BREAKING NEWS സൂചി പിടിക്കാൻ മാത്രമല്ല തൂമ്പ പിടിക്കാനും അറിയാമെന്ന് തെളിയിച്ച യുകെ മലയാളി നഴ്‌സ് ബിന്ദുവിനും  ഭർത്താവായ സോബിച്ചനും സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിലിന്റെ ബെസ്റ് പ്ലോട്ട് അവാർഡ്... മലയാളികൾക്ക് ഇത് അഭിമാന നിമിഷം   |   മുലപ്പാൽ നൽകി മകൾക്ക്, മൂത്രം കുടിച്ചു സ്വയം ജീവൻ നിലനിർത്തി എന്നിട്ടും; അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് യാത്രാബോട്ട് തകർന്നതിനെ തുടർന്ന് സ്വന്തം ജീവൻ നൽകി മക്കളെ രക്ഷിച്ച 'അമ്മ, ഏറെ ഹൃദയഭേദകമായ ഒരു വാർത്ത...   |   വൈകീട്ട് എല്ലാവരുമായി കുശലം പറഞ്ഞിരുന്ന ഭർത്താവ്...  നേഴ്സായ ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് ഇറങ്ങാൻ തുടങ്ങവേ യാത്ര പറയുവാൻ മുറിയിലേക്ക് കടന്നുചെന്ന റിനിയുടെ കണ്ണിൽ പെട്ടത് അബോധാവസ്ഥയിൽ കിടക്കുന്ന തന്റെ പ്രിയതമനെ... പരിശ്രമങ്ങൾ പാഴായപ്പോൾ അണഞ്ഞത്  യുകെ മലയാളി കുടുംബത്തിന്റെ വെളിച്ചം... 
Education

ന്യൂസ് ഡെസ്ക് , മലയാളം യുകെ

രാജ്യമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ ഡിസംബർ രണ്ടാം തീയതി അവസാനിക്കുന്നതിനൊപ്പം തന്നെ രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് തയ്യാറാക്കുന്നത്. ഏകദേശം ഒരു ദശലക്ഷം വിദ്യാർത്ഥികളാണ് ക്രിസ്മസ് അവധിക്ക് സ്വന്തം വീടുകളിലേക്ക് എത്തിച്ചേരുന്നത്. ഇതിനായി ദുരന്തഭൂമിയിൽ നിന്ന് ഒഴിപ്പിക്കൽ മാതൃകയിലുള്ള പദ്ധതി ഡിസംബർ 3 നും 9 നും ഇടയിലായി നടപ്പാക്കാനാണ് തീരുമാനം.

വീടുകളിലേയ്ക്ക് വിദ്യാർഥികൾ മടങ്ങുന്നതിന് മുമ്പ് തന്നെ പരമാവധി റാപ്പിഡ് ടെസ്റ്റുകളും നടത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതു വഴിയായി യൂണിവേഴ്സിറ്റികളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിച്ചേരുന്ന സ്വന്തം ഭവനത്തിലും സ്ഥലങ്ങളിലും കോവിഡ് വ്യാപന നിരക്ക് കുറയ്ക്കാനും കഴിയും. വെയിൽസിൽ ഡിസംബർ മൂന്നാം തീയതി മുതലും ഇംഗ്ലണ്ടിൽ ഒമ്പതാം തീയതിയ്ക്ക് ശേഷവും ഓൺലൈൻ മാധ്യമങ്ങളിലൂടെ ക്ലാസുകൾ തുടരുകയും ചെയ്യും.

നോർത്തേൺ അയർലൻഡിലും സ്കോട്ട്‌ലൻഡിലും വിദ്യാർത്ഥികളുടെ തിരിച്ചുവരവിനായിട്ടുള്ള പദ്ധതികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. ഡിസംബർ രണ്ടിന് അവസാനിക്കുന്ന രാജ്യത്തെ ദേശീയ ലോക്ക്ഡൗണിന് ശേഷമുള്ള ആഴ്ച മടക്കത്തിനായി നിശ്ചയിച്ചതിലൂടെ വിദ്യാർഥികളിൽനിന്ന് മറ്റുള്ളവർക്ക് ഉണ്ടായേക്കാവുന്ന രോഗവ്യാപനതോത് കുറയ്ക്കാൻ ഇടയാക്കുമെന്ന് യൂണിവേഴ്സിറ്റി മിനിസ്റ്റർ മിഷേൽ ഡൊലാർ പറഞ്ഞു.

ഡിസംബർ 9-ന് കോവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥിക്കും ഐസൊലേഷനിൽ കഴിയാനും രോഗം ഭേദമായ ശേഷം ക്രിസ്മസിന് മുൻപ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് എത്തിച്ചേരാനും കഴിയും. വിദ്യാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച സമയത്ത് മാത്രം വീട്ടിലേക്ക് യാത്ര ചെയ്യാനുള്ള ശക്തമായ നിർദ്ദേശം ആണ് ഇപ്പോൾ നൽകപ്പെട്ടിരിക്കുന്നത്. പല വിദ്യാർത്ഥികളുടെയും ഭവനങ്ങളിൽ പ്രായമായവരും മറ്റ് രോഗാവസ്ഥയിൽ ഉള്ളവരും ഉള്ളതിനാൽ ഇത്രയധികം വിദ്യാർഥികളുടെ വീട്ടിലേക്കുള്ള തിരിച്ചു വരവ് വളരെ ഗൗരവത്തോടെയാണ് ആരോഗ്യ മേഖലയിലുള്ളവർ കാണുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് -19 പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ വെയിസിലെ 2021 -ൽ നടക്കേണ്ട ജിസിഎസ്ഇ എ -ലെവൽ പരീക്ഷകൾ റദ്ദാക്കി. പരീക്ഷകൾക്ക് പകരം ക്ലാസ് റൂം അസ്സെസ്സ്മെന്റിൻെറ ഭാഗമായിട്ടുള്ള ഗ്രേഡുകൾ ആയിരിക്കും വിദ്യാർത്ഥികൾക്ക് ലഭിക്കുക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സുഗമമായ പരീക്ഷാ നടത്തിപ്പ് ദുഷ്കരമായതിൻറെ വെളിച്ചത്തിലാണ് ഇങ്ങനെ ഒരു കടുത്ത നടപടിയിലേക്ക് നീങ്ങാൻ കാരണമെന്ന് വെയിൽസ് വിദ്യാഭ്യാസ മന്ത്രി കിർസ്റ്റി വില്യംസ് പറഞ്ഞു. പരാതികൾ ഒഴിവാക്കാൻ എല്ലാ സ്കൂളുകളും ഒരേ രീതി പിന്തുടരുന്നത് ഉറപ്പാക്കും. പരീക്ഷകൾ റദ്ദാക്കുന്നത് വേനൽക്കാലത്ത് കൂടുതൽ അധ്യയന ദിനങ്ങൾ ലഭിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ വാക്സിൻ ഡിസംബറോടെ ലഭ്യമാകുകയാണെങ്കിൽ വിതരണത്തിന് എൻഎച്ച്എസ് സുസജ്ജമാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചു വരുവാൻ എത്രപേർക്ക് വാക്സിനേഷൻ നടത്തേണ്ടതായി വരും എന്നുള്ളത് വ്യക്തതയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ആദ്യ ഫലപ്രദമായ കൊറോണാ വൈറസിനെതിരെയുള്ള വാക്സിൻ 90 ശതമാനം ആളുകളിലും ഫലപ്രദമാണെന്നുള്ള വാർത്ത കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ഫൈസറും ബയോ ടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിനെ കുറിച്ചുള്ള വാർത്ത ലോകമെങ്ങും വളരെ പ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്. ലോകമൊട്ടാകെ പതിനൊന്ന് വാക്സിനുകളാണ് അവസാനഘട്ട പരീക്ഷണങ്ങളുമായി മുന്നേറുന്നത്. ഇന്നലെ മാത്രം യുകെയിൽ 204,12 കോവിഡ് -19 കേസുകളും 532 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. കേരളത്തില്‍ നിന്നുളള ഒരെണ്ണം അടക്കം 24 സര്‍വകലാശാലകളാണ് പട്ടികയിലുളളത്. കൂടുതല്‍ വ്യാജ സര്‍വകലാശാലകളും ഉത്തര്‍പ്രദേശില്‍ നിന്നുളളവയാണ്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് തുടങ്ങി യഥാര്‍ഥ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ യുജിസി വ്യാജപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ വ്യാജസ്ഥാപനങ്ങളുടെ പട്ടിക എല്ലാ വര്‍ഷവും യു.ജി.സി പുറത്തിറക്കാറുളളതാണ്. വ്യാജ സര്‍വകലാശാലകളുടെ പട്ടിക –

ഉത്തര്‍പ്രദേശ്

 • വര്‍ണശേയ സംസ്‌കൃത വിശ്വവിദ്യാല, വാരണാസി
 • മഹിളാ ഗ്രാമ വിദ്യാപിഠം / വിശ്വവിദ്യല്യ
 • ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ്
 • നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, കാണ്‍പൂര്‍
 • നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി (ഓപ്പണ്‍ യൂണിവേഴ്‌സിറ്റി), അചല്‍ട്ടാല്‍, അലിഗഡ്
 • ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയം, കോസി കലന്‍, മഥുര
 • മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍ വിശ്വവിദ്യാലയം,
 • ഇന്ദ്രപ്രസ്ഥശിക്ഷ പരിഷദ്, നോയിഡ

ഡല്‍ഹി

 • കമേഴ്ഷ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റജ് ദര്യഗഞ്ച് ഡല്‍ഹി
 • യൂണൈറ്റഡ് നാഷന്‍സ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി
 • എഡിആര്‍-സെന്‍ട്രിക് ജുറിഡീഷ്യല്‍ യൂണിവേഴ്‌സിറ്റി, എഡിആര്‍ ഹൗസ്
 • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ന്യൂഡല്‍ഹി
 • വിശ്വകര്‍മ ഓപണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ്-എംപ്ലോയ്‌മെന്റ്, ഇന്ത്യ
 • അധ്യാത്മിക് വിശ്വവിദ്യാലയ(സ്പിരിച്വല്‍ യൂണിവേഴ്‌സിറ്റി)

പശ്ചിമ ബംഗാള്‍

 • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, കൊല്‍ക്കത്ത
 • ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്, കൊല്‍ക്കത്ത

ഒഡീഷ

 • നബഭാരത് ശിക്ഷ പരിഷത്ത്, റൂര്‍ക്കല
 • നോര്‍ത്ത് ഒറീസ യൂണിവേഴ്‌സിറ്റി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി, മയൂര്‍ഭഞ്ച്

കര്‍ണാടക
ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എജ്യൂക്കേഷന്‍ സൊസൈറ്റി

കേരള
സെന്റ്.ജോണ്‍സ് യൂണിവേഴ്‌സിറ്റി കിശനറ്റം

മഹാരാഷ്ട്ര
രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പുര്‍

പുതുച്ചേരി
ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍

ആന്ധ്രപ്രദേശ്
ക്രൈസ്റ്റ് ടെസ്റ്റമെന്റ് ഡീമ്ഡ് യൂണിവേഴ്‌സിറ്റി

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു. 85.13% പേരാണ് പ്ലസ് ടുവില്‍ വിജയിച്ചത്. 114 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെന്ന് മന്ത്രി രവീന്ദ്രനാഥ്.

234 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം കൂടുതല്‍ ഈ വര്‍ഷം വിജയശതമാനം. എറണാകുളം ജില്ല ഏറ്റവും കൂടുതല്‍ വിജയശതമാനം നേടി. 12,510 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

ഫലമറിയാന്‍ www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവിലും ലഭിക്കും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ നിന്നും പിആര്‍ഡി ലൈവ് ( PRD LIVE) ഡൗണ്‍ലോഡ് ചെയ്യാം.ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും.

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലേയ്‌ക്കുള്ള 2020 ബാച്ചിലേയ്ക്കുള്ള എംസിഎ പ്രവേശനത്തിന് വേണ്ടി എൽബിഎസ് നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുവാൻ മാക്ഫാസ്റ്റിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്മെന്റിൻെറ നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ പരിശീലനം നടത്തപ്പെടുന്നു . ബിരുദതലത്തിലോ പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്സ് , കംപ്യൂട്ടർ സയൻസ് , സ്റ്റാറ്റിറ്റിക്‌സ് , ഓപ്പറേഷൻ റിസർച്ച് എന്നീ വിഷയങ്ങൾ ഏതെങ്കിലും പഠിച്ചിട്ടുള്ള ബിരുദം കഴിഞ്ഞവർക്കോ അവസാനവർഷ പരീക്ഷയെഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

എൽബിഎസ് എക്സാമിനേഷൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 ആണ്. ജൂലൈ 25 നാണ് എൽബിഎസ് എംസിഎ പ്രവേശന പരീക്ഷ നടത്തുന്നത്. എംസിഎ പഠിക്കുന്ന കുട്ടികൾക്ക് സാധ്യതകളേറെയാണ്. കമ്പ്യൂട്ടർ അപ്ലിക്കേഷനു പ്രാധാന്യം കൊടുക്കുന്ന കോഴ്സ് ആയതുകൊണ്ടു തന്നെ നിരവധി സാധ്യതകളാണ് എംസിഎ ക്കാർക്കുള്ളത് .ഡാറ്റാ അനലിറ്റിക്സും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയും കൃത്രിമ ബുദ്ധിയും പുതിയ പുതിയ തലത്തിലേക്കാണ് ലോകത്തെ നയിക്കുന്നത്. ഐഒടി യുടെ കാലത്ത് നവീന തൊഴിൽ സങ്കേതങ്ങൾ കണ്ടെത്താൻ എംസിഎ കോഴ്സ് ഏറെ ഉപകരിക്കും.

താല്പര്യമുള്ള വിദ്യാർത്‌ഥികൾക്ക് താഴെപറയുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് .

https://forms.gle/jvxLQfVweZPc4aUT9

കഴിഞ്ഞ കുറെ വർഷമായി ധാരാളം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിക്കൊടുത്ത യൂറോ മെഡിസിറ്റി, പുതിയ അധ്യയനവർഷത്തിലേയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പോളണ്ടിലോ, യുക്രൈനിലോ പഠിച്ച് ഡോക്ടർ ആകാനോ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കോഴ്സുകൾ തിരഞ്ഞെടുക്കാനോ നിരവധി അവസരങ്ങൾ യൂറോ മെഡിസിറ്റി വിദ്യാർത്ഥികൾക്കായി ഒരുക്കുന്നു.

പോളണ്ടിലെ മെഡിക്കൽ വിദ്യാഭ്യാസം

ലോകാരോഗ്യസംഘടന അംഗീകരിച്ചതും രാജ്യാന്തര മെഡിക്കൽ ഡയറക്ടറിയിൽ ഇടം നേടിയിട്ടുള്ളതുമായ പോളണ്ടിലെ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ പഠിച്ച് ഡോക്ടർ ആകാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള പോളണ്ടിലെ ഈ യൂണിവേഴ്സിറ്റികളിലെ പഠനം പൂർണമായും ഇംഗ്ലീഷ് ഭാഷയിൽ ആണ്. അത്യാധുനിക ലാബ്, ക്ലാസ് റൂം, ലൈബ്രറി സൗകര്യങ്ങളുള്ള പോളണ്ടിലെ മെഡിക്കൽ യൂണിവേഴ്സിറ്റികൾ, ലോകത്തിലെ ഏത് യൂണിവേഴ്സിറ്റികളുമായി കിടപിടിക്കുന്നതാണ്. പ്ലസ്ടുവിന് സയൻസ് വിഷയങ്ങൾ പഠിച്ച കുട്ടികൾക്ക് പോളണ്ടിലെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടാവുന്നതാണ്. പ്ലസ്ടുവിന്റെ മാർക്കിന്റെ അടിസ്ഥാനത്തിലും യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന സ്കൈപ്പ് ഇന്റർവ്യൂവിലെ പോയ്ന്റ്സിന്റെ അടിസ്ഥാനത്തിലുമാണ് കുട്ടികൾക്ക് പ്രവേശനം നൽകുന്നത്.

യുക്രൈൻ കുറഞ്ഞ ചിലവിൽ മെഡിക്കൽ വിദ്യാഭ്യാസം

കുറഞ്ഞ ചിലവിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങളിൽ, ഇന്ന് ലോകത്തെ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് യുക്രൈൻ. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റികൾ ആണ് യുക്രൈനിൽ ഉള്ളത്. ലോകാരോഗ്യസംഘടന അംഗീകരിച്ചതും, ലോകത്ത് ഒട്ടനവധി തൊഴിൽ സാധ്യതയുള്ള രാജ്യങ്ങളായ യുഎസ്, യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ മെഡിക്കൽ സ്ക്രീനിങ് പരീക്ഷകളായ USMLE , UKMLA , NEXT എന്നിവയ്ക്ക് ഒരുങ്ങാനും പ്രവേശനം നേടാനും കുട്ടികളെ സജ്ജരാക്കുന്ന യുക്രൈൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ താല്പര്യമുള്ളവർ ഞങ്ങളുമായി ബന്ധപ്പെടുക

ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ ഉന്നതപഠനം

ലോകത്തിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റികൾ ആയ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിച്ച്, നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളിൽ യോഗ്യത നേടണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. ബ്രിട്ടനിലെ നൂറിൽപരം യൂണിവേഴ്സിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്ന യൂറോ മെഡിസിറ്റിയിലൂടെ ആയിരക്കണക്കിന് കോഴ്സുകൾക്ക് പ്രവേശനം നേടാവുന്നതാണ്. ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിക്കുന്നതും പഠന ശേഷം രണ്ടു വർഷം യുകെയിൽ ജോലി ചെയ്യാനുള്ള അവസരവും ഇപ്പോൾ ലഭിക്കുന്നു.

പോളണ്ടിലും യുക്രൈയിനിലും സ്വന്തമായി പാർട്ണർ ഏജൻസിയുള്ള യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടുന്ന കുട്ടികൾക്ക് ആ രാജ്യത്തെ പഠിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങൾ ഒരുക്കുന്നതായിരിക്കും. കുട്ടികളെ വിമാനത്താവളത്തിൽനിന്ന് പിക്കപ്പ് ചെയ്യുന്നത് മുതൽ സിറ്റി ടൂർ, അക്കമഡേഷൻ ഫെസിലിറ്റീസ് മുതലായവ ഞങ്ങൾ ഒരുക്കി നൽകുന്നതായിരിക്കും.

നിങ്ങൾ ലോകത്തിലെ ഏത് ഭാഗത്ത് ജീവിക്കുന്നവർ ആകട്ടെ, വിദേശരാജ്യങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾക്ക് എഴുതുക. നിങ്ങളുടെ ഉന്നതവിദ്യാഭ്യാസം യൂറോ മെഡിസിറ്റിയിലൂടെ ഉറപ്പുവരുത്തുക.
ബന്ധപ്പെടുക :
Email: [email protected]
0044-7531961940
0091-9544557279
www.euromedicity.com

ആൻ ആനി റെജി

മാക്ഫാസ്റ്റ് കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ്‌ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (28-05-2020) വൈകിട്ട്‌ 5 മുതൽ 6 വരെ സൂം അപ്ലിക്കേഷൻ ഉപയോഗിച്ച് പെന്റാഹോ – ബിഗ് ഡാറ്റാ ടൂളിൽ വെബിനാർ നടത്തപ്പെടുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അതുകൂടാതെ വളർന്ന് വരുന്ന ഐ.ടി വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നവർക്കും വെബിനാറിൽ പങ്കെടുക്കാം. തിരുവനന്തപുരം യു എസ് ടി ഗ്ലോബലിൽ സോഫ്റ്റ്‌വെയർ ഡവലപ്പർ ആൻ ആനി റെജി ആണ് ഇന്നത്തെ വെബിനാറിനെ നയിക്കുന്നത് . ആൻ മാക്ഫാസ്റ്റിലെ പൂർവ്വ വിദ്യാർത്ഥിയും എംസിഎ ഒന്നാം റാങ്ക് ജേതാവുമാണ് . മാക്ഫാസ്റ്റിലെ എംസിഎ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രെഫസർ വിദ്യ വി കുമാറാണ് വെബിനാറിന്റെ കോർഡിനേറ്റർ .
രജിസ്റ്റർ ചെയ്യുവാൻ വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/rCCyrCFdZrVqvuvf6

ZOOM Meeting ID: 265 594 5328
Password: macmca123

Time: May 28, 2020 05:00 PM India

 

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
അറിവിന്റെ ലോകത്തേയ്ക്ക് പുതിയൊരദ്ധ്യായം തുറക്കുക എന്ന ആശയവുമായി യുകെയിലെ വെയ്ക്ഫീല്‍ഡില്‍ താമസിക്കുന്ന അദ്ധ്യാപികയായ അഞ്ചു കൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരണം ആരംഭിച്ച കല്ലുകളും കഥ പറയും എന്ന പംക്തിയുടെ നാലാം ഭാഗം പ്രസിദ്ധീകരിച്ചു. ദൈര്‍ഘ്യം കൂടുതല്‍ ഉള്ളതുകൊണ്ട് രണ്ട് ഭാഗങ്ങളായിട്ടാണ് നാലാം ഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്‍മുമ്പില്‍ ഉള്ളതും എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ചുറ്റുപാടുമുള്ള വിഷയങ്ങളുടെ വിശകലനമാണ് കല്ലുകളും കഥ പറയും എന്ന പംക്തി കൊണ്ടുദ്ദേശിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ചിട്ടുള്ള കല്ലുകളില്‍ അതാത് പ്രദേശത്തിന്റെ പ്രത്യേകതകള്‍ കളര്‍ ചിത്രങ്ങളാക്കി വരച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കുകയാണ്. കഴിഞ്ഞ മൂന്ന് എപ്പിസോഡിനും നല്ല പ്രതികരണമാണ് ഈ പംക്തിക്ക് ലഭിച്ചിരിക്കുന്നത്. വരും നാളുകളില്‍ വിചിത്രങ്ങളായ പല അറിവുകളും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ഈ പംക്തിക്ക് കഴിയുമെന്ന് അഞ്ചു കൃഷ്ണന്‍ പറയുന്നു.

കല്ലുകളും കഥ പറയും എന്ന പംക്തിയുടെ നാലാം എപ്പിസോഡ് കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ മെയ് മൂന്നിന് കേന്ദ്ര സർക്കാർ പിൻവലിക്കുകയാണെങ്കിൽ മെയ് രണ്ടാം വാരത്തോടെ അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്.

എന്നാൽ, കോവിഡ് 19 സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. മെയ് എട്ടിനും, മെയ് 11നും പരീക്ഷ ആരംഭിക്കാനുള്ള രണ്ട് തിയതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടുവെച്ചിരിക്കുന്നത്. എസ്എസ്എൽസിക്ക് മൂന്നും ഹയർസെക്കന്ററിക്ക് നാലും പരീക്ഷകളാണ് ബാക്കിയുള്ളത്.

ഇരു വിഭാഗത്തിലേയും പരീക്ഷകൾ ഒന്നിച്ചാണ് ഇത്തവണ നടത്തിയത്. എന്നാൽ അവശേഷിക്കുന്ന പരീക്ഷകൾ ഒരുമിച്ചിരുത്തി നടത്തേണ്ടതില്ലെന്നാണ് ധാരണ. എട്ടിന് പരീക്ഷ ആരംഭിക്കാനായില്ലെങ്കിൽ മെയ് 11 മുതൽ 14 വരെ നടത്താനാണ് നീക്കം. പരീക്ഷ തിയതി, അധ്യാപക പരിശീലനം എന്നിവയെ കുറിച്ചുള്ള ശുപാർശകൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം ചൊവ്വാഴ് ചേരും.

ലോക്ക്ഡൗണിന് ഇളവ് ലഭിച്ച ജില്ലകളിൽ പാഠപുസ്തകങ്ങൾ എത്തിക്കുന്നത് സംബന്ധിച്ച് ഉൾപ്പെടെ ചർച്ച ചെയ്യും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പേർക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനമായി. ഒൻപതാം ക്ലാസിൽ അവശേഷിക്കുന്ന പരീക്ഷ നടത്തില്ല. അതിന് പകരം പാദ, അർധ വാർഷിക പരീക്ഷകളുടെ മാർക്കുകൾ താരതമ്യം ചെയ്ത് വാർഷിക പരീക്ഷക്ക് മാർക്ക് അനുവദിക്കും.

ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ്‌ തമോഗർത്തം (ബ്ലാക്ക് ഹോൾ). എന്നാൽ ഇത്തരം തമോഗര്‍ത്തത്തിൽ നിന്നും പുറത്തു വരുന്ന കൂറ്റൻ പ്ലാസ്മാ ജെറ്റിന്റെ അഭൂതപൂർവമായാ ചിത്രം പകർത്തിയിരിക്കുകയാണ് ഗവേഷകർ. ശാസ്ത്ര ലോകത്തിന് മുന്നോട്ടുള്ള ഗവേഷണങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് ചിത്രത്തിലൂടെ വെളിപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചിത്രത്തിന്റെ ഇടതുവശത്തുള്ള ശോഭയുള്ള ബ്ലോബ് തമോഗര്‍ത്തത്തിന് ചുറ്റുമുള്ള വാതകവും പൊടിപടലങ്ങളുമാണെന്ന് അവര്‍ അനുമാനിക്കുന്നു. ഈ ജെറ്റ് ബ്ലേസർ എന്നറിയപ്പെടുന്ന ഒരു ഘടനയാണ് എന്ന് വിദഗ്ധർ പറയുന്നു. സൂപ്പർമാസിവ് തമോഗര്‍ത്തങ്ങളില്‍ നിന്നാണ് അവ ഉണ്ടാകുന്നത്. അവ കറങ്ങുമ്പോൾ കാന്തികക്ഷേത്രങ്ങള്‍ ഉണ്ടാകുന്നു. തന്മൂലം തമോദ്വാരത്തിന് ചുറ്റുമുള്ള വസ്തുക്കൾ രണ്ട് ജെറ്റുകളായി പുറന്തള്ളപ്പെടും. അതിലൊന്നാണ് ഭൂമിക്കു നേരെ നീളുന്നത്.

തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല. തമോദ്വാരം അദൃശ്യമാണെങ്കിലും, ചുറ്റുമുള്ള വസ്തുക്കളിൽ അതുളവാക്കുന്ന മാറ്റങ്ങളിലൂടെ അതിന്റെ സാന്നിധ്യം മനസ്സിലാക്കാനാകും.

ഒരു ചുഴിയിലേക്കെന്നപോലെ തമോഗര്‍ത്തത്തിലേക്ക് പതിക്കുന്ന പദാര്‍ത്ഥങ്ങള്‍ അതിവേഗം ചുറ്റുമ്പോള്‍ ഘര്‍ഷണംകൊണ്ട് കോടിക്കണക്കിന് ഡിഗ്രി ചൂടുള്ള, നിലച്ചക്രത്തില്‍ നിന്ന് തീപ്പൊരി ചിതറുന്നത് പോലെ പോലെ ഒരു ‘അക്രീഷന്‍ ഡിസ്‌ക്’ ഉണ്ടാകും. പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശോജ്വലമായ സംഭവങ്ങളിലൊന്നാണ് ബിസ്‌കറ്റ് പോലെയുള്ള ഈ വൃത്തം. ഈ വിചിത്രപ്രതിഭാസത്തിന്റെ ചിത്രമെടുക്കാനുള്ള അറ്റകൈ പ്രവര്‍ത്തനങ്ങളില്‍ ഭൗതികശാസ്തജ്ഞര്‍ ഇതിനായി ദക്ഷിണധ്രുവം മുതല്‍ ഹവായിയും അമേരിക്കന്‍ ഭൂഖണ്ഡങ്ങളും യൂറോപ്പും വരെയുള്ള ദേശങ്ങളിലെ റേഡിയോ ടെലിസ്‌കോപ്പുകളെ കൂട്ടിയിണക്കിക്കൊണ്ട് ഇവന്റ് ഹൊറൈസണ്‍ ടെലിസ്‌കോപ്പ് (ഇ.എച്ച്.ടി.) ഒരുക്കിയിരിക്കുന്നത്. ഈ ടെലിസ്‌കോപ്പ് പകർത്തിയ ചിത്രത്തിലേക്കാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും.

സൂപ്പർമാസിവ് തമോദ്വാരത്തിന് ചുറ്റുമുള്ള ജെറ്റിന്റെ ഏറ്റവും ഉയർന്ന റെസല്യൂഷനിലുള്ള ചിത്രം ഗവേഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. അതായത് ജെറ്റിന്റെ അടിഭാഗത്ത് എന്താണ് സംഭവിക്കുന്നതെന്ന അന്വേഷണത്തിലേക്ക് ഗവേഷകർക്ക് ആദ്യമായി കടക്കാന്‍ കഴിയും. ചിത്രം Astronomy & Astrophysics ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved