സ്വന്തം മകനെ എറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ ശരണ്യ ഭര്‍ത്താവിനെ കണ്ട് പൊട്ടിക്കരഞ്ഞു. കാമുകന്‍ നിധിന്റെ പ്രേരണയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പോലീസിനോട് പറയുകയുണ്ടായി. ആദ്യം ശരണ്യ പറഞ്ഞിരുന്നത് മകനെ കൊന്നത് താന്‍ ഒറ്റയ്ക്കാണെന്നും ആര്‍ക്കും ഇതില്‍ പങ്കില്ലെന്നും ആണ്.
ഇപ്പോള്‍ ശരണ്യ പറയുന്നതിങ്ങനെ.. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും ആവശ്യപ്പെട്ടതോടെയാണ് പ്രണവിന്റെ വീട്ടില്‍ നിന്ന് താന്‍ മോഷ്ടിച്ചതെന്നും ശരണ്യ പറഞ്ഞു. കുഞ്ഞിനെ മുമ്പും കൊലപ്പെടുത്താന്‍ യുവതി ശ്രമിച്ചിരുന്നു.
എന്നാല്‍ ശരണ്യയുടെ മൊഴി കാമുകന്‍ നിധിന്‍ തള്ളുകയാണുണ്ടായത്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, യുവതിയെ വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും നിധിന്‍ പറഞ്ഞു. ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കും. കുട്ടി കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം രാത്രി ശരണ്യയെ കാണാന്‍ എത്തിയിരുന്നതായി നിധിന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു.
അതേസമയം, ഭര്‍ത്താവ് പ്രണവിനെ കണ്ട ശരണ്യ ‘എനിക്കാരുമില്ലാതായി’ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. പ്രണവിന്റെ സുഹൃത്ത് കൂടിയാണ് യുവതിയുടെ കാമുകനായ നിധിന്‍. നിധിനെ കണ്ടതും കുടുംബം തകര്‍ത്തല്ലോടാ എന്നും പറഞ്ഞ് തല്ലാനോങ്ങിയ പ്രണവിനെ കുടെയുണ്ടായിരുന്നവര്‍ പിടിച്ചുമാറ്റി.
പുതുവർഷത്തിലും ഇടുക്കി ജില്ലയെ വിടാതെ പിന്തുടർന്നു കൊലപാതകങ്ങൾ. 2 മാസത്തിനിടെ ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 7 കൊലപാതകക്കേസുകളാണ്
കൊലപാതകങ്ങളിൽ ജില്ല മുങ്ങിയപ്പോൾ ജില്ലയിലെ ശാസ്ത്രീയ പരിശോധന വിദഗ്ധരും വിരലടയാള വിദഗ്ധരും കഴിഞ്ഞ ദിവസം വെള്ളം കുടിച്ചു. ശാസ്ത്രീയ പരിശോധന നടത്തുന്നവരും വിരലടയാള വിദഗ്ധരും തിങ്കളാഴ്ച മാത്രം ഓടിയത് ഒട്ടേറെകിലോമീറ്ററുകൾ. വണ്ടിപ്പെരിയാർ, മറയൂർ, തൂക്കുപാലം, കമ്പംമെട്ട് എന്നിവിടങ്ങളിലെത്തി പരിശോധന നടത്താൻ പാടുപെട്ട സംഘം തിങ്കൾ വൈകിട്ടാണ് മറയൂരിലെ അന്വേഷണം പൂർത്തിയാക്കിയത്.
വണ്ടിപ്പെരിയാറിൽ ഗൃഹനാഥയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തു രാവിലെ ശാസ്ത്രീയ പരിശോധനാ വിദഗ്ധരും വിരലടയാള വിദഗ്ധരും എത്തി. മറയൂരിൽ ചാക്കിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയ കേസ് അന്വേഷിക്കാനാണ് പിന്നീടു പുറപ്പെട്ടത്. ശരീരമാസകലം വെട്ടും കുത്തും ഏറ്റ നിലയിലാണ് മറയൂരിൽ മൃതദേഹം കണ്ടെത്തിയത്. ഈ കേസിൽ ശാസ്ത്രീയ പരിശോധന നടത്താൻ മണിക്കൂറുകൾ എടുത്തു.
ഈ കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. തുടർന്ന് കമ്പംമെട്ടിൽ വാക്കുതർക്കത്തിനിടെ പരുക്കേറ്റതിനെത്തുടർന്നു മരിച്ച ടോമിയുടെ മൃതദേഹം പരിശോധിക്കാൻ വിദഗ്ധ പരിശോധനാ സംഘം തൂക്കുപാലത്ത് എത്തി.
തുടരെത്തുടരെയുള്ള കൊലപാതകങ്ങളിൽ വിറങ്ങലിച്ച് ജില്ല. 2 മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 7 കൊലപാതകക്കേസുകൾ. ജനുവരിയിൽ 3 കേസുകളും ഈ മാസം 4 കേസുകളും റിപ്പോർട്ട് ചെയ്തു. 4 കേസുകൾ കഴിഞ്ഞ 2 ദിവസത്തിനിടെയാണ് റിപ്പോർട്ട് ചെയ്തത്. മറയൂരിൽ 70 വയസ്സ് പ്രായമുള്ള ആളെ വീട്ടിൽ വച്ചു വെട്ടിക്കൊലപ്പെടുത്തി ചാക്കിൽ കെട്ടി വൈദ്യുതി ഓഫിസിന് സമീപം മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് ഇതിലൊന്ന്.
മറയൂർ ബാബുനഗറിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷാ തമ്പിദുരൈയുടെ പിതാവ് മാരിയപ്പനെയാണ് (70 മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പംമെട്ട് അച്ചക്കടയിൽ മർദനമേറ്റ് ആറ്റിൻകര കൊല്ലപ്പള്ളിൽ ടോമി (49) മരിച്ചതാണ് അടുത്ത സംഭവം. വണ്ടിപ്പെരിയാർ ഡൈമുക്ക് 24 പുതുവേൽ ഭാഗത്ത് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മയെ (50) പീഡനശ്രമത്തിനിടെ വെട്ടിക്കൊലപ്പെടുത്തിയതാണ് അടുത്തത്.
ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകാത്തതിന് പിതാവിനെ മകൻ അടിച്ചുകൊന്ന സംഭവം ആണു മറ്റൊന്ന്. ഉപ്പുതോട് പുളിക്കക്കുന്നേൽ ജോസഫാണ് (കൊച്ചേട്ടൻ–64) മരിച്ചത്. മകൻ രാഹുലിനെ (32) അറസ്റ്റ് ചെയ്തു. കഴിഞ്ഞ 9 ന് ആണ് സംഭവം. മകന്റെ ക്രൂരമർദനമേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ജോസഫ് ശനിയാഴ്ചയാണ് മരിച്ചത്.
തയ്യിൽ സ്വദേശിയായ പിഞ്ചുകുഞ്ഞിനെ അമ്മ കടൽത്തീരത്തെ പാറക്കെട്ടിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. അറസ്റ്റിലായ ശരണ്യയുടെ കാമുകൻ, കൊലപാതകത്തിനു തലേന്നു വൈകിട്ടു ശരണ്യയുമായി വീടിനു സമീപം കൂടിക്കാഴ്ച നടത്തിയതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വലിയന്നൂർ സ്വദേശിയായ കാമുകനെ ഇന്നു വീണ്ടും പൊലീസ് ചോദ്യം ചെയ്യും.
ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുൻപു കാമുകനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ശരണ്യയെ വിവാഹത്തിനു നിർബന്ധിച്ചിട്ടില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തെക്കുറിച്ച് അറിവില്ലെന്നുമായിരുന്നു ആദ്യമൊഴി. കൊലപാതകത്തിന്റെ പ്രേരണയിൽ ഇയാൾക്ക് ഏതെങ്കിലും തരത്തിൽ പങ്കുണ്ടെന്ന ഒരു സൂചനയും പൊലീസിനു ലഭിച്ചിരുന്നില്ല.
എന്നാൽ, കൊലപാതകത്തലേന്ന് ഇയാളെ സംശയകരമായ സാഹചര്യത്തിൽ ശരണ്യയുടെ വീടിനു സമീപം കണ്ടെന്ന അയൽവാസിയുടെ മൊഴിയാണു വിശദമായ മൊഴിയെടുപ്പിനു പൊലീസിനെ പ്രേരിപ്പിച്ചത്. തുടർന്നു നോട്ടിസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. തലേന്നു ശരണ്യയെ കാണാൻ പോയിരുന്നതായി കാമുകൻ സമ്മതിച്ചു. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട രേഖ കൈമാറാനായിരുന്നു കൂടിക്കാഴ്ചയെന്നാണു പുതിയ മൊഴി.
ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാൻ ഇന്നു ശരണ്യയെയും കാമുകനെയും ഒരുമിച്ചു ചോദ്യം ചെയ്യാനാണു പൊലീസിന്റെ ആലോചന. ശരണ്യയെ 7 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 17നു രാവിലെയാണ് തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയുടെയും പ്രണവിന്റെയും മകൻ വിയാനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ, കാമുകനൊപ്പം ജീവിക്കാൻ തടസ്സമാകുമെന്നു കരുതി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണു കേസ്.
വീടിനു സമീപം വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നും പീഡന ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്തി. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ. ഡൈമുക്ക് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) ആണ് കൊല്ലപ്പെട്ടത്. ഡൈമുക്ക് ബംഗ്ലാവ് മുക്ക് സ്വദേശി രതീഷാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ കേന്ദ്രീകരിച്ചാണു അന്വേഷണം പുരോഗമിക്കുന്നതെന്നും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.
പീഡനശ്രമത്തിനിടെ ആണു വീട്ടമ്മ കൊല്ലപ്പെട്ടത് എന്നാണു പൊലീസ് നിഗമനം. പീഡന ശ്രമത്തെ എതിർത്തപ്പോൾ കത്തി ഉപയോഗിച്ച് തലയോട്ടിയിൽ വെട്ടുകയായിരുന്നു. രക്തം വാർന്നാണു വീട്ടമ്മ മരിച്ചത് എന്നാണു പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷമേ ലഭ്യമാകൂ എന്നും പൊലീസ് പറഞ്ഞു.
പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ മൊബൈൽ ഫോണുകളിലൊന്ന് സമീപത്ത് നിന്നു കണ്ടുകിട്ടിയിരുന്നു. 2 ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ഇതിലൊന്നാണ് കണ്ടെത്തിയത്. യുവാവിന്റെ വീട്ടിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ട ഷർട്ടും പൊലീസിനു ലഭിച്ചു. ഞായറാഴ്ച രാത്രി ഡൈമുക്ക് മൈതാനത്താണ് വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി.
മേയാൻ വിട്ട പശുവിനെ കൊണ്ടു വരാൻ വീട്ടിൽ നിന്നു തേയിലത്തോട്ടത്തിലേക്കു പോയതായിരുന്നു വിജയമ്മ. വൈകിട്ട് ആറോടെ മൊട്ടക്കുന്നിന് സമീപം കരച്ചിൽ കേട്ട സമീപവാസി ഒച്ച വച്ചു. പിന്നാലെ ഒരാൾ കാട്ടിൽ നിന്നു ഇറങ്ങി ഓടുന്നതായും കണ്ടു. നാട്ടുകാർ കാട്ടിൽ കയറി തിരച്ചിൽ നടത്തിയപ്പോഴാണ് വിജയമ്മയുടെ മൃതദേഹം കണ്ടത്.
വിജയമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. കസ്റ്റഡിയിലുള്ള യുവാവ്, വൻ മരങ്ങളിൽ കൂട് കൂട്ടുന്ന പക്ഷികളെ പിടിക്കുന്ന സംഘത്തിലെ അംഗമാണെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ ഞായറാഴ്ച രാത്രി, വീട്ടമ്മയെ പുലി പിടിച്ചുവെന്ന് അറിയിച്ച് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഫോൺ സന്ദേശം എത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടന്നു വരികയാണ്. യുവാവിനൊപ്പം 2 പേരെ കസ്റ്റഡിയിൽ എടുത്തെങ്കിലും, രാത്രി വൈകി ഇവരെ വിട്ടയച്ചു. പക്ഷികളെ പിടിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇരുവരും എന്നും പൊലീസ് പറഞ്ഞു.
വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി രതീഷിനെ കുടുക്കിയത് പ്രദേശവാസിയുടെ മൊഴി. ഞായറാഴ്ച വൈകിട്ട് ആറോടെ, മൊട്ടക്കുന്നിനു സമീപം കരച്ചിൽ കേട്ടതിനു പിന്നാലെ ചുവപ്പ് ഷർട്ട് ധരിച്ച യുവാവ് ഓടിപ്പോകുന്നതു കണ്ടുവെന്ന സമീപവാസി നൽകിയ വിവരമാണ് മണിക്കൂറുകൾക്കുളളിൽ തന്നെ പ്രതി രതീഷിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
കാട്ടിൽ നിന്നു ഉച്ചത്തിൽ കരച്ചിലും ബഹളവും കേട്ടതോടെ സമീപവാസി ബഹളം വച്ചു. ഇതോടെ കാട്ടിൽ നിന്നു ഒരാൾ ഇറങ്ങി ഓടി. പിന്നാലെ ഇയാൾ നാട്ടുകാരെ വിവരം അറിയിച്ചു. സംഘം ചേർന്നു ഇവർ കാട്ടിൽ കയറി തിരച്ചിൽ നടത്തിയപ്പോഴാണ് വിജയമ്മയുടെ മ്യതദേഹം കമഴ്ന്ന നിലയിൽ കിടക്കുന്ന കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയതോടെ കൊലപാതകം ആണെന്ന് ഉറപ്പിച്ചു.
മുന്നംഗ സംഘം പരിസരത്ത് കറങ്ങി നടക്കുന്നത് കണ്ട വിവരവും നാട്ടുകാർ പൊലീസിനോടു പങ്കുവച്ചു. പിന്നീടു ഇവരെ കണ്ടെത്താനായി ശ്രമം .പൊലീസ് പെട്ടന്നു സംഘത്തിൽപെട്ട യുവാക്കളുടെ വീടുകളിൽ പരിശോധന നടത്തി കസ്റ്റഡിയിലെടുത്തിനാൽ രതീഷിനു രക്ഷപ്പെടാൻ കഴിഞ്ഞില്ല. വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്നു രതീഷിന്റെ മൊബൈൽഫോൺ പൊലീസിനു ലഭിച്ചു.
പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ട ഷർട്ട് കൂടി ലഭിച്ചതോടെ പ്രതി രതീഷ് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു . തെളിവുകൾ ഒന്നൊന്നായി പൊലീസിന്റെ പക്കൽ എത്തിയത് മനസ്സിലാക്കിയതോടെ രതീഷ് ചെറുത്ത് നിൽക്കാതെ കുറ്റസമ്മതവും നടത്തുകയായിരുന്നു. രതീഷിന് ഒപ്പം പക്ഷിയെ പിടിക്കാൻ പോയ മറ്റു രണ്ടു പേരും തങ്ങൾ സ്ഥലത്തു നിന്നു പോയ ശേഷവും ഒരു പക്ഷിയെ കൂടി പിടിക്കാനുണ്ടെന്ന് പറഞ്ഞു രതീഷ് സംഭവ സ്ഥലത്ത് നിൽക്കുകയായിരുന്നുവെന്ന് മൊഴി നൽകുകയും ചെയ്തു.
കൊലയാളിയെ വിട്ടു നൽകണമെന്ന് ആവശ്യവുമായി നാട്ടുകാർ
പ്രതി രതീഷിനെ തെളിവെടുപ്പിനായി ഡൈമുക്കിൽ എത്തിച്ചപ്പോൾ തടിച്ചുകൂടിയ നാട്ടുകാർ കൊലയാളിയെ തങ്ങൾക്ക് വിട്ടു നൽകമെന്നും ആവശ്യപ്പെട്ട് പാഞ്ഞടുത്തു. ‘ഞങ്ങളുടെ സഹോദരിയെ കൊന്ന ഇവനെ ഞങ്ങൾ ശിക്ഷിച്ചു കൊള്ളാം’ എന്നു പറഞ്ഞു ജനക്കൂട്ടം ആക്രോശിച്ചതോടെ പ്രതിയുമായി എത്തിയ പൊലീസിന്റെ തെളിവെടുപ്പ് പ്രതിന്ധിയിലായി. പിന്നീടു സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസിനെ വിളിച്ചു വരുത്തിയ ശേഷമാണ് തെളിവെടുപ്പ് നടത്തിയത്.
നാട്ടുകാരെ ശാന്തരാക്കാൻ പൊലീസിനു ഏറെ പണിപ്പെടേണ്ടി വന്നു. വിജയമ്മ പശുവിനെ അഴിക്കാനെത്തിയ സ്ഥലവും ആക്രമിച്ച രീതിയുംമെല്ലാം കൂസലില്ലാതെ തന്നെ രതീഷ് പൊലീസിനു വിവരിച്ചു നൽകി. കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ, സിഐമാരായ ടി.ഡി.സുനിൽകുമാർ, വി.കെ.ജയപ്രകാശ്, എസ്ഐമാരായ രഘു, ജമാൽ, നൗഷാദ്, സിപിഒമാരായ ആന്റണി, ഷീമാൽ, മുഹമദ്ഷാ, ഇസ്ക്കിമുത്തു, ഷിജു, ജോജി എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.
ബാലയുടെയും ഒരു പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയുടെയും ഫോണ്‍കോള്‍ ഇന്നലെ പുറത്തുവരികയും അത് വലിയ വിവാദമാകുകയും ചെയ്തു. സംഭവത്തില്‍ തന്റെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാല. ഒരു വര്‍ഷം മുന്‍പ് നടന്ന ഈ ഫോണ്‍ കോള്‍ എങ്ങനെയാണ് ചോര്‍ന്നത് എന്ന് തനിക്ക് അറിയില്ല എന്നും തന്നെ തകര്‍ക്കുവാന്‍ ആയി ആരോ മനപൂര്‍വം ചെയ്തുകൂട്ടുന്നത് ആണ് ഇതെന്നും അദ്ദേഹം പറയുന്നു.
ബാല ഫേസ്ബുക്ക് ലൈവില്‍ പറയുന്നത് ഇങ്ങനെ;
ഇന്നലെ വൈകിട്ട് മുതല്‍ ചില വിവാദങ്ങള്‍ ഉടലെടുക്കുകയുണ്ടായി. ഇന്നു രാവിലെ മുതല്‍ എനിക്ക് ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്പായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്പോള്‍ സ്വയം സുരക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിങുകള്‍ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവര്‍ഷം മുമ്പ് നടന്ന കോള്‍ റെക്കോര്‍ഡിങ് ഇപ്പോള്‍ എന്തിന് പുറത്തുവന്നു എന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്. അത് മാത്രമല്ല എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ വി.ഐ.പി സുഹൃത്തുക്കളെ വിളിച്ച് പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം. ഇനി വേണ്ട.’
‘രജനികാന്തിനെ നായകനാക്കി എന്റെ സഹോദരന്‍ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ണാത്തൈയില്‍ ഞാനും അഭിനയിക്കുന്നുണ്ട്. ഞാന്‍ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും െചയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ ബിഗ് ബി പാര്‍ട്ട് 2 ബിലാലില്‍ ഞാനുമുണ്ട്. ഷൂട്ടിങ് തുടങ്ങാന്‍ പോകുന്നു. അതിന്റെ ഭാഗമായി ബോഡി ബില്‍ഡിങ് പരിശീലനം നടക്കുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020-ല്‍ നടന്നുകൊണ്ടിരിക്കുന്നു. വിവാദങ്ങള്‍ക്ക് എനിക്ക് താല്‍പര്യമില്ല’. ബാല പറഞ്ഞു.
തൊടുപുഴ: ഭർത്താവിനെയും നാലും ഒൻപതും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച് യുവതി മുങ്ങിയത് മൂന്നു ദിവസം മാത്രം പരിചയമുള്ള ആസാം സ്വദേശിക്കൊപ്പം.
ഭാഷ പോലും വശമില്ലാത്ത യുവതി ഇയാൾക്കൊപ്പം എത്തിയതാകട്ടെ ആസാമിലെ നക്സൽ സാന്നിധ്യമുള്ള ഗ്രാമീണ മേഖലയിൽ. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അതീവ സാഹസികമായി പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചത്.
ജീവൻ പോലും പണയം വച്ച് പ്രതികളുമായി കേരളത്തിലേക്ക് തിരിച്ച പോലീസിനു സിആർപിഎഫാണ് സുരക്ഷയേകിയത്.
തൊടുപുഴ തൊമ്മൻകുത്ത് സ്വദേശിയായ യുവതിയാണ് മൂന്നു ദിവസം മാത്രം പരിചയമുള്ള ഇതര സംസ്ഥാനക്കാരനായ കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച് സ്ഥലം വിട്ടത്.
ആസാം ദിംബൂർഗർ ജില്ലയിലെ ഗ്രാമത്തിൽ താമസക്കാരനായ മൈനയെന്നു വിളിക്കുന്ന മൃദുൽ ഗൊഗോയി (31) , തൊമ്മൻകുത്ത് സ്വദേശിനി ഗീത (32) എന്നിവരെയാണ് കാളിയാർ പോലീസ് അറസ്റ്റു ചെയ്തത്.
പ്രവാസിയായ ഭർത്താവ് നിർമിക്കുന്ന വീടിന്റെ വയറിംഗ് ജോലിക്കു വന്ന മൈനയുമായി ഗീത അടുപ്പത്തിലാകുകയായിരുന്നു. മൂന്നു ദിവസത്തെ അടുപ്പത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രാത്രിയാണ് ഗീത ഇയാളോടൊപ്പം ഇറങ്ങിപ്പോയത്.
തുടർന്ന് ട്രെയിനിൽ ദിംബൂർഗറിൽ എത്തി ഇയാൾക്കൊപ്പം താമസിക്കുകയായിരുന്നു. പുറമെ നിന്നുള്ളവർക്ക് കടന്നുവരാൻ സാധിക്കാത്ത ഗ്രാമീണ മേഖലയിലാണ് യുവതിയെയും കൂട്ടി ഇയാൾ താമസിച്ചിരുന്നത്. ഇയാൾക്ക് സ്വദേശത്ത് ഭാര്യയും കുട്ടിയുമുണ്ട്.
യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കാളിയാർ എസ്ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവർ എവിടെയുണ്ടെന്ന് കണ്ടെത്തി.
കാളിയാർ എഎസ്ഐ വിജേഷ്, സിപിഒമാരായ അജിത്, ഷൈലജ, ശുഭ എന്നിവർ ആസാമിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. സമീപത്തെ മൊറാൻ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മൈനയുടെ ഗ്രാമവാസികൾ പോലീസ് സ്റ്റേഷൻ വളഞ്ഞു.
തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പി.കെ.മധു തമിഴ്നാട് സ്വദേശിയായ ദിംബുഗർ എസ്പി ശ്രീജിത്തുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടി.
പിന്നീട് സ്ഥലത്തു നിന്നും 500 ഓളം കിലോമീറ്റർ അകലമുള്ള ഗുവാഹത്തി എയർപോർട്ട് വരെ ആയുധധാരികളായ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് ഇരുവരെയും വിമാന മാർഗം കേരളത്തിലെത്തിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഇടുക്കിയിലെ മറയൂരില്‍ വൃദ്ധന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കാരണം മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കം. മറയൂര്‍ ബാബുനഗറില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷ തമ്ബിദുരൈയുടെ പിതാവ് മാരിയപ്പന്‍ (70) ആണ് കൊല്ലപ്പെട്ടത്. മറയൂരിലെ വൈദ്യുതി ഓഫിസിന് സമീപം ചാക്കില്‍കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ എരുമേലി സ്വദേശിയും സുഹൃത്തും അറസ്റ്റിലായിരുന്നു. മാരിയപ്പന്റെ സുഹൃത്ത് മറയൂര്‍ ബാബുനഗര്‍ സ്വദേശി അന്‍പഴകന്‍(65), എരുമേലി ശാന്തിപുരം സ്വദേശി ആലയില്‍ വീട്ടില്‍ മിഥുന്‍(26) എന്നിവരാണ് അറസ്റ്റിലായത്.
ജ്യോത്സ്യനായ മാരിയപ്പന്‍ തമിഴ്‌നാട്ടിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ മറയൂരില്‍ എത്തിയ മാരിയപ്പന്‍ വീട്ടിലേക്ക് പോകാതെ, സുഹൃത്ത് അന്‍പഴകന്റെ വീട്ടിലെത്തുകയായിരുന്നു. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന തടിപ്പണിക്കാരനായ മിഥുനും ഈ സമയം ഉണ്ടായിരുന്നു. രാത്രി ഒന്‍പതോടെ മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ഉറങ്ങാന്‍ കിടന്നു. രാത്രി ഒരു മണിക്ക് ഉണര്‍ന്ന മിഥുന്‍, വീണ്ടും മദ്യപിക്കാന്‍ മാരിയപ്പനോട് പണം ആവശ്യപ്പെട്ടു.
എന്നാല്‍ പണം നല്‍കാത്തതിന്റെ പേരില്‍ മാരിയപ്പനുമായി വഴക്കിട്ടു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണു മാരിയപ്പന്‍ കൊലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൈ കൊണ്ട് അടിച്ചു നിലത്തിട്ട ശേഷം സമീപത്തുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. മാരിയപ്പന്റെ ശരീരമാസകലം വെട്ടേറ്റ 28 മുറിവുകളുണ്ട്. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, മൂന്നു മണിയോടെ ആണ് മാരിയപ്പന്റെ മൃതദേഹം മിഥുനും, അന്‍പഴകനും കൂടി വീടിന് 200 മീറ്റര്‍ അകലെ കെഎസ്‌ഇബി ഓഫിസിനു പിന്‍ഭാഗത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു. പത്തനാപുരം താഴത്തു മലയില്‍ ഡൈനീഷ് ബാബു (30) ആണ് മരിച്ചത്. കഴിഞ്ഞ 22നായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനു പൊതുസ്ഥലത്ത് ഒരു സംഘം പരസ്യമായി മദ്യപിച്ചതു ഡൈനീഷ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായി ഡൈനിഷിനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡൈനീഷ് തിങ്കളാഴ്ച രാത്രിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തു.
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ പുതിയ ടീസര്‍ പുറത്ത്. മോഹന്‍ലാലിന്റെ ആരാധകരുടെ ഫെയ്സ്ബുക്ക് പേജിലാണ് പുതിയ ടീസര്‍ എത്തിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്
അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍വെല്‍ സിനിമകള്‍ക്ക് വി.എഫ്.എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വി.എഫ്.എക്‌സ് ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.