India

യുഎഇയില്‍ കൊവിഡ് ബാധിതനായ ഏഷ്യക്കാരന്‍ ഭാര്യയുടെ കണ്‍മുമ്പില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. യുഎഇയിലെ അജ്മാനിലാണ് സംഭവം. വ്യാഴാഴ്ചയാണ് അജ്മാന്‍ പോലീസ് ഈ വിവരം സ്ഥിരീകരിച്ചത്.

42കാരനാണ് അജ്മാനിലെ അല്‍ റവ്ദ ബ്രിഡ്ജില്‍ നിന്ന് ചാടി മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹം നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. ദൃക്സാക്ഷികളാണ് ഈ വിവരം അജ്മാന്‍ പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിളിച്ച് അറിയിച്ചത്.

വാഹനത്തില്‍ ഒരുമിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കെ, അല്‍ റവ്ദ ബ്രിഡ്ജ് എത്തിയപ്പോള്‍ ‘ഗുഡ് ബൈ’ പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഭര്‍ത്താവ്, മക്കളെ നന്നായി നോക്കണമെന്ന് പറഞ്ഞ ശേഷം താഴേക്ക് ചാടുകയായിരുന്നെന്ന് ഭാര്യ വിശദമാക്കി.

ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ചോദ്യം ചെയ്യലിനിടെ ഭാര്യ പോലീസിനോട് പറഞ്ഞു. ഇയാള്‍ ക്വാറന്റീന്‍ റിസ്റ്റ്ബാന്‍ഡ് ധരിച്ചിട്ടുമുണ്ടായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍, കൊവിഡും ക്വാറന്റീനും കാരണം ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയകളില്‍ ആത്മഹത്യ പോസ്റ്റുകളും ലൈവുകളും ചെയ്ത് ആത്മഹത് ചെയ്യുന്നത് ഇപ്പോഴത്തെ ട്രെന്‍ഡാണ്. എന്നാല്‍ ദുരൂഹത ഉണ്ടാക്കുന്ന ഒരു കാര്യമാണ് എറണാകുളത്ത് സംഭവിച്ചിരിക്കുന്നത്.പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴിയേ പരിചയപ്പെടാം- ഫേസ് ബുക്കില്‍ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ മൂന്ന് ദിവസം മുന്‍പ് ഇങ്ങനെ പോസ്റ്റിട്ട യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെയാണ് സംഭവം. റൂബിയുടെ ഭര്‍ത്താവ് സുനിലിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 7 മണിയോടെ സുനില്‍ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നും അറിയിക്കുകയുണ്ടായി.

സുഹൃത്ത് ശ്രീകാര്യം പൊലീസിന്റെ സഹായത്തോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.

അപായ സൂചന അറിയിപ്പ് നല്‍കിയില്ല, ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറി രണ്ടു നില താഴ്ചയിലേക്കു വീണു പരുക്കേറ്റ യുവതിയുടെ നില അതീവഗുരുതരം. പത്തനാപുരം കുണ്ടയം ചരുവിള വീട്ടില്‍ നദീറ (22)യ്ക്കാണ് അധികൃതരുടെ അനാസ്ഥയില്‍ ആര്‍സിസിയില്‍ ലിഫ്റ്റു തകര്‍ന്നു വീണു പരിക്കേറ്റത്.

മെഡിക്കല്‍കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയിലാണ് ഇപ്പോള്‍ നദീറ. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റു. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിനു കാരണം.

സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കി അധികൃതര്‍ തടിയൂരി. വിവാദം ഒഴിവാക്കാന്‍ പ്രത്യേക സമിതി അന്വേഷണം നടത്തി വീഴ്ച വരുത്തിയ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി എടുക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നുമുണ്ടായില്ല.

15നു പുലര്‍ച്ചെ 5നായിരുന്നു അപകടം. അപായ സൂചന നല്‍കാതെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാര്‍ക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തു.

ആര്‍സിസിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയില്‍ കഴിയുന്ന അമ്മ നസീമയെ പരിചരിക്കാന്‍ എത്തിയ നദീറ രണ്ടാം നിലയില്‍ തുറന്നു കിടന്ന ലിഫ്റ്റില്‍ കയറി. ലിഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവച്ചുടന്‍ താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ് ശരീരം ചലിപ്പിക്കാന്‍ കഴിയാതെ ഇവര്‍ രണ്ടു മണിക്കൂര്‍ കുടുങ്ങി കിടന്നു.

ഏറെ നേരം കഴിഞ്ഞിട്ടും നദീറയെ കാണാതായതോടെ നഴ്‌സ് മറ്റൊരു ബന്ധുവിനെ വിളിച്ചു. 5ന് തന്നെ നദീറയെ ആശുപത്രിയില്‍ എത്തിച്ചെന്ന് ബന്ധു മറുപടി നല്‍കിയതോടെ സുരക്ഷാജീവനക്കാര്‍ അന്വേഷിച്ചിറങ്ങി. ഒടുവില്‍ പരുക്കേറ്റു കിടന്ന നദീറയെ കണ്ടെത്തി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തുടയെല്ലിലെ ശസ്ത്രക്രിയയ്ക്കു ശേഷം 22നു പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു മാറ്റുന്നതിനിടെ യുവതിയുടെ ബോധം നഷ്ടപ്പെട്ട് വീണ്ടും ന്യൂറോ ഐസിയുവിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയില്‍ തലച്ചോറിനു കടുത്ത ക്ഷതം സംഭവിച്ചെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

അര്‍ബുദ രോഗിയായ മാതാവ് നസീമയുടെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതിനിടെയാണ് നദീറയ്ക്കു അപകടം സംഭവിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു ഇവരുടെ ഭര്‍ത്താവ് ഏറെ നാളായി ജോലിക്കു പോകുന്നില്ല. അമ്മയും ഒരു വയസ്സുള്ള മകളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് നദീറ. ഇവരുടെ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കാനും സന്മനസുള്ളവര്‍ ബന്ധപ്പെടുക. നസീമയുടെ ഫോണ്‍ നമ്പര്‍ : 9946896958.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മേ​ൽ​നോ​ട്ട​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി ഉ​മ്മ​ൻ ചാ​ണ്ടി​യെ നി​യ​മി​ച്ച​ത് തി​രി​ച്ച​ടി​യാ​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യ്ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ അ​ഞ്ച് വ‍​ർ​ഷം താ​ൻ പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ തെ​ര​ഞ്ഞെ​ടു​പ്പ് മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി കൊ​ണ്ടു​വ​ന്ന​ത് ശ​രി​യാ​യി​ല്ല. അ​ദ്ദേ​ഹം പോ​ലും ഈ ​പ​ദ​വി ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല.

ഈ ​ന​ട​പ​ടി​യി​ലൂ​ടെ താ​ൻ ഒ​തു​ക്ക​പ്പെ​ടു​ക​യും അ​പ​മാ​നി​ത​നാ​വു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. എ​ന്നാ​ൽ ഒ​രു പ​രാ​തി​യും ന​ൽ​കാ​തെ ഇ​തു താ​ൻ അം​ഗീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹി​ന്ദു വോ​ട്ടു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ഈ ​നീ​ക്കം കാ​ര​ണ​മാ​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​യു​ന്നു.

കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി കൂടുതല്‍ മറനീക്കി പുറത്ത് വരുന്നു. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനിതനായി എന്ന് ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് ചെന്നിത്തല കത്തയച്ചു. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രതിഷേധം കത്തില്‍ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനിതനായി. പ്രതിപക്ഷ നേതാവായി ഒരാളെ നേരത്തെ തീരുമാനിച്ചിരുന്നത് തന്നെ അറിയിച്ചിരുന്നില്ല. തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്.

 

ഇതോടൊപ്പം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത കിട്ടിയില്ലെന്നും ചെന്നിത്തല സോണിയയെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തത്.

കോവിഡ് ലോക്ക്ഡൗൺ കാരണം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടതോടെ വീടുകളിൽ വാറ്റുകയാണ് കുടിയന്മാരെന്ന് എക്‌സൈസ്. മദ്യം കിട്ടക്കാനിയായതോടെ കുക്കറുകൾ ഉപയോഗിച്ച് വീടുകളിൽ വ്യാജവാറ്റ് സജീവമായിരിക്കുന്നെന്നാണ് വിവരം. വാറ്റുന്നതിൽ പരിചയമുള്ളവർ അടുക്കളയിൽ സുഖമായി വാറ്റുമ്പോൾ അത്ര പരിചയമില്ലാത്തവർ സോഷ്യൽമീഡിയയെ ആശ്രയിച്ചാണ് വാറ്റുന്നത്.

മദ്യത്തിന്റെ ലഭ്യത ഇല്ലാതായതോടെ സാനിറ്റൈസർ കുടിച്ച് മരണത്തിന് കീഴടങ്ങിയവരുടെ വാർത്തയും ഇതിനോടകം പുറത്തുവരുന്നുണ്ട്. വീടുകളിൽ അതീവരഹസ്യമായി കുക്കർ ഉപയോഗിച്ച് വാറ്റുന്നവരുടെ എണ്ണം ലോക്ഡൗണിൽ വർധിച്ചതായാണ് എക്‌സൈസ് വിലയിരുത്തൽ. സ്വന്തം ആവശ്യത്തിനായിട്ടാണ് ഭൂരിഭാഗവും ഈ രീതി തെരഞ്ഞെടുക്കുന്നതെന്നും ഇവർ പറയുന്നു.

കോട്ടയത്ത് അടുത്തിടെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ സമാനരീതിയിൽ വാറ്റിയതായ വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. അടുക്കള കേന്ദ്രീകരിച്ചായതിനാൽ രഹസ്യവിവരം ലഭിച്ചാൽ മാത്രമേ ഇത്തരക്കാരെ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതിനു തടയിടാൻ നിരീക്ഷണം ശക്തമാക്കിയതായാണ് എക്‌സൈസ് പറയുന്നത്.

കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയ ബിജെപി നേതൃത്വത്തിനെ വിമർശിച്ച് മുൻ ബിജെപി സംസ്ഥാനധ്യക്ഷനും മിസോറം ഗവർണറുമായ പിഎസ് ശ്രീധരൻപിള്ള. ബിജെപി നേതാക്കൾക്കും ചില പരിവാർ നേതാക്കൾക്കും കേന്ദ്രഭരണത്തിന്റെ ഗുണഫലങ്ങളുടെ പങ്കുപറ്റുന്നതിൽ മാത്രമാണ് താൽപര്യമെന്ന് ശ്രീധരൻപിള്ള വിമർശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനു നൽകിയ റിപ്പോർട്ടിലാണ് ശ്രീധരൻപിള്ളയുടെ പരാമർശം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ ജയിക്കാമായിരുന്നെന്നും ശ്രീധരൻപിള്ള നിരീക്ഷിക്കുന്നു. ചില നേതാക്കളുടെ ഉദാസീന മനോഭാവം കാരണമാണ് സീറ്റു കിട്ടാതെ പോയത്.

എൻഡിഎയ്ക്ക് മൂന്നുശതമാനം വോട്ടു കുറഞ്ഞു. എൽഡിഎഫിന് മൂന്നു ശതമാനം വോട്ടുകൂടിയപ്പോൾ യുഡിഎഫിനും ഒരുശതമാനം വോട്ട് വർധിച്ചു. 90 സീറ്റുകളിൽ ബിജെപി വോട്ടു വിറ്റെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവമുള്ളതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകൾ.

ബംഗളൂരു ബലാത്സംഗ കേസില്‍ അറസ്റ്റിലായ ആറു പ്രതികളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് വെടിവെച്ചു വീഴ്ത്തി. കാലിനാണ് വെടിവെച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പ്രതികളെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ആറുപേരില്‍ രണ്ടു പേര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്.

കാലിന് വെടിയേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു സ്ത്രീയെ ക്രൂരമായ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രണ്ട് ്‌സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോയുടേയും പ്രതികളെ ചോദ്യം ചെയ്തതിന്റേയും അടിസ്ഥാനത്തില്‍ ബലാത്സംഗം, ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ബംഗ്ലാദേശ് സ്വദേശികളാണ് പ്രതികളായ ആറ് പേരും പീഡനത്തിനിരയായ സ്ത്രീയുമെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നാണ് വിവരം. പിന്നീടാണ് മൃഗീയമായ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിനിരയായ സ്ത്രീ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്താണെന്നും അവരെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം പുറപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അവര്‍ എത്തിക്കഴിഞ്ഞാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിരേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യയെ യുവാവ് കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്ത്് ഇന്നലെയാണ് സംഭവം നടന്നത്. രതികല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശത്തെ പാല്‍ വില്‍പനക്കാരനായ ബാബുരാജ് പിടിയിലായി.

സംശയത്തിന്റെ പേരിലാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. സൗന്ദര്യമില്ലാത്തിന്റെ പേരില്‍ ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന ഭയമായിരുന്നു ഇയാള്‍ക്ക്. അതുകൊണ്ട് തന്നെ അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു.

ഇതിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നു. ഇതോടെ ദിവസങ്ങള്‍ക്ക് മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ കാമുകനെ കാണാനാണ് രതികല പോയതെന്ന് ബാബുരാജ് സംശയിച്ചു.

തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബാബു ചെന്നൈയിലെത്തി ഭാര്യയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. ഇതിന് പിന്നാലെ വീണ്ടും വഴക്കുണ്ടാവുകയും ബാബുരാജ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് കരുതി ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് ബിജെപി എംഎല്‍എ. തരിക്കേരെ എം.എല്‍.എ ഡി.എസ് സുരേഷാണ് അപകടമുണ്ടായി റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് നിന്നത്. കോവിഡ് ചികിത്സ രംഗത്ത് സജീവമായ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. രമേശ് കുമാറാണ് അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടയിലാണ് ഡോ. രമേശ് കുമാറിനെ അജ്ഞാത വാഹനം ഇടിക്കുന്നത്. സംഭവം നടന്ന് അല്‍പസമയത്തിനകം എം.എല്‍.എയും വാഹനവും അപകടസ്ഥലത്തെത്തിയിരുന്നു. വാഹനം അല്‍പദൂരം മാറ്റി നിര്‍ത്തി എം.എല്‍.എയുടെ ഗണ്‍മാന്‍ പുറത്തിറങ്ങി അപകട സ്ഥലത്ത് വന്ന് നോക്കിയ ശേഷം ആംബുലന്‍സിനെ വിളിക്കുകയായിരുന്നു. എം.എല്‍.എ ഡി.എസ് സുരേഷ് വാഹനത്തിന് പുറത്തിറങ്ങാന്‍ പോലും തയാറായില്ല.

20 മിനിട്ട് കഴിഞ്ഞാണ് ആംബുലന്‍സ് അപകടസ്ഥലത്തെത്തുന്നത്. അത് വരെ വാഹനത്തിലിരുന്ന എം.എല്‍.എ സ്വന്തം വാഹനത്തില്‍ ഡോക്ടറെ ആശുപത്രിയിലെത്തിക്കാനെ സംഭവസ്ഥലം സന്ദര്‍ശിക്കാനോ തയറായില്ല. ചികിത്സകിട്ടാന്‍ വൈകിയതോടെ ഡോക്ടര്‍ റോഡില്‍ കിടന്ന് മരിക്കുകയായിരുന്നു.

രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയറാകാതെ എം.എല്‍.എ സ്വന്തം വാഹനത്തില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പത്ത് മിനിട്ട് നേരെത്തെയെങ്കിലും ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ഡോക്ടറുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved