Crime

സ്കൈ ഡൈവിങ്ങിനിടെ താഴേക്ക് പതിച്ച് ടിക്ടോക് താരത്തിന് ദാരുണാന്ത്യം. താന്യ പർദാസി(21) ആണ് മരണപ്പെട്ടത്. കാനഡയിലെ ഒൻഡാരിയോയിൽ സ്കൈഡൈവിങ്ങിനിടെയായിരുന്നു അപകടം. പാരച്യൂട്ട് തുറക്കാൻ വൈകിയതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നിലത്തു പതിച്ച താനിയയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഒൻഡാരിയോയിൽ ആദ്യ സോളോ സ്കൈഡിവിങ്ങിന് എത്തിയതായിരുന്നു താന്യ. സ്കൈഡിവിങ്ങിനിടെ റിസർവ് പാരച്യൂട്ട് വീർക്കാൻ അനുവദിക്കാത്ത വളരെ താഴ്ന്ന ഉയരത്തിൽപാരച്യൂട്ട് തുറന്നതാണ് അപകടത്തിന് കാരണം.

വ്യവസായിയും സിനിമാമേഖലയിലെ പണമിടപാടുകാരനുമായ ഭാസ്‌കരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ ഞായറാഴ്ച അറസ്റ്റുചെയ്തു. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്ന ഗണേശന്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് വിരുഗമ്പാക്കം പോലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ ശുചീകരണ ജോലികള്‍ക്കായെത്തിയ നഗരസഭാ ജീവനക്കാരാണ് കൂവം നദിയോടുചേര്‍ന്ന് ചിന്മയനഗറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. ഉള്ളില്‍ മൃതദേഹമാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ പോലീസിലറിയിച്ചു. കൈകാലുകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. വിരുഗമ്പാക്കം പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് ചെന്നൈയിലെ വ്യവസായിയും പണമിടപാടുകാരനുമായ ഭാസ്‌കരനാണെന്ന് തിരിച്ചറിഞ്ഞത്.

വെള്ളിയാഴ്ച വൈകീട്ട് ഗണേശനെ കാണാനാണ് ഭാസ്‌കരന്‍ പോയതെന്ന് പോലീസ് പറയുന്നു. പെണ്‍വാണിഭസംഘത്തിലെ കണ്ണിയായ ഗണേശന്‍ രണ്ടുവര്‍ഷമായി ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുകൊടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി ഗണേശന്റെ വീട്ടില്‍വെച്ച് ഏതോ സ്ത്രീയെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന ഭാസ്‌കരനെ ഗണേശന്‍ തലയ്ക്കടിച്ചുകൊന്നശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൂവം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ ചോദ്യംചെയ്തുവരുകയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഭാസ്‌കരന്റെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ച സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളുമാണ് അന്വേഷണം ഗണേശനിലേക്കു നയിച്ചത്. സെപ്റ്റംബര്‍ രണ്ടിനുശേഷം ഭാസ്‌കരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം 20,000 രൂപ പിന്‍വലിച്ചിട്ടുണ്ട്. ആറു സംഘങ്ങളായാണ് പോലീസ് കേസന്വേഷിച്ചത്.

ബോട്ട് മാര്‍ഗ്ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11പേര്‍ കൊല്ലത്ത് പിടിയിലായി. ഇതില്‍ 2 പേര്‍ ശ്രീലങ്കന്‍ സ്വദേശികളും 9 പേര്‍ തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ളവരുമാണ്. കൂടുതല്‍ പേര്‍ കൊല്ലത്ത് എത്തിയതായാണ് സൂചന. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ആഗസ്റ്റ് 19 ന് ശ്രീലങ്കയില്‍ നിന്നും രണ്ട് പേര്‍ ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. ഇവരെക്കുറിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായത്. മൂന്നുമുറികളിലായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. തമിഴ് നാട്ടിലെ ഏജന്റിന്റെ നിര്‍ദേശപ്രകാരമാണ് കൊല്ലത്തെത്തിയത് എന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്.

സംഘത്തില്‍കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് നിഗമനം.85 പേരോളം സംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഈ ഹോട്ടലിലേക്ക് ഒമ്പതുപേര്‍ എത്തിയിരുന്നെന്നും മുറി ഇഷ്ടപ്പെടാത്തതിനാല്‍ തിരിച്ചുപോയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇടനിലക്കാരൻ വഴി പറഞ്ഞു ഏർപ്പാടാക്കിയ കോൾ ഗേളും ഇടപാടുകാരനും പണത്തെ ചൊല്ലി നടന്ന തർക്കം അക്രമത്തിലായതോടെ വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. വിനോദ സഞ്ചാരിയുടെ ഒരു ശരീരാവയവം തന്നെ കോൾ ഗേൾ കടിച്ചു മുറിച്ചെടുത്തു.

കോൾ ഗേളിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റിയ വിനോദ സഞ്ചാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട യുവതി അമ്പത്തിയഞ്ചുകാരന്റെ ചെവികടിച്ചെടുക്കുകയായിരുന്നു. കടിച്ചെടുത്ത ഭാഗം ഇവർ അങ്ങ് വിഴുങ്ങുകയും ചെയ്യുകയായിരുന്നു.. തായ്‌ലൻഡിലാണ് സംഭവം. കന്നിക കാംടെൺ എന്ന 25 കാരിയാണ് ഈ കൊടും ക്രൂരത ചെയ്തിരിക്കുന്നത്.

അമിതമായി മദ്യപിച്ച കന്നിക മദ്ധ്യവയസ്‌കന്റെ അടുത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് പ്രകോപനമില്ലാതെ കാത് കടിച്ചെടുത്ത് വിഴുങ്ങി. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പിന്നീട് പൊലീസ് പിടികൂടി. എന്നാൽ പൊലീസിനെ ചവിട്ടി തൊഴിക്കാൻ ശ്രമിച്ച യുവതിയെ കായികമായി പരിശ്രമിച്ചാണ് പോലീസിന് പിടികൂടാൻ കഴിഞ്ഞത്. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ്.

മകന്റെ സഹപാഠിയെ വിഷം കൊടുത്ത് കൊന്ന് 13 വയസ്സുകാരന്റെ അമ്മ.
പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ദാരുണ സംഭവം. കാരയ്ക്കലിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ബാല മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ബാല മണികണ്ഠന്റെ സഹപാഠിയായ അരുള്‍ മേരിയുടെ അമ്മ സഹായറാണി വിക്ടോറിയയെ പോലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
സഹായറാണിയുടെ മകന്‍ അരുള്‍ മേരിയും കൊല്ലപ്പെട്ട ബാലയും ഒരേ ക്ലാസിലെ വിദ്യാര്‍ഥികളാണെന്നും പഠനത്തില്‍ ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. കുട്ടിയ്ക്ക് കുടിക്കാന്‍ നല്‍കിയ ജ്യൂസിലാണ് ഇവര്‍ വിഷം കലര്‍ത്തി നല്‍കിയതെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം സ്‌കൂളില്‍ വാര്‍ഷികാഘോഷ പരിപാടികളുടെ പരിശീലനത്തിനായി പോയ ബാലമണികണ്ഠന്‍ ഏറെ അവശനായ നിലയിലാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് അമ്മ കാര്യം തിരക്കിയപ്പോഴാണ് സ്‌കൂളില്‍നിന്ന് വാച്ച്മാന്‍ നല്‍കിയ ജ്യൂസ് കുടിച്ചെന്നും ഇതിന് പിന്നാലെ തളര്‍ന്നുവീണെന്നും കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ വീട്ടുകാര്‍ കുട്ടിയെ കാരയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും വിഷം ഉള്ളില്‍ച്ചെന്നതായി കണ്ടെത്തുകയുമായിരുന്നു.

അതേസമയം, ബാലയുടെ വീട്ടില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് ജ്യൂസ് കുപ്പികള്‍ നല്‍കിയതെന്നും അത് ബാലയ്ക്ക് നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന് ുവാച്ച്മാന്‍ മൊഴി നല്‍കി. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അരുള്‍ മേരിയുടെ അമ്മയാണ് ജ്യൂസ് കൊണ്ടുവന്ന് നല്‍കിയതെന്ന് കണ്ടെത്തിയത്. ഇതോടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

ക്ലാസിലെ റാങ്കിനായി തന്റെ മകനും ബാലയും തമ്മില്‍ മത്സരമുണ്ടായിരുന്നതായും ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് ഇത്തരമൊരു കുറ്റകൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ് സഹായറാണിയുടെ മൊഴി.

ബാലയുടെ പഠനമികവില്‍ ഏറെ അസ്വസ്ഥയായ സഹായറാണി ജ്യൂസില്‍ വിഷം കലര്‍ത്തി സ്‌കൂളിലേക്ക് വരികയായിരുന്നു. ബാലയുടെ ബന്ധുവാണെന്ന് വാച്ച്മാനോട് സ്വയം പരിചയപ്പെടുത്തിയ ശേഷം ജ്യൂസ് ബാലയ്ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് വാച്ച്മാന്‍ ജ്യൂസ് കുട്ടിയ്ക്ക് നല്‍കിയതെന്നും പോലീസ് പറഞ്ഞു.

വീണ്ടും രാജ്യത്തെ ഞെട്ടിച്ച് പീഡനശ്രമം ചെറുത്ത യുവതിയെ ക്രൂരമായി കൊലപ്പെടുത്തി.ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെച്ച് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ എതിര്‍ത്ത യുവതിയെയാണ് ട്രാക്കിലേക്കെറിഞ്ഞ് കൊലപ്പെടുത്തി. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് സംഭവം. കേസിൽ 27കാരനായ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട യുവതി ഒന്‍പത് വയസ്സുള്ള മകനുമൊത്ത് യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്‍ ഫത്തേബാദിലെ ടൊഹാന ടൗൺ സ്റ്റേഷനിൽ യുവതിയെ ഭർത്താവ് കാത്തിരിക്കവെയാണ് ട്രെയിനിൽ വെച്ച് ദാരുണ സംഭവം ഉണ്ടായത്. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ അമ്മ ഒപ്പമില്ലാതെ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മകനെ കണ്ട് അച്ഛന്‍ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്.

യുവതിയും മകനും യാത്ര ചെയ്ത കമ്പാര്‍ട്ടുമെന്റില്‍ മൂന്ന് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ട്രെയിനില്‍ യുവതിയെ കണ്ട പ്രതി ആക്രമിക്കുകയും പുറത്തേക്ക് തള്ളിയിടുകയും ശേഷം ഒപ്പം ചാടുകയും ചെയ്യുകയായിരുന്നൂ. മകന്‍ കരഞ്ഞുകൊണ്ട് തന്റെ അടുത്ത് വന്ന ശേഷം അമ്മയെ ഒരാൾ ട്രെയിനിൽ നിന്നും തല്ലിയിട്ടെന്ന് പറഞ്ഞതായി ഭർത്താവ് പറയുന്നു. തുടർന്ന് ഭർത്താവും റെയ്ൽവേ അധികൃതരും നടത്തിയ തെരച്ചിലിലാണ് ട്രാക്കിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിൽ 27കാരനായ പ്രതിയെ പോലീസ് അറസ്റ് ചെയ്തു.

മകന്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായെന്ന പ്രചാരണത്തില്‍ പ്രതികരിച്ച്
ഉമാ തോമസ് എംഎല്‍എ. പോലീസ് അറസ്റ്റ് ചെയ്തെന്ന് പറയുന്ന മകന്‍ തനിക്കൊപ്പം വീട് വൃത്തിയാക്കുന്ന ചിത്രം പങ്കുവെച്ചാണ് ഉമാ തോമസിന്റെ മറുപടി.

പിടി തോമസിനോടുള്ള പക തീര്‍ന്നിട്ടില്ലെന്ന് അറിയാം, എങ്കിലും പാതിവഴിയില്‍ പോരാട്ടം അവസാനിപ്പിക്കാന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസില്‍ ഒരു വനിതാ എംഎല്‍എയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തെന്ന തരത്തില്‍ പ്രചാരണം അഴിച്ചുവിട്ടത്. ഉമാ തോമസ് എംഎല്‍എ കുടുംബത്തോടൊപ്പമുള്ള ചിത്രം ഉള്‍പ്പെടെയായിരുന്നു പ്രചാരണം. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ഉമാ തോമസ് പറഞ്ഞു.

‘ചില ഷാജിമാരുടെ എഫ് ബി പോസ്റ്റ് കണ്ടു.. പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.

ചില ഷാജിമാരുടെ എഫ്ബി പോസ്റ്റ് കണ്ടു.. പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.

മൂത്ത മകന്‍ തൊടുപുഴ അല്‍അസര്‍ കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മരിച്ചിട്ടും ചിലര്‍ക്ക് പിടിയോടുള്ള പക തീര്‍ന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയില്‍ എന്റെ പോരാട്ടം അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല.

പിടി തുടങ്ങിവച്ചതൊക്കെ ഞാന്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ് ഇട്ടവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും,ഡി ജി പി ക്കും, പരാതി നല്‍കുമെന്ന് ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

 

സ്‌കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ചു വീണു. ആലുവയിലാണ് ദാരുണമായ അപകടം നടന്നത്. ബസിന്റെ എമർജെൻസി വാതിൽ വഴിയാണ് കുട്ടി തെറിച്ചു വീണത്. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. പെങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്‌കൂളിന്റെ ബസിൽനിന്നാണ് അപകടം ഉണ്ടായത്.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം നടന്നത്. കുട്ടിക്ക് സാരമായ പരിക്കുകളില്ല. ബസിൽ നിന്ന് കുട്ടി റോഡിലേക്ക് വീണതിന് പിന്നാലെ ഇതു കണ്ടുനിന്നവർ ഓടിയെത്തി എടുക്കുകയും ബസ് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ബസ് നിർത്തി. കുഞ്ഞിന് സാരമായ പരിക്ക് ഇല്ലെന്ന് കണ്ടതിനെ തുടർന്ന് തിരികെ ബസിൽ കയറ്റിവിട്ടു.

കുഞ്ഞിന് പ്രാഥമികമായ ചികിത്സ പോലും നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വീണതിനെ തുടർന്ന് ശരീരവേദനയും ചതവും ഉണ്ടെന്ന് കുഞ്ഞിന്റെ കുടുംബം ആരോപിച്ചു. അതേസമയം ബസ് ഡ്രൈവറോ സ്‌കൂൾ അധികൃതരോ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.

മറ്റു കുട്ടികളെ എല്ലാം വീട്ടിലെത്തിച്ചതിന് ശേഷമാണ് തങ്ങളുടെ കുട്ടിയെ വീട്ടിലെത്തിച്ചതെന്ന് അവർ പറഞ്ഞു. കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ ചതവും വേദനയും ഉണ്ടെന്നും അപകടം സംഭവിച്ചുവെന്ന് അറിഞ്ഞതെന്നും വീട്ടുകാർ ആരോപിച്ചു. സ്‌കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ കുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചിട്ടുണ്ട്.

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. പത്തനാപുരം ആർ.ടി.ഓഫീസിലെ ഉദ്യോഗസ്ഥൻ കുണ്ടറ മുളവന പേരയം അമ്പിയിൽ വിജയനിവാസിൽ എ.എസ്.വിനോദ് ആണ് അറസ്റ്റിലായത്.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഇയാൾ പിടിയിലായത്. ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞദിവസം പുനലൂർ ഡിവൈ.എസ്.പി. മുമ്പാകെ ഹാജരാകുകയായിരുന്നു. പത്തനാപുരം പോലീസിനു കൈമാറിയ എ.എസ്.വിനോദിനെ സംഭവം നടന്ന പട്ടാഴി വടക്കേക്കര ചെളിക്കുഴിയിലെത്തിച്ച് തെളിവെടുത്തു.

പത്തനാപുരം ജ്യുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂലായ് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവിങ് ടെസ്റ്റിനിടെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് വാഹനത്തിൽ അപമര്യാദയായി പെരുമാറുകയായിരുന്നെന്നാണ് പത്തനാപുരം സ്വദേശിയായ യുവതി പറയുന്നത്.

സംഭവത്തിൽ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. വകുപ്പുതല നടപടിക്കു വിധേയമായി യൂണിയൻ സംസ്ഥാന ഭാരവാഹികൂടിയായ വിനോദിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചതോടെ പോലീസിൽ കീഴടങ്ങാൻ നിർബന്ധിതനാകുകയായിരുന്നു. കൊല്ലം ആർ.ടി.ഓഫീസിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരിക്കെ സമാന കേസിൽ ഇയാൾക്കെതിരേ 2017-ൽ മറ്റൊരു യുവതിയുടെ പരാതിയിലും കേസെടുത്തിരുന്നു.

തൃശ്ശൂര്‍ എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്തിന് കുത്തി കൊല്ലാന്‍ ശ്രമം. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് അറിയുന്നത്. പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ കീഴ്‌പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു.

ഷേവിങ് കത്തി ഉപയോഗിച്ചാണ് കഴുത്തിലും പുറത്തും കുത്തിയത്. പെണ്‍കുട്ടിയെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്.

RECENT POSTS
Copyright © . All rights reserved