കെ.എസ്.ആർ.ടിസിയിൽ യാത്രക്കാരുടെ ജീവന് പുല്ലുവില. ചേര്‍ത്തലയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയ ബസിന്‍റെ ചക്രങ്ങള്‍ ഇളകിയനിലയില്‍ കണ്ടെത്തി. ബസിന്‍റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നാലു ചക്രങ്ങള്‍ വേണ്ട പിന്‍ഭാഗത്ത് രണ്ടു ചക്രങ്ങളുമായാണ് ബസ് എത്തിയത്. ഉള്ള രണ്ട് ടയറുകളുടെ ബോള്‍ട്ടുകളാകട്ടെ ഇളകിയ നിലയിലുമായിരുന്നു.
അപകടാവസ്ഥ നാട്ടുകാര്‍ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടര്‍ന്ന് നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ ഡ്രൈവര്‍ യാത്ര അവസാനിപ്പിച്ചു. ഡിപ്പോയിൽ നിന്നെടുത്തപ്പോൾ ബസ് മാറിപ്പോയെന്ന മൊഴിക്ക് പിന്നാലെ ഡ്രൈവർ ബിജുവിനെതിരെ പനങ്ങാട് പോലീസ് കേസെടുത്തു.
ആം ആദ്മി പാർട്ടി നേതാവ് നവീൻ ദാസിനെ(25) കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കേസിലെ മുഖ്യ പ്രതിയും നവീന്‍ദാസിന്റെ സ്വവര്‍ഗ പങ്കാളിയുമായിരുന്ന ത്വയിബ് ഖുറേഷി (25), ഇയാളുടെ സഹോദരന്‍ താലിബ് ഖുറേഷി, സുഹൃത്ത് സമര്‍ഖാന്‍ എന്നിവരെയാണ് സാഹിബബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ത്വയിബ് ഖുറേഷിയെ ഒരുമിച്ച് താമസിക്കാന്‍ നവീന്‍ദാസ് നിര്‍ബന്ധിക്കുകയും സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ദില്ലിയിൽവച്ച് നടന്ന സ്വവര്‍ഗാനുരാഗികളുടെ പാർട്ടിയിൽ വച്ചാണ് നവീന്‍ദാസും ത്വയിബ് ഖുറേഷിയും കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും തമ്മിൽ അടുപ്പത്തിലായി. ഛത്താർപൂരിലെ ഫ്ലാറ്റിൽ ഇരുവരും ഇടയ്ക്ക് ഒന്നിച്ച് താമസിക്കാറുണ്ടായിരുന്നു. പിന്നീട് ത്വയിബിനെ തനിക്കൊപ്പം ഫ്ലാറ്റിൽ സ്ഥിരമായി താമസിക്കാൻ നവീന്‍ദാസ് നിര്‍ബന്ധിക്കാൻ തുടങ്ങി. എന്നാൽ ത്വയിബ് ഇത് വിസമ്മതിച്ചതോടെ ഇരുവരും തമ്മിലുള്ള സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്നും ബന്ധം വീട്ടിൽ അറിയിക്കുമെന്നും നവീന്‍ദാസ് ഭീഷണിപ്പെടുത്തി. ഇതോടെ ത്വയിബും സഹോദരനും സുഹൃത്തും ചേര്‍ന്ന് നവീനിനെ കൊല്ലാൻ ആസൂത്രണം ചെയ്യുകയായിരുന്നു.
ഒക്ടോബര്‍ നാല് വ്യാഴാഴ്ച്ച രാത്രി ത്വയിബ് നവീന്‍ദാസിനെ ലോനിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ഫ്ലാറ്റിലെത്തിയ നവീന് ഹൽവയിൽ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. തുടർന്ന് അബോധാവസ്ഥയിലായ നവീനെ കാറിൽ കയറ്റി ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി. അതിനിടയിൽ മൂവരും ചേർന്ന് എടിഎമ്മിൽ കയറി നവീനിന്റെ അകൗണ്ടിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ മോഷ്ടിച്ചിരുന്നു. തുടർന്ന് വഴിയില്‍ രണ്ടുലിറ്റര്‍ പെട്രോളും വാങ്ങിയിരുന്നു. ഭോപ്രയിൽ എത്തിയതിനുശേഷം നവീന്‍ദാസിനെ ഡ്രൈവര്‍ സീറ്റിലിരുത്തി കാറില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം അപകടമരണമാണെന്ന് തെറ്റ് ധരിപ്പിക്കുന്നതിനാണ് നവീന്‍ ദാസിനെ ഡ്രൈവര്‍ സീറ്റിലിരുത്തി കത്തിച്ചത്.
എന്നാല്‍ കൃത്യം നടത്തിയശേഷം ഒളിവില്‍ പോയ പ്രതികള്‍ നവീന്‍ദാസിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് അന്വേഷണം ത്വയിബിലെത്താൻ കാരണം. ഇതുകൂടാതെ മുന്‍വശത്തെ രണ്ടാമത്തെ ഡോര്‍ തുറന്നു കിടന്നിരുന്നതും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും സംഭവം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ (40) ഇളയ മകൾ നേഹ (16) എന്നിവരെയാണ് പത്തൊൻപതു വയസുകാരനായ മകൻ സൂരജ് വേർമ കുത്തി കൊലപ്പെടുത്തിയത്. ഡൽഹിയിലെ വസന്ത് കുഞ്ചിൽ ബുധനാഴച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടത്. പിന്നീട് പൊലീസെത്തി അന്വേഷണം ഉൗർജിതമാക്കിയതോടെയാണ് പ്രതി പിടിയിലാകുന്നത്.
മോഷണശ്രമത്തിനിടെയിൽ നടന്ന കൊലപാതകം എന്ന തരത്തിലായിരുന്നു മകന്റെ ആദ്യ പ്രതികരണം. എന്നാൽ ഇൗ മൊഴി വിശ്വാസത്തിലെടുക്കാൻ പൊലീസ് തയാറായില്ല. വീട്ടിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നും കണ്ടെത്തിയതോടെ മകന്റെ വാദം പൊളിഞ്ഞു. കുടുംബത്തിലെ മൂന്നുപേർ കൊലപ്പെട്ടിട്ടും മകൻ മാത്രം എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സൂരജിന് കഴിയാതെ വന്നതോടെ പ്രതി കുറ്റം സമ്മതിച്ചു.
മാതാപിതാക്കൾ എപ്പോഴും പഠിക്കാൻ നിർബന്ധിക്കും, ക്ലാസ് കട്ട് ചെയ്താൽ ശകാരിക്കും, പട്ടം പറത്താൻ സമ്മതിക്കില്ല. ഇവരുടെ ശല്യത്തിൽനിന്നും രക്ഷപ്പെടുന്നതിനാണ് കുടുംബത്തെ വകവരുത്താൻ തീരുമാനിച്ചത്. കൊലപാതകം നടന്ന ദിവസവും മിതിലേഷ് സൂരജിനെ മർദിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.
ഇതിൽ മനം നൊന്ത സൂരജ് കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന് വീടിനടുത്തുള്ള കടയിൽ പോയി കത്തിയും കത്രികയും വാങ്ങിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം പുലർച്ചെ മൂന്ന് മണിക്ക് കൈയിൽ കരുതിയ കത്തിയും കത്രികയും എടുത്ത് സൂരജ് മാതാപിതാക്കളുടെ റൂമിലേക്ക് പോയി. ആദ്യം പിതാവിനെ കുത്തി പരിക്കേൽപ്പിച്ചു. പിന്നീട് ശബ്ദം കേട്ട് ഉണർന്ന മാതാവിനേയും. ശേഷം സഹോദരിയുടെ മുറിയിലെത്തി സഹോദരിയെയും കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് മൂന്ന് പേരും മരിച്ചെന്ന് ഉറപ്പു വരുത്തിയതിനുശേഷം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയോട് മാതാപിതാക്കളേയും സഹോദരിയേയും മോഷ്ടക്കൾ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കെല്ലാൻ ഉപയോഗിച്ച കത്തിയിൽ സൂരജിന്റെ വിരലടയാളം കണ്ടെത്തി. കൊലപാതകത്തിന് ശേഷം കുളിമുറിയിലെത്തി കൈ കഴുകിയതായും തെളിഞ്ഞതോടെ പ്രതി പിടിയിലായി.
വീട്ടിനുള്ളില്‍ അധ്യാപികയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹെല്‍ത്ത് ഇന്‍സ്‌പക്‌ടറായ ഭര്‍ത്താവ് ഒളിവില്‍. ശാസ്‌താംകോട്ട മനക്കര രാജഗിരി അനിതാ ഭവനത്തില്‍ അനിതാ സ്‌റ്റീഫനെ(39)യാണ് വീട്ടിനുള്ളില്‍ തലയ്‌ക്കടിയേറ്റു രക്‌തം വാര്‍ന്നൊലിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ആഷ്‌ലിയെ പോലീസ് തെരയുന്നു.
പത്തനംതിട്ട ചന്ദനപ്പള്ളി എല്‍.പി. സ്‌കൂള്‍ അധ്യാപികയാണ് അനിത. ഇന്നലെ വൈകിട്ട് നാലിനോടെ അനിതയുടെ പിതാവ് സ്‌റ്റീഫനാണ് മൃതദേഹം കണ്ടത്. മുറിക്കുള്ളിലെ ഇടനാഴിയിലാണ് മൃതദേഹം കിടന്നത്. സമീപത്തുനിന്നു രക്‌തം പുരണ്ട ചിരവയും പോലീസ് കണ്ടെടുത്തു. ആഷ്‌ലിയുടെ മൊബൈല്‍ ഫോണ്‍ ഓഫാണന്നു പോലീസ് പറഞ്ഞു. മക്കള്‍: ആല്‍വിന്‍, ആരോമല്‍. ശാസ്‌താംകോട്ട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കായലില്‍ ചാടി, ആണ്‍കുട്ടിയുടെ ജഡം കരയ്ക്കടിഞ്ഞു. പെണ്‍കുട്ടിയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. പുഞ്ചിരിച്ചിറ വടക്കേ മൈലക്കാട് ശിവശൈലത്തില്‍ വിജയന്‍ പിള്ളയുടെയും ശൈലയുടെയും മകന്‍ വിച്ചു(17) ന്റെ മൃതദേഹമാണ് കരയ്ക്കടുത്തത്. വിച്ചുവിനൊപ്പം കായലില്‍ ചാടിയതായി പറയപ്പെടുന്ന പെണ്‍സുഹൃത്ത് വടക്കേ മൈലക്കാട് ലിബിന്‍ നിവാസില്‍ തങ്കച്ചന്റേയും ലീനയുടെയും മകള്‍ ടി ലിന്‍സി(17) യെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് ഇരുവരെയും പരവൂര്‍ കലക്കോട് കിളിമുക്ക് റെയില്‍വേ പാലത്തിന്റെ ഭാഗത്ത് നാട്ടുകാര്‍ കണ്ടത്.
പിന്നീട് പാലത്തിനരികില്‍ ഇരുവരുടെയും ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത് കണ്ടു. തുടര്‍ന്ന് പരവൂര്‍ ഫയര്‍ ഫോഴ്സെത്തി വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ നടത്തി. വൈകിട്ട് ആറരയോടെ വിച്ചുവിന്റെ മൃതദേഹം കരയ്ക്കെടുത്തു. ഇരുട്ട് വീണതോടെ ലിന്‍സിക്കായുള്ള തിരച്ചില്‍ നിര്‍ത്തി വച്ചു. ഇരുവരും ഇന്നലെ രാവിലെ സ്‌കൂളില്‍ പോകുന്നതിനായി ഇറങ്ങിയകാണെന്ന് വീട്ടുകാര്‍ പറയുന്നു. വിച്ചു ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയും ലിന്‍സി ചാത്തന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കോമേഴ്സ് വിദ്യാര്‍ത്ഥിനിയുമാണ്. സമീപവാസികളായ ഇരുവരും പ്രണയ ബന്ധത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വിച്ചുവിന്റെ സഹോദരന്‍ വിഷ്ണു പരവൂര്‍ പോലീസ് കേസെടുത്തു.
ചെന്നൈ: നക്കീരൻ പത്രാധിപർ നക്കീരൻ ഗോപാലനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതിയതിനാണ് അറസ്റ്റ്. 2012ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കെതിരെ നക്കീരൻ ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടും വൻ വിവാദങ്ങൾ ഉയർന്നിരുന്നു.
ബാലഭാസ്‌കറിനെ മരണത്തിലേക്ക് തള്ളിവിട്ടതുപോലെ ലക്ഷമിയെയും നെഞ്ചുപൊട്ടിച്ചു കൊല്ലരുതെന്ന് ലക്ഷ്മിയുടെ ബന്ധുക്കളും ബാലുവിന്റെ സുഹൃത്തുക്കളും ഇന്നലെ പറഞ്ഞു.
ചുരുക്കത്തില്‍ ബാലഭാസ്‌കറിന്റെ പെട്ടെന്നുള്ള മരണം എങ്ങനെയെന്ന് വെളിപ്പെടുത്തുന്നതാണ് ഇന്നലെ ആശുപത്രിയിലരങ്ങേറിയത് ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയാണ് ബാലഭാസ്‌കര്‍ മരിക്കുന്നത്. മരിക്കുന്ന ദിവസം താന്‍ ബാലഭാസ്‌കറിനെ തീപ്രപരിചരണ വിഭാഗത്തില്‍ കയറി സന്ദര്‍ശിച്ചതായി ബാലുവിന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. മകളുടെ വിയോഗം ബാലുവിനെ അറിയിച്ചതായും അതിലൊരാള്‍ തട്ടി വിട്ടു.
ഇവിടെയാണ് ബാലുവിന്റെ വീട്ടുകാര്‍ക്ക് ചില സംശയങ്ങള്‍ ഉരുത്തിരിയുന്നത്. മരണ ദിനത്തിന്റെ തലേന്നാള്‍ മാതാപിതാക്കളോട് അനന്തപുരി ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ബാലു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ബാലുവിന് ബോധം തെളിഞ്ഞതായും അവര്‍ അറിയിച്ചു. ഇക്കാര്യം ചില പ്രധാന പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. പിന്നെങ്ങനെ ബാലു മരിച്ചു എന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. അതായത് ബോധം തെളിഞ്ഞ ബാലുവിനോട് ആരെങ്കിലും മകളുടെ വിയോഗവാര്‍ത്ത പറഞ്ഞോ? അങ്ങനെ പറഞ്ഞെങ്കില്‍ അത് ആരാണ് ? ബാലുവിന്റെ സുഹ്യത്തുക്കളാണോ?
അതോ ചികിത്സിച്ച ഡോക്ടര്‍മാരാണോ? ഇതിനുള്ള മറുപടിക്കായാണ് ബാലുവിന്റെ അച്ഛൻ കാത്തിരിക്കുന്നത്.
ബാലുവിന്റെ വീട്ടിലെ മൂഡ് മറ്റൊന്നാണ്. സുഹൃത്തുക്കൾ കൊണ്ട് പോയി തന്റെ മകനെ കൊന്നു എന്നാണ് വീട്ടുകാര്‍ വിശ്വസിക്കുന്നത്. ബാലുവിന്റെ വീട്ടുകാര്‍ക്ക് ഇപ്പോള്‍ അയാളുടെ ഒരു സുഹ്യത്തിനെയും കാണേണ്ട. ബാലുവിന്റെ കല്യാണം നടത്തിച്ചതും അവനെ സ്വന്തം വീട്ടില്‍ നിന്ന് അകറ്റിയതും സുഹൃത്തുക്കളാണ്. സുഖമില്ലാത്ത സഹോദരിയെ പോലും നോക്കാത്ത തരത്തില്‍ ബാലുവിനെ മാറ്റിയത് സുഹ്യത്തുക്കളാണെന്ന് അവര്‍ വിശ്വസിക്കുന്നു.
മകളുടെ വിയോഗ വാര്‍ത്ത അറിയിച്ചത് കാരണമാണ് ബാലുവിന് ഹൃദയസ്തംഭനം ഉണ്ടായതെന്നു തന്നെയാണ് വീട്ടുകാര്‍ വിശ്വസിക്കുന്നത്. ബാലുവിന്റെ കുടുംബ സുഹൃത്തായ ഡോക്ടറുടെ ഭാര്യയെ ബാലുവിന്റെ വീട്ടുകാര്‍ ആട്ടിയിറക്കിയതും ഇതു കൊണ്ടാണെന്നാണ് വിവരം. ലക്ഷ്മിയുടെ ആരോഗ്യനിലയൊന്നും അവരെ അലട്ടുന്നില്ല. കാരണം അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. തിരിച്ചുകിട്ടാനാവാത്തവിധം.
സ്വന്തം താത്പര്യ പ്രകാരം ബാലു വിവാഹം കഴിക്കുമ്പോള്‍ സമയദോഷം തങ്ങള്‍ കണ്ടതാണെന്ന് ബാലുവിന്റെ ബന്ധുക്കള്‍ പറയുന്നത് കേള്‍ക്കുന്നവര്‍ക്ക് ഏറെ വേദനയുണ്ടാക്കുന്നു. ബാലുവിന്റെ മരണദിവസം രാത്രി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ നടന്നത് എന്താണെന്നാണ് വീട്ടുകാര്‍ അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നത്. ബാലുവിന്റെ മരണം സ്വാഭാവികമാണെങ്കില്‍ ഹൃദയസ്തംഭനം എങ്ങനെ വന്നു എന്നാണ് വീട്ടുകാര്‍ക്ക് അറിയേണ്ടത്.
മലയാളികളെ എന്നും തന്റെ അഭിനയം കൊണ്ട് രസിപ്പിച്ച പ്രിയ നടൻ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച വിഷയം. ഒരു സ്വകാര്യ ചാനലിന് വേണ്ടിയുള്ള പരിപാടിയുടെ ചിത്രീകരണത്തിനിടെ പത്തൊൻപതു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം സഹപ്രവർത്തക ടെസ് ജോസഫ് ഇപ്പോൾ വെളിപ്പെടുത്തിയായതോടെയാണ് മുകേഷിനെതിരെയുള്ള കുരുക്കുകൾ മുറുക്കിയത്.
ഷൂട്ടിങ്ങിനിടെ ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് മുകേഷ് നിരന്തരം ശല്യം ചെയ്യാറുണ്ടെന്നും തന്നെ മുകേഷിന്റെ മുറിയുടെ തൊട്ടടുത്തെയ്ക്ക് മട്ടൻ ശ്രമിച്ചിരുന്നുവെന്നും ടെസ് ജോസഫ് മീ ടൂ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തി. അന്നത്തെ സ്ഥാപന മേധാവി ഡെറക് ഒബ്രയ അന്ന് ഈ വിഷയത്തിൽ ഇടപെട്ടിരുന്നുവെന്നും. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്‌ലൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് തുറന്നടിക്കുന്നു.
മുകേഷിനെതിരായ ആരോപണങ്ങൾ കൊഴുക്കവേ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മറ്റൊന്നാണ്. മുകേഷിന്റെ ആദ്യ ഭാര്യ സരിത മുൻപ് ഒരിക്കൽ പറഞ്ഞ വാക്കുകൾ. സരിതയുടെ വെളിപ്പെടുത്തലുകൾ ഇപ്പോഴത്തെ സംഭവങ്ങളെ സാധൂകരിക്കുന്നതാണ്.
സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാള്‍ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്ന ചോദ്യമാണ് മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെ ചോദ്യം. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോടാണ് സരിത മനസ് തുറന്നത്.
സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ്. വിവാഹം കഴിഞ്ഞതു മുതല്‍ അയാള്‍ എന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു. ഞാന്‍ കേരളത്തിന്റെ മരുമകളാണ്. അതിനാല്‍ കേരളത്തില്‍ നിന്നു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയുള്ള സത്യവാങ്മൂലത്തില്‍ നിന്ന് എന്റെയും മക്കളുടെയും പേര് നീക്കം ചെയ്തു. ഇത് തന്നെ ഞെട്ടിപ്പിച്ചുവെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചു.
മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണ്. തന്റെ മക്കളെ നോക്കാന്‍ സഹോദരിക്ക് ശമ്പളം നല്‍കാന്‍ പോലും മുകേഷ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യ നാളുകളില്‍ മൗനം പാലിച്ചത്.
നടിമാര്‍ക്ക് ശബ്ദം നല്‍കിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് ഞാന്‍ മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോര്‍ഡിങ്ങിലാക്കിയത്.
മുകേഷ് കടുത്ത മദ്യപനാണ്. അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. അവരെല്ലാം കുടുംബ ജീവിതം നയിക്കുന്നവരാണെന്നതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല. ലോകത്ത് മറ്റൊരു സ്ത്രീയും എന്നെപ്പോലെ സ്വന്തം ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റിട്ടില്ല. മുകേഷ് വീണ്ടും വിവാഹിതനായത് ഞാന്‍ ടെലിവിഷനിലൂടെയാണ് അറിഞ്ഞത്. ഇപ്പോഴും എന്റെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് മുകേഷിന്റെ പേരാണ്. വസ്തുവകകളുടെ രേഖകളില്‍ ഞങ്ങളുടെ പേരുകള്‍ ഒന്നിച്ചാണുള്ളത്.
മുകേഷിനെതിരെ ഒരു വാര്‍ത്തയും പുറത്ത് വരാതിരിക്കാന്‍ കേരളത്തില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. അഭിഭാഷകര്‍, ജഡ്ജിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തെ കണ്ണടച്ച് പിന്തുണക്കുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് വേണ്ടി അമ്മമ്മാരെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കുന്ന മുകേഷ് ചതിയനും വഞ്ചകനുമാണെന്ന് ജനം മനസിലാക്കും. ആരുടെയും പ്രേരണ കൊണ്ടല്ല തിരഞ്ഞെടുപ്പിന് തലേന്ന് ഇത്തരമൊരു വാര്‍ത്താ സമ്മേളനം നടത്തുന്നത്. അച്ഛന്‍ ജയിച്ച് മന്ത്രിയായാല്‍ അത് നിങ്ങളുടെ ഭാവിക്ക് നല്ലതാണെന്നും അമ്മമയോട് പ്രശ്‌നമുണ്ടാക്കരുതെന്ന് പറയണമെന്നും അടുത്തിടെ മുകേഷ് മക്കളോട് ഫോണിലൂടെ പറഞ്ഞു. അയാള്‍ തോറ്റാലും ജയിച്ചാലും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും അന്ന് സരിത പറഞ്ഞു.
മുകേഷിനെതിരായ ആരോപണത്തിന് പിന്നാലെ മറ്റൊരു പ്രമുഖനെതിരെയും മീ ടൂ ആരോപണം. ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീത സംവിധായകനായി അറിയപ്പെടുന്ന ഗോപീസുന്ദറിനെതിരായൊണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഗീതവുമായി ബന്ധമുള്ള ഗോപീ സുന്ദറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം എന്നാഗ്രഹിച്ച പെണ്‍കുട്ടിക്കെതിരെയാണ് മീ ടൂ കാമ്ബയിന്റെ ഭാഗമായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ പേജാണ് ഗോപീസുന്ദറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. അതേസമയം പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്താതെയാണ് മീടു കാമ്ബയിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പ്രൊട്ടസ്റ്റ് ആരോപണം ഉന്നയിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ സംഗീതലോകവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ തുടങ്ങുന്നത്.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:
അന്ന് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പ്രായമായിരുന്നു അത്. 18 വയസു പൂര്‍ത്തിയായിരുന്നില്ല, അന്നാണ് തനിക്ക് ആദ്യം ദുരനുഭവുും ഉണ്ടായത്. അന്ന് ഗോപീസുന്ദറിന് 34 വയസു വരെ പ്രായമേ കാണൂ. അന്ന് തനിക്ക് അദ്ദേഹം റോള്‍ മോഡല്‍ ആയിരുന്നു. താന്‍ ആകട്ടെ കരിയറിയല്‍ ഉന്നതികള്‍ ആഗ്രഹിക്കുന്ന വ്യക്തിയും. ഒരു ദിവസം അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. അതില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാല്‍ പിന്നീട് സംസാരത്തിത്തിന്റെ ഗതി മാറുകയാണ് ഉണ്ടായത്. അദ്ദേഹത്തിന് ഞാനുമായി ബന്ധം സ്ഥാപിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. അത് സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളായിരുന്നു. ഇതോടെ ഞാന്‍ ഭയന്നു പോയി.
പിന്നീടും അദ്ദേഹം ഈ സംസാരം ആവര്‍ത്തിച്ചു. അന്ന് വളരെ മോശമായ വിധത്തിലായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു. താന്‍ സ്വയംഭോഗം ചെയ്യുകയാണെന്ന്. താന്‍ അഡല്‍ട്ട് സിനിമകള്‍ കാണാറൂണ്ടോ എന്നും ചോദിച്ചു. എന്താണ് സ്വയംഭോഗം എന്നതിന്റെ അര്‍ത്ഥം പോലും തനിക്ക് അറിയാത്ത പ്രായമായിരുന്നു അത്. ഇതിന് ശേഷം പിന്നെയും ഒരു വര്‍ഷത്തോളവും അദ്ദഹത്തില്‍ നിന്നും ദുരനുഭവം ഉണ്ടായി. ഞാന്‍ കോളേജില്‍ എത്തിയപ്പോള്‍ ഞാന്‍ കന്യകയാണോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ് അദ്ദേഹം അയച്ചു. ഒരിക്കല്‍ സംഭോഗത്തിനും അദ്ദേഹം ചോദിച്ചു.
ഇത്രയും ആയതോടെ തനിക്ക് ഇക്കാര്യത്തില്‍ താല്‍പ്പര്യമില്ലെന്ന് തുറന്നു പറഞ്ഞു. എന്നിട്ടും തന്റെ ശല്യപ്പെടുത്തുകയാണ് ഉണ്ടായത്. ഒരിക്കല്‍ അദ്ദേഹം എന്നോടു പറഞ്ഞത്, എനിക്കു വേണ്ടി ഒരു പാട്ടു കണ്ടുവെച്ചിട്ടുണ്ടെന്നാണ്. അതില്‍ പാടണമെന്നും പറഞ്ഞു. കൂടുതല്‍ പാട്ടുകളും തനിക്കായി ഉണ്ടെന്നും ഗോപീസുന്ദര്‍ പറഞ്ഞു.എന്നാല്‍ അതിനു മുമ്ബായി എന്റെ വീട്ടില്‍ വരണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന് നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാമെന്നും ചോദിച്ചു. അന്നു ചോദിച്ചത് ഞാനൊരു കന്യകയാണോ എന്നാണ്.
ഇങ്ങനെ നിരന്തരം ദുരനുഭവം ഉണ്ടായതില്‍ എനിക്കുണ്ടായ ഒരു പിഴവ് എന്താണെന്നുവച്ചാല്‍ അദ്ദേഹത്തിന്റെ മുഖച്ച് അടിച്ചില്ലെന്നാണ്. ഞാന്‍ വല്ലാതെ ഭയന്നിരുന്നു. ഇത്തരം കാര്യങ്ങലുമായി ഗോപീസുന്ദന്‍ തന്നെ സമീപിച്ചപ്പോള്‍ വളരെ വിഭ്രാന്തിയിലായിരുന്നു ഞാന്‍. ഓരോ തവണയും അദ്ദേഹവുമായി നല്ലൊരു സൗഹൃദമാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് പറഞ്ഞത്. എന്നിട്ടും നാണമില്ലാതെ പെരുമാറുകയാണ് ചെയ്തത്. അദ്ദേഹം നിരവധി സ്ത്രീകളോട് ഇങ്ങനെ പെരുമാറിയതായി തനിക്ക് അറിയാന്‍ സാധിക്കുകയും ചെയ്തു.
അതേസമയം മീ ടൂ ക്യാമ്പായിന്റെ ഭാഗമായി സൈബര്‍ ലോകത്ത് ഈ ആരോപണം ഉയരും മുമ്ബു തന്നെ ഗോപീസുന്ദറിനെതിരെ ആരോപണവുമായി ഭാര്യ രംഗത്തെത്തിയിരുന്നു. ഗോപി സുന്ദര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും ഒപ്പമുള്ള അടിക്കുറുപ്പുമാണ് വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. ”ഒരുമിച്ചതിന്റെ 9 വര്‍ഷങ്ങള്‍” എന്നുപറഞ്ഞ് ഗോപീസുന്ദര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം ഉള്ളതാണ് ചിത്രം. എന്നാല്‍ ഇതിനുശേഷം ഭാര്യ പ്രിയ ഗോപിസുന്ദറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പിന്നാലെയെത്തി. ”കണ്ടോ…എങ്ങനെയാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് നോക്കുക”യെന്ന്, ഗോപി സുന്ദര്‍ ഇട്ട ചിത്രവും ചേര്‍ത്താണ് പ്രിയയുടെ പോസ്റ്റ് വന്നിരുന്നത്. താനുമായുള്ള ബന്ധം വേര്‍പെടുത്താതെയാണ് ഗോപീസുന്ദര്‍ ഗായികയുമായി ലിവിങ് ടുഗെദര്‍ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നായിരുന്നു ഭാര്യ പ്രിയ ഉന്നയിച്ച ആരോപണം.
ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തലുമായി സാങ്കേതിക പ്രവർത്തക ടെസ് ജോസഫ്. മുംബയിലെ കാസ്റ്റിങ് ഡയറക്റ്ററാണ് ടെസ് ജോസഫ്. തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റവും ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ, 19 വര്ഷം മുൻപാണ് സംഭവമുണ്ടായത്. ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു. മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചു.
അന്നത്തെ മേധാവി തന്നെ ഇടപെട്ട് മാറ്റിയെന്നും ടെസ്. സ്ഥാപന മേധാവി ഡെറക് ഒബ്രയാനാണ് അന്ന് ഇടപെട്ടത്. തനിക്കന്ന് 20 വയസ്സായിരുന്നു പ്രായം. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്‌ലൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് വെളിപ്പെടുത്തി.
അതേസമയം ആരോപണത്തെ ചിരിച്ച് തള്ളുന്നുവെന്നാണ് മുകേഷ് പറഞ്ഞത്. സംഭവത്തെകുറിച്ച് ഓർമ്മയില്ലെന്നും ടെസ് ജോസഫിനെ അറിയില്ലെന്നും മുകേഷ് പറഞ്ഞു
ടെസ് ജോസഫ് എന്ന സ്ത്രീയെ താന്‍ ഒര്‍ക്കുന്നുപോലുമില്ലെന്നും മുകേഷ് പ്രതികരിക്കുന്നു. . ‘കോടീശ്വരനൊക്കെ എത്ര വർഷം മുമ്പ് നടന്നതാണ്. ഇത്രയും നാൾ അവർ ഉറങ്ങുകയായിരുന്നോ. ഇതിന്റെ പേരിൽ ആർക്കും ഒരു പൈസ ഞാൻ തരില്ല’ ആരോപണങ്ങളെ ചിരിച്ചു തള്ളുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ രാജി വയ്പിക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ ആരോപണമെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ പ്രതികരണങ്ങളുടെ ആവശ്യമില്ലെന്നും താനൊരു യാത്രയിലാണെന്നും മുകേഷ് വ്യക്തമാക്കി. അതേസമയം, വീണ്ടും മാധ്യമങ്ങള്‍ മുകേഷിന്‍റെ പ്രതികരണത്തിനായി അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം.