Health

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

പഴഞ്ചൊല്ലുകളും പഴമ്പുരാണങ്ങളും പാഴെന്നു കരുതുന്ന പുതിയ തലമുറയ്ക്ക് ആചാര അനുഷ്ടാനങ്ങളുടെ ഭാഗമായ മുൻകാല ഭക്ഷ്യ വിഭവങ്ങൾ ഏതെല്ലാം എന്നും അവയുടെ ആരോഗ്യ രക്ഷയിലെ പങ്കും മനസ്സിലാക്കാൻ ഇടയാകട്ടെ. ആഹാര സംബന്ധിയായ മുന്നറിവുകൾ പലതും ഇന്ന് ശാസ്ത്രീയമായി അംഗീകരിക്കുന്ന നിലയിൽ വന്നിട്ടുണ്ട്. ജലദോഷം മുതൽ വാത രോഗവും സന്ധിവേദനയും വരെ ജീവിത ശൈലീ രോഗം എന്ന് അംഗീകരിക്കുന്നു.

രോഗാതുരത ഏറിയ തണുപ്പും ഈർപ്പവും കലർന്ന കർക്കിടക മാസക്കാലത്ത് രോഗഭീതി കുറച്ച് ആരോഗ്യ ശേഷി നിലനിർത്തുക എന്നതിൽ ഉപരി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഇടയാക്കുന്ന ആഹാരം ആണ് വേണ്ടത്.

താള് ,തകര, തഴുതാമ, ചെമ്പ്, പയറില, ചേനത്തണ്ട്, മത്തൻ, കൊടിത്തൂവ ചീര എന്നിവ ആണ് പത്തിലക്കറി യിൽ ഉള്ളവ. ദേശാഭേദം മൂലം ചില ഇലകൾക്ക് മാറ്റം വരാം. മുള്ളൻ ചീര കീഴാർ നെല്ലി വെള്ളരി ആനച്ചൊറിതണം എന്നിവ ഉൾപ്പെടുത്തിയും കാണാം. ശാസ്ത്രീയ പഠനങ്ങൾ ഇവയുടെ ഗുണങ്ങൾ അപഗ്രഥനം ചെയ്തിട്ടുണ്ട്. ജീവകങ്ങളുടെ കലവറ എന്നതും ഫോളിക് ആസിഡുകൾ നാരുകൾ ആന്റിഒക്സിഡന്റുകൾ ഒട്ടനവധി ധാതു ലവണങ്ങൾ എന്നിവ ഈ പത്തിലക്കറി സംയുക്തത്തിൽ ഉണ്ട്. എല്ലാം കൂടി ആകുമ്പോൾ ക്യാൻസർ പ്രതിരോധം വരെ ഉള്ള ഗുണം പത്തിലക്കറിയിൽ ഉള്ളതായി കരുതുന്നു.

ദശപുഷ്പം

കറുക, കയ്യോന്നി, മുക്കുറ്റി, കൃഷ്ണക്രാന്തി, തിരുതാളി, ചെറൂള, നിലപ്പന, മുയൽചെവിയൻ, വള്ളിയുഴിഞ്ഞ പൂവാംകുറുന്തൽ എന്നീ ദശപുഷ്പങ്ങൾ നമ്മുടെ നാട്ടിൽ സർവ്വ സാധാരണയായി കണ്ടിരുന്നു. ഇന്ന് പലപ്പോഴും ഇവ എല്ലാം കൂടെ കാണാറില്ല. ഈ പത്തു ചെടികളും വ്യത്യസ്തങ്ങളായ നിലയിൽ ശരീരത്തിന് ഏറെ ഗുണഫലങ്ങൾ നൽകുന്നവയാണ്. കറുകയും മുക്കുറ്റിയും ക്യാൻസർ പ്രതിരോധമായും ശമനത്തിനും ഉപയോഗിച്ച് വരുന്നു. കയ്യോന്നിയും വള്ളിയുഴിഞ്ഞയും കേശ പരിചരണത്തിനും മുയൽചെവിയൻ പൂവാംകുറുന്തൽ തൊണ്ടവേദന ജലദോഷം കണ്ണിന്റെ രക്ഷ എന്നിവക്കും ഉപയോഗിച്ച് വരുന്നു. മൂത്രാശയ കല്ലിനും സ്ത്രീ രോഗങ്ങൾക്കും ചെറൂള ഉപയോഗിക്കുന്നു. നിലപ്പന രസായന ഗുണമുള്ളതാണ്.

ഏട്ടങ്ങാടി

കാച്ചിൽ കൂർക്ക ചേന ഏത്തക്കായ ചെറുകിഴങ്ങ് ചെറുപയർ വൻപയർ മുതിര എന്നിവ കൊണ്ടുള്ള പുഴുക്ക്, തിരുവാതിര നാളിൽ പ്രശസ്തമാണ്. ഹോർമോൺ സന്തുലിതാവസ്ഥക്ക് സഹായിക്കുന്ന ഒരു വിഭവമായി കരുതാം. കിഴങ്ങുകളും കായും ചതുരത്തിൽ അരിഞ്ഞു വേവിച്ചതും പയർവർഗങ്ങൾ വറത്തു തൊലി നീക്കിയും, ഉരുളിയിൽ തിളപ്പിച്ച് പാനിയാക്കിയ ശർക്കരയിൽ ചേർത്ത് യോജിപ്പിച്ചു തയ്യാറാക്കുന്ന ഒരു രീതിയും ഉണ്ട്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ലോ ഫാറ്റ് സ്പ്രെഡു കളും ക്യാരറ്റും പയറുമൊക്കെയായി നിങ്ങളുടെ ഭക്ഷണം സമ്പുഷ്ടമാണെന്നും ആരോഗ്യപരമാണെന്നുമുള്ള ധാരണയിൽ ആയിരിക്കും നമ്മൾ. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. നമ്മളുടെ വയറ്റിനുള്ളിലെ സൂക്ഷ്മാണുക്കൾക്ക് ആവശ്യമായ രീതിയിലുള്ള ഭക്ഷണ രീതിയല്ല നമ്മൾ പാലിച്ചു പോരുന്നത് എങ്കിൽ നമുക്ക് ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈക്രോബയോം, നമ്മുടെയൊക്കെ വയറിനുള്ളിലെ ശതകോടിക്കണക്കിന് വരുന്ന സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥ കൃത്യമായ ഭക്ഷണ രീതിയിലൂടെ പരിപാലിച്ചാൽ പ്രായമേറുന്നത് തടയാനാവും എന്ന് മാത്രമല്ല ഭാരം കുറയ്ക്കാനും, രോഗങ്ങൾ നിയന്ത്രിക്കാനുമാകും.

ടൈപ്പ് 2 ഡയബറ്റിസ് ചെറുക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് വയറിനുള്ളിലെ ബാക്ടീരിയകളെ അറിഞ്ഞു ഭക്ഷണം കഴിക്കുക എന്നത്. ഒരു പരീക്ഷണമെന്ന നിലയിൽ നാല് ആഴ്ച അടുപ്പിച്ച് രണ്ട് നേരം പ്രൊസസ് ചെയ്ത മാംസവും സമാനമായ രീതിയിലുള്ള ഭക്ഷണങ്ങളും കഴിച്ചു നോക്കി. മൂന്ന് കിലോയാണ് കൂടിയത്. വയറിന് ചുറ്റുമുള്ള കൊഴുപ്പിന്റെ അളവ് വർദ്ധിക്കുകയും ചെയ്തു. ബ്ലഡ് പ്രഷർ കൂടിയെന്ന് മാത്രമല്ല ഇൻസുലിൻ റെസിസ്റ്റന്റ് ഡയബറ്റിക് ആവാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്തു. വിസർജനത്തിൻെറ സാമ്പിൾ എടുത്തു നോക്കിയപ്പോഴാവട്ടെ മനുഷ്യ ശരീരത്തിന് ഉപകാരപ്രദമായ ബാക്ടീരിയകളുടെ അളവ് വലിയതോതിൽ കുറഞ്ഞതായി കണ്ടെത്തി. മാത്രമല്ല വയറിന് ദോഷം വരുന്ന ബാക്ടീരിയകളുടെ അളവ് കൂടുകയും ചെയ്തു. പ്രോസസ് ചെയ്ത ഭക്ഷണസാധനങ്ങൾ ആമാശയത്തെയും ആരോഗ്യത്തെയും എത്രമാത്രം ബാധിക്കുന്നു എന്ന് കണ്ടെത്താനുള്ള ഒരു ചെറിയ പരീക്ഷണം ആയിരുന്നു അത്. ഫിർമിക്യൂട് സ് എന്ന് പേരുള്ള ഒരുതരം ബാക്ടീരിയ നമ്മുടെ ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജം സ്വന്തം ആവശ്യത്തിനു വേണ്ടി വലിച്ചെടുത്തു നമ്മെ ബുദ്ധിമുട്ടിക്കുന്ന ഇനമാണ്.അതായത് ജങ്ക് ഫുഡ് എത്രമാത്രം അധികം കഴിക്കുന്നോ, അത്രമാത്രം രോഗ സാധ്യതയും വർധിക്കും.

പഞ്ചസാര, കൃത്രിമ മധുരപലഹാരങ്ങൾ, സംസ്കരിച്ച കാർബോഹൈഡ്രേറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കണം.പരിപ്പ്, നട്സ്, ഒലിവ് ഓയിൽ, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ പച്ചക്കറികളിൽ ‘നല്ല’ സൂക്ഷ്മാണുക്കൾക്ക് ഇഷ്ടപ്പെടുന്ന രാസവസ്തുക്കളാണുള്ളത്. പുളിപ്പിച്ച ഭക്ഷണങ്ങളായ കെഫിർ, പോലുള്ളവ നിങ്ങളുടെ ദഹനത്തെ സഹായിക്കുന്ന സൂക്ഷ്മാണുക്കൾക്ക് പ്രിയപ്പെട്ടതാണ്.
ചിക്കൻ ടിക്ക മസാല, മുളകും നാരങ്ങയും ചേർത്ത പ്രോൺ കോർജെറ്റിയും സ്പാഗെറ്റിയും, ക്രീമി കാശ്യു ആൻഡ് സ്‌ക്വാഷ് കറി എന്നിവ ആരോഗ്യപ്രദമായ ഭക്ഷണമാണ്.

ഒ​​​​ക്ടോ​​​​ബ​​​​റോ​​​​ടെ എ​​​​ത്തു​​​​മെ​​​​ന്നു വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​റ​​​​യു​​​​ന്ന കോ​​​​വി​​​​ഡ് മൂ​​​​ന്നാം ത​​​​രം​​​​ഗം അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്ത് ഓ​​​​ക്സി​​​​ജ​​​​ൻ പ്ലാ​​​​ന്‍റും എ​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി പ്ര​​​​തി​​​​രേ​​​​ാധ​​​​ത്തി​​​​നാ​​​​യി ഐ​​​​സൊ​​​​ലേ​​​​ഷ​​​​ൻ വാ​​​​ർ​​​​ഡു​​​​ക​​​​ളും സ്ഥാ​​​പി​​​ക്കും. കോ​​​​വി​​​​ഡ് മൂ​​​​ന്നാം ത​​​​രം​​​​ഗ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നാ​​​​യി ബ​​​​ജ​​​​റ്റി​​​​ൽ ആ​​​​റി​​​​ന പ​​​​രി​​​​പാ​​​​ടി​​​​യാ​​​​ണു ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ഇ​​​തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി തു​​​ക​​​യും വ​​​ക​​​യി​​​രു​​​ത്തി.

* സാ​​​​മൂ​​​​ഹി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ, താ​​​​ലൂ​​​​ക്ക്- ജി​​​​ല്ലാ- ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ 10 കി​​​​ട​​​​ക്ക​​​​ക​​​​ൾ വീ​​​​ത​​​​മു​​​​ള്ള ഐ​​​​സൊ​​​​ലേ​​​​ഷ​​​​ൻ വാ​​​​ർ​​​​ഡു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും. പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന ചെ​​​ല​​​വ് ഒ​​​​രു കേ​​​​ന്ദ്ര​​​​ത്തി​​​​ന് മൂ​​​​ന്നു​​​​കോ​​​​ടി​ രൂ​​​പ. മൊ​​​​ത്തം 636.5 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ് വ​​​രു​​​ന്ന പ​​​​ദ്ധ​​​​തി​​​​യി​​​​ൽ എം​​​​എ​​​​ൽ​​​​എ മാ​​​​രു​​​​ടെ ആ​​​​സ്തി​​​​വി​​​​ക​​​​സ​​​​ന ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്നു പ​​​​ണം ക​​​​ണ്ടെ​​​​ത്തും.

* 150 മെ​​​​ട്രി​​​​ക് ട​​​​ണ്‍ ശേ​​​​ഷി​​​​യു​​​​ള്ള ലി​​​​ക്വി​​​​ഡ് മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ക്സി​​​​ജ​​​​ൻ പ്ലാ​​​​ന്‍റ് സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു മ​​​​റ്റൊ​​​​രു പ്ര​​​​ധാ​​​​ന പ്ര​​​​ഖ്യാ​​​​പ​​​​നം. 1000 മെ​​​​ട്രി​​​​ക ട​​​​ണ്‍ സം​​​​ഭ​​​​ര​​​​ണ ശേ​​​​ഷി​​​​യു​​​​ള്ള ടാ​​​​ങ്കും അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഓ​​​​ക്സി​​​​ജ​​​​ൻ എ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ടാ​​​​ങ്ക​​​​റും അ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും. സെ​​​​പ്റ്റം​​​​ബ​​​​ർ 15 നോ​​​​ടെ ഇ​​​​തി​​​​നു​​​​ള്ള ടെ​​​​ൻ​​​​ഡ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കും. വി​​​​ശ്വാ​​​​സ്യ​​​​ത​​​​യു​​​​ള്ള സ്വ​​​​കാ​​​​ര്യ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് സം​​​​യു​​​​ക്ത സം​​​​ര​​​​ംഭ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കും. വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ദ്ധ​​​​തി റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ 25 ല​​​​ക്ഷം രൂ​​​​പ വ​​​​ക​​​​യി​​​​രു​​​​ത്തി.

* ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ശ​​​​സ്ത്ര​​​​ക്രി​​​​യാ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​ട​​​​ക്കം അ​​​​ണു​​​​വി​​​​മു​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന ഓ​​​​ട്ടോ​​​​ക്ലേ​​​​വ് റൂ​​​​മു​​​​ക​​​​ൾ സെ​​​​ൻ​​​​ട്ര​​​​ൽ സ്റ്റെ​​​​റൈ​​​​ൽ സ​​​​പ്ലേ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റാ​​​​യി മാ​​​​റ്റും. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​മാ​​​​യി 25 താ​​​​ലൂ​​​​ക്ക്-​​​​ജി​​​​ല്ലാ- ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലാ​​​​ണ് ഓ​​​​ട്ടോ​​​​ക്ലേ​​​​വ് റൂ​​​​മു​​​​ക​​​​ൾ പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് 18.75 കോ​​​​ടി നീ​​​​ക്കി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

* പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി​​​​ക​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ പ്ര​​​​ത്യേ​​​​ക ബ്ലോ​​​​ക്ക് സ്ഥാ​​​​പി​​​​ക്ക​​​​ലാ​​​​ണ് ആ​​​​റി​​​​ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ മൂ​​​​ന്നാ​​​​മ​​​​ത്തേ​​​​ത്. കോ​​​​വി​​​​ഡ്, എ​​​​ബോ​​​​ള, നി​​​​പ്പ തു​​​​ട​​​​ങ്ങി വാ​​​​യു​​​​വി​​​​ലൂ​​​​ടെ പ​​​​ക​​​​രു​​​​ന്ന​​​​തും അ​​​​തീ​​​​വ അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യ രോ​​​​ഗ​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ ഇ​​​​ത്ത​​​​രം കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ഐ​​​​സൊ​​​​ലേ​​​​ഷ​​​​ൻ ബ്ലോ​​​​ക്കു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് 50 കോ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ക്കും.

* സ്ഥ​​​​ല ല​​​​ഭ്യ​​​​ത​​​​യു​​​​ള്ള ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും ശി​​​​ശു​​​​രോ​​​​ഗ ഐ​​​​സി​​​​യു വാ​​​​ർ​​​​ഡു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നും കി​​​​ട​​​​ക്ക​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും ബ​​​​ജ​​​​റ്റ് ല​​​​ക്ഷ്യ​​​​മി​​​​ട്ടി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ന്‍റെ ആ​​​​ദ്യ​​​​പ​​​​ടി​​​​യാ​​​​യി 25 കോ​​​​ടി നീ​​​​ക്കി​​​​വ​​​​ച്ചു.

* അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ഡി​​​​സീ​​​​സ് ക​​​​ണ്‍​ട്രോ​​​​ളി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യി​​​​ൽ വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നും സാം​​​​ക്ര​​​​മി​​​​ക രോ​​​​ഗ നി​​​​വാ​​​​ര​​​​ണ​​​​ത്തെി​​​​നു​​​​മു​​​​ള്ള സ്ഥാ​​​​പ​​​​നം സ്ഥാ​​​​പി​​​​ക്കാ​​​​നും ബ​​​​ജ​​​​റ്റ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു. മി​​​​ക​​​​വി​​​​ന്‍റെ കേ​​​​ന്ദ്ര​​​​മാ​​​​യി സ​​​​ജ്ജ​​​​മാ​​​​കാ​​​​നാ​​​​കു​​​​ന്ന കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ സാ​​​​ധ്യ​​​​താ​​​​പ​​​​ഠ​​​​ന​​​​ത്തി​​​​നും വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ദ്ധ​​​​തി റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നു​​​​മാ​​​​യി 50 ല​​​​ക്ഷം രൂ​​​​പ നീ​​​​ക്കി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വിയറ്റ്‌നാമിൽ അടുത്തിടെ കണ്ടെത്തിയ അതിതീവ്ര വ്യാപന കഴിവും കൂടുതൽ അപകടകാരിയുമായ വൈറസ് കോവിഡിന്റെ പുതിയ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ (ബി.1.617) ഭാഗമാണിതെന്നാണ് വിയറ്റ്‌നാമിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി കിഡോങ് പാർക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം വിയറ്റ്‌നാമിൽ നിലവിൽ പുതിയ ഹൈബ്രിഡ് വകഭേദങ്ങളൊന്നുമില്ലെന്നും അധിക ജനികതമാറ്റം സംഭവിച്ച ഡെൽറ്റ വകഭേദമാണിതെന്നും കിഡോങ് പാർക്ക് ചൂണ്ടിക്കാട്ടി. ഈ വൈറസിനെ സംബന്ധിച്ച് കൂടുതൽ നിരീക്ഷണം ആവശ്യമാണെന്നും നിക്കി ഏഷ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കിഡോങ് പാർക്ക് വ്യക്തമാക്കി.

നേരത്തെ, വിയറ്റ്‌നാമിൽ കൂടുതൽ അപകടകാരിയായ വൈറസ് വകഭേദത്തെ കണ്ടെത്തിയത് ആശങ്ക ഉയർത്തിയിരുന്നു. വിയറ്റ്‌നാമിൽ കണ്ടെത്തിയ കോവിഡ് വകഭേദം ഇന്ത്യൻ, യുകെ വകഭേദങ്ങളുടെ സങ്കരയിനമാണെന്നാണ് നേരത്തെ വിയറ്റ്‌നാം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. ഇത് വായുവിലൂടെ അതിവേഗം പടർന്നുപിടിക്കുമെന്നും വിയ്റ്റ്‌നാം മുന്നറിയിപ്പ് നൽകിയിരുന്നു.

കോവിഡ് ഒന്നാംതരംഗത്തിൽ വലിയരീതിയിൽ കേടുപാടുകളില്ലാതെ അതിജീവിച്ച വിയറ്റ്‌നാമിന് പക്ഷെ രണ്ടാം തരംഗത്തിൽ വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഏപ്രിൽ മുതൽ വിയറ്റ്‌നാമിൽ പുതിയ കേസുകൾ വർധിക്കുകയാണ്. 9000ത്തോളെ കോവിഡ് രോഗികൾ വരെ രാജ്യത്തുണ്ടായത് വലിയ ആശങ്കയായിരുന്നു. കഴിഞ്ഞ ദിവസം 241 പേർക്ക് വിയറ്റ്‌നാമിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായ കോവിഡ് വാക്‌സിനായ കോവിഷീൽഡ് ഒരു ഡോസ് എടുത്താൽ മതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചെന്ന വാർത്തകൾ വ്യാജമെന്ന് തെളിഞ്ഞു. കോവിഡ് വാക്‌സിനുകൾ ഒരു ഡോസ് മാത്രം എടുക്കുന്ന കാര്യം പരിഗണനയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്. വാക്‌സിന്റെ രണ്ട് ഡോസും എല്ലാവരും സ്വീകരിക്കണമെന്നും വാക്‌സിൻ പ്രോട്ടോകോളിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രണ്ട് ഡോസും വ്യത്യസ്ത വാക്‌സിനുകൾ എടുക്കുന്നതിനേയും ആരോഗ്യമന്ത്രാലയം തള്ളി. വ്യത്യസ്ത കൊവിഡ് വാക്‌സിനുകൾ തമ്മിൽ ഇടകലർത്തില്ല. വ്യത്യസ്ത കൊവിഡ് വാക്‌സിനുകൾ ഇടകലർത്തിയാൽ ഫലപ്രദമാണോ എന്നതിനെ കുറിച്ച് പഠനങ്ങൾ നടക്കുന്നതേയുള്ളൂ. ഗുണപ്രദമായേക്കാമെങ്കിലും പാർശ്വഫലങ്ങളുടെ സാധ്യത തള്ളിക്കളയാനാകില്ലെന്നും ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുന്നതുവരെ ഇടകലർത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകില്ലെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

നേരത്തെ കൊവിഷീൽഡ് ഒറ്റ ഡോസ് ഫലപ്രദമാണോയെന്ന് കേന്ദ്രം പരിശോധിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്നും കൊവാക്‌സിനും കൊവിഷീൽഡും രണ്ട് ഡോസ് തന്നെ നൽകുമെന്നും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനും നീതി ആയോഗ് അംഗവുമായ വികെ പോൾ പറഞ്ഞു.

അതേസമയം, ഒറ്റഡോസ് വാക്‌സിനായാണ് തുടക്കത്തിൽ കൊവിഷീൽഡ് തയ്യാറാക്കിയത്. ഫലപ്രാപ്തി കൂട്ടാൻ പിന്നീട് രണ്ട് ഡോസ് ആക്കുകയായിരുന്നു. രണ്ട് ഡോസ് വാക്‌സിൻ എടുത്താലും കോവിഡിനെ 100 ശതമാനവും പ്രതിരോധിക്കാനാകില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ബൂസ്റ്റർ ഡോസ് കൂടി ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് പഠനം നടക്കുകയാണ്.

ഓക്‌സ്‌ഫോഡ് സർവകലാശാല വികസിപ്പിച്ച കൊവിഷീൽഡിന്റെ അതേ സാങ്കേതികവിദ്യയാണ് ഒറ്റ ഡോസ് വാക്‌സിനുകളായ ജോൺസൺ ആൻഡ് ജോൺസണും സ്പുട്‌നിക് ലൈറ്റും പിന്തുടരുന്നത്.

മാഗി ഉൾപ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉൽപന്നങ്ങളും അനാരോഗ്യകരമാണെന്ന്​ നെസ്​ലെയുടെ അഭ്യന്തര റിപ്പോർട്ട്​. തങ്ങളുടെ അനാരോഗ്യകരമായ പ്രവണതകൾ മറികടക്കാനായുള്ള നടപടികളിലാണ്​ കമ്പനിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

ബ്രിട്ടീഷ്​ മാധ്യമമായ ഫിനാൻഷ്യൽ ടൈംസി​െൻറ റിപ്പോർട്ട്​ പ്രകാരം കമ്പനിയുടെ ഉയർന്ന തസ്​തികകളിലുള്ള എക്​സിക്യൂട്ടീവുകൾക്ക്​ അയച്ച റിപ്പോർട്ടിലാണ്​ ഇക്കാര്യം പറയുന്നത്​. ചോക്​ളേറ്റുകൾ അടക്കമുള്ള 60 ശതമാനം നെസ്​ലെ ഉൽപന്നങ്ങളും ആരോഗ്യസ്ഥിതിക്ക്​ ഗുണകരമാകുന്നതല്ല എന്നാണ്​ റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. ബേബി ഫുഡ്​, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, കോഫി, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട്​ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

ചില തരം ഉൽപന്നങ്ങൾ എത്രതന്നെ ആരോഗ്യകരമാക്കാൻ ശ്രമിച്ചാലും സാധിക്കില്ലെന്നും നെസ്​ലെ പറയുന്നു. കമ്പനിയുടെ 37 ശതമാനം ഉൽപന്നങ്ങൾ ആസ്​ട്രേലിയയിലെ ഫുഡ്​​ റേറ്റിങ്ങിൽ 5ൽ 3.5 സ്​റ്റാറിൽ അധികം നേടിയിട്ടുണ്ട്​. കമ്പനിയുടെ വെള്ളവുമായും പാലുമായും ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ മികച്ച ഗുണനിലവാരം പുലർത്തുന്നായി റിപ്പോർട്ടിൽ പറയുന്നു. വെള്ളവുമായി ബന്ധപ്പെട്ട 82 ശതമാനം ഉൽപന്നങ്ങളും പാലുമായി ബന്ധപ്പെട്ട 60 ശതമാനം ഉൽപന്നങ്ങളും 3.5 സ്​റ്റാറിൽ അധികം നേടിയിട്ടുണ്ട്​. ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്താൻ പ്രത്യേക പദ്ധതികൾ ആവിഷ്​കരിക്കുമെന്നും നെസ്​ലെ പറയുന്നു.

പുകയിലയുടെ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാണ് എന്ന് എല്ലാവർക്കുമറിയാം. ശ്വാസകോശത്തെയാണ് പുകയിലയുടെ ദൂഷ്യവശം ഏറ്റവുമധികം പിടികൂടുന്നതും. ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്ന ഏറ്റവും വലിയ ഘടകവും ഈ പുകയിലയാണ്.

ഓരോ മിനിറ്റിലും ലോകത്താകമാനം ഏകദേശം രണ്ടുപേരുടെ ജീവനെടുക്കുന്ന മാരകവിഷമാണ് പുകയില. ഏഴായിരത്തോളം രാസവസ്തുക്കളടങ്ങിയിട്ടുള്ള പുകയിലയിൽ അറുപത്തിയൊൻപതോളം കാൻസർ ജന്യഘടകങ്ങളുണ്ട് എന്നു പറയുമ്പോള്‍ തന്നെ മനസ്സിലാക്കാമല്ലോ ഇതിന്റെ ദൂഷ്യഫലം.

ശ്വാസകോശത്തിന്റെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പുകയില താറുമാറാക്കും. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം പുകയിലയാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകം. ലോകത്താകമാനം നടക്കുന്ന 12 ശതമാനം ഹൃദ്രോഗമരണങ്ങള്‍ക്കും കാരണമാകുന്നത് ഈ പുകയില തന്നെയാണ്. പുകയിലയുടെ ഉപയോഗവും പുകവലിയുമാണ് ഇതിനു പിന്നില്‍.

പുകയില കൊണ്ടുള്ള സിഗരറ്റുകളുടെ അമിതഉപയോഗം രക്തക്കുഴലുകളെ ചുരുക്കി സ്ട്രോക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങളും ഹൃദ്രോഗവും ഉണ്ടാക്കുന്നുണ്ട്. പുകവലിക്കുന്നവരുടെ ഹൃദയഭിത്തികളില്‍ atheroma എന്നൊരു വസ്തു അടിയുന്നുണ്ട്. ഇത് ആര്‍ട്ടറികളുടെ ഉള്ളില്‍ കേടുപാടുകള്‍ ഉണ്ടാക്കുകയും അവയെ ക്രമേണ ചുരുക്കുകയും ചെയ്യുന്നു.
സിഗരറ്റിലെ നിക്കോട്ടിന്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇതും വൈകാതെ ഹൃദ്രോഗത്തിന് കാരണമാകും. പുകയിലയിലെ കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേര്‍ന്ന് ശരീരത്തിലെ ഓക്സിജന്‍ വിതരണത്തെ സാരമായി ബാധിക്കും. ഇത് ശരീരത്തിലെ മൊത്തം അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇതുകൊണ്ടാണ് സ്ഥിരമായി പുകവലി ഇല്ലാത്തവരുടെ ജീവിതം പോലും അപകടത്തിലാണ് എന്നു പറയുന്നത്.

ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ലോകത്താകമാനം ഒരു വർഷം പുകയില ഉപയോഗം മൂലം പൊലിയുന്ന ഏഴ് മില്യന്‍ ജീവനുകളില്‍ 900,000 പേര്‍ വല്ലപ്പോഴും മാത്രം പുകവലിക്കുന്നവര്‍ (passive-smokers) ആണ്.
പുകയില , അത് വലിക്കുകയോ, ചവയ്ക്കുകയോ, വിഴുങ്ങുകയോ ചെയ്‌താല്‍ തന്നെ അപകടമാണ്. ശ്വാസകോശരോഗത്തിനും ഹൃദ്രോഗത്തിനും മേലെ ഇതു പലതരം കാന്‍സര്‍ ഉണ്ടാക്കാനും കാരണമാണ്. അടുത്തിടെ ജേണല്‍ ഓഫ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പുകയിലയുടെ ഉപയോഗം കാലുകളിലെ മസ്സിലുകളെ പോലും ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. കാലിലെ രക്തക്കുഴലുകള്‍ ചുരുങ്ങുക വഴി കാലിലേക്കുള്ള ഓക്സിജന്‍ വിതരണവും പോഷകഗുണങ്ങളുടെ വിതരണവും താറുമാറാകുന്നതാണ് ഇതിനും കാരണം.

സ്ത്രീ–പുരുഷവന്ധ്യതയ്ക്കും പുകവലി കാരണമാണ്. പുകവലി പ്രത്യുത്‌പാദനശേഷി കുറയ്ക്കുകയും പുരുഷന്മാരിൽ ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യും. പുകവലിക്കാരായ സ്ത്രീകൾക്ക്‌ ജനിക്കുന്ന കുഞ്ഞുകൾക്ക്‌ തൂക്കക്കുറവുണ്ടാകും. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭം അലസാനും സാധ്യത കൂടുതലാണ്. ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും തരത്തിലെ ജനതികതകരാറുകള്‍ ഉണ്ടാകാനും സാധ്യത ഏറെയാണെന്ന് ഡോക്ടർ‌മാർ മുന്നറിയിപ്പു നല്‍കുന്നു.
പുകവലിക്കാര്‍ പുകവലിയില്‍ നിന്നും രക്ഷനേടാന്‍ ഇ– സിഗരറ്റുകളെ ആശ്രയിക്കുന്ന പതിവുണ്ട്‍. ഇതും നിരുത്സാഹപ്പെടുത്തേണ്ടതാണ്. പുകയിലയുടെ അളവ് ഇതില്‍ കുറവാണെങ്കിലും ഇതും ശ്വാസകോശത്തിനും ഹൃദയത്തിനും മറ്റ് അവയവങ്ങള്‍ക്കും ദോഷം തന്നെയാണ്. അതുകൊണ്ട് പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക എന്നതു തന്നെയാണ് ഈ ആപത്തുകളില്‍ നിന്നും രക്ഷ നേടാനുള്ള വഴി. ഇതിനായി ആവശ്യമെങ്കിൽ ഡോക്ടർമാരുടെയും കൗണ്‍സലിങ് വിദഗ്ധരുടെയും സേവനം തേടാം. നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി പരീക്ഷിക്കാം. എല്ലാത്തിനും മേലെയായി പുകവലിക്കുന്ന ആളുതന്നെ ഇതിനായി പരിശ്രമിക്കണം എന്നു മാത്രം.

അലോപ്പതി ചികിത്സയെ പരിഹസിക്കുകയും പലപ്പോഴും അശാസ്ത്രീയത ഒരു മറയുമില്ലാതെ വിളിച്ചുപറയുകയും ചെയ്യുന്ന ബാബാ രാംദേവിന്റെ വായടപ്പിച്ച് സോഷ്യൽമീഡിയയിൽ താരമായി ഡോ. ജയേഷ് ലെലെ. ചാനൽ ചർച്ചക്കിടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എതിർത്ത് സംസാരിക്കാൻ തുടങ്ങിയ രാംദേവിനോട്, ‘മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയരരുത്’ എന്ന് കടുപ്പിച്ച് പറഞ്ഞാണ് ഡോ. ജയേഷ് ലെലെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.

കടുത്ത രീതിയിൽതന്നെ വാദങ്ങൾക്ക് മറുപടി പറഞ്ഞ ലെലെ, തൻറെ സംസാരത്തിനിടയിൽ രണ്ടുതവണ രാംദേവ് ഇടപെട്ടപ്പോഴും രൂക്ഷമായിത്തന്നെ മറുപടി പറഞ്ഞു. പേടിച്ച രാംദേവ് മിണ്ടാതിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഡോ. ലെലെ കടുത്തരീതിയിൽ സംസാരിക്കുന്നതിനിടെ വാർത്താ അവതാരക ‘പതുക്കെ’ എന്ന് പലതവണ പറയുന്നുണ്ടെങ്കിലും ലെലെ അതൊന്നും കേട്ടഭാവം നടിച്ചില്ല.

രാജ്യത്തെ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സെക്രട്ടറി ജനറലാണ് ഡോ. ജയേഷ് ലെലെ. നേരത്തെ തന്നെ ഐഎംഎയും രാം ദേവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. തന്റെ ആയുർവേദ മരുന്നെന്ന് അവകാശപ്പെടുന്ന മരുന്നുകളുമായി കോവിഡിനെ പ്രതിരോധിക്കാനിറങ്ങിയ രാംദേവ് പരസ്യമായി ആരോഗ്യപ്രവർത്തകരേയും അലോപ്പതി ചികിത്സാരീതിയേയും പരിഹസിച്ചിരുന്നു. ഇത് വലിയ രീതിയൽ പ്രതിഷേധത്തിന് കാരണമാവുകയും സംഭവത്തെ ഐഎംഎ അടക്കം എതിർക്കുകയും ചെയ്തിരുന്നു.

 

ഇതിന് പിന്നാലെ രാംദേവ് ഖേദപ്രകടനം നടത്തിുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആജ്തക് ചാനലിൽ നടന്ന ചർച്ചക്കിടെ രാംദേവിനെ ഡോ. ജയേഷ് ലെലെ വറുത്തുകോരിയത്. അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ വിമർശിച്ച് രാംദേവ് സംസാരിച്ചപ്പോഴാണ് കടുത്ത രീതിയിൽ ലെലെ പ്രതികരിച്ചത്. ചർച്ചയിലെ ദൃശ്യങ്ങൾ വൈറലായതോടെ യോഗ ഗുരുവിന്റെ ‘വായടപ്പിക്കുന്ന മറുപടി നൽകിയ’ ലെലെയെ പ്രകീർത്തിച്ച് ട്വീറ്റുകൾ നിറഞ്ഞു.

കോവിഡ് 19 ഭേദമാകാൻ അലോപ്പതി മരുന്ന് കഴിച്ചതുകൊണ്ടാണ് രാജ്യത്ത് ലക്ഷങ്ങൾ മരിച്ചുവീണതെന്നായിരുന്നു ഞായറാഴ്ച രാംദേവ് നടത്തിയ വിവാദ പ്രസ്താവന. കോവിഡിനുള്ള മരുന്നുകളെ പേരെടുത്ത് വിമർശിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർമാരുടെ സംഘടനയും കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധനും രാംദേവിന്റെ പ്രസ്താവനക്കെതിരെ ശക്തമായ താക്കീത് നൽകിയിരുന്നു.

 

ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ചത് അലോപ്പതി മരുന്നുകളാണെന്നും ഹർഷവർധൻ പറയുകയും രാംദേവിന് കത്തയക്കുകയും ചെയ്‌തോടെ ഇതിന് പിന്നാലെ പ്രസ്താവന പിൻവലിച്ചതായി രാംദേവ് അറിയിച്ചു. എന്നാൽ, അലോപ്പതി ചികിത്സക്കെതിരെ ഐഎംഎയോട് 25 ചോദ്യങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനുശേഷം നടത്തിയ ടിവി ചർച്ചയിലാണ് ഐഎംഎ ഭാരവാഹിയായ ലെലെയുമായി രാംദേവ് കൊമ്പുകോർത്തത്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ലോകമൊട്ടാകെ ഒട്ടേറെ ആളുകളെ ബാധിച്ചിട്ടുള്ള ഒരു വലിയ രോഗാവസ്ഥ ആണ് ന്യൂറോളജി തകരാർ. ഇതിലക്ക് ആയി സ്പെഷ്യലിറ്റി ഡോക്ടർമാരും ആശുപത്രികളും ധാരാളം ഉണ്ട്. 600ലേറെ ന്യൂറോളജി ഡിസോർഡർ രോഗങ്ങൾ ഉണ്ടെങ്കിലും പലതിനും പരിഹാരം ഇന്നും കണ്ടെത്തിയിട്ടില്ല.

ഈ ഘട്ടത്തിൽ ആണ് ആയുർവേദ ശാസ്ത്രം ന്യൂറോളജി തകരാറുകളെ പറ്റി പറയുന്നുണ്ടോ? എന്താണ് ആയുർവേദ സമീപനം? എന്നൊക്കെ അറിയാൻ പൊതു സമൂഹത്തിന് ആകാംക്ഷ ഉണ്ട്.

ശരീര കർമ്മ നിർവഹണ വ്യവസ്ഥകളെ പറ്റി ഇന്ന് എല്ലാവർക്കും സാമാന്യ അറിവുള്ളതാണല്ലോ. നേർവസ് സിസ്റ്റം, സർക്കുലറ്ററി, ഡൈജേസറ്റീവ്, സ്കെലിറ്റൽ, മസ്‌ക്കുലർ എന്നിങ്ങനെ ഉള്ള വ്യവസ്ഥകൾ ആണ് ശരീര സംബന്ധമായി നമ്മൾ പറ്റിക്കുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി എങ്കിലും സമാനതകൾ ഉള്ള നിലയിൽ ആയുർവേദ സിദ്ധാന്തം നില കൊള്ളുന്നു. ശരീരം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമിതമാണ്. അഞ്ച് ഭൂതങ്ങളിൽ രണ്ടു വീതം ഉള്ള വാതം പിത്തം കഫം എന്നീ മൂന്നു വ്യവസ്ഥകൾ ശരീര കർമങ്ങൾ നിർവഹിക്കുന്നു. രസം രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ലം എന്നീ ഏഴു ധാതുക്കൾ ശരീര പ്രവർത്തനത്തിലും നിലനില്പിലും പങ്ക് വഹിക്കുന്നു. ശക്രുത് സ്വേദ മൂത്രം എന്നീ മൂന്നു വിസർജ്യങ്ങൾ മലങ്ങൾ ശരീരം പുറം തള്ളുന്നു. ദോഷ ധാതു മലങ്ങൾ ആണ് ശരീര നില നിൽപ്പിന്റെ അടിസ്ഥാനമായി കാണുന്നത്. ഇവയുടെ സന്തുലിതമായ അവസ്ഥ ആരോഗ്യത്തിനും ആസന്തുലിതാവസ്‌ഥ രോഗത്തിനും കാരണം ആകും.

ശരീരത്തിൽ ചലന സംബന്ധമായ എല്ലാ പ്രവർത്തനവും വാതത്തിന്റെ കർമ്മം ആകുന്നു. പചനം ദഹനം ഉത്പാദനം എല്ലാം പിത്തത്തിന്റെയും,ശരീര ആകൃതി പോഷണം സന്ധികളുടെ പ്രവർത്തനം സ്നിഗ്ദ്ധ ദ്രവ സാന്നിധ്യം നിലനിർത്തുക എന്നത് കഫത്തിന്റെയും കർമ്മം ആകുന്നു. ന്യൂറോ മസ്കുലോ സ്കെലിറ്റൽ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് വാതം എന്ന ഘടകം ആണ്. ന്യൂറോളജിക്കൽ ഡിസോർഡർ വാത രോഗങ്ങളുടെ പട്ടികയിൽ ആണ് ആയുർവേദ ശാസ്ത്രം ഉൾക്കൊള്ളിച്ചിട്ടുള്ളത്. വാത രോഗ ചികിത്സകൾ ഇത്തരം രോഗങ്ങൾക്ക് ആശ്വാസം ആകുന്നുമുണ്ട്.

അർദിതം അഥവാ ഫേഷ്യൽ പാൾസി, ഗ്രുധ്രസി അഥവാ സിയേറ്റിക്ക, അപതന്ത്രക അഥവാ കൺവൾഷൻ, അപസ്മാരം എപിലെപ്സി, കമ്പവാതം ട്രെമർ എന്നിങ്ങനെ ഉള്ള പല വാത രോഗങ്ങൾക്കും ന്യൂറോളജി ഡിസോർഡർ രോഗങ്ങൾക്ക് സമാനമായാണ് ആയുർവേദ വിവരണവും ചികിത്സയും.

പഞ്ചകർമ്മ ചികിത്സകൾ ന്യൂറോളജി ഡിസോർഡർ പ്രതിവിധിയായി കാണുന്നു. ഫലപ്രദമായ പ്രതിരോധവും പ്രതിവിധിയുമാകുന്നു എന്നതാണ് നൂറ്റാണ്ടുകളിലൂടെ ഉള്ള സാക്ഷ്യം. അഭ്യംഗം കിഴി പിഴിച്ചിൽ ഞവരക്കിഴി എന്നിവയും പഞ്ചകർമ്മ ചികിത്സക്രമങ്ങളും ഏറെ ഫലവത്തകുന്ന രോഗവസ്ഥായാണ് മിക്കവാറും ന്യൂറോളജി ഡിസോർഡർ രോഗങ്ങളും.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

കോ​​​വി​​​ഡ് വൈ​​​റ​​​സ് മ​​​നു​​​ഷ്യ ശ​​​രീ​​​ര​​​ത്തി​​​ലെ മ​​​റ്റ് അ​​​വ​​​യ​​​വ​​​ങ്ങ​​​ളെ​​​പ്പോ​​​ലെ ക​​​ണ്ണു​​​ക​​​ളെ​​​യും ഗു​​​രു​​​ത​​​ര​​​മാ​​​യി ത​​​ക​​​രാ​​​റി​​​ലാ​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​മു​​​ഖ നേ​​​ത്ര​​​ചി​​​കി​​​ത്സാ വി​​​ദ​​​ഗ്ധ​​​ന്‍ ഡോ. ​​​ജെ​​​യ് എം. ​​​മാ​​​ത്യു പെ​​​രു​​​മാ​​​ള്‍.

കോ​​​വി​​​ഡ് വൈ​​​റ​​​സ് ബാ​​​ധി​​​ച്ച​​​വ​​​രു​​​ടെ ക​​​ണ്ണു​​​ക​​​ളി​​​ല്‍ ചെ​​​ങ്ക​​​ണ്ണി​​​നു സ​​​മാ​​​ന​​​മാ​​​യ രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടു​​​വ​​​രു​​​ന്ന​​​താ​​​യി ചൈ​​​ന​​​യി​​​ലെ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​ന്നാ​​​ണ് ആ​​​ദ്യ സൂ​​​ച​​​ന​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​ത്. ക​​​ണ്ണി​​​ലെ ചു​​​വ​​​പ്പ്, വേ​​​ദ​​​ന, ന​​​ന​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍.

കോ​​​വി​​​ഡ് റെ​​​റ്റി​​​ന​​​യെ​​​യും അ​​​തി​​​ന്‍റെ നാ​​​ഡി​​​യെ​​​യും ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​ട്ടു​​​ണ്ട്. വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ള്ള​​​വ​​​രി​​​ല്‍ ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ക്കാ​​​നും സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലാ​​​ണ്. ഇ​​​ത് റെ​​​റ്റി​​​ന​​​യി​​​ലെ ര​​​ക്ത​​​ക്കുഴ​​​ല്‍ അ​​​ട​​​യു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​കും. ആ​​​രം​​​ഭ​​​ത്തി​​​ല്‍ ത​​​ന്നെ രോ​​​ഗം ക​​​ണ്ടെ​​​ത്തി ശ​​​രി​​​യാ​​​യ ചി​​​കി​​​ത്സ ന​​​ല്‍​കി​​​യാ​​​ല്‍ പ്ര​​​ശ്‌​​​ന പ​​​രി​​​ഹാ​​​രം സാ​​​ധ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

RECENT POSTS
Copyright © . All rights reserved