India

കൈ​വ​ശ​ഭൂ​മി​ക്ക് നി​കു​തി സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഉദ്യോഗസ്ഥന് സ​സ്പെ​ൻ​ഷ​ൻ. വി​ല്ലേ​ജ് അ​സി​സ്റ്റന്‍റ് സി​രീ​ഷി​നെയാണ് സ​സ്പെ​ൻഡ് ചെയ്തത്. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് ജില്ലാ ക​ള​ക്ട​ർ യു.​വി.​ജോ​സ് വ്യ​ക്ത​മാ​ക്കി​യ​ത് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ചെ​മ്പ​നോ​ട സ്വ​ദേ​ശി കാ​വി​ൽ പു​ര​യി​ട​ത്തി​ൽ ജോ​യി എ​ന്ന തോ​മ​സ് (56) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ര​ണ്ടു വ​ർ​ഷ​മാ​യി ജോ​യി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ര​ത്തി​ലാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ ത​ഹ​സീ​ൽ​ദാ​ർ ഇ​ട​പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഇ​ല്ലാ​തെ വ​ന്ന​തോ​ടെ ജോ​യി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് ജോ​യി​യു​ടെ സ​ഹോ​ദ​ര​ൻ ജോ​ണി ആ​രോ​പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് പ​ക​ൽ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെയ്തിട്ടുണ്ട്.

കൊച്ചി: പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനലിനെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ തീവ്രവാദികളുടെ ഇടപെടലുണ്ടായെന്ന നിലപാടിലുറച്ച് പോലീസ്. ഇത് സംബന്ധിച്ച് ഷാഡോപോലീസിന്റെ സഹായത്തോടെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്കു കൈമാറി.മംഗലാപുരത്തുനിന്നും തൃശ്ശൂരില്‍ നിന്നുമായി എത്തിയ പത്തംഗ സംഘമാണ് സമരത്തിന്റെ ഗതി നിയന്ത്രിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇവരില്‍ രണ്ടു പേര്‍ മൂന്നാര്‍ സമരത്തിലും ഉണ്ടായിരുന്നതായി  രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സമാധാനപരമായി നടന്നു വരികയായിരുന്ന സമരത്തിന്റെ സ്വഭാവം 119-ാം ദിവസം പൊടുന്നനെ മാറിയതിന്റെ പിന്നിലും ഇവരുടെ പങ്ക് നിര്‍ണ്ണായകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുവൈപ്പ് ഉള്‍പ്പടെയുള്ള തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുടെ പങ്കും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. മംഗലാപുരം സ്വദേശികളായി ആറുപേരെ പൊലീസ് ഞാറാഴ്ച വരെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതില്‍ ഏതാനം പേര്‍ മുടിയും താടിയും നീട്ടി വളര്‍ത്തിയവരാണ്. എന്നാല്‍ ഷാഡോ പൊലീസ് ഇവരോട് നേരിട്ട് സംസാരിച്ച് തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചപ്പോള്‍, രേഖകള്‍ വീട്ടിലാണെന്നും, സമരം നടക്കുന്നത് അറിഞ്ഞെത്തിയവരാണ് തങ്ങളെന്നും, പുതുവൈപ്പ് സ്വദേശികളുടെ ബന്ധുക്കളാണെന്നുമാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഞായറാഴ്ച വൈകിട്ടോടെ ഇവര്‍ സമരകേന്ദ്രത്തില്‍ നിന്നും അപ്രത്യക്ഷരായതോടെയാണ് സംശയമുണര്‍ന്നത്.

ഇവരില്‍ ഓരോരുത്തരെയും മൂന്ന് ഉദ്യോഗസ്ഥര്‍ വരെയാണ് നിരീക്ഷിച്ചത്. ഇവരിലൊരാളാണ് മാര്‍ച്ചിന് നേരെയുണ്ടായ കല്ലേറിന് തുടക്കമിട്ടതെന്നും സൂചനയുണ്ട്. ടെര്‍മിനല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഏറ്റവുമധികം നഷ്ടം ഉണ്ടാകുക മംഗലപുരത്ത് നിന്ന് കൊച്ചിയില്‍ ഗ്യാസ് എത്തിക്കുന്ന ടാങ്കര്‍ ലോറി ഉടമകള്‍ക്കായിരിക്കും. വര്‍ഷം കോടികളുടെ നേട്ടമാണ് ടാങ്കര്‍ ലോബിക്ക് ഇതിലൂടെ ലഭിച്ചുവരുന്നത്. എല്‍.പി.ജി ടെര്‍മിനല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഈ ഇനത്തില്‍ ലഭിക്കുന്ന വരുമാനം ടാങ്കര്‍ ലോബിക്ക് നഷ്ടമാകും.

ഇതിനാല്‍ തീവ്രവാദ സംഘടനകളുടെ പിന്നില്‍ ടാങ്കര്‍ ലോറി മാഫിയയാണോ എന്ന ന്യായമായ സംശയവുമുണരുന്നു. സമരക്കാര്‍ക്ക് ആവശ്യമായ അരിയുള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ഇവര്‍ സൗജന്യമായി എത്തിച്ച് നല്‍കിയിരുന്നു. സമര നേതാക്കളുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ച് വരുകയാണ്. എന്നാല്‍ പുറത്ത് നിന്ന എത്തിയ തീവ്ര സംഘടനകളുടെ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരുടെ കയ്യിലും മൊബൈല്‍ ഫോണ്‍ ഇല്ലെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. പത്താം തീയതിയോടെ പുതുവൈപ്പിലെത്തിയ സംഘം വീടുകള്‍ കയറി ക്യാമ്പയിന്‍ നടത്തി അനാവശ്യഭീതിയുണ്ടാക്കി. ഇതാണ് പതിനാലാം തിയതിയോടെ സമരത്തിന്റെ സ്വഭവം മാറിയത്. ഇതിനു മുമ്പ്് ഇവര്‍ ഇവിടെ എത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചു വരികയാണ്.

മറ്റൊരു കാര്യം പുതുവൈപ്പ് പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കഴിഞ്ഞ ഒരാഴ്ചക്കാലമായി ജോലിയ്‌ക്കൊന്നും പോകാതെ സമരത്തിലുണ്ട്. സര്‍ക്കാര്‍ പദ്ധതിയുമായി മുമ്പോട്ടു പോയാല്‍ ഇവിടെത്തന്നെ ജോലിയ്ക്കു കയറിപ്പറ്റാമെന്നും പലരും കണക്കുകൂട്ടുന്നു. പ്രദേശവാസികള്‍ക്ക് പദ്ധതിയില്‍ ജോലി നല്‍കണമെന്ന നിര്‍ദ്ദേശം ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന അനുരജ്ഞന ചര്‍ച്ചയില്‍ ഐ.ഒ.സി വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ ഉന്നയിക്കും. എന്നാല്‍ ഇത്തരം ആവശ്യത്തിന് വഴങ്ങേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം.

പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഹൈവേകള്‍ വഴിയുള്ള ടാങ്കര്‍ ലോറികളുടെ വരവ് അമ്പത് ശതമാനം എങ്കിലും കുറയുമെന്നാണ് ഐ.ഒ.സി വ്യക്തമാക്കുന്നത്. ദിവസേന ഏകദേശം നൂറ് ബുള്ളറ്റ് ട്രക്കുകളാണ് വീതി കുറഞ്ഞ രോഡുകളിലൂടെ കടന്നുപോകുന്നത്. കൊച്ചി റിഫൈനറിയില്‍ നിന്ന് നിര്‍ദ്ദിഷ്ട എല്‍പിജി ടെര്‍മിനിലേക്കും, ഉദയംപേരൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, എന്നിവടങ്ങളിലേക്കും പൈപ്പ് വഴി ബന്ധിപ്പിച്ചാല്‍ പാതകളില്‍ക്കൂടിയുള്ള ടാങ്കര്‍ ലോറികളുടെ വരവ് ഗണ്യമായി കുറയുമെന്നും ഐഒസി അധികൃതര്‍ പറയുന്നു. ഒരു ദിവസം നിര്‍മാണം നിര്‍ത്തിവെയ്ക്കുന്നത് മൂലം ഒരു കോടി രൂപയ്ക്കടുത്ത നഷ്ടമാണ് ഐഒസിക്ക് ഉണ്ടാകുന്നത്. ആഗോള നിലവാരത്തിലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മോദി കൊച്ചിയിലെത്തുന്ന തലേ ദിവസമാണ് പുതുവൈപ്പ് സമരം സംഘര്‍ഷത്തിലെത്തിയത്. ഹൈക്കോടതിക്ക് അടുത്ത് വരെ സമരക്കാരെത്തി. ഇവരെ അതിശക്തമായി ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കൈകാര്യം ചെയ്തതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് യതീഷ് ചന്ദ്രയെ ന്യായീകരിച്ചുകൊണ്ട്് ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തുകയും ചെയ്തതോടെ സംഭവം ഇപ്പോള്‍ കത്തിപ്പടരുകയാണ്.

സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ് ഒ​രു കു​ഞ്ഞ് അ​യ്യ​പ്പ​ൻ. പ്ര​ച്ഛ​ന്ന​വേ​ഷ​മ​ത്സ​ര​ത്തി​ൽ അ​യ്യ​പ്പ​ന്‍റെ വേ​ഷ​മി​ട്ട് സ്റ്റേ​ജി​ൽ നി​ൽ​ക്കു​ന്പോ​ൾ പു​റ​കി​ൽ നി​ന്നു​മൊ​രു കു​ട്ടി പു​ലി​വേ​ഷം കെ​ട്ടി പ​മ്മി വ​രി​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട് കു​ട്ടി അ​ന്പും വി​ല്ലു​മാ​യി പേ​ടി​ച്ചോ​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​ക്കു​ക​യാ​ണ്. ചി​രി​യു​ണ​ർ​ത്തു​ന്ന വീ​ഡി​യോ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു. 50 ശതമാനം ഇടക്കാല ആശ്വാസം നൽകാൻ ധാരണയായതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി എ.സി.മൊയ്തീന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. മാനേജ്മെന്റുമായി സമവായമായില്ലെങ്കിൽ സർക്കാർ ഇടപെടും. സർക്കാർ ഇടപെട്ട് മിനിമം വേതനം നടപ്പാക്കും.

നഴ്‌സുമാരുടെ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു. തുല്യ ജോലിക്ക് തുല്യ കൂലിയെന്ന സുപ്രീം കോടതി നിര്‍ദ്ദേശവും ബലരാമന്‍, വീരകുമാര്‍ റിപ്പോര്‍ട്ടുകളും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. സമരം ഒഴിവാക്കാനായി തൃശൂർ ജില്ലാ കലക്ടർ നഴ്സുമാരും മാനേജ്മെന്റ് പ്രതിനിധികളുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരത്തിലേക്ക് നഴ്സുമാർ നീങ്ങിയത്.

ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായി. ഒന്നരമാസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പിടിയിലാകുന്നത്. സുപ്രീം കോടതിയുടെ ശിക്ഷാവിധിപ്രകാരമാണ് അറസ്റ്റ്. ആദ്യമായാണ് ഒരു സിറ്റിങ് ജഡ്ജി തടവ് ശിക്ഷക്ക് വിധിക്കപ്പെടുന്നത്.

എവിടെ ചെന്നാലും മലയാളികള്‍ തനി സ്വഭാവം കാണിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. കൊച്ചി മെട്രോ ഓടി തുടങ്ങിയതിന്റെ ആദ്യ ദിവസം തന്നെ മെട്രോയുടെ വിന്‍ഡ് ഗ്ലാസിനിടയില്‍ പേപ്പറുകള്‍ തിരുകി വച്ചും, ഗ്ലാസ് ഭിത്തികളില്‍ പോറല്‍ വീഴ്ത്തിയും മെട്രോ റെയില്‍ കോര്‍പ്പറേഷനു മലയാളികള്‍ പണി കൊടുത്തിരിക്കുകയാണ്.

കൂടാതെ ട്രെയിനിനുള്ളില്‍ പേപ്പറുകള്‍ വലിച്ചു കീറി ഇടുകയും ചെയ്തിട്ടുണ്ട് . വിന്‍ഡ് ഗ്ലാസിനിടയില്‍ പേപ്പര്‍ തിരുകി കയറ്റിയ യുവാവിനെ കണ്ടെത്താന്‍ മെട്രോ അധികൃതര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട് . മെട്രോ റെയില്‍ ഉദ്ഘാടനത്തിനു ശേഷം തിങ്കളാഴ്ച മുതലാണ് യാത്രക്കാര്‍ക്കായി മെട്രോ യാത്ര ആരംഭിച്ചത്.  ഇന്നലെ രാവിലെ മുതല്‍ യാത്രക്കാരുടെ തിരക്കായിരുന്നു. മെട്രോയില്‍ യാത്ര ചെയ്യുന്നതിന്  വന്‍ സുരക്ഷാ സംവിധാനവും, നിര്‍ദ്ദേശങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം നിരുപാധികം ലംഘിച്ചാണ് യാത്രക്കാര്‍ ട്രെയിനിലേക്ക് ഇടിച്ചു കയറിയത്.

മെട്രോയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് മലയാളികള്‍ ആദ്യ ദിനം തന്നെ ട്രെയിന്‍ വൃത്തികേടാക്കിയത്.  ട്രെയിന്‍ വൃത്തികേടാക്കിയവരെ കണ്ടെത്തി കര്‍ശന നടപടി എടുക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതികളെ കണ്ടെത്തി നോട്ടീസ് അയയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പാട്‌ന: യൂണിഫോമിന്റെ പണം അടക്കാന്‍ കഴിയാതെ വന്നതോടെ അച്ഛന്റെ മുന്നില്‍ വെച്ച് രണ്ടു പെണ്‍മക്കളുടെ യൂണിഫോം പ്രിന്‍സിപ്പാള്‍ ഊരി വാങ്ങി. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് കുട്ടികളുടേത്. സ്‌കൂളില്‍ നിന്നായിരുന്നു യൂണിഫോം വിതരണം. പണം അടക്കാനുള്ള തിയതി കഴിഞ്ഞതോടെ പ്രിന്‍സിപ്പള്‍ കുട്ടികളുടെ അച്ഛനെ വിളിച്ചു വരുത്തി.

പണം അടയ്ക്കാന്‍ കുറച്ചു സമയം കൂടി സമയം ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാതെ ഇവര്‍ കുട്ടികളുടെ ഡ്രസ് അഴിച്ചു വാങ്ങുകയായിരുന്നു. അടിവസ്ത്രം മാത്രമിട്ട നിലയില്‍ കുട്ടികളെ ഇറക്കി വിടുകയും ചെയ്തു. ഈ നിലയില്‍ മക്കളെയും കൂട്ടി മൂന്നു കിലോ മീറ്റര്‍ നടന്നാണ് പിതാവ് വീട്ടിലെത്തിയത്.

സ്‌കൂള്‍ ഡയറക്ടറെ കണ്ട് പരാതി പറഞ്ഞെങ്കിലും അദ്ദേഹവും അപമാനിക്കുകയായിരുന്നു. അപമാനിതരായ തന്റെ മക്കളെ ഇനിയൊരിക്കലും സ്‌കൂളിലേയ്ക്ക് വിടില്ലെന്നും അച്ഛന്‍ പറഞ്ഞു. സംഭവത്തിന് ശേഷം കുട്ടികളെ ആരും വീടിന് പുറത്ത് കണ്ടിട്ടില്ല. സംഭവത്തില്‍ പ്രിന്‍സിപ്പാളിനെയും മാനേജരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം ലഭിച്ചത് വൻ ജനപിന്തുണ. 20,42,740 രൂപയാണ് ആദ്യ ദിവസത്തെ മെട്രോയുടെ വരുമാനം. യാത്രക്കാർ ഒന്നടങ്കം കൊച്ചി മെട്രോയിലേക്ക് തള്ളിക്കയറിയപ്പോൾ ആദ്യ ദിവസം തന്നെ മോട്രോ ശുഭ പ്രതീക്ഷകളാണ് മുന്നോട്ട് വയ്ക്കുന്നത്.

രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള വരുമാനമാണ് 20 ലക്ഷം രൂപ കഴിഞ്ഞത്. ഈ സമയത്തിനിടെ 62,320 പേരാണ് മെട്രോ ട്രയിനിൽ യാത്ര ചെയ്തത്. ദിവസം പൂർത്തിയാകാൻ മൂന്ന് മണിക്കൂറുകൾ പിന്നെയും ബാക്കി നിൽക്കുമ്പോഴാണ് കളക്ഷൻ 20 ലക്ഷം തൊട്ടത്.

ഇന്ന് രാവിലെ മെട്രോയുടെ ആദ്യ സർവ്വീസിൽ തന്നെ ഇടം പിടിക്കാൻ ജനങ്ങൾ പുലർച്ചെ തന്നെ പാലാരിവട്ടം സ്റ്റേഷനിൽ എത്തിയിരുന്നു. നാല് മണിക്ക് തന്നെ ആളുകൾ എത്തിച്ചേർന്നു. പിന്നീട് ആറ് മണിയാകുമ്പോഴേക്കും പ്രതീക്ഷിച്ചതിലും നീണ്ട ക്യൂവാണ് മെട്രോ സ്റ്റേഷനിൽ ഉണ്ടായിരുന്നത്.

എറണാകുളം പുതുവൈപ്പിൽ ഐഒസി എൽപിജി ടെർമിനൽ വിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് എറണാകുളം റൂറൽ എസ്പി എവി ജോർജ് . കഴിഞ്ഞ ദിവസം സമരത്തിനിടെ തീവ്രവാദ ബന്ധമുള്ള ചിലരെ കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

സമരക്കാര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും ഇത്ര വലിയ സമരത്തിന് സ്ത്രീകളും കുട്ടികളും സ്വമേധയാ ഇറങ്ങുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരെ ക്രൂരമായി അടിച്ചൊതുക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് റൂറല്‍ എസ്പിയുടെ പരാമര്‍ശം. എന്നാല്‍ പൊലീസിന്റെ ആരോപണം ജനകീയ സമരത്തെ തകര്‍ക്കാനാണെന്ന സമരസമിതി വ്യക്തമാക്കി. ഡിസിപി യതീഷ് ചന്ദ്രയെ മാറ്റുംവരെ ശക്തമായ സമരം തുടരുമെന്നും ഇവര്‍ അറിയിച്ചു.

പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീകളെ ജാമ്യത്തില്‍ വിട്ടെങ്കിലും ഇവര്‍ സ്റ്റേഷന്‍ വിട്ടു പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.

ജനകീയ സമരത്തിൽ പൊലീസ്‌ നരനായാട്ടില്‍ പ്രതിഷേധിച്ച് വൈപ്പിനിലും കൊച്ചിയിലും നടക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
നാലുമാസത്തിലേറെയായി നടന്നു വരുന്ന സമരത്തിനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ തുടർച്ചയായി സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ളവരെ അതിക്രൂരമായാണ്‌ പൊലീസ്‌ നേരിട്ടിരുന്നത്‌.

സ്ത്രീകളും കുട്ടികളും അടക്കം 70 ഓളം പേർക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. കോടതി ഉത്തരവ്‌ പ്രകാരം ഐഒസി പ്ലാന്റ്‌ നിർമ്മാണത്തിനെതിരെ സമരം ചെയ്യാൻ പാടില്ലെന്ന പേരിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ സമര പന്തലിലെത്തിയ ഡിസിപി യതീഷ്‌ ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ കണ്ണിൽകണ്ടവരെയെല്ലാം തല്ലി ഓടിക്കുകയും സമരപന്തൽ പൊളിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ്‌ ഉയർന്നത്‌. തുടർന്ന്‌ ഫിഷറീസ്‌ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സമരസമിതി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

ഹർജി അടുത്ത മാസം നാലിനു പരിഗണിക്കാനിരിക്കെ വിധി വരുന്നവരെ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നു സമര സമിതി നേതാക്കൾ കഴിഞ്ഞ ദിവസം ഫിഷറീസ്‌ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. സമര സമിതിയുടെ ആവശ്യം അംഗീകരിക്കുകയും ഇത്‌ പ്രകാരം മന്ത്രി യോഗത്തിൽ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഈ ഉറപ്പ്‌ ഐഒസി ലംഘിച്ച് ഇന്നലെ നിര്‍മ്മാണ പ്രവൃത്തി തുടരുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ എല്‍പിജി സംഭരണ കേന്ദ്രത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചതിനെതിരെ ജനങ്ങള്‍ വീണ്ടും സംഘടിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുളള സമരക്കാര്‍ പ്ലാന്റിന് മുമ്പില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത പൊലീസുകാരെ മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് വഴിവെച്ചു.

പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെ തുടര്‍ന്ന് സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. ചോരയൊലിപ്പിച്ച് തന്നെ ഇവര്‍ സമരമുഖത്ത് തുടര്‍ന്ന്. സ്ത്രീകളേയും കുട്ടികളേയും അടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ട്.

നിര്‍മ്മാണ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ സമരസമിതിക്ക് ഉറപ്പ് നല്‍കിയിരുന്നു. ജൂലൈ നാലാം തീയ്യതി വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും എന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ പോലീസിനെ പിന്‍വലിക്കാനുള്ള സമരക്കാരുടെ ആവശ്യവുത്തിനും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് പ്ലാന്റില്‍ ഇന്ന് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നത്.

കഴിഞ്ഞ ദിവസം സമരത്തിനുനേരെ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. “പോലീസിന്‍റെ മൃഗീയമായ നരനായാട്ടാണ് പുതുവൈപ്പില്‍ നടന്നത്. കാക്കിയിട്ട സർക്കാർ ഗുണ്ടകൾ സ്ത്രീകളെയും കുട്ടികളെയും അടക്കം അറുപതോളം സമരക്കാരെ മൃഗീയമായി മർദിക്കുകയായിരുന്നു. പതിമൂന്നു വയസിനു താഴെയുള്ള ഒമ്പത് കുട്ടികളെയാണ് പരുക്കേറ്റതിനെ തുടര്‍ന്ന്‍ ഇന്നലെ ആശുപത്രിയിലാക്കിയത്‌. ഒന്നുരണ്ടുപേര്‍ക്ക് എല്ലിനു ക്ഷതമേറ്റതിനാല്‍ വിദഗ്ദ്ധ ചികിത്സ അനിവാര്യമാണ്” സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved