Crime

പത്തനംതിട്ട പെരുനാട്ടിൽ പേ വിഷബാധയേറ്റു മരിച്ച 12 വയസുകാരി അഭിരാമിയുടെ സംസ്കാരം ഇന്ന് . രാവിലെ 11 മണിക്ക് വീട്ടുവളപ്പിലാണ് ചടങ്ങുകൾ . ഓഗസ്റ്റ് 13 ന് നായയുടെ കടിയേറ്റ അഭിരാമി കോട്ടയം മെഡിക്ക കോളജിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. അഭിരാമി മരിച്ച ദിവസം തന്നെ കുഴഞ്ഞു വീണ് മരിച്ച ബന്ധുവിന്റെ സംസ്കാരം ഉച്ചയ്ക്ക് ശേഷം നടത്തും.

തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് മതിയായ പരിചരണം ആദ്യഘട്ടത്തിൽ ലഭിച്ചില്ലെന്നും നഴ്സും അറ്റൻഡറുമടക്കം മോശമായാണ് പെരുമാറിയതെന്നും അഭിരാമിയുടെ അമ്മ പറയുന്നു. ആശുപത്രിയിൽ എത്തിച്ചിട്ടും ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. നായ കടിച്ചിട്ട് വന്നതാണെന്ന് പറഞ്ഞിട്ടും മുറിവ് കഴുകി വൃത്തിയാക്കാൻ ആശുപത്രി അധികൃതർ ഒന്നും ചെയ്തില്ലെന്നും അമ്മ രജനി പറയുന്നു.

അലക്കു സോപ്പ് കടയിൽ നിന്ന് വാങ്ങി നൽകിയപ്പോൾ ഡോക്ടർ നഴ്സിനോടു മുറിവ് വൃത്തിയാക്കാൻ പറഞ്ഞു. എന്നാൽ, നഴ്സ് അറ്റൻഡറോടും അറ്റൻഡർ ഞങ്ങളോടും മുറിവ് വൃത്തിയാക്കാൻ പറഞ്ഞു. ഞങ്ങളാണ് ഒടുവിൽ അതു ചെയ്തത്. കണ്ണിന്റെ താഴെയുള്ള മുറിവ് എങ്ങനെ കഴുകണമെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. കുഞ്ഞിനെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഇവിടെ മതിയായ ചികിത്സ ലഭിക്കുമെന്നാണ് അധികൃതർ പറഞ്ഞത്.

ആരോഗ്യനില മെച്ചപ്പെട്ടപ്പോൾ അവിടെനിന്നു വിട്ടയച്ചു. എന്നാൽ ഒന്നാം തീയതി വീണ്ടും പ്രശ്നങ്ങളുണ്ടായപ്പോൾ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാര്യമായ ചികിത്സ ലഭിച്ചില്ല. തിരികെ വീട്ടിലെത്തിയപ്പോൾ വഷളായി. പിറ്റേദിവസം വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോയി. അന്നാണ് കോട്ടയത്തേക്കു റഫർ ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിലെത്തിയപ്പോഴേക്കും അഭിരാമി തീർത്തും അവശയായിരുന്നു’. കടിയേറ്റ അന്നു തന്നെ ജനറൽ ആശുപത്രിയിൽനിന്ന് റഫർ ചെയ്തിരുന്നെങ്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ടാകുമായിരുന്നെന്ന് കോട്ടയത്തെ ഡോക്ടർമാർ പറഞ്ഞുവെന്നും അമ്മ കൂട്ടിച്ചേർക്കുന്നു.

വർക്കലയിലെ നവ വധുവിന്റെ കൊലപാതകം ആസൂത്രിതം. ആലപ്പുഴ തത്തംപ്പള്ളി സ്വദേശി നിഖിതയെ ഭർത്താവ് അനീഷ് മൂന്ന് പ്രാവശ്യം കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് വെളിപ്പെടുത്തി. പ്രതി അനീഷ് ആദ്യം കഴുത്ത് ഞെരിച്ച ശേഷം മരണം ഉറപ്പാക്കാൻ വിളക്ക് കൊണ്ട് കുത്തുകയും തലക്കടിക്കുകയുമായിരുന്നു.

മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി. അതിന് ശേഷം ശേഷം ഫാനിൽ കെട്ടി തൂക്കാനും പ്രതി ശ്രമം നടത്തി. പുലർച്ചെ അനീഷും നിഖിതയും കിടന്ന മുറിയിൽ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കണ്ടത്.

നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് ആക്രമിച്ചത്. ജൂലൈ 8 നാണ് ഇരുവരും വിവാഹിതരായത്. കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ഒരുമിച്ചു വിദേശത്ത് പോവുകയും 10 ദിവസം മുൻപ് അനീഷ് കാല് വേദന സഹിക്കവയ്യാതെ ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു.

അനീഷ് സംശയരോഗം ഉള്ള ആളായിരുന്നെന്നും മുറിക്കുള്ളിൽ കയറിയ മാതാപിതാക്കളോടും അനീഷ് പ്രകോപനപരമായി പെരുമാറി. ശേഷം, പൊലീസ് എത്തി നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യയോടുള്ള അനീഷിൻറെ സംശയമാണ് ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അനീഷ് നിലവിൽ പോലീസ് കസ്റ്റഡിയിൽ ആണ്.

നിർബന്ധിത കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ട നവവധുവിന് അതിക്രൂര മർദ്ദനം. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. 24 വയസ്സുള്ള നവവധുവിനാണു ദുരനുഭവം ഉണ്ടായത്. ഖാബ് പഞ്ചായത്ത് യുവതിയുെട കുടുംബത്തിന് 10ലക്ഷം രൂപ പിഴ ചുമത്തി.

മെയ് 11നാണ് യുവതി വിവാഹിതയായത്. സാൻസി ഗോത്രവിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയെയാണ് കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയത്. വിവാഹം കഴിഞ്ഞ് ആദ്യ ദിനം തന്നെ നവവധുവിനെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുന്ന് ഈ ഗോത്രവിഭാഗത്തിന്റെ ആചാരമാണ്.

പരിശോധനയിൽ നവവധു കന്യകയല്ലെന്നു തെളിഞ്ഞാൽ വധുവിന്റെ കുടുംബം പത്തുലക്ഷം രൂപ വരന്റെ കുടുംബത്തിന് പിഴയായി നൽകണം. പെൺകുട്ടിയെ വിവാഹത്തിനു മുൻപ് അയൽവാസി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു.

ഇതാണ് പരിശോധനയിൽ യുവതി പരാജയപ്പെട്ടത്. സുഭാഷ് നഗർ പൊലീസ് സ്റ്റേഷനിൽ ഈ കേസ് നേരത്തേ രജിസ്റ്റർ ചെയ്തിരുന്നു. സംഭവം അറിഞ്ഞ ഭർത്താവും ഭർതൃമാതാവും യുവതിയെ ക്രൂരമായി മർദിച്ചതായും പോലീസ് പറയുന്നു.

ലഹരിമാഫിയയുടെ ചതിയില്‍ കുടുങ്ങി ഖത്തറില്‍ ജയിലിലായ മകനെ രക്ഷിക്കാന്‍ വരാപ്പുഴ പാപ്പുത്തറ വീട്ടില്‍ ജയയ്ക്ക് മുന്നിലുള്ളത് 30 ദിവസം മാത്രം. ഇതിനുള്ളില്‍ ശരിയാക്കേണ്ട രേഖകള്‍ അനവധി. ജൂണ്‍ ഏഴിനാണ് ജയയുടെ പരിചയക്കാരനായ എടത്തല സ്വദേശി നിയാസിന്റെ വാക്കുവിശ്വസിച്ച്‌, മര്‍ച്ചന്റ് നേവിയില്‍ ഡിപ്ലോമക്കാരനായ മകനെ ഖത്തറിലേക്ക് യാത്രയാക്കിയത്.

മകന്‍ യശ്വന്തിനെ (24) നാട്ടിലെത്തിക്കാന്‍ പൊന്നോണക്കാലത്തും നെട്ടോട്ടത്തിലാണ് ഈ അമ്മ. ഫിഫ ഫുട്ബാള്‍ വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട് വിവിധ കമ്ബനികളില്‍ ജോലിയൊഴിവ് ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ ജയയെ സമീപിച്ചത്. വീട്ടുപണിക്കുപോയി കുടുംബം പോറ്രുന്ന ജയ മകന് വിദേശത്ത് ജോലികിട്ടുന്നത് വലിയ പ്രതീക്ഷയോടെ കണ്ടു. സൗജന്യ വിസയും വിമാനടിക്കറ്റുമെല്ലാം നിയാസ് തരപ്പെടുത്താമെന്ന് ഏറ്രു.

നെടുമ്ബാശേരിയില്‍ നിന്ന് പറന്ന വിമാനം ദുബായില്‍ എത്തിയപ്പോഴാണ് അപകടം മണക്കുന്നത്.ദുബായില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രയ്ക്കിടെ അടിയന്തരമായി എത്തിക്കേണ്ട മരുന്നാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഒരു പാഴ്സല്‍ കെട്ടിയേല്‍പ്പിച്ചു. ഖത്തറിലിറങ്ങിയ യശ്വന്തിനെ വിമാനത്താവള അധികൃതര്‍ പിടികൂടിയപ്പോഴാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് തന്നുവിട്ടതെന്ന് മനസിലാകുന്നത്.പിന്നീട് മകനെക്കുറിച്ച്‌ യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് നിയാസിനെ ജയ വിളിച്ചെങ്കിലും യശ്വന്ത് ക്വാറന്റൈനില്‍ ആയിരിക്കുമെന്ന് പറഞ്ഞൊഴിഞ്ഞു. ഖത്തര്‍ ജയിലില്‍ നിന്ന് യശ്വന്ത് വിളിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ജയ അറിയുന്നത്. ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ നിയാസിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പരാതി നല്‍കിയിട്ടുണ്ട്. യശ്വന്തിനെ ജാമ്യത്തിലിറക്കാനും തിരികെ നാട്ടിലെത്തിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്‍പ്പെടെ നിരവധി രേഖകളും മറ്റും വേണം. ഉന്നതര്‍ നേരിട്ട് വിളിച്ചാല്‍ ജാമ്യവും മടക്കയാത്രയും എളുപ്പമാകുമെന്നാണ് ഖത്തര്‍ ജയില്‍ അധികൃതര്‍ അറിയിച്ചതെന്ന് ജയ പറയുന്നു. 30 ദിവസത്തികം ഇവ എത്തിച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്ക് പോകും.

നിയാസും സംഘവും സമാനമായി കബളിപ്പിച്ച്‌ വിദേശത്തേക്ക് അയച്ച 25ലധികം പേരില്‍ പലരും ജയിലിലാണ്. ടൂറിസ്റ്റ് വിസയാണ് സംഘം നല്‍കിയിരുന്നത്.

തണ്ടർ ഫോഴ്സ് സൈന്യം മലയാളികൾക്ക് പരിചിതമായത് നടൻ ദിലീപിനു മുമ്പ് സുരക്ഷ ഒരുക്കിയപ്പോഴായിരുന്നു. നടൻ ദിലീപ് അറസ്റ്റിലായി ഇറങ്ങി വന്ന ശേഷം തണ്ടർ ഫോഴ്സിലെ തോക്ക് ധാരികളുടെ സുരക്ഷയിൽ കഴിഞ്ഞത് മലയാളികൾ മറക്കില്ല. ഇപ്പോൾ ഇത്തരത്തിൽ ഒരു വലിയ സ്ഥാപനം തകരുമ്പോൾ ഇതിൽ നിക്ഷേപം നടത്തിയ ആളുകൾ ആങ്കലാപ്പിലായിരിക്കുകയാണ്‌.തണ്ടർ ഫോഴ്സ് എന്ന സ്ഥാപനത്തിന്റെ മുന്നിൽ നിന്ന് പ്രവർത്തിച്ച ഡയറക്ടർമാരും ഉടമകളുമായ ചിലർ വൻ തുക സ്ഥാപനത്തിൽ നിന്നും എടുത്ത് മുങ്ങുകയായിരുന്നു. മാത്രമല്ല സ്ഥാപനം പൊളിയുന്നതിനു മുമ്പ് അനവധി പേരിൽ നിന്നും നിക്ഷേപം എന്ന പേരിൽ കോടികൾ വാങ്ങുകയും ആ പണവും കൈക്കലാക്കുകയും ചെയ്തിരിക്കുകയാണ്‌

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയായ തണ്ടർ ഫോഴ്സ് പൊളിഞ്ഞു. തണ്ടർ ഫോഴ്സ് പണം കടമായി വാങ്ങിയ നിരവധി പേർക്ക് പണം തിരിച്ച് കൊടുക്കാൻ സാധിക്കാതെ വന്നിരിക്കുകയാണ്‌. കൊച്ചി വിമാന താവളത്തിനടക്കം പ്രൈവറ്റ് സ്ക്യൂരിറ്റി നല്കുകയും രാജ്യത്ത് മറ്റ് വിമാന താവളങ്ങൾക്കും സുരക്ഷ ഒരുക്കിയതും തണ്ടർ ഫോഴസ് ആയിരുന്നു. ഗോവ സ്വദേശിയും മലയാളിയുമായ നിൽ നായർ, രവീന്ദ്രൻ കിട്ടിശങ്കരൻ അച്ചാത്ത് എന്ന മേജർ രവി തുടങ്ങിയവരായിരുന്നു തണ്ടർ ഫോഴ്സിന്റെ ഉടമസ്ഥർ.തണ്ടർ ഫോഴ്സ് ഇന്ത്യറ്റ്യിലെ തന്നെ പ്രധാനപ്പെട്ട സെക്യൂരിറ്റി ഏജൻസി ആയിരുന്നു. എന്നാൽ ഇതിന്റെ മുൻ നിരയിൽ നിന്നവർ കോടികളുടെ നിക്ഷേപം കമ്പിനിക്ക് വേണ്ടി സ്വീകരിക്കുകയും മുങ്ങുകയും ആയിരുന്നു.താജ്‌ഹോട്ടൽ, വെസ്‌റ്റേൺ പ്ലൈവുഡ്, ഫഌവഴ്‌സ് ചാനൽ, ജിയോജിത്ത്, അഹല്യഗ്രൂപ്പ്, കിംസ് ഹോസ്പിറ്റൽ തുടങ്ങി പ്രമുഖ കമ്പിനികൾക്കും സെക്യൂരിറ്റി നല്കുന്നത് തണ്ടർ ഫോഴ്സായിരുന്നു.

അലപ്പുഴ സ്വദേശിയായ ഷൈൻ മുകുന്ദൻ തണ്ടർ ഫോഴ്സിൽ നിക്ഷേപം നടത്തിയത് 2 കോടി രൂപയായിരുന്നു. ലാഭ വിഹിതമായി പണം നല്കാമെന്നും മാസം 2 ലക്ഷം രൂപ ശമ്പളത്തോടെ ജോലി നല്കാം എന്നും ആയിരുന്നു ഷൈൻ മുകുന്ദനുമായുള്ള തണ്ടർ ഫോഴ്സ് ഉടമകളുടെ ധാരണം. എന്നാൽ 2 കോടിയുടെ നിക്ഷേപം ഇവർ സ്വീകരിച്ചിട്ട് ഷൈൻ മുകുന്ദന്‌ ജോലി നല്കുകയോ ഇതുവരെ ലാഭ വിഹിതം നല്കുകയോ ചെയ്തിട്ടില്ല. 1.74 കോടി രൂപ ഷൈൻ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി 25 ലക്ഷത്തോളം തുക നേരിട്ടും ആണ്‌ തണ്ടർ ഫോഴ്സിൽ നല്കിയത്.തണ്ടർ ഫോഴ്സിൽ നിക്ഷേപം ഇറക്കിയവരിൽ കൊച്ചി സ്വദേശിയും ഗുരുവായൂർ സ്വദേശിയും ഉണ്ട്. കേരളത്തിലെ നിരവധി പേരിൽ നിന്നും ഈ സ്ഥാപനം കോടികൾ നിക്ഷേപം സ്വീകരിച്ചു എന്നാണറിയുന്നത്. ഇതിന്റെ ഉടമ അനിൽ നായർ മുമ്പ് മിലിട്ടറിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഈ ബന്ധം ഉപയോഗിച്ച് ഇദ്ദേഹം കേന്ദ്ര സർക്കാരിലെ പല മന്ത്രിമാർക്കും ഒപ്പം നിന്ന് ചിത്രങ്ങൾ എടുക്കുകയും അത് കാണിച്ച് സ്വാധീനം ഉണ്ട് എന്ന് പറഞ്ഞ് ധരിപ്പിച്ചായിരുന്നു പണം വാങ്ങിയത് എന്നും ആരോപണം ഉയരുന്നു.

കഴിഞ്ഞ കോവിഡ് കാലത്ത് കൊച്ചിയിൽ നിന്നും ഹെല്കോപ്റ്റർ സർവീസ് നടത്താം എന്ന് പരസ്യം ചെയ്ത് അതിന്റെ പേരിലും പലരിൽ നിന്നും പണം സമാഹരിച്ചിരുന്നു. അന്ന് ഇന്ത്യയിലെ പ്രമുഖ സെക്യൂരിറ്റി സ്ഥാപനമായ തണ്ടർഫോഴ്‌സ് കൊച്ചിയിൽനിന്ന് ഹെലിക്കോപ്റ്റർ സർവീസ് ആരംഭിച്ചു എന്ന് വാർത്തകൾ നല്കി ആളുകളേ പറ്റിക്കുകയായിരുന്നു. ണ്ടർ ഫോഴ്‌സിന്റെ ഡയറക്ടർമാരായ മേജർ രവി, സിദ്ധാർത്ഥ പ്രഭു,അനിൽ നായർ എന്നിവരായിരുന്നു അന്ന് ഹെലികോപ്റ്റർ പരസ്യവും ആയി രംഗത്ത് വന്നത്.ഇന്ത്യയുടെ ഏത് ഭാഗത്തേക്കും അഞ്ച് യാത്രക്കാർക്കും രണ്ട് പൈലറ്റുമാർക്കുമടക്കം ഏഴഅ പേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററുകളാണ് സർവ്വീസ് നടത്തും എന്നും അന്ന് മേജർ രവി പറഞ്ഞിരുന്നു.ഇന്ത്യയിലും വിദേശത്തും തണ്ടർ ഫോഴ്സിനു ബ്രാഞ്ചുകൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലായിടത്തേയും ബ്രാഞ്ചുകൾ പൂട്ടി ബന്ധപ്പെട്ടവർ മുങ്ങിയിരിക്കുകയാണ്‌. പ്രധാന ഓഫീസായ കൊച്ചിയിലെ സ്ഥാപനവും പൂട്ടി.കണ്ണൂർ എയർപോർട്ട്, എച്ച്.എം.ടി, എൽ.എൻ.ജി പെട്രോ നെറ്റ്, തുടങ്ങിയ കേന്ദ്രീ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി സർവ്വീസ് നടത്തിയത് തണ്ടർ ഫോഴ്സ് ആയിരുന്നു.

വിമുക്ത ഭടന്മാർ ആയിരുന്നു തണ്ടർ ഫോഴ്സിൽ ജോലി ചെയ്തിരുന്നത്. കേരളത്തിൽ മാത്രം 1000ത്തോളം പേർ ജോലി ചെയ്തിരുന്നു. എന്നാൽ ആയിര കണക്കിനു സെക്യൂരിറ്റി ജീവനക്കാരുടെ സംബളം പോലും നല്കിയിട്ടില്ല. 6 മാസമായി ഇവർക്ക് ശംബളം പോലും കിട്ടാതായിട്ട്. ശംബളം കിട്ടാത്തതിനാൽ തകർന്ന് തരിപ്പണമായ കമ്പിനിക്കെതിരെ കേസ് പൊലും കൊടുക്കാൻ നിവർത്തിയില്ലാത്ത സാഹചര്യത്തിൽ ജീവനക്കാർ എല്ലാം ജോലി ഉപേക്ഷിച്ച് സ്ഥലം വിട്ടിരിക്കുകയാണ്‌.

വിവാഹം കഴിഞ്ഞ് മൂന്നുമാസം പിന്നിടുന്നടതിനിടെ വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശിനി നിഖിത (26) ആണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പ്രാഥമിക നിഗമനം. ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ഒരുമിച്ചു വിദേശത്ത് പോവുകയും 10 ദിവസം മുൻപ് അനീഷ് കാല് വേദന സഹിക്കവയ്യാതെ ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു.

പുലർച്ചെ അനീഷും നിഖിതയും കിടന്ന മുറിയിൽ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കാണുന്നത്. നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് നിഖിതയുടെ തലയ്ക്കു അടിച്ചത്.

അനീഷിന്റെ കൈയിലും ദേഹത്തും രക്തം പുരണ്ടിരുന്നു. കൊലപ്പെടുത്തിയ ശേഷം അനീഷ് മുറിക്കുള്ളിൽ തന്നെ ഇരുന്നത് കൊണ്ടാണ് വാതിൽ പൊളിച്ചു വീട്ടുകാർക്ക് അകത്തു കടക്കേണ്ടി വന്നത്.

അനീഷ് സംശയരോഗം ഉള്ള ആളായിരുന്നെന്നും മുറിക്കുള്ളിൽ കയറിയ മാതാപിതാക്കളോടും അനീഷ് പ്രകോപനപരമായി പെരുമാറിയെന്നും പറയപ്പെടുന്നു. ഒടുവിൽ വീട്ടുകാർ പോലീസിനെ അറിയിച്ചു. പൊലീസ് എത്തി നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലിൽ അനീഷ് കുറ്റം സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്ത്രീയ തെളിവുകൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സ്കൈ ഡൈവിങ്ങിനിടെ താഴേക്ക് പതിച്ച് ടിക്ടോക് താരത്തിന് ദാരുണാന്ത്യം. താന്യ പർദാസി(21) ആണ് മരണപ്പെട്ടത്. കാനഡയിലെ ഒൻഡാരിയോയിൽ സ്കൈഡൈവിങ്ങിനിടെയായിരുന്നു അപകടം. പാരച്യൂട്ട് തുറക്കാൻ വൈകിയതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നിലത്തു പതിച്ച താനിയയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഒൻഡാരിയോയിൽ ആദ്യ സോളോ സ്കൈഡിവിങ്ങിന് എത്തിയതായിരുന്നു താന്യ. സ്കൈഡിവിങ്ങിനിടെ റിസർവ് പാരച്യൂട്ട് വീർക്കാൻ അനുവദിക്കാത്ത വളരെ താഴ്ന്ന ഉയരത്തിൽപാരച്യൂട്ട് തുറന്നതാണ് അപകടത്തിന് കാരണം.

വ്യവസായിയും സിനിമാമേഖലയിലെ പണമിടപാടുകാരനുമായ ഭാസ്‌കരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ ഞായറാഴ്ച അറസ്റ്റുചെയ്തു. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്ന ഗണേശന്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് വിരുഗമ്പാക്കം പോലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ ശുചീകരണ ജോലികള്‍ക്കായെത്തിയ നഗരസഭാ ജീവനക്കാരാണ് കൂവം നദിയോടുചേര്‍ന്ന് ചിന്മയനഗറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. ഉള്ളില്‍ മൃതദേഹമാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ പോലീസിലറിയിച്ചു. കൈകാലുകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. വിരുഗമ്പാക്കം പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് ചെന്നൈയിലെ വ്യവസായിയും പണമിടപാടുകാരനുമായ ഭാസ്‌കരനാണെന്ന് തിരിച്ചറിഞ്ഞത്.

വെള്ളിയാഴ്ച വൈകീട്ട് ഗണേശനെ കാണാനാണ് ഭാസ്‌കരന്‍ പോയതെന്ന് പോലീസ് പറയുന്നു. പെണ്‍വാണിഭസംഘത്തിലെ കണ്ണിയായ ഗണേശന്‍ രണ്ടുവര്‍ഷമായി ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുകൊടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി ഗണേശന്റെ വീട്ടില്‍വെച്ച് ഏതോ സ്ത്രീയെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന ഭാസ്‌കരനെ ഗണേശന്‍ തലയ്ക്കടിച്ചുകൊന്നശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൂവം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ ചോദ്യംചെയ്തുവരുകയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഭാസ്‌കരന്റെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ച സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളുമാണ് അന്വേഷണം ഗണേശനിലേക്കു നയിച്ചത്. സെപ്റ്റംബര്‍ രണ്ടിനുശേഷം ഭാസ്‌കരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം 20,000 രൂപ പിന്‍വലിച്ചിട്ടുണ്ട്. ആറു സംഘങ്ങളായാണ് പോലീസ് കേസന്വേഷിച്ചത്.

ബോട്ട് മാര്‍ഗ്ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11പേര്‍ കൊല്ലത്ത് പിടിയിലായി. ഇതില്‍ 2 പേര്‍ ശ്രീലങ്കന്‍ സ്വദേശികളും 9 പേര്‍ തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ളവരുമാണ്. കൂടുതല്‍ പേര്‍ കൊല്ലത്ത് എത്തിയതായാണ് സൂചന. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ആഗസ്റ്റ് 19 ന് ശ്രീലങ്കയില്‍ നിന്നും രണ്ട് പേര്‍ ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. ഇവരെക്കുറിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായത്. മൂന്നുമുറികളിലായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. തമിഴ് നാട്ടിലെ ഏജന്റിന്റെ നിര്‍ദേശപ്രകാരമാണ് കൊല്ലത്തെത്തിയത് എന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്.

സംഘത്തില്‍കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് നിഗമനം.85 പേരോളം സംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഈ ഹോട്ടലിലേക്ക് ഒമ്പതുപേര്‍ എത്തിയിരുന്നെന്നും മുറി ഇഷ്ടപ്പെടാത്തതിനാല്‍ തിരിച്ചുപോയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇടനിലക്കാരൻ വഴി പറഞ്ഞു ഏർപ്പാടാക്കിയ കോൾ ഗേളും ഇടപാടുകാരനും പണത്തെ ചൊല്ലി നടന്ന തർക്കം അക്രമത്തിലായതോടെ വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. വിനോദ സഞ്ചാരിയുടെ ഒരു ശരീരാവയവം തന്നെ കോൾ ഗേൾ കടിച്ചു മുറിച്ചെടുത്തു.

കോൾ ഗേളിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റിയ വിനോദ സഞ്ചാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട യുവതി അമ്പത്തിയഞ്ചുകാരന്റെ ചെവികടിച്ചെടുക്കുകയായിരുന്നു. കടിച്ചെടുത്ത ഭാഗം ഇവർ അങ്ങ് വിഴുങ്ങുകയും ചെയ്യുകയായിരുന്നു.. തായ്‌ലൻഡിലാണ് സംഭവം. കന്നിക കാംടെൺ എന്ന 25 കാരിയാണ് ഈ കൊടും ക്രൂരത ചെയ്തിരിക്കുന്നത്.

അമിതമായി മദ്യപിച്ച കന്നിക മദ്ധ്യവയസ്‌കന്റെ അടുത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് പ്രകോപനമില്ലാതെ കാത് കടിച്ചെടുത്ത് വിഴുങ്ങി. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പിന്നീട് പൊലീസ് പിടികൂടി. എന്നാൽ പൊലീസിനെ ചവിട്ടി തൊഴിക്കാൻ ശ്രമിച്ച യുവതിയെ കായികമായി പരിശ്രമിച്ചാണ് പോലീസിന് പിടികൂടാൻ കഴിഞ്ഞത്. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ്.

RECENT POSTS
Copyright © . All rights reserved