മുട്ടത്തറ മാലിന്യസംസ്കരണ പ്ളാന്റില് കണ്ടെത്തിയ കാലുകള് ബംഗ്ലാദേശ് കോളനിയില് വെച്ച് കൊല്ലപ്പെട്ട പീറ്റര് കനിഷ്കറിന്റേതാണെന്നു സ്ഥിരീകരിച്ചു. കനിഷ്കറിന്റെയും അമ്മ പൗളറ്റിന്റെയും ഡി.എന്.എ. പരിശോധന നടത്തിയാണ് കനിഷ്കറാണെന്നു സ്ഥിരീകരിച്ചത്. കന്യാകുമാരി ചിന്നമുട്ടം ശിങ്കാരവേലന് കോളനിയില് 15/267ല് ആന്റണി കനിബല്ലിന്റെയും പൗളറ്റിന്റെയും മൂത്തമകനാണ് പീറ്റര് കനിഷ്കര്.
പീറ്റര് കനിഷ്കറിന്റെ ശരീരാവശിഷ്ടങ്ങള് ഏറ്റുവാങ്ങാന് അമ്മ പൗളറ്റും ബന്ധുക്കളും വലിയതുറ സ്റ്റേഷനിലെത്തി. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ മകനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നാണ് ഇവര് പറയുന്നത്. കനിഷ്കറിന്റെ വസ്ത്രാവശിഷ്ടങ്ങള് ഇവര് തിരിച്ചറിഞ്ഞിട്ടുണ്ട്്. തലയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും ലഭിച്ചിട്ടില്ല.
ഓഗസ്റ്റ് ഏഴിനായിരുന്നു വീട്ടില്നിന്ന് പുത്തേരി സ്വദേശിയായ മഹേശ്വര് ഖലീഫ എന്ന യുവാവുമായി കനിഷ്കര് കേരളത്തിലേക്കു പുറപ്പെട്ടതെന്ന് പൗളറ്റ് പറഞ്ഞു. മത്സ്യത്തൊഴിലാളിയായതിനാല് മീന്പിടിത്തത്തിനു പോകുന്നുവെന്നാണ് വീട്ടില് പറഞ്ഞിരുന്നത്. മിക്കദിവസവും വീട്ടില് വിളിക്കുമായിരുന്നു. ഓഗസ്റ്റ് 12-ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു കനിഷ്കര് അവസാനമായി അമ്മയെ വിളിച്ചത്. തിരികെ വിളിക്കുമ്പോള് ഫോണ് സ്വിച്ച് ഓഫായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കേരള പോലീസ് കന്യാകുമാരി പോലീസിനെയുംകൂട്ടി വീട്ടിലെത്തിയിരുന്നു. മഹേശ്വര് ഖലീഫയെ തേടിയായിരുന്നു എത്തിയത്. തുടര്ന്നായിരുന്നു തന്റെ മകന് കൊല്ലപ്പെട്ടെന്ന് അറിഞ്ഞത്. ഖലീഫയെ വലിയതുറ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
മത്സ്യത്തൊഴിലാളിയായ കനിഷ്കറിന്റെ അച്ഛന് ആന്റണി കനിബാല് 2010-ല് കൊല്ലത്തുനിന്ന് ബോട്ടില് മീന്പിടിക്കാന് പോകുന്നുവെന്നു പറഞ്ഞു പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ വര്ഷം ഇതേക്കുറിച്ച് കന്യാകുമാരി പോലീസില് പരാതി നല്കിയിരുന്നു. കനിഷ്കറിന്റെ തിരോധാനത്തെക്കുറിച്ച് വീട്ടുകാര് പരാതി നല്കിയിരുന്നില്ല.
ഓഗസ്റ്റ് 12-ന് രാത്രി ബംഗ്ലാദേശ് സ്വദേശി മനു രമേഷ് തന്റെ വീട്ടിനുള്ളില് വച്ച് പീറ്റര് കനിഷ്കറെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. തമിഴ്നാട്ടിലെ ലഹരിക്കച്ചവട സംഘത്തിനുള്ളിലെ തര്ക്കങ്ങളായിരുന്നു കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
തുടര്ന്ന് സുഹൃത്തും ഇറച്ചിവെട്ടുകാരനുമായ ഷെഹിന് ഷായെ വിളിച്ചുവരുത്തി മൃതദേഹം പല കഷ്ണങ്ങളായി മുറിച്ച് കടലിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഉപേക്ഷിച്ചുവെന്നും പോലീസ് പറയുന്നു.
കോയമ്പത്തൂരില് കാര് പൊട്ടിത്തെറിച്ചു ഒരാൾ കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണ് എന്ന് സൂചന. കൊല്ലപ്പെട്ട ജിഎം നഗറിൽ താമസിക്കുന്ന ജമേഷ മുബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക ശേഖരം കണ്ടെത്തിയതിനു പിന്നാലെയാണ് ചാവേര് ആക്രമണമെന്ന് നിഗമനത്തിൽ പോലീസ് എത്തിയത്. ഇന്നലെ രാവിലെയാണ് കോട്ട ഈശ്വരന് ക്ഷേത്രത്തിന് സമീപം സ്ഫോടനമുണ്ടായത്.
2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള ആളാണ് മരിച്ച ജമേഷ മുബിൻ. ഇയാളുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്ഫോടനത്തിന്റെ ആഘാതത്തിൽ മാരുതി കാർ രണ്ടായി തകർന്നു. പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു.
ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നുണ്ട്. സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്ന് ഡിജിപി പറഞ്ഞു. കേസ് അന്വേഷിക്കാൻ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ പറഞ്ഞു. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടേതാണു കാർ എന്നും സൂചനയുണ്ട്.
മുങ്ങിമരണം എന്ന് കരുതിയ സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. മുണ്ടക്കയം പാലൂർക്കാവിൽ നടന്ന മധ്യവയസ്കന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു. 27 വയസ്സുകാരനായ ജെസിബി ഡ്രൈവർ അറസ്റ്റിലായി. പാലൂർക്കാവ് കുന്നുംപുറത്ത് കുഞ്ഞുമോനെ (58) തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് . കറുകച്ചാൽ മാന്തുരുത്തി വെട്ടിക്കാവുങ്കൽ സഞ്ജു(ഷിജു– 27)വിനെ സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷം അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഓണത്തിനു തലേന്നാണു പാലൂർക്കാവിലെ ചെറിയ തോട്ടിൽ കുഞ്ഞുമോനെ മരിച്ച നിലയിൽ കണ്ടത്. മദ്യപിച്ചെത്തിയ കുഞ്ഞുമോൻ തോട്ടിൽ വീണു മുങ്ങിമരിച്ചതാണെന്ന് എല്ലാവരും കരുതി. എന്നാൽ മെഡിക്കൽ റിപ്പോർട്ടുകളിൽ ശരീരത്തിൽ കണ്ട മർദ്ദനത്തിന്റെ ചെറിയ പാടുകൾ പൊലീസിനു സംശയമായി. ഇതോടെ സംഭവത്തിനു തൊട്ടുമുൻപുള്ള ദിവസം കുഞ്ഞുമോൻ പോയ വഴികൾ പൊലീസ് അന്വേഷിച്ചു.
പാലൂർക്കാവിൽ നിർമാണം നടന്നുകൊണ്ടിരുന്ന വീട്ടിലാണു കുഞ്ഞുമോനെ അവസാനമായി കണ്ടത്. ഒപ്പം മറ്റു 2 പേരും ഉണ്ടായിരുന്നു. നിർമ്മാണജോലികൾക്കായി മണ്ണുമാന്തിയന്ത്രവുമായി എത്തിയ സഞ്ജുവും മാണി എന്ന മറ്റൊരാളുമായിരുന്നു അത്. ഇവർ മൂവരും ചേർന്ന് നിർമ്മാണത്തിനു ശേഷം ബാക്കിവന്ന ഇരുമ്പുകമ്പികൾ ഓട്ടോറിക്ഷയിൽ കയറ്റി മുണ്ടക്കയത്ത് എത്തിച്ചു വിൽപന നടത്തി.
തുടർന്നു മദ്യം വാങ്ങി ഇവർ പാലൂർക്കാവിൽ എത്തി. മാണി വീട്ടിലേക്കു പോകുകയും ചെയ്തു. ഉച്ച മുതൽ മദ്യലഹരിയിലായിരുന്ന കുഞ്ഞുമോനും സഞ്ജുവും പിന്നീട് പാലൂർക്കാവ് തോട്ടിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള പാലത്തിനു സമീപം എത്തി അവിടെയിരുന്നു മദ്യപിച്ചു. ഇവിടെ വച്ചു മദ്യം വാങ്ങിയ പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി. കുഞ്ഞുമോനെ മർദിച്ച് അവശനാക്കിയ സഞ്ജു ഒഴുക്കുള്ള തോട്ടിലേക്കു തള്ളിയിട്ടതിനു ശേഷം ബൈക്കിൽ കയറി പോയി. കുറച്ചു ദൂരം പോയ ശേഷം വീണ്ടും തിരികെയെത്തി. വെള്ളത്തിൽ കിടന്നിരുന്ന കുഞ്ഞുമോൻ മരിച്ചു എന്ന് ഉറപ്പു വരുത്തി മലർത്തിക്കിടത്തി വെള്ളത്തിൽ മുക്കി. തുടർന്നു മുണ്ടക്കയത്തു തന്റെ റൂമിലെത്തി ബൈക്ക് സുഹൃത്തിനെ ഏൽപിച്ചു. അതിനു ശേഷം ജോലി കിട്ടി എന്ന് അറിയിച്ചു മംഗളൂരുവിലേക്കു കടന്നു. തുടർന്നു നിരന്തരം ട്രെയിനിൽ യാത്ര ചെയ്തു പൊലീസിന്റെ കണ്ണുവെട്ടിച്ചു നടന്നു.
സ്വന്തം ഫോൺ ഉപേക്ഷിച്ച്, സഹയാത്രികരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോണുകളിൽ നിന്നാണു ഹിന്ദി നന്നായി അറിയാവുന്ന പ്രതി തനിക്ക് ആവശ്യമുള്ളവരെ വിളിച്ചിരുന്നത്. എന്നാൽ ഇയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വരുന്ന ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി ചങ്ങനാശേരിയിൽ എത്തിയതായി വിവരം ലഭിച്ചതോടെ പൊലീസ് അവിടെ എത്തി അറസ്റ്റ് ചെയ്തു.
സിനിമാ താരം ഹണിറോസ് നിരവധി സംരഭങ്ങളുടെ ഉദ്ഘാടനങ്ങൾക്ക് മുഖ്യ അതിഥിയായി പങ്കെടുക്കാറുണ്ട്. അവയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിക്കാറുണ്ട്. ഹണി റോസിന്റെ നിതംബത്തെക്കുറിച്ചുള്ള ചർച്ചകളും ഉദ്ഘാടന ചിത്രത്തിനു താഴെ സജീവമാണ്. Buttock n Hip Enhancer Full Silicone Panty എന്ന ടെക്നോളജി ഉപയോഗിച്ചാണ് ഹണി റോസ് നിതംബം മനോഹരമാക്കുന്നത് എന്ന് പറയുകയാണ് അഡ്വക്കറ്റ് സംഗീത ലക്ഷ്മണ. സ്ത്രീയായ ഞാൻ പോലും ഹണിറോസിന്റെ നിതംബം കണ്ടപ്പോൾ ഓർമ്മിച്ചത് Kahani സിനിമയിലെ വിദ്യ ബാലന്റെ ഗർഭവും full silicon accessory ടെക്നോളജിയെ കുറിച്ചുമൊക്കെയാണെന്നാണ് അഡ്വക്കറ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നത്
കുറിപ്പിന്റെ പൂർണ്ണ രൂപം
ഇതെന്താണ് ന്ന് മനസ്സിലായോ? ഇതിന്റെ പേരാണ് Buttock n Hip Enhancer Full Silicone Panty. 2012 ൽ ഇറങ്ങിയ Kahani എന്ന ഒരു ഹിന്ദി സിനിമയുണ്ട്. ആ സിനിമയിൽ വിദ്യ ബാലൻ ചെയ്ത കഥാപാത്രം ജീവിതസാഹചര്യങ്ങൾ കാരണം വ്യാജമായി ഗർഭം ധരിക്കുന്നുണ്ട്. എങ്ങനെയാണ് കൃത്യമമായി ഗർഭം ഉണ്ടാക്കി ധരിച്ചത് എന്നത് സിനിമയുടെ അവസാനഭാഗത്ത് കാണിക്കുന്നുമുണ്ട്. ഈ ഫോട്ടോയിൽ കാണുന്നത് പോലെ full silicon accessory എന്ന ടെക്നോളജിയാണത്.
സ്ത്രീകളുടെ ചില പ്രത്യേക ശരീരഭാഗങ്ങൾ പൊലിപ്പിച്ചും പെരുപ്പിച്ചും കാണിക്കാനായി ഇപ്പറഞ്ഞ ടെക്നോളജി പ്രയോജനപ്പെടുത്താറുണ്ട്. തന്റെ ആഗ്രഹം പോലെ ശരീരത്തിലെ ഏതെങ്കിലും ഭാഗത്തിന് പുഷ്ടി പോരാ എന്ന് തോന്നുന്ന സ്ത്രീകൾക്ക്, ഇനി അതുമല്ലെങ്കിൽ തന്റെ നിലനിൽപ്പിന് ശരീരഭാഗം ഏതെങ്കിലും തള്ളി പിടിച്ച് കാണിച്ച് പ്രദർശനത്തിന് വെക്കണം എന്നൊക്കെ കരുതുന്ന സ്ത്രീകൾക്ക് ഏറെ ഉപകരിക്കുന്ന ഒരു ടെക്നോളജിയാണ് ഈ full silicon accessory fittings. പ്രത്യേകിച്ച് എൻർടെയിന്മെന്റ് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ചിലരെങ്കിലും ഈ ടെക്നോളജിയുടെ ഗുണഭോക്താക്കളും ആശ്രിതരുമാണ് എന്നതാണ് യാഥാർത്ഥ്യം. ഇതാവുംബോൾ ചിലവേറിയതും ആരോഗ്യപരമായി ഏറെ റിസ്കുള്ളതുമായ ശസ്ത്രക്രിയയൊന്നും വേണ്ട. എന്നാൽ ഞെരമ്പിളകി അരപിരി ലൂസായ പുരുഷ്ന്മാരെ ആകർഷിക്കാനും അവരിൽ ലൈംഗിക വിഭ്രാന്തിയുണ്ടാക്കാനുമൊക്കെ ഈ full silicon accessory ടെക്നോളജി ധാരാളം മതി.
ഇതിനെ കുറിച്ച്, സ്ത്രീശരീരഭാഗങ്ങൾ പൊലിപ്പിച്ചും പെരുപ്പിച്ചും കാണിച്ച് പ്രദർശിപ്പിക്കാൻ ഉതകുന്ന full silicon accessory ടെക്നോളജിയെ കുറിച്ച് ഇപ്പോൾ ഞാൻ ഓർമ്മിക്കാൻ കാരണമായത് സിനിമാനടി ഹണിറോസ് നടത്തുന്ന ചില ഉദ്ഘാടനചടങ്ങുകളിലെ വീഡിയോകൾ ശ്രദ്ധയിപ്പെട്ടതിനാലാണ്. അവയിലൊക്കെ ഹണിറോസിന്റെ തള്ളി പിടിച്ച നിതംബം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഞാൻ പോയി ഗൂഗിളിൽ സർച്ച് ചെയ്ത് ആ സ്ത്രീയുടെ നിതംബം പ്രകടമാവുന്ന വേറെ ചില വീഡിയോസും ഫോട്ടോസും നോക്കി. ഹെർ വൈറ്റൽ ബോഡി സ്റ്റാസ്റ്റിക്സ് ഇൻ അതർ സിറ്റ്വേഷൻസ് ആർ ഡിഫറന്റ!
പറഞ്ഞു വന്നത് ഇതാണ്; അതായത്, സിനിമാ നടി ഹണിറോസിന് വലിയ തുകകൾ പ്രതിഫലമായി കൊടുത്ത് കെട്ടിയെഴുന്നള്ളിച്ച് ഉദ്ഘാടനകർമ്മത്തിനായി കൊണ്ടുവരുന്ന ബിസിനസ്സ് സംരംഭകർ അറിയുന്നുണ്ടോ അവൾ എത്തുന്ന ഉദ്ഘാടനചടങ്ങുകളിൽ ജനക്കൂട്ടം ഉണ്ടാവുകയും വീഡിയോസ് വയറലാവുകയും ചെയ്യും എന്നത് ശരി തന്നെ. അതും കണ്ടാസ്വദിച്ച് ജനം അവരുടെ വഴിക്ക് പോകും. ഹണിറോസിന്റെ നിതംബം ക്ലോസപ്പിൽ കണ്ട നിർവൃതിയിൽ അന്നു രാത്രി കിടന്നുറങ്ങും. പിറ്റേന്ന് നേരം വെളുക്കുംമ്പോഴും ഹണിറോസിന്റെ നിതംബം മനസ്സിൽ തെളിഞ്ഞു തന്നെയുണ്ടാവും. എന്നാൽ ഹണിറോസ് നടത്തിയ ഉദ്ഘാടനം ഏത് സ്ഥാപനത്തിന്റെ താണന്നോ ഏത് പ്രോഡക്ടിന്റെതാണെന്നോ ഏത് സംഭരംഭത്തിന്റെതാണെന്നോ ഒന്നും ആരും ശ്രദ്ധിച്ചു പോലും കാണില്ല. അത് ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ അതൊന്നും ആരും ഓർമ്മിക്കുക പോലുമില്ല. മനസ്സിൽ തട്ടിയതും മനസ്സിൽ തങ്ങിയതും ഹണിറോസിന്റെ നിതംബം മാത്രം! കണ്ടില്ലേ, ഞാൻ പോലും, സ്ത്രീയായ ഞാൻ പോലും ഹണിറോസിന്റെ നിതംബം കണ്ടപ്പോൾ ഓർമ്മിച്ചത് Kahani സിനിമയിലെ വിദ്യ ബാലന്റെ ഗർഭവും full silicon accessory ടെക്നോളജിയെ കുറിച്ചുമൊക്കെയാണ്.
എന്ത് വാണിജ്യലാഭമാണ് എന്ത് മാർക്കറ്റിംഗ് ഗുണമാണ് പണം മുടക്കി ഉദ്ഘാടനത്തിനായി നിതംബം തള്ളി പിടിച്ച ഹണിറോസിനെ എഴുന്നള്ളിക്കുന്നവർക്ക് ഉണ്ടാവുക? ഐ റിയലി ഡോണ്ട് അണ്ടർസ്റ്റാന്റ് ദാറ്റ് കൈന്റ് ഓഫ് അബ്സേർട് ആന്റ് റിഡിക്ക്യുലസ് ബിസിനസ്സ് മാർക്കറ്റിംഗ് സ്റ്റ്രാറ്റജി!
ഇത്രയും ഞാൻ പറഞ്ഞതിന് എന്റെ നിതംബത്തിനെ തള്ളി പറയാൻ ആരും മിനക്കടേണ്ട. എന്റെ നല്ല പ്രായത്തിലോ ഈ പ്രായത്തിലോ നിതംബം തള്ളി പിടിച്ചോണ്ട് നവോത്ഥാനം കളിക്കാനോ പണം വാങ്ങി നാട മുറിക്കാനോ ആളെ കൂട്ടാനോ ഞാൻ നിന്നു കൊടുത്തിട്ടില്ല. എന്റെ വസ്ത്രധാരണം എന്റെ മാത്രം ചോയ്സ് ഒക്കെ തന്നെ എന്നാലത് full silicon accessory ടെക്നോളജിയെ കൂട്ടുപിടിച്ചിട്ടല്ല ഞാൻ ആ സ്വാതന്ത്ര്യം ആസ്വദിക്കുന്നത്, അനുഭവിക്കുന്നത്, ഉപയോഗിക്കുന്നത്. ദാറ്റ് ഈസ് ദ് ഡിഫറൻസ് ! ദാറ്റ് ഇൻഡീഡ് ഇസ് ഡിഫറൻസ് ഇനഫ്!
ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില് നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മെല്ബണ് ക്രിക്കറ്റ് ഗ്രൗണ്ടില് 160 റണ്സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ്അവസാന പന്തില് ആറ് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യം മറികടന്നു. 53 പന്തില് 82 റണ്സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില് ആര് അശ്വിന് നേടിയ ഫോര് നിര്ണായകമായി. ഹാര്ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്ഷ്ദീപ് സിംഗ്, ഹാര്ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്ത്തിയത്. ഇതിനിടയിലും ഇഫ്തിഖര് അഹമ്മദ് (34 പന്തില് 51), ഷാന് മസൂദ് (42 പന്തില് 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി.
ഷഹീന് അഫ്രീദിയെറിഞ്ഞ പതിനെട്ടാം ഓവറിലാണ് കളി മാറുന്നത്. 17 റണ്സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹാരിസ് റൗഫിന്റെ 19-ാം ഓവറില് 15 റണ്സും പിറന്നു. അതുവരെ നന്നായി പന്തെറിഞ്ഞ റൗഫിന്റെ അവസാന രണ്ട് പന്തില് കോലി സിക്സ് നേടിയിരുന്നു. അവസാന ഒാവറില് ജയിക്കാന് വേണ്ടത് 16 റണ്സ്. പന്തെറിയുന്നത് മുഹമ്മദ് നവാസ്. ആദ്യ പന്തില് ഹാര്ദിക് ഔട്ട്. ദിനേശ് കാര്ത്തിക് ക്രീസിലേക്ക്. രണ്ടാം പന്തില് സിംഗിള്. മൂന്നാം പന്തില് കോലി രണ്ട് റണ്സ് നേടി. നാലാം പന്തില് സിക്സ്. കൂടെ നോബോളും. അവസാന മൂന്ന് പന്തില് വേണ്ടത് ആറ് റണ്. അടുത്ത പന്ത് വൈഡ്. ജയിക്കാന് അഞ്ച് റണ്. അടുത്ത പന്ത് വീണ്ടും ഫ്രീഹിറ്റ്. എന്നാല് കോലി ബൗള്ഡായി. പന്ത് കീപ്പറെ മറികടന്ന് പിന്നിലേക്ക്. അതില് മൂന്ന് റണ്സാണ് ഓടിയെടുത്തത്. അവസാന രണ്ട് പന്തില് വേണ്ടത് രണ്ട് റണ്. കാര്ത്തിക് പുറത്ത്. ആര് അശ്വിന് നേരിട്ട അവസാന പന്ത് വൈഡ്. സ്കോര് ഒപ്പത്തിനൊപ്പം. അവസാന പന്തില് ബൗണ്ടറി നേടി അശ്വിന് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 53 പന്തില് നാല് സിക്സും ആറ് ഫോറും ഉള്പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്.
തകര്ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഏഴ് ഓവര് പൂര്ത്തിയാവുമ്പോള് നാലിന് 33 എന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. രണ്ടാം ഓവറില് തന്നെ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി. നസീം ഷായുടെ പന്തില് രാഹുല് ബൗള്ഡാവുകയായിരുന്നു. ഏഴ് റണ്സായിരുന്നു അപ്പോള് സ്കോര്ബോര്ഡിലുണ്ടായിരുന്നത്. സ്കോര്ബോര്ഡില് മൂന്ന് റണ്സ് കൂടി കൂട്ടിചേര്ക്കുന്നതിനിടെ ക്യാപ്റ്റന് രോഹിത്തും മടങ്ങി. ഹാരിസിന്റെ പന്തില് സ്ലിപ്പില് ഇഫ്തിഖറിന് ക്യാച്ച്. വിശ്വസ്ഥനായ സൂര്യക്ക് ഇത്തവണ ക്രീസില് പിടിച്ചുനില്ക്കാനായില്ല. രണ്ട് ഫോറ് നേടി ആത്മവിശ്വാസം കാണിച്ചെങ്കിലും 15 റണ്സുമായി മടങ്ങി. ഹാരിസിന്റെ തന്നെ പന്തില് വിക്കറ്റ് കീപ്പര് മുഹമ്മദ് റിസ്വാന് ക്യാച്ച്. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അക്സറാവട്ടെ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീടായിരുന്നു ഹാര്ദിക്- കോലി സഖ്യത്തിന്റെ രക്ഷാപ്രവര്ത്തനം. 113 റണ്സാണ് ഇരുവരും കൂട്ടിചേര്ത്തത്.
നേരത്തെ, മെല്ബണില് തുടക്കം മുതല് പാകിസ്ഥാന് ഓപ്പണര്മാര് ബുദ്ധിമുട്ടി. ഭുവനേശ്വര് കുമാര്, അര്ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില് ഇരുവര്ക്കും പിടിച്ചുനില്ക്കായില്ല. ഭുവിയുടെ ആദ്യ ഓവറില് ഒരു റണ് മാത്രമാണ് പിറന്നത്. അതും വൈഡില് ലഭിച്ച റണ്. രണ്ടാം ഓവര് എറിയാനെത്തിയത് അര്ഷ്ദീപ്. ആദ്യ പന്തില് ബാബറിനെ മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. വിക്കറ്റിന് മുന്നില് കുടുങ്ങുകയായിരുന്നു ബാബര്. തുടര്ന്ന് മസൂദ് ക്രീസിലേക്ക്. എന്നാല് നാലാം ഓവറില് പാകിസ്ഥാന് അടുത്ത പ്രഹരമേറ്റു. ഇത്തവണയയും അര്ഷ്ദീപ് വിക്കറ്റെടുത്തത്. അര്ഷ്ദീപിന്റെ ബൗണ്സ് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില് ഭുവനേശ്വറിന് ക്യാച്ച്. ഇതോടെ പാകിസ്ഥാന് രണ്ടിന് 15 എന്ന നിലയിലായി പാകിസ്ഥാന്.
തുടര്ന്ന് ഇഫ്തിഖര്- മസൂദ് സഖ്യം കൂട്ടിചേര്ത്ത 76 റണ്സാണ് പാകിസ്ഥാനെ തകര്ച്ചയില് നിന്ന് രക്ഷിച്ചത്. എന്നാല് ഇഫ്തിഖറിനെ വിക്കറ്റിന് മുന്നില് കുടുക്കി ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. നാല് സിക്സും രണ്ട് ഫോറും ഉള്പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. തുടര്ന്നെത്തിയവരില് ആര്ക്കും രണ്ടക്കം കാണാന് സാധിച്ചില്ല. ഷദാബ് ഖാന് (5), ഹൈദര് അലി (2), മുഹമ്മദ് നവാസ് (9), ആസിഫ് അലി (2) എന്നിവര് പാടെ നിരാശപ്പെടുത്തി. ഷഹീന് അഫ്രീദി (8 പന്തില് 16) നിര്ണായക പ്രകടനം പുറത്തെടുത്തു. ഹാരിസ് റൗഫ് (6) മസൂദിനൊപ്പം പുറത്താവാതെ നിന്നു.
ഇതിനിടെ മസൂദ് അര്ധ സെഞ്ചുറി പൂര്ത്തിയാക്കി. അഞ്ച് ബൗണ്ടറികള് ഉള്പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്. അര്ഷ്ദീപ് നാല് ഓവറില് 32 റണ്സാണ് വിട്ടുകൊടുത്തത്. ഹാര്ദിദ് നാല് ഓവറില് 30 റണ്സും ഷമി നാല് ഓവറില് 25 റണ്സും മാത്രമാണ് നല്കിയത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ഭുവനേശ്വര് കുമാര് നാല് ഓവറില് 22 റണ്സ് മാത്രമാണ് നല്കിയത്. എന്നാല് ഒരോവര് മാത്രമെറിഞ്ഞ അക്സര് പട്ടേല് 21 റണ്സ് നല്കി. അശ്വിനാവട്ടെ മൂന്ന് ഓവറില് 23 റണ്സ് നല്കി.
ചെങ്ങന്നൂരില് വയോധികയെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തി. മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടില് താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പില് അന്നമ്മ വര്ഗീസ് (80) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില് ബന്ധുവായ റിന്ജു സാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലര്ച്ചെ അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പില് റോസമ്മയുടെ മകന് റിന്ജു സാമിനെ(28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഫെബ്രുവരി മുതല് റിന്ജുവിന്റെ കുടുംബത്തിനൊപ്പമാണ് അന്നമ്മ താമസിച്ചിരുന്നത്. മാനസിക പ്രശ്നങ്ങള് ഉള്ള റിന്ജു അക്രമാസക്തനായി അന്നമ്മയെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളായ സാമും റോസമ്മയും വെട്ടേല്ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു.
അതി ക്രൂരമായിട്ടാണ് വെട്ടിക്കൊന്നതെന്നും ശരീരത്തില് 20 ലേറെ മുറിവുകളുണ്ടെന്നുമാണ് വിവരം. പോലീസ് എത്തുമ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നുവെന്നും അകത്ത് നിന്ന് വാതില് അടച്ചായിരുന്നു ആക്രമണമെന്നും ഉദ്യോഗസ്ഥര് അറിയിച്ചു.
ചെന്നൈയില് ജ്വലറിയില് ജീവനക്കാരനായിരുന്ന റിന്ജു മാനസിക പ്രശ്നങ്ങളെ തുടര്ന്ന് ജോലി ഉപേക്ഷിച്ച് മാസങ്ങള്ക്ക് മുന്പാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കള് പറഞ്ഞു. പോലീസ് നടപടികള്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി മാറ്റി. അന്നമ്മയെ ആക്രമിച്ച ആയുധവും പോലീസ് കണ്ടെടുത്തു.
മലയാളികള്ക്ക് സുപരിചിതയായ താരമാണ് സീമ ജി നായര്. സിനിമയിലെയും സീരിയലുകളിലെയും നിറ സാന്നിധ്യം. അഭിനേത്രി മാത്രമല്ല, മികച്ച ജീവകാരുണ്യ പ്രവര്ത്തനങ്ങളും താരം നടത്താറുണ്ട്. അര്ബുദ രോഗത്തെ നേരിട്ട നന്ദു മുതല് നടി ശരണ്യ ശശി വരെയുള്ളവര്ക്ക് സഹായവുമായി സീമ ജി നായര് എത്തിയിരുന്നു.
ഇപ്പോഴിതാ വാഹനാപകടത്തില് പരിക്കേറ്റ വാവ സുരേഷിനെയും സന്ദര്ശിച്ചിരിക്കുകയാണ് സീമ ജി നായര്. മലയാളികള്ക്ക് വളരെയധികം പരിചിതനാണ് വാവ സുരേഷ്. കേരളത്തിന് അകത്തും പുറത്തുമായി ജനവാസകേന്ദ്രങ്ങളില് നിന്നും പാമ്പുകളെ രക്ഷപ്പെടുത്താനായി എത്തിയിട്ടുണ്ട് വാവ സുരേഷ്. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില് പരുക്കേറ്റ് ചികിത്സയില് കഴിയുകയാണ് വാവ സുരേഷ്.
വാവ സുരേഷ് സഞ്ചരിച്ച കാര് കെഎസ്ആര്ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില് വാവയുടെ മുഖത്തിന് പരുക്കേല്ക്കുകയായിരുന്നു. അദ്ദേഹം ഇപ്പോള് തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയില് കഴിയുകയാണ്. ചികിത്സയിലുള്ള വാവ സുരേഷിനെ സന്ദര്ശിച്ചിരിക്കുകയാണ് സീമ ജി നായര്.
ഇന്നലെ ഞാന് വാവയെ കാണാന് പോയിരുന്നു ..കുറെ കാലങ്ങളായി ചേച്ചി അനിയന് ബന്ധം കാത്തു സൂക്ഷിക്കുന്നു ഞങ്ങള് ..ഈ അടുത്ത കാലത്തുണ്ടായ അപകടം അറിഞ്ഞപ്പോള് ആകെ വിഷമിച്ചുപോയിരുന്നു ..കഴിഞ്ഞ ഒരു വര്ഷമായി ഓരോ ദുരിതങ്ങള് വിടാതെ പിന്തുടരുവാണ് ..അപകട വാര്ത്ത അറിഞ്ഞപ്പോള് മുതല് വാവയുടെ അടുത്തെത്തണമെന്നു ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസങ്ങളില് വിവരങ്ങള് ചോദിച്ചറിഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഇന്നലെ നേരിട്ട് കണ്ടപ്പോള് സമാധാനം ആയി.
കുറച്ചു ദിവസം റസ്റ്റ് എടുക്കണമെന്ന് ഡോക്ടര് പറഞ്ഞിട്ടും അതിനെയൊക്കെ മാറ്റി നിര്ത്തി ..തന്നെ സ്നേഹിക്കുന്നവര്ക്കായി സമയം കണ്ടെത്തുവാണ് വാവ ..ഇന്നലെ ഞാന് അവിടിരിക്കുമ്പോള് വാവയെ സ്നേഹിക്കുന്ന നിരവധി ആളുകളുടെ ഫോണ് വന്നുകൊണ്ടേയിരുന്നു ..അതില് കൂടുതലും പല നാടുകളില് നിന്നുള്ള ‘അമ്മമാരുടെ ഫോണ് ആയിരുന്നു ..പലതും വിഡിയോ കോളുകള് ..അവരില് കുറച്ചു പേരോടൊക്കെ ഞാനും സംസാരിച്ചു ..വാവയുടെ ദീര്ഘായുസ്സിനായി പ്രാര്ത്ഥനയോടെ ഇരിക്കുന്ന അമ്മമാര്. വാവയുടെ ആരോഗ്യത്തിനായി വഴിപാടുകള് നടത്തി ഓരോ ദിവസവും ശാരീരിക അവസ്ഥകള് അറിയാന് കാത്തിരിക്കുന്നവര്.
എല്ലാ വേദനകളെയും കുറിച്ച് ചിരിയോടെ സംസാരിക്കുന്ന പ്രിയപ്പെട്ട വാവ ..വേദനകള്ക്കിടയിലും തന്നെ കാണാന് എത്തുന്നവരെയും ..ഫോണില് വിളിക്കുന്നവരെയും ആശ്വസിപ്പിക്കുന്ന വാവ ..എത്രയും വേഗം പൂര്ണ ആരോഗ്യവാനായി തിരികെ എത്താന് ഈശ്വരനോട് പ്രാര്ത്ഥിച്ചു കൊണ്ട് ..ചേച്ചി എന്ന രീതിയില് ചെറിയ ചില ഉപദേശങ്ങള് കൊടുത്തും അവിടുന്ന് ഞാന് ഇറങ്ങി ..നിറ ചിരിയോടെ എന്നെയാത്രയാക്കി എന്റെ പ്രിയ അനുജനുമെന്ന് പറഞ്ഞാണ് സീമ ജി നായര് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പാനൂർ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതായും വിവരം. തെളിവെടുപ്പിനിടെ പ്രതിയുടെ ബാഗിൽ നിന്ന് പുരുഷന്റെ മുടി കണ്ടെടുത്തിരുന്നു. ബാർബർ ഷോപ്പിൽ നിന്ന് മുടിയെടുത്ത് ബാഗിൽ ഇടുകയായിരുന്നു. ഡി എൻ എ പരിശോധനയിൽ പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം.
പ്രതിയുടെ ബാഗിൽ നിന്ന് മുളകുപൊടിയും പൊലീസ് കണ്ടെടുത്തിരുന്നു. തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്യാംജിത്ത് മുളകുപൊടി അടക്കമുള്ളവ ബാഗിൽ സൂക്ഷിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക, കത്തി, കൊലപാതക സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയോടൊപ്പം വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത കയറിന്റെ ഒരു ഭാഗവും കുളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിലുണ്ടായിരുന്നു.
കണ്ണൂർ മൊകേരി വളള്യായിയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി ശ്യാംജിത്ത് ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം വിഷ്ണുപ്രിയയെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന മൊകേരി ഉമാ മഹേശ്വരക്ഷേത്രത്തിന് സമീപം നടമ്മൽ കണ്ണച്ചാങ്കണ്ടി വിനോദിന്റെയും ബിന്ദുവിന്റെയും മകളായ വിഷ്ണുപ്രിയ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയാണ്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് (25) പിന്നാലെ അറസ്റ്റിലാവുകയായിരുന്നു. മാനന്തേരി സത്രത്തിൽ പിതാവ് ശശിധരന്റെ ഹോട്ടലിലെ സഹായിയാണ് ശ്യാംജിത്ത്. ഇയാളുടെ സഹോദരിയും വിഷ്ണുപ്രിയയും സഹപാഠികളായിരുന്നു. ഇതുവഴിയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി.
പാനൂരിൽ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി നടത്താൻ പദ്ധതിയിട്ടതായി വിവരം. വിഷ്ണുപ്രിയയുടെ സുഹൃത്തും പൊന്നാനി സ്വദേശിയുമായ യുവാവിനെ കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാളുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് വിഷ്ണുപ്രിയയെ ശ്യാംജിത്ത് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയത്.
പൊന്നാനി സ്വദേശിയായ യുവാവും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്ന് ശ്യാംജിത്തിന്റെ മൊഴിയിൽ പറയുന്നു. മറ്റൊരാളുമായുള്ള അടുപ്പമാണ് വിഷ്ണുപ്രിയ അകലാൻ കാരണമെന്നായിരുന്നു ശ്യാംജിത്ത് വിശ്വസിച്ചിരുന്നത്. ഇതോടെ വിഷ്ണുപ്രിയയെും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു. സുഹൃത്തിനെ സാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം. പ്രതി യുവതിയുടെ തലയ്ക്കടിക്കുന്നത് ഇയാൾ ഫോണിലൂടെ കണ്ടിരുന്നു.
വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ശ്യാംജിത്ത് സ്വയം നിർമിച്ചതായിരുന്നു. മൂന്ന് ദിവസമെടുത്താണ് ഇത് നിർമിച്ചത്. ഇരുവശവും മൂർച്ചയുള്ള കത്തിയായിരുന്നു ഉണ്ടാക്കിയത്. സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാള സിനിമയായ അഞ്ചാം പാതിര കൊലപാതകത്തിന് പ്രചോദമായതായി പ്രതി മൊഴി നൽകിയതായാണ് വിവരം. സിനിമയിലെ ചില രംഗങ്ങൾ കണ്ടാണ് ഇയാൾ ആയുധം നിർമിച്ചതെന്നാണ് വിവരം.
പാനൂരിൽ വിഷ്ണുപ്രിയയെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ശിക്ഷയെക്കുറിച്ച് ഗൂഗിളിൽ നോക്കി മനസിലാക്കിയെന്ന് പൊലീസിനോട് പറഞ്ഞു. പതിനാല് വർഷത്തെ ശിക്ഷയല്ലേ, 39 വയസാകുമ്പോഴേയ്ക്കും പുറത്തിറങ്ങും. ശിക്ഷയെക്കുറിച്ച് താൻ ഗൂഗിളിൽ നോക്കി മനസിലാക്കിയെന്നാണ് ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞത്. ഇന്ന് രാവിലെ നടന്ന തെളിവെടുപ്പിനിടയിലും ശ്യാംജിത്ത് യാതൊരു കൂസലും കൂടാതെയാണ് ആയുധങ്ങൾ കാണിച്ചുകൊടുക്കുകയും പൊലീസിനോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തത്.ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തു, പ്രചോദനമായത് മലയാളത്തിലെ സീരിയൽ കില്ലറിന്റെ കഥപറയുന്ന സിനിമ
ഒക്ടോബർ 19നാണ് വിഷ്ണപ്രിയയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിക്കുന്നത്. അഞ്ചുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. മറ്റൊരാളുമായുള്ള അടുപ്പമാണ് വിഷ്ണുപ്രിയ അകലാൻ കാരണമെന്നായിരുന്നു ശ്യാംജിത്ത് വിശ്വസിച്ചിരുന്നത്. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ പ്രതി തീരുമാനിക്കുകയായിരുന്നു. പൊന്നാനി സ്വദേശിയായ യുവാവും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു.
ഇന്നലെ രാവിലെ 11നായിരുന്നു കൊലപാതകം നടന്നത്. വിഷ്ണുപ്രിയയുടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം വീട്ടിൽ കടന്ന് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തും കൈകളും മുറിച്ചു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകളാണ് കണ്ടെത്തിയത്. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.