‍ കു​ടു​ങ്ങി കി​ട​ന്ന​താ​ണെ​ന്നും സ​ഹോ​ദ​ര​ന്‍ വി​വേ​ക് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

നേ​ഹ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

RECENT POSTS
Copyright © . All rights reserved