India

മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈൽ നൽകി തട്ടിപ്പു നടത്തിയ നഴ്സ് പിടിയിൽ. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ്‌ സ്മിതയെയാണ് എറണാകുളം സെന്റ്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

കൊച്ചിയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മാനേജർ ആയ യുവാവാണ് പരാതിയുമായി സെന്‍ട്രൽ പോലീസിനെ സമീപിച്ചത്. പരാതിയിൽ പറയുന്നത് ഇങ്ങനെ. 2015 ലാണ് യൂവാവ് മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. പലരുടെയും പ്രൊഫൈലുകൾ തിരയുന്നതിന് ഇടയിലാണ് ശ്രുതി ശങ്കർ എന്ന പേരിൽ ഒരു പ്രൊഫൈലും ചിത്രവും ശ്രദ്ധയിൽപ്പെടുന്നത്. ഇഷ്ടം തോന്നി അങ്ങോട്ട് സമീപിച്ചു.

സൈറ്റിലെ നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് ബന്ധു ആയിരുന്നു. ഒടുവിൽ യുവതിയുമായി സംസാരിക്കാൻ മറ്റൊരു നമ്പർ നൽകി. അങ്ങനെ ശ്രുതി ശങ്കർ എന്ന വ്യാജ പ്രൊഫൈലിന്റെ ബലത്തിൽ സ്മിത യുവാവുമായി അടുത്തു. ജാതക ചേർച്ച ഉണ്ടെന്നും വിവാഹം ഉറപ്പിച്ചെന്നും തെറ്റിദ്ധരിപ്പിച്ചു. പലതവണയായി 15 ലക്ഷം രൂപ യുവാവിൽ നിന്നും തട്ടിയെടുത്തു.

എന്നാൽ ഒരു തവണ പോലും നേരിൽ കാണാനോ ഒരു വീഡിയോ കോളിൽ സംസാരിക്കാനോ പോലും സമ്മതിച്ചില്ല. ഒടുവിൽ 2018 തനിക്ക് ക്യാൻസർ ആണെന്ന് പറഞ്ഞു സ്മിത വിവാഹത്തിൽ നിന്ന് പിന്മാറി. നാണക്കേട് ഭയന്ന് യുവാവ് ഒന്നും പുറത്തു പറഞ്ഞില്ല.

കുറച്ചു നാളുകൾക്കു ശേഷം നിയതി നാരായണൻ എന്ന പേരിൽ മറ്റൊരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്മിത വീണ്ടും യുവാവിനെ ബന്ധപ്പെട്ടു. ആദ്യം മെസ്സേജുകൾ അയച്ചു. പിന്നീട് ഫോണിൽ സംസാരിച്ചപ്പോൾ യുവാവിന് ആളെ മനസ്സിലായി. അതോടെയാണ് താൻ വലിയ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടത്.

പരാതിയെതുടർന്ന് സെൻട്രൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ്‌ ആയ 43 കാരി സ്മിതയാണ് തട്ടിപ്പുകാരി എന്ന് കണ്ടെത്തിയത്. യുവാവിനെ പരിചയപ്പെട്ടപ്പോൾ ഡോക്ടർ ആണെന്നായിരുന്നു സ്മിത പറഞ്ഞത്. തിരുവനന്തപുരത്തു നിന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ച​​​ങ്ങ​​​നാ​​​ശേ​​രി: കേ​​​ന്ദ്ര​​​ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ന​​​യം, വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് കു​​​റ്റ​​​മ​​​റ്റ രീ​​​തി​​​യി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ചേ ന​​​ട​​​പ്പാ​​​ക്കാ​​​വൂ എ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത കേ​​​ന്ദ്ര ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​തി​​​രൂ​​​പ​​​ത കേ​​​ന്ദ്ര​​​ത്തി​​​ൽ​​​ കൂ​​​ടി​​​യ പ​​​ഠ​​​ന​​​ശി​​​ബി​​​രം, പു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം വി​​​ല​​​യി​​​രു​​​ത്തി. ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ബ​​​ഹു​​​സ്വ​​​ര​​​ത​​​യും സെ​​​ക്കു​​​ല​​​റി​​​സ​​​വും ഉൗ​​​ട്ടി​​​യു​​​റ​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​തി​​​ൽ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും, ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ പു​​​തി​​​യ ന​​​യ​​​ത്തി​​​ൽ ഉ​​​ൾ​​​ച്ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം നി​​ർ​​ദേ​​ശി​​ച്ചു.

അ​​​തി​​​രൂ​​​പ​​​ത​​യു​​ടെ അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളു​​​ടെ​​​യും സ്കൂ​​​ളു​​​ക​​​ളു​​​ടെ​​​യും പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രും വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പു​​​തി​​​യ ന​​​യം വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് അ​​​സ​​​മ​​​ത്വം സൃ​​​ഷ്ടി​​​ക്കാ​​​ൻ സാ​​​ധ്യ​​ത​​​യു​​​ണ്ടെന്നും, ഇ​​​ത് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യു​​​ടെ ദേ​​​ശ​​​സാ​​​ത്​​ക​​ര​​​ണ​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും ഈ ​​​ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന് ഭാ​​​ര​​​ത​​​ത്തി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ സ​​​ജീ​​​വ സാ​​​ന്നി​​​ധ്യ​​​മാ​​​യ ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് വേ​​​ണ്ട​​​ത്ര പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ച്ചി​​​ല്ല എ​​​ന്നും മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ ആ​​​മു​​​ഖ​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ഡോ. ​​​റൂ​​​ബി​​​ൾ രാ​​​ജ്, ഡോ. ​​​അ​​​നി​​​യ​​​ൻ​​​കു​​​ഞ്ഞ് എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.

വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ റ​​​വ. ഡോ. ​​​ഫി​​​ലി​​​പ്സ് വ​​​ട​​​ക്കേ​​​ക്ക​​​ളം മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. പിആ​​​ർഒ അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ൽ, ജാ​​​ഗ്ര​​​താ​​​സ​​​മി​​​തി കോ​​​-ഓർഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ചെ​​​ല്ലൂ​​​ർ കോ​​​ർ​​​പറേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ജോ​​​സ​​​ഫ് ക​​​റു​​​ക​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് റ​​​വ. ഫാ. ​​​ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്, റ​​​വ. ഡോ. ​​​ഐ​​​സ​​​ക്ക് ആ​​​ല​​​ഞ്ചേ​​​രി, റ​​​വ. ഡോ. ​​​ചെ​​​റി​​​യാ​​​ൻ കാ​​​രി​​​ക്കൊ​​​ന്പി​​​ൽ, അ​​​ഡ്വ. ജോ​​​ർ​​​ജ് വ​​​ർ​​​ഗീ​​സ്, ജോ​​​ബി പ്രാ​​​ക്കു​​​ഴി, ഡൊ​​​മി​​​നി​​​ക് വ​​​ഴീ​​​പ്പ​​​റ​​​ന്പി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

ഉത്തര്‍പ്രദേശ്: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മയും അഭിഭാഷകനുമടക്കം മൂന്ന് പേര്‍ മരിച്ചു. ബന്ധുവിനെ സന്ദര്‍ശിച്ച് വരുന്ന വഴി റാബറേലിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പെണ്‍കുട്ടിയുടെ അഭിഭാഷകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ അപകട ശേഷം ഓടിരക്ഷപ്പെട്ടു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എംഎല്‍എ വീട്ടില്‍വെച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ബിജെപി എംഎല്‍എക്കെതിരെ പീഡന പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകില്ല. തുടര്‍ന്ന് പിതാവും പെണ്‍കുട്ടിയും യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം വന്നതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.

രാഖിയുടെ മൃതദേഹം മറവുചെയ്യുന്നതിനുള്ള കുഴി എടുക്കുന്നത് കണ്ടിരുന്നതായി നാട്ടുകാരൻ. 3 പ്രതികളും ചേർന്നാണ് കുഴിയെടുത്തതെന്നും പിതാവ് രാജപ്പൻനായർ സമീപത്തുണ്ടായിരുന്നുവെന്നും ദൃക്സാക്ഷിയായ സജി പറഞ്ഞിട്ടുണ്ട്. കൊല നടക്കുന്നതിനും ദിവസങ്ങൾക്കു മുൻപാണ് കുഴിയെടുത്തതെന്നും ആഴമേറിയ കുഴി എന്തിനെന്ന് ചോദിച്ചപ്പോൾ പ്രത്യേകതരം വൃക്ഷം നടാനെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാൾ പറഞ്ഞു.

രണ്ടാംപ്രതി രാഹുലുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഇയാളുമായി ഫോറൻസിക് വിദഗ്ധരും പൊലീസും ഇന്നലെ തൃപ്പരപ്പിലെത്തി കൊല നടത്താനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. അഖിലിൻെറ സഹപ്രവർത്തകനായ സൈനികന്റേതാണ് ഈ കാർ. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകാനും, അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും വേണ്ടിയാണ് സുഹൃത്തിനോട് കാർ ആവശ്യപ്പെട്ടത്. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് ഫോണിലൂടെ നിർദേശിച്ചതനുസരിച്ച് മാതാവ് കാറിന്റെ താക്കോൽ അഖിലും സഹോദരൻ രാഹുലും എത്തിയപ്പോൾ നൽകി.‌

10 ദിവസത്തിനുശേഷമാണ് കാർ തിരികെ എത്തിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. രാഹുലുമായി പൊലീസ് ഇന്നലെ അമ്പൂരിയിൽ എത്തിയില്ല. തൃപ്പരപ്പിൽനിന്നും തിരിച്ചപ്പോൾ നേരം വൈകിയതാണ് കാരണം. നാട്ടുകാർ ഏറെ നേരം കാത്തുനിന്നു.ഇന്ന് അമ്പൂരിയിൽ കൊണ്ടുവരുമെന്ന് അറിയുന്നു. രാഖിയുടെ കൊലപാതകം ആസൂത്രണം ചെയ്തു നടത്തിയതാണെന്നു സ്ഥാപിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്

പ്രണയം നിരസിച്ച പെൺകുട്ടിയെ അക്രമിയുടെ കൊലക്കത്തിയുടെ മുന്നിൽ നിന്നും സാഹസികമായി രക്ഷിച്ച മലയാളി നഴ്സിനെ അംഗീകരിച്ച് കർണാടക സർക്കാർ. സർക്കാരിന്‍റെ ഏറ്റവും മികച്ച നഴ്സിനുള്ള അംഗീകാരമായ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നിമ്മി സ്റ്റീഫൻ. നിമ്മിയുടെ ധീരത മുൻപ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

മംഗളുരു ദേർളഗട്ടെ കെ.എസ് ഹെഗ്‌ഡെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്‌സ്‌ ആണ് നിമ്മി. കഴിഞ്ഞ മാസമാണ് പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ഒാടിക്കൂടിയ നാട്ടുകാരെ പോലും ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ജീവൻ രക്ഷിക്കാൻ പെൺകുട്ടി സഹായം തേടിയെങ്കിലും അക്രമിയെ ഭയന്ന് ആരും അടുത്തേക്ക് വന്നില്ല.

അപ്പോഴാണ് സംഭവമറിഞ്ഞ് നിമ്മി സ്ഥലത്തെത്തുന്നത്.നിമ്മി നേരെ അക്രമിയുടെ അടുത്തേക്ക് ചെല്ലുകയും അക്രമിയെ ബലമായി വലിച്ചുമാറ്റിയ ശേഷം നിമ്മി പരുക്ക് പറ്റിയ പെൺകുട്ടിക്ക് പ്രഥമ ശുശ്രുഷ നൽകുകയായിരുന്നു. പിന്നീട് ഇൗ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഇൗ ധീരതയാണ് ഇപ്പോൾ കർണാടക സർക്കാർ അംഗീകരിച്ചത്.

തൃ​ശൂ​ർ: ഷാ​ർ​ജ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ അം​ഗം അ​മേ​രി​ക്ക​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. ഷാ​ർ​ജ​യി​ൽ ഇം​പ്രി​ന്‍റ് എ​മി​റേ​റ്റ്സ് പ​ബ്ലി​ഷ് കമ്പനി ന​ട​ത്തു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി പു​രു​ഷ് കു​മാ​റി​ന്‍റെ​യും സീ​മ​യു​ടെ​യും മ​ക​ൻ നീ​ൽ പു​രു​ഷ് കു​മാ​ർ (29) ആ​ണ് ബ്ര​ൻ​ഡി​ഡ്ജി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ഷാ​ർ​ജ റോ​ള​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ട്രോ​യ് വാ​ഴ്സി​റ്റി​യി​ൽ കമ്പ്യൂട്ടർ സ​യ​ൻ​സി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യാ​ണ് നീ​ൽ. പാ​ർ​ട്ട് ടൈ​മാ​യി ഒ​രു ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ടൈം ​ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട തു​റ​ന്ന​യു​ട​ൻ എ​ത്തി​യ അ​ക്ര​മി നീ​ലി​നു നേ​ർ​ക്കു തോ​ക്കു ചൂ​ണ്ടി കൗ​ണ്ട​റി​ൽ​നി​ന്നു പ​ണം ക​വ​ർ​ന്ന​ശേ​ഷം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യു​ടെ ചി​ത്ര​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഷാ​ർ​ജ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന നീ​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​ണ്. തൃ​ശൂ​ർ ഗു​രു​കു​ല​ത്തി​ൽ​നി​ന്നു പ്ല​സ് ടു ​ക​ഴി​ഞ്ഞ് ത​ഞ്ചാ​വൂ​രി​ൽ​നി​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി. പി​താ​വി​ന്‍റെ ബി​സി​ന​സി​ൽ സ​ഹാ​യി​യാ​യ കൂ​ടി​യ​ശേ​ഷം ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​മേ​രി​ക്ക​യ്ക്കു പോ​യ​ത്. കോ​ള​ജ് അ​ട​ച്ചി​രി​ക്കു​ന്ന സ​മ​യ​മാ​ണ് ഇ​പ്പോ​ൾ. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​രി​മാ​രാ​യ നി​മ​യും നി​താ​ഷ​യും അ​മേ​രി​ക്ക​യി​ലു​ണ്ട്.

വി​വ​ര​മ​റി​ഞ്ഞ് മാ​താ​പി​താ​ക്ക​ൾ അ​മേ​രി​ക്ക​യി​ലെ​ത്തി. മൃ​ത​ദേ​ഹം അ​മേ​രി​ക്ക​യി​ൽ​ത​ന്നെ സം​സ്ക​രി​ക്കും.

പാലാരിവട്ടത്തിനു പിന്നാലെ ഇടത്, വലത് മുന്നണികള്‍ തമ്മിലുളള രാഷ്ട്രീയ ഏറ്റുമുട്ടലിനു വഴിയൊരുക്കി വൈറ്റില മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേടും. വൈറ്റില മേല്‍പാലം നിര്‍മാണ ക്രമക്കേടില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ക്രമക്കേടിനെ പറ്റി അന്വേഷിക്കുന്നതിനു പകരം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന പൊതുമരാമത്ത് മന്ത്രിയുടെ നിലപാട് കേട്ടുകേള്‍വിയില്ലാത്തതെന്ന് പി.ടി.തോമസ് എംഎല്‍എ പറഞ്ഞു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലേതിനു സമാനമായ പാളിച്ചകള്‍ നിര്‍മാണം പുരോഗമിക്കുന്ന വൈറ്റില മേല്‍പാലത്തിലുമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗമാണ് കണ്ടെത്തിയത്.
പാലാരിവട്ടം പാലത്തിന്‍റെ മാതൃകയില്‍ വൈറ്റില മേല്‍പാലവും ഇ.ശ്രീധരനെ കൊണ്ടു പരിശോധിപ്പിക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു. ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്ന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍റെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണ ക്രമക്കേടിന്‍റെ പേരില്‍ ഇടതുമുന്നണി യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടെയാണ് ഇടതുമുന്നണി ഭരണകാലത്ത് നിര്‍മാണം തുടങ്ങിയ വൈറ്റില മേല്‍പാലത്തിലും ക്രമക്കേടുണ്ടെന്നു കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ വിപുലമായ രാഷ്ട്രീയ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഹയർസെക്കന്ററി വിഭാഗത്തിൽ കൊമേഴ്സ് , സിറിയക് , എക്കണോമിക്സ് , പൊളിറ്റിക്കൽ സയൻസ് , കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ HSST തസ്തികയിലും ഉണ്ടാവുന്ന ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്ഥികളിൽനിന്നും നിർദിഷ്ട ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു . സ്‌പെഷ്യൽ റൂൾസിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായിരിക്കും നിയമനം . ബന്ധപ്പെട്ട വിഷയത്തിൽ 50 % മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദവും അതേ വിഷയത്തിൽ B.Ed ഉം SET ഉം ഉണ്ടായിരിക്കണം . അപേക്ഷകർക്ക് 23 -07 -2019 മുതൽ 06 -08 -2019 വരെ ,പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് ഓഫീസിൽ നിന്നും ലഭിയ്ക്കുന്ന ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് . പൂരിപ്പിച്ച അപേക്ഷയും യോഗ്യതസർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും 06 -08 -2019 ന് വൈകുന്നേരം 04 .00 മണിക്ക് മുൻപായി കോർപ്പറേറ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

ഇരുപത്തിയെട്ടു വർഷത്തെ ജയിൽ വാസത്തിനിടെ ആദ്യമായി സാധാരണ പരോള്‍ കിട്ടി പുറത്തിറങ്ങിയ നളിനി വെല്ലൂരിലെ ബന്ധുവീട്ടില്‍ ഒരുദിവസം പൂര്‍ത്തിയാക്കി. വ്യാഴായ്ചയാണ് നളിനി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. മൂന്നു വർഷം മുൻപ് പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി നളിനിക്കു 12 മണിക്കൂർ നേരത്തേയ്ക്കു അടിയന്തര പരോൾ അനുവദിച്ചിരുന്നു. മകൾ അരിത്രയുടെ വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിനു മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം അഞ്ചിനാണു പരോൾ അനുവദിച്ചത്. വ്യാഴാഴ്ച രാവിലെ 10നു കനത്ത പൊലീസ് സുരക്ഷയിൽ ജയിലിൽ നിന്നു പുറത്തിറങ്ങിയ നളിനി ബന്ധുകൂടിയായ വെല്ലൂർ രംഗപുരത്തെ ദ്രാവിഡ തമിഴ് പേരവൈ നേതാവ് സിംഗാരയ്യയുടെ വീട്ടിലേക്കു പോയി. പരോൾ കാലാവധിയിൽ ഇവിടെയാണു താമസിക്കുക.

നളിനിക്ക് ഒപ്പം ചേരുന്നതിനായി നേരത്ത തന്നെ കുടുംബാംഗങ്ങൾ ഇവിടെയെത്തിയിരുന്നു. പൊലീസ് വാനിൽ വീട്ടിലെത്തിയ നളിനിയെ അമ്മ പത്മാവതി ആരതിയുഴിഞ്ഞാണ് സ്വീകരിച്ചത്. സഹോദരങ്ങളായ കല്യാണി, ഭാഗ്യനാഥൻ എന്നിവർ കുടുംബസമേതം ഇവര്‍ക്കൊപ്പം ഒരുമാസമുണ്ടാകും. മാധ്യമങ്ങളേയോ, രാഷ്ട്രീയക്കാരെയോ കാണരുത്. ഇരുപത്തിനാലു മണിക്കൂറും സായുധ പൊലീസിന്റെ കാവല്‍. എവിടെ പോകുന്നു ആരൊക്കെ കാണുന്നുവെന്നു മുൻകൂട്ടി ജയില്‍ സുപ്രണ്ടിനെ അറിയിക്കുക തുടങ്ങിയ കര്‍ശന വ്യവസ്ഥകളാണ് പരോളിനു മദ്രാസ് ഹൈക്കോടതി വച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങിയ നളിനിയെ കുറിച്ചു പുതിയ വാര്‍ത്തകളൊന്നും പുറത്തുവരില്ല. എല്‍ടിടിഇയെ പരസ്യമായി പിന്തുണയ്ക്കുന്ന വൈക്കോയടക്കമുള്ള രാഷ്ട്രീയക്കാരോ അവരെ കാണാനും ശ്രമിക്കില്ല.

കുടുംബത്തോടൊപ്പം കഴിയാമെങ്കിലും അദൃശ്യ കാരാഗൃഹം നളിനിക്കു ചുറ്റുമുണ്ടെന്ന് അര്‍ഥം. . പരോൾ ലഭിച്ചതിനു ശേഷം പുറത്തിറങ്ങാൻ 15 ദിവസം വൈകിയതു തന്നെ ഒരുമാസം നീണ്ടുനില്‍ക്കുന്ന പരോള്‍കാലത്തെ പ്രവര്‍ത്തനങ്ങളുടെ വിശദ റിപ്പോര്‍ട്ട് ജയില്‍ സുപ്രണ്ടിനു സമര്‍പ്പിക്കുന്നതു വൈകിയാണെന്നതു കൂടി ഇതോടപ്പം ഓര്‍ക്കണം കൂടാതെ . എല്ലാ ദിവസവും താമസ സ്ഥലത്തിനു സമീപത്തെ സത്തുവൻചാവടി പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. വ്യവസ്ഥകൾ ലംഘിച്ചാൽ ഉടൻ പരോൾ റദ്ദാക്കപ്പെടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചെന്നൈയിലെ റോയപ്പേട്ടയിൽ കുടുംബത്തിനു വീടുണ്ടെങ്കിലും പരോൾ കാലത്ത് അവിടേക്കു പോകില്ല.

ബ്രിട്ടനില്‍ കഴിയുന്ന മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തണം

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന മുരുകനാണു നളിനിയുടെ ഭർത്താവ്. പിടിക്കപ്പെടുമ്പോൾ ഗർഭിണിയായിരുന്ന നളിനി ജയിലിൽവച്ചാണു അരിത്രയെ പ്രസവിച്ചത്. ജയിൽ നിയമപ്രകാരം, 4 വയസ്സു പൂർത്തിയായതോടെ മുരുകന്റെ മാതാപിതാക്കൾക്കു കുട്ടിയെ കൈമാറി. ശ്രീലങ്ക വഴി ലണ്ടനിലെത്തിയ അരിത്ര ഇപ്പോൾ അവിടെ ഡോക്ടറാണ്. മുരുകന്റെ മാതാപിതാക്കൾക്കൊപ്പമാണു താമസം.

രാജീവ് ഗാന്ധിയെ വധിക്കാന്‍ നിയോഗിക്കപ്പെട്ട എൽടിടിഇ സംഘത്തിലുണ്ടായിരുന്നുവരില്‍ ഇപ്പോള്‍ ജീവനോടയുള്ള ഏക പ്രതിയാണ് നളിനി. ശിവരശൻ, ധനു,ശുഭ, എസ്.ഹരിബാബു എന്നിവർക്കൊപ്പം നളിനിയുമുണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ധനുവും ഹരിബാബുവും ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ശിവരശനും ശുഭയുംപിന്നീട് ജീവനൊടുക്കി. . മുരുകന്റെ ഭാര്യയായതു കൊണ്ടു മാത്രമാണു നളിനി ഗൂഢാലോചനയുടെ ഭാഗമായതെന്നു ശിക്ഷ വിധിക്കവെ ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞിരുന്നു. ആദ്യം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നളിനിയുടെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി ഇളവു ചെയ്യുകയായിരുന്നു.

ഇവര്‍ കേസിലെ പ്രതികൾ?

നളിനിയുടെ ഭർത്താവ് മുരുകൻ, ശാന്തൻ,റോബർട്ട പയസ്, രവിചന്ദ്രൻ, ജയകുമാർ, പേരറിവാളൻ എന്നിവരാണു രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന മറ്റു പ്രതികൾ. ഏഴു പ്രതികളെയും വിട്ടയയ്ക്കണമെന്ന സംസ്ഥാന മന്ത്രിസഭാ പ്രമേയം ഗവർണറുടെ പരിഗണനയിലാണ്.

ഒരുമാസത്തിനിടെ വിവാഹം നടക്കുമോ?

മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി നളിനി പരോള്‍ അപേക്ഷ ആദ്യം സമര്‍പ്പിക്കുന്നത് വെല്ലൂര്‍ സെന്‍ട്രല്‍ ജയിൽ സുപ്രണ്ടിനാണ്. രണ്ടുമാസത്തിലേറെ അതില്‍ തീരുമാനമുണ്ടായില്ല. തുടര്‍ന്നാണു കഴിഞ്ഞ ഫെബ്രുവരിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ നളിനി ഹര്‍ജി ഫയല്‍ചെയ്യുന്നത്. ഇതും തീര്‍പ്പാകാന്‍ നാലുമാസമെടുത്തു. ഇന്ത്യന്‍ പൗരത്വമില്ലാത്ത മകളുടെ വിവാഹത്തിനെന്നു പറയുന്നത് തന്നെ തട്ടിപ്പാണെന്നായിരുന്നു പരോളിനെ ശക്തമായി എതിര്‍ത്ത തമിഴ്നാടു സര്‍ക്കാര്‍ നിലപാട്.

ലണ്ടനില്‍ കഴിയുന്ന മകള്‍ വിവാഹത്തിന് ഇന്ത്യയിലേക്കു വരാന്‍ വീസയ്ക്കു പോലും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടികാണിച്ചിരുന്നു. ഇതെല്ലാം തള്ളിയാണ് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. പരോള്‍ ലഭിച്ചപ്പോഴും മകള്‍ ഇന്ത്യയിലേക്കു വരാന്‍ വീസയ്ക്ക് അപേക്ഷ നല്‍കിയിട്ടില്ല. ലണ്ടനില്‍ തന്നെ ഡോക്ടറാണ് വരനെന്നാണ് പുറത്തുവരുന്ന വിവരം. വിവാഹം ലണ്ടനില്‍ വച്ചു തന്നെ നടക്കുമെന്നും സൂചനയുണ്ട്.

എന്തായാലും 28 വര്‍ഷം നീണ്ട കാരാഗൃഹവാസത്തിനിടെ ആദ്യമായിട്ടാണ് നളിനിക്കു പരോള്‍ ലഭിച്ചത്.രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷകാലാവധി പൂര്‍ത്തിയായ പ്രതികളെ വെറുതെ വിടണമെന്ന ആവശ്യം തമിഴ്നാട്ടില്‍ ശക്തമാകുന്നതിനിടെ പരോള്‍ ലഭിച്ചതിനെ പൊസിറ്റീവായി കാണുന്നവരും ഏറെയാണ്.

ബ്രിട്ടനിൽ ആഭ്യന്തരമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജയാണ് പ്രീതി പട്ടേൽ. ബ്രിട്ടനിലാണ് പ്രീതിയുടെ ജനനമെങ്കിലും ഗുജറാത്തിൽനിന്നും കുടിയേറിയവരാണ് മാതാപിതാക്കൾ. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ താരാപൂരിലാണ് പ്രീതിയുടെ അച്ഛൻ സുശീൽ പട്ടേലിന്റെ കുടുംബമുളളത്.

കുടിയേറ്റം, ക്രൈം ആൻഡ് പൊലീസിങ്, മയക്കുമരുന്ന് നയം എന്നിവയുടെ ചുമതല ബ്രിട്ടന്റെ പുതിയ ആഭ്യന്തര മന്ത്രിയായ പ്രീതി പട്ടേലിനാണ്. ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന, കൺസർവേറ്റീവ് പാർട്ടിയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ പ്രധാന പിന്തുണക്കാരിൽ ഒരാളുമാണ് പ്രീതി പട്ടേൽ.

1972 മാർച്ചിൽ ലണ്ടനിലാണ് പ്രീതിയുടെ ജനനം. സുശീലും അഞ്ജന പട്ടേലുമാണ് മാതാപിതാക്കൾ. വാട്ഫോർഡിലായിരുന്നു സ്കൂൾ പഠനം. കീലി യൂണിവേഴ്സിറ്റിയിൽനിന്നും എക്കണോമിക്സിൽ ബിരുദവും യൂണിവേഴ്സിറ്റി ഓഫ് എസക്സിൽനിന്നും ബിരുദാനന്തര ബിരുദവും നേടി.

1970 കളിൽ ഉഗാണ്ട മുൻ പ്രസിഡന്റ് ഇദി ആമിന്റെ ഉത്തരവ് പ്രകാരം ഉഗാണ്ടൻ ഏഷ്യൻ ന്യൂനപക്ഷങ്ങളെ പുറത്താക്കിയതിന്റെ ഇരകളാണ് പ്രീതിയുടെ കുടുംബമെന്ന് ബന്ധുക്കൾ പറഞ്ഞു. ”1950 കളിലാണ് എന്റെ അച്ഛനും പ്രീതിയുടെ മുത്തച്ഛനും ഉഗാണ്ടയിലേക്ക് കുടിയേറുന്നത്. ഞങ്ങളെല്ലാം കംപാലയിലാണ് (ഉഗാണ്ടയുടെ തലസ്ഥാനം) ജനിച്ചത്. ആമിൻ സർക്കാർ ഞങ്ങളെ പുറത്താക്കുന്നതുവരെ അവിടെയാണ് വളർന്നത്,” പ്രീതിയുടെ അച്ഛന്റെ സഹോദരനായ കിരൺ പട്ടേൽ പറഞ്ഞു.

”ഉഗാണ്ടയിൽനിന്നും പുറത്താക്കപ്പെട്ടപ്പോൾ പ്രീതിയുടെ മുത്തച്ഛൻ കാന്തിഭായ് യുകെയിലേക്ക് പോകാൻ തീരുമാനിച്ചു. എന്റെ അച്ഛൻ ഇന്ത്യയിലേക്ക് മങ്ങി പോകാൻ തീരുമാനിച്ചു. പ്രീതി ബ്രിട്ടനിലാണ് ജനിച്ചത്,” അദ്ദേഹം പറഞ്ഞു.

ഉഗാണ്ടയിലേക്ക് പോകുന്നതുവരെ കർഷകരായിരുന്നു ഞങ്ങളുടെ കുടുംബമെന്ന് കിരൺ പറഞ്ഞു. ”സുശീലിന്റെ കുടുംബം താരാപൂരിലെ കർഷകരാണ്. ഉഗാണ്ടയിൽ ഒരു കട നടത്തി വരികയായിരുന്നു. യുകെയിലേക്ക് കുടിയേറിയശേഷം അവിടുത്തെ ജോലികൾ ചെയ്തു തുടങ്ങി. കുടിയേറ്റക്കാരെ ഒരുപാട് സഹായിക്കുന്നവരാണ് ബ്രിട്ടീഷ് സർക്കാർ,” അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ വീട്ടിൽ സുശീലും ഇളയ സഹോദരനായ ക്രിതും സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും പക്ഷേ പ്രീതി താരാപൂരിൽ വന്നിട്ടില്ലെന്നും കിരൺ പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിൽ യുകെയുടെ പ്രതിനിധിയായി അവൾ ഗുജറാത്തിൽ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അവളുമായോ അവളുടെ കുടുംബവുമായോ ഞങ്ങൾ നേരിട്ട് ബന്ധപ്പെടാറില്ല. പക്ഷേ അവളുടെ അങ്കിൾ ക്രിതുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. ഓരോ വർഷവും അവളുടെ മാതാപിതാക്കൾ ഇന്ത്യയിൽ വരാറുണ്ട്. ബ്രിട്ടനിൽ ഇത്ര വലിയൊരു പദവിയിൽ ഞങ്ങളുടെ കുടുംബത്തിലെ ഒരാൾ എത്തിയതിൽ തങ്ങൾ അഭിമാനിക്കുന്നതായി കിരൺ പറഞ്ഞു.

Copyright © . All rights reserved