Crime

തായ് പെയ്: അവശരെയും രോഗികളെയും സഹായിക്കുന്നത് മനുഷ്യത്വമാണ്. എന്നാല്‍ തായ് വാന്‍ വിമാനക്കമ്പനിയായ ഇ വിഎ എയറിലെ എയര്‍ഹോസ്റ്റസുമാരോട് ഒരു വീല്‍ച്ചെയര്‍ യാത്രക്കാരന്‍ ആവശ്യപ്പെട്ട സഹായമാണ് കൊടുംക്രൂരത ആയിപ്പോയത്. യാത്രക്കാരന്റെ വിവിധ ആവശ്യങ്ങള്‍ മൂലം എയര്‍ഹോസ്റ്റസുമാര്‍ ഒന്നടങ്കം പൊറുതിമുട്ടുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ലോസ് ആഞ്ജലസില്‍ നിന്നും തായ് വാനിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം.

വീല്‍ച്ചെയറില്‍ വന്ന യാത്രക്കാരന്‍ ശുചിമുറിയില്‍ പോകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അമിത ഭാരമുളളയാളെ എയര്‍ഹോസ്റ്റസുമാര്‍ ശുചിമുറിയിലെത്തിച്ചു. എന്നാല്‍ ശുചിമുറിയിലെത്തിയപ്പോള്‍ അയാള്‍ ആവശ്യപ്പെട്ട കാര്യങ്ങളാണ് അവരെ ഞെട്ടിച്ചത്.

തന്റെ ട്രൗസറും അടിവസ്ത്രവും അഴിച്ചുനല്‍കണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ആദ്യം പകച്ചുപോയെങ്കിലും വീല്‍ച്ചെയറിലിരിക്കുന്ന ആളുടെ അവശത മൂലമാണെന്ന് മനസ്സിലാക്കി എയര്‍ഹോസ്റ്റസ് അതും ചെയ്തുകൊടുത്തു. എന്നാല്‍ ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയ എയര്‍ഹോസ്റ്റസുമാരെ അയാള്‍ വീണ്ടും വിളിച്ചു. തന്റെ സ്വകാര്യ ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കി തരണമെന്നായിരുന്നു ആവശ്യം. ഇതില്‍ വിമുഖത കാട്ടിയ എയര്‍ഹോസ്റ്റസുമാര്‍ പറ്റില്ലെന്ന് തന്നെ മറുപടി നല്‍കി. പക്ഷേ അയാള്‍ എത്രയും പെട്ടെന്ന് വൃത്തിയാക്കിത്തരണമെന്ന് ആക്രോശിക്കുകയായിരുന്നു. ഇതോടെ നിവൃത്തിയില്ലാതെ അതും എയര്‍ഹോസ്റ്റസുമാര്‍ക്ക് ചെയ്ത് കൊടുക്കേണ്ടി വന്നു. യാത്രക്കാരന്‍ ശുചിമുറിയില്‍ നിന്നിറങ്ങാന്‍ തയ്യാറാകാതെ വന്നതോടെയാണ് അവര്‍ ആവശ്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ നിര്‍ബന്ധിതരായത്.

സംഭവത്തിന് ശേഷം ജനുവരി 21ന് എയര്‍ഹോസ്റ്റസുമാര്‍ പത്രസമ്മേളനം വിളിച്ചാണ് തങ്ങളുടെ ദുരനുഭവം അറിയിച്ചത്. യാത്രക്കാരന്‍ അനാവശ്യമായാണ് സഹായം ആവശ്യപ്പെട്ടതെന്നും വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം പുരുഷ ജീവനക്കാര്‍ അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ നിരസിച്ചുവെന്നും അവര്‍ പറഞ്ഞു. എന്തായാലും എയര്‍ഹോസ്റ്റസുമാരോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം തന്നെയാണ് ഉണ്ടാകുന്നത്

വീട്ടില്‍ നിന്നാല്‍ അവര്‍ എന്നെ കൊല്ലും പോകാതെ പറ്റില്ലെന്ന് സഹോദരന് അയച്ച അവസാന സന്ദേശങ്ങളാണ് ഫോര്‍ട്ട്കൊച്ചി സ്വദേശിനി അന്‍ലിയയുടെ മരണത്തില്‍ ദുരൂഹതകളുടെ സൂചനകള്‍ നല്‍കിയത്. തനിക്കെ നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് കഴിയുന്ന രീതിയില്‍ അന്‍ലിയ കുറിച്ചിട്ടിരുന്നു. വരകളിലൂടെയും അന്‍ലിയ തനിക്ക് നേരെ നടന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് വിശദമാക്കിയിരുന്നു.

മകള്‍ക്ക് നീതി വേണമെന്ന് ആവശ്യവുമായാണ് ഇരുപത്തിയഞ്ചുകാരിയുടെ പിതാവ് പൊലീസിനെ സമീപിക്കുന്നത്. മകളുടെ മരണത്തില്‍ പ്രതികളെ രക്ഷപ്പെടുത്താൻ യുവവൈദികൻ കൂട്ടു നിന്നെന്ന ഗുരുതര ആരോപണവും പിതാവ് ഹൈജിനസ് ഉയര്‍ത്തി. മകളുടെ ജീവിതത്തില്‍ ഈ വൈദികന്‍ ഇടപെട്ടിരുന്നെന്ന് പിതാവ് ആരോപിക്കുന്നു. മകള്‍ ഹോസ്റ്റലില്‍ ജീവിച്ച കുട്ടിയാണ് അഹങ്കാരിയാണെന്ന് വൈദികന്‍ ആരോപിച്ചിരുന്നെന്ന് പിതാവ് പറഞ്ഞു. ആ വൈദികനെ ഇനി മേലാല്‍ വീട്ടില്‍ കയറ്റരുതെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നുവെന്ന് മകള്‍ വൈദികനെക്കുറിച്ച് പറഞ്ഞിരുന്നതായി പിതാവ് പറയുന്നു.

ആൻലിയയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഭർത്താവ് ജസ്റ്റിൻ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാറിൽ നദിയിൽ നിന്നും ആൻലിയ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനമാണ് മരണത്തിനു കാരണമെന്ന് പരാതിയുയർന്നതിനെ തുടർന്ന് ഭർത്താവ് തൃശ്ശൂർ അന്നക്കര സ്വദേശി വടക്കൂട്ട് വീട്ടിൽ വി.എം. ജസ്റ്റിനെതിരെ പൊലീസ് കേസ്സെടുത്തു.

എന്നാല്‍ സംഭവ ദിവസം ബെംഗലുരുവിലേക്ക് പരീക്ഷക്ക് പോകാൻ ജസ്റ്റിനാണ് ആൻലിയയെ തൃശൂർ‌ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിട്ടതെന്ന് വ്യക്തമായി. യാത്രക്കിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും അതാണ് പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാല്‍ യുവതിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഭർത്താവ് ജസ്റ്റിൻ കഴിഞ്ഞ ദിവസം തൃശ്ശൂർ ചാവക്കാട് കോടതിയിൽ കീഴടങ്ങിയത്. ഇതിനു പിന്നാലെയാണ് പ്രതിയായ ഭർത്താവിനെ രക്ഷിക്കാൻ വൈദികൻ ഇടപെട്ടുവെന്ന ആരോപണവുമായി യുവതിയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയത്.

ജസ്റ്റിൻ കീഴടങ്ങിയതിനു ശേഷവും വൈദികൻ അനുനയ ശ്രമങ്ങളുമായി എത്തിയെന്നും പിതാവ് പറഞ്ഞു. വൈദികനെതിരെ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന് പരാതി നൽകിയതായും പിതാവ് പറഞ്ഞു. ജസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനുളള തീരുമാനത്തിലാണ് തൃശ്ശൂർ ക്രൈംബ്രാഞ്ച്.

കുവൈറ്റിൽ വാക്കുതർക്കത്തിനൊടുവിൽ സഹപ്രവർത്തകനായ പ്രവാസിയെ കൊലപ്പെടുത്തിയ തമിഴ്നാട്ടുകാരന്റെ വധശിക്ഷ റദ്ദാക്കി. കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്നാണ് വധ ശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശി അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തത്.

കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് മുനവ്വറലി തങ്ങള്‍ക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം സ്വരൂപിക്കാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കിയത്.

മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് അര്‍ജുനന് വധശിക്ഷ വിധിച്ചത്. ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്റ്റംബറിലായിരുന്നു സംഭവം. വധശിക്ഷ കാത്തിരിക്കുന്ന അര്‍ജുനന് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയാല്‍ ശിക്ഷായിളവ് ലഭിക്കുമായിരുന്നു.

കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. ബന്ധുക്കള്‍ നഷ്ടപരിഹാരമായി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. നിത്യച്ചെലവിനു പോലും വകയില്ലാത്ത ഇവര്‍ക്ക് മറ്റുവഴിയില്ലായിരുന്നു. എന്നാല്‍, ഉള്ളതെല്ലാം വിറ്റിട്ടും അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ഭാര്യ മാലതിക്ക് അഞ്ചുലക്ഷം രൂപയിലധികം കണ്ടെത്താനായില്ല.

ഈ നിസ്സഹായത മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തി മുനവ്വറലി തങ്ങളോട് സഹായം തേടിയിരുന്നു. സാധ്യമായതെല്ലാം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും തങ്ങള്‍ ഇടപെട്ട് 25 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു. ഈ തുക മലപ്പുറം പ്രസ്‌ക്ലബ്ബില്‍ വെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖേന മാലതിക്ക് കൈമാറുകയും ചെയ്തു

തായ് പേയ്: തായ് വാനിലെ പ്രശസ്ത ഹൈക്കറും ബിക്കിനി ക്ലൈന്പര്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തയുമായ ഗിഗി ലൂലിന് പര്‍വ്വതാരോഹണത്തിനിടെ ദാരുണാന്ത്യം. തായ് വാനിലെ യുഷാന്‍ നാഷണല്‍ പാര്‍ക്കിലെ പര്‍വ്വത നിരകളിലേക്കുളള ഏകാന്ത ട്രക്കിങ്ങിനിടെ കാല്‍തെന്നി വി‍ഴുകയായിരുന്നു. 65 അടി താ‍ഴ്ചയുളള മലയിടുക്കിലേക്ക് വീണ ഗിഗി മരണപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞെട്ടലോടെയാണ് ഗിഗിയുടെ മരണവാര്‍ത്ത സോഷ്യല്‍മീഡിയ അടക്കം സ്ഥിരീകരിച്ചത്.

താന്‍ കീ‍ഴടക്കുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം ബിക്കിനി സെല്‍ഫികള്‍ എടുത്ത് കുറിപ്പുകള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് ഗിഗി താരമായത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഈ 36കാരിയെ പിന്തുടരുന്ന വലിയൊരു വിഭാഗം ആരാധകവൃന്ദം തന്നെയുണ്ട്. നാല് കൊല്ലത്തിനിടെ നൂറോളം മലമുനന്പുകളില്‍ കയറിയതായി ഫാഷന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗിഗി പറഞ്ഞിരുന്നു. സാഹസികത ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ബിക്കിനി സെല്‍ഫികള്‍ക്കായി ഒറ്റയ്ക്ക് പര്‍വ്വതാരോഹണം നടത്തുന്നത് എന്നായിരുന്നു ഗിഗിയുടെ അഭിപ്രായം.

Image result for gigu-wu-36-plunged-65ft-into-a-ravine- accident image

25 ദിവസത്തിനിടെയുളള ഒറ്റയ്ക്കുളള ട്രക്കിങ്ങിനിടെയാണ് ഗിഗിക്ക് അപകടം സംഭവിച്ചത്. വീ‍ഴ്ചയില്‍ കാലിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ അനങ്ങാന്‍ ക‍ഴിയാത്ത സ്ഥിതിയിലാണെന്ന് ഗിഗി ഫോണിലൂടെ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമായി. മൂന്നു തവണ ഹെലികോപ്റ്റര്‍ ശ്രമം നടത്തിയെങ്കിലും ഗിഗിയുടെ അടുത്തെത്താന്‍ ക‍ഴിഞ്ഞില്ല. ഒടുവില്‍ 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് എയര്‍ ലിഫ്റ്റ് വ‍ഴി മലയിടുക്കില്‍ നിന്നും ഗിഗിയെ ഉയര്‍ത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊടുംതണുപ്പില്‍ ശരീരത്തിലെ ചൂട് ക്രമാതീതമായി നഷ്ടപ്പെടുന്ന ഹൈപോതെര്‍മിയ മൂലമാണ് ഗിഗി മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗിഗിയുടെ ഫെയ്സ്ബുക്ക് പേജില്‍ ലോകമെ്പാടുമുളള ആരാധകരുടെ അനുശോചനപ്രവാഹമാണ്.

 

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരനായ ജോത്സ്യന്‍ അറസ്റ്റില്‍. 31കാരനായ അര്‍ജുന്‍ മുനിയപ്പനെയാണ് സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിവച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനിടെയാണ് ഇയാളെ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പിടികൂടിയതെന്ന് സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സിഡ്‌നിയിലെ ലിവര്‍പൂളിലാണ് സംഭവം. ലിവര്‍പൂളിലെ ഒരു ജ്യോതിഷ കേന്ദ്രത്തില്‍ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അര്‍ജുന്‍. ഇയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന് അവകാശപ്പെട്ട യുഎസ് ഹാക്കര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പൊലീസിന് പരാതി നല്‍കി. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് അനന്തിരവന്‍ ആവശ്യപ്പെട്ടു. ഷൂജയുടെ വെളിപ്പെടുത്തലുകളെ ഹാക്കത്തോണിന്‍റെ സംഘാടകര്‍ തള്ളിപ്പറഞ്ഞു. ഹാക്കത്തോണില്‍ പങ്കെടുത്തത് സ്വന്തം നിലയ്ക്കാണെന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്‍റെ വിശദീകരണം.

അപവാദപ്രചാരണവും തെറ്റിദ്ധാരണ പരത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി െഎപിസി 505 പ്രകാരം എഫ്.െഎ.ആര്‍ റജിസ്റ്റര്‍ ചെയ്ത് യുഎസ് ഹാക്കര്‍ക്കര്‍ സെയ്ദ് ഷൂജയ്ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി വോട്ടിങ് യന്ത്രം നിര്‍മിക്കാറുള്ള ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഒാഫ് ഇന്ത്യയില്‍ ജീവനക്കാരനായിരുന്നുവെന്ന് ഷൂജ അവകാശപ്പെട്ടിരുന്നു.

ഇത് തെറ്റാണെന്ന് ഇസിെഎഎല്‍ വ്യക്തമാക്കി. ഷൂജ വെളിപ്പെടുത്തലുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ഹാക്കത്തോണിന്‍റെ സംഘാടകരായ ഫോറിന്‍ പ്രസ് അസോസിയേഷന്‍ അറിയിച്ചു. ഹാക്കത്തോണില്‍ കപില്‍ സിബില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്‍റെ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ബിജെപി ആരോപണം. എന്നാല്‍ സംഘടകര്‍ ക്ഷണിച്ചപ്പോള്‍ സ്വന്തം നിലയില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് കപില്‍ സിബിലിന്‍റെ വിശദീകരണം. കപില്‍ സിബില്‍ പങ്കെടുത്തതിനെ തൃണമൂല്‍ വിമര്‍ശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ മതിയെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.

അതിനിടെ, 2014 മേയ് 12 ന് തന്‍റെ സഹായികളായ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടത് ബിജെപി തെലങ്കാന അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിയുടെ ഫാം ഹൗസില്‍വെച്ചാണെന്ന് ഹാക്കര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഇതേ കുറിച്ച് ആന്ധ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കപില്‍ സിബില്‍ ആവശ്യപ്പെട്ടു.

ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സിയായ റോയോ, സുപ്രീംകോടതി ജഡ്ജോ അന്വേഷിക്കണമെന്നാണ് മുണ്ടെയുടെ അനന്തിരവനും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെയുടെ ആവശ്യം.

തൃശൂരിൽ കാണാതായ നഴ്സ് ആൻലിയയുടെ മൃതദേഹം ആലുവ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ജസ്റ്റിൻ കീഴടങ്ങി. സംഭവം നടന്ന് നാല് മാസത്തിന് ശേഷമാണ് മുഖ്യപ്രതിയായ ജസ്റ്റിന്റെ കീഴടങ്ങൽ. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ബെംഗളുരുവിൽ നഴ്സ് ആയിരുന്നു ആൻലിയ. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് ആൻലിയയെ ത‍ൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കാണാതായത്. 28ന് മൃതദേഹം പെരിയാറിൽ കണ്ടെത്തി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യുവതിയുടെ പിതാവ് ജസ്റ്റിനെതിരെ പരാതി നൽകി. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവയാണ് പൊലീസ് പ്രതിക്കെതിരെ ചുമത്തിയത്.

ജസ്റ്റിൻ ഒളിവിലാണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ചിന് വിട്ടതോടെയാണ് ജസ്റ്റിൻ കോടതിയിൽ കീഴടങ്ങിയത്. അടുത്ത ദിവസം ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിൽ വാങ്ങും. മകൾക്ക് നീതി ലഭിക്കുന്നതിനായി വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് പിതാവ് ഹെജിനസ്, നിയമപോരാട്ടം നടത്തുന്നത്.

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ദിലീപ് ഇത് യുവതിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നു അപേക്ഷയില്‍ പറയുന്നു. ദിലീപിന്റെ അപേക്ഷ നാളെ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുണ്ടെയുടെ അനന്തിരവന്‍. ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗമായ റോയോ സുപ്രീംകോടതി ജഡ്ജോ അന്വേഷിക്കണമെന്നാണ് എന്‍സിപി നേതാവ് കൂടിയായ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടിട്ടുള്ളത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും ഈ രഹസ്യമറിയാവുന്നതുകൊണ്ടാണ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നുമാണ് യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ ഇന്നലെ വെളിപ്പെടുത്തിയത്. വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നുവെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചിട്ടുണ്ട്.

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അട്ടിമറി നടന്നു. യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലമല്ല ലോകം അറിഞ്ഞത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് യുഎസ് സൈബര്‍വിദഗ്ധനും ഹാക്കറുമായ സെയ്ദ് ഷൂജ വെളിപ്പെടുത്തുന്നത് ഇങ്ങിനെയാണ്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ് സമ്പത്തിന് വോട്ടിങ് യന്ത്രത്തിെല അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നു. ഡല്‍ഹി നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ അട്ടിമറി നടന്നില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളിലും അട്ടിമറിക്ക് ശ്രമമുണ്ടായിരുന്നു. രാജ്യത്ത് ഒന്‍പതിടങ്ങളിലാണ് അട്ടിമറിക്കുള്ള സാങ്കേതിക സൗകര്യങ്ങളുള്ളത്.

വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തുകയാണെന്ന് ഇത് ചെയ്യുന്നവര്‍ക്ക് പോലും അറിയില്ല. അത്ര രഹസ്യമായാണ് കാര്യങ്ങള്‍. ബിജെപിയെ കൂടാതെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളും ഹാക്കിങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നു. ദ് ഇന്ത്യ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തോണിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്‍റെ സാന്നിധ്യവും ഹാക്കത്തോണിലുണ്ടായിരുന്നു. ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ ഇനിയും വ്യക്തമല്ല.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയാണ് ലോക റെക്കോഡ് ലക്ഷ്യം വെച്ച് 1354 കാളകളെ ഉള്‍പ്പെടുത്തി ജെല്ലിക്കെട്ട് നടത്തിയത്. റാം (35), സതീഷ് കുമാര്‍ (35) എന്നിവരാണ് മരിച്ചത്. ജെല്ലിക്കെട്ട് കാണാനെത്തിയവരായിരുന്നു ഇവര്‍.

തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.മുഖ്യമന്ത്രി ഇ. പളനിസാമിയാണ് ജെല്ലിക്കെട്ട് ഫ്‌ളാഗ് ഓഫ് ചെയ്തത്.തമിഴ്ജനതയുടെ പ്രതാപവും കരുത്തും തെളിയിക്കുന്നതാണ് ജെല്ലിക്കെട്ട് എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.

റെക്കോഡ് മറികടക്കാന്‍ ലക്ഷ്യംവെച്ച് ഇത്തവണ 424 മത്സരാര്‍ത്ഥികളും ജെല്ലിക്കെട്ടിനായി കളത്തിലിറങ്ങിയിരുന്നു.ഒരൊറ്റ ദിവസത്തില്‍ ഇത്രയധികം കാളകളെ മത്സരത്തിനിറക്കുന്നത് ഇതാദ്യമായാണെന്നും തമിഴ്ജനതയുടെ പ്രതാപം പ്രകടമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ വ്യക്തമാക്കി

Copyright © . All rights reserved