മെട്രിസ് ഫിലിപ്പ്
കേരളം മറ്റൊരു പ്രളയത്തിൽപെട്ടുഴലുമ്പോൾ, മലയോരമേഖലകളിൽ, അധിവസിക്കുന്നവരെ ചേർത്തുപിടിച്ചുകൊണ്ട്, അവരുടെ ദുരിതത്തിന് കൈ താങ്ങാകുവാൻ, കേരള ജനത ഒരുമിച്ചിരിക്കുന്നു. ഇപ്പോൾ കേരളത്തിൽ ഉണ്ടായിരിക്കുന്നത്, ന്യൂനമർദ്ദം കൊണ്ടുള്ള മഴ ആണ് എന്ന് കാലാവസ്ഥകേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അറബിക്കടൽ, ശാന്തസമുദ്രം, തുടങ്ങിയവയിൽ അടിക്കടി ഉണ്ടാകുന്ന ന്യൂനമർദ്ദം കൊണ്ട് ദുരിതം ഉണ്ടാക്കുന്നത്, ഇന്ത്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കേരളത്തിലും, തമിഴ് നാട്ടിലും ആണെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന, മഴ മേഘങ്ങൾ, പ്രത്യേകമായ സ്ഥലങ്ങളിൽ, കേന്ദ്രീകരിച്ചു, അവ മേഘവിസ്പോടനത്തിലൂടെ, ശക്തമായി മഴപെയ്യുമ്പോൾ, അവിടെ, നീരൊഴുക്കുണ്ടാക്കുന്നു, കൂടതെ, ഉരുൾപൊട്ടൽ ആയി പ്രകൃതി അവയെ മാറ്റുന്നു.
ശക്തമായ മഴ പെയ്യുമ്പോൾ, ഭുമിയിലേക്ക് , വെള്ളം താഴുന്നു. മലമ്പ്രദേശങ്ങളിൽ, ഇങ്ങനെ പെട്ടെന്നുണ്ടാകുന്ന, വെള്ളതാഴ്ച്ചയിൽ, മണ്ണിന് മാറ്റങ്ങൾ സംഭവിക്കുന്നു. കൂടുതൽ ഈർപ്പം ഉണ്ടാകുമ്പോൾ, ഉള്ളിൽ കെട്ടിനിൽക്കുന്ന വെള്ളം ശക്തമായി, പുറത്തേക്ക് തള്ളുമ്പോൾ, ഉരുൾപൊട്ടൽ ആയി മാറുന്നു. മലയുടെ താഴ്വാരം ഉൾപ്പടെ, വെള്ളം ഒഴുകിവരുന്ന ചാലുകളിൽ, ഉള്ള കൃഷിയിടങ്ങളും, വീടുകളും എല്ലാം നശിപ്പിച്ചുകൊണ്ട് വെള്ളം ശക്തമായി കുതിച്ചൊഴുകുന്നു.
കേരളത്തിന്റെ കിഴക്കൻ മേഖലകൾ, പശ്ചിമഘട്ട ഭൂപ്രദേശങ്ങൾ, എന്ന് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടിൽ വിവരിക്കുന്നു. അതിലോല പ്രദേശങ്ങൾ ആയ ഇവിടം, സംരക്ഷിക്കണം എന്ന് അവർ ആവശ്യപ്പെടുന്നു. ഈ റിപ്പോർട്ടുകൾ നടപ്പിലാക്കണം എന്ന് മുറവിളികൂട്ടുന്നവർ, എയർകണ്ടീഷൻ റൂമിൽ ഇരുന്നുകൊണ്ടാണ് എന്നത് വിരോധാഭാസം. കാടിനോടും, കാട്ടുമൃഗങ്ങളോടും, മണ്ണിനോടും, പടവെട്ടി, രക്തം വിയർപ്പാക്കി മാറ്റിയ, തങ്ങളുടെ, ഭൂമിയിൽനിന്നും, വിട്ട് അവർ എങ്ങോട്ട് പോകും. എന്നാൽ, ഈ പ്രദേശങ്ങളിൽ നടക്കുന്ന, അനധികൃത പാറ ഖനനം, മണ്ണ് എടുക്കൽ എല്ലാം നിയന്ത്രിക്കണം. കൂടാതെ, കേരളത്തിലെ, എല്ലാ പുഴകളിലെയും മണൽ വാരണം. അങ്ങനെ പുഴകൾക്ക്, ആഴം കൂടുകയും, നീരൊഴുക്ക് ഉണ്ടാകുകയും ചെയ്യണം.
ഇപ്പോൾ നമ്മുടെ രാജ്യത്തുണ്ടാകുന്ന, കാലാവസ്ഥ മാറ്റങ്ങൾ പ്രവചനാതീതമാണ്. വേനൽമഴയും, ഇടവപ്പാതിയും, കർക്കിടകവും, തുലാവർഷവും പെയ്യുന്ന മഴകൾക്ക്, മാറ്റങ്ങൾ ഉണ്ടാകുന്നു. ഇടിയോട് കൂടി പെയ്യുന്ന മഴ ഏതു സമയത്തും ഉണ്ടാകാം. അത് കൊണ്ട് തന്നെ, അതിശക്തമായ മഴ പെയ്യുന്ന സമയങ്ങളിൽ, കരുതൽ എടുക്കുക. മലയുടെ താഴ്വാരങ്ങളിൽ, താമസിക്കുന്നവർ, കൂടുതൽ ജാഗ്രതപുലർത്തുക. സർക്കാർ ദുരിത ബാധിതർക്ക്, സാമ്പത്തിക സഹായങ്ങൾ ചെയ്യുക. വീട് നഷ്ടപ്പെട്ടവർക്ക്, പുതിയവ പണിത് കൊടുക്കുക.
കിഴക്കൻ വെള്ളം ഒഴുകിഎത്തുന്ന പടിഞ്ഞാറൻ പ്രദേശങ്ങൾ ആയ കുട്ടനാട് സംരക്ഷിക്കുക. കുട്ടനാട് പാക്കേജ് നടപ്പിലാക്കുക. ഓരോ പ്രളയവും, കഴിയുമ്പോൾ, തൊലിപുറത്തുള്ള ചികിത്സമാറ്റി, ആഴത്തിൽ ഉള്ള പഠനം നടത്തി, മുന്നോട്ട് കണ്ടുള്ള വികസനപ്രവത്തനങ്ങൾ നടപ്പിലാക്കുക. അങ്ങനെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിമാറ്റാം. ഇനിയും ദുരിതമുണ്ടാകതിരിക്കാൻ പ്രാർത്ഥിക്കാം. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വൈലോപ്പിള്ളി നഗറിലെ വീട്ടിൽവച്ചും മറ്റൊരിടത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്.
പെൺകുട്ടിയും അമ്മയും നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പീഡനം നടന്ന സമയത്ത് പെൺകുട്ടിക്ക് 17 വയസായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇതുവരെ മോൻസനെതിരെ തട്ടിപ്പ് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ആദ്യമായാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്യുന്നത്. തട്ടിപ്പു കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പീഡനക്കേസിൽ മോൻസണിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും.
കോഴിക്കോട്: തമിഴ്നാട്ടില്‍നിന്നുള്ള അതീവ അക്രമകാരികളായ കുറുവ മോഷണസംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിൽ പ്രത്യേകിച്ചു കോഴിക്കോട്ട് സുരക്ഷ ശക്തമാക്കി പോലീസ്. ഇതരദേശ തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ ക്യാമ്പുകളില്‍ പുറത്തുനിന്നുള്ളവര്‍ താമസിക്കുന്നുണ്ടോയെന്നു സ്പെഷല്‍ ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. രാത്രികാല പരിശോധനക്കായി കണ്ട്രോള് റൂം വാഹനങ്ങളുള്‍പ്പെടെ 40 വാഹനങ്ങളാണ് പട്രോളിംഗ് നടത്തുന്നത്.
സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കും. ഇവ പിന്നീടു ക്രൈംറിക്കാര്‍ഡ് ബ്യൂറോയില്‍ പരിശോധിക്കും. നേരത്തെ മോഷണകേസുകളില്‍ ഉള്പ്പെട്ടവരാണോയെന്നു പരിശോധിക്കുകയാണ് ലക്ഷ്യം. അനാവശ്യമായി രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എലത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കവര്‍ച്ചാകേസുകളില്‍ കുറുവാസംഘത്തിനു പങ്കുണ്ടെന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പാലക്കാട്ട് നെന്മാറയില് അറസ്റ്റിലായ കുറുവ സംഘത്തെ ഇവിടത്തെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. മൂന്നുപേരാണ് നെന്മാറയില് അറസറ്റിലായത്. ഇവരെ എലത്തൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
നിലവില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. വീടു കുത്തിത്തുറക്കാനും മറ്റും ഉപയോഗിക്കുന്ന കോടാലി, തൂമ്പ പോലുള്ളവ വീടിനു പുറത്തുവയ്ക്കരുത്. അസമയത്ത് എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്ത പോലീസ് സ്റ്റേഷനിലോ, മറ്റ് ആളുകളെയോ വിളിച്ചറിയിച്ചു ലൈറ്റിട്ടശേഷം മാത്രമേ പുറത്തിറങ്ങാവൂ.
അടിയന്തര ഘട്ടങ്ങളില്‍ ആളുകള്‍ക്ക് 0495 2721697 എന്ന ഫോണ്‍ നമ്പറില്‍ പോലീസിനെ ബന്ധപ്പെടാമെന്നും സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജ് അറിയിച്ചു.
അഹമ്മദാബാദ്: വൃക്കയിലെ കല്ല് എടുത്ത് മാറ്റാന്‍ എത്തിയ രോഗിയുടെ വൃക്ക തന്നെ ഡോക്ടര്‍ എടുത്ത് മാറ്റിയ സംഭവത്തില്‍ ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.
ഗുജറാത്ത് ബലാസിനോറിലെ കെഎംജി ജനറല്‍ ആശുപത്രിയിലാണ് സംഭവം.
വൃക്കയിലെ കല്ല് എടുത്ത് മാറ്റാന്‍ വേണ്ടി വന്ന ഖേദാ ജില്ലയിലെ വാങ്ക്‌റോളി ഗ്രാമത്തില്‍ നിന്നുള്ള ദേവേന്ദ്രഭായ് റാവല്‍ എന്നയാളുടെ ഇടത് വൃക്കയാണ് ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്ത് എടുത്ത് മാറ്റിയത്.
ഉത്തർപ്രേദശിൽ 25ാം നിലയിൽനിന്ന് താെഴവീണ് ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. 14 വയസുകാരായ സഹോദരൻമാരാണ് ശനിയാഴ്ച അർധരാത്രി ഗാസിയാബാദിലെ അപാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചത്.
സത്യനാരായൺ, സൂര്യനാരായൺ എന്നിവരാണ് മരിച്ചത്. 25ാം നിലയിൽനിന്ന് കുട്ടികൾ എങ്ങനെയാണ് താഴെവീണതെന്ന കാര്യം വ്യക്തമല്ല. കുട്ടികളുടെ പിതാവ് ഔദ്യോഗിക ആവശ്യത്തിനായി മുംബൈയിലായിരുന്നു. മാതാവും സഹോദരിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാത്രി ഒരു മണിയോടെ ഇരുവരും അപാർട്ട്മെന്റിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. തൽക്ഷണം കുട്ടികൾ മരിച്ചു. പ്രാഥമിക നിഗമനത്തിൽ അപകട മരണമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും വിജയ്നഗർ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഓഫിസർ മഹിപാൽ സിങ് പറഞ്ഞു.
തെക്കൻ ജില്ലകളിൽ ക്രൂരത തുടർന്ന് പേമാരി. മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും അപകടത്തിൽപ്പെട്ട ആരേയും മണ്ണിനടിയിൽ നിന്നും രക്ഷിക്കാനായില്ല. ഏറെ നിരാശയോടെയാണ് നാട്ടുകാരും രക്ഷാപ്രവർത്തകരും ഇടുക്കി,കോട്ടയം ജില്ലകളിൽ രക്ഷാപ്രവർത്തനം തുടരുന്നത്.
ഈ ജില്ലകളിൽ നിന്നായി ഉരുൾപൊട്ടലിലും ഒഴുക്കിലും പെട്ടവരുടെ 22 മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ശനിയാഴ്ച അഞ്ചു മൃതദേഹങ്ങൾ കിട്ടിയിരുന്നു. കോട്ടയത്ത് ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ കാവാലിയിൽ ഇളംകാട് ഒട്ടലാങ്കൽ മാർട്ടിൻ (48), മക്കളായ സ്‌നേഹ (14), സാന്ദ്ര (10) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച കിട്ടി. മാർട്ടിന്റെ അമ്മ ക്ലാരമ്മ, ഭാര്യ സിനി, മകൾ സോന എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച കണ്ടെടുത്തിരുന്നു.
പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽപ്പെട്ട ഇളംകാട് ആറ്റുചാലിൽ ജോബിയുടെ ഭാര്യ സോണിയ (45), മകൻ അലൻജോബി (14), ഇളംകാട് പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (62), ഇളംകാട് മുണ്ടകശ്ശേരി വേണുവിന്റെ ഭാര്യ റോഷ്‌നി (48) എന്നിവരുടെ മൃതദേഹങ്ങളും കിട്ടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്രാമ്പിക്കൽ പരേതനായ രാഘവന്റെ ഭാര്യ രാജമ്മ (65), ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഇളംകാട് ഓലിക്കൽ ഷാലറ്റ് (29), ഏന്തയാർ ഇളംതുരുത്തിയിൽ സിസിലി സെബാസ്റ്റ്യൻ (50) എന്നിവരാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്.
ഇടുക്കി കൊക്കയാർ പൂവഞ്ചിയിലെ ഉരുൾപൊട്ടലിൽ കാണാതായ കല്ലുപുരയ്ക്കൽ വീട്ടിൽ ഫൗസിയ സിയാദ് (28), മക്കൾ അമീൻ സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കൾ അഫ്‌സാര ഫൈസൽ (8), അഫിയാൻ ഫൈസൽ (4), ചിറയിൽ വീട്ടിൽ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങൾ കിട്ടി. ഷാജിയുടെ മൃതദേഹം കിലോമീറ്ററുകൾ അകലെ മണിമലയാറ്റിൽനിന്നാണ് കണ്ടെത്തിയത്. പുതുപ്പറമ്പിൽ വീട്ടിൽ ഷാഹുലിന്റെ മകൻ സച്ചു(7)വിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
കോട്ടയം ഏറ്റുമാനൂരിൽ വീടിനു സമീപം പാടത്ത് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ജവാൻ മുങ്ങിമരിച്ചു. ചെറുവാണ്ടൂർ മുണ്ടുവേലി മുകുളേൽ ജോൺ സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. തിരുവനന്തപുരത്ത് പൊൻമുടിക്കടുത്ത് കല്ലാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പാൽക്കുളങ്ങര സ്വദേശി അഭിലാഷാ(23)ണ് മരിച്ചത്.
ഇടുക്കി പെരുവന്താനം നിർമലഗിരിയിൽ ഉരുൾപൊട്ടലിൽ കാണാതായ വടശ്ശേരിയിൽ ജോജോ(50)യുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. വീടിനു സമീപത്തെ കൃഷിയിടത്തിൽ ശനിയാഴ്ച രണ്ടുമണിയോടെ ചെറിയരീതിയിൽ ഉരുൾപൊട്ടിയിരുന്നു. കല്ലുംമണ്ണും ചെളിയും നീക്കാൻപോയ ജോജോ വീണ്ടും ഉരുൾപൊട്ടിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.
മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല. നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി.
കഴിഞ്ഞ ദിവസം കണ്ണൂര്‍ പാത്തിപ്പാലത്ത് കുഞ്ഞിനേയും ഭാര്യയേയും കൊലപ്പെടുത്താന്‍ പുഴയിലേക്ക് തള്ളിയിട്ട ഷിജുവിന്റെ ഭാര്യ സോന സംഭവങ്ങള്‍ വിവരിച്ചു. ഒന്നര വയസുകാരി മകള്‍ മുങ്ങിമരിച്ചപ്പോള്‍ സോന അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ കേസില്‍ ഏറെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലാണ് സോന നടത്തിയത്. ഭര്‍ത്താവ് തന്റെ 60 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച് കൊണ്ടുപോയിരുന്നു. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെയാണ് താനാണെടുത്തതെന്ന് ഷിജു സമ്മതിച്ചത്. മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയിരുന്നില്ലെന്നും സോന പറയുന്നു.
നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി. ഒന്നരവയസുകാരിയുടെ മൃതദേഹം എത്തിച്ചപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും നെഞ്ചുപൊട്ടിപ്പോകുന്ന കാഴ്ചയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം സംഭവിച്ച കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ ഇപ്പഴും സോനയ്ക്ക് കഴിയുന്നില്ല.
മട്ടന്നൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്നും പിടികൂടിയ ഷിജുവിനെതിരെ കതിരൂര്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സാമ്പത്തിക പ്രശ്‌നം കാരണം ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ അവരുടെ അനുവാദം വാങ്ങാതെ പണയം വച്ചിരുന്നു. ഇത് ചോദ്യം ചെയ്ത സോനയോട് പകതോന്നി. രണ്ടാഴ്ച മുന്‍പാണ് ഭാര്യയേയും മകളെയും കൊല ചെയ്യാന്‍ തീരുമാനിച്ചത്. കൊല്ലാന്‍ വേണ്ടിത്തന്നെയാണ് പാത്തിപ്പാലത്തില്‍ കൊണ്ടുപോയി പുഴയില്‍ തള്ളിയിട്ടതെന്നും ഷിജു പൊലീസിന് മൊഴി നല്‍കി. ഈസ്റ്റ് കതിരൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയായ സോന മൂന്ന് കൊല്ലം മുമ്പാണ് കോടതി ജീവനക്കാരനായ കെപി ഷിജുവിനെ വിവാഹം ചെയ്യുന്നത്.
ഷിജുവിന്റെ പെരുമാറ്റത്തില്‍ ആകെ ദുരൂഹത ഉണ്ടെന്ന് പൊലീസ് പറയുന്നു. അടുത്ത ദിവസം ഇയാളെ പുഴക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഒന്നര വയസുകാരി അന്‍വിതയുടെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് പാനൂര്‍ പാത്തിപ്പാലമെന്ന ഗ്രാമം.
നേപ്പാളില്‍ (Nepal) എവറസ്റ്റ് കൊടുമുടി (Mount Everest) കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (Mazin-19) ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി വിവരം ലഭിച്ചു.
വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്നും ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാസിനും കുടുംബവും പാണ്ടിയാടാണ് പുതിയ വീട് വെച്ച് താമസിക്കുന്നത്. മാതാവ്: സമീറ (മഞ്ചേരി). സഹോദരി: ഷെസ.
ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉരുൾപൊട്ടൽ പ്രദേശത്ത് നിന്ന് കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിൽ. സിയാദിെൻറ ഭാര്യ ഫൗസിയ (28), മകൻ അമീൻ (ഏഴ്), മകൾ അംന (ഏഴ്), കല്ലുപുരക്കൽ ഫൈസലിെൻറ മക്കളായ അഫ്‌സാര (എട്ട്), അഫിയാന്‍ (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്.
കൊക്കയാറിൽ നിന്ന് നാലുകുട്ടികൾ അടക്കം ആറു പേരുടെ മൃതദേഹങ്ങളാണ് ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഷാജി ചിറയില്‍ (55), സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ (ഏഴ്), മകൾ അംന (ഏഴ്), കല്ലുപുരക്കൽ ഫൈസലിെൻറ മക്കളായ അഫ്‌സാര (എട്ട്), അഫിയാന്‍ (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.
പുതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചു ഷാഹുലിനായി (ഏഴ്) തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപെട്ട ചേപ്ലാംകുന്നേൽ ആൻസി സാബുവിനെയും (50) കണ്ടുകിട്ടിയിട്ടില്ല. വെള്ളപ്പാച്ചിലിൽപെട്ട പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജിയുടെ (44) മൃതദേഹവും ലഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മലവെള്ളം കലിതുള്ളി പാഞ്ഞെത്തുന്നതിന്റെ വീഡിയോ ബന്ധുവിന് അയച്ച് കൊടുത്തു, തൊട്ടുപിറകെ ഉരുള്‍പൊട്ടി വീടും 5 കുടുംബാംഗങ്ങളും മണ്ണിനടിയിലായി. ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28) അയച്ചു നല്‍കിയ വീഡിയോ നൊമ്പരമാവുകയാണ്.
മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിന് വാട്സാപ്പില്‍ അയച്ചു നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് മലവെള്ളം ഫൗസിയയുടെയും രണ്ടു പൊന്നുമക്കളുടെയും ജീവനെടുത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച അംന സിയാദ്, അഫ്സാന്‍ ഫൈസല്‍ എന്നിവരെയും വീഡിയോയില്‍ കാണാം. എന്തൊരു മഴയാണ് പെയ്യുന്നത് ഉമ്മായെന്ന് കുട്ടികള്‍ ചോദിക്കുന്നത് അവ്യക്തമായി വീഡിയോയില്‍ കേള്‍ക്കാം.
ഇന്നു നടത്തിയ തിരച്ചിലില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തെ തിരച്ചിലില്‍ കാണാതായ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തിയിരുന്നു. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന്‍ ഫൈസല്‍(8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കെട്ടിപ്പിടിച്ച നിലയിലായിരുന്നു കുട്ടികള്‍.