Kerala

സൗദി വിമാനം ബഹ്‌റൈനില്‍ അടിയന്തിരമായി ഇറക്കി. നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ട വിമാനമാണ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു. വിമാനത്തില്‍ നിരവധി മലയാളികള്‍ ഉണ്ട്. ഇവരെ മറ്റൊരു വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം.

അതേസമയം, നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്കും ഐപിഎല്ലിനും മാറ്റമുണ്ടാകില്ല. ബിസിസിഐ തീരുമാനം മാറ്റാന്‍ സാധ്യതയില്ല. എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. രോഗബാധയുള്ളവര്‍ക്ക് സേ പരീക്ഷയൊരുക്കും.

കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം. മെഡി.കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ഏഴുപേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുളള നാലുപേരുടെ സ്രവം പരിശോധനയ്ക്കയച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അധികം ഉണ്ടാകാമെന്ന സാധ്യത കണക്കാക്കി പത്തനംതിട്ടയിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ജില്ലയിൽ സകൂള്‍ വാര്‍ഷികങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഓമല്ലൂര്‍ വയല്‍വാണിഭവും ക്ഷേത്രോല്‍സവങ്ങളും റദ്ദാക്കാനും തീരുമാനിച്ചു. അന്നദാനവും, സമൂഹസദ്യയും പാടില്ലെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

സുരക്ഷാമുന്‍കരുതലുകള്‍ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. ശവസംസ്കാര ചടങ്ങുകളില്‍ ആളുകളെ കുറയ്ക്കണമന്നതടക്കമുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മുസ്ലീം പള്ളികളില്‍ പൊതുഇടത്തിലെ ദേഹശുദ്ധി നിര്‍ത്തണമെന്ന നിര്‍ദ്ദേശവും ഉണ്ട്.

ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍വാര്‍ഡില്‍ മൂന്നുപേരെകൂടി പ്രവേശിപ്പിച്ചു. എഴുപേരെക്കൂടി ഐസോലേഷന്‍വാര്‍ഡിലേയ്ക്ക് മാറ്റും. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്നാണിത്. വയോധികരായ രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നുണ്ട്. ജില്ലയിലെ കോടതികള്‍ ഈ മാസം പതിമൂന്നുവരെയുള്ള സിറ്റിങ് ഒഴിവാക്കി.

ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയവര്‍ ഇന്ന് രാവിലെ നടത്തിയ അവകാശവാദങ്ങൾ തള്ളി പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ്. അടുത്ത ബന്ധുവിന് രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയതോടെയാണ് ഇവർ ഇറ്റലിയിൽ നിന്നും ആണ്  നാട്ടിലെത്തിയത് എന്ന് അറിയുന്നത്. വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകർ ഇവരുമായി ബന്ധപ്പെട്ടു. അന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് പറഞ്ഞു. അന്ന് ഹൈപ്പർ ടെൻഷനുള്ള ചികിത്സയാണ് തേടിയതെന്നാണ് പറഞ്ഞത്.

എന്നാൽ ആരോഗ്യപ്രവർത്തകർ മെഡിക്കൽ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് പനിക്കുള്ള ഡോളോ മരുന്നും വാങ്ങിയത് അറിയുന്നത്. കുടുംബം തുടക്കം മുതൽ രോഗവിവരം മറച്ചുവെക്കാനാണ് ശ്രമിച്ചത്. അടുത്ത ബന്ധുവിന് രോഗബാധ സ്ഥിരീകരിക്കും വരെ ആരോഗ്യപ്രവര്‍ത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും അറിയിച്ചിരുന്നില്ല. സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ പോയെന്ന് പറയുന്ന ആ കാര്യം മാത്രമാണ് കുടുംബം പറയുന്നതിലെ വസ്തുതയെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

അതേസമയം, റാന്നിയിലെ രോഗബാധിതര്‍ ബന്ധപ്പെട്ടത് 300 പേരെയെന്നാണ് നിഗമനം. ഈ 300 പേര്‍ 3000 പേരെ ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് സൂചന. ഇവര്‍ ബന്ധപ്പെട്ടവര്‍ 3000 പേരെന്ന സൂചനയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ് പറഞ്ഞു. അതേസമയം, റാന്നി സ്വദേശികള്‍ പലതും മറച്ചുവയ്ക്കുന്നുവെന്ന് എറണാകുളം ജില്ലാ കലക്ടർ പറഞ്ഞു. ആദ്യ പറഞ്ഞതു പലതും ശരിയല്ലെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞുവെന്നും എസ്.സുഹാസ് പറഞ്ഞു.

അതേസമയം, പത്തനംതിട്ടയില്‍ രോഗലക്ഷണങ്ങളോടെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. വയോധികരായ രണ്ടുപേര്‍ക്കും മെച്ചപ്പെട്ട ചികില്‍സ നല്‍കുകയാണ് ലക്ഷ്യം. ഇവരുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്ന് കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

വിവാഹം അടക്കമുള്ള ചടങ്ങുകള്‍ രണ്ടാഴ്ചത്തേയക്ക് മാറ്റിവെയ്ക്കണം. അല്ലെങ്കില്‍ മതചടങ്ങ് മാത്രം നടത്തണം. അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ പത്തനംതിട്ട ജില്ലയിലെ അടച്ചിട്ട രണ്ടു ആശുപത്രികള്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും കലക്ടര്‍ അറിയിച്ചു.

കോവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. നടപടി പൊതുജനാരോഗ്യച്ചട്ടം പ്രകാരമാകും. പലരും രോഗം മറച്ചുവയ്ക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, രാജ്യത്ത് 42 പേരെ രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

കേ​ര​ള​ത്തി​ൽ ഒ​രു കു​ട്ടി​ക്കു കൂ​ടി കൊ​റോ​ണ (കോ​വി​ഡ്‌ 19) ബാ​ധ സ്‌​ഥി​രീ​ക​രി​ച്ച​തോ​ടെ മു​ൻ​ക​രു​ത​ൽ ക​ർ​ശ​ന​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. കൊ​ച്ചി​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച കു​ട്ടി​യ്ക്കൊ​പ്പം വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും ഉ​ട​ൻ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​നെ ബ​ന്ധ​പ്പെ​ടാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദ്ദേ​ശി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ (മാർച്ച് ഏഴ്) ഇ​റ്റ​ലി​യി​ൽ​നി​ന്നും ദു​ബാ​യ് വ​ഴി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ കു​ട്ടി​ക്കാ​ണ് പു​തി​യ​താ​യി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​കെ-530 ദു​ബാ​യ് എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലാ​ണ് കു​ടും​ബം നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​യ​ത്.  വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത കു​ടും​ബ​ത്തി​ന്‍റെ വാ​ദം ത​ള്ളി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്. ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ വി​വ​രം അ​വ​ർ പു​റ​ത്ത​റി​യി​ച്ചി​രു​ന്നി​ല്ല. ഇത് ​മ​റ​ച്ചു വെ​ച്ച​താ​ണ് രോ​ഗം കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ​ക​രാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി 29ന് ​നാ​ട്ടി​ല്‍ എ​ത്തി​യ ഇ​വ​ര്‍ ഈ ​മാ​സം ആ​റാം തീ​യ​തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ബ​ന്ധു​ക്ക​ൾ അ​സു​ഖ ബാ​ധി​ത​രാ​യ​തി​നു ശേ​ഷം ഞ​ങ്ങ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്.

പി​ന്നീ​ട് ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ച്ച് സം​സാ​രി​ച്ച​പ്പോ​ഴും അ​മ്മ​യ്ക്ക് ഹൈ​പ്പ​ര്‍ ടെ​ന്‍​ഷ​ന് മ​രു​ന്നു​വാ​ങ്ങാ​നാ​ണ് പോ​യ​തെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​ഞ്ഞ​ത്. ആം​ബു​ല​ന്‍​സ് അ​യ​ച്ചി​ട്ടു പോ​ലും കു​ടും​ബം സ​ഹ​ക​രി​ച്ചി​ല്ല. സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ വ​രാ​നാ​ണ് അ​വ​ര്‍ ത​യാ​റാ​യ​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

കുഞ്ഞിനെ കൊന്ന് കുഴിച്ച് മൂടിയെന്ന സംശയം. തുടർന്ന് പള്ളി ശ്മശാനത്തിലെ കുഴി മാന്തിയവർ കണ്ടത് തുണിയിൽ പൊതിഞ്ഞ വെള്ളരിക്ക. അമ്മയുടെ ഖബറിൽ പ്രാർത്ഥനയ്ക്ക് എത്തിയ നാട്ടുകാരന് തോന്നിയ സംശയമാണ് ഒരു നാടിനെ രണ്ട് ദിവസം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയത്. കോതമംഗലം കുരിമ്പിനാംപാറ ജുമാമസ്ജിദിന്‍റെ ഖബര്‍സ്ഥാനിലായിരുന്നു നാടകീയ സംഭവങ്ങൾ. മണിക്കൂറുകളോളം നിരവധി പൊലീസുകാരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും ജോലി തടസ്സപ്പെടുത്തിയ വിരുതനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.

നവജാത ശിശുവിനെ അടക്കം ചെയ്തതിന് സമാനമായ നിലയിലായിരുന്നു പള്ളി ശ്മശാനത്തിൽ മണ്ണ് കൂട്ടിയിട്ടിരുന്നത്. സംശയം ആദ്യം പള്ളി കമ്മിറ്റിയിലേക്കും പിന്നാലെ പൊലീസിലേക്കും പടർന്നു. സംഭവമറിഞ്ഞ് നാടാകെ ഓടിയെത്തി. ഒടുവിൽ ആർഡിഒയുടെ സാന്നിധ്യത്തിൽ കുഴി തുറന്ന് സാധനം പുറത്തെടുത്തു. കണ്ടതാകട്ടെ വെള്ളത്തുണിയിൽ പൊതിഞ്ഞ ചീഞ്ഞ വെള്ളരിക്ക! . അറബി അക്ഷരത്തിൽ ചിലതെല്ലാം വെള്ളരിക്കയിൽ കുറിച്ചിട്ടിട്ടുണ്ട്. കൂടോത്രക്കാരുടെ വേലയെന്നാണ് പൊലീസ് സംശയിക്കുന്നത്.

അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ ഓടയില്‍തള്ളിയ മകന്‍ അറസ്റ്റില്‍. മാവേലിക്കര ചെട്ടികുളങ്ങര അമലാ ഭവനില്‍ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടി (76) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകന്‍ അലക്‌സ് ബേബിയെ (46) അറസ്റ്റുചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ പാലാ -തൊടുപുഴ സംസ്ഥാന പാതയില്‍ കാര്‍മ്മല്‍ ആശുപത്രി റോഡിന് എതിര്‍വശത്തെ കലുങ്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

അമ്മുക്കുട്ടിയും മകന്‍ അലക്സും ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജിലാണ് രണ്ടര വര്‍ഷമായി താമസം.കഴിഞ്ഞ ബുധനാഴ്ച രാവിലെ അമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. എന്നാല്‍ അലക്സ് ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ തയ്യാറായില്ല. ഉച്ചയോടെ അമ്മുക്കുട്ടി മരിച്ചു.

രാത്രി ഒന്‍പതോടെ മൃതദേഹം ലോഡ്ജുമുറിയില്‍ നിന്നെടുത്ത് അലക്‌സ് സ്വന്തം കാറില്‍ കയറ്റി. ലോഡ്ജ് ജീവനക്കാരോട് അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നുമാണ് പറഞ്ഞത്. മൃതദേഹം കാറിലിരുത്തി ചങ്ങനാശ്ശേരി-അയര്‍ക്കുന്നം വഴി കൊണ്ടുപോയി പാലാ-തൊടുപുഴ റോഡില്‍ കലുങ്കിനോട് ചേര്‍ന്നുള്ള ചെടികള്‍ നിറഞ്ഞ ഓടയില്‍ തള്ളുകയായിരുന്നു.

മൃതദേഹം മൂത്തമകന് കൈമാറും അലക്സിന്റെ സഹോദരന്‍ ഗള്‍ഫില്‍ ജോലിയിലാണ്. അദ്ദേഹം എത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കും. രോഗിയായ ആള്‍ക്ക് തക്കസമയത്ത് വൈദ്യസഹായം നല്‍കാതെ മരണത്തിലേക്ക് തള്ളിവിട്ടതിന് ഐ.പി.സി. 304-ാം വകുപ്പ് പ്രകാരമാണ് അലക്‌സിനെതിരേ കേസ്

തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം അറസ്റ്റിൽ. നേമം പൂഴികുന്നിൽ വച്ച് അപകടമുണ്ടാക്കിയ വനിതാ സീരിയൽ താരം ചിത്രലേഖയാണ് അറസ്റ്റിലായത്.പുലര്‍ച്ചെ രണ്ടര മരണിക്കാണ് അപകടം ഉണ്ടായത്. മൂന്ന് ഇരുചക്ര യാത്രക്കാരിയെയാണ് ചിത്രലേഖ ഓടിച്ച കാർ ഇടിച്ചത്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 വൈറസ് സ്ഥിരീകരണം. കൊച്ചിയിൽ മൂന്ന് വയസ്സുള്ള കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് അച്ഛനും അമ്മക്കും ഒപ്പമാണ് കുട്ടിയെത്തിയത്. ഏഴാം തീയതിയാണ് ഇവര്‍ ഇറ്റലിയിൽ നിന്ന് ദുബൈ വഴി നാട്ടിലെത്തിയത്. അച്ഛന്‍റെയും അമ്മയുടേയും സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ഐസൊലേഷൻ വാര്‍ഡിൽ നിരീക്ഷണത്തിലാണ്.ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.

എന്ന് ഞാൻ എനിക്കു വേണ്ടി ജീവിക്കാൻ തീരുമാനിച്ചോ, ആ നിമിഷത്തിൽ, ആ ഒറ്റ ഞൊടിയിൽ എനിക്കു ലൈഫ് തിരിച്ചുകിട്ടി’; ചെറുപ്പത്തിലേ 2 കല്യാണങ്ങൾ, കണ്ണീർ മരവിപ്പിച്ച ക്രൂരതകൾ, ജനിക്കും മുന്നേ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ നെഞ്ചാളൽ… വീഴ്ചകളുടെ കയം കടന്ന് കരയിലേറിയതിന്റെ ഉറപ്പുണ്ട് ജാസ്മിൻ എം.മൂസ(24)യുടെ വാക്കിന്. കോഴിക്കോട് കടന്നു പോയിട്ടില്ലാത്ത തനി നാട്ടുപെണ്ണ്, പ്ലസ്ടുവിനപ്പുറം പഠിക്കാനാകാത്ത ആവറേജുകാരി, പേടിച്ചു പേടിച്ചു പേടിച്ച് ഒന്നും ചെയ്യാതെ പരുങ്ങിക്കൂടിയ ‘അയ്യോ പാവം’ – 3 കൊല്ലം മുൻപത്തെ ഈ പഴയ ജാസ്മിനെ നോക്കി, മിടുമിടുക്കിയായ ഇന്നത്തെ ഫിറ്റ്നസ് ട്രെയിനർ ജാസ്മിന്റെ ചിരിയുണ്ടല്ലോ, അതിന് എന്തൊരു തിളക്കം!

‘‘ സ്കൂളിലെ ഹോംവർക്കിനെക്കുറിച്ചോർത്ത് ആവലാതിപ്പെട്ട്, സിപ് അപും കഴിച്ച് വീട്ടിൽ കയറിവന്നപ്പോൾ അവിടെ 2 പേർ. പെണ്ണുകാണാൻ വന്നതാണെന്ന്. 17 കഴിഞ്ഞിട്ടേ ഉള്ളൂ അന്ന്. പ്ലസ്ടു പരീക്ഷ കഴിഞ്ഞതും കെട്ടിച്ചു. ചെക്കനെ കണ്ടതു തന്നെ ആദ്യരാത്രിക്ക്. ഇതെന്താണപ്പാ സംഭവംന്ന് പേടിച്ചിരിക്കുമ്പോൾ ആള് വന്ന് വല്ലാത്ത രീതിയിൽ കേറിപ്പിടിച്ചു. കാറിക്കൂവി അമ്മായിഅമ്മേടെ മുറിയിൽ കിടന്ന് നേരം വെളുപ്പിച്ചു. അതിനിടയിൽ വീട്ടിൽ അറി‍ഞ്ഞു, ചെക്കന് ഓട്ടിസമാണെന്ന്. ബാപ്പ രാവിലെ വന്ന് വീട്ടിലേക്കു കൂട്ടി. എങ്ങനെയെങ്കിലും ഒത്തുപോണമെന്ന മട്ടിലായിരുന്നു നാട്ടുകാർ. ഒരു കൊല്ലം കഴിഞ്ഞ് ധൈര്യം സംഭരിച്ചു ഞാൻ പറഞ്ഞു വിവാഹമോചനം വേണംന്ന്. പിന്നെ ‘കെട്ടിചൊല്ലിയവൾ’ എന്നു പേരായി. നിന്നെ ഒഴിവാക്കി ല്ലേ, എന്നു കേട്ടുമടുത്തു. അടുത്ത കല്യാണത്തിനായി വീട്ടുകാർക്ക് തിടുക്കം. വന്നയാളോട് എല്ലാം തുറന്നു പറഞ്ഞു, നന്നായി ജീവിക്കാൻ ആഗ്രഹമുണ്ടെന്നും. അതിനെന്താ, കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ, നമുക്കു ജീവിക്കാം എന്നു മറുപടി കേട്ടപ്പോൾ സ്വർഗം കിട്ടിയപോലെ. പിന്നെയും ആദ്യരാത്രി. മുറിയിലേക്കു കയറിവന്ന അയാൾ എന്റെ കരണത്ത് ഒറ്റയടി. രണ്ടാം ചരക്കല്ലേ എന്നു പറഞ്ഞു കയ്യും കാലും കെട്ടിയിട്ടു ബലാൽസംഗം ചെയ്തു. ദിവസവും ഇതു തന്നെ. അടികൊണ്ട് കയ്യെല്ലാം കല്ലിച്ചു നീലിച്ചതു മറയ്ക്കാൻ നീളൻകുപ്പായമിട്ടു. ആരോടും ഒന്നും പറഞ്ഞില്ല. പേടിച്ചിട്ടാണേ. അങ്ങനെ പേടിപ്പിച്ചാണല്ലോ വളർത്തീത്. അയാള് കൊക്കെയ്ൻ ഉപയോഗിക്കുമെന്നു പിന്നീടറിഞ്ഞു. അതിനിടയിൽ ഗർഭിണിയായപ്പോൾ സന്തോഷം തോന്നി. എന്തെങ്കിലും പ്രതീക്ഷയുണ്ടല്ലോ. പക്ഷേ, വിവരം പറഞ്ഞയുടൻ അയാൾ എന്റെ വയറ്റിൽ ആഞ്ഞുതൊഴിച്ചു. കരഞ്ഞുകൊണ്ടു വീണുപോയി. എല്ലൊക്കെ നുറുങ്ങും പോലെ. ബ്ലീഡിങ്ങും. ഒരുതരത്തിൽ വീട്ടിൽ അറിയിച്ചു. ഉമ്മ വന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഗർഭപാത്രത്തിലേക്കുള്ള ട്യൂബ് മുറിഞ്ഞുപോയെന്നും ഉടൻ സർജറി നടത്തിയില്ലെങ്കിൽ മരിച്ചുപോകുമെന്നും പറഞ്ഞു. അയാൾ സർജറിക്കും സമ്മതിച്ചില്ല. പിന്നെ വീട്ടുകാർ നിർബന്ധിച്ചു നടത്തി. അതു കഴിഞ്ഞപ്പോ എന്നെ വേണ്ട എന്നായി. സർട്ടിഫിക്കറ്റൊക്കെ എടുക്കാൻ ഞങ്ങൾ അയാൾടെ വീട്ടിൽ ചെന്നപ്പോൾ മുറിയിൽ കയറിയ ഉടൻ പിന്നെയും ആഞ്ഞുതൊഴിച്ചു. സ്റ്റിച്ചെല്ലാം പൊട്ടി മെഡിക്കൽ കോളജിൽ മരണത്തെ മുന്നിൽ കണ്ടു കിടന്നു കുറെ നാൾ.’

അയാളുടെ ക്രൂരതയിൽ എന്റെ കുഞ്ഞിനെ നഷ്ടമായി. മരിക്കണമെന്ന ഒറ്റ സ്വപ്നമേ അന്നുണ്ടായിരുന്നുള്ളൂ. പെട്ടെന്നു തലയിൽ കത്തി, ഒന്നും ചെയ്യാത്ത ഞാൻ എന്തിനു മരിക്കണം. അയാളെ സുഖിക്കാൻ വിട്ടിട്ട്. അങ്ങനെ കേസ് കൊടുത്തു. പൊലീസ് പോലും പറഞ്ഞത് ഒത്തു പോകാനാണ്. പോരാടിപ്പോരാടി അയാളെ ജയിലിൽ ആക്കിയെങ്കിലും ജാമ്യം കിട്ടി. പിന്നെ വിവാഹമോചനത്തിനുള്ള ഓട്ടമായി. കോടതിയിൽ പല പെൺകുട്ടികളും കൊല്ലങ്ങളായി കേസിനു പിന്നാലെയാണെന്നറിഞ്ഞപ്പോൾ ചിന്തിച്ചു, എന്തിന് എന്റെ ജീവിതവും സമയവും ഊർജവും അയാളോടു പോരാടി കളയണം. നന്നായി ജീവിച്ചു കാണിക്കുകയല്ലേ വേണ്ടത്. അങ്ങനെ ഒത്തു തീർപ്പിലൂടെ ഡിവോഴ്‍സ് വാങ്ങി. ജീവിക്കണം, അതും നന്നായിത്തന്നെ എന്നു വാശിയായി. വാശിമൂത്ത് ഞാൻ രാജ്യം വിടുമോ എന്നോർത്ത് വീട്ടുകാർ പാസ്പോർട്ടെല്ലാം കത്തിച്ചു കളഞ്ഞു. എങ്കിലും തളർന്നില്ല, കയ്യിലുള്ള ഇച്ചിരി വിദ്യാഭ്യാസത്തിന്റെയും കൊച്ചിയിലുള്ള ഒരേയൊരു സുഹൃത്തിന്റെയും പിൻബലത്തിൽ അവിടെ ഫിറ്റ്നസ് സെന്ററിലെ റിസപ്ഷനിസ്റ്റ് ജോലിക്ക് അപേക്ഷിച്ചു.

വഴക്കിട്ട് ഒരുതരത്തിൽ വീട്ടിൽ നിന്നിറങ്ങി. എന്റേതായ എല്ലാറ്റിനെയും വിട്ടുപോരാൻ ഒറ്റ ന്യായമേ മനസ്സിൽ വന്നുള്ളൂ, ഞാൻ ഇവരുടെ മകളാണെങ്കിൽ സഹോദരിയാണെങ്കിൽ എന്റെ സന്തോഷം അവർ ആഗ്രഹിക്കില്ലേ. എന്റെ സന്തോഷം ആഗ്രഹിക്കാത്ത അവരൊക്കെ എന്റെ ആരെങ്കിലുമാണോ? ഇന്റർവ്യുവിൽ എന്റെ എല്ലാ കാര്യവും തുറന്നു പറഞ്ഞു. അതുകേട്ട് എനിക്ക് ആ ജോലി തന്നത് ജിം സെന്റർ ഉടമയുടെ അമ്മയാണ്. അന്നുമുതൽ എന്നെ സ്വന്തം പോലെ കരുതുന്ന തണൽ.

എന്റെ ശരീരത്തിന്റെ ദുർബലതയിൽ നിന്ന് പുറത്തുവരണമെന്ന ആഗ്രഹം അതിനിടയിൽ എപ്പോഴോ തോന്നി. പിന്നെ ഫിറ്റ്നസ് പരിശീലനമായി. അതോടെ ട്രെയിനർ ആകണമെന്നായി. ബെംഗളൂരുവിൽ പാർട് ടൈം ജോലി ചെയ്ത് ഫിറ്റ്നസ് ട്രെയിനിങ് സർട്ടിഫിക്കേഷൻ കോഴ്സ് ചെയ്തു. ട്രെയിനറായി. ലൈഫിൽ പതിയെ പിടിച്ചു കയറി. ഈ രംഗത്തെ ഓരോരോ പടവുകളായി മുന്നേറണമെന്നാണു സ്വപ്നം. സ്ത്രീശരീരത്തിനും പരിമിതികളില്ലെന്നു തെളിയിക്കണം. ഇപ്പോഴും ഞാൻ കഷ്ടപ്പെട്ടാണു ജീവിക്കുന്നത്. പക്ഷേ, അതിലൊരു സന്തോഷമുണ്ട്. സ്വന്തമായി മേൽവിലാസമുണ്ട്. അതിനിടയിൽ ഞാൻ എന്റെ കൂട്ടുകാരിയെ കണ്ടെത്തി. ഞങ്ങൾ ഒരുമിച്ചാണു താമസിക്കുന്നതെന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, തൽക്കാലം നാട്ടുകാർ എന്റെ ജീവിതത്തിനു മാർക്ക് ഇടേണ്ട. അന്തസ്സുള്ള ജീവിതം തന്നെയാണ് എന്റേത്’’.

വനിതാദിനത്തിൽ എന്തു പറയാനുണ്ടെന്ന ചോദ്യത്തിനുമെത്തി തീപ്പൊരി ഉത്തരം ‘‘ നമ്മളെ രക്ഷിക്കാൻ വേറെ ആരും വരില്ല. സ്വയം പ്രചോദിപ്പിക്കണം. കല്യാണമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. നമ്മുടെ സന്തോഷമാണ്. ചില പെൺകുട്ടികൾ അവരുടെ സങ്കടം പറഞ്ഞ് മെസെജ് അയയ്ക്കും. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല, സഹായിക്കാമോ എന്നു ചോദിച്ച്. അതിനു മറുപടി പോലും കൊടുക്കാറില്ല. കാരണം, പുറമെ നിന്നു സഹായം ചോദിക്കുന്ന അവസ്ഥയിൽ നിന്നു മാറാത്ത പെൺകുട്ടിക്ക് രക്ഷപ്പെടാനാകില്ല. അവൾ, എപ്പോഴും സഹായത്തിനു കേണുകൊണ്ടിരിക്കും, ആരുടെയെങ്കിലും വലയിൽ വീണുപോകും. ഇതു എന്റെ ജീവിതമാണ്, നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതമാണ്. അതു സ്വയം തന്നെ തിരിച്ചറിയണം, അതിനു സ്വയം തന്നെ പരിശ്രമിക്കണം. ജയിക്കും. ജയിച്ചിരിക്കും. ഞാനാണ് ഉറപ്പ്.’

RECENT POSTS
Copyright © . All rights reserved