നെല്ലായ പേങ്ങാട്ടിരി കാട്ടുകുളത്ത് ഭാര്യയെ വെട്ടേറ്ര് മരിച്ച നിലയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വടക്കാഞ്ചേരി ഓട്ടുപാറ പുന്നാംപറമ്പിൽ രാജന്റെ മകൾ രജുഷ (23)യെയാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെട്ടേറ്ര് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് മണ്ണാർക്കാട് ചങ്ങലീരി താഴത്തേ പുത്തൻവീട്ടിൽ ചാമിയുടെ മകൻ സന്തോഷിനെ (33) വീട്ടിൽനിന്ന് ഒരുകിലോമീറ്റർ മാറി മുണ്ടനാംകുർശിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സന്തോഷിന്റെ ബൈക്കും സമീപത്തുണ്ടായിരുന്നു. രജുഷയെ കൊലപ്പെടുത്തിയ ശേഷം സന്തോഷ് ബെക്കിൽ ഇവിടെയെത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിന്റെ വസ്‌ത്രത്തിൽ രക്തക്കറ പുരണ്ടിട്ടുണ്ടായിരുന്നു. രജുഷയുടെ മൃതദേഹത്തിനടുത്തു നിന്നും മണം പിടിച്ച് പൊലീസ് നായ ഓടിയെത്തിയത് സന്തോഷ് തൂങ്ങിമരിച്ച സ്ഥലത്തായിരുന്നു. ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് രജുഷയെ കൊലപ്പെടുത്തിയത് സന്തോഷാണെന്ന നിലപാടിൽ പൊലീസെത്താൻ കാരണം.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.ഒരുവർഷമായി ഇരുവരും ഇവിടെ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ നാലുദിവസമായി ഇവർ വീട്ടിലില്ലായിരുന്നു. ഇന്നലെ രാവിലെ പത്തോടെയാണ് തിരിച്ചെത്തിയത്. ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്നും നാട്ടുകാർ പറയുന്നു.കഴുത്തിനും കൈക്കുമാണ് രജുഷയ്ക്ക് വെട്ടേറ്റിട്ടുള്ളത്. കൊടുവാളുകൊണ്ടാണ് രജുഷയെ വെട്ടിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷൊർണൂർ ഡിവൈ.എസ്.പി എം.പി.മുരളീധരൻ, ചെർപ്പുളശ്ശേരി സി.ഐ പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമെത്തി തെളിവുകൾ ശേഖരിച്ചു. കുടുംബ കലഹമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നിർമ്മാണ തൊഴിലാളിയാണ് സന്തോഷ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് എസ്. മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിക്ക് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സാഹചര്യത്തിലാണ് ജ.മണികുമാറിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.
മുമ്പ് അസിസ്റ്റൻറ് സോളിസിറ്റർ ജനറലായി പ്രവർത്തിട്ടുള്ള ജസ്റ്റിസ് മണികുമാർ 2006ലാണ് മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായത്. കേരളത്തെക്കൂടാതെ ഗുജറാത്ത് ഹൈക്കോടതി (ജസ്റ്റിസ് വിക്രം നാഥ്), ആന്ധ്രാപ്രദേശ് ഹൈക്കോടതി (ജസ്റ്റിസ് ജെ. കെ മഹേശ്വരി ), ഗുവാഹത്തി ഹൈക്കോടതി (ജസ്റ്റിസ് അജയ് ലാംബ ),പഞ്ചാബ് & ഹരിയാന ഹൈക്കോടതി (ജസ്റ്റിസ് രവിശങ്കർ ഝാ), ഹിമാചൽ പ്രദേശ് ഹൈക്കോടതി (ജസ്റ്റിസ് എൽ നാരായണ സ്വാമി), രാജസ്ഥാൻ ഹൈക്കോടതി (ജസ്റ്റിസ് ഇന്ദർജീത് മൊഹന്തി), സിക്കിം ഹൈക്കോടതി (ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമി) എന്നീ ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്.
യുവനാടന്‍പാട്ട് ഗായിക സുഷമ നേക്പുര്‍(25) സ്വന്തം ഫ്‌ളാറ്റിന് മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയ്ഡയിലെ മിത്ര സൊസൈറ്റിക്ക് സമീപം ഒക്ടോബര്‍ ഒന്നിന് രാത്രി എട്ടരയോടെയാണ് അജ്ഞാതര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ബുലന്ദ്ശഹര്‍ ജില്ലയില്‍ നടന്ന സംഗീതപരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയതായിരുന്നു അവര്‍. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് വെടിയുണ്ടകള്‍ ദേഹത്ത് തറച്ചുകയറിയതായി പോലീസ് അറിയിച്ചു.
രാഗിണി എന്ന വിഭാഗത്തിലെ നാടന്‍ പാട്ടുകളാണ് ഇവര്‍ അവതരിപ്പിക്കുന്നത്. 2014ല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം മറ്റൊരാള്‍ക്കൊപ്പമാണ് താമസം. കഴിഞ്ഞ ഓഗസ്റ്റ് 19ന് ബുലന്ദ്ശഹറിലെ മെഹ്‌സാനയിലെ സംഗീത പരിപാടിക്കിടയിലും ഇവര്‍ക്ക് നേരെ വധശ്രമമുണ്ടായിരുന്നു. അന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ നടപടികള്‍ക്കായി ഒക്ടോബര്‍ ഒന്നിനും ഇവര്‍ ബുലന്ദ്ശഹറിലെത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഗൗതം ബുദ്ധ് നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ അറിയിച്ചു.
സമീപകാലത്തായി ഡല്‍ഹിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന ആരോപണം ശക്തമായതോടെ പോലീസ് മുഖം സംരക്ഷിക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ 5,933 ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ താൻ സിബിഐക്ക് ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് പാലാ നിയുക്ത എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി. കാപ്പന്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി മുംബൈ വ്യവസായി കോടിയേരിക്ക് പണം നല്‍കിയെന്ന ഗുരുതര ആരോപണമായിരുന്നു രംഗത്തെിയ ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ ഉന്നയിച്ചത്. എന്നാൽ താനുമായി ബന്ധപ്പെട്ട് സി.ബി.ഐയില്‍ കേസുകളൊന്നും നിലവിലില്ലെന്ന് വ്യക്തമാക്കിയ മാണി സി. കാപ്പൻ ഇത്തരത്തിൽ ഒരു മൊഴിനല്‍കിയിട്ടില്ലെന്നും, പുറത്ത് വന്നത് വ്യാജ രേഖകളാണെന്നും പ്രതികരിച്ചു.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘പുറത്ത് വന്ന രേഖകളിൽ തന്റെ ഒപ്പില്ല. ആദ്യം ഇലക്ഷന്‍ സമയത്ത് ഈ വർത്ത പുറത്തുവന്നത്. തന്റെ മുന്നോട്ടുള്ള വളർച്ച തടസ്സപ്പെടുത്താനാണ് വിവാദം. തിരഞ്ഞെടുപ്പ് സമയത്തെ സ്റ്റണ്ടാണ് ഇതെല്ലാമെന്ന് ഷിബു തന്നോട് പറഞ്ഞെത്. ‘ കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സി.ബി.ഐയ്ക്ക് താനൊരു മൊഴിയും നല്‍കിയിട്ടില്ലെന്നും മാണി സി.കാപ്പന്‍ പറയുന്നു. താനുമായി ബന്ധപ്പെട്ട് സി.ബി.ഐയില്‍ കേസുമില്ല കാപ്പൻ പറയുന്നു.
കോടിയേരിക്കെതിരെ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പാലാ നിയുക്ത എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നായിരുന്നു ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചോദ്യം. മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തതായി മുംബൈയിലെ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഓഹരി വിതരണവുമായി ബന്ധപ്പെട്ടുള്ള കൈക്കൂലി ഇടപാടില്‍ കോടിയേരിക്ക് പങ്കുണ്ട് എന്നാണ് മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്നുമാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നും ഷിബു ബേബി ജോണ്‍ പറയുന്നു. മാണി സി കാപ്പൻ നൽകിയ മൊഴിയുടെ പകർപ്പും ദിനേഷ് മേനോൻ സിബിഐയ്ക്ക് അയച്ച കത്തിൻ്റെ പകർപ്പും ഷിബു ബേബി ജോൺ പോസ്റ്റ് ചെയ്തിരിന്നു.
അതിനിടെ, എൻസിപി നേതാവ് മാണി സി. കാപ്പന്റെ മൊഴി നിഷേധിച്ച് മുംബൈ വ്യവസായി രംഗത്തെത്തി. കോടിയേരിക്ക് പണം നൽകിയിട്ടില്ലെന്ന് ദിനേശ് മേനോന്‍ പ്രതികരിച്ചു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോടിയേരിയെയും മകനെയും കണ്ടിരുന്നു. പക്ഷേ, അവര്‍ പണം വാങ്ങിയില്ലെന്നും അദ്ദേഹം പറയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. കോടിയേരിക്കെതിരെ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പാലാ നിയുക്ത എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നാണ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്. മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തതായി മുംബൈയിലെ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഓഹരി വിതരണവുമായി ബന്ധപ്പെട്ടുള്ള കൈക്കൂലി ഇടപാടില്‍ കോടിയേരിക്ക് പങ്കുണ്ട് എന്നാണ് മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത് എന്ന് ഷിബു ബേബി ജോണ്‍ പറയുന്നു.
‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്’. ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.!
ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച് സിബിഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ഷിബു ബേബി ജോണ്‍ ചോദിക്കുന്നു. കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നും ഷിബു ബേബി ജോണ്‍ പറയുന്നു. മാണി സി കാപ്പൻ നൽകിയ മൊഴിയുടെ പകർപ്പും ദിനേഷ് മേനോൻ സിബിഐയ്ക്ക് അയച്ച കത്തിൻ്റെ പകർപ്പും ഷിബു ബേബി ജോൺ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രചരിക്കുന്നത് വ്യാജരേഖ; ആരോപണം നിഷേധിച്ച് മാണി സി. കാപ്പൻ http://malayalamuk.com/mani-c-kappan-re…john-allegations/
ഇന്ത്യയും പാകിസ്ഥാനും ആണവയുദ്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ, 100 ദശലക്ഷത്തിലധികം ആളുകൾ മരിക്കാൻ സാധ്യതയുണ്ട് ഒരു പഠനം പറയുന്നു.
“അത്തരമൊരു യുദ്ധം ബോംബുകൾ ലക്ഷ്യമിടുന്ന സ്ഥലങ്ങളെ മാത്രമല്ല ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തും,” യുഎസിലെ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി-ന്യൂ ബ്രൺസ്‌വിക്കിന്റെ സഹ-എഴുത്തുകാരൻ അലൻ റോബോക്ക് പറഞ്ഞു.
ഇരു രാജ്യങ്ങളും കശ്മീരിനെതിരെ നിരവധി യുദ്ധങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും 2025 ഓടെ 400 മുതൽ 500 വരെ ആണവായുധങ്ങൾ കൈവശം വയ്ക്കാമെന്ന് പഠനം പറയുന്നു.
പൊട്ടിത്തെറിക്കുന്ന ആണവായുധങ്ങൾക്ക് 16 മുതൽ 36 ദശലക്ഷം ടൺ മണം – പുകയിലെ ചെറിയ കറുത്ത കാർബൺ കണികകൾ – പുറം അന്തരീക്ഷത്തിലേക്ക് ഉയരുകയും ആഴ്ചകൾക്കുള്ളിൽ ലോകമെമ്പാടും വ്യാപിക്കുകയും ചെയ്യുമെന്ന് റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള ഗവേഷകർ കണ്ടെത്തി.
സൗരവികിരണം ആഗിരണം ചെയ്യുമെന്നും വായു ചൂടാക്കുമെന്നും പുകയുടെ വേഗത വർദ്ധിക്കുമെന്നും ഗവേഷകർ പറഞ്ഞു.
ഈ പ്രക്രിയയിൽ, ഭൂമിയിലെത്തുന്ന സൂര്യപ്രകാശം 20 മുതൽ 35 ശതമാനം വരെ കുറയുകയും നമ്മുടെ ഗ്രഹത്തിന്റെ ഉപരിതലം 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ തണുക്കുകയും ചെയ്യും.
ആണവയുദ്ധം പോലൊയൊന്നിനെക്കുറിച്ച് ആലോചിക്കാത്തവരാണ് ഇരുരാജ്യങ്ങളിലെയും ഭൂരിഭാഗം വരുന്ന ജനത. എന്നാൽ സമീപകാലത്ത് ഇരുരാജ്യങ്ങളും പരസ്പരം പുലർത്തുന്ന സമീപനങ്ങൾ ഇത്തരമൊരാലോചനയിലേക്ക് ലോകത്തെ എത്തിച്ചിട്ടുണ്ട്. കൊളൊറാഡോ ബോൾഡർ സർവ്വകലാശാലയും റൂജേഴ്സ് സർവ്വകലാശാലയും ഈ ആലോചനയെ പഠനവിഷയമാക്കിയിരുന്നു. ഈ പഠനറിപ്പോർട്ട് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് നൽകുന്നത്.
രണ്ട് രാജ്യങ്ങളുടെയും പക്കൽ 150 ആണവമുനകളുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 2025 ആകുമ്പോഴേക്ക് ഈ ആയുധങ്ങളുടെ എണ്ണം നാനൂറിലേക്കെത്തും. ഒരു യുദ്ധം സംഭവിക്കുകയാണെങ്കിൽ അത് രണ്ട് രാജ്യങ്ങളിലുമുണ്ടാക്കുക വലിയ നാശങ്ങളായിരിക്കും. 13 കോടിയോളം ജനങ്ങളെ കൊല ചെയ്യാൻ ഈ യുദ്ധത്തിനാകും. കോടിക്കണക്കിനാളുകൾ ആണവയുദ്ധത്തിന്റെ പരിക്കുകള്‍ തലമുറകൾക്ക് കൈമാറി ജീവിക്കേണ്ടതായും വരും.
‘സയൻസ് അഡ്വാൻസസ്’ ജേണലിലാണ് ഈ പഠനം വന്നിരിക്കുന്നത്. പാകിസ്താന്റെ നഗരകേന്ദ്രങ്ങളെ ആക്രമിക്കാൻ ഇന്ത്യ 100 അണ്വായുധങ്ങളും, 150 അണ്വായുധങ്ങൾ പാകിസ്താൻ തിരിച്ചും ഉപയോഗിക്കുകയാണെങ്കിൽ അത് 50 ദശലക്ഷം മുതൽ 125 ദശലക്ഷം വരെ ജനങ്ങളുടെ മരണത്തിനാണ് കാരണമാവുകയെന്ന് പഠനം പറയുന്നു.
ആണവയുദ്ധം 16 മുതൽ 36 വരെ ടിജി (Glass Transition Temperature) കാർബൺ പുകപടലങ്ങള്‍ സൃഷ്ടിക്കപ്പെടും. ഈ പുകപടലങ്ങൾ വായുമണ്ഡലത്തിലെ താഴത്തെ പടലമായ ട്രോപ്പോസ്ഫിയറിലേക്കു വരെ എത്തിച്ചേരുമെന്നാണ് പഠനം പഠയുന്നത്. ഇത് പിന്നീട് വായുമണ്ഡലത്തിന്റെ രണ്ടാമത്തെ പടലത്തിലേക്ക് എത്തിച്ചേരും. പിന്നീട് ലോകമെങ്ങും പടരും. ഇതിന് ആഴ്ചകൾ മാത്രമേ എടുക്കൂ.
സൂര്യകിരണങ്ങൾ ഭൂമിയിലേക്ക് എത്തുന്നതിന്റെ അളവ് പരിമിതപ്പെടാൻ ഈ പുകപടലങ്ങൾ കാരണമാകും. 20 മുതൽ 30 ശതമാനം വരെ സൂര്യവെളിച്ചത്തിന്റെ കുറവുണ്ടാകും. ഈ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും ലോകം മുക്തമാകാൻ 10 വർഷം വരെയെടുക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടൻ, ഫ്രാന്‍സ്, ചൈന, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ പക്കലും ആണവായുധങ്ങളുണ്ടെങ്കിലും ഇന്ത്യയുടെയും പാകിസ്താന്റെയും പക്കലുള്ള ആണവായുധങ്ങൾ പ്രത്യേകം ആശങ്കയുണ്ടാക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഇതിനു കാരണം, ഇരുരാജ്യങ്ങളുടെയും യുദ്ധപാരമ്പര്യമാണ്. നിരന്തരമായ സംഘർഷങ്ങളിലൂടെയാണ് ഇന്ത്യയും പാകിസ്താനും ഇക്കാലമത്രയും കടന്നുപോന്നത്.
ലോകത്താകെ 13,900 ആണവായുധങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയിൽ 93 ശതമാനവും റഷ്യയുടെയും അമേരിക്കയുടെയും പക്കലാണുള്ളത്.
പാകിസ്താന്റെ പക്കൽ എഫ്-16 A/B, മിറാഷ് III/V എന്നീ യുദ്ധവിമാനങ്ങളാണ് ആണവമുനകളെ വഹിക്കാൻ ശേഷിയുള്ളവയായിട്ടുള്ളത്. ഇവയുടെ റെയ്ഞ്ച് 2100 കിലോമീറ്റർ വരെയാണ്. ഇതിനു പുറമെ എട്ടുതരം ബാലിസ്റ്റിക് മിസ്സൈലുകളുമുണ്ട്. ഇവയ്ക്ക് 2750 കിലോമീറ്ററുകൾ സഞ്ചരിക്കാനാകും. ആണവശേഷിയുള്ള രണ്ടുതരം ക്രൂയിസ് മിസ്സൈലുകളും പാകിസ്താന്റെ പക്കലുണ്ട്. ഇവയ്ക്ക് 350 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. അതായത് പാകിസ്താന്റെ തൊട്ടരികിൽ കിടക്കുന്ന ഇന്ത്യയിലേക്ക് സഞ്ചരിച്ചെത്താൻ ഈ ആണവുമുനകൾക്കെല്ലാം സാധിക്കുമെന്ന് ചുരുക്കം.
പാകിസ്താൻ ഇതോടൊപ്പം കടലില്‍ നിന്നും തൊടുക്കാവുന്ന ആണവായുധങ്ങൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. പാകിസ്താന് ആകെ പത്തോളം ആണവായുധ കേന്ദ്രങ്ങളുണ്ടെന്നും പഠനം പറയുന്നു.
ഇന്ത്യയുടെ പക്കൽ മിറാഷ് 2000H, ജാഗ്വർ IS/IB ജെറ്റുകൾ എന്നീ യുദ്ധവിമാനങ്ങൾ ആണനമുന പേറാൻ ശേഷിയുള്ളവയായിട്ടുണ്ട്. ഇവയ്ക്ക് രണ്ടായിരം കിലോമീറ്ററിനുള്ളില്‍ ആക്രമണം നടത്താനാകും. 3200 കിലോമീറ്റർ റെയ്ഞ്ചുള്ള ബാലിസ്റ്റിക് മിസ്സൈലുകളും ഇന്ത്യയുടെ പക്കലുണ്ട്. 5000 കിലോമീറ്റർ റെയ്ഞ്ചുള്ള രണ്ട് മിസ്സൈലുകൾ വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുകയാണ് രാജ്യം. കപ്പലിൽ നിന്നും തൊടുക്കാവുന്നതും മുങ്ങിക്കപ്പലിൽ നിന്നും തൊടുക്കാവുന്നതുമായ മിസ്സൈലുകൾ വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുകയാണ് ഇന്ത്യ.
2001 ഡിസംബറിൽ നടന്ന പാർലമെന്റ് ആക്രമണത്തിനു സമാനമായ മറ്റൊരാക്രമണം ഇനിയും നടക്കുകയാണെങ്കിൽ അത് ആണവയുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കാനായി സായുധസേനാ ക്യാംപിൽ നിന്ന് അറുപതോളം പൊലീസുകാർ മരടിലേക്ക്. ഒഴിയാന്‍ താമസക്കാര്‍ക്ക് സാവകാശം നൽകിയിട്ടുണ്ട്. വൈദ്യുതിയും വെള്ളവും ഉടന്‍ വിച്ഛേദിക്കില്ല. പുനരധിവാസത്തിന് സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചു.
സര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഇന്നു അഞ്ചു മണിക്കു അവസാനിച്ചെങ്കിലും സാവകാശം നൽകുകയായിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 328 അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 103 കുടുംബങ്ങള്‍ മാത്രമാണ് ഒഴിഞ്ഞത്. 205 അപ്പാര്‍ട്ട്മെന്റുകള്‍ ഇനിയും ഒഴിയാനുണ്ട്. വൈകിട്ട് ആറരയ്ക്ക് കലക്ടര്‍ ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
മരട് ഫ്ലാറ്റ് കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. കുറ്റകൃത്യം നേരത്തെ തെളിഞ്ഞതാണ്. കുറ്റക്കാരെ മാത്രം കണ്ടെത്തിയാൽ മതി. അവരിലേക്ക് ഉടനെത്തും. വരും ദിവസങ്ങളിൽ നടപടി പ്രതീക്ഷിക്കാം. ഫ്ലാറ്റ് നിർമാതാക്കൾ മാത്രമല്ല കുറ്റക്കാർ. ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്യും. മൂന്നുമാസത്തിനകം കുറ്റപത്രം സമർപ്പിക്കും. കൊച്ചിയിലെ ഐ.ജി. ഓഫിസിൽ നടന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു തച്ചങ്കരി
മാറിത്താമസിക്കാനുള്ള ഫ്ളാറ്റുകളുടെ പട്ടിക കിട്ടാത്തതിനാല്‍ ആശങ്കയിലാണ് പല ഫ്ളാറ്റുടമകളും. നിര്‍മാതാക്കള്‍ക്കെതിരായ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൊച്ചിയില്‍ അവലോകനയോഗം ചേര്‍ന്നു.
മരടിലെ ഫ്ളാറ്റുകളിൽ ഒഴിയൽ പ്രതിസന്ധി ആണ്. നാല് ഫ്ളാറ്റുകളിലുമായി ആകെ ഉള്ളത് 328 അപ്പാർട്മെന്റുക ഇതിൽ പൂർണമായും ഒഴിഞ്ഞതാകട്ടെ 103 എണ്ണം മാത്രം. ഇനിയും 225 അപ്പാർട്ടുമെന്റുകൾ ഒഴിയാനുണ്ട്. പല ഫ്ളാറ്റുകളിലും സാധങ്ങൾ പൂർണമായും മാറ്റിയിട്ടില്ല. പാക്ക് ചെയ്ത സാധനകളാവട്ടെ താഴെ എത്തിക്കാൻ ലിഫ്റ്റുകളും ഇല്ല. സാധനങ്ങൾ പലതും കയറിൽ കെട്ടി ഇറക്കുകയാണ്. സാധങ്ങൾ പാക്ക് ചെയ്തു വാഹങ്ങളിൽ കയറ്റി അയച്ചവർ പറയുന്നത് ഇതാണ്
വയലിന് മാന്ത്രികന്‍ ബാലഭാസ്‌ക്കര്‍ അന്തരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും. ‘തിരികെ വരൂ, മിസ് യു അണ്ണാ…’ എന്നാണ് ബാലഭാസ്‌കറിന്റെ സുഹൃത്ത് ഇഷാന്‍ ദേവ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. കൂടെ വീഡിയോയും പങ്കുവെച്ചിരുന്നു.
‘നീ എന്നെ ഞങ്ങളെ വിട്ടുപോയി ഒരു വര്‍ഷം തികയുന്നു. എന്നാലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ എല്ലായിപ്പോഴും പുതിയതാണ്. നിന്റെ കുറവ് ഒരിക്കലും നികത്താനാകില്ല. ഞങ്ങളുടെ ഹൃദയത്തില്‍ നീ എല്ലായിപ്പോഴും ജീവിക്കും. മിസ് യു ബാല’ എന്ന് സ്റ്റീഫന്‍ ദേവസ്സി കുറിച്ചു.
യുവാവ് ഭാര്യയെയും നാല് മക്കളെയും കൊന്ന സംഭവത്തില്‍ വധശിക്ഷ വിധിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിലയിരുത്തി സുപ്രിംകോടതി തിരുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയിലാണ് 10 മാസം പ്രായമുള്ള കുട്ടിയെ ഉള്‍പ്പെടെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രിംകോടതി വധശിക്ഷ വിധിച്ചിരുന്നത്. അതേസമയം തെറ്റായ നിഗമനത്തിലാണ് പരമാവധി ശിക്ഷ വിധിച്ചതെന്ന് വിലയിരുത്തി സുപ്രിംകോടതി ഇന്നലെ ഇത് ജീവപര്യന്തമാക്കുകയായിരുന്നു.
2011ലെ വിധിയാണ് തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം ജസ്റ്റിസുമാരായ എന്‍ വി രമണ, എംഎം ശാന്തനഗൗഡര്‍, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബഞ്ച് തിരുത്തിയത്. വധശിക്ഷാ വിധിയില്‍ രണ്ട് തെറ്റുകള്‍ സംഭവിച്ചെന്നാണ് സുപ്രിംകോടതി ഇന്നലെ വിലയിരുത്തിയത്. മുന്‍ഭാര്യയോട് പ്രതി നടത്തിയ കുറ്റസമ്മതം സ്ഥിരീകരിച്ചില്ല എന്നതാണ് അതിലൊന്ന്. പ്രതി ഭാര്യയുടെ മുഖം തല്ലിച്ചതച്ചുവെന്നതിനെ ന്യായീകരിക്കാന്‍ മെഡിക്കല്‍ തെളിവുകളില്ല എന്നതായിരുന്നു രണ്ടാമത്തേത്.
അതേസമയം കുറ്റം ചെയ്തുവെന്നതിന് സാഹചര്യത്തെളിവുകളുണ്ടെന്നും അതിനാല്‍ പ്രതി ആജീവനാന്തം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ ആറാം സാക്ഷിയായ പ്രതിയുടെ ആദ്യഭാര്യ ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഫോണിലൂടെ പറഞ്ഞെന്നാണ് മൊഴിനല്‍കിയത്. എന്നാല്‍ ക്രോസ് വിസ്താരത്തില്‍ കൊലപാതകങ്ങള്‍ നടത്തിയെന്ന് ഇയാള്‍ പറഞ്ഞിട്ടില്ലെന്ന് ഇവര്‍ അറിയിച്ചിരുന്നു. അതിനാല്‍ വിധി പ്രഖ്യാപിച്ചതില്‍ ഈ കോടതിയ്ക്ക് തെറ്റ് പറ്റിയെന്ന് തങ്ങള്‍ മനസിലാക്കുന്നതായും സുപ്രിംകോടതി പറഞ്ഞു. കൂടാതെ ആളെ തിരിച്ചറിയിക്കാതിരിക്കാന്‍ പ്രതി ആസൂത്രിതമായി കൊല്ലപ്പെട്ടവരുടെ മുഖങ്ങള്‍ തല്ലിച്ചതച്ചെന്ന വാദവും മെഡിക്കല്‍ തെളിവുകളോടെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി വിലയിരുത്തി.
നാന്ദെഡ് ജില്ലയിലെ രൂപ്ല നായിക് ടാന്‍ഡ എന്ന കുഗ്രാമത്തില്‍ 2007ല്‍ ഭാര്യയെയും പത്ത് മാസവും നാല്, ആറ്, പത്ത് വയസ്സ് വീതമുള്ള കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ ബോംബെ ഹൈക്കോടതി വിധിച്ച വധശിക്ഷയാണ് 2011ല്‍ സുപ്രിംകോടതി ശരിവച്ചത്. 2012ല്‍ തന്നെ പ്രതിയുടെ പുനപരിശോധനാ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി പിന്നീട് അത് റദ്ദാക്കിയിരുന്നു. എന്നാല്‍ പിന്നീട് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത കോടതി പുനപരിശോധനാ ഹര്‍ജി പുതുതായി പരിഗണിക്കുകയായിരുന്നു.
പ്രതിക്കുണ്ടായിരുന്ന വിവാഹേതര ബന്ധമാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കേസില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ല. പ്രതിയുടെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം വിജയിച്ചെങ്കിലും ജയിലിനുള്ളിലെ ഇയാളുടെ സ്വഭാവം വിനയായി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ജയില്‍ അധികൃതരോടും മറ്റ് തടവുപുള്ളികളോടും അപമര്യാദമായി പെരുമാറുന്നതും ഇയാള്‍ പതിവാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തുടര്‍ജീവിതവും ഇയാള്‍ ജയിലില്‍ തന്നെ കഴിയട്ടെയെന്ന് കോടതി വിധിച്ചത്.
കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ വീട്ടില്‍ മോഷണം നടത്തിയ വീട്ടുവേലക്കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ രേഖകളും കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളും ഇയാള്‍ മോഷ്ടിച്ചെന്നാണ് സംശയിക്കുന്നത്. മുംബൈയിലെ നേപ്പിയന്‍ സീ റോഡിലുള്ള വില്ല ഓര്‍ബെന്ന പീയുഷ് ഗോയലിന്റെ വീട്ടിലെ വേലക്കാരനായിരുന്ന വിഷ്ണുകുമാര്‍ ശര്‍മ്മ(28) ആണ് അറസ്റ്റിലായത്.
ഇയാള്‍ക്കെതിരെ മോഷണം, ഐടി ആക്ടിന്റെ പ്രധാനപ്പെട്ട സെക്ഷനുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. വീട്ടിലെ ചില വെള്ളി ആഭരണങ്ങളും പിച്ചള ഉപകരണങ്ങളും നഷ്ടപ്പെട്ടതായി കഴിഞ്ഞമാസം ഗോയലിന്റെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയിരുന്നു. സെപ്തംബര്‍ 16നും 18നും ഇടയിലാണ് മോഷണം നടന്നതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിശ്വകര്‍മ്മയാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ ഗാംദേവി പോലീസ് കേസെടുത്തു. ഇയാള്‍ ഡല്‍ഹിയിലാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത പോലീസ് മോഷണ വസ്തുക്കളില്‍ ചിലത് കണ്ടെത്തുകയും ചെയ്തു.
ചില രഹസ്യസ്വഭാവമുള്ള രേഖകള്‍ ഗോയലിന്റെ കമ്പ്യൂട്ടറില്‍ നിന്നും മോഷ്ടിക്കപ്പെട്ടതായും ഫയലുകളില്‍ നിന്നും രേഖകള്‍ മോഷ്ടിക്കപ്പെട്ടതായും പോലീസ് സംശയിച്ചു. ഇതെതുടര്‍ന്നാണ് വിശ്വകര്‍മ്മയുടെ ഫോണ്‍ പരിശോധിച്ചത്. കൂടുതല്‍ പരിശോധനയില്‍ ഇയാള്‍ ആര്‍ക്കോ ചില മെയിലുകള്‍ അയച്ചിട്ടുണ്ടെന്നും ഫോണില്‍ നിന്നും ചില രേഖകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇതോടെ രഹസ്യസ്വഭാവമുള്ള രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന പോലീസിന്റെ സംശയം ബലപ്പെട്ടു. നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ തിരിച്ചെടുക്കാനും ഇയാള്‍ ആര്‍ക്കാണ് മെയില്‍ അയച്ചതെന്ന് കണ്ടെത്താനും പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.
ഇയാള്‍ ആരൊക്കെയായി ബന്ധപ്പെട്ടിരുന്നുവെന്ന് മനസിലാക്കാന്‍ കോള്‍ ഹിസ്റ്ററിയും പരിശോധിച്ചുവരികയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പീയുഷ് ഗോയലിന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ഇയാള്‍ വീട്ടുകാരുടെ വിശ്വാസ്യത നേടിയിരുന്നു.