Crime

ലണ്ടനിലെ സൗത്താളിൽ മലയാളിയായ അറുപത്തിരണ്ടുകാരൻ തദ്ദേശീയരായ യുവാക്കളുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയും വർഷങ്ങളായി ലണ്ടൻ സൗത്താളിൽ കുടുംബമായി താമസിക്കുകയും ചെയ്യുന്ന ജെറാള്‍ഡ് നെറ്റോയാണ് ശനിയാഴ്ച രാത്രി സൗത്താളിന് സമീപം ഹാന്‍വെല്ലിൽ വെച്ച് നടന്ന അക്രമത്തിനെ തുടർന്ന് മരിച്ചത്.

റോഡരികില്‍ മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയ ജെറാള്‍ഡിനെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചതും ഒടുവിൽ കത്തിക്കുത്ത് നടത്തിയതുമാണ് മരണത്തിലേക്ക് നയിച്ചത്. നീണ്ട 40 ലേറെ വർഷത്തെ ബ്രിട്ടീഷ് ജീവിതാനുഭവമുള്ള ജെറാൾഡ് എന്ന 62കാരൻ പബ്ബിൽ പോകുന്ന ശീലമുള്ള വ്യക്തിയുമാണ്.എന്നാൽ ഇത്രയും കാലം ഒരാപകടവും കൂടാതെ ലണ്ടനിൽ ജീവിച്ചിട്ടുള്ള ജെറാൾഡിനു തനിക്കു നല്ല പരിചയമുള്ള സ്ഥലത്തു തന്നെ ചെറുപ്പക്കാരുടെ മർദ്ദനവും ക്രൂരമായ ആക്രമണവും നേരിടേണ്ടി വന്നു എന്നത് ബ്രിട്ടനിലെ, പ്രത്യേകിച്ച് ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ രാത്രികാല ജീവിതം അത്യന്തം അപകടം നിറഞ്ഞതാണ് എന്നോർമ്മിപ്പിക്കുകയാണ്.

ജെറാള്‍ഡിനെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു. ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു. ഹാന്‍വെല്ലിലെ ഉക്‌സ്ബ്രിഡ്ജ് റോഡില്‍ നിന്നാണ് പൊലീസ് ഞായറാഴ്ച വെളുപ്പിനെ ജെറാള്‍ഡിനെ കണ്ടെത്തുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ ഈ മേഖലയിൽ അക്രമ സംഭവങ്ങള്‍ പതിവായതിനാല്‍ പട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിലാണ് അവശനിലയിലായ ജെറാള്‍ഡിനെ കണ്ടെത്തിയത്. തുടര്‍ന്ന് റോഡുകള്‍ അടച്ചു പട്രോളിംഗ് നടത്തിയ പൊലീസ് ടീം അതിവേഗം സംഭവത്തില്‍ കുറ്റക്കാരെന്നു കരുതുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിനിടെ നെറ്റോയുടെ മരണകാരണം നെഞ്ചില്‍ ആഴത്തില്‍ ഏറ്റ മുറിവാണെന്നു സ്ഥിരീകരണം. യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതും ഒടുവില്‍ കുത്തേറ്റതുമാണ് മരണത്തിലേക്ക് നയിച്ചത്. കൊലയാളി എന്ന് സംശയിക്കുന്ന പതിനാറുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 20കാരനായ യുവാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജെറാള്‍ഡുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂവരും പൊടുന്നനെ അക്രമാസക്തരാവുക ആയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ലണ്ടനിലെ കുപ്രസിദ്ധമായ കത്തിക്കുത്ത് കേസിൽ ഓരോ വർഷവും അനേകമാളുകൾ കൊലപ്പെടുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മലയാളി കൊലക്കത്തിക്ക് ഇരയാകുന്നത് എന്ന് കരുതപ്പെടുന്നു.കുത്തേറ്റു വീണ ജെറാൾഡിന്റെ നില ഗുരുതരമാണെന്ന് മനസിലാക്കിയ പ്രതികൾ പ്രദേശത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സഹായാഭ്യർത്ഥന കേട്ട് പാഞ്ഞെത്തിയ മെട്രോപൊളിറ്റൻ പൊലീസ് പ്രദേശമാകെ സീൽ ചെയ്തു വളഞ്ഞതോടെ രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമം പാളുക ആയിരുന്നു.

സംഭവം നടന്നു മിനിട്ടുകൾക്കകം പ്രതികൾ എന്ന് സംശയിക്കുവരെ പൊലീസ് പിടികൂടിയിരുന്നെങ്കിലും ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിനായി പിറ്റേന്ന് വൈകുന്നേരം വരെ സംഭവം നടന്ന റോഡ് അടച്ചിട്ടിരിക്കുക ആയിരുന്നു. പ്രദേശത്തെ ഏറ്റവും തിരക്കുള്ള റോഡ് ആയിരുന്നെങ്കിലും ഞായറാഴ്ച ആയതിനാൽ അടച്ചിട്ട റോഡുകൾ മൂലം പൊതുജനത്തിന് കാര്യമായ തടസവുമുണ്ടായില്ല.

അതിനിടെ അറസ്റ്റിൽ ആയ പതിനാറുകാരൻ കുറ്റബോധത്തിന്റെ ചെറുലാഞ്ചന പോലും ഇല്ലാതെയാണ് ഇയാൾ കോടതിയിൽ നിന്നതും. ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ പദവിയിൽ ഉള്ള ബ്രെയിൻ ഹൊവിക്കാന് കേസ് അന്വേഷണ ചുമതല. അതിനിടെ അടുത്തകാലത്തായി മലയാളി യുവതീ യുവാക്കൾ ആഘോഷങ്ങൾക്ക് വേണ്ടി പബുകളെ ആശ്രയിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ ക്രൈം റേറ്റ് ഉയർത്തി നിർത്തുന്നതിൽ പബുകൾ എത്രമാത്രം, വിഹിതം നൽകുന്നുണ്ട് എന്നത് പ്രത്യേകം ഓർത്തിരിക്കേണ്ട വസ്തുതയുമാണ്.

യുകെയിൽ എത്തിയ സന്തോഷം പ്രകടിപ്പിക്കാൻ ഫ്രഷേഴ്‌സ് പാർട്ടി സംഘടിപ്പിക്കുന്ന ചെറുപ്പക്കാരും വിദ്യാർത്ഥികളും അമിതമായി മദ്യപിച്ചു പ്രശ്നമുണ്ടാക്കിയ ഒട്ടേറെ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു പാർട്ടിക്കൊടുവിലാണ് ഷെഫീൽഡിൽ മലയാളി വിദ്യാർത്ഥിക്ക് സെക്യൂരിറ്റി ജീവനക്കാരന്റ മുഖം നോക്കിയുള്ള ഇടികിട്ടിയതും.

ഇതേതുടർന്ന് വിദ്യാർത്ഥിയുടെ മനുഷ്യാവകാശം സംബന്ധിച്ച ചോദ്യം ഉയർത്തി മലയാളി സമൂഹം സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞു വാക്പയറ്റ് നടത്തിയതും അടുത്തകാലത്ത് തന്നെയാണ്. യുകെ ജീവിതത്തിലെ അപകടക്കെണികൾ ശരിക്കും തിരിച്ചറിയാതെ ഒട്ടേറെ ചെറുപ്പക്കാരാണ് ഇതിനകം നിയമ നടപടികൾ നേരിടുന്നതും.

തിരുവനന്തപുരത്ത് 17കാരന്റെ മരണത്തില്‍ സുഹൃത്തുക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മാതാവ് രംഗത്ത്. പെരുമാതുറയില്‍ ഇര്‍ഫാന്റെ മരണത്തില്‍ ഉമ്മ റജിലയാണ് പരാതിയുമായി രംഗത്തെത്തിയത്.

സുഹൃത്തുക്കള്‍ എന്തോ മണപ്പിച്ചു എന്നും അതിന് ശേഷമാണ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും മകന്‍ പറഞ്ഞതായി റജില പറയുന്നു. മകന് അമിത അളവില്‍ മയക്കുമരുന്നു നല്‍കിയെന്നാണ് ഉമ്മ റജിലയുടെ പരാതി.ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.

ഒരു സുഹൃത്താണ് ഇര്‍ഫാനെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ട് പോയതെന്ന് ഉമ്മ വ്യക്തമാക്കി. ഒരു മണിക്കൂറിന് ശേഷം വൈകീട്ട് ഏഴുമണിയോടെ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞെന്നും റജിലയുടെ പരാതിയില്‍ പറയുന്നു.

മകന്‍ അവശനായാണ് വീട്ടിലെത്തിയത്. പിന്നാലെ ഇര്‍ഫാന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു, ശക്തമായ ഛര്‍ദ്ദിയുമുണ്ടായി. ഇതോടെ മകനെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് മടക്കി അയച്ചു. വീട്ടില്‍ എത്തിയെങ്കിലും ഇര്ഫാന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴേക്കും ഇര്ഫാന്‍ മരിച്ചു. മകന്റെ മരണത്തിന് കാരണമെന്താണെന്ന് അറിയണമെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഉമ്മ റജില ആവശ്യപ്പെട്ടു.

ഇടുക്കി കാഞ്ചിയാറിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്പി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാര്‍ വട്ടമുകുളേല്‍ വിജേഷിന്റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ ജഡം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. പിന്നാലെ ഭര്‍ത്താവ് വിജേഷിനെ കാണാതാകുകയും ചെയ്തു. അനുമോളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് പൊലീസ്. വിജേഷിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഡിവൈഎസ്പി പറഞ്ഞു.

ജഡം പൂര്‍ണമായി അഴുകിയതിനാല്‍ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന വിജേഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജമാണെന്നും പൊലീസ് പറഞ്ഞു. ഇടുക്കി സബ്കലക്ടര്‍ അരുണ്‍ എസ്.നായരുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

ഭാര്യ, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഭാര്യയുടെ വീട്ടില്‍ ഇക്കാര്യം വിജേഷ് ഫോണ്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് അനുമോളുടെ മാതാപിതാക്കളായ ജോണും ഫിലോമിനയും വിജേഷിന്റെ പേഴുംകണ്ടത്തെ വീട്ടിലെത്തി. മകളെ കുറിച്ച് തിരക്കുന്നതിനിടെ കിടപ്പുമുറിയിലേക്ക് ഇവരെ കയറ്റാതിരിക്കാന്‍ വിജേഷ് പരമാവധി ശ്രമിച്ചു. ദമ്പതികളെ തന്ത്രപൂര്‍വം മടക്കി അടച്ച ഇയാള്‍ മകളെയും കൂട്ടി വങ്ങാലൂര്‍ക്കടയിലുള്ള സ്വന്തം വീട്ടിലേക്ക് പോയി. ഇതിനിടെ അനുവിനെ കാണാതായെന്ന് കുടുംബം പൊലീസിലും പരാതി നല്‍കി.

തിങ്കളാഴ്ച വൈകിട്ട് ആയിട്ടും അനുവിനെ കുറിച്ച് മാതാപിതാക്കള്‍ക്ക് വിവരം ലഭിച്ചില്ല. മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ബെല്ലടിച്ചെങ്കിലും ഉടന്‍ കട്ട് ചെയ്തു. ഇതോടെ സംശയം കൂടി. എന്നാല്‍ അനു മരിച്ചെന്ന് ഇവര്‍ കരുതിയിരുന്നില്ല. പിറ്റേന്ന് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ വിവരം തിരക്കിയ ശേഷം അനുവിന്റെ സഹോദരനും മാതാപിതാക്കളും വീണ്ടും വിജേഷിന്റെ വീട്ടിലെത്തി. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തള്ളിത്തുറന്ന് അകത്ത് കേറിയതോടെ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടു. ഇതോടെ സംശയം കൂടുതല്‍ ബലപ്പെട്ടു. വീടിനുള്ളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ കട്ടിലിനടിയിലെ കമ്പിളിയില്‍ ശ്രദ്ധ പതിഞ്ഞ്. പുതപ്പിന്റെ ഒരു ഭാഗം മാറ്റിയതോടെ ഒരു കൈ പുറത്തേക്ക് വന്നു. സംഭവം കണ്ട് ഇവര്‍ ഭയന്ന് നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിക്കൂടി. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ വിജേഷിനെ കാണാനില്ലെന്ന വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചു.

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള സ്വകാര്യ പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. സ്‌കൂളിന്റെ പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്ന അനുമോള്‍ വാര്‍ഷികാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങിയത്. പരിപാടിക്ക് വരാന്‍ ഒരുങ്ങിയിരുന്ന അനുവിനെ കാണാനില്ലെന്ന വാര്‍ത്തയാണ് പിന്നീട് സഹപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. അനുമോളില്ലാതെ വാര്‍ഷികാഘോഷം നടന്നു. എന്നാല്‍ പിന്നീട് പ്രിയപ്പെട്ട അധ്യാപിക മരിച്ചെന്ന വാര്‍ത്തയാണ് സ്‌കൂളില്‍ അറിഞ്ഞത്.

കഴിഞ്ഞ കുറച്ചുനാളുകളായി വിജേഷും അനുമോളും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തക്കം കാരണം അനുമോള്‍ക്ക് ഉള്ളതായി ആര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ സ്‌കൂള്‍ പരിപാടിക്ക് ഒരുങ്ങിയിരുന്ന അനുമോള്‍ ഇറങ്ങിപ്പോയെന്ന വാദം തുടക്കംമുതലേ മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നില്ല. വീട്ടിലെത്തിയപ്പോള്‍ വിചിത്രമായി പെരുമാറിയതും തുടര്‍ന്ന് മകളെ സ്വന്തം വീട്ടിലാക്കി മുങ്ങിയതും വിജേഷിനെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.

ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മുത്തുരാജ് ആണ് അറസ്റ്റിലായത്. പെൺകുട്ടികൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടൺ ഹിൽ സ്‌കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തിയ ഇയാൾ പെൺകുട്ടികളെ നോക്കി ലൈംഗീകാവയവം പുറത്തെടുത്ത് കാണിക്കുകയായിരുന്നു. പെൺകുട്ടികൾ ഉടൻ തന്നെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നടന്‍ ഗിന്നസ് പക്രു വീണ്ടും അച്ഛനായി. തനിക്ക് രണ്ടാമതും പെണ്‍കുഞ്ഞ് പിറന്ന വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മകള്‍ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് പക്രു പങ്കുവച്ചിരിക്കുന്നത്.

ചേച്ചിയമ്മ എന്ന ക്യാപ്ഷനും താരം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നല്‍കിയത്. ഗായത്രിയാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ദീപ്ത കീര്‍ത്തി എന്നാണ് മൂത്ത മകളുടെ പേര്.

നിരവധി പേരാണ് വിശേഷമറിഞ്ഞ് ഗിന്നസ് പക്രുവിനും കുടുംബത്തിനും ആശംസകള്‍ അറിയിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹ വാര്‍ഷികം. 2006ല്‍ ആയിരുന്നു ഇവര്‍ വിവാഹിതരായത്.

അതേസമയം പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് ഗിന്നസ് പക്രു. പ്രഭുദേവ നായകനായ ‘ബഗീര’ ആണ് ഗിന്നസ് പക്രുവിന്റേതായി ഈയിടെ തിയേറ്ററുകളിലെത്തിയത്. അഭിനയം കൂടാതെ സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം സിനിമയില്‍ സജീവമാണ് ഗിന്നസ് പക്രു.

തൃക്കാക്കരയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന നടിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം സ്വദേശിനിയായ അഞ്ജു കൃഷ്ണയാണ് അറസ്റ്റിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസർഗോഡ് സ്വദേശി ഷമീർ പോലീസ് എത്തിയതോടെ ഓടി രക്ഷപെട്ടു. അഞ്ജു കൃഷ്ണയിൽ നിന്ന് മാരക മയക്കുമരുന്നായ എംഎഡിഎംഎ പോലീസ് പിടിച്ചെടുത്തു.

മൂന്ന് വർഷം മുൻപാണ് അഞ്ജു കൃഷ്ണ ഷമീറിനെ പരിചയപ്പെടുന്നത്. തുടർന്ന് ദമ്പതികളാണെന്ന വ്യാജേന തൃക്കാക്കരയിൽ വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്‌ക്വഡ് അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് അഞ്ജു അറസ്റ്റിലായത്. പോലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ട ഷമീറിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.

ബെംഗളൂരുവിൽ നിന്നാണ് മയക്ക് മരുന്ന് എത്തിച്ചിരുന്നതെന്ന് അഞ്ജു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വാടക വീട്ടിലെത്തിക്കുന്ന ലഹരി മരുന്ന് ആവശ്യക്കാർക്ക് അഞ്ജുവാണ് എത്തിച്ചിരുന്നത്. നടിയായതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. ഒരു മാസം മുൻപാണ് തൃക്കാക്കരയിലെ ഉണ്ണിച്ചിറയിൽ ഇവർ വീട് വാടകയ്‌ക്കെടുത്ത്.

ബന്തടുക്കയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബസ് കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബന്തടുക്ക സ്വദശികളായ ബാബു-സുജാത ദമ്പതികളുടെ മകൾ ശരണ്യ (17) നെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പെൺകുട്ടിയുമായി സയഹൃദത്തിലായിരുന്ന ബസ് കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ കിടപ്പ് മുറിയിൽ നിന്നും ലഭിച്ച കുറിപ്പിൽ ബസ് കണ്ടക്ടറെ കുറിച്ച് എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് ജോലിക്ക് പോയി തിരികെയെത്തിയ സുജാത മകളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചുമരിനോട് ചേർന്നുള്ള കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എന്നാൽ കട്ടിലിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ പോലീസ് വീട് പൂട്ടി സീൽ ചെയ്തിരുന്നു.

ശരണ്യയുടെ മുറിയിൽ നിന്നും ലഭിച്ച കുറിപ്പിൽ ബസ് കണ്ടക്ടറാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ചിരിക്കുന്നതായാണ് വിവരം. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചു. ശരണ്യയുടെ മരണത്തിൽ ദുരൂഹത ഉയർന്നിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ തൂങ്ങി മരണമാണെന്ന് വ്യക്തമായി.

കാഞ്ചിയാർ പേഴുംകണ്ടത്ത് യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞു കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച കാണാതായ, പേഴുംകണ്ടം വട്ടമുകളേൽ അനുമോളുടെ(27) മൃതദേഹമാണ് കണ്ടെത്തിയത്. ഭർത്താവ് വിജേഷിനെ കാണാനില്ല. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്കൂളിലെ അധ്യാപികയായ അനുമോൾ 17ന് സ്കൂളിൽ എത്തിയിരുന്നു. സ്കൂളിന്റെ വാർഷികാഘോഷ ഒരുക്കം പൂർത്തിയാക്കി വൈകിട്ടാണു മടങ്ങിയത്.

എന്നാൽ 18ന് അനുമോൾ സ്കൂളിൽ എത്തിയില്ല. അനുമോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കടയിലുള്ള ജോൺ-ഫിലോമിന ദമ്പതികളെ വിജേഷ് ഫോണിൽ വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞ് ഇവർ പേഴുംകണ്ടത്തെ വീട്ടിൽ എത്തിയെങ്കിലും കിടപ്പുമുറിയിലേക്കു കയറ്റാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. മാതാപിതാക്കൾ കട്ടപ്പന പൊലീസ് സ്‌റ്റേഷനിലെത്തി മകളെ കാണാതായതു സംബന്ധിച്ചു പരാതി നൽകി.

അനുമോളുടെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. മകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം അനുമോളുടെ ഫോണിലേക്ക് വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിച്ചെങ്കിലും കോൾ കട്ടായി. അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്‌സും ഇന്നലെ വൈകിട്ട് ആറോടെ കാഞ്ചിയാർ പേഴുംകണ്ടത്തെ വീട്ടിലെത്തിയെങ്കിലും വീടു പൂട്ടിയ നിലയിലായിരുന്നു.

തള്ളിത്തുറന്ന് അകത്തു കടന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. കട്ടിലിന് അടിയിൽ സൂക്ഷിച്ചിരുന്ന കമ്പിളിപ്പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്കു വന്നതോടെ ഇവർ നിലവിളിച്ചു പുറത്തേക്ക് ഓടി. നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌ മോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇന്നു ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധനയ്ക്കു ശേഷമേ മൃതദേഹം വീട്ടിൽ നിന്നു മാറ്റൂ.

കട്ടപ്പന കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാഞ്ചിയാർ പേഴുംകണ്ടം സ്വദേശി ബിജേഷിൻറെ ഭാര്യ പിജെ വത്സമ്മ എന്ന അനുമോൾ (27) ന്റെ മരണം കൊലപാതകമെന്ന് സൂചന. ഭർത്താവ് ബിജേഷ് ഒളിവിലാണ്.

കഴിഞ്ഞ ശനിയാഴ്ച അനുമോളെ കാണാനില്ലെന്ന് പറഞ്ഞ് ബിജേഷും അനുമോളുടെ വീട്ടുകാരും കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു. അനുമോളെ കാണാനില്ലെന്ന് ബിജേഷ് വീട്ടുകാരെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് അനുമോളുടെ വീട്ടുകാർ ബിജേഷിന്റെ വീട്ടിലെത്തി. സ്റ്റേഷനിൽ പോകുന്നതിന് മുൻപായി അനുമോളുടെ കിടപ്പ് മുറിയിൽ ഇവർ കയറിയെങ്കിലും ബിജേഷ് ഇവരെ സംശയം തോന്നാത്ത വിധത്തിൽ മുറിയിൽ നിന്നും പുറത്തിറക്കുകയായിരുന്നു.

പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ബിജീഷിനെ കാണാതാവുകയായിരുന്നു. ബിജീഷിനെ കുറിച്ച് വിവരമില്ലാതായതോടെ അനുമോളുടെ വീട്ടുകാർ ചൊവ്വാഴ്ച വൈകുന്നേരം ബിജീഷിന്റെ വീട്ടിലെത്തുകയും വീട് തുറന്ന് പരിശോധന നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. ഒളിവിൽ പോയ ബിജേഷിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.

തൊടുപുഴ കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്നും കണ്ടെത്തി. പേഴുംകണ്ടം സ്വദേശി വിജേഷിന്റെ ഭാര്യ അനുമോൾ (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അനുമോളെ കാണാതായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. അതേസമയം അനുമോളുടെ ഭർത്താവ് വിജേഷിനെ കാണാനായില്ല. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് മരിച്ച അനുമോൾ. വെള്ളിയാഴ്ച അനുമോൾ സാധാരണ സ്‌കൂളിലെത്തുകയും വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ശനിയാഴ്ച മുതൽ അനുമോൾ കാണാതാവുകയായിരുന്നു. അനുമോളെ കുറിച്ച് വിവരമില്ലാത്തതിനാൽ മാതാപിതാക്കളും സഹോദരനും വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് അടച്ചിട്ട വീട്ടിൽ നിന്നും പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Copyright © . All rights reserved