Crime

വാതില്‍പ്പടിയില്‍ നിന്ന് യാത്രചെയ്യവെ ട്രെയിനില്‍ നിന്നും വീണ് മരണപ്പെട്ട സിജോ ജോയ്ക്ക് ആദരമര്‍പ്പിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഹരി നോര്‍ത്ത് കോട്ടച്ചേരി. തീവണ്ടിയില്‍ വാതില്‍പ്പടിയില്‍ ഇരുന്നോ നിന്നോ യാത്രചെയ്യുന്നവര്‍ക്കുള്ള മറ്റൊരു മുന്നറിയിപ്പാണ് സിജോയുടെ ദാരുണാന്ത്യമെന്ന് ഹരി കുറിക്കുന്നു.

ഫേസ്ബുക്കിലാണ് ഹരി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് പാലക്കാട്ടേക്ക് യാത്ര തിരിച്ച സിജോ റെയില്‍വേ ഗേറ്റിന് സമീപം വീണ് മരിക്കുകയായിരുന്നു. പാളങ്ങളില്‍ നിന്ന് മറ്റൊരു പാളങ്ങളിലേക്ക് മാറുമ്പോഴും മറ്റുമുളള ചെറിയ കുലുക്കം മതി കൈകളുടെ പിടി അയയാനും ദുരന്തത്തിലേക്ക് വഴുതി വീഴാനും. ചിലപ്പോള്‍ ട്രെയിന്‍ വേഗത കൂടുമ്പോള്‍ വാതില്‍ അതിശക്തിയോടെ അടയുമെന്നും എത്ര സൂക്ഷിച്ചിരുന്നാലും അപകട സാധ്യത ഏറെയാണെന്നും സിജോ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

തീവണ്ടിയില്‍ വാതില്‍പ്പടിയില്‍ ഇരുന്നോ നിന്നോ യാത്രചെയ്യുന്നവര്‍ക്കുള്ള മറ്റൊരു മുന്നറിയിപ്പാണ് ഇന്നലെ വീടിന് സമീപം ട്രെയിനില്‍ നിന്ന് വീണ പലക്കാട് ആലത്തൂര്‍ വടക്കഞ്ചേരി സ്വദേശിയും യുവ ആരോഗ്യ പ്രവര്‍ത്തകനുമായ സിജൊ ജോയുടെ ദാരുണാന്ത്യം. ഇന്നലെ രാവിലെയായിരുന്നു മുംബൈയില്‍ നിന്ന് പാലക്കാട്ടേക്ക് യാത്ര തിരിച്ച സിജോ ഇഖ്ബാല്‍ റെയില്‍വേ ഗേറ്റിന് സമീപം വീണ് മരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകനായിരുന്നു. ഗുജറാത്ത് നിന്ന് മുംബൈലയിലേക്ക് ജോലി മാറി അവിടെ നിന്ന് US പോകാനുള്ള ഒരുക്കത്തിനിടെ ഒരു മാസം കുടുംബത്തോടൊപ്പം കഴിയാന്‍ നാട്ടിലെക്ക് വരുന്നതായിരുന്നു. കാസര്‍ഗോഡ് എത്തിയെന്ന് നാട്ടിലുള്ള സഹോദരന് മെസേജ് പോയിരുന്നു. ബോഡി എടുക്കുന്ന സമയം സിവില്‍ ഡിഫന്‍സ് ആളിനെ തിരിച്ചറിയാന്‍ പരിശോധിച്ചപ്പോള്‍ എ ടി എം കാര്‍ഡ് അല്ലാതെ മറ്റു രേഖകള്‍ ഒന്നുമില്ലായിരുന്നു. ഇയര്‍ ഫോണ്‍ ചെവിയില്‍ തന്നെ ഘടിപ്പിച്ച നിലയില്‍ ആയിരുന്നു. പോക്കറ്റിലെ മൊബൈല്‍ ഫോണ്‍ ലോക്കല്ലാത്തതിനാല്‍ അവസാനം വിളിച്ച നമ്പരില്‍ ബന്ധപ്പെട്ടപ്പൊള്‍ ആളിനെ പെട്ടെന്ന് തിരിച്ചറിയാനായി. കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ പയ്യന്റെ അമ്മയുടെ 3 മിസ് കോള്‍ വേദനയുണ്ടാക്കി. ഇങ്ങേ തലയ്ക്കു ഫോണെടുക്കാന്‍ മകന്‍ ഇല്ലെന്ന് അമ്മ അറിയുന്നില്ലല്ലോ.

പയ്യന്റെ ജ്യേഷ്ഠനും അമ്മാവനും , ഇളയച്ചനും ഇന്നലെ വൈകിട്ടോടെ ജില്ലാ ആശുപത്രിയില്‍ എത്തി. അന്യ നാട്ടില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വന്ന ബന്ധുക്കള്‍ക്ക് ഒരു തുണയായി ഇന്നലെ വൈകിട്ട് എത്തിയത് മുതല്‍ ആവശ്യമായ എല്ലാ സഹായ സഹകരണവുമായി നന്മമരം കാഞ്ഞങ്ങാട് പ്രവര്‍ത്തകര്‍ കൂടെ ഉണ്ടായിരുന്നു. രാവിലെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഉച്ചയോടേ മൃതദേഹം നാട്ടിലെക്ക് കൊണ്ട് പോയി. ട്രെയിനില്‍ ഡോറിനടുത്തിരുന്ന് കഴിയുന്നതും യാത്ര ചെയ്യാതിരിക്കുക. മറ്റൊരിടത്തും ഇരിപ്പിടമില്ലെങ്കില്‍ പോലും ഈ ഇരുപ്പ് ഒഴിവാക്കണം. ട്രെയിനിന്റെ വേഗതയും കാറ്റും മൂലം വളരെ വേഗം കണ്ണുകളില്‍ ആലസ്യം പടരും. പാളങ്ങളില്‍ നിന്ന് മറ്റൊരു പാളങ്ങളിലേക്ക് മാറുമ്പോഴും മറ്റുമുളള ചെറിയ കുലുക്കം മതി കൈകളുടെ പിടി അയയാനും ദുരന്തത്തിലേക്ക് വഴുതി വീഴാനും. ചിലപ്പോള്‍ ട്രെയിന്‍ വേഗത കൂടുമ്പോള്‍ വാതില്‍ അതിശക്തിയോടെ അടയും. എത്ര സൂക്ഷിച്ചിരുന്നാലും അപകട സാധ്യത ഏറെയാണ്.

ആദരാഞ്ജലികള്‍ പ്രിയ സഹോദരാ..

ഹരി നോര്‍ത്ത് കോട്ടച്ചേരി

മാതാപിതാക്കളടക്കം കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ 19കാരന്‍ അറസ്റ്റില്‍. ബംഗാള്‍ മാള്‍ഡ സ്വദേശിയായ ആസിഫ് മുഹമ്മദാണ് അറസ്റ്റിലായത്. ക്രൂരത വെളിപ്പെടുത്തിയ ഇവരുടെ സഹോദരന്‍ ആരിഫിന്റെ (21) പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയുമാണ് ആസിഫ് കൊലപ്പെടുത്തിയത്.

സഹോദരന്റെ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് ആരിഫ് പോലീസിന്റെ സഹായം തേടിയത്. ഭയം കാരണമാണ് ഇക്കാര്യം നേരത്തെ പോലീസില്‍ അറിയിക്കാതിരുന്നതെന്നും ആരിഫ് മൊഴി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 28-നാണ് ആസിഫ് കുടുംബത്തിലെ നാലു പേരെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് ആരിഫ് പരാതിയില്‍ വ്യക്തമാക്കുന്നു.

വീടിനോട് ചേര്‍ന്ന ഗോഡൗണിലാണ് നാലുപേരെയും ആസിഫ് കുഴിച്ചിട്ടത്. ഇരുവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് പരിശോധന നടത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചു. ആസിഫ് തന്നെ കൊല്ലാന്‍ ശ്രമിച്ചതോടെയാണ് താന്‍ പോലീസില്‍ പരാതി നല്‍കിയതെന്ന് ആരിഫ് വെളിപ്പെടുത്തി.

കൊല്ലപ്പെട്ട നാലു പേരെയും ഏതാനും മാസങ്ങളായി തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് അയല്‍ക്കാരും പറയുന്നത്. ഇവരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവരെല്ലാം കൊല്‍ക്കത്തയില്‍ പുതുതായി വാങ്ങിയ ഫ്‌ളാറ്റില്‍ താമസിക്കാന്‍ പോയെന്നായിരുന്നു ആസിഫ് പറഞ്ഞു ധരിപ്പിച്ചിരുന്നത്. നേരത്തെ പത്താം ക്ലാസ് പരീക്ഷ വിജയിച്ചതിന് പിന്നാലെ ആസിഫ് വീട് വിട്ടിറങ്ങിപ്പോയ സംഭവമുണ്ടായിട്ടുണ്ടെന്നും അയല്‍ക്കാര്‍ പറഞ്ഞു.

മാതാപിതാക്കള്‍ ലാപ്‌ടോപ്പ് വാങ്ങി നല്‍കാത്തതിനാലാണ് ആസിഫ് അന്ന് വീട് വിട്ടിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയ ശേഷം മാതാപിതാക്കള്‍ വിലകൂടിയ ലാപ്‌ടോപ്പ് വാങ്ങി നല്‍കിയിരുന്നു. ഇതിനൊപ്പം മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങളും ഇയാളുടെ കൈവശമുണ്ടായിരുന്നു. താന്‍ ഒരു ആപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നും അതിലൂടെ വലിയ പണക്കാരനാകുമെന്നും ആസിഫ് നേരത്തെ മാതാപിതാക്കളോട് പറഞ്ഞിരുന്നു.

നഗ്നദൃശ്യങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയതിനെതിരെ പരാതി നൽകിയ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്കായി അന്വേഷണം ശക്തമാക്കി പനങ്ങാട് പൊലീസ്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ ശിൽപി ഗാർഡനിൽ താമസിച്ചിരുന്ന നിലമ്പൂർ സ്വദേശി കെ.വി. വിപിനെയാണ് പൊലീസ് തിരയുന്നത്.

ഇയാൾക്കെതിരെ പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് മേയ് എട്ടിനു ഫോർട്ടു കൊച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇവിടെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തുകയും തുടരന്വേഷണത്തിനായി കുറ്റകൃത്യം നടന്ന സ്റ്റേഷൻ പരിധിയായ പനങ്ങാട് പൊലീസിനു കേസ് കൈമാറുകയുമായിരുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്യാനായില്ലെന്ന് പൊലീസ് പറയുന്നു. ഇയാൾ കോട്ടയത്തുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കാനാണ് തീരുമാനമെന്ന് പനങ്ങാട് സിഐ പറഞ്ഞു. അതേസമയം, പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതെ ബോട്ടിം പോലെയുള്ള ആപ്പുകൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്

കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ഡേറ്റിങ് ആപ്് വഴിയാണ് വിവാഹബന്ധം വേർപെടുത്തിയ യുവതി വിപിനെ പരിചയപ്പെടുന്നത്. തുടർന്നു സിനിമയിൽ ചിലരെ പരിയപ്പെടുത്തി നൽകാമെന്നു വാഗ്ദാനം നൽകി കൊച്ചിയിലെ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. ശേഷം യുവതിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ വീണ്ടും കൊച്ചിയിൽ എത്താൻ‍ ആവശ്യപ്പെട്ടതിനെ തുടർന്ന് വൈറ്റില മെട്രോ സ്റ്റേഷനു സമീപം വന്ന യുവതിയെ അവിടെനിന്നു കാറിൽ കയറ്റിക്കൊണ്ടു ഹോട്ടൽ മുറിയിൽ പോയി ഭീഷണിപ്പെടുത്തി ശാരീരികമായി ദുരുപയോഗം ചെയ്തു. ‘ഇത്രയും പ്രായമായ നിനക്ക് ഇനി എന്തു നഷ്ടപ്പെടാനാണ്, പുറത്തു പറഞ്ഞാൽ നിനക്കു തന്നെയാണ് നഷ്ടം’ എന്നു പറഞ്ഞായിരുന്നു ആക്രമണം. ഇതിനിടെ യുവതിയുടെ കൊലുസ് കൈവശപ്പെടുത്തുകയും ചെയ്തു. വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യുകയാണെന്നു പറഞ്ഞെങ്കിലും ചെയ്തില്ല. ആവശ്യം കഴിഞ്ഞു കാറിൽ കയറ്റി റോഡിൽ ഇറക്കി വിട്ടു.

വീണ്ടും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്നതു പതിവാക്കി. ജോലി ചെയ്യുന്ന സ്ഥലത്തും താമസിക്കുന്ന ഇടങ്ങളിലുമെല്ലാം എത്തി പണം തട്ടുകയായിരുന്നു പതിവ്. ഇതോടെ പരാതി നൽകാൻ തീരുമാനിച്ചു. തുടർന്ന് വക്കീലിനെ ഉപയോഗിച്ച് ഇയാളെ ബന്ധപ്പെട്ട് പരാതി നൽകുകയാണെന്ന് അറിയിച്ചു. എന്നാൽ, പ്രശ്നം പറഞ്ഞു തീർക്കാമെന്നും കൊലുസിന്റെ പണം നൽകാമെന്നും പറഞ്ഞ് കൊച്ചിയിലെത്തി രണ്ടു പേരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിൽ പ്രശ്നം തീർത്ത് കരാറുണ്ടാക്കി. എന്നാൽ കരാറിന്റെ കോപ്പി നൽകാതെ ഇയാൾ കടന്നു കളഞ്ഞു. ഇതിനിടെ വീണ്ടും ഇന്റർനെറ്റ് കോളിലൂടെ ഭീഷണിപ്പെടുത്തി

ഇന്ത്യയിൽനിന്നുള്ളതല്ലാത്ത നമ്പരിൽനിന്നു ഫോണിൽ വിളിച്ചായിരുന്നു ഭീഷണി. വിപിന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും ഒരു അപകടം എന്നപോലെ കൊന്നു കളയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. മുഖത്ത് ആസിഡൊഴിച്ചു കൊല്ലുമെന്നും പറഞ്ഞു. ഇതോടെയാണ് പരാതി നൽകുന്നത്. പൊലീസ് ശരീര പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയുമെല്ലാം ചെയ്തെങ്കിലും പ്രതിയെ പിടികൂടുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്.

അതേസമയം, ഇത്തരത്തിലുള്ള പീഡനക്കേസ് പരാതികൾ ലഭിക്കുന്നതു വർധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതിമാസം കൊച്ചി സിറ്റി പരിധിയിൽ മാത്രം പത്തു കേസെങ്കിലും റിപ്പോർട്ടു ചെയ്യുന്നുണ്ടെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ വെളിപ്പെടുത്തൽ. സമാനമായ കേസുകളിൽ അടിയന്തര തുടർനടപടിയുണ്ടാകണമെന്നാണ് നിർദേശം.

എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കേസന്വേഷണത്തിനു പൊലീസ് കടുത്ത വെല്ലുവിളിയാണു നേരിടുന്നത്. മറൈൻഡ്രൈവിൽ യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം രണ്ടു മാസം വരെ വൈകിപ്പിച്ച സംഭവത്തിൽ കടുത്ത നാണക്കേടാണ് കൊച്ചി പൊലീസിനുണ്ടായത്. ഇതോടെയാണ് ലൈംഗിക പീഡനക്കേസുകളിൽ അന്വേഷണം ശക്തമാക്കണമെന്നു എസ്എച്ച്ഒമാർക്കു പൊലീസ് നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ലഭിച്ച സമാന പരാതിയിൽ അടിയന്തര നടപടി സ്വീകരിച്ച് പ്രതിയെ പിടികൂടിയതു വാർത്തയായിരുന്നു.

പ്രണയം നിരസിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് വീട്ടില്‍അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീഷ് എന്ന 21കാരനാണ് 21കാരിയായ ദൃശ്യയെ വീട്ടില്‍ കയറി ദാരുണമായി കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച അനുജത്തി ദേവശ്രീക്കും കുത്തേറ്റിരുന്നു. ജീവിതമാര്‍ഗമായ കട കത്തിയമര്‍ന്നതിന്റെ നടുക്കംമാറാതെ നില്‍ക്കവെയാണ് മൂത്തമകളുടെ അതിദാരുണ വിയോഗവും. ഇതോടെ കുടുംബത്തെ സാരമായി തളര്‍ത്തി.

കൊല്ലപ്പെട്ട ദൃശ്യയുടെ വീടിനു സമീപത്തുതന്നെയാണ് അച്ഛന്‍ ബാലചന്ദ്രന്റെ തറവാടും സഹോദരങ്ങളുടെ വീടുകളും. പെരിന്തല്‍മണ്ണയിലെ കത്തിയ കടയിലേക്കു രാവിലെ നേരത്തെ ബാലചന്ദ്രനും അനുജനും പോയി. അമ്മ ദീപയും ദൃശ്യയും അനുജത്തി ദേവശ്രീയുമാണ് വീട്ടിലുണ്ടായിരുന്നത്. എട്ടുമണിയോടെ ദൃശ്യയുടെ കരച്ചില്‍ കേട്ടു മുകളിലെ നിലയിലുണ്ടായിരുന്ന ദേവശ്രീ ഓടിയെത്തുകയായിരുന്നു. ചേച്ചിയെ കുത്തുന്നതുകണ്ടു ദേവശ്രീ നിലവിളിച്ചു. ഇതുകേട്ട് അമ്മയും ഓടിയെത്തി തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രതി വിനീഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ദേവശ്രീക്ക് നെഞ്ചില്‍ കുത്തേറ്റിരുന്നു.

അടുത്ത വീട്ടില്‍നിന്നു ബാലചന്ദ്രന്റെ ജ്യേഷ്ഠന്‍ മധുസൂദനന്‍ എത്തിയപ്പോഴേക്കും വിനീഷ് രക്ഷപ്പെട്ടു. തന്റെ നെഞ്ചത്തുകുത്തിയെന്നും ചേച്ചി കുത്തേറ്റു ഹാളില്‍ കിടക്കുന്നതായും ദേവശ്രീ പറഞ്ഞു. കുത്തേറ്റു ചോരയില്‍ കുളിച്ച ദൃശ്യ അമ്മ ദീപയുടെ മടിയില്‍ക്കിടക്കുന്നതാണ് അകത്തേക്കുചെന്നപ്പോള്‍ കണ്ടത്. ഉടന്‍ കാറില്‍ ഇരുവരെയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെത്തിച്ചു. യാത്രമധ്യേയാണു വിനീഷാണു കുത്തിയതെന്നു ദേവശ്രീ വെളിപ്പെടുത്തിയത്. ഇതോടെ വിനീഷ് പ്രദേശത്തുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. പാലത്തോളിലെ ഓട്ടോയില്‍ രക്ഷപ്പെട്ട വിവരം അറിഞ്ഞതും ഡ്രൈവര്‍ക്കു വിവരം നല്‍കി പ്രതിയെ പോലീസ് സ്റ്റേഷനിലെത്തിക്കാനും സാധിച്ചു.

തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവരുമെന്ന് അറിഞ്ഞി ദൃശ്യയുടെ വീടിന് സമീപം നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയിൽ നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ എത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുമ്പോൾ ഒരു ചെരുപ്പ് വീട്ടിൽ ഉപേക്ഷിച്ചിരുന്നതായി വിനീഷ് ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു. ഇത് പോലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതിയും വീട്ടിലേക്ക് കയറിയതുമെല്ലാം വിനീഷ് പോലീസിനോട് വിശദീകരിച്ചു.

ദൃശ്യയുടെ വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിൽ ഒരു മണിക്കൂറോളം ഒളിച്ചിരുന്നതിന് ശേഷമാണ് വിനീഷ് അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക് കയറിയതെന്ന് പോലീസിനോട് പറഞ്ഞു. അടുക്കളയിൽ നിന്ന് കത്തിയും കൈക്കലാക്കി. പിന്നീട് വീടിന്റെ മുകൾ നിലയിലേക്ക് പോയി. അവിടേക്ക് ദൃശ്യ വരുന്നത് കാത്തിരുന്നു. എന്നാൽ താഴെയായിരുന്നു ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നതിന് ശേഷം ആക്രമിക്കാനായി തയ്യാറെടുക്കുമ്പോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് കടന്നുവന്നത്. ഇതോടെ ദേവശ്രീയെ ആക്രമിച്ചു. പിന്നീടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത്.

വീട്ടിൽ നിന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു. പിന്നീട് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു. പ്രതി ധരിച്ച മാസ്‌കും ദൃശ്യയുടെ പിതാവിന്റെ കടയായ സികെ സ്റ്റോർസ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനു സമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നൽകിയിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോൾ പോലീസ്. ദൃശ്യയെ കുത്തി കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. വീട്ടിലെ തെളിവെടുപ്പിന് ശേഷം ദൃശ്യയുടെ പിതാവിന്റെ കടയിലേക്കും തെളിവെടുപ്പിനായി വിനീഷിനെ കൊണ്ടുപോയി.

കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദന ശ്രമം, തീവെപ്പ് എന്നീ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു.

ദൃശ്യയുടെ സമീപവാസികളിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ രാവിലെ ഏഴ് മണിയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. വീട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏഥൻസ് : ഭാര്യ കരോലിൻ ക്രൗച്ചിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി ഭർത്താവ് ബേബിസ് അനാഗ്നോസ്റ്റോപൗലോസ്. മെയ് 11 നാണ് ഏഥൻസിന് സമീപമുള്ള വീട്ടിൽ വച്ച് കരോലിൻ കൊല്ലപ്പെട്ടത്. സ് മാർട്ട് വാച്ച് ഡാറ്റ കണ്ടെത്തിയതിനെത്തുടർന്ന് 20 കാരിയായ ബ്രിട്ടീഷ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി ഹെലികോപ്റ്റർ പൈലറ്റ് ആയ ബേബിസ് വെളിപ്പെടുത്തി. തങ്ങളുടെ കുഞ്ഞിനേയും കൂട്ടി വീടുപേക്ഷിച്ചു പോകുമെന്ന് കരോലിൻ പറഞ്ഞതായും ഇതാണ് കൊല നടത്താനുണ്ടായ പ്രധാന കാരണമെന്നും ഭർത്താവ് തുറന്നു പറഞ്ഞു. ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് സത്യകഥ പുറത്തുവന്നത്. പ്രാഥമിക അന്വേഷണത്തിൽ, കവർച്ചാ സംഘമാണ് കരോലിനെ കൊലപ്പെടുത്തിയതെന്ന് ബേബിസ് പറഞ്ഞിരുന്നു. എന്നാൽ സ്മാർട്ട്‌ വാച്ച് ഡാറ്റാ പരിശോധിച്ചപ്പോഴാണ് കരോലിൻ ആ സമയത്ത് മരിച്ചിട്ടില്ലായിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്.

“ആ രാത്രി ഞങ്ങൾ വഴക്കിടുകയായിരുന്നു. ഒരു ഘട്ടത്തിൽ അവൾ കുട്ടിയെ തൊട്ടിലിലേക്ക് വലിച്ചെറിഞ്ഞു വീട് വിട്ട് പോകുകയാണെന്ന് ഭീഷണിപ്പെടുത്തി. എനിക്ക് ദേഷ്യം വന്നു. തലയണ ഉപയോഗിച്ച് ഞാൻ ശ്വാസം മുട്ടിച്ചു.” കുറ്റസമ്മതം നടത്തി ഭർത്താവ് ബേബിസ് ഇപ്രകാരം പറഞ്ഞു. ഗ്രീക്ക് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു: ‘2021 മെയ് 11 ന് ഗ്ലൈക്ക നെറയിൽ നടന്ന നരഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിൽ 33 കാരനായ ഭർത്താവാണ് കുറ്റവാളിയെന്ന് കണ്ടെത്തിയിരിക്കുന്നു. ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുകയാണെന്ന് മുതിർന്ന അന്വേഷകർ പറഞ്ഞു.

എന്നാൽ, അതിരാവിലെ തന്നെ വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്ന് കവർച്ചക്കാർ തന്നെ കെട്ടിയിട്ടതായും കുട്ടിയുടെ തലയിൽ തോക്ക് ചൂണ്ടി ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതായും തുടർന്ന് 10,000 ഡോളർ പണവും 30,000 ഡോളറിന്റെ ആഭരണങ്ങളുമായി രക്ഷപ്പെട്ടുവെന്നും അനാഗ്നോസ്റ്റോപൗലോസ് പോലീസിനോട് പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞിരുന്നു. എന്നാൽ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ ദമ്പതികൾ തമ്മിൽ കലഹിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ ഇപ്പോൾ വെളിപ്പെടുത്തി. ലിവർപൂളിൽ ഹെലികോപ്റ്റർ പൈലറ്റായി പരിശീലനം നേടിയ അനാഗ്നോസ്റ്റോപൗലോസ്, 2018 മെയ് മാസത്തിൽ ക്രൗച്ചിനെ വിവാഹം കഴിച്ചു. കഴിഞ്ഞ വർഷം ജൂണിൽ കരോലിൻ അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. സത്യകഥ പുറത്തുവന്നത്തോടെ ഒരു മാസം നീണ്ടുനിന്ന അന്വേഷണത്തിനും അവസാനമായി.

സൗദിയിലെ അല്‍ഹസയില്‍ മലയാളി കുത്തേറ്റു മരിച്ചു. കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് മരിച്ചത്. പാല്‍ വിതരണ കമ്പനിയില്‍ വാന്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലിചെയ്തിരുന്ന ഘാന സ്വദേശിയും സനലുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം അല്‍ ഹസ മോര്‍ച്ചറിയിലേക്ക് മാറ്റി.

അതിനിടെ സംഭവത്തിൽ പ്രതിയെന്നു കരുതപ്പെടുന്ന ഘാന സ്വദേശിയും മരിച്ചു. കഴുത്തിനേറ്റ സാരമായ മുറിവോടെ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ബുധനാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം. വിവാഹത്തിനായി നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് സനൽ കത്തിക്ക് ഇരയായത്.

ഒരു വർഷം മുൻപു മാത്രം അൽ ഹസയിലെ ബ്രാഞ്ചിൽ ജോലിക്കെത്തിയ ഘാന സ്വദേശി പൊതുവെ പരുക്കൻ പ്രകൃതക്കാരനായിരുന്നെന്ന് സനലിന്റെ സുഹൃത്തുക്കൾ പറയുന്നു. ശഅബയിലെ ഒരു കടയിൽ പാൽ വിതരണത്തിന് എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി ദൃസാക്ഷികൾ പറയുന്നു. നിരവധി സാമൂഹിക സഹായ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു സനൽ. പത്തു വർഷമായി അൽ ഹ‍സയിലുണ്ട്.

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയ പ്രതിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നാട്ടുകാര്‍. കൊല്ലപ്പെട്ട ദൃശ്യയുടെ പിതാവ് ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തല്‍മണ്ണയിലെ കളിപ്പാട്ട കടയില്‍ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. ഇതിന് പിന്നിലും പ്രതിയായ വിനീഷ് വിനോദാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കടകത്തിച്ച് ശ്രദ്ധതിരിച്ചുവിട്ട് നടത്തിയ കൊലയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21)യെ പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദ് (21) ഇന്ന് രാവിലെയാണ് കുത്തികൊലപ്പെടുത്തിയത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീ (13)യ്ക്കും പരുക്കേല്‍ക്കുകയായിരുന്നു. ദൃശ്യയുടെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടിയെ വിനീഷ് വീട്ടില്‍ കയറി കുത്തിയത്.

അതേസമയം കൊലപാതകം നടത്തിയത് പ്രതി വിനീഷ് തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുന്‍പ് പ്രതിയെ താക്കീത് ചെയ്തിരുന്നുവെന്നും മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു.കസ്റ്റഡിയിലെടുത്ത വിനീഷിനെ ചോദ്യം ചെയ്യുകയാണ്.

പ്ലസ്ടുവില്‍ ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ്. എല്‍എല്‍ബി വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ദൃശ്യ. പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ നില ഗുരുതരമാണെന്നും നെഞ്ചിലും കയ്യിലും കുത്തേറ്റി ട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പെ​രിന്ത​ൽ​മ​ണ്ണ​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ യു​വാ​വ് യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു. ഏ​ലം​കു​ളം കു​ന്ന​ക്കാ​ട് ബാ​ല​ച​ന്ദ്ര​ന്‍റെ മ​ക​ൾ ദൃ​ശ്യ (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി കു​ണ്ടു​പ​റ​മ്പ് സ്വ​ദേ​ശി വി​നീ​ഷി​നെ (21) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ആ​ക്ര​മ​ണ​ത്തി​ൽ ദൃ​ശ്യ​യു​ടെ സ​ഹോ​ദ​രി ദേ​വ​ശ്രീ​ക്ക് (13) ഗു​രു​ത​ര പ​രി​ക്കേ​റ്റു. കു​ട്ടി​യെ പെ​രിന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രേ​മ​നൈ​രാ​ശ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ബുധനാഴ്ച രാ​ത്രി​യി​ൽ ബാ​ല​ച​ന്ദ്ര​ന്‍റെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ചെ​രു​പ്പ്-​ബാ​ഗ് ക​ട ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ബാ​ല​ച​ന്ദ്ര​ൻ ഇ​വി​ടേ​ക്കു​പോ​യി​രു​ന്നു. ബാ​ല​ച​ന്ദ്ര​ൻ വീ​ട്ടി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ വി​നീ​ഷ് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ ദൃ​ശ്യ​യു​ടെ അ​മ്മ കു​ളി​മു​റി​യി​ലാ​യി​രു​ന്നു. വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്നു​ക​യ​റി​യ വിനീ​ഷ് ദൃ​ശ്യ​യെ കു​ത്തി​വീ​ഴ്ത്തി. ത​ട​യാ​ൻ എ​ത്തി​യ ദേ​വ​ശ്രീ​ക്കും കു​ത്തേ​റ്റു. ഇ​തി​നു ശേ​ഷം വി​നീ​ഷ് പു​റ​ത്തി​റ​ങ്ങി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഓ​ട്ടോ ഡ്രൈ​വ​റു​ടെ ഇ​ട​പെ​ട​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്. ദൃ​ശ്യ​യു​ടെ വീ​ടി​നു സ​മീ​പ​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ​നി​ന്നും ഓ​ട്ടോ​യി​ൽ ക​യ​റി ര​ക്ഷ​പെ​ടാ​നാ​ണ് വി​നീ​ഷ് ശ്ര​മി​ച്ച​ത്.

ഓ​ട്ടോ​യി​ൽ ക​യ​റി​യ വി​നീ​ഷ് ആ​ശു​പ​ത്രി​യി​ലേ​ക്കു​പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ സം​ഭ​വം അ​റി​ഞ്ഞ നാ​ട്ടു​കാ​ർ ഓ​ട്ടോ ഡ്രൈ​വ​റെ മൊ​ബൈ​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും വി​വ​രം കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തോ​ടെ ഓ​ട്ടോ ഡ്രൈ​വ​ർ വി​നീ​ഷു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കു​തി​ച്ചു. സ്റ്റേ​ഷ​നി​ലെ​ത്തി ഇ​യാ​ളെ കൈ​മാ​റു​ക​യും ചെ​യ്തു.

ബാ​ല​ച​ന്ദ്ര​ന്‍റെ ക​ട ക​ത്തി​ച്ച​ത് വി​നീ​ഷ് ആ​യി​രി​ക്കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ബാ​ല​ച​ന്ദ്ര​നെ വീ​ട്ടി​ൽ​നി​ന്നും മാ​റ്റാ​ൻ പ്ര​തി ന​ട​ത്തി​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. പ്ര​തി ചി​ല സ​മ​യ​ങ്ങ​ളി​ൽ മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) യാണ് ഇന്നു പുലർച്ചെ മരിച്ചത്. മേയ് 15ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് വീണു നാദിറക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്.

അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരുക്കേറ്റത്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും മാരകമായി ക്ഷതമേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം.

ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. സംഭവത്തിൽ ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.

സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ. കി​ഴു​വി​ലം പ​ന്ത​ല​ക്കോ​ട് പാ​റ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​കാ​ന്ത് എ​സ്. നാ​യ​ർ (47)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ 12 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഒ​രു യു​വാ​വ് ശ​ല്യം ചെ​യ്യു​ന്ന​തി​ന്‍റെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ലാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​യു​ന്ന​ത്.

ശ്രീ​കാ​ന്ത് വ​ണ്ട​ർ ബോ​യ് എ​ന്ന സി​നി​മ​യും നി​ര​വ​ധി ഹ്ര​സ്വ ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

Copyright © . All rights reserved
➤