കഠിനംകുളം പീഡനശ്രമക്കേസിലെ മുഴുവൻ പ്രതികളേയും പിടികൂടി പോലീസ്. മുഖ്യപ്രതികളിലൊരാളും പീഡനത്തിനിരയായ യുവതിയുടെ ഭർത്താവുമായ നൗഫലാണ് പിടിയിലായത്. കേസിലെ ആറ് പ്രതികളെ പോലീസ് നേരത്തെ പിടികൂടിയെങ്കിലും നൗഫൽ ഒളിവിലായിരുന്നു. നൗഫലിന്റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അതേസമയം, ഇന്നലെ റിമാന്റ് ചെയ്ത ആറ് പ്രതികളിൽ നാല് പേരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ സമർപ്പിക്കും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും അപേക്ഷ സമർപ്പിക്കുക എന്ന് അന്വേഷണ സംഘം അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഭർത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി പുതുക്കുറിച്ചിയിൽ ബീച്ച് കാണാൻ കൊണ്ട് പോയതെന്നും അവിടെ സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് മദ്യം കഴിപ്പിച്ച ശേഷം തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി.
വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭർത്താവിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത് മോഷണം നടത്തിയത് കാമുകിയെ തേടി പോകാനുള്ള പണത്തിനെന്ന് പ്രതി ബിലാൽ. താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകവും മോഷണവും പ്രതി തനിയെ ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട ആസാം സ്വദേശിയായ പെൺകുട്ടിയെ കാണാൻ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയത്. ഓൺലൈൻ ഗെയിമുകളിലൂടെ താൻ പണം സമ്പാദിച്ചിരുന്നതായും പ്രതി മുഹമ്മദ് ബിലാൽ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
വീട്ടിൽ പിതാവുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ല. അതിനാൽ പണം കണ്ടെത്താൻ മറ്റുവഴിയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മോഷണം നടത്താൻ പദ്ധതിയിട്ടതെന്നും അത് കൊലപാതകത്തിൽ കലാശിക്കുകയാണ് ചെയ്തതെന്നും ബിലാൽ പറഞ്ഞു.
അതേസമയം, മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതിയുമായി പോലീസ് ഞായറാഴ്ചയും തെളിവെടുപ്പ് നടത്തും. ആലപ്പുഴയിൽ ബിലാൽ തങ്ങിയ ലോഡ്ജിലാകും ഞായറാഴ്ചത്തെ തെളിവെടുപ്പ്. കഴിഞ്ഞദിവസം തണ്ണീർമുക്കത്ത് നടത്തിയ തെളിവെടുപ്പിൽ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈൽ ഫോണുകളും താക്കോൽക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു.
ക്രൂര കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റ് ആളൂര്‍ പരിചിതനാണ്. ജോളി കേസ്, ദിലീപ് കേസ് തുടങ്ങി നിരവധി പ്രധാന കേസുകളും ആളൂര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ ആന ചരിഞ്ഞ കേസിലും പ്രതിക്ക് വേണ്ടി ആളൂര്‍ തന്നെയാണ് ഹാജരായത്. അറസ്റ്റിലായ മൂന്നാം പ്രതി വില്‍സണ്‍ ജോസഫിന് വേണ്ടി അഡ്വ. ആളൂര്‍ ഹാജരായി.
പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് പ്രതിയെ ഹാജരാക്കിയത്. ആളൂര്‍ അസോസിയേറ്റിലെ അഭിഭാഷകന്‍ ഷെഫിന്‍ അഹമ്മദ് ആണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. വാദം കേള്‍ക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.
സ്ഫോടക വാസ്തു കയ്യില്‍ വെച്ചതിനു പോലീസും, വന്യ ജീവികളെ വേട്ടയാടിയതിനു വനം വകുപ്പും കേസ് എടുത്തിരുന്നു. ഇതില്‍ ഒന്നും രണ്ടും പ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമിനും, മകന്‍ റിയാസുദീനും വേണ്ടി ആളൂര്‍ തന്നെ ഹാജരാകും എന്നാണ് അറിയാന്‍ കഴിഞ്ഞത്. തേങ്ങയില്‍ പടക്കം നിറച്ചു പന്നിയെ പിടിക്കാന്‍ വെച്ച കെണിയില്‍ ആണ് ആന കുടുങ്ങിയത് എന്നാണ് വില്‍സണ്‍ മൊഴി നല്‍കിയത്.
തിരുവനന്തപുരം: ‘പേടിച്ച് നിലവിളിച്ചു കൊണ്ടാണ് കാറിന് മുന്നില്‍ ചാടിയത്, മുഖത്ത് പാടുകള്‍, വസ്ത്രം പകുതി മാത്രമാണ് ഉണ്ടായിരുന്നത്’ ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും കൊടിയ പീഡനത്തിന് ഇരയായ യുവതിയെ രക്ഷിച്ച യുവാക്കളുടെ വാക്കുകളാണ് ഇത്. അക്ഷരാര്‍ത്ഥത്തില്‍ ഭീകരമെന്നേ വിശേഷിപ്പിക്കാനാകൂ.
കാറില്‍ കയറിയ യുവതി പേടിച്ച് കരഞ്ഞുകൊണ്ടാണ് കൂട്ടബലാത്സംഗം നേരിട്ട വിവരം പറഞ്ഞതെന്ന് ഇവര്‍ പറയുന്നു. രാത്രി എട്ട് മണിയോടെ പുത്തന്‍തോപ്പിന് അടുത്ത് വച്ചാണ് യുവതി കാറിന് മുന്നില്‍ ചാടി യുവാക്കളോട് സഹായം അഭ്യര്‍ത്ഥിച്ചത്. ആറ് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് യുവതി വെളിപ്പെടുത്തി.
ഒരാള്‍ യുവതിയുടെ മകനെ ഉപദ്രവിച്ചുവെന്നും യുവതി യുവാക്കളോട് പറഞ്ഞു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ കണിയാപുരത്തെ വീട്ടില്‍ എത്തിച്ച ശേഷമാണ് വിവരം പോലീസിനെ അറിയിച്ചതെന്നും പിന്നീട് പോലീസെത്തി കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഭര്‍ത്താവടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ വൈകിട്ട് നാലരയോടെ വാഹനത്തില്‍ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു പീഡിപ്പിച്ചത്. നിര്‍ബന്ധിച്ച് യുവതിയെ മദ്യം കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. ഭര്‍ത്താവും ആറ് സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. നിലവില്‍ ചിറയന്‍കീഴ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി.
വിക്ടേഴ്‌സ് ചാനലില്‍ ഗണിത ക്ലാസ് എടുത്ത സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിതുര ഗവ. യു.പി. സ്‌കൂളിലെ അധ്യാപകനും പന്നിയോട് സ്വദേശിയുമായ ജി.ബിനുകുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ വീടിന് സമീപത്തുള്ള തോട്ടിലാണ് മൃതദേഹം കണ്ടത്. 44 വയസായിരുന്നു. കഴിഞ്ഞദിവസം രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ കാല്‍വഴുതി തോട്ടില്‍ വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്.
തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. ശേഷം മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അധ്യാപകന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജൂണ്‍ 4ന് വിക്ടേഴ്സ് ടിവിയില്‍ ഏഴാം ക്ലാസ്സിലെ ഗണിതശാസ്ത്രം ക്ലാസ് കൈകാര്യം ചെയ്തത് ബിനുകുമാറായിരുന്നു. കെ.എസ്.ടി.എ പാലോട് ഉപജില്ലാ കമ്മിറ്റി അംഗമാണ്. ഭാര്യ- കൃഷ്ണപ്രിയ (അധ്യാപിക, നെടുമങ്ങാട് ദര്‍ശന സ്‌കൂള്‍), മകള്‍- ദേവനന്ദ (എട്ടാം ക്ലാസ് വിദ്യാര്‍ഥിനി).
കഠിനംകുളം ബലാത്സംഗ കേസിൽ അഞ്ചുപേര്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിനെയും മറ്റ് നാലുപേരെയുമാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത മറ്റൊരാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാൾക്ക് ഗൂഡാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
ഇന്നലെ രാത്രിയാണ് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഭർത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി പുതുക്കുറിച്ചിയിൽ ബീച്ച് കാണാൻ കൊണ്ട് പോയതെന്നാണ് യുവതിയുടെ മൊഴി. അതിന് ശേഷം സമീപത്തുള്ള ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ബീച്ചിലെത്തിയപ്പോൾ ഈ വീട്ടുടമയിൽ നിന്നും ഭർത്താവ് പണം വാങ്ങുന്നതായി കണ്ടെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
ഇപി ജയരാജനെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 20 വര്‍ഷം മുന്‍പാണ് സംഭവം നടക്കുന്നത്. കേസില്‍ പ്രതികളായ 38 ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരെയാണ് വെറുതെവിട്ടത്.
തലശ്ശേരി അഡീഷണല്‍ ജില്ല സെക്ഷന്‍സ് കോടതി നാലാണ് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്. ഇ.പി.ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ ബോംബ് എറിഞ്ഞെന്നായിരുന്നു കേസ്. 12 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അതിവേഗക്കോടതി (മൂന്ന്) നേരത്തെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചിരുന്നു.
ജയരാജന്റെ വാഹനത്തോടൊപ്പമുണ്ടായിരുന്ന അകമ്പടി വാഹനത്തില്‍ ഉണ്ടായിരുന്ന 12 സി.പി.എം പ്രവര്‍ത്തകരെ പരുക്കേല്‍പ്പിച്ചുവെന്നായിരുന്നു കേസ്.
കൂറ്റേരി കെ.സി മുക്കില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ കുഞ്ഞിക്കണ്ണന്റെ ശവസംസ്‌കാരം കഴിഞ്ഞ് അന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും തിരിച്ചുവരുമ്പോള്‍ കൂറ്റേരിയില്‍ ബോംബ് എറിഞ്ഞു രണ്ടു ജീപ്പുകളില്‍ സഞ്ചരിച്ച സജീവന്‍, അശോകന്‍, കുമാരന്‍ തുടങ്ങി 12 സി.പി.എമ്മുകാര്‍ക്ക് പരുക്കേറ്റുവെന്നാണ് കേസ്.
തിരുവനന്തപുരം കഠിനംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ താൻ നേരിട്ട ക്രൂര പീഡനങ്ങള്‍ വെളിപ്പെടുത്തി യുവതി. ഭർത്താവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ഉപദ്രവിച്ചതെന്നും പരാതിയിൽ ഉറച്ച് നിൽക്കുമെന്നും യുവതി വ്യക്തമാക്കുന്നു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു യുവതിയുടെ പ്രതികരണം.
ക്രൂര പീഡനങ്ങള്‍ യുവതി വിവരിക്കുന്നത് ഇങ്ങനെ. “വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചത്. കൂട്ടുകാരന്റെ വീട്ടിലേക്കെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയത്. രാജൻ എന്ന് പേരുള്ള ഒരാളും ഒരു അമ്മച്ചിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിറകെ രാജനും ഭർത്താവും ചേർന്ന് മദ്യപിച്ചു. ഭർത്താവ് എനിക്കും മദ്യം നല്‍കാൻ ശ്രമിച്ചു. ഇതിനിടെ നാലുപേർ കൂടി വീട്ടിലെത്തുകയും ഭർത്താവിനൊപ്പം പുറത്ത് പോവുകയും ചെയ്തു. ഇതിന് ശേഷം ഇതിലെ ഒരാൾ വെള്ളമെടുക്കാനെന്ന് പറഞ്ഞ് തിരിച്ചെത്തി തോളിൽ കൈവച്ച് പിടിച്ചു. ഇത് കണ്ട അമ്മച്ചി, ഇവരെല്ലാം കുഴപ്പക്കാരാണ് മോൾ ഇവിടെ നിന്ന് പൊയ്ക്കോ എന്ന് പറഞ്ഞു.
യുവതി കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും കസ്റ്റഡിയിൽ. ഭർത്താവടക്കം ആറു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. കൂടാതെ രഹസ്യ മൊഴിയും രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഭർത്താവ് അൻസാറാണ് തനിക്ക് മദ്യം നൽകിയതെന്നാണ് വീട്ടമ്മയുടെ മൊഴി. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
മദ്യം നൽകിയ ശേഷം ഭർത്താവും സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായെന്നും പിന്നീട് ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. ഇതിനു ശേഷമാണ് ബലാത്സംഗം നടന്നത്. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു ഇത്. നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.
രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തൻറെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇവർ. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. പ്രതികളുടെ അറസ്റ്റ് ഉച്ചയോടെയുണ്ടാകുമെന്നാണ് സൂചന.വ്യാഴാഴ്ച വൈകിട്ട് പോത്തൻകോട് ഉള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് നാല് മണിയോട് കൂടിയാണ് ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ ഇവരെ കൊണ്ടുപോയത്. ഇവിടെ വച്ചയാരുന്നു പീഡിപ്പിച്ചത്.
യുഎസ്സിൽ പോലീസുകാരന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയിഡ് കോവിഡ് പോസിറ്റീവായിരുന്നെന്ന് റിപ്പോർട്ട്. ജോര്‍ജ് ഫ്ലോയിഡിന്റെ മരണത്തിൽ യുഎസിൽ വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നതിനിടെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ദി ന്യൂയോര്‍ക്ക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഏപ്രിലില്‍ ഫ്ലോയിഡിന്‍റെ കൊവിഡ്-19 ബാധിച്ചിരുന്നതായാണ് റിപ്പോർട്ടിലെ പരാമർശം. ഏപ്രില്‍ മൂന്നിനാണ് 46 വയസ്സുകാരനായ ഫ്ലോയിഡ് കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഇത് പ്രകാരം ഫ്ലോയിഡ് രോഗ ബാധിതനായിരുന്നു എന്നാണ് ഹെന്നെപിൻ കൗണ്ടി മെഡിക്കൽ പരിശോധകന്റെ റിപ്പോർട്ടിൽ പറയുന്നത്. ഫ്ലോയിഡിന്റെ മരണശേഷം മിന്നെസോറ്റ ആരോഗ്യ വിഭാഗം മൂക്കിൽ നിന്ന് സ്രവം ശേഖരിച്ച് പരിശോധന നടത്തിയതിൽ രോഗബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബെക്കര്‍ പറഞ്ഞു. നേരത്തെ പോസിറ്റീവായിരുന്ന ഫ്ലോയിഡിന്‍റെ ശരീരത്തില്‍ വൈറസ് അവശേഷിച്ചിരുന്നതിനാലായിരിക്കാം മരണശേഷവും പോസിറ്റീവായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാൽ, ഫ്ലോയിഡിന്റെ മരണത്തിൽ രോഗബാധ പങ്കുവഹിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ഫ്ലോയിഡിന്റെ ശ്വാസകോശം പൂർണ ആരോഗ്യത്തിലായിരുന്നെന്നും ഹൃദയധമനികൾ ചുരുങ്ങിയിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
മെയ് 25-നാണ് ജോർജ്ജ് ഫ്ലോയിഡ് പോലീസുകാരന്റെ ആക്രമണത്തില്‍ മരിക്കുന്നത്. മിനിയാപൊളിസില്‍ വെളുത്ത വര്‍ഗക്കാരനായ പോലീസ് ഓഫീസര്‍ ഡെറെക് ചൗവിന്‍ ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയതിനെ തുടർന്നായിരുന്നു മരണം. പോലീസ് ഓഫീസര്‍ ഒമ്പത് മിനിറ്റോളം ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുഎസിലെ വർണ വിവേചനത്തിന് എതിരെ പ്രതിഷേധം ആളിക്കത്തുകയയായിരുന്നു.