ഹാദിയയുടെ അച്ഛന്റെ സഹോദരന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഹാദിയയുടെ കാര്യങ്ങള്‍ സംസാരിച്ചു. ഇത്തരം കാര്യങ്ങള്‍ ഇനി നടക്കാതിരിക്കാന്‍ ഇതില്‍ എന്ത് ചതിയാണ് നടന്നതെന്ന് അറിയാനായിരുന്നു ഉദ്ദേശമെന്നും ശശികല പറഞ്ഞു. വിവരശേഖരണത്തിന്റെ ഭാഗമായാണ് അവിടെ പോയത്. അവര്‍ പറഞ്ഞ പല കാര്യങ്ങളും മാധ്യമങ്ങളില്‍ വന്നതാണ്. എന്നാല്‍ വരാത്ത ഒരു കാര്യമുണ്ട്. ഒരു ഹോമിയോ ഡോക്ടറാണ് തന്നോട് അക്കാര്യം പറഞ്ഞതെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ഹോമിയോ അല്ലെങ്കില്‍ മറ്റ് വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കുട്ടികളാണ് ഇത്തരം കെണികളില്‍ വീഴുന്നത്. ഹോമിയോയില്‍ ഒരു മരുന്നുണ്ട്. താന്‍ വിശ്വസിച്ചത് കൊണ്ടല്ല ഇത് പറയുന്നത്. ചിലപ്പോഴൊക്കെ ചില രോഗികള്‍ക്കൊക്കെ ആശുപത്രിയില്‍ പോകാന്‍ സമ്മതിക്കാത്തപ്പോള്‍ ഇത് കൊടുക്കാറുണ്ട്. ഈ വിവരം ആ ഹോമിയോ ഡോക്ടറാണ് പറഞ്ഞത്.

മുന്ന് വര്‍ഷം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് മകള്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയതെന്ന് ഹാദിയയുടെ അമ്മ പറഞ്ഞു. ഇങ്ങനെ ഒരു മരുന്നുണ്ടെങ്കില്‍ വൈദ്യരംഗത്ത് ഉള്ളവര്‍ ഇതേപ്പറ്റി ചിന്തിക്കണം. ഇങ്ങനെ പോകുന്ന കുട്ടികള്‍ യുക്തിക്ക് നിരക്കാത്ത വിധമാണ് സംസാരിക്കുന്നതെന്നും ശശികല പറഞ്ഞു.

ഹാദിയ ഹിന്ദുമതത്തിലേക്കാണോ ഇസ്ലാം മതത്തിലേക്കാണോ വരുന്നത് എന്നതല്ല പ്രശ്‌നം. ഇതിന്റെ പിന്നില്‍ നടക്കുന്ന കളികള്‍ വെളിയില്‍ വരണം. അഖിലയുടെ വിഷയത്തില്‍ മുസ്ലീം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്നും ശശികല പറഞ്ഞു. ഹാദിയയുടെ വിവാഹം ലീഗിന്റെ ഒരു വക്കീലാണ് പാണക്കാട് തങ്ങളുടെ കാര്‍മികത്വത്തില്‍ നടത്തിക്കൊടുത്തത്. തങ്ങളുടെ ആശിര്‍വാദവും ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയുമായി പോയത് മുനവറലി തങ്ങളാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.