ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും അവിടെ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലിലാണെന്നും മുൻ ഡിജിപി ടിപി സെന്‍കുമാര്‍. ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാസറഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനത്തിൽ ‘അസമത്വം തിരുത്തല്‍ ‘ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെഎൻയുവിലെ പുരുഷന്മാരുടെ ഹോസ്റ്റലിലെ പെൺകുട്ടികൾ ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് 40 വർഷം മുമ്പായിരുന്നു, ക്യാമ്പസിൽ ഗർഭ നിരോധന ഉറകൾ നിറഞ്ഞിട്ടുണ്ട്. ഇപ്പോൾ യുവതികൾ കോണ്ടം ഉപയോഗിച്ച് മുടി കെട്ടുന്നു, നമുക്ക് അത്തരമൊരു സർവ്വകലാശാല ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ജെഎൻയുവിലെ സമരം കത്തി നിന്ന സമയത്ത് ഗർഭ നിരോധന ഉറകൊണ്ട് മുടികെട്ടിയ യുവതിയുടെ ചിത്രം ടി പി സെൻകുമാർ പങ്ക് വച്ച് സമാനമായ പരാമർശം നടത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹം ഈ ചിത്രം പങ്ക് വച്ചത്. ഇതിന് പിറകെ ചിത്രം അടുത്തിടെ നടന്ന ജെഎൻയു സമരത്തിന്റെ ഭാഗമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
എന്നാൽ ആ തിരുത്തൽ സ്വീകരിക്കാതെയാണ് സെൻകുമാർ വീണ്ടും വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ, ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ഫീസ് വർദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യത്തെ പിന്തുണയ്ക്കുമോ എന്ന് ഒരു വിദ്യാർത്ഥിയോട് ചോദിച്ചപ്പോൾ കേവല സമത്വമാണ് വേണ്ടതെന്നായിരുന്നു മറുപടി.
അതേ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങൾ എടുത്ത് കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 29 ഉം 30 ഉം – ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും അവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള അവകാശം നൽകുകയും ചെയ്യുന്നു. ഈ അവകാശങ്ങൾ എടുത്ത് കളയണം. ഭരണഘടനയിലെ ഈ രണ്ട് വകുപ്പുകൾ രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഒരു അസമത്വം സൃഷ്ടിക്കുകയാണെന്നും സെൻകുമാർ പറയുന്നു. ഇത്തരം വകുപ്പുകൾ ഒന്നുകിൽ റദ്ദാക്കുകയോ അല്ലെങ്കിൽ ഭൂരിപക്ഷ സമുദായങ്ങൾക്കും ബാധകമാക്കുകയോ ചെയ്യണം അദ്ദേഹം പറയുന്നു.
ഭരണഘടനയുടെ എഴുപതാം വാർഷികത്തിൽ സംഘപരിവാര്‍ സഹയാത്രികരെ പങ്കെടുപ്പിച്ച് കാസർഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ച നടപടിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം നില നില്‍ക്കുന്നതിനിടെയായിരുന്നു പരിപാടി നടന്നത്. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്, മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാർ, ജനം ടിവി എഡിറ്റർ ജി.കെ സുരേഷ് ബാബു എന്നിവരായിരുന്നു പരിപാടിയിലെ മുഖ്യ പ്രഭാഷകർ.
ഭരണഘടനയും ജനാധിപത്യവും, എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ അനുഭവത്തില്‍ എന്ന പേരിലാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍ നടത്തിയത്. എന്നാൽ, സംഘപരിവാര്‍ സഹയാത്രികരെ കൂട്ടത്തോടെ എത്തിച്ച് കൊണ്ട് നടത്തുന്ന ദേശീയ സെമിനാർ അവതരണം സര്‍വകലാശാലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
കൊല്ലത്ത് 19 കാരനെയാണ് പൊലീസുകാരൻ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. അതും ഹെൽമറ്റ് വച്ചില്ല എന്ന കാരണം കൊണ്ട്. തലയുടെ സുരക്ഷയ്ക്കായി ഹെൽമറ്റ് വയ്ക്കാത്ത യുവാവിനെ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തി തലയ്ക്ക് തന്നെ അതീവ ഗുരുതര പരുക്ക് നൽകിയിരിക്കുകയാണ്.
ഹൈക്കോടതി ഉത്തരവിന് പുല്ല് വില നൽകിയാണ് പൊലീസിന്റെ ഇൗ അതിക്രമം.
ലാത്തി ഏറ് കൊണ്ട യുവാവ് ബൈക്കിൽ നിന്നും നിയന്ത്രണം വിട്ട് ഏതിരെ വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയിടിച്ച് വീണ യുവാവിനെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ കടുത്ത പ്രതിഷേധം ഉയർത്തി നാട്ടുകാർ രംഗത്തെത്തി. ഇതോടെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹെൽമറ്റ് ഇല്ലാത്തതിനാൽ ബൈക്ക് നിർത്താതെ പോയ യുവാവിനെയാണ് പൊലീസുകാരൻ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. ഹെൽമെറ്റ് ലംഘനങ്ങൾക്കെതിരെ നടപടിയാകാം, എന്നാൽ ഒാടിച്ചിട്ട് പിടിക്കരുതെന്നും കായികമായി നേരിടരുതെന്നും ഹൈക്കോടതിയും പൊലീസ് മേധാവിയുടേതടക്കമുള്ള ഉത്തരവ് നിലനിൽക്കെയാണ് പൊലീസിന്റെ ഇൗ കാടത്തം.
ഷെയ്നെ നിഗത്തെ ഇനി അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഷെയ്ന്‍ നിഗം അഭിനയിച്ചിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചു. വെയില്‍, കുര്‍ബാനി എന്നീ സിനിമകളാണ് വേണ്ടെന്നുവച്ചത്. നഷ്ടം ഷെയ്ന്‍ നികത്തുംവരെ സഹകരിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. തീരുമാനം ‘അമ്മ’യെ അറിയിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മുടങ്ങിയ സിനിമകളുടെ നിര്‍മാതാക്കള്‍ ഷെയ്നെതിരെ നിയമനടപടി സ്വീകരിക്കും.
സിനിമാ സെറ്റുകളിൽ ലഹരിമരുന്ന് പരിശോധന വേണം. ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലഹരിമരുന്ന് പരിശോധന വേണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. മലയാളസിനിമയില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണ്. പുതുതലമുറയിലാണ് ഉപയോഗം കൂടുതൽ. മലയാള സിനിമാരംഗത്ത് വ്യാപകമായി ലഹരിമരുന്ന് ഉപയോഗമുണ്ട്. എല്‍എസ്ഡി പോലുള്ള ലഹരിവസ്തുക്കള്‍ നിരീക്ഷണത്തില്‍ കണ്ടെത്താനാവില്ലെന്നും നിർമാതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ തലമുറയിലെ ചെറുപ്പക്കാരില്‍ ചിലര്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾ ദിനം പ്രതി കുരുതിക്കളമാക്കി മാറ്റുകയാണ് കേരളം … പെരുമ്പാവൂരിലെ ദളിത് യുവതിയ്ക്കും മോളിയ്ക്കും പിന്നാലെ മറ്റൊരു യുവതിയും. അന്യ സംസഥാന തൊഴിലാളികളുടെ അതിക്രമങ്ങളും അരും കൊലകളും അരങ്ങുവാഴുമ്പോള്‍ അതിക്രമങ്ങളുടെയും അരും കൊലകളുടെയും എണ്ണം കൂടിവരുകയാണ്.ഇപ്പോഴിതാ നാടിനെ ഞെട്ടിച്ച് പെരുമ്പാവൂരിൽ മറ്റൊരു കൊലപാതകം കൂടി. നഗരമദ്ധ്യത്തിൽ യുവതിയെ കൈക്കോട്ട് കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷമാണ് കൊലപാതകം. പ്രതി അസം ന്യൂഗാവ് ജില്ലയിൽ ഇസ്ലാമ്പതി മസ്ജിദ് ഖലിയിൽ ഉമർഅലിയെ (27) പൊലീസ് അറസ്റ്റ് ചെയ്തു.
ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് എതിർവശത്തുളള ഹോട്ടൽ ഇന്ദ്രപ്രസ്ഥയ്ക്കരികിലെ ചെറിയ ഇടവഴിയോട് ചേർന്ന വരാന്തയിലാണ് ഇന്നലെ രാവിലെ തുരുത്തി സ്വദേശിനി 38കാരിയുടെ പൂർണ്ണനഗ്നമായ ജഡം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 1.15നായിരുന്നു സംഭവം. ലൈംഗിക തൊഴിലാളിയാണ് യുവതിയെന്ന് സൂചനയുണ്ട്. യുവതിയെ വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷമാണ് മാനഭംഗപ്പെടുത്തിയത്. തുടർന്ന് കൈക്കോട്ട് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇതെല്ലാം പതിഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലയിൽ കലാശിച്ചത്.
കൊലപാതകത്തിന് ശേഷം കാമറ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ അതും തല്ലിപ്പൊളിച്ചു. ഇന്നലെ രാവിലെ അഞ്ചരയ്ക്ക് ഹോട്ടൽ തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.വിവാഹബന്ധം വേർപെടുത്തി കഴിയുകയായിരുന്നു യുവതി. പിന്നീട് ഒരു ഉത്തരേന്ത്യക്കാരനൊപ്പം കുറച്ചുനാൾ കഴിഞ്ഞിരുന്നു. രാവും പകലും നഗരത്തിൽ തന്നെയാണ് ഇവരുടെ ജീവിതമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയ ഉമർ അലിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾ പെരുമ്പാവൂരിലും പരിസരത്തും കൂലിപ്പണിയെടുത്ത് ജീവിക്കുന്നയാളാണ്. കടത്തിണ്ണകളിലായിരുന്നു താമസം. കൈക്കോട്ടും യുവതിയുടെ വസ്ത്രവും സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
പോലീസ് കണ്ടെടുത്ത സിസിടീവീ ദൃശ്യത്തിൽ കണ്ട കാഴ്ച്ച ഭീകരമായിരുന്നു. മനഃസാക്ഷിയുള്ള ഒരു മാനുഷ്യനും അത് നോക്കി നിൽക്കാനാകില്ല. ചുരിദാറിന്റെ ചുവപ്പ് ടോപ്പ് മാത്രം ധരിച്ച യുവതിയെ മുടിക്കുത്തിൽ ചുറ്റിപ്പിടിച്ച് ഉമർഅലി തറയിലൂടെ വലിച്ചിഴച്ച് ഹോട്ടലിനരികിലേക്ക് കൊണ്ടുവരുന്നു. അർദ്ധബോധവസ്ഥയിലാണെങ്കിലും യുവതി അലറി വിളിക്കുന്നുണ്ട്. വരാന്തയിൽ എത്തിച്ച് മുടിയിൽനിന്ന് പിടിവിട്ടശേഷം മറുകൈയിലെ കൈക്കോട്ടിന്റെ പിടി കൊണ്ട് ഉമർഅലി യുവതിയുടെ തലയ്ക്കടിച്ചു. അടി കൊണ്ടയുടൻ ചലനമറ്റു. ചുരിദാറിന്റെ ടോപ്പ് തലയിലൂടെ ഊരിപ്പറിച്ചെടുത്തശേഷം അഞ്ച് മിനിറ്റോളം ലൈംഗികബന്ധം. തുടർന്ന് എഴുന്നേറ്റ് കൈക്കോട്ടുകൊണ്ട് തലയിൽ ആഞ്ഞടിച്ച് മരണം ഉറപ്പാക്കി. പിന്നെ പരിസരം വീക്ഷിച്ചപ്പോഴാണ് കാമറ കണ്ടത്. ഉടനെ കൈക്കോട്ടുകൊണ്ട് കാമറയിൽ അടിക്കുന്നു.
എത്രയൊക്കെ ആയാലും നമ്മൾ പഠിക്കില്ല. എന്ത് ജോലിയാണെങ്കില്‍ പോലും സ്വന്തം നാട്ടില്‍ അത് ചെയ്യുമ്പോള്‍ കുറച്ചിലായി തോന്നുന്ന എല്ലാരും അറിയുക അന്യ സംസ്ഥാന തൊഴിലാളികള്‍ ഗള്‍ഫ് പോലെ നമ്മുടെ കേരളത്തെ കാണുമ്പോള്‍ ഇവിടെ നടക്കുന്നത് അവരുടെ തോന്ന്യവാസങ്ങള്‍. എത്രയോ കേസുകള്‍ വെവ്വേറെ പോലീസ് സ്‌റ്റേഷനുകളിലായ് ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. അറിഞ്ഞും അറിയാതെയും ഓരോ ദിവസവും പുതിയ പുതിയ സംഭവങ്ങള്‍. എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാകും ഇവരെയൊക്കെ സൂക്ഷിക്കുക. എന്നാല്‍ അതിനൊക്കെ മുന്‍പ് അപരിചിതരായ ആള്‍ക്കാരുണ്ടെങ്കില്‍ അവരെയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ കുട്ടികള്‍, കുടുംബം, നമ്മുടെ സമ്പാദ്യം ഇതൊക്കെ ഒരു കാരണവശാലും നമുക്ക് നഷ്ടമാകില്ല എന്നു തന്നെ പറയാം…
ഈ സംഭവം കേരളത്തിൽ തന്നെയോ ? ഞെട്ടിയിരിക്കുകയാണ് മലയാളികൾ. സംഭവം ഇതാണ് കൊല്ലം യൂക്കോ ബാങ്കിന്റെ വിചിത്രമായി ജപ്തി നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബാങ്കിന്റെ ജപ്തി നടപ്പിലാക്കാൻ സ്വീകരിച്ച വഴിയാണ് കടുത്ത് പോയത്. കൊല്ലം പൂയപ്പള്ളിയില്‍ അമ്മയെയും മക്കളെയും പൂട്ടിയിട്ടാണ് ബാങ്ക് ജപ്തി നടപ്പാക്കിയത്. നാട്ടുകാരെത്തി പൂട്ട് തല്ലിപ്പൊളിച്ചാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്തു. അതേസമയം ജപ്തി ചെയ്യുന്ന സമയത്ത് വീടിനുള്ളില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.ബാങ്ക് അധികൃതർ മതില് ചാടിയാണ് അകത്ത് പ്രവേശിച്ചതെന്ന് നാട്ടുകാർ പറയുന്നു. ജപ്തി നടപടികൾ പൂർത്തിയാക്കിയ ശേഷം ബാങ്ക് അധികൃതർ ഗേറ്റ് പൂട്ടി മടങ്ങുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നടപടിയില്‍ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികള്‍ ഇന്ന് ബാങ്കിലേക്ക് മാര്‍ച്ച് നടത്തും.
സിനിലാല്‍ എന്നയാളുടെ വീട്ടിലായിരുന്നു ജപ്തി നടപടി. ഭൂമിയുടെ പ്രമാണം പണയപ്പെടുത്തിയെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയ സംഭവത്തിലാണ് യൂക്കോ ബാങ്ക് വിചിത്രമായി ജപ്തി നടപടികള്‍ നടപ്പാക്കിയത്. ഒന്നരലക്ഷം രൂപയാണ് ലോണ്‍ എടുത്തത്. തുക അടയ്ക്കുന്നതില്‍ മുടക്കം വന്നതോടെ ബുധനാഴ്ച ഉച്ചയോടെ ബാങ്ക് അധികൃതര്‍ വീട്ടിലെത്തുകയും ആരെങ്കിലും വീട്ടിലുണ്ടോയെന്ന് പരിശോധിക്കുക പോലും ചെയ്യാതെ രണ്ട് ഗേറ്റും താഴിട്ടുപൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ബാങ്ക് നടപടിക്കെതിരെ സ്ഥലത്ത് വന്‍പ്രതിഷേധമാണ് ഉയരുന്നത്. ജപ്തി സമയത്ത് ഈ വീടിനുള്ളില്‍ വീട്ടമ്മയും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവരെ വിവരം അറിയിക്കാത വീടിന്റെ രണ്ട് ഗേറ്റുകളും പൂട്ടി സീല്‍ ചെയ്ത് ബാങ്ക് അധികൃതര്‍ മടങ്ങിയെന്നാണ് ആരോപണം.
പൂട്ട് പിന്നീട് നാട്ടുകാര്‍ തകര്‍ത്ത് വീട്ടമ്മയെയും മക്കളെയും മോചിപ്പിക്കുകയും ചെയ്തു. സുഹൃത്തിന് വായ്പയ്ക്ക് വേണ്ടിയായിരുന്നു ഭൂമിയുടെ പ്രമാണം നല്‍കിയത്. ഇതിന്റെ തിരിച്ചടവ് മുടങ്ങുകയായിരുന്നെന്നാണ് വിവരം. ബാങ്ക് അധികൃതര്‍ മതില് ചാടിയാണ് അകത്ത് പ്രവേശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബാങ്ക് അധികൃതര്‍ ഗേറ്റ് പൂട്ടി മടങ്ങുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗേറ്റ് പൊളിക്കാനാകില്ലെന്നായിരുന്നു പൊലീസ് നിലപാട്. വിഷയത്തില്‍ ബാങ്ക് അധികൃതരുടെ പ്രതികരണം ആരായാന്‍ ശ്രമിച്ചുവെങ്കിലും ആരെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ നാട്ടുകാര്‍ക്കൊപ്പം പ്രദേശത്തെ കശുവണ്ടി തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി. ബാങ്ക് നടപടിക്കെതിരെ വ്യാഴാഴ്ച പ്രതിഷേധം നടത്താനൊരുങ്ങുകയാണ് കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍.
ജപ്തിയുടെ പേരില്‍ സമ്മര്‍ദ്ദം ചെലുത്തിയ ശേഷം നടക്കുന്ന ആത്മഹത്യകൾ ഒന്നും ചെറുതല്ല ഇപ്പോൾ നടക്കുന്നത്, ആ സാഹചര്യത്തിൽ ഇത്തരമൊരു സംഭവം വളരെ ഞെട്ടലോടെയാണ് നോക്കികാണുന്നത്. ബാങ്കിന്‍റെ ജപ്തിഭീഷണിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ഇന്ന് ആത്മഹത്യ ചെയ്ത സംഭവം മായും മുമ്പേയാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത് . നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിനി ലേഖയും മകൾ വൈഷ്ണവിയുമാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.
കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പ്രതിയെ പിടികൂടാതെ പോലീസ്. കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന യുവാവാണ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തിയ ശേഷം തിങ്കളാഴ്ച്ച വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു.
ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സാപ്, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത്. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പീഡനക്കേസില്‍ കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനാവൂ എന്ന നിലപാടിലായിരുന്നു പൊലീസ്. പ്രതിയിപ്പോള്‍ അജ്മാനിലെ വസ്ത്രനിര്‍മാണ യൂണിറ്റിലെ അഡ്മിനിസ്ട്രേഷന്‍ മാനേജരാണ്.
വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ നിരവധി തവണ അധ്യാപികയെ പീഡിപ്പിച്ചു. നിർബന്ധിച്ച് മതം മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാൾ വിദേശത്തേയ്ക്ക് കടന്നത്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്പ്‌ലോഡ് ചെയ്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണിപ്പോള്‍ അദ്ധ്യാപിക. കുറ്റിപ്പുറം പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആക്ഷേപവുമായി മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. മാത്രമല്ല, നടപടിക്രമങ്ങളുടെ പേരില്‍ പരാതിക്കാരിയെ പലതവണ പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് പ്രയാസം സൃഷ്ടിക്കുകയും ചെയ്തു.
നേരത്തെ ഒരു വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായിരുന്നിട്ടും ഇതൊന്നും അന്വേഷിക്കാനോ പീഡനപരാതിയില്‍ നടപടിയെടുക്കാനോ കുറ്റിപ്പുറം പോലീസ് തുനിഞ്ഞില്ല. കുറ്റിപ്പുറം പോലീസിന്റെ അലംഭാവത്തിനെതിരെ യുവതി പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസിനെതിരെ യുവതി പരസ്യമായി രംഗത്തെത്തിയതോടെ ജില്ലാ പോലീസ് മേധാവി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മുൻ എസ്ഐ ശശിധരനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ ചോദ്യങ്ങൾക്കു സിജു മറുപടി പറഞ്ഞതു ചെറുചിരിയോടെ. അറസ്റ്റിലായ സിജുവിനെ വീട്ടിലും ആയുധങ്ങൾ ഉപേക്ഷിച്ച കുത്തിയതോട് കടവിലും തെളിവെടുപ്പിനു കൊണ്ടു വന്നു. ഇന്നലെ രാവിലെ 11 നു പാറമ്പുഴ കുഴിയാലിപ്പടി–വെള്ളൂപ്പറമ്പ് റോഡരികിലെ കുത്തിയ തോട്ടിൽ സിജുവിനെ എത്തിച്ചു. കൊല്ലാൻ ഉപയോഗിച്ച ഇരുമ്പു പൈപ്പുകൾ കടവിലിറങ്ങി കളഞ്ഞുവെന്നു സിജു പറഞ്ഞിരുന്നു. മുട്ടൊപ്പം വെള്ളമേ തോട്ടിലുള്ളു. ഒന്നര അടി നീളവും 4 ഇഞ്ച് വ്യാസവും വരുന്ന 2 ഇരുമ്പു പൈപ്പുകൾ തോടിന്റെ മധ്യഭാഗത്തു നിന്നു കണ്ടെടുത്തു. രണ്ടിലും തുരുമ്പു കയറിയ നിലയിലായിരുന്നു. ഒരു പൈപ്പ് കഷണം കൂടിയുണ്ടെന്ന് സിജു പറഞ്ഞതോടെ പൊലീസ് 2 മണിക്കൂറിലധികം പ്രദേശം മുഴുവൻ അരിച്ചു പെറുക്കി. എന്നാൽ കണ്ടെത്താനായില്ല.
മൂന്നരയോടെ സിജുവിന്റെ വീട്ടിലെത്തി. കൂടെ താമസിക്കുന്ന യുവതിയെയും കുട്ടിയെയും വീട്ടിലെത്തിച്ചു. കൊല്ലപ്പെട്ട ശശിധരന്റെ വീട്ടിൽ നിന്ന് ഈ സമയം കൂട്ടക്കരച്ചിൽ ഉയർന്നു. വീടിനുള്ളിൽ ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പു നടത്തി. ഫൊറൻസിക് അധികൃതരും തെളിവെടുപ്പിൽ പങ്കെടുത്തു. അയൽവാസികളെയും നാട്ടുകാരെയും കണ്ടിട്ടും സിജുവിന്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. വരയൻ ഷർട്ടും മുണ്ടുമായിരുന്നു വേഷം.
കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചപ്പോൾ, കടന്നുകളയാൻ കാട്ടിയ വ്യഗ്രതയാണ് സിജുവിനെ കുടുക്കിയത്. കൊല നടന്ന ദിവസംതന്നെ കസ്റ്റഡിയിൽ എടുത്ത സിജുവിനെ മതിയായ തെളിവുകളുടെ അഭാവത്തിൽ പിറ്റേ ദിവസം പൊലീസ് വിട്ടു. തിങ്കളാഴ്ചതന്നെ വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനായിരുന്നു പൊലീസ് പദ്ധതി. ഇതിനിടെയാണ് ഇയാൾ പൊലീസിന്റെ കണ്ണു വെട്ടിച്ചു കടന്നത്. ഇതിനിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ കയ്യേറ്റം ചെയ്തതും പൊലീസുകാരന്റെ സ്കൂട്ടർ മോഷ്ടിച്ചതും വിനയായി. ചൊവ്വാഴ്ച രാവിലെ പിടിയിലായ സിജുവിനെതിരെ ഈ കുറ്റങ്ങൾക്കു കേസെടുത്തു. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം.
നാട്ടുകാർ നൽകിയ വിവരമനുസരിച്ച്, ഞായറാഴ്ച കസ്റ്റഡിയിലെടുത്ത സിജുവിനെ മാരത്തൺ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. രാത്രി ഉറക്കമില്ലാത്ത സിജുവിനോട് ഉറങ്ങാൻ അനുവദിക്കാതെ ചോദ്യം ചെയ്യുന്ന പോലെയുള്ള പൊലീസിന്റെ സ്ഥിരം നമ്പർ ഏറ്റില്ല. ഓരോ സമയത്തും ഓരോ സ്വഭാവമാണ് സിജു കാട്ടിയത്. ഭീഷണിയും അനുനയവുമൊന്നും ഫലിച്ചില്ല. ഇടയ്ക്ക് സ്റ്റേഷനിൽ നിന്നു വിട്ടയച്ചത് പൊലീസിനു തിരിച്ചടിയായി. വിട്ടയച്ച സിജു മുങ്ങിയതോടെ കൊലയിൽ പങ്കുണ്ടെന്നു പൊലീസിന് ഉറപ്പിക്കാനായെന്നു മാത്രം.
പ്രഭാത നടത്തത്തിന്റെ സമയത്ത് ആക്രമിക്കാനായിരുന്നു പദ്ധതി. അഞ്ചു മണിയോടെയാണു ശശിധരൻ സാധാരണ നടക്കാൻ ഇറങ്ങാറുള്ളത്. ഇതു മനസ്സിലാക്കി വളരെ മുൻപുതന്നെ വീടിന്റെ മുൻവശത്തെ വഴിയോരത്ത് ഇരുമ്പു പൈപ്പുമായി ഇരുന്നു, ശശിധരനെ അടിച്ചു.
പെരുമ്പാവൂർ നഗരമധ്യത്തിൽ യുവതിയെ ബലാൽസംഗം ചെയ്തശേഷം കൈകോട്ടുകൊണ്ട് തലക്കടിച്ചു കൊന്നു. തുരുത്തി സ്വദേശിയായ യുവതിയാണ് പുലർച്ചെ കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയായ ഉമർ അലിയെ പൊലിസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് എതിർവശത്തുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിനു സമീപം പുലർച്ചെ ഒരുമണിയോടെയായിരുന്നു കൊലപാതകം. യുവതിയെ ഇവിടെ എത്തിച്ച് പ്രതി ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം സമീപത്തുകിടന്നിരുന്ന കൈകോട്ടുകൊണ്ട് തലക്കടിച്ച്, ശരീരം വെട്ടി കീറി കൊന്നു. സിസിടിവി ശ്രദ്ധയിൽ പെട്ടപ്പോൾ അതും തല്ലിപ്പൊളിച്ചു.
രാവിലെ ഹോട്ടൽ തുറക്കാൻ എത്തിയ തൊഴിലാളിയാണ് പൂർണ നഗ്ന്നമായി ചോരയിൽ കുളിച്ചു കിടക്കുന്ന യുവതിയുടെ മൃദദേഹം കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ നന്ന് വ്യക്തമായിരുന്നു കൊന്നത് അസം സ്വദേശിയായ ഉമർ അലിയാണ് എന്ന്. ഉമറിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. പ്രതി കഞ്ചാവിനും ലഹരിമരുന്നിനും അടിമയാണെന്ന് പോലീസ് പറയുന്നു. വീട്ടുകാരുമായി ഏറെക്കാലമായി അകന്നു ജീവിക്കുകയായിരുന്നു കൊല്ലപ്പെട്ട യുവതി.
പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് എതിർവശത്തുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിനു സമീപം യുവതിയെ ഇതരസംസ്ഥാനക്കാരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം. തുരുത്തി സ്വദേശിയാണ് പുലർച്ചെ ഒരുമണിയോടെ കൊല്ലപ്പെത്. ഇതര സംസ്ഥാന തൊഴിലാളിയായ ഉമർ അലിയെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.
വീട്ടുകാരുമായി ഏറെക്കാലമായി അകന്നു ജീവിക്കുകയായിരുന്ന യുവതിയെ സംഭവ സ്ഥലത്ത് എത്തിച്ച ശേഷം പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സമീപത്തുകിടന്നിരുന്ന കൈകോട്ടുകൊണ്ട് തലക്കടിച്ച്, ശരീരം വെട്ടി കീറി കൊന്നു. സിസിടിവി ശ്രദ്ധയിൽ പെട്ടപ്പോൾ അതും തല്ലിപ്പൊളിച്ചു. രാവിലെ ഹോട്ടൽ തുറക്കാൻ എത്തിയ തൊഴിലാളിയാണ് പൂർണനഗ്ന്നയായി ചോരയിൽ കുളിച്ചു കിടക്കുന്ന മൃതദേഹം കണ്ടത്. പോലീസ് ഉമറിനെ കസ്റ്റഡിയിൽ എടുത്തു. പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണ് എന്നാണ് പോലീസ് പറയുന്നത്.
വീടിനുള്ളിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബാലരാമപുരത്ത് ആണ് സംഭവം. കട്ടച്ചല്‍കുഴി തിരണിവിള വീട്ടില്‍ ഓമനയെ(65) ആണ് വീടിനുള്ളില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് 5.30 വരെയും അയല്‍ക്കാരോട് സംസാരിച്ചിരുന്നു.
ഇന്ന് രാവിലെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ഓമന ഒറ്റക്കാണ് താമസിച്ചിരുന്നത്.
വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു. സര്‍വിസ് വയറില്‍ നിന്നും ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായതാകാം തീപിടിത്തതിന് കാരണമായതെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു. ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ തീപിടിത്തതിെന്റ കാരണം വ്യക്തമാകൂയെന്നും പൊലീസ് പറഞ്ഞു.