Kerala

കണ്ണൂര്‍: കണ്ണൂർ, പാനൂരിൽ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ മലപ്പുറത്തു നിന്നും പൊലീസ് കണ്ടെത്തി. തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഇവരെ കണ്ടെത്താൻ സാധിച്ചത്. ഈ മാസം പത്തൊമ്പതിനാണ് സഹപാഠികളായ വിദ്യാര്‍ത്ഥിനികളെ ഒരേസമയം കാണാതായത്.

പാനൂര്‍ കുന്നോത്തുപറമ്പ് സ്വദേശിനി സയന, പൊയിലൂർ സ്വദേശിനീ ദൃശ്യ എന്നിവരെയാണ് കണ്ടെത്തിയത്. പാനൂരിലെ ഒരു ട്രെയിനിങ് സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. പത്താം ക്ലാസ് മുതല്‍ ഇവര്‍ വളരെ അടുത്ത സുഹൃത്തുകളാണ്. തമ്മില്‍ പിരിഞ്ഞിരിക്കാനാവാത്ത വിധം ദൃഢമായ സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ ഓർക്കുന്നു. മണിക്കൂറുകളോളം നീണ്ടുപോകുന്ന ഫോണ്‍ സംഭാഷണത്തോടും തമ്മിലുള്ള കൂടിക്കാഴ്ച്ചയോടും വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

രണ്ടുപേരെയും കാണാതായ ദിവസം രാവിലെ ക്ലാസിന് പോയിരിക്കുകയായിരുന്നു സയന. സ്‌കൂട്ടറുമായി ദൃശ്യക്കൊപ്പം സയന സംസാരിച്ച് നിൽക്കുന്നത് പലരും കണ്ടിരുന്നു. സ്‌കൂട്ടര്‍ പിന്നീട് പോലീസിന് കണ്ടെത്താൻ സാധിച്ചു. സംഭവ ദിവസം രാവിലെ പത്തേകാലിന് അമ്മയുടെ ഫോണിലേക്ക് സയന മിസ്സ്ഡ് കാൾ ചെയ്തിരുന്നു. പക്ഷെ ഫോൺ പിനീട് സ്വിച്ച്ഡ് ഓഫ് ചെയ്തു.

ഈ ഫോനിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോൾ അവസാനമായി കണ്ടെത്തിയത് കണ്ണൂരിലെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ്. ദൃശ്യയുടെയൊപ്പം ഫോണും കാണാതായിരുന്നു. ഇതിനിടെ ഇരുവരും സ്ഥലത്തുള്ള ട്രാവല്‍ ഏജന്‍സിയിലെത്തി തിരുവനന്തപുരത്തേക്കുള്ള ഗതാഗത വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.

‘അടക്കവും ഒതുക്കവുമുള്ള പെണ്ണിനെ എന്തിനാണ് ചേട്ടാ….അലമാരയില്‍ അടുക്കി വയ്ക്കാനാണോ?’ സോഷ്യല്‍ മീഡിയയില്‍ ആരോ അലസമായി കുറിച്ചിട്ട വാക്കുകളാണ്. കേള്‍ക്കുമ്പോള്‍ സംഗതി സിമ്പിളായി തോന്നും. പക്ഷേ പെണ്ണിനെ ‘വെറുംപെണ്ണായി’ കാണുന്ന ലോകത്ത്  പ്രസക്തമാണ് മേല്‍ പരാമര്‍ശിച്ച ചോദ്യം.
സ്വാതന്ത്ര്യം അത് ആണിനു മാത്രം അവകാശപ്പെട്ടതാണെന്നാണ് പലരുടേയും പൊതുബോധം. കല്യാണമെന്നാല്‍ പെണ്ണിന്റെ സ്വപ്നങ്ങള്‍ കുഴിച്ചു മൂടാനുള്ള ചുടലപ്പറമ്പാണെന്നാണ് പല ആണ്‍മേലാളന്‍മാരുടേയും ധാരണ.

സ്ത്രീ സമത്വവും സ്വാതന്ത്ര്യവും വെറും സൈബര്‍ ചുമരെഴുത്തോ കവല പ്രസംഗമോ ആയി മാറുന്ന ഈ സമൂഹത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടുന്ന സംഗതികള്‍ ഏറെയുണ്ട്. സ്വപ്നങ്ങള്‍ തമസ്‌ക്കരിക്കപ്പെട്ടവരായി, ഇഷ്ടങ്ങള്‍ പാതിവഴിക്കാക്കി മറ്റൊരുവന്റെ കൈപിടിക്കേണ്ടുന്നവളാണോ പെണ്ണ്. മറ്റുള്ളവര്‍ കീ കൊടുക്കുന്നതിനനുസരിച്ച് പാവ പോലെ തുള്ളേണ്ടവളാണോ പുതിയ കാലത്തെ പെണ്ണ്? ആണ്‍ മേല്‍ക്കോയ്മയുടെ ലോകത്ത് പെണ്ണിന്റെ നിലനില്‍പ്പ് എന്തെന്ന് അടിവരയിട്ടു പറയുകയാണ് യുവ ഡോക്ടറും എഴുത്തുകാരിയുമായ ഷിനു ശ്യാമളന്‍.

സ്വത്വബോധമുള്ള, സ്വപ്നങ്ങളുള്ള പെണ്ണ് കല്യാണത്തിന് ചില സംഗതികള്‍ ഓര്‍ത്തു വയ്ക്കണമെന്ന് പറയുകയാണ് ഷിനു. ഫെയ്‌സ്ബുക്കിലൂടെയാണ് ഷിനുവിന്റെ തുറന്നെഴുത്ത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം..

കല്യാണം കഴിക്കുന്നതിന് മുന്‍പ് കുറെ കാര്യങ്ങള്‍ ചെയ്യണം പെണ്ണുങ്ങളെ?. ഇല്ലെങ്കില്‍ കല്യാണം കഴിഞ്ഞാല്‍ ഉടനെ നിങ്ങളെക്കാളും മുന്‍പേ നിങ്ങള്‍ പ്രസവിച്ചോ, രണ്ടാമത്തെ കുഞ്ഞായോ, അവളുടെ മുടി നരച്ചോയെന്നൊക്കെ നോക്കി നടക്കുന്ന നാട്ടുകാര്‍ ഒന്നിനും സമ്മതിക്കില്ല. ഒന്ന് സ്വസ്ഥമായിട്ട് പ്രസവിക്കാന്‍ കൂടി അവര്‍ സമ്മയ്ക്കില്ല?. അപ്പോള്‍ പറഞ്ഞു വന്നത് കല്യാണത്തിന് മുന്‍പ് മിനിമം കുറച്ചു കാര്യങ്ങള്‍ പഠിക്കുക. ഇല്ലെങ്കില്‍ പിന്നീട് പറ്റിയില്ലെങ്കിലോ. കേറി ചെല്ലുന്ന വീട്ടില്‍ ഇറാഖിലെ യുദ്ധമാണോ അതോ യു. എന്‍. ഉച്ചകോടിയാണോ നമുക്ക് വിധിച്ചിരിക്കുന്നതെന്നു മുന്‍കൂട്ടി അറിയാന്‍ പറ്റില്ലലോ.അല്ല, ഈ ജ്യോല്‍സ്യന്മാര്‍ക്ക് ഇത് പ്രവചിക്കാന്‍ പറ്റുമോ? ഇല്ല അല്ലേ ?.

1. സ്വന്തമായി നാല് കാശു ഉണ്ടാക്കാന്‍ ഒരു ജോലി. ഇല്ലെങ്കില്‍ ഒരു അണ്ടര്‍ വെയര്‍ വാങ്ങാന്‍ കെട്ടിയോന്റെ മുന്നില്‍ കൈ നീട്ടേണ്ടി വരും. സ്വന്തമായി അക്കൗണ്ടില്‍ എല്ലാ മാസവും ശമ്പളം വരുമെങ്കില്‍ ഓ എന്താ സന്തോഷമെന്നോ. സ്വന്തം ആവശ്യങ്ങള്‍ക്കും കുടുംബത്തിലെ അവശ്യങ്ങള്‍ക്കും ആരുടെയും മുന്നില്‍ കൈ നീട്ടാതെ ജീവിക്കാം. നാളെയെന്നത് എന്താണെന്ന് ആര്‍ക്കറിയാം. നാളെ നിങ്ങള്‍ തനിച്ചായാലും ജീവിക്കണ്ടേ? അപ്പോള്‍ ആദ്യം സ്വന്തമായി ഒരു ജോലി?. അല്ലാതെ പഠിച്ചു കഴിഞ്ഞാലുടനെ അല്ലെങ്കില്‍ 18 തികഞ്ഞാല്‍ ഉടനെ ആരുടെയെങ്കിലും മുന്നില്‍ പോയി തലകുനിച്ചു നില്‍ക്കരുത്. മനസ്സിലായോ? ആദ്യം ജോലി പിന്നെ മതി കല്യാണമെന്ന്..?

2. വണ്ടിയോടിക്കുവാന്‍ പഠിക്കുക. ഇരുചക്ര വാഹനം മാത്രമല്ല, കാറും. നമ്മള്‍ പെണ്ണുങ്ങള്‍ 40 സ്പീഡിലെ പോകു എന്ന് അങ്ങാടിയില്‍ സംസാരമുണ്ട്. അതില്‍ കുഴച്ചു കഴമ്പുണ്ടൊ എന്നു സംശയമുണ്ട്. നമ്മള്‍ സ്ത്രീകള്‍ നമ്മുടെ ജീവന് വില കല്പിക്കുന്നുവെന്നും, വീട്ടില്‍ ഒരുപറ്റം സ്‌നേഹനിധികള്‍ നമ്മെ കാതിരിപ്പുണ്ടെന്ന ബോധവും നമുക്ക് ഉള്ളത് കൊണ്ടാണല്ലോ നമ്മള്‍ 40 പോകുന്നത്??. നമ്മള്‍ പെണ്ണുങ്ങള്‍ 40 ഓടിച്ചിട്ടും എന്താ കാര്യം, എതിരെ ഒരു ബോധവും ഇല്ലാതെ നല്ല സ്പീഡില്‍ വന്നിടിച്ചാല്‍ എന്ത് ചെയ്യാനാണ്?. അതുകൊണ്ട് കഴിവതും കാര്‍ കൂടെ ഓടിക്കാന്‍ പഠിക്കണം. ലൈസന്‍സ് എടുക്കണം. കല്യാണം കഴിഞ്ഞു ‘ ചേട്ടാ വൈകിട്ട് എന്നെ ബ്യൂട്ടി പാര്‍ലറില്‍ വിടുമോ?’ എന്നു ചോദിക്കുന്നതിന് പകരം ‘ ചേട്ടാ, ഞാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയിട്ട് വരാം’ എന്നു പറയണം. ഹാ.. അങ്ങനെ പറയുമ്പോള്‍ എന്താ ഒരു സന്തോഷം. ഇന്‍ഡിപെന്‍ഡണ്ട് സ്ത്രീയാവണം ?.

3.അത്യാവശ്യം പാചകം അറിയണം. പട്ടിണി കിടക്കാതെ ജീവിക്കാന്‍ ഉള്ളത് അറിഞ്ഞാല്‍ മതി. ബാക്കി വേണേല്‍ കെട്ടിയൊന്‍ കൂടെ നിങ്ങളുടെ കൂടെ ചേര്‍ന്നു ഉണ്ടാക്കും. അല്ല പിന്നെ?.

4. കൂട്ടുകാരോടൊപ്പം ഒരു യാത്ര പോകുക. ആണ്കുട്ടികള്‍ വീട്ടില്‍ ചോദിച്ചാല്‍ ‘ പൊക്കോ മോനെ, സൂക്ഷിച്ചു പോണേ,..’ പെണ്മക്കള്‍ ചോദിച്ചാല്‍ ‘ അടങ്ങി ഒതുങ്ങി വീട്ടീലിരിക്കേടി, പെണ്ണുങ്ങള്‍ എല്ലാം കൂടെ കറങ്ങാന്‍ പോകുന്നു’? എന്ന മറുപടി പ്രതീക്ഷിക്കാം. എങ്ങനെയെങ്കിലും കൂട്ടുകാരൊക്കെ ചേര്‍ന്നൊരു യാത്ര പോകുക.?

5. കല്യാണത്തിന് മുന്നേ തീരുമാനിക്കുക വിവാഹശേഷം എനിക്ക് സൗകര്യമുള്ളപ്പോള്‍ ഗര്ഭിണിയാകുമെന്നും അല്ലാതെ നാട്ടുകാരോ, വീട്ടുകാരോ അല്ല തീരുമാനിക്കുകയെന്നും. അതായത് വിവാഹശേഷം സാമ്പത്തിക ഭദ്രത കൈവന്നതിന് ശേഷവും, സ്വസ്ഥമായി പ്രണയിച്ചു പരസ്പരം മനസിലാക്കുകയും ചെയ്തതിന് ശേഷവും, സെറ്റില്‍ ആയതിനു ശേഷവും പ്രസവിക്കാമെന്ന്. അല്ലാതെ ഇവള്‍ കല്യാണം കഴിഞ്ഞു പത്താം മാസം പ്രസവിക്കുമോയെന്ന് നോക്കിയിരിക്കുന്ന നാട്ടുകാരോട് ‘സ്വന്തം വീട്ടിലെ പ്രസവത്തെ കുറിച്ചു നോക്കാന്‍’ പറഞ്ഞേക്കണം. അത്ര തന്നെ.

6.വിവാഹശേഷവും ജോലിയ്ക്ക് പോകുക. ജോലിയ്ക്ക് പോകണ്ട എന്നു പറയുന്ന ആണുങ്ങളെ കെട്ടല്ലേ. കൂട്ടിലിട്ട് വളര്‍ത്താന്‍ ബ്രോയിലര്‍ കോഴിയല്ല സ്ത്രീകള്‍. ജോലിയ്ക്ക് പോകണം. ഇല്ലെങ്കില്‍ ടി.വി യിലെ സീരിയല്‍ മുഴുവന്‍ കണ്ട് ഭ്രാന്ത് പിടിക്കും?. ജോലിയ്ക്ക് പോകുന്നത് വളരെ നല്ല കാര്യമാണ്. വീട്ടിലെ അന്തരീക്ഷത്തില്‍ നിന്നും കുറച്ചു നേരം മാറി നില്‍ക്കാം. സ്വന്തമായി വരുമാനം. കൂട്ടുകാര്‍. അങ്ങനെ എല്ലാം കൊണ്ടും നല്ലത് തന്നെ.

7.നീന്തല്‍, ഡാന്‍സ്, കരാട്ടെ ഇവയില്‍ ഇഷ്ടമുള്ളതൊക്കെ പഠിക്കണം. പ്രത്യേകിച്ചു നീന്തലും കരാട്ടെയും. ശല്യം ചെയ്യുന്നവരുടെ മര്‍മ്മം നോക്കി തൊഴിക്കുന്നത് നന്നായി പഠിച്ചോണം?. പിന്നെ അവന്‍ മൂത്രമൊഴിക്കരുത്??

8. വിവാഹശേഷം പ്രസവിച്ചു കഴിഞ്ഞാല്‍ പിന്നെ അമ്മച്ചിമാരെ പോലെ മുടിയും ചീകാതെ, ശരീരവും ശ്രദ്ധിക്കാതെ, സൗന്ദര്യവും ശ്രദ്ധിക്കാതെ നടക്കരുത്. 75 വയസ്സായിട്ടും 40 വയസ്സ് തോന്നിക്കുന്ന സിനിമ നടി രേഖ, 30 തോന്നിക്കുന്ന ശില്‍പ ഷെട്ടി, ഐശ്വര്യ റായ് ഇവരൊക്കെ ഇപ്പോഴും സുന്ദരിയായിരിക്കാമെങ്കില്‍ ഒന്നോ രണ്ടോ പ്രസവിച്ച നമുക്കും പറ്റും. പ്രസവിച്ചു കഴിഞ്ഞ ഉള്ള നെയ്യും, ലേഹ്യവും എല്ലാം കഴിച്ചു തടി കൂട്ടരുത്. ഗര്ഭിണിയായിരിക്കുമ്പോഴോ, പ്രസവശേഷമോ രണ്ടു പേര് കഴിക്കുന്നത് കഴിക്കണം എന്നു പറയുന്നത് തെറ്റാണ്. ഒരല്‍പ്പം കൂടുതല്‍ കഴിച്ചാല്‍ മതി. അല്ലാതെ വാരി വലിച്ചു കഴിച്ചു അമിതഭാരം വെക്കേണ്ട. ഇനി അഥവാ ശരീര ഭാരം കൂടിയാല്‍ തന്നെ വ്യായാമവും,ഭക്ഷണ ക്രമീകരണവും കൊണ്ട് ഭാരം കുറയ്ക്കാമെന്നേ. ദേ ഈ ഞാന്‍ 14 കിലോ കുറച്ചിലെ മാസങ്ങള്‍ കൊണ്ട്?.

9.എന്തിനും ഏതിനും ഭര്‍ത്താവ് പറയുന്നത് മാത്രമേ കേള്‍ക്കു, സ്വന്തമായി എനിക്ക് ഒരു അഭിപ്രായവുമില്ല എന്നതൊക്കെ സിനിമയില്‍ മതി. ജീവിതത്തില്‍ സ്വന്തം അഭിപ്രായങ്ങളും, നിലപാടുകളും വേണം.സ്വന്തമായി വ്യക്തിത്വം കാത്തു സൂക്ഷിക്കുക. വേറെ ഒരു കുടുംബത്തോട്ട് കയറി ചെന്നെന്ന് കരുതി, നിങ്ങള്‍ നിങ്ങളല്ലാതെയാകേണ്ട കാര്യമില്ല.

വിവാഹത്തിന് മുന്‍പ് സാധിച്ചില്ലെങ്കില്‍ തന്നെ നിരാശപ്പെടേണ്ട. വിവാഹശേഷവും വണ്ടിയോടിക്കാനോ, കരാട്ടെയോ, ഗുസ്തിയോ ഒക്കെ പഠിക്കാം. അതാകുമ്പോള്‍ ഭര്‍ത്താവിന് ഒരു ബഹുമാനമൊക്കെ തോന്നാം. ‘നിന്റെ ഭാര്യ എവിടെ പോയി?’ ‘അവള്‍ ‘കരാട്ടെ’ പഠിക്കാന്‍ പോയി’ എന്ന് ഭര്‍ത്താവ് പറയുമ്പോള്‍ കേള്‍ക്കുന്ന നാട്ടുകാര്‍ നിങ്ങളെ പറ്റി പരദൂഷണം പറയുന്നതിന് മുന്‍പ് അവര്‍ ഒന്നൂടെ ചിന്തിക്കും?. ബ്ലാക്ക് ബെല്‍റ്റോക്കെ മുറ്റത്ത് നാട്ടുകാര്‍ കാണുന്ന പോലെ വെച്ചേക്കണം. അല്ല പിന്നെ ?പെണ്ണുങ്ങളോടാ കളി?.
ഡോ. ഷിനു ശ്യാമളന്‍

തിരുവനന്തപുരം: ശബരിമലയിലെ നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടവരവ് കുറഞ്ഞത് സര്‍ക്കാരിന് ഒരിക്കലും പ്രതിസന്ധിയുണ്ടാക്കില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ ഇത് ബാധിക്കുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ ശമ്പളം, ആനുകൂല്യങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതില്‍ ഇത് പ്രയാസമുണ്ടാക്കും. എന്നാല്‍ ദേവസ്വം ബോര്‍ഡിന് പ്രതിസന്ധിയുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വരുംദിവസങ്ങളില്‍ നടവരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. മുന്‍വര്‍ഷങ്ങളിലും നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ നോക്കാമെന്നും മന്ത്രി പറഞ്ഞു. യുവതീ പ്രവേശനം രണ്ടു ദിവസത്തേക്ക് നിജപ്പെടുത്താനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോടതി തീരുമാനം എന്തായാലും അനുസരിക്കും. തന്ത്രിയും മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ പിന്നീട് ആശയ വിനിമയം നടത്തിയതായി അറിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

നടവരവ് കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞിരുന്നു. ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേത്ര വരുമാനം ചെലവാക്കുന്നത് ഹൈന്ദവര്‍ക്ക് വേണ്ടി തന്നെയാണ്. സര്‍ക്കാര്‍ എക്കാലവും ബോര്‍ഡിനെ സഹായിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമല ശാന്തമാകുന്നതിനിടെയാണ് നടി ഉഷയുടെ മലകയറ്റം. കറുപ്പുടുത്ത്, വാ മൂടിക്കെട്ടിയാണ് മലയാള നടി കഴിഞ്ഞ ദിവസം ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയത്. നടി ഉഷയുടെ വ്യത്യസ്ത മല കയറ്റമായിരുന്നു.സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ഉഷ. ചിത്തിര ആട്ട വിശേഷത്തിന് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിത പ്രതിഷേധക്കാരാല്‍ ആക്രമിക്കപ്പെട്ട ദിവസമടക്കം നടി സന്നിധാനത്തുണ്ടായിരുന്നു.

എന്നാല്‍ ഇത്തവണ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് നടി ശബരിമലയില്‍ എത്തിയത്. തിരുവനന്തപുരം ജില്ലയിലെ തിരുമലയിലെ വീട്ടില്‍ നിന്നും വ്യാഴാഴ്ചയാണ് ഇവര്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. അപ്പോള്‍ മുതല്‍ വാ മൂടിക്കെട്ടിയിരിക്കുകയായിരുന്നു. പമ്പ വരെ ഇവര്‍ ബസ്സിലാണ് എത്തിയത്. വാ മൂടിക്കെട്ടി മൗനവ്രതത്തില്‍ മാത്രമല്ല, ഭക്ഷണം കഴിക്കാതെ ഉണ്ണാവ്രതത്തിലും ആയിരുന്നു നടി.

സന്നിധാനത്ത് എത്തി തൊഴുമ്പോള്‍ മാത്രമാണ് നടി വാ മൂടിക്കെട്ടിയ തുണി അഴിച്ചത്. അതിന് ശേഷം സന്നിധാനത്തെ വടക്കേ നടയില്‍ നടന്ന നാമജപത്തില്‍ ഉഷ പങ്കെടുക്കുകയും ചെയ്തു. ഇത് മൂന്നാം തവണയാണ് താന്‍ ശബരിമലയില്‍ എത്തുന്നത് എന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമലയില്‍ ഇതുവരെ വളരെ സമാധാന പൂര്‍ണമായ അന്തരീക്ഷം ആയിരുന്നു ഉണ്ടായിരുന്നത്. ആ സമാധാനം നഷ്ടപ്പെടാന്‍ പാടില്ല. അത് ഏറെ ദോഷം ചെയ്യുന്ന കാര്യമാണെന്ന് ഉഷ പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോടുളള പ്രതിഷേധമാണോ വായ മൂടിക്കെട്ടിയുളളത് എന്നത് വ്യക്തമല്ല.

കുന്ദമംഗലം എംഎൽഎ പി.ടി.എ.റഹീമിന്റെ മകൻ പി.ടി. ഷബീറും മകളുടെ ഭർത്താവ് ഷബീർ വായൊളിയും സൗദിയിൽ അറസ്റ്റിൽ. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് സൂചന .ഇതു സംബന്ധിച്ച വിവരം സൗദി വിദേശകാര്യ മന്ത്രാലയം ഡിആർഐ ക്ക് കൈമാറി. പത്തു ദിവസം മുൻപ് അറസ്റ് ചെയ്തതായാണ് നാട്ടിലേക്കു വിവരം ലഭിച്ചിരിക്കുന്നത്. ഇവർ എപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. ഹവാല സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരെ കുടത്തു മലയാളികൾ അടക്കം 19 പേര് അറസ്റ്റിലായതായാണ് സൂചന

വൈറ്റില സ്വരാജിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യവസായ വകുപ്പ്, പ്രമുഖരായ സംരംഭകരുടെയും നേതൃത്വത്തില്‍ പരിശീലന പരിപാടി വൈറ്റില റോട്ടറി ക്ലബ്ബ് ഹാളില്‍ നടത്തി. ഹെലന്‍ ഈപ്പന്‍ അധ്യക്ഷത വഹിച്ചു. എറണാകുളം വെല്‍ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ഫാദര്‍ പോള്‍ ചെറുപുള്ളി ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സിസിലി ജോസ്, ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ നമിത, ഹേമ ജോസഫ്, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ സുദര്‍ശനന്‍ പിള്ള, ജീസ് പി. പോള്‍, അക്വപോണിക്‌സ് വിദഗ്ധന്‍ ബിജു, ഫോജി ജോണ്‍, അഡ്വക്കേറ്റ് അനില്‍ ക്ലീറ്റസ്, നിപുണ്‍ ചെറിയാന്‍, എന്നിവര്‍ വിവിധ സംരംഭങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി, അതോടൊപ്പം തന്നെ സര്‍ക്കാരില്‍നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങളെ പറ്റിയും, സബ്‌സിഡി കളെ പറ്റിയും പല പദ്ധതികളെപ്പറ്റിയും, അതെല്ലാം എങ്ങനെ എളുപ്പത്തില്‍ ലഭ്യമാക്കാം എന്നും വിശദീകരിക്കുകയുണ്ടായി.

ഏകദേശം എണ്‍പതോളം പുതിയ സംരംഭകര്‍ ക്ലാസില്‍ പങ്കെടുത്തു, പിന്നീടും വേണ്ട ഉപദേശങ്ങളും, പ്രോജക്ട് റിപ്പോര്‍ട്ട്, വായ്പാസഹായം, അപേക്ഷകള്‍ തയ്യാറാക്കലും മറ്റും സ്വരാജ് ഭാരവാഹികള്‍ വേണ്ട പിന്തുണ നല്‍കുന്നതാണെന്നും അറിയിക്കുകയുണ്ടായി.

സന്നിധാനം: സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. നൂറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്നവരാണ് പ്രതികള്‍. നിരോധനാജ്ഞ ലംഘിച്ചതിനു പുറമേ നാലു വകുപ്പുകള്‍ കൂടി ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജപവുമായി ഒരുകൂട്ടം ഭക്തര്‍ എത്തിയിരുന്നു. ഇവരെ വടക്കേനടയില്‍ പോലീസ് തടയുകയും തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം വടക്കേനടയില്‍ കൂടിനിന്ന് നാമം ജപിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ശബരിമലയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതോടെ ഭക്തരുടെ വരവില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം മുതലാണ് പോലീസ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത്. എന്നാല്‍ നിരോധനാജ്ഞ തുടരും.

വലിയപാനി എന്ന യാത്രക്കപ്പലാണ് ദ്വീപിലേക്കുള്ള യാത്രക്കാരെ കയറ്റാനായി ബേപ്പൂര്‍ തുറമുഖത്തെത്തിയത്. ബേപ്പൂരില്‍നിന്ന് ഏറ്റവും അടുത്ത ദ്വീപായ ആന്ത്രോത്തിലേക്ക് ഇതില്‍ ഏഴു മണിക്കൂര്‍ക്കൊണ്ടെത്താം. ‘ചെറിയപാനി’, ‘പറളി’ എന്നീ അതിവേഗക്കപ്പലുകളും (ഹൈസ്പീഡ് ക്രാഫ്റ്റ്) വൈകാതെയെത്തും.

ബേപ്പൂരില്‍നിന്ന് സ്ഥിരമായി ദ്വീപിലേക്ക് സര്‍വീസ് നടത്തിവരുന്ന ‘എം.വി. മിനിക്കോയ്’ എന്ന യാത്രക്കപ്പലിന് പുറമേയാണത്. കഴിഞ്ഞദിവസം ‘വലിയപാനിയിലും’ ‘മിനിക്കോയിലും’ മുന്നൂറില്‍പ്പരം യാത്രക്കാരുമായാണ് ബേപ്പൂര്‍ തുറമുഖം വിട്ടത്. ആന്ത്രോത്ത്, കില്‍ത്താന്‍, ചെത്ത്പത്ത്, ബിത്ര എന്നീ ദ്വീപിലേക്കുള്ള യാത്രക്കാരാണ് ഈ രണ്ട് കപ്പലുകളിലും കയറിയത്.

ഫേസ്ബുക്ക് പ്രണയത്തിനൊരു അടിപിടി കലാശം. രണ്ടു വര്‍ഷത്തെ പ്രണയം പൂത്ത് പുഷ്പിച്ച് ഒടുവില്‍ കാമുകിയെ നേരിട്ടുകണ്ടപ്പോള്‍ അത്ര പോര എന്നു കാമുകന്് തോന്നിയെങ്കിലും സ്വീകരിക്കേണ്ടി വന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനിടെ കാമുകന്റെ അമ്മ കാമുകിയെ ഒന്നു പൂശുകയും ചെയ്തു. കോട്ടയം നഗര പരിസരം സംഘര്‍ഷ വേദിയാത് ഇങ്ങനെ:

കോട്ടയം നഗരത്തില്‍ കോടിമത പള്ളിപ്പുറത്തുകാവ് ക്ഷേത്ര പരിസരത്ത് ഇന്നലെ രാവിലെയാണ് നാടകിയ സംഭവങ്ങള്‍ അരങ്ങേറിയത്. കൊട്ടാരക്കര സ്വദേശിനിയാണ് യുവതി. അയ്മനം സ്വദേശിയാണു കാമുകന്‍. ഇവര്‍ തമ്മില്‍ രണ്ട് വര്‍ഷമായി ഫെയ്സ്ബുക്കുവഴി പരിചയപ്പെട്ട് പ്രണയത്തിലായിരുന്നു. വിദേശത്തായിരുന്ന യുവാവ് രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച യുവാവ് കൊട്ടാരക്കരയില്‍ എത്തി യുവതിയെ കോട്ടയത്തിനു കൂട്ടികൊണ്ടു പോന്നു.

ഇന്നലെ രാവിലെ വരെയും ഒരുമിച്ച് കഴിയുകയും ചെയ്തു. ഇതിനിടെ ഇരുവീട്ടുകാരെയും വിവരം അറിയിച്ചു. ബുധനാഴ്ച രാവിലെ പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തില്‍ വിവാഹം നടക്കുകയാണെന്നും എത്തണമെന്നുമായിരുന്നു അറിയിപ്പ്. അതിനായി രാവിലെ 11 കഴിഞ്ഞ് എത്തിയപ്പോള്‍ ക്ഷേത്രത്തിന്റെ നട അടച്ചതിനാല്‍ വിവാഹം നടന്നില്ല. ഇതിനിടയില്‍ എത്തിയ യുവാവിന്റെ അമ്മയും ബന്ധുക്കളും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ യുവാവിന്റെ അമ്മ യുവതിയെ ഒന്നു പൂശി.

താഴ്ന്ന ജാതിയില്‍പ്പെട്ട യുവതിയാണന്ന ദുരഭിമാനമാണു മര്‍ദനത്തിലേക്കു വഴി വച്ചതെന്നുമാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. ഒടുവില്‍ പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വിവാഹം നടത്തണമെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ പോലീസ് പ്രശ്ന പരിഹാരത്തിന് ഇടപെട്ടു. ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കാമുകന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. ക്ഷേത്രത്തില്‍ വിവാഹത്തിനും സമ്മതിച്ചു. രണ്ട് പേരുടേയും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഒത്തുതീര്‍പ്പ്. എന്നാല്‍, ക്ഷേത്രത്തിലെത്തിയ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കംമൂത്തതോടെ വിവാഹം മുടങ്ങി.

പ്രശ്നം കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ പോലീസ് വീണ്ടും കമിതാക്കളെ സ്റ്റേഷനിലെത്തിച്ചു. ഒടുവില്‍ ഇരുവരെയും ഒരുമിച്ചുപോകാന്‍ കോടതി അനുവദിച്ചതോടെ രണ്ടുദിവസം നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് വിരാമമായി. ആദ്യം വിവാഹത്തിന് കാമുകന്‍ വിസമ്മതം പ്രകടിപ്പിച്ചതായി സൂചനയുണ്ട്. എന്നാല്‍ വിവാഹത്തില്‍നിന്ന് പിന്മാറില്ലെന്ന് യുവതി ഉറച്ചുനിന്നതോടെ കാമുകന്‍ വഴങ്ങുകയായിരുന്നു.

മലപ്പുറം: ശബരിമലയില്‍ പോകാനായി വ്രതമെടുത്ത യുവതിയുടെ നേരെ ആക്രമണം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് മലപ്പുറം കാക്കഞ്ചേരി സ്വദേശിയായ അപര്‍ണ ശിവകാമിയുടെ വീടിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ഇവരുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

അക്രമികളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നേരത്തെ ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി അപര്‍ണ ഉള്‍പ്പെടെയുള്ള മൂന്ന് യുവതികള്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. പോലീസ് സുരക്ഷ വാഗ്ദാനം ചെയ്താല്‍ തങ്ങള്‍ മല ചവിട്ടുമെന്നും എന്നാല്‍ ശബരിമലയെ കലാപഭൂമിയാക്കി ദര്‍ശനം നടത്താന്‍ താല്‍പ്പര്യമില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണയുള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി ആരോപണം ഉണ്ടായിട്ടുണ്ട്. അപര്‍ണയ്ക്കെതിരെ നേരത്തെയും ഭീഷണി ഉയര്‍ന്നിരുന്നു. അയ്യപ്പനെ കാണാന്‍ സാധിക്കുന്ന കാലം വരെ വ്രതം തുടരുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത അയ്യപ്പ ഭക്ത രേഷ്മ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താനായി മാലയിട്ട ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താനെന്നും രേഷ്മ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved