Crime

തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍കാ​ല​ത്ത് 1,500 രൂ​പ വാ​ട​ക ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ കൂ​ലി​പ്പ​ണി​ക്കാര​നെ​യും ഹൃ​ദ്രോ​ഗി​യാ​യ ഭാ​ര്യ​യെ​യും മ​ക​നെ​യും കൂ​ര​യി​ൽ​നി​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച മു​ൻ അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച നാ​ട്ടു​കാ​ർ​ക്കെ​തി​രേ നാ​യ​യെ അ​ഴി​ച്ചു​വി​ട്ടു പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം കു​ന്നു​മ്മേ​ൽ (ഇ​ല​ഞ്ഞി​ക്ക​ൽ) കെ.​വി. തോ​മ​സി​നെ​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ട​ക​യ്ക്കു ന​ൽ​കി​യി​രി​ക്കു​ന്ന ഒ​റ്റ​മു​റി ഷെ​ഡി​ൽ ക​ഴി​യു​ന്ന പ​ള്ളി​ക്കു​ന്നേ​ൽ മാ​ത്യു കു​ര്യാ​ക്കോ​സി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യു​മാ​ണ് തോ​മ​സ് ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. വാ​ട​ക ന​ൽ​കാ​ത്ത​തി​ന് ആ​ദ്യം ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ചു. പി​ന്നാ​ലെ വൈ​ദ്യു​തി​യും കു​ടി​വെ​ള്ള​വും വി​ച്ഛേ​ദി​ച്ചു.

അ​ഞ്ചു മാ​സം മു​ൻ​പാ​ണ് മാ​ത്യു​വും കു​ടും​ബ​വും തോ​മ​സി​ന്‍റെ പു​ര​യി​ട​ത്തി​ലെ താ​ത്കാ​ലി​ക ഷെ​ഡി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മാ​സം വ​രെ കൃ​ത്യ​മാ​യി വാ​ട​ക ന​ൽ​കി​യി​രു​ന്ന​താ​യി മാ​ത്യു പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണി​ൽ പ​ണി​യി​ല്ലാ​താ​യ​തോ​ടെ​യാ​ണ് ഒ​രു മാ​സ​ത്തെ വാ​ട​ക മു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ഷെ​ഡി​ൽ​നി​ന്ന് ഇ​റ​ങ്ങ​ണ​മെ​ന്നാ​യി തോ​മ​സ്. സം​ഭ​വ​മ​റി​ഞ്ഞു നാ​ട്ടു​കാ​ർ ശ​നി​യാ​ഴ്ച തോ​മ​സു​മാ​യി പ്ര​ശ്നം ച​ർ​ച്ച​ചെ​യ്തു പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ തൊ​ടു​പു​ഴ എ​സ്ഐ എം.​പി. സാ​ഗ​ർ വാ​ട​ക​ക്കാ​രെ ഇ​റ​ക്കി വി​ട്ടാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നു താ​ക്കീ​തു ന​ൽ​കി​യി​രു​ന്നു. വ​ഴി അ​ട​യ്ക്ക​രു​തെ​ന്നും വെ​ള്ള​വും വൈ​ദ്യു​തി​യും പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​ന്ന​ലെ രാ​വി​ലെ തോ​മ​സ് വീ​ണ്ടും ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. ന​ട​പ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ വ​ള​ർ​ത്തു​നാ​യ​യെ അ​ഴി​ച്ചു​വി​ട്ടു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സ് ഇ​ദ്ദേഹത്തെ അ​റ​സ്റ്റ് ചെ​യ്തു. കേ​സെ​ടു​ത്ത​തി​നു ശേ​ഷം ജാ​മ്യം ന​ൽ​കി. മാ​ത്യു​വി​ന്‍റെ ഭാ​ര്യ ര​ണ്ട​ര വ​ർ​ഷ​മാ​യി ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മ​ക​ൻ. ചി​കി​ൽ​സ​യ്ക്കും മ​ക​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തി​നും കു​ടും​ബ ചെ​ല​വി​നു​മ​ട​ക്കം കൂ​ലി​പ്പ​ണി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം മാ​ത്ര​മാ​ണ് ആ​ശ്ര​യം.

മാ​ത്യു​വി​നെ​യും കു​ടും​ബ​ത്തെ​യും താ​ത്കാ​ലി​ക​മാ​യി മു​നി​സി​പ്പ​ൽ കൗ​ണ്‍സി​ല​ർ ഷേ​ർ​ളി ജ​യ​പ്ര​കാ​ശി​ന്‍റെ വീ​ട്ടി​ലേ​ക്കു മാ​റ്റി. വി​വ​ര​മ​റി​ഞ്ഞു പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. മാ​ത്യു​വി​നും കു​ടും​ബ​ത്തി​നും ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്നു പി.​ജെ.​ജോ​സ​ഫ് അ​റി​യി​ച്ചു. വീ​ടു നി​ർ​മാ​ണ​ത്തി​നാ​യി മു​ത​ല​ക്കോ​ടം പ​ഴു​ക്കാ​കു​ള​ത്ത് സ്ഥ​ലം ന​ൽ​കാ​മെ​ന്നു പ്ര​ദേ​ശ​വാ​സി​യാ​യ ഓ​ണേ​ലി​ൽ ജോ​ഷി അ​റി​യി​ച്ചു. വീ​ടു നി​ർ​മി​ക്കാ​ൻ സ്ഥ​ലം ന​ൽ​കാ​മെ​ന്നു ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബി​ജു പ​റ​യ​ന്നി​ല​വും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു.

സ്വന്തം ലേഖകൻ

കാനഡ :- കാനഡയിലെ നോവ സ്കോട്ടിയ നഗരത്തിൽ പോലീസ് യൂണിഫോമിൽ എത്തിയ ആൾ നടത്തിയ വെടിവെയ്‌പ്പിൽ 13 പേർ മരിച്ചതായി സംശയിക്കുന്നു . ഗബ്രിയേൽ വോർറ്റ്മാൻ എന്ന കൊലയാളിയെ പിന്നീട് മണിക്കൂറുകൾ നീണ്ട പോരാട്ടത്തിൽ കീഴ്പ്പെടുത്തിയതായി അധികൃതർ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പോലീസ് യൂണിഫോമിൽ പോലീസ് കാറോടിച്ചാണ് കൊലയാളി എത്തിയത്. മരണപ്പെട്ടവരുടെ കൃത്യം കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പതിമൂന്നോളം പേർ മരണപ്പെട്ടു എന്നാണ് നിഗമനം.

 

മരണപ്പെട്ടവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നതായി നാഷണൽ പോലീസ് ഫെഡറേഷൻ യൂണിയൻ പ്രസിഡന്റ് ബ്രയാൻ സൗവേ അറിയിച്ചു. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് കോൺസ്റ്റബിൾ ഹെയ്‌ദി സ്റ്റീവിൻസൺ ആണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ നഷ്ടപ്പെട്ടത് തങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ഈ വെടിവെപ്പ് നടന്നത്. ജനങ്ങളോട് രാത്രി മുഴുവനും വീടുകളിൽ തന്നെ കഴിയുവാനുള്ള നിർദ്ദേശം നൽകിയിരുന്നു.

വളരെ വേദനാജനകമായ സംഭവമാണ് നടന്നതെന്നും, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള ദുഃഖം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. നഗരത്തിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വേദനാജനകമായ സംഭവമാണ് നടന്നതെന്ന് നോവ സ്കോട്ടിയ പ്രീമിയർ സ്റ്റീഫൻ മക്നീൽ പറഞ്ഞു.

കംപ്യൂട്ടർ ഗെയിം കളിച്ച മലയാളി വിദ്യാർഥിയെ കുവൈറ്റിൽ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് എബ്രഹാം ഡോ സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക് (13) ആണു റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടികൾക്കിടയിൽ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള ഫോർട്ട് നൈറ്റ് കംപ്യൂട്ടർ ഗെയിമിൽ ഏറെ നേരം വ്യാപൃതനായിരുന്നു കുട്ടി. കഴിഞ്ഞദിവസം രാത്രി കളിയിൽ മുഴുകിയിരുന്ന കുട്ടിയെ രക്ഷിതാക്കൾ ശകാരിച്ചിരുന്നു. ഇതെത്തുടർന്ന് വീട്ടിൽനിന്നും ഇറങ്ങി പുറത്തേക്കുപോയ കുട്ടിയെ രക്ഷിതാക്കൾ ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതെത്തുടർന്ന് പോലിസിൽ വിവരമറിയിക്കുകയായിരുന്നു.

പോലിസ് നടത്തിയ തിരച്ചിലിലാണു കെട്ടിടത്തിന്റെ പിൻഭാഗത്ത് കുട്ടിയെ വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രണ്ടാംനിലയിൽ കയറി കുട്ടി താഴേക്ക് ചാടിയതാവുമെന്നാണു പ്രാഥമികനിഗമനം.

സബാഹ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിൽ ഡോക്ടറായ സുജയാണ് മാതാവ്. കുവൈത്ത് ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ. നിഖിൽ മൂത്ത സഹോദരനാണ്. ബ്ലൂ വെയിൽ ഗെയിമിനു സമാനമായി ഏറെ അപകടകാരിയായ കംപ്യൂട്ടർ ഗെയിമാണ് ഫോർട്ട് നൈറ്റ്. 2017 ൽ പുറത്തിറങ്ങിയ ഈ ഗെയിം കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ളതാണ്. ഈ ഗെയിമിൽ ഏർപ്പെടുന്ന കുട്ടികൾ പെട്ടെന്നുതന്നെ ഇതിനു അടിമപ്പെടുകയും വിഷാദരോഗം അടക്കമുള്ള ഒട്ടേറെ മാനസികപ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ പരാതികളുയർന്നിരുന്നു.

ഹരിപ്പാട് വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണിയായ യുവതി മരിച്ചു. വീട്ടിലെ ഇരുമ്പ് അലമാര തുറക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പള്ളിപ്പാട് വെട്ടുവേനി രാഹുല്‍ ഭവനില്‍ ഹരികുമാര്‍-മിനി ദമ്പതികളുടെ മകള്‍ ഹരിത(23) ആണ്​ മരിച്ചത്​. അപകടം നടന്ന ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.

ഹരിതയും വിഷ്ണുവും വിവാഹിതരായിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ​ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു ഹരിത. ആശുപത്രിയിലേക്ക്​ കൊണ്ടുപോവുന്നതിനായി ഫയല്‍ എടുക്കാന്‍ അലമാര തുറന്നപ്പോഴാണ് വൈദ്യുതാഘാതമേറ്റത്​. വീട്ടില്‍ പട്ടിക്കൂട് നിര്‍മ്മിക്കുന്ന ജോലിയിലായിരുന്നു ഭര്‍ത്താവ് വിഷ്ണു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് വെല്‍ഡിംങ് ജോലിക്ക് വീട്ടില്‍ നിന്നും വൈദ്യുതി എടുത്തിരുന്ന വയര്‍ ഇരുമ്പലമാരയില്‍ തട്ടിയിരുന്നു. ഇതില്‍ നിന്ന് വൈദ്യുതി ആഘാതമുണ്ടായതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍. ഞായറാഴ്ച വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്​മോര്‍ട്ടം നടക്കും.

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് ഡ​ൽ​ഹി​യി​ൽ ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി. ഡ​ൽ​ഹി നെ​ബ് സ​രാ​യി സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര സിം​ഗ് (52) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​യും കൂ​ട്ടാ​ളി​യും ത​ന്നി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ച് ആ​ത്മ​ഹ​ത്യാ കു​റി​പ്പ് എ​ഴു​തി​വ​ച്ചാ​ണ് രാ​ജേ​ന്ദ്ര സിം​ഗ് ജീ​വ​നൊ​ടു​ക്കി​യ​ത്. വാ​ട്ട​ർ ടാ​ങ്ക​ർ സ​ർ​വീ​സ് ന​ട​ത്തി​വ​രു​ന്ന ഡോ​ക്ട​ർ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ പ്ര​കാ​ശ് ജാ​ർ​വ​ലും ഇ​യാ​ളു​ടെ കൂ​ട്ടാ​ളി ക​പി​ലു​മാ​ണ് ത​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് ഡോ​ക്ട​ർ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ആ​രോ​പി​ക്കു​ന്നു.

റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കി 30വയസ്സുകാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത റേഷന്‍ ഡീലര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാമ് ലി ജില്ലയിലാണ് സംഭവം. ബലാത്സംഗക്കേസുകള്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എസ് പി വിനീത് ജെയ്‌സവാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 25ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുവതിയുടെ ഭര്‍ത്താവ് പഞ്ചാബില്‍ കുടുങ്ങികിടക്കുകയാണ്. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന യുവതി റേഷന്‍ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ എത്തിയപ്പോള്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കാമെന്ന് റേഷന്‍ ഉടമ പറയുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

സാധനങ്ങളുമായി വീട്ടിലെത്തിയ റേഷന്‍ കടയുടമ വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് റേഷന്‍ കടയുടമയെ അറസ്റ്റ് ചെയ്തു.

ബലാത്സംഗക്കേസുകള്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എസ് പി വിനീത് ജെയ്‌സവാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനായ ബിജെപി നേതാവ് പത്മരാജൻ കൂടുതൽ കുട്ടികളെ ഉപദ്രവിച്ചതായി വെളിപ്പെടുത്തൽ. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹപാഠിയാണ് ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്.

‘നിരന്തരം ശുചിമുറിയിൽ കൊണ്ടുപോയി പപ്പൻമാഷ് ഓളെ ഉപദ്രവിച്ചു. ഒരു ദിവസം കരഞ്ഞുകൊണ്ടാണ് വന്നത്. മറ്റു കുട്ടികളോടും മോശമായി മാഷ് പെരുമാറാറുണ്ട്. മാഷെ പേടിച്ചാ ഓള് സ്‌കൂളിൽ വരാതിരുന്നത്. പുറത്തു പറഞ്ഞാൽ ഉമ്മയുടെയും ജീവൻ അപകടത്തിലാകുമെന്ന് ഭയന്നിരുന്നു. ഓള് വല്ലാത്ത പേടിയിലായിരുന്നു. എൽഎസ്എസ് ക്ലാസെന്ന് പറഞ്ഞ് അവധിദിവസം സ്‌കൂളിലേക്ക് വിളിപ്പിച്ചു. ഓളാകെ പേടിച്ചുപോയി”- സഹപാഠിയായ പെൺകുട്ടി പറഞ്ഞു. പരാതിയിലും മജിസ്‌ട്രേട്ടുമുമ്പാകെ നൽകിയ രഹസ്യമൊഴിയിലും ഈ സംഭവമെല്ലാം പീഡനത്തിനിരയായ പെൺകുട്ടിയും തുറന്നുപറഞ്ഞിട്ടുണ്ട്

പാനൂർ പൊലീസിനെ വെട്ടിച്ച് പ്രതി ഒളിച്ചുകഴിഞ്ഞത് ആർഎസ്എസ്സുകാരനായ പൊയിലൂർ വിളക്കോട്ടൂരിലെ കുനിയിൽ രാജീവന്റെ വീട്ടിൽ. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ വധശ്രമം, വിളക്കോട്ടൂരിലെ സിപിഐ എം പ്രവർത്തകൻ ജ്യോതിരാജ് വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രാജീവൻ.

വിളക്കോട്ടൂരിൽ കൂടുതൽ പൊലീസിനെ കണ്ടതോടെ ബുധനാഴ്ച രാവിലെ ബന്ധുവായ ബിജെപി പ്രവർത്തകൻ പൊയിലൂർ തട്ടിൽപീടികയിലെ മത്തത്ത് നാണുവിന്റെ വീട്ടിലേക്ക് മാറ്റി. അവിടെവച്ചാണ് പ്രതിയെ പിടിച്ചത്. രാജീവന്റെ വീട്ടിലാണ് പൊലീസ് ആദ്യമെത്തിയത്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പുതിയ ഒളിയിടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

പാനൂരിലെ വിവാദമായ പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജൻ അറസ്റ്റിൽ. ബന്ധുവീട്ടിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാലത്തായിയിലെ സ്കൂളിൽ അധ്യാപകനായ പത്മരാജൻ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണു പരാതി. തൃപ്പങ്ങോട്ടൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് കുനിയില്‍ പത്മരാജൻ.

അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ 11 പേർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ബിജെപി നേതാവു കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണു കേസ്. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി നിരാഹാര സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായി. പാലത്തായി യുപി സ്കൂള്‍ അധ്യാപകനായിരുന്ന പത്മരാജന്‍ ഇതേ സ്കൂളിലെ വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

പത്മരാജനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അധ്യാപകനെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 17നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജനുവരിയിലും ഫെബ്രുവരിയിലുമായി മൂന്നു പ്രാവശ്യം അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണു വിദ്യാര്‍ഥിനിയുടെ മൊഴി.

സർക്കാരിന്റേയും പോലീസിന്റേയും നിർദേശങ്ങൾ ലംഘിച്ച് വിദേശത്ത് നിന്നെത്തിയ വിനോദസഞ്ചാരികൾ കോവളത്തെ കടലിൽ കുളിക്കാനിറങ്ങി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പാണ് വിദേശികൾ തീരത്തേക്ക് വന്നത്.

നേരത്തെ തന്നെ, ലോക്ക്ഡൗണിനെ തുടർന്ന് ഹോട്ടലിൽ താമസിക്കുന്ന വിദേശികളോട് അവിടെ തന്നെ തുടരാൻ അധികൃതർ നിർദേശിച്ചിരുന്നു.എന്നിട്ടും ഇത് ലംഘിച്ചാണ് വിദേശികൾ കോവളം ബീച്ചിലേക്ക് കൂട്ടത്തോടെ എത്തിയത്. സംഭവത്തിൽ ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നാണ് പ്രാഥമിക സൂചന.

ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പ് കടലിൽ കുളിക്കാനാകുമെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞതായാണ് വിവരം. ദൃശ്യങ്ങൾ വന്നശേഷമാണ് പോലീസ് വിവരം അറിഞ്ഞത്. പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

യുവതിയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ കോട്ടക്കൽ എംഎ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഷർമില ഷെറിൻ(24) ആണ് മരിച്ചത്.

വടകര ഏറാമല സ്വദേശിനിയാണ് ഷർമില. ഷർമിലയുടേയും തിക്കോടി കോടിക്കൽ പോക്കർ വളപ്പിൽ ജംഷീറിന്റേയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. വിദേശത്തായിരുന്ന ഭർത്താവ് ഏതാനും മാസമായി നാട്ടിലുണ്ട്.

ശനിയാഴ്ച വൈകീട്ടോടെ ഇവരുടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവർക്ക് ഒരു വയസുള്ള മകനുണ്ട്. മരണത്തിയിൽ യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി.കോഴിക്കോട് മെഡിക്കൽ കോളെജിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

RECENT POSTS
Copyright © . All rights reserved