വിവാഹം കഴിഞ്ഞ് 48 മണിക്കൂർ നീണ്ട ലൈംഗിക ബന്ധം, ഭാര്യ മരിച്ചു പ്രതിയായ ഭർത്താവു ജയിലേക്ക്. റാൽഫ് ജാൻകസ് (52) ഭാര്യ ക്രിസ്റ്റലിനെ (49) കൊലപ്പെടുത്തി. വാർട്ടൻബെർഗ് ചക്രം ഭാര്യയുടെ ജനനേന്ദ്രിയത്തിൽ തിരുകിയ നിലയിലാണ് അവശയായ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. നാഡി പ്രതികരണങ്ങൾ പരിശോധിക്കാൻ ഡോക്ടർമാർ സാധാരണയായി ചക്രം ഉപയോഗിക്കുന്നു. നാല് ദിവസമായി വൈദ്യസഹായം ലഭിക്കുന്നതിൽ അവർ പരാജയപ്പെട്ടു, ആശുപത്രിയിൽ എത്തിക്കുമ്പോൾ അപ്പോഴേക്കും അവളെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.
താൻ 30 വർഷമായി ബിഡിഎസ്എമ്മിൽ ഏർപ്പെട്ടിരുന്നുവെന്നും മധുവിധുവിനായി പോകണോ അതോ മാരത്തൺ സെക്‌സിൽ പങ്കെടുക്കണോ എന്ന് ദമ്പതികൾ ചർച്ച ചെയ്തതായും ജങ്കസ് ജർമ്മനിയിൽ പോലീസിനോട് പറഞ്ഞു. അങ്ങേയറ്റത്തെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് ക്രിസ്റ്റൽ മുമ്പ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
രണ്ടുദിവസം മുന്‍പ് കാണാതായ മലയാളിയെ സുഹൃത്തിന്റെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയ എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപ്പിള്ളില്‍ ദീപു സോമന്‍ (39) ആണു മരിച്ചത്. പരേതനായ സോമന്റെയും ലിസമ്മയുടെയും മകനാണ്. രണ്ടു ദിവസം മുന്‍പ് ഓഫീസില്‍ പോകാനെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ ദീപുവിനെ പിന്നീട് കാണാതാവുകയായിരുന്നു.
ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ അബു ഷഹാരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് തന്റെ കാര്‍ കിടക്കുന്നതു കണ്ട് സുഹൃത്ത് പരിശോധിച്ചപ്പോഴാണ് ദീപുവിനെ കാറിമുള്ളില്‍ മരിച്ചനിലയില്‍ കണ്ടതെന്നാണ് ലഭ്യമായ വിവരം. ഭാര്യ: റിങ്കു മക്കള്‍: ഇവാന്‍, എല്‍വിന, സഹോദരന്‍: ഫെബു സോമന്‍.
കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ശരവണ ഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമ പി.രാജഗോപാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ചെന്നൈയിലെ പുഴല്‍ ജയിലില്‍ നിന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജഗോപാല്‍ അവിടെ വെച്ചാണു മരണപ്പെട്ടത്.
ഇക്കഴിഞ്ഞ 9 നാണ് രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയത്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലായിരുന്നു കോടതി മുറിയിലെത്തിയിരുന്നത്. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം തള്ളിയ കോടതി ജയിലിലേക്കയക്കുകയായിരുന്നു. ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണു കോടതി നിര്‍ദേശിച്ചിരുന്നത്.
ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന രാജഗോപാലിന്റെ അപേക്ഷ സുപ്രിംകോടതി നിരസിച്ചതോടെയാണ് ഇദ്ദേഹം കീഴടങ്ങിയത്. വിചാരണ സമയത്ത് ഉന്നയിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ശിക്ഷാവിധിക്കു ശേഷം ചൂണ്ടിക്കാട്ടുന്നതിലെ നിയമസാധുത ചോദ്യം ചെയ്താണു സുപ്രിംകോടതി അപേക്ഷ തള്ളിയിരുന്നത്.
ഒരു ജ്യോത്സ്യന്‍റെ ഉപദേശം കേട്ട് ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ തീരുമാനിച്ചതാണ് കൊലക്കേസിലേക്കു നയിച്ച സംഭവങ്ങൾക്കു തുടക്കം. രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിച്ചു. ഇതോടെ രാമസ്വാമിയും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക് വിവാഹം ചെയ്തു നല്‍കി. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും ജീവജ്യോതിയെ വിട്ട് പോകാൻ ശാന്തകുമാറിനെ രാജഗോപാൽ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
ഒടുവിൽ ഭീഷണിക്ക് വഴങ്ങാതിരുന്ന ശാന്തകുമാറിനെ ഗുണ്ടകളെ വിട്ട് തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കൊടയ്ക്കനാലിൽവച്ചാണ് ശാന്തകുമാറിനെ രാജഗോപാലും സംഘവും കൊലപ്പെടുത്തിയത്. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്ന ജ്യോത്സ്യന്‍റെ പ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഭക്ഷണപ്രിയയരെ തന്റെ ദോശക്കല്ലിന് ചുറ്റുമെത്തിച്ച കഠിനാധ്വാനിയാണ് ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ശരവണഭവന്‍ ഹോട്ടലുകളുടെ ഉടമ. തുടക്കം എളിയ രീതിയില്‍. ജാതിവ്യവസ്ഥ കൊടികുത്തിവാണ തൂത്തുക്കുടിയിലെ ഒരു പിന്നാക്ക ഗ്രാമത്തിൽ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്തുദിവസം മുമ്പാണ് തമിഴരുടെ ദോശ അണ്ണാച്ചിയുടെ പിറവി. ബ്രാഹ്മണർക്കൊപ്പം ഒരേ പന്തിയില്‍ ഇരുന്നു ഉണ്ണുന്നത് വന്‍പാപമായി കരുതിയിരുന്ന കാലം. പട്ടിണി സഹിക്കാതെ ചെറുപ്രായത്തില്‍ പഴയ മദ്രാസിലേക്ക് ഒളിച്ചോടി. അവിടെ നിന്നാണ് ദോശ അണ്ണാച്ചിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. അറബിക്കഥയിലെ അലാവൂദിന്റെ അദ്ഭുതവിളക്കിനെ പോലും കവച്ചുവെയ്ക്കുന്ന വിസ്മയങ്ങള്‍ നിറഞ്ഞതാണ് ദോശരാജാവിന്റെ ജീവിതം.
കഠിനാധ്വാനത്തിനൊപ്പം വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും കൂട്ടുപിടിച്ചായിരുന്നു രാജഗോപാലിന്റെ ഓരോ ചുവടുവയ‌്പ്പും. ചെറുപ്രായത്തിലേ നാടുവിട്ട് ചെന്നൈയിൽ എത്തി. ചായക്കടയില്‍ മേശ തുടയ‌്ക്കുന്ന ജോലി ആയിരുന്നു പശിയടക്കാന്‍ തുടക്കത്തില്‍ രാജഗോപാല്‍ തിരഞ്ഞെടുത്തത്. തിരക്കൊഴിഞ്ഞ നേരംനോക്കി ടീ മാസ്റ്ററിൽനിന്ന് രുചികരമായ ചായ ഉണ്ടാക്കാൻ പഠിച്ചു. ചില്ലറത്തുട്ടുകൾ കൂട്ടിവച്ചു 1968ൽ പലചരക്ക് കട തുടങ്ങി. 1979ൽ കടയിൽ സാധനം വാങ്ങാനെത്തിയ ആളുമായുള്ള സംസാരത്തില്‍ നിന്നാണ് ശരവണ ഭവൻ ശൃംഖലയുടെ തുടക്കം.
കെ.കെ.നഗറിൽ ജോലി ചെയ്യുന്ന തനിക്ക് ഭക്ഷണം കഴിക്കാൻ ദിവസവും ടി നഗർ വരെ പോകേണ്ടിവരുന്നു എന്നായിരുന്നു അയാൾ പറഞ്ഞത്. ‘തീയുമായി ബന്ധപ്പെട്ട ജോലി ചെയ്‌താൽ വലിയ വിജയമുണ്ടാകും’ എന്ന വർഷങ്ങൾ മുമ്പുള്ള ജ്യോത്സ്യപ്രവചനം കൂടി മനസിലേക്കു വന്നതോടെ രാജഗോപാലിന്റെ ചിന്തയില്‍ ബിസിനസ് ചിന്ത മിന്നി. ശരവണഭവന്‍ ഹോട്ടല്‍ തുടങ്ങുന്നത് അവിടെ നിന്നാണ്. 1981ൽ കെ കെ നഗറിൽ ആദ്യ ഹോട്ടല്‍ തുറന്നു. പിന്നീട് അങ്ങോട്ടു വിജയംമാത്രം രുചിച്ച നാളുകൾ. ഇന്ത്യയിലുടനീളം സാന്നിധ്യമറിയിച്ച ശരവണ ഭവനു വിദേശത്ത് എൺപതോളം ശാഖകളായി. ഹാമും ബർഗറും ശീലമാക്കിയവർ സിഡ്‌നിയിലും ഹോങ്കോങ്ങിലും സിംഗപ്പൂരിലുമെല്ലാം ശരവണ ഭവൻ സ്‌പെഷ്യൽ നെയ് റോസ്റ്റിനും സാമ്പാർ വടയ‌്ക്കും ഫിൽറ്റർ കോഫിക്കും കാത്തിരുന്നു.
ജീവിതത്തിലെ ഓരോ ചുവടും ജ്യോല്‍സ്യന്‍മാരുടെ നിര്‍ദേശമനുസരിച്ചാണ് രാജഗോപാല്‍ നടത്തിയത്. അവാസനം രാജഗോപാലിനെ കുഴിയില്‍ ചാടിച്ചതും ഒരു ജ്യോതിഷിയായിരുന്നുവെന്നത് വിധിയുടെ കളിയാവാം. സ്വകാര്യ ജീവിതത്തില്‍ വരെ ഈ ജ്യോതിഷ വിധികള്‍ രാജഗോപാല്‍ അറപ്പും വെറുപ്പുമില്ലാതെ നടപ്പാക്കി . 1972ൽ വിവാഹിതനായ രാജഗോപാൽ, 1994ൽ രണ്ടാം വിവാഹം ചെയ‌്തത് സ്വന്തം ജീവനക്കാരന്റെ ഭാര്യയെ പിടിച്ചെടുത്താണ്. ഇതും ജ്യോതിഷിയുടെ തീരുമാനമായിരുന്നു. ജീവിതം കീഴ്മേല്‍ മറഞ്ഞ തട്ടികൊണ്ടുപോകലും കൊലപാതകവും ഇതേ ജ്യോതിഷിയുടെ ഉപദേശമായിരുന്നു
വ്യാപാര വ്യവസായ രംഗത്ത് വിജയക്കൊടി പാറിച്ചതോടെ രാജഗോപാലില്‍ അഹന്തതയും കൊടി പാറിക്കാന്‍ തുടങ്ങി. ഇതിനെല്ലാം ജ്യോതിഷിയുടെ നിര്‍ദേശങ്ങള്‍ കൂടിയായതോടെ പലതും നേരും നെറിയും ഇല്ലാത്തതായി. രണ്ടാം ഭാര്യായായി ജീവനക്കാരന്റെ ഭാര്യയെ കൂടെ കൂട്ടിയത് ഇതില്‍ ഒന്നുമാത്രം. ചെന്നൈയിലെ ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജറായിരുന്നയാളുടെ മകള്‍ ജീവജ്യോതിയെ നോട്ടമിടുന്നതും ഈ കാലത്താണ്. ഇളംപ്രായത്തിലുള്ളവളെ ഭാര്യയാക്കിയാല്‍ വച്ചടി വച്ചടി കയറ്റമായിരിക്കുമെന്ന ജ്യോതിഷിയുടെ ഉപദേശം കൂടി എത്തിയതോടെ രാജഗോപാലില്‍ ആവേശം ഇരട്ടിച്ചു. ആദ്യം ജീവനക്കാരെ അടുത്തുവിളിച്ചു സൗമ്യമായി മകളെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യെപെട്ടു. ഇരട്ടിയിലധികം പ്രായമുള്ളയാള്‍ക്ക് മകളെ വിവാഹം കഴിച്ചുനല്‍കാന്‍ ജീവനക്കാരനും കുടുംബവും തയാറായില്ല, ഇതിനു പിറകെ ചെന്നൈ നഗരത്തിലെ ഹോട്ടലില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന ജീവനക്കാരനെ രാജ്യത്തിനു പുറത്തെ ബ്രാഞ്ചിലേക്കു സ്ഥലം മാറ്റി. ഇതിനിടയ്ക്കു സഹോദരനു ട്യൂഷനെടുക്കാന്‍ എത്തിയ പ്രന്‍സ് ശാന്തകുമാരനുമായി ജീവജ്യോതി പ്രണയത്തിലായി. വ്യത്യസ്ത മതത്തില്‍പെട്ടവരായതിനാല്‍ കുടുംബം എതിര്‍ത്തു. എതിര്‍പ്പുവകവെയ്ക്കാതെ ഇരുവരും റജിസ്റ്റര്‍ വിവാഹം ചെയ്തു. എന്നിട്ടും മുതലാളി വിട്ടില്ല.
വിവാഹിതയായ ജീവജ്യോതിയെ ആഭരണങ്ങളും ഉപഹാരങ്ങളും നൽകി പ്രലോഭിപ്പിക്കാനായി ശ്രമം. വഴങ്ങാതെ വന്നപ്പോൾ ഭർത്താവ് പ്രിൻസ‌് ശാന്തകുമാറിനെ തുടർച്ചയായി ഭീഷണിപ്പെടുത്തി. ഭയന്ന ദമ്പതികൾ പലകുറി ഒളിച്ചോടി. ഓരോ തവണയും അണ്ണാച്ചിയുടെ കിങ്കരന്മാർ പിടികൂടി തിരികെ കൊണ്ടുവന്നു. രാജഗോപാലിനെതിരെ ഇവർ പൊലീസിൽ നൽകിയ പരാതി സ്വാധീനം ഉപയോഗിച്ച് മുക്കി. ഒടുവിൽ തട്ടിക്കൊണ്ടുപോയി 2001 ഒക്ടോബർ 31ന് കൊടൈക്കനാലിൽവച്ച‌് ശാന്തകുമാറിനെ കഴുത്തുഞെരിച്ചു കൊന്നു. കാട്ടില്‍ കുഴിച്ചിട്ടു.
വലിയ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ് പക്ഷേ അണ്ണാച്ചിയെ കുലുക്കിയില്ല. 2004ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി രാജഗോപാലിനെ 10 വർഷത്തേക്ക് ശിക്ഷിച്ചു. ജയിലിൽ കഴിഞ്ഞ എട്ടുമാസവും വീട്ടുഭക്ഷണം എത്തിക്കാൻ അധികൃതർക്ക് മാസം ഒരു ലക്ഷം രൂപവീതം കൈക്കൂലി കൊടുത്തതായി രാജഗോപാൽ തന്നെ വെളിപ്പെടുത്തി. അപ്പീലുമായി ചെന്ന മദ്രാസ് ഹൈക്കോടതി പക്ഷേ രാജഗോപാലിനു പണികൊടുത്തു. പത്തുവര്‍ഷത്തെ തടവു 2009ൽ ജീവപര്യന്തമായി കൂട്ടി. മൂന്നുമാസം മാത്രം ശിക്ഷ അനുഭവിച്ച‌് പരോളിൽ ഇറങ്ങി. രാജഗോപാൽ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി മാർച്ചിൽ ഹൈക്കോടതിവിധി ശരിവച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ഹൈക്കടതി വിധി ശരിവച്ചു. രാജഗോപാലിന് കീഴടങ്ങാന്‍ ജൂലൈ എട്ടുവരെ സമയവും അനുവദിച്ചു. അവാസന നിമിഷവും കൈവിട്ട കളികള്‍ ഒടുവില്‍ ആംബുലന്‍സില്‍ ജയിലിലേക്ക്.
സുപ്രീം കോടതി അനുവദിച്ച സമയപരിധി തീരുന്നതിനു ദിവസങ്ങള്‍ക്കു മുമ്പു രാജഗോപാല്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ േതടി. അസുഖങ്ങള്‍ കാരണം ചികില്‍സയിലാണെന്നും കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍ സുപ്രീം കോടതി ഹര്‍ജി തള്ളി. ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ എട്ടിനു വൈകീട്ട് മദ്രാസ് ഹൈക്കോടതി വളപ്പിലെ സെഷന്‍സ് കോടതി അപൂര്‍വമായ കീഴടങ്ങലിന് വേദിയായത്. നഗരത്തിലെ വിജയ ആശുപത്രിയില്‍ നിന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സില്‍ വെന്റിലേറ്റര്‍ സഹായത്തോടെ രാജഗോപാലിനെ മക്കളും സഹായികളും കോടതി മുറ്റത്ത് എത്തിച്ചു.
സ്ട്രക്ച്ചറില്‍ കിടത്തി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി. കോടതി പുഴല്‍ സെന്‍ട്രല്‍ ജയിലേക്കു അയക്കാന്‍ നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ജയില്‍ ഡോക്ടര്‍ പരിശോധിച്ചു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ജയില്‍ സുപ്രണ്ടിനു നിര്‍ദേശം നല്‍കുകയും ചെയ്തു. അങ്ങിനെ കുറേ കാലത്തിനു ശേഷം ഒരു ദിവസത്തേക്കായി രാജഗോപാല്‍ ജയിലിലെ തൂവെള്ള വസ്ത്രം അണിഞ്ഞു. തൊട്ടടുത്ത ദിവസം തലചുറ്റല്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ ചികില്‍സ തുടരുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്നാണു മദ്രാസ് ഹൈക്കോടതിയുടെ അനുമതിയോടെ നഗരത്തിലെ പ്രമുഖ ആശുപത്രിയായ വിജയയിലേക്ക് രാജഗോപാല്‍ എത്തുന്നത്.
പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതിനു ശേഷം അവസാനമായി, പണ്ട് കുട്ടിയായിരിക്കെ പട്ടിണി സഹിക്കാനാവാതെ ഓളിച്ചോടിപ്പോന്ന വഴികളിലൂടെ രാജഗോപാല്‍ തൂത്തുകുടിയിലേക്ക് യാത്ര തിരിക്കും. അന്ത്യയാത്ര.
ടോക്കിയോ: ജപ്പാനിലെ ക്യോട്ടോ നഗരത്തിൽ അനിമേഷൻ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ടു. സംഭവത്തിൽ 23 പേർ മരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 35ലധികം പേർക്ക് പരുക്കേറ്റു. പെട്രോൾ ക്യാനുമായി എത്തിയ ഒരാളാണ് സ്റ്റുഡിയോയ്ക്ക് തീയിട്ടതെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
41 കാരനായ അക്രമി പെട്രോള്‍ സ്‌പ്രേ ചെയ്ത് തീയിട്ടതാണെന്നും വിവരമുണ്ട്. പ്രശസ്തമായ ക്യോട്ടോ അനിമേഷന്‍ സ്റ്റുഡിയോയിലേക്ക് വ്യാഴാഴ്ച രാവിലെയോടെ അതിക്രമിച്ച് കയറിയാണ് അക്രമം നടത്തിയത്. അക്രമിയെ ഉടന്‍ തന്നെ പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 10.30ഓടെ മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയിലാണ് തീപിടിത്തം ഉണ്ടായത്. സ്ഥലത്ത് നിന്നും പൊലീസ് കത്തിയും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ആക്രോശിച്ച് കൊണ്ടാണ് അക്രമി തീയിട്ടതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നുണ്ട്. സ്റ്റുഡിയോയുമായി അക്രമിക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
കെട്ടിടം തീവിഴുങ്ങിയതിന് പിന്നാലെ പൊട്ടിത്തെറിയും ഉണ്ടായതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. പലരും കെട്ടിടത്തില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രിയിലുളള പലരും ഗുരുതരാവസ്ഥയിലാണെന്ന് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. അക്രമം നടക്കുന്ന സമയം 70 ഓളം പേരാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. സ്റ്റുഡിയോയിലെ മുന്‍ ജീവനക്കാരനായിരുന്നു അക്രമിയെന്നാണ് പുതിയ വിവരങ്ങള്‍.
ഓട്ടോറിക്ഷയിൽ നിന്നു ചാടിയിറങ്ങി പാലത്തിൽനിന്ന് ആറ്റിൽ ചാടിയ യുവാവ് ഭാര്യയുടെ കൺമുൻപിൽ മരിച്ചു. ഇരവിപേരൂർ പൂവപ്പുഴ ഇളവുംകണ്ടത്തിൽ സുനിൽകുമാർ (46) ആണ് ടികെ റോഡിൽ വള്ളംകുളം പാലത്തിൽനിന്നു മണിമലയാറ്റിലേക്ക് ചാടിയത്. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. ഗൾഫിലായിരുന്ന സുനിൽകുമാർ ഒന്നരയാഴ്ച മുൻപാണ് നാട്ടിലെത്തിയത്.
അസുഖം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 ദിവസം ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് ഭാര്യ ജ്യോതിയോടൊപ്പം പോകുന്ന വഴിയാണ് സംഭവം. വള്ളംകുളം പാലത്തിൽ എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. ഡ്രൈവർ വേഗം കുറച്ചപ്പോൾ ചാടിയിറങ്ങി ആറ്റിലേക്കു ചാടുകയായിരുന്നു. തിരുവല്ല അഗ്നിരക്ഷാസേനന നടത്തിയ തിരച്ചിലിൽ ഒരു മണിക്കൂറിനു ശേഷമാണ് മൃതദേഹം ലഭിച്ചത്. സംസ്കാരം പിന്നീട്. മക്കൾ: പ്രണവ്, ഗോകുൽ.
ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ ഹിന്ദി സീരിയല്‍ ബാലനടന്‍ മരിച്ചു. നിരവധി ഹിന്ദി സീരിയലുകളില്‍ വേഷമിട്ട ശിവലേഖ് സിംഗ് (14) ആണ് മരിച്ചത്. അപകടത്തില്‍ ശിവലേഖിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം മൂന്നിന് റായ്പുരിലായിരുന്നു അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ശിവലേഖ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അമ്മയ്ക്കും കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. ബിലാസ്പുരില്‍നിന്നും ഇവര്‍ റായ്പുരിലേക്ക് വരികയായിരുന്നു.
അഞ്ചുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭർത്താവും ചേർന്നു കഴുത്തറുത്തു കൊന്നു. കേരള–തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കോംബൈയിലാണു നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ അഞ്ചുവയസ്സുകാരന്റെ അമ്മ ഗീത (25), രണ്ടാനച്ഛൻ ഉദയകുമാർ (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭർത്താവ് കാർത്തിക് (25) എന്നിവരാണ് അറസ്റ്റിലായത്.
കോംബൈ മധുരവീരൻ സ്ട്രീറ്റിൽ മുരുകനെയാണു ഗീത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലെ ആൺകുട്ടിയെ ആണു കൊലപ്പെടുത്തിയത്. 2 വർഷം മുൻപ് ഈ ബന്ധം ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തു. ഗീത രണ്ടാം വിവാഹത്തിനു ശേഷം തന്റെ മാതാപിതാക്കൾ താമസിക്കുന്നതിനു സമീപം തന്നെയാണു താമസിച്ചിരുന്നത്. ആദ്യബന്ധത്തിലെ ആൺകുട്ടി ഗീതയുടെ മാതാപിതാക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്. ഈ കുട്ടി ഇടയ്ക്കിടെ ഗീതയുടെ അടുത്ത് എത്തുമായിരുന്നു. ഇതിന്റെ പേരിൽ രണ്ടാം ഭർത്താവായ ഉദയകുമാർ ഗീതയുമായി വഴക്കിടുന്നതു പതിവായി.
ഇതേസമയം ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭർത്താവ് കാർത്തിക്കും ഇവരുടെ വീട്ടിലെ പതിവുസന്ദർശകരായിരുന്നു. വീട്ടിലെ വഴക്കിനിടെ ഗീതയും കാർത്തിക്കും തമ്മിലും ഭുവനേശ്വരിയും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. ഇതോടെ ആദ്യബന്ധത്തിലെ കുട്ടി തങ്ങളുടെ അവിഹിതബന്ധത്തിനു തടസ്സമാകുമെന്നു കണ്ട ഇവർ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നു പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി 9നു കോംബൈ മൃഗാശുപത്രിക്കു സമീപത്തെ ചുടുകാട്ടിൽ കൊണ്ടുവന്നു കൊലപ്പെടുത്തിയ ശേഷം കുട്ടിയെ കാണാനില്ലെന്നു പൊലീസിൽ പരാതി നൽകി. രാത്രി 8 മുതൽ കുട്ടിയെ കാണാനില്ല എന്ന പരാതി ലഭിച്ച പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരു കുട്ടിയുടെ മൃതദേഹം ചുടുകാട്ടിൽ കിടക്കുന്ന വാർത്ത പ്രചരിച്ചു. പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാർത്തിക് കുട്ടിയെ കൂട്ടിക്കൊണ്ടു നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. രാത്രി കാർത്തിക്കിന്റെ ഓട്ടോറിക്ഷ തിരികെ പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. തുടർന്നു കാർത്തിക്കിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.
കൊലപാതകത്തിനു പദ്ധതി തയാറാക്കിയ ശേഷം കാർത്തിക് തന്റെ ഓട്ടോറിക്ഷയിൽ ഉദയകുമാർ, ഗീത, ഭുവനേശ്വരി എന്നിവരെ ചുടുകാട്ടിൽ ഇറക്കിവിട്ട ശേഷം നടന്നു വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ചുടുകാട്ടിൽ എത്തിച്ച കുട്ടിയെ കല്ലു കൊണ്ടു തലയ്ക്കടിച്ചു ബോധം കെടുത്തി. പിന്നീടു തറയിലടിച്ചു. മരണം ഉറപ്പാക്കാൻ കഴുത്തറുത്തു. ചുടുകാട്ടിൽ 3 പേർ ചേർന്നു തന്റെ കുട്ടിയെ കൊല ചെയ്യുമ്പോൾ ഇവിടേക്ക് ആരും വരുന്നില്ല എന്ന് ഉറപ്പാക്കാൻ ഗീത കാവൽ നിൽക്കുകയായിരുന്നു
യുവതികളും യുവാവും ഉള്‍പ്പെടെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് വീണുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
എഞ്ചിനീയര്‍മാരും ആന്ധ്രപ്രദേശ് സ്വദേശികളുമായ ശിവ, ഭവാനി, നാഗലക്ഷ്മി എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. എഗ്മൂറിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍. ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി ഉരസിയ ശേഷം അതേ ദിശയില്‍ തന്നെ പോകുകയായിരുന്ന തമിഴ്നാട് സര്‍ക്കാര്‍ ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. ഭവാനിയും നാഗലക്ഷ്മിയും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവ ആശുപത്രിയിലാണ്. ഇരുപതുകാരനായ ശിവയാണ് ബൈക്ക് ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവി വീഡിയോയില്‍. ബസിനെ ഇടതുവശത്തുകൂടി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് വീഡിയോ വ്യക്തമാക്കുന്നു. സ്ഥലപരിമിതി മൂലം ബൈക്ക് മറ്റൊരു ബൈക്കില്‍ ഉരസുന്നതും നിയന്ത്രണം വിട്ട് ബസിനു മുന്നിലേക്ക് പതിക്കുന്നതും വീഡിയോയില്‍ കാണാം. കഷ്ടിച്ച് ബാലന്‍സ് വീണ്ടെടുക്കാന്‍ സാധിച്ചതിനാല്‍ മറ്റേ ബൈക്കിലെ യാത്രികന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ബസ് ഡ്രൈവര്‍ ഗുണശേഖരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2 women dead after falling under bus while riding triples on bike in the heart of Chennai #Nandanam #Chennai pic.twitter.com/t24VK6xiHC
— Anjana Shekar (@AnjanaShekar) July 16, 2019
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ തലയ്ക്ക് അടിച്ച കൊന്ന കേസിൽ പ്രതി പിടിയിൽ. കോഴഞ്ചേരി നാരങ്ങാനം സ്വദേശി ടി.പി. സത്യനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇവര്‍ തമ്മില്‍ ഉടലെടുത്ത വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം അരങ്ങേറിയതെന്ന് പൊലീസ് പറഞ്ഞു.
തൃക്കൊടിത്താനം കോട്ടാശേരി പടിഞ്ഞാറെ പറമ്പിൽ പൊന്നമ്മയെ തലയ്ക്ക് അടിച്ചു കൊന്ന കേസിലാണ് സത്യനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 13നാണു മെഡിക്കൽ കോളജ് കാൻസർ വാർഡിനു സമീപത്തെ കാടുപിടിച്ച സ്ഥലത്തു നിന്ന് അഴുകിയ നിലയിൽ പൊന്നമ്മയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സത്യനെ പിന്തുടര്ന്ന് പൊലീസ് അന്വേഷണം തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത സത്യന് കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ-
ലോട്ടറി വില്‍പ്പനക്കാരായ സത്യനും പൊന്നമ്മയും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നു. പത്തുവര്‍ഷമായി മെഡിക്കല്‍കോളജിലാണ് സത്യന്റെ താമസം. കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സത്യന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊന്നമ്മ ഇയാളെ ആക്രമിച്ചിരുന്നു. കാലിൽ വെട്ടിപ്പരുക്കേൽപ്പിക്കകയും തലയ്ക്ക് കല്ലു കൊണ്ട് ഇടിക്കുകയും ചെയ്തിരുന്നു. ഒരുവര്‍ഷമായി പൊന്നമ്മ അടുപ്പം കാണിക്കാതിരുന്നതോടെ സത്യന് വൈരാഗ്യമായി. എട്ടാം തിയതി രാത്രി പൊന്നമ്മയെ വിളിച്ചുവരുത്തി കാന്‍സര്‍ വാര്‍ഡിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഒാടുന്നതിനിടെ പൊന്നമ്മ കാടുപിടിച്ച സ്ഥലത്തേക്ക് വീണെങ്കിലും പ്രതി പിന്നാലെയെത്തി വീണ്ടും അടിച്ച് മരണം ഉറപ്പാക്കി.
പൊന്നമ്മയുടെ കഴുത്തിൽ കിടന്ന 2 പവൻ വരുന്ന മാലയും ബാഗിലുണ്ടായിരുന്ന 3000 രൂപയുടെ ലോട്ടറിയും 40 രൂപയും പ്രതി കൈവശപ്പെടുത്തി രക്ഷപെട്ടു. പിറ്റേന്ന് അതിരാവിലെ പ്രദേശത്ത് എത്തിയ ഇയാൾ കാർഡ്ബോർഡ് കൊണ്ടു മൃതദേഹം മറച്ചു വെച്ചു. കോഴഞ്ചേരിയിലേക്ക് പോയ പ്രതിയെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുിന്നു. പ്രതിയുമായി പൊലീസ് സംഘം കോഴഞ്ചേരിയിലെ ജ്വല്ലറിയിൽ എത്തി മാല വീണ്ടെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തും തെളിവെടുപ്പു നടത്തി.
ഒന്നരവർഷം മുമ്പ് എറണാകുളത്തെ കുമ്പളത്ത് ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കോൺക്രീറ്റ് കഷണത്തോടു സാദൃശ്യമുള്ള കോൺക്രീറ്റ് തൂൺ കുമ്പളത്തുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീണ്ടും കുമ്പളത്തെ ദുരൂഹ മരണം വാർത്തകളിൽ നിറയുന്നത്.
മസ്ജിദ് റോഡിന് കിഴക്കു ഭാഗത്തെ ഒഴിഞ്ഞ പറമ്പിനോടു ചേർന്ന കായലോരത്തുള്ള തൂണിന്റെ പൊട്ടിയ ഭാഗത്തിനാണു ചാക്കിൽ കണ്ടെത്തിയ കഷണത്തോടു സാദൃശ്യമുള്ളതെന്നു നാട്ടുകാർ പറയുന്നു. എന്നാൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ച മസ്ജിദ് റോഡിനു കിഴക്കുഭാഗത്തുള്ള തൂണിന് 25 വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
അതേസമയം മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കോൺക്രീറ്റ് കഷണം അധികം പഴക്കമില്ലാത്തതാണെന്നും പൊലീസ് പറയുന്നു. കൊലപാതകക്കേസിൽ ഇത്തരം ഒരു സംശയം ഉയർന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ഫോറൻസിക് പരിശോധന നടത്തുന്നതിനാണ് പൊലീസ് തീരുമാനം. ഇതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു.
നെട്ടൂരിൽ യുവാവിനെ അടിച്ചുകൊന്ന് ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ സംഭവവുമായി നേരത്തെ നടന്ന കൊലപാതകത്തിനു സമാനതകളുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് വീണ്ടും ചൂടുപിടിച്ചത്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസിനു തുമ്പു കണ്ടെത്താൻ കഴിയാതിരുന്നതോടെ അന്വേഷണം ഏതാണ്ട് മരവിച്ച അവസ്ഥയിലായിരുന്നു.
എന്നാൽ സംഭവത്തിൽ മയക്കു മരുന്നു സംഘങ്ങളുടെ ഇടപെടൽ സംശയിച്ചതോടെ ലഹരി കേസുകളിലെ പ്രതികളിലേയ്ക്ക് അന്വേഷണം നീട്ടുന്നതിനാണ് പൊലീസ് തീരുമാനം. യുവാവിന്റെ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തിയെങ്കിലും ആരുടേതാണെന്ന് കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. നേരത്തെ മയക്കുമരുന്നു സംഘത്തിന്റെ താവളമായിരുന്ന പ്രദേശത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്.
യുവാവ് കൊല്ലപ്പെട്ട് ഒന്നര വർഷമായിട്ടും യാതൊരു അന്വേഷണമോ കാണാതായതുമായി ബന്ധപ്പെട്ട കേസുകളൊ റിപ്പോർട്ടു ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഇതരസംസ്ഥാനത്തു നിന്നുള്ള ആരെങ്കിലുമാണോ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. പ്രദേശത്തുള്ള മൊബൈൽ ടവറുകളിൽ നിന്നുള്ള നമ്പരുകൾ പൊലീസ് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 2017 നവംബർ എട്ടിനാണ് ഇവിടെ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകി മുഖത്ത് ടേപ്പ് ഒട്ടിച്ച് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലയിൽ മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
26 വയസ് മുതൽ 30 വയസ് വരെയുള്ളയാളാണ് മരിച്ചത് എന്നാണ് അന്ന് ഫൊറൻസിക് വിദഗ്ധർ വിലയിരുത്തിയത്. മൃതദേഹം ഒഴുകി വന്നതാകാമെന്ന സാധ്യത പൊലീസ് നേരത്തെ തന്നെ തള്ളിയിരുന്നു. മൃതദേഹം വള്ളത്തിൽ കൊണ്ടുവന്ന് ഇവിടെ കെട്ടിത്താഴ്ത്തിയതാകാനാണ് സാധ്യത എന്നായിരുന്നു വിലയിരുത്തൽ. 30 പൊലീസുകാർ ഉൾപ്പെടുന്ന ഏഴു സംഘങ്ങൾ ഇതിനകം കേസ് അന്വേഷിച്ചിട്ടും തുമ്പൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.