Crime

അഞ്ചു പുരുഷന്‍മാരും ഒരു സ്ത്രീയും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ക്രൂരമായ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അസം പൊലീസ്. വിഡിയോയില്‍ ചെറുപ്പക്കാര്‍ പെണ്‍കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളുണ്ട്. അസാമിന്റെ വടക്കു കിഴക്കു ഭാഗത്താണു സംഭവം നടന്നതെന്നാണു സൂചന.

പെണ്‍കുട്ടിയുടെ മുഖത്ത് അടിക്കുന്ന യുവാക്കള്‍ വസ്ത്രങ്ങള്‍ ബലമായി ഊരിക്കളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമികളായ പുരുഷന്‍മാരെ വിഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍, പ്രതികളും ഇരയും ആരാണെന്നോ എവിടെയാണു സംഭവം നടന്നതെന്നോ വിഡിയോയില്‍ സൂചനകളില്ല.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എത്രയും പെട്ടെന്നു തന്നെ വിവരം അറിയിക്കണമെന്നഭ്യര്‍ഥിച്ച പൊലീസ് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്താന്‍ വേണ്ടിയാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് ഡെല്‍ഹി പൊലീസ് സ്‌പെഷല്‍ കമിഷണറും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. നാഗാലാന്‍സില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ജോധ്പുരില്‍ ജീവനൊടുക്കിയ സംഭവവുമായി വിഡിയോയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു. അത്തരമൊരു അഭ്യൂഹം നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു.

കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ജോധ്പൂരിലെ ആത്മഹത്യയുമായി ബന്ധപ്പെട്ടതല്ല വിഡിയോ എന്ന് അദ്ദേഹവും സ്ഥിരീകരിച്ചു. സംഭവത്തിന്റെ യാഥാര്‍ഥ്യം ഉടന്‍ വെളിച്ചത്തുകൊണ്ടുവരണമെന്ന് അദ്ദേഹവും പൊലീസിനോട് ആവശ്യപ്പെട്ടു. കേസിന്റെ മേല്‍നോട്ടവും മന്ത്രി നടത്തുന്നുണ്ട്.

ഉറങ്ങിക്കിടന്ന ഭാര്യയെയും ആറ് വയസ്സുള്ള മകനേയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെനക്കലങ്ങാടി ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പാറോൽ പ്രിയേഷാ(43)ണ് അറസ്റ്റിലായത്. പ്രിയേഷും കുടുംബവും താമസിക്കുന്ന തേഞ്ഞിപ്പലം മാതാപ്പുഴ കൊളത്തോട് വീട്ടിൽ ഇന്നലെ പുലർച്ചെ 1.30ന് ശേഷമാണ് സംഭവം.

പെരുവള്ളൂർ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമൻകുട്ടിയുടെ മകൾ സിന്ധു (40)വാണ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നത്. മകൻ അഭിരാ(6)മിനം വെട്ടേറ്റിട്ടുണ്ട്. കിടന്നുറങ്ങുന്ന മുറിയിൽ വെച്ചു പ്രിയേഷ് സിന്ധുവിനെ ദേഹമാസകലം വെട്ടുകയായിരുന്നു. കൂടെ കിടക്കുകയായിരുന്ന മകൻ അഭിരാമിനെയും വെട്ടി പരിക്കേൽപ്പിച്ചു. പരിക്കേറ്റ അഭിരാം ഓടി പുറത്തിറങ്ങി അയൽവാസികളോട് വിവരം പറയുകയായിരുന്നു. ഇവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ സിന്ധു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് പ്രശ്‌നത്തിന് കാരണമെന്നു തേഞ്ഞിപ്പലം പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രിയേഷിനെ കോടതിയിൽ ഹാജരാക്കി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയുമായി നടി രംഗത്ത്. തമിഴ്‌നാട് മുന്‍മന്ത്രിയും പ്രമുഖ അണ്ണാഡിഎംകെ നേതാവുമായ എം മണികണ്ഠനെതിരെയാണ് നടി പരാതിയുമായി എത്തിയിരിക്കുന്നത്. രാമനാഥപുരത്തുനിന്നുള്ള അണ്ണാഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്നു മണികണ്ഠന്‍.

വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണു നടി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു അലസിപ്പിച്ചെന്നും ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് നേതാവ് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നുണ്ട്. തെളിവുകളും നടി പങ്കുവെയ്ക്കുന്നുണ്ട്.

മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപെടുന്നത്. ഈ ബന്ധം വളര്‍ന്നു. ഭാര്യയുമായി അകന്നു കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുവരും ഒന്നിച്ചു കഴിയുകയായിരുന്നു. ഇതിനിടയ്ക്കാണ് താരം ഗര്‍ഭം ധരിച്ചത്.

എന്നാല്‍, മന്ത്രിപദവിക്കു പ്രശ്‌നമാകുമെന്നു വിശ്വസിപ്പിച്ചു ചെന്നൈ ഗോപാലപുരത്തെ സ്വകാര്യ ക്ലിനിക്കലെത്തിച്ചു നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചുവെന്നും നടി വെളിപ്പെടുത്തുന്നു. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയെന്നും നടി പറയുന്നു.

ബന്ധത്തില്‍ വിള്ളല്‍ വീണതോടെ മണികണ്ഠന്‍ മര്‍ദിക്കുന്നത് പതിവാക്കി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പൊലീസിലും സര്‍ക്കാരിലുമുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പറയുന്ന വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും നടി പുറത്തുവിട്ടു.

യുഎഇയില്‍ കൊവിഡ് ബാധിതനായ ഏഷ്യക്കാരന്‍ ഭാര്യയുടെ കണ്‍മുമ്പില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. യുഎഇയിലെ അജ്മാനിലാണ് സംഭവം. വ്യാഴാഴ്ചയാണ് അജ്മാന്‍ പോലീസ് ഈ വിവരം സ്ഥിരീകരിച്ചത്.

42കാരനാണ് അജ്മാനിലെ അല്‍ റവ്ദ ബ്രിഡ്ജില്‍ നിന്ന് ചാടി മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹം നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. ദൃക്സാക്ഷികളാണ് ഈ വിവരം അജ്മാന്‍ പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിളിച്ച് അറിയിച്ചത്.

വാഹനത്തില്‍ ഒരുമിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കെ, അല്‍ റവ്ദ ബ്രിഡ്ജ് എത്തിയപ്പോള്‍ ‘ഗുഡ് ബൈ’ പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഭര്‍ത്താവ്, മക്കളെ നന്നായി നോക്കണമെന്ന് പറഞ്ഞ ശേഷം താഴേക്ക് ചാടുകയായിരുന്നെന്ന് ഭാര്യ വിശദമാക്കി.

ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ചോദ്യം ചെയ്യലിനിടെ ഭാര്യ പോലീസിനോട് പറഞ്ഞു. ഇയാള്‍ ക്വാറന്റീന്‍ റിസ്റ്റ്ബാന്‍ഡ് ധരിച്ചിട്ടുമുണ്ടായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍, കൊവിഡും ക്വാറന്റീനും കാരണം ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയകളില്‍ ആത്മഹത്യ പോസ്റ്റുകളും ലൈവുകളും ചെയ്ത് ആത്മഹത് ചെയ്യുന്നത് ഇപ്പോഴത്തെ ട്രെന്‍ഡാണ്. എന്നാല്‍ ദുരൂഹത ഉണ്ടാക്കുന്ന ഒരു കാര്യമാണ് എറണാകുളത്ത് സംഭവിച്ചിരിക്കുന്നത്.പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴിയേ പരിചയപ്പെടാം- ഫേസ് ബുക്കില്‍ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ മൂന്ന് ദിവസം മുന്‍പ് ഇങ്ങനെ പോസ്റ്റിട്ട യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെയാണ് സംഭവം. റൂബിയുടെ ഭര്‍ത്താവ് സുനിലിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 7 മണിയോടെ സുനില്‍ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നും അറിയിക്കുകയുണ്ടായി.

സുഹൃത്ത് ശ്രീകാര്യം പൊലീസിന്റെ സഹായത്തോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.

പാകിസ്താനിൽ നിന്നും വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത. വിവാഹദിനത്തിൽ 22കാരിയായ നവവധുവിനെ ഭർത്താവിനു മുന്നിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.

വിവാഹത്തിന്റെ അന്ന് രാത്രിയിലാണ് പോലീസ് വേഷമണിഞ്ഞ് എത്തിയ മോഷ്ടാക്കൾ ക്രൂരത കാണിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. വിവാഹശേഷം വരൻ മുഹമ്മദ് ലത്തീഫും വധുവും മുൾത്താനിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് മോഷ്ടാക്കൾ വീട്ടിൽ അഥിക്രമിച്ച് കയറിയത്.

പുലർച്ചെ മൂന്നോടെ പോലീസ് വേഷത്തിലെത്തിയ നാല് മോഷ്ടാക്കൾ ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറുകയും വീട്ടുകാരെ ബന്ധിയാക്കിയ ശേഷം ദമ്പതികളുടെ മുറിയിലേക്ക് കടക്കുകയുമായികുന്നു. മോഷ്ടാക്കൾ മുഹമ്മദ് ലത്തീഫിനെ കെട്ടിയിട്ടശേഷമാണ് അദ്ദേഹത്തിന്റെ മുന്നിൽവെച്ച് മുന്നിൽ വെച്ച് വധുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വീട്ടിൽ നിന്നും 1.25 ലക്ഷം രൂപയും ഏഴ് പവൻ ആഭരണങ്ങളും മോഷ്ടാക്കൾ കവർന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ എത്രയും വേഗം പ്രതികളെ കണ്ടെത്താൻ പോലീസിന് നിർദേശം നൽകി.

ഒളിംപിക്‌സിൽ മെഡൽ നേടി രാജ്യത്തിന് തന്നെ അഭിമാനമായിരുന്ന ഗുസ്തി താരം സുശീൽ കുമാറിന്റെ യഥാർത്ഥ മുഖം കണ്ട ഞെട്ടലിലാണ് രാജ്യം. സുശീൽ കുമാർ കൂട്ടാളികളുമൊത്ത് ഗുസ്തിതാരം തന്നെയായ യുവാവിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യം പുറത്തുവന്നു. അടിയേറ്റ സാഗർ റാണ പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു.

ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗർ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിനിരയായ മൂന്നു പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ സാഗർ മരിച്ചു.

യുവഗുസ്തി താരം സാഗർ റാണയുടെ കൊലപാതകത്തിൽ സുശീൽ കുമാർ അറസ്റ്റിലായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സുശീലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരായ വ്യക്തമായ തെളിവുകൾ പുറത്തുവരുന്നത്. പുറത്തുവന്ന വീഡിയോയിൽ സുശീൽ കുമാറിന്റെയും കൂട്ടാളികളുടേയും പക്കൽ വടികളും കമ്പുകളും അടിയേറ്റ് പിടയുന്ന സാഗർ റാണയേയും കാണാം. ഡൽഹിയിലെ ഗുസ്തി കൂട്ടായ്മകളെ ഭയപ്പെടുത്തുന്നതിനാണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചതെന്നാണ് ഡൽഹി പോലീസ് പറയുന്നത്.

18 ദിവസം ഒളിവിലായിരുന്ന സുശീലിനേയും മറ്റൊരു പ്രതിയായ അജയ് കുമാറിനേയും വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകം നടക്കുമ്പോൾ താൻ ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായിരുന്നതായി സുശീൽ കുമാർ സമ്മതിച്ചിരുന്നു.

ബംഗളൂരു ബലാത്സംഗ കേസില്‍ അറസ്റ്റിലായ ആറു പ്രതികളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് വെടിവെച്ചു വീഴ്ത്തി. കാലിനാണ് വെടിവെച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പ്രതികളെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ആറുപേരില്‍ രണ്ടു പേര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്.

കാലിന് വെടിയേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു സ്ത്രീയെ ക്രൂരമായ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രണ്ട് ്‌സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോയുടേയും പ്രതികളെ ചോദ്യം ചെയ്തതിന്റേയും അടിസ്ഥാനത്തില്‍ ബലാത്സംഗം, ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ബംഗ്ലാദേശ് സ്വദേശികളാണ് പ്രതികളായ ആറ് പേരും പീഡനത്തിനിരയായ സ്ത്രീയുമെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നാണ് വിവരം. പിന്നീടാണ് മൃഗീയമായ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിനിരയായ സ്ത്രീ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്താണെന്നും അവരെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം പുറപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അവര്‍ എത്തിക്കഴിഞ്ഞാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിരേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യയെ യുവാവ് കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്ത്് ഇന്നലെയാണ് സംഭവം നടന്നത്. രതികല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശത്തെ പാല്‍ വില്‍പനക്കാരനായ ബാബുരാജ് പിടിയിലായി.

സംശയത്തിന്റെ പേരിലാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. സൗന്ദര്യമില്ലാത്തിന്റെ പേരില്‍ ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന ഭയമായിരുന്നു ഇയാള്‍ക്ക്. അതുകൊണ്ട് തന്നെ അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു.

ഇതിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നു. ഇതോടെ ദിവസങ്ങള്‍ക്ക് മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ കാമുകനെ കാണാനാണ് രതികല പോയതെന്ന് ബാബുരാജ് സംശയിച്ചു.

തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബാബു ചെന്നൈയിലെത്തി ഭാര്യയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. ഇതിന് പിന്നാലെ വീണ്ടും വഴക്കുണ്ടാവുകയും ബാബുരാജ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് കരുതി ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് ബിജെപി എംഎല്‍എ. തരിക്കേരെ എം.എല്‍.എ ഡി.എസ് സുരേഷാണ് അപകടമുണ്ടായി റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് നിന്നത്. കോവിഡ് ചികിത്സ രംഗത്ത് സജീവമായ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. രമേശ് കുമാറാണ് അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടയിലാണ് ഡോ. രമേശ് കുമാറിനെ അജ്ഞാത വാഹനം ഇടിക്കുന്നത്. സംഭവം നടന്ന് അല്‍പസമയത്തിനകം എം.എല്‍.എയും വാഹനവും അപകടസ്ഥലത്തെത്തിയിരുന്നു. വാഹനം അല്‍പദൂരം മാറ്റി നിര്‍ത്തി എം.എല്‍.എയുടെ ഗണ്‍മാന്‍ പുറത്തിറങ്ങി അപകട സ്ഥലത്ത് വന്ന് നോക്കിയ ശേഷം ആംബുലന്‍സിനെ വിളിക്കുകയായിരുന്നു. എം.എല്‍.എ ഡി.എസ് സുരേഷ് വാഹനത്തിന് പുറത്തിറങ്ങാന്‍ പോലും തയാറായില്ല.

20 മിനിട്ട് കഴിഞ്ഞാണ് ആംബുലന്‍സ് അപകടസ്ഥലത്തെത്തുന്നത്. അത് വരെ വാഹനത്തിലിരുന്ന എം.എല്‍.എ സ്വന്തം വാഹനത്തില്‍ ഡോക്ടറെ ആശുപത്രിയിലെത്തിക്കാനെ സംഭവസ്ഥലം സന്ദര്‍ശിക്കാനോ തയറായില്ല. ചികിത്സകിട്ടാന്‍ വൈകിയതോടെ ഡോക്ടര്‍ റോഡില്‍ കിടന്ന് മരിക്കുകയായിരുന്നു.

രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയറാകാതെ എം.എല്‍.എ സ്വന്തം വാഹനത്തില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പത്ത് മിനിട്ട് നേരെത്തെയെങ്കിലും ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ഡോക്ടറുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved