India

രാജ്യത്ത് 5ജി വിന്യാസം വൈകുന്നതിന് ടെലികോം മന്ത്രാലയത്തെ വിമര്‍ശിച്ച് ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി പാനല്‍. സുപ്രധാന മേഖലകളില്‍ സര്‍ക്കാര്‍ സമയബന്ധിതമായി നടപടിയെടുക്കുന്നില്ലെങ്കില്‍ 2ജി, 3ജി, 4ജി ബസുകള്‍ കൈവിട്ടപോലെ 5ജി അവസരങ്ങളും ഇന്ത്യ കൈവിടാന്‍ പോവുകയാണെന്ന് പാനല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ റൗണ്ടിന് ശേഷം 2022 തുടക്കത്തില്‍ രാജ്യത്ത് 5ജി ശൃംഖല വിന്യാസം ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിലെ കാലതാമസത്തിന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനെ (ഡിഒടി) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കുറ്റപ്പെടുത്തി.

മാര്‍ച്ച് ഒന്നിന് 3.92 ലക്ഷം കോടിയുടെ സ്‌പെക്ട്രം ലേലം ടെലികോം മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ 5ജി സേവനങ്ങള്‍ക്കാവശ്യമായ ഫ്രീക്വന്‍സി എത്രയാണെന്ന് പറഞ്ഞിട്ടില്ല.

2021 അവസാനത്തോടെയോ 2022 തുടക്കത്തിലോ ആവും 5ജി സേവനം ലഭ്യമാക്കിത്തുടങ്ങുക. ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഇത് ലഭ്യമാക്കുക. കാരണം അഞ്ചോ ആറോ വര്‍ഷത്തേക്ക് എങ്കിലും ഇന്ത്യയില്‍ 4ജി തുടരണമെന്ന് പാര്‍ലമെന്ററി പാനല്‍ പറഞ്ഞു.

ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് മതിയായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് കമ്മറ്റി.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യ ആരംഭ ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങിയിട്ടില്ല. 5ജി അവതരിപ്പിക്കുന്നതിലെ കാലതാമസം ആസൂത്രണത്തിലും നടപ്പില്‍വരുത്തുന്നതിലുമുള്ള അപര്യാപ്തത വെളിവാക്കുന്നുവെന്നും പാനല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2020 ജനുവരിയില്‍ തന്നെ ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജിയ്ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചതാണ്. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി പാനലിന് മുമ്പാകെ കമ്പനികള്‍ ആശങ്ക അറിയിച്ചിരുന്നു. 5ജി പരീക്ഷണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പോലും വ്യക്തമല്ല. പരീക്ഷണാടിസ്ഥാനത്തില്‍ 5ജി ആരംഭിക്കാനുള്ള തീയതിയും തീരുമാനിച്ചിട്ടില്ല.

2021 ഒക്ടോബറില്‍ 5ജി പരീക്ഷണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ടെലികോം മന്ത്രാലം പാനലിനെ അറിയിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കുത്തിവെപ്പ് മൂലം ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്കോ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കോ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ ഗുണഭോക്താവിന് പൂര്‍ണമായും സ്വന്തം ഇഷ്ടപ്രകാരം സ്വീകരിക്കാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഓരോ കേന്ദ്രത്തിലും വാക്സിന്‍ സ്വീകര്‍ത്താക്കളെ 30 മിനിറ്റ് നിരീക്ഷിക്കുന്നത് അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ അല്ലെങ്കില്‍ കുത്തിവെപ്പ് മൂലം ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ എന്ന ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.

ജനുവരി 16 ന് ഇന്ത്യ രാജ്യവ്യാപകമായി കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിരപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ രണ്ട് വാക്സിനുകള്‍ക്കാണ് ഇന്ത്യ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുള്ളത്.

ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടി താനാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. മറ്റേതെങ്കിലും നടിക്ക് തന്നേക്കാള്‍ കഴിവുണ്ടെന്ന് തെളിയിച്ചാല്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു.

മൂന്ന് തവണ ഓസ്കര്‍ പുരസ്കാരം ലഭിച്ച മെറില്‍ സ്ട്രീപ്പിനോടാണ് കങ്കണ സ്വയം താരതമ്യം ചെയ്തത്. പല അടരുകളുള്ള കഥാപാത്രം ചെയ്യാന്‍ മെറില്‍ സ്ട്രീപ്പിനെ പോലെ കഴിവുണ്ട് തനിക്ക് എന്നാണ് കങ്കണ അവകാശപ്പെടുന്നത്. ആക്ഷന്‍, ഗ്ലാമര്‍ വേഷങ്ങളില്‍ ഗാല്‍ ഗാഡോയെ പോലെ അഭിനയിക്കാന്‍ തനിക്ക് കഴിയുമെന്നും കങ്കണ പറയുന്നു.

മറ്റൊരു ട്വീറ്റില്‍ കങ്കണ പറയുന്നത് ഒരു തുറന്ന ചര്‍ച്ചക്ക് താന്‍ തയ്യാറാണെന്നാണ്. ലോകത്ത് തന്നേക്കാള്‍ കഴിവുറ്റ മറ്റൊരു നടിയെ ചൂണ്ടിക്കാട്ടിയാല്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കും. അതുവരെ ഇങ്ങനെ അഭിമാനം കൊള്ളുന്നത് തുടരുമെന്നും കങ്കണ വ്യക്തമാക്കി.

ട്വീറ്റിന് താഴെ ട്രോളുകളുമായി മലയാളികളും സജീവമാണ്. ചിലര്‍ മികച്ച നടിമാരുടെ ലിസ്റ്റ് കങ്കണയുടെ ട്വീറ്റിന് താഴെ നിരത്തി. വേറെ ചിലരാകട്ടെ കങ്കണയാണ് മികച്ച നടിയെന്ന് അംഗീകരിച്ചു.

തന്‍റെ പുതിയ ചിത്രങ്ങളായ ‘തലൈവി’യിലേയും ‘ധാകടിലേയും’ ചിത്രങ്ങള്‍ പങ്കുവെച്ചാണ് കങ്കണയുടെ വെല്ലുവിളി. തലൈവി എന്ന ചിത്രത്തില്‍ കങ്കണ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആണ് അവതരിപ്പിക്കുന്നത്.

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. നിലവില്‍ ധാകട് എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കുന്നത്.

വിദ്വേഷ പ്രചാരണവും വിവാദ പരാമര്‍ശങ്ങളും കാരണം നിരവധി കേസുകളുണ്ടായിട്ടുണ്ട് കങ്കണക്കെതിരെ. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ചില ട്വീറ്റുകള്‍ ട്വിറ്റര്‍ തന്നെ നീക്കം ചെയ്തിട്ടുമുണ്ട്.

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. വൈക്കം ഗവണ്‍മെന്റ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെയാണ് രോഗിയില്‍ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.

തലായാഴം സ്വദേശിനിയുടെ കൈയ്യില്‍ നിന്നാണ് ഓപ്പറേഷനുവേണ്ടി ഡോക്ടര്‍ ശ്രീരാഗ് കൈക്കൂലി വാങ്ങിയത്. ഇവരുടെ ഭര്‍ത്താവിന് വയറുവേദനയെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ കൊണ്ട് പരിശോധിപ്പിച്ചിരുന്നു. തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ അപ്പെന്‍ഡിക്സ് ശസ്ത്രക്രിയ നിശ്ചയിച്ചു.

എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ഓപ്പറേഷന്‍ നടത്തിയില്ല. ഇതേ തുടര്‍ന്നു, ഡോ. ശ്രീരാഗിനെ സമീപിച്ചു. ഡിസംബര്‍ 23 ന് വൈക്കം കെഎസ്ആര്‍ടിസി ഭാഗത്ത് ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തിയാണ് കണ്ടത്.

ഇതോടെ രോഗിയുടെ ബന്ധുവിനോട് ഇദ്ദേഹം അയ്യായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന 2500 രൂപ പരാതിക്കാരി ഡോക്ടര്‍ക്കു കൈമാറി. തുടര്‍ന്നു ഡിസംബര്‍ 24 ന് തന്നെ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി.

തുടര്‍ന്ന് വയറുവേദനയ്ക്ക് ശമനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ സമീപ്പിച്ചപ്പോള്‍ ഒരു ഓപ്പറേഷന്‍ കൂടി ചെയ്യണമെന്നും ഇതിനായി 2,500 രൂപ കൂടി ആവശ്യപ്പെടുകായിയായിരുന്നു. ഇതേ തുടര്‍ന്ന് തലയാഴം സ്വദേശിനി വിജിലന്‍സ് ഡിവൈഎസ്പി വി ജി രവീന്ദ്രനാഥിന് പരാതി നല്‍കി.

തുടര്‍ന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, കിഴക്കന്‍ മേഖല കോട്ടയം പോലീസ് സൂപ്രണ്ട് വിജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഡിവൈഎസ്പി. വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എന്‍., സജു എസ്. ദാസ്, എന്നിവരുള്‍പ്പെട്ട വിജിലന്‍സ് സംഘമാണ് ഡോ. ശ്രീരാഗിനെ പിടികൂടിയത്.

വിജിലന്‍സ് ഓഫീസില്‍ നിന്ന് നല്‍കിയ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടി കവറിലാക്കിയ 2,500 രൂപ പരാതിക്കാരിയില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വൈക്കം കെഎസ്ആര്‍ടിസി ഭാഗത്തുള്ള സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയില്‍ വച്ച് ഡോ. ശ്രീരാഗ് എസ്ആര്‍ കൈപ്പറ്റി. ഈ തുക ഇയാളുടെ മേശ വലിപ്പില്‍ നിന്ന് കണ്ടെടുത്തു. പണം കണ്ടെടുത്തതിനു പിന്നാലെ വിജിലന്‍സ് സംഘം പ്രതിയെ പിടികൂടി.

തുരങ്കത്തില്‍ ഘടിപ്പിച്ച ദണ്ഡുകളില്‍ പിടിച്ചുതൂങ്ങി നാല് മണിക്കൂറോളം തൂങ്ങി കിടന്ന് ഒടുവില്‍ കരകയറിയത് പുതിയ ജീവിതത്തിലേയ്ക്ക്. രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനും ജീവിതത്തിലേയ്ക്ക് കരകയറാനും തുണച്ചതാകട്ടെ ഫോണില്‍ ലഭിച്ച സിഗ്നലും. ഇപ്പോള്‍ ആ ഭയപ്പെടുത്തുന്ന ഓര്‍മ്മകളും മരണവക്കില്‍ കിടന്ന നാലു മണിക്കൂറും ഓര്‍ത്തെടുക്കുകയാണ് 28കാരനായ രാജേഷ് കുമാര്‍.

മിന്നല്‍പ്രളയജലം ഇരമ്പിയെത്തുമ്പോള്‍ തപോവനിലെ തുരങ്കത്തിന്റെ മുന്നൂറു മീറ്റര്‍ ഉള്ളിലായിരുന്നു രാജേഷ് കുമാര്‍. രാജേഷ് കുമാറും സഹപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തകരുടെ സഹായ കരങ്ങളാല്‍ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്. ഹോളിവുഡ് സിനിമപോലെ അമ്പരപ്പിക്കുന്നതായിരുന്നു തങ്ങള്‍ നേരില്‍ കണ്ടതെന്ന് രാജേഷ് പുറയുന്നു.

രാജേഷിന്റെ വാക്കുകള്‍;

”തുരങ്കത്തില്‍ ജോലിയിലായിരുന്നു ഞങ്ങള്‍. പെട്ടെന്ന് പലപല ശബ്ദങ്ങള്‍… വിസിലടി, ആക്രോശം… പുറത്തേക്കു വരാന്‍ ആരൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. തീപ്പിടിത്തമാണെന്നാണ് ആദ്യം കരുതിയത്. ഞങ്ങള്‍ പുറത്തേക്കോടി. അപ്പോഴേക്കും വെള്ളം അകത്തേക്ക് കുതിച്ചെത്തി. രക്ഷപ്പെടുമെന്ന് കരുതിയതേയില്ല.

ആകെ ഒരു ഹോളിവുഡ് സിനിമപോലെ. തുരങ്കത്തില്‍ ഘടിപ്പിച്ച ദണ്ഡുകളില്‍ ഞങ്ങള്‍ പിടിച്ചുതൂങ്ങി. തല എങ്ങനെയോ വെള്ളത്തിനുമുകളില്‍ പിടിച്ചു. ചെളി, അവശിഷ്ടങ്ങള്‍… ആ ഒഴുക്കിലും കൂടെയുള്ളവരുടെ പേരു വിളിച്ചുകൊണ്ടിരുന്നു; ആരും നഷ്ടപ്പെട്ടിട്ടില്ലെന്നറിയാന്‍. ദണ്ഡില്‍നിന്ന് പിടിവിടല്ലേ എന്ന് പരസ്പരം പറഞ്ഞു. ദൈവം സഹായിച്ചു, ആരുടെയും പിടി വിട്ടുപോയില്ല. നാലു മണിക്കൂര്‍ അങ്ങനെ.

മിന്നല്‍പ്രളയം താഴ്വരയെ കടന്നുപോയപ്പോള്‍ തുരങ്കത്തിലെ ജലമിറങ്ങാന്‍തുടങ്ങി. ഒന്നരയടിയോളം ചെളി ബാക്കിയായി. അപ്പോഴും പുറത്തേക്കുള്ള വഴി തെളിഞ്ഞിരുന്നില്ല. തുരങ്കത്തിന്റെ മുഖംനോക്കി നടന്നു. ഒടുവില്‍ ചെറിയൊരു ദ്വാരം കണ്ടു. ഉറപ്പില്ല അതാണോ വഴിയെന്ന്. എന്നാലും ഇത്തിരി വായുകിട്ടുന്നതായി തോന്നി. പിന്നിലായി ചെറിയ വെളിച്ചം. ഭാഗ്യം, കൂട്ടത്തിലൊരാളുടെ ഫോണിന് സിഗ്‌നല്‍ കിട്ടി. ഉടന്‍ രക്ഷാപ്രവര്‍ത്തകരെ വിളിച്ചു

കേരളക്കരയെ ഞെട്ടിച്ച അപകടമായിരുന്നു കവളപ്പാറ ദുരന്തം. 2019ലെ പ്രളയത്തില്‍ വീടും മണ്ണും കുടുംബവും നഷ്ടപ്പെട്ടവര്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോള്‍ ആ വാക്ക് നിറവേറ്റിയിരിക്കുകയാണ് യൂസഫലി. കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച 35 വീടുകളുടെ താക്കോല്‍ദാനം നടത്തിയിരിക്കുകയാണ്.

പണി പൂര്‍ത്തിയായതോടെ ഗുണഭോക്താക്കള്‍ക്ക് താമസിക്കാന്‍ വീട് വിട്ടുനല്‍കുകയായിരുന്നു. എംഎ യൂസഫലിയുടെ സൗകര്യാര്‍ഥം ഔദ്യേഗിക ചടങ്ങ് പിന്നീട് നടത്തുമെന്ന് പിവി അബ്ദുള്‍വഹാബ് എംപി ഫേസ്ബുക്കിലൂടെ അറിയിച്ചു. വീടുകളുടെ നിര്‍മാണ മേല്‍നോട്ടം പിവി അബ്ദുള്‍വഹാബാണ് നിര്‍വഹിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്നായിരുന്നു ഗൃഹപ്രവേശം. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർ ഇനി ഈ സുരക്ഷിതവും മനോഹരവുമായ ഭവനങ്ങളിൽ രാപ്പാർക്കും. പണി പൂർത്തിയായ 35 വീടുകളുടെയും താക്കോൽ കൈമാറി. കുടിവെള്ളം, ഫർണീച്ചർ, റോഡ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങി സകല സൗകര്യങ്ങളും ഒരുക്കിയാണ് വീടുകൾ നൽകിയത്. പ്രിയ സുഹൃത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഈ സദുദ്യമത്തിന് മുൻകൈയെടുത്തത്. അതിനായി അദ്ദേഹത്തെ പ്രേരിപ്പിക്കാനും വീടുകളുടെ നിർമാണം തീരുന്നതുവരെ ഈ പദ്ധതിക്കൊപ്പം സഞ്ചരിക്കാനും സാധിച്ചതിന്റെ ചാരിതാർത്ഥ്യം വാക്കുകളിൽ ഒതുങ്ങുന്നതല്ല. എന്റെ ബ്രദർ യൂസുഫലിയുടെ സൗകര്യം അനുസരിച്ച് ഔദ്യോഗിക പരിപാടി വൈകാതെ സംഘടിപ്പിക്കും.
കഴിഞ്ഞ കുറേ മാസങ്ങളായി ഇവർക്കൊപ്പം തന്നെയായിരുന്നു.

ലോക്ഡൗൺ കാലത്ത് പ്രത്യേകിച്ചും ഓരോ ദിവസവും ഇവിടെ വരാതെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്റെ വീട് ഉൾപ്പെടെ ഞാനുമായി ബന്ധപ്പെട്ട ഒരു നിർമാണ പ്രവർത്തിയിലും തറക്കല്ലിട്ട് പോന്നാൽ ഉദ്ഘാടനത്തിന് പോവുകയല്ലാതെ ഇത്രത്തോളം ഇടപെട്ട ഓർമയില്ല. ഉറ്റവരെ നഷ്ടമായതും കിടപ്പാടം ഇല്ലാതായതും മറക്കാവുന്ന ദുരന്തമല്ല. ആ ഓർമകളുടെ നീറ്റലിൽനിന്ന് മോചിപ്പിച്ച് ഇവരെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ സാധിച്ചു എന്നത് ജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുകയാണ്. ഓരോ വീടുകളിലേക്കും കയറുമ്പോഴുള്ള അവരുടെ സന്തോഷവും സ്നേഹപ്രകടനവും പ്രാർത്ഥനകളുമാണ് എന്റെ ലാഭം. കൂടെനിന്ന എല്ലാവർക്കും നന്ദി.

കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗീവര്‍ഗീസ് അച്ചന്‍ രംഗത്ത്. തുര്‍ക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ മുസ്ലിം പള്ളിയാക്കി മാറ്റിയതിനെ ന്യായീകരിച്ചും വോട്ടിന് വേണ്ടി മറ്റുള്ളവരും ഹലാല്‍ ഭക്ഷണം കഴിക്കണമെന്ന് ആഹ്വാനം ചെയ്തും പ്രസംഗിച്ച ചാണ്ടി ഉമ്മന്‍ നാല് വോട്ടിന് വേണ്ടി ക്രിസ്ത്യന്‍ സമൂഹത്തെ ഒറ്റിക്കൊടുത്തുവെന്ന് ഗീവര്‍ഗീസ് അച്ചന്‍ ആരോപിച്ചു.

‘ചാണ്ടി ഉമ്മന്റെ അപ്പന്‍ എം എല്‍ എ ആയിട്ടിരിക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടവകക്കാരന്‍ കൂടിയാണ് ഞാന്‍. ചാണ്ടി ഉമ്മന്‍ എന്ന് പറയുന്ന വ്യക്തി, കോണ്‍ഗ്രസ് എന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ അപ്പന്റെ തണലില്‍ ഇന്നലെ കിളിത്തുവന്ന തകരയാണ്. കെ കരുണാകരന്‍, തന്റെ മകനായിരിക്കുന്ന കെ മുരളീധരനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും മക്കള്‍ രാഷ്ട്രീയം പാടില്ലെന്നും പറഞ്ഞ് ബഹളം വെയ്ക്കുകയും ചെയ്ത യാതോരു ആദര്‍ശവും ഇല്ലാത്ത, സ്വന്തം കാര്യം സിന്ദാബാദ് എന്ന് ചിന്തിക്കുന്ന ഉമ്മന്‍ ചാണ്ടി എന്ന് പറയുന്ന വ്യക്തിയുടെ മകന്‍. കെ കരുണാകരന്റെ കാര്യണ്യം കൊണ്ട് രാഷ്ട്രീയത്തില്‍ തിരിച്ചെത്തി, ഒടുവില്‍ അതേ കരുണാകരനെ തന്നെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്ത പാരമ്പര്യമാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത്.’- ഗീവര്‍ഗീസ് അച്ചന്‍ പറഞ്ഞു.

ചാണ്ടി ഉമ്മന്‍ പറഞ്ഞതിങ്ങനെ:

‘ക്രിസ്ത്യന്‍ ഐഡികളില്‍ നിന്ന് ഹലാല്‍ ബീഫ് കഴിക്കരുത്, ഹലാല്‍ ചിക്കന്‍ കഴിക്കരുത് എന്നൊക്കെ അഭിപ്രായം വരുന്നു. എത്ര നാളായി നമ്മളൊക്കെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. 2000 വര്‍ഷമായില്ലേ? ഒരു ഇലക്ഷന്‍ ജയിക്കാന്‍ വേണ്ടി എന്തൊക്കെ കാണിച്ച് കൂട്ടണം. ഇവിടുത്തെ ജനങ്ങളെ തമ്മില്‍ വേര്‍തിരിക്കേണ്ട കാര്യമുണ്ടോ? നാണമുണ്ടോ സി പി എമ്മുകാരാ ഈ നിലവാരത്തിലേക്ക് താഴുവാന്‍? പിന്നെ പറയുന്നത് ഹാഗിയ സോഫിയ. ആയിരക്കണക്കിണ് പള്ളികളാണ് വെസ്റ്റില്‍, സ്‌പെയിനില്‍, ഇംഗ്‌ളണ്ടില്‍ ബാറുകളായി മാറുന്നത്.

യാതോരു ബുദ്ധിമുട്ടും ഇവര്‍ക്കില്ലല്ലോ? ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍, ദേവാലയങ്ങള്‍ ഇവിടെ ബാറുകളായി മാറി. അവിടെ ഡാന്‍സ് ബാറുകളായി മാറി. ആര്‍ക്കെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? ഇന്നിപ്പോള്‍ ഇല്ലാത്ത ഒരു വസ്തുവിന്റെ പേരില്‍ ഇവിടെ ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. അതിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍ ഖേദകരമെന്നല്ലാതെ എന്തു പറയാനാണ്. ഏതെങ്കിലും നാട്ടിലെ കാര്യങ്ങള്‍ പറഞ്ഞ് നമ്മള്‍ തമ്മിലടിക്കണോ? ജനങ്ങളെ വിഭജിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല’.

മറുപടിയായി ഗീവര്‍ഗീസ് അച്ചന്‍ പറയുന്നതിങ്ങനെ:

ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ എനിക്കിതിന് മറുപടി പറയാതിരിക്കാന്‍ പറ്റില്ല. ചാണ്ടി ഉമ്മന്റെ അപ്പന്‍ എം എല്‍ എ ആയിട്ടിരിക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടവകക്കാരന്‍ കൂടിയാണ് ഞാന്‍. ചാണ്ടി ഉമ്മന്‍ എന്ന് പറയുന്ന വ്യക്തി, കോണ്‍ഗ്രസ് എന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ അപ്പന്റെ തണലില്‍ ഇന്നലെ കിളിത്തുവന്ന തകരയാണ്.

കെ കരുണാകരന്‍, തന്റെ മകനായിരിക്കുന്ന കെ മുരളീധരനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും മക്കള്‍ രാഷ്ട്രീയം പാടില്ലെന്നും പറഞ്ഞ് ബഹളം വെയ്ക്കുകയും ചെയ്ത യാതോരു ആദര്‍ശവും ഇല്ലാത്ത, സ്വന്തം കാര്യം സിന്ദാബാദ് എന്ന് ചിന്തിക്കുന്ന ഉമ്മന്‍ ചാണ്ടി എന്ന് പറയുന്ന വ്യക്തിയുടെ മകന്‍. കെ കരുണാകരന്റെ കാര്യണ്യം കൊണ്ട് രാഷ്ട്രീയത്തില്‍ തിരിച്ചെത്തി, ഒടുവില്‍ അതേ കരുണാകരനെ തന്നെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്ത പാരമ്പര്യമാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത്.

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ അടുത്ത ഇലക്ഷനില്‍ നില്‍ക്കുകയോ ജയിക്കുകയോ ചെയ്യുന്നത് ഒക്കെ അയാളുടെ മാത്രം ഇഷ്ടം. പക്ഷേ ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്ന തരത്തില്‍ അയാള്‍ നടത്തിയ പ്രസംഗം ശരിയല്ല. ചാണ്ടി ഉമ്മനോട് കുറച്ച് ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുകയാണ്. ഈ ഹലാല്‍ എന്ന ബോര്‍ഡ് വെയ്ക്കാതെ ഒരു വസ്തു വിറ്റാല്‍ വാങ്ങാന്‍ പറ്റില്ലേ? മുസ്‌ളിംങ്ങള്‍ക്ക് ഹലാല്‍ എന്ന ബോര്‍ഡ് വെയ്ക്കാമെങ്കില്‍ അത് തിരസ്‌കരിക്കാനുള്ള അവകാശം ക്രിസ്ത്യാനികള്‍ക്കും ഹിന്ദുവിനുമുണ്ട്.

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് എന്ന് പറയുന്ന സാധനം ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചിട്ടുള്ളതോ ശാസ്ത്രീയപരമായ യാതോരു വിധത്തിലുമുള്ള അംഗീകാരമുള്ളതോ അല്ല. അത് വെറും മതപരമായ കാര്യം തന്നെയാണ്. അങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് ഉള്ള സാധനം ഞങ്ങള്‍ വാങ്ങി കഴിക്കണം എന്ന് പറയാന്‍ തനിക്കെന്ത് അധികാരം?. ഹാഗിയ സോഫിയ എന്ന് പറയുന്ന വിഷയം എന്താണെന്ന് തനിക്കറിയാമോ? ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ എന്നെ സംബന്ധിച്ച്, എനിക്ക് ഹാഗിയ സോഫിയ വിഷയത്തില്‍ വ്യക്തമായ കാര്യങ്ങള്‍ പറയാനുണ്ട്.

താന്‍ ഈ പൊക്കിപറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്‌ളിം സമൂഹത്തിന്റെ നേതാവായിരിക്കുന്ന മുഹമ്മദ് ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പണിത ദേവാലയമാണ് ഹാഗിയ സോഫിയ. അവിടെയുണ്ടായിരുന്ന ക്രിസ്ത്യന്‍ സമൂഹത്തെ മുഴുവന്‍ കൊന്നൊടുക്കിക്കൊണ്ട് തന്നെയാണ് അവിടം ഇസ്‌ളാമികവത്ക്കരിക്കപ്പെട്ടത്. അത് ചരിത്രവും സത്യവുമാണ്. അങ്ങനെ ഇസ്‌ളാമികവത്ക്കരിക്കപ്പെട്ടിരിക്കുന്ന സഥലത്ത് തര്‍ക്കമൊഴിവാക്കാന്‍ വേണ്ടി നൂറ്റാണ്ടുകളോളം അത് ഒരു ചരിത്ര സ്മാരകം പോലെ പവിത്രമായി സൂക്ഷിച്ചു. അവിടെയാണ് ഇവര്‍ വൃത്തികേട് കാണിക്കാന്‍ കയറിയത്.

താങ്കള്‍ പറഞ്ഞല്ലോ യൂറോപ്യന്‍ രാജ്യങ്ങള്‍ പള്ളികള്‍ ബാറുകളാക്കിയെന്ന്. എത്രയെണ്ണം അങ്ങനെ ആക്കിയിട്ടുണ്ട്? വളരെ അപൂര്‍വ്വമായി കുറെച്ചെണ്ണം മാത്രം. ആ സമൂഹം മറ്റ് സമൂഹത്തിലേക്ക് ലയിച്ച് ചേര്‍ന്നപ്പോള്‍ അത് അങ്ങനെ ആക്കപ്പെട്ടിട്ടുണ്ടാകും. താന്‍ മനസിലാക്കാത്ത ഒരു കാര്യമുണ്ട്. അതേ യൂറോപ് വീണ്ടും ശക്തമായി നമ്മുടെ സമൂഹത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. പോയ ബാറുകളില്‍ പലതും പള്ളികളാക്കി തിരിച്ച് പിടിച്ചിട്ടുണ്ട്. താന്‍ നാല് വോട്ടിന് വേണ്ടി ക്രിസ്ത്യന്‍ സമൂഹത്തെ ഒറ്റിക്കൊടുത്തു. നാല് വോട്ടിന് വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കുന്ന തന്തയുടെ മോന്‍ തന്നെ താന്‍, സമ്മതിച്ചു. പക്ഷേ ഒരു കാര്യം മനസിലാക്കണം, തന്റെ വായില്‍ നിന്ന് ഇന്നുവരെ ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി ഒന്നും വീണിട്ടില്ലല്ലോ? ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി തന്റെ അപ്പന്‍ എന്ത് ചെയ്തു? ഒന്നും ചെയ്തിട്ടില്ല.

ചാണ്ടി ഉമ്മനോട് ഒരു കാര്യം കൂടെ ചോദിക്കാനുണ്ട്. ഈ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് എത്ര പെണ്‍കുട്ടികള്‍, ഹിന്ദു സമൂഹത്തില്‍ നിന്ന് എത്ര പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ പേരില്‍ ബ്രെയിന്‍ വാഷ് ചെയ്ത് മതം മാറ്റി സിറിയയ്ക്ക് ആട് മേയ്ക്കാനുമൊക്കെയായി പറഞ്ഞുവിട്ടു. എത്ര എണ്ണത്തിനെ മതം മാറ്റി ഉപയോഗിച്ച ശേഷം തള്ളിക്കഞ്ഞു? തനിക്കറിയില്ലെങ്കില്‍ ലിസ്റ്റ് ഞങ്ങള്‍ തരാം. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കൊണ്ടുപോയിട്ടുള്ള എത്ര പെണ്‍കുട്ടികള്‍ ഇന്ന് ഐ എസ് ഐ എസില്‍ ചേര്‍ന്ന് അവിടെ കിടക്കുന്നു?. ഇത് ഏതെങ്കിലും വ്യക്തിയുടെ പേരിലാണോ? അല്ല, ഇതെല്ലാം ഒരു മതത്തിന്റെ പേരിലാണ്. താന്‍ അത് ആദ്യം പഠിക്ക്. തന്റെ കുടുംബത്തിന്റെ അടിവേര് വരെ തോണ്ടിക്കൊണ്ട് പോകുമ്പോള്‍ പഠിച്ചോളും

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അഹാന. പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പൊൾ ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രത്തിനു താഴെ വന്ന് കമൻറ് ആണ് വൈറലാകുന്നത്. അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ കഴിഞ്ഞദിവസം നടത്തിയ ഒരു പ്രസ്താവനയെ മുൻനിർത്തിയുള്ളതാണ് കമൻറ്.

അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ ഒരു റിപ്പോർട്ടർ പെൺകുട്ടിയെ പരസ്യമായി അധിക്ഷേപിക്കുന്ന വീഡിയോ കണ്ടു. മെലിഞ്ഞ ശരീരമുള്ള പെൺകുട്ടിയോട് 40 കിലോമീറ്റർ കാറ്റടിച്ചാൽ പറന്നു പോകും എന്നായിരുന്നു പറഞ്ഞത്. അത് കഴിഞ്ഞിട്ട് ഒരു വഷളൻ ചിരിയും. യൂട്യൂബ് ചാനൽ വഴി നാട്ടുകാരെ പൊളിറ്റിക്കൽ കറക്റ്റ്നസ് പഠിപ്പിക്കുന്നതിനു മുൻപ് അതൊക്കെ സ്വന്തം അച്ഛനെ പഠിപ്പിക്കൂ  ഇതായിരുന്നു വ്യക്തി നടത്തിയ കമൻ്റ്.

പാലാ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ മുന്നണിമാറ്റത്തില്‍ മാണി സി കാപ്പന്‍ വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചേക്കും. അന്തിമചര്‍ച്ചകള്‍ക്കായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ്പവാര്‍ കാപ്പന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളെ നാളെ(10) ഡല്‍ഹിക്ക് വിളിപ്പിച്ചു. രമേശ് ചെന്നിത്തലയുടെ ഐശ്യര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതോടെ കാപ്പന്‍ യുഡിഎഫിന്‍റെ ഭാഗമാകുമെന്നാണ് സൂചന.

സീറ്റ്ചര്‍ച്ചകള്‍ക്കായി പ്രഫുല്‍ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ സമയം അനുവദിച്ചിട്ടില്ല. ഇതില്‍ എന്‍സിപി ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. പാലാ സീറ്റ് വിട്ടുനല്‍കി ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന വ്യക്തമായ സന്ദേശവും എന്‍സിപിക്ക് സിപിഎം നല്‍കി കഴിഞ്ഞു. ഇതോടെ അവഗണന സഹിച്ച് ഇടത് മുന്നണിയില്‍ തുടരാനില്ലെന്ന് കാപ്പനും ഉറപ്പിച്ചു.

ദേശീയ അധ്യക്ഷന്‍ ശരദ്പവാറിനോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമായിരിക്കും മുന്നണിമാറ്റ പ്രഖ്യാപനം. കാപ്പന് പുറമെ എ.കെ. ശശീന്ദ്രനെയും ടി.പി. പീതാംബരനെയും പവാര്‍ വിളിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത സിപിഎം നിലപാടില്‍ അതൃപ്തിയുണ്ടെങ്കിലും എന്‍സിപി ഒറ്റക്കെട്ടായി മുന്നണി വിടാനുള്ള സാധ്യത വിരളമാണ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മുന്നണിമാറ്റത്തിന്റെ സൂചനകള്‍ കാപ്പന്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

പതിനാലിനാണ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായിലെത്തുന്നത്. ഈ വേദിയില്‍ കാപ്പനെ എത്തിക്കാനാണ് യുഡിഎഫ് നീക്കം. മുന്നണിമാറ്റം അനിവാര്യമായിരിക്കെ പാലാ മണ്ഡലത്തിൽ നാളെ മുതല്‍ നടത്താനിരുന്ന വികസന വിളംബര ജാഥയും മാണി സി. കാപ്പൻ മാറ്റിവെച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലായിൽ നടത്തിയ വികസന പ്രവർത്തങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിനായാണ് ജാഥ നിശ്ചയിച്ചിരുന്നത്. 25ാം തീയതിക്ക് ശേഷം ജാഥ നടത്താനാണ് പുതിയ തീരുമാനം.

സരിത എസ്.നായര്‍ പിന്‍വാതില്‍ നിയമനം ഉറപ്പ് നല്‍കിയത് മന്ത്രിമാരുടെ പേര് പറഞ്ഞെന്ന് തൊഴില്‍ത്തട്ടിപ്പിന് ഇരയായ യുവാവ്. അനധികൃത നിയമനം നടത്തി കമ്മീഷനെടുക്കാന്‍ സി.പി.എം അനുവദിച്ചിട്ടുണ്ടെന്നും സോളര്‍ തട്ടിപ്പില്‍ കൂടെ നിന്നതിനുള്ള ഓഫര്‍ ആണിതെന്നും സരിത പറഞ്ഞു വിശ്വസിപ്പിച്ചെന്നും നെയ്യാറ്റിന്‍കര സ്വദേശി എസ്.എസ്.അരുണ്‍ പ്രമുഖ ദൃശ്യ മാധ്യമത്തോട് വെളിപ്പെടുത്തി.

ബെവ്കോയിലും കെ.ടി.ഡി.സിയിലും പിന്‍വാതില്‍ നിയമനം ഉറപ്പ് നല്‍കി സരിത പണം തട്ടിയ വഴികള്‍ വെളിപ്പെടുത്തുകയാണ് പരാതിക്കാരനായ അരുണ്‍. സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരില്‍ വിളിച്ച് തുടങ്ങിയ സരിത മന്ത്രിമാരുടെ പേര് പറഞ്ഞ് വിളിച്ചത് 317 തവണ. മന്ത്രിമാരുടെ പ്രോഗ്രാം ഷെഡ്യൂളടക്കം സരിത പറഞ്ഞു. അന്വേഷണത്തില്‍ പലതും ശരിയെന്നും ബോധ്യമായി.

പിന്‍വാതില്‍ നിയമനം എങ്ങിനെ നടപ്പാകുമെന്ന ഉദ്യോഗാര്‍ഥികളുടെ സംശയത്തിനും സരിതക്ക് ഉത്തരമുണ്ടായിരുന്നു. സോളര്‍ കേസില്‍ സി.പി.എമ്മിനൊപ്പം നിന്നതിന്റെ പ്രത്യുപകാരമായി നിയമനം നടത്താനുള്ള അധികാരം നല്‍കിയിട്ടുണ്ടത്രേ.

ആരോഗ്യകേരളത്തിലെ നാല് പേര്‍ക്ക് പുറമേ നാല് വര്‍ഷം കൊണ്ട് നൂറോളം പേര്‍ക്ക് ജോലി നല്‍കിയെന്നും സരിത അവകാശപ്പെട്ടു. ഇതിന്റെയെല്ലാം തെളിവുകള്‍ നല്‍കിയിട്ടാണ് സരിതയ്ക്കെതിരെ ചെറുവിരലനക്കാതെ പൊലീസിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved