India

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. തിരുവനന്തപുരം വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ സരേഷ് കുമാർ പ്രമീള ദമ്പതികളുടെ മകൾ കല്ലു എന്നു വിളിക്കുന്ന അലന്യ(15)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വെെകിട്ട് ഏഴുമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. അതേസമയം അലന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നത്.

വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് അലന്യ. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ വിഴിഞ്ഞം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സംഭവ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. പെൺകുട്ടിയുടെ ഒരു ബന്ധു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പെണകുട്ടിയുടെ മാതാപിതാക്കൾ പോയ സമയത്താണ് മരണം നടന്നിരിക്കുന്നത് എന്നാണ് വിവരം.

കുട്ടിയുടെ രക്ഷിതാക്കൾ ബന്ധുവിൻ്റെ മരണ വീട്ടിൽ പോയത് പെൺകുട്ടിയെ അയൽവാസിയുടെ വീട്ടിലാക്കിയ ശേഷമായിരുന്നു. വെെകുന്നേരം 6.45 ഓടെ പെൺകുട്ടി തൻ്റെ വീട്ടിലേക്ക് പോയി. ട്ടിൽ പോയി ഭക്ഷണമെടുത്തിട്ട് വരാമെന്ന് പറഞ്ഞിട്ടായിരുന്നു പെൺകുട്ടി സ്വന്തം വീട്ടിലേക്ക് പോയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും പെണകുട്ടി തിരികെ വന്നില്ല. തുടർന്ന് പെൺകുട്ടിയെ തിരക്കി ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കാണപ്പെട്ടത്.

പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ട് ബന്ധു ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും അവർ പശാലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം കെട്ടഴിച്ച് താഴെയിറക്കിയത്. ദുരൂഹത ഉയർത്തുന്ന രീതിയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

പെണകുട്ടിയുടെ വീടിൻ്റെ മേൽക്കൂര ഷീറ്റിട്ടതാണ്. വീട്ടിലെ സ്വീകരണ മുറിയിലെ ഇരുമ്പ് പൈപ്പിൽ ഷാളുകൊണ്ട് കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. അതേസമയം പെൺകുട്ടിയുടെ കാൽ മുട്ടുകൾ തറയിൽ തട്ടിയിരുന്നതായി ബന്ധു വ്യക്തമാക്കി. സ്‌കൂൾ യൂണിഫോമായിരുന്നു പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിന് തൊട്ടു മുൻപ് വരെ പെൺകുട്ടി സന്തോഷത്തിലായിരുന്നു എന്ന് അയൽവാസിയും വ്യക്തമാക്കി. പെൺകുട്ടിയെ ഏതെങ്കിലും തരത്തിലുള്ള ദുഃഖങ്ങൾ അലട്ടിയിരുന്നതിൻ്റേയോ അവൾ ആത്മഹത്യ ചെയ്യുന്നതിൻ്റേയോ യാതൊരുവിധ സൂചനകളും മുൻപ് കാണാൻ കഴിഞ്ഞില്ലെന്നും മരിക്കുന്നതിന് തൊട്ടു മുൻപ് വരെ പെൺകുട്ടി നിന്ന വീട്ടിലുള്ളവർ വ്യക്തമാക്കി.

അലന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. വഴിഞ്ഞം പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം ഇന്ന് സ്ഥലത്തെത്തി തെളിവെടുക്കും. മരണത്തിൽ ദുരൂഹത ആരോപിക്കുന്നതിനാൽ കൃത്യമായ അന്വേഷണം സംഭവത്തിൽ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

മദ്യം നൽകി എറണാകുളം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർത്ഥിനിയെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് യുവാക്കളുടെ കോഴിക്കോട് ഗോവിന്ദപുരത്തുള്ള താമസ സ്ഥലത്ത് പെൺകുട്ടിയെ എത്തിച്ചതിന് ശേഷം ബലം പ്രയോഗിച്ച് മദ്യം നൽകുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്.

മദ്യം അകത്ത് ചെന്ന പെൺകുട്ടി അബോധാവസ്ഥയിലായിരുന്നു. രാത്രി രണ്ട് മണിയോടെ മയക്കം വിട്ടുണർന്നപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരമറിയുന്നത്. മയക്കമുണർന്നപ്പോൾ പൂർണ നഗ്നയായ നിലയിൽ കിടക്കുകയായിരുന്നു. സുഹൃത്തുക്കൾ മദ്യ ലഹരിയിൽ കിടന്നുറങ്ങുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ വസ്ത്രങ്ങൾ ധരിച്ചതിന് ശേഷം പെൺകുട്ടി മുറിയിൽ നിന്നും പുറത്തിറങ്ങുകയും സഹപാഠിയായ മറ്റൊരു നഴ്‌സിംഗ് വിദ്യാർത്ഥിയെ വിളിക്കുകയും ഈ സഹപാഠി പെൺകുട്ടിയെ താമസ സ്ഥലത്ത് എത്തിക്കുകയുമായിരുന്നു.

പ്രതികളിൽ ഒരാൾ താമസിക്കുന്ന റൂമിലാണ് പെൺകുട്ടിയെ എത്തിച്ചത്. കൂടെ താമസിച്ചിരുന്ന വിദ്യാർത്ഥികൾ നാട്ടിൽ പോയ സാഹചര്യം മുതലെടുത്താണ് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് റൂമിലെത്തിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

പോക്സോ കേസിൽ പ്രതിയാകുകയും ജയിലിൽ കഴിയുകയും ചെയ്ത റിട്ട.എസ്‌ഐ ഇരയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ഇയാളെ വീടിന്റെ കാർപോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

2021 ലാണ് എസ്‌ഐ ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. എട്ട് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്കെതിരെയുള്ള കേസ്. സംഭവത്തിൽ അറസ്റ്റിലായ ഇയാൾ ജയിൽവാസം അനുഭവിച്ചു. തുടർന്ന് ജാമ്യത്തിലിറങ്ങി.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് ഇയാൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ഇത് കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ഇയാളുടെ ആരോപണം. ചെയ്യാത്ത കുറ്റത്തിന് നിയമ നടപടികൾ നേരിടുന്നതിനുള്ള മനപ്രയാസമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ കൃഷ്ണകുമാര്‍ പശുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം ട്രോളന്മാര്‍ക്കും കിട്ടിയ ചാകരയായിരുന്നു വിഷയം.

ഇപ്പോഴിതാ വിഷയത്തില്‍ കൂടുതല്‍ വിശദീകരിക്കുകയാണ് കൃഷ്ണകുമാര്‍. ഈ ചിത്രം പോസ്റ്റ് ചെയ്തത് കണ്ടപ്പോള്‍ തന്നെ ട്രോളുകള്‍ വരും എന്ന് പ്രതീക്ഷിച്ചുവെന്നാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു വ്‌ളോഗില്‍ പറയുന്നത്.

കിച്ചു ബെംഗളൂരുവില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് അത്. കുറേ മാധ്യമങ്ങളില്‍ അത് വാര്‍ത്തയായി. രസകരമായ ഏറെ ട്രോളുകളാണ് വന്നത്. ഇത് കാണുമ്പോള്‍ കിച്ചു എങ്ങനെയാണ് പ്രതികരിച്ചത് എന്ന് അറിയാനുള്ള
ആകാംക്ഷയുണ്ടാകില്ലെ?,

അതിനെക്കുറിച്ചും. ‘ചാണകം’ എന്നൊക്കെ ആളുകള്‍ പറയുന്നതില്‍ എന്താണ് തോന്നുന്നത് എന്ന് നമ്മുക്കറിയണമല്ലോ എന്ന് പറഞ്ഞാണ് സിന്ധു കൃഷ്ണകുമാറിന്റെ പ്രതികരണം തേടുന്നത്.

എന്നാല്‍ മുന്‍പ് കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ കാര്‍ട്ടൂണുകള്‍ക്കെതിരെ പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളത് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. ഇത്തരം ട്രോളുകള്‍ കുപ്രസിദ്ധിയാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിലെ കു മാറ്റിയാല്‍ അത് പ്രസിദ്ധിയായില്ലെ എന്നാണ് പണ്ട് കരുണാകരന്‍ പറഞ്ഞത്. നമ്മളെ പ്രസിദ്ധരാക്കുന്നതില്‍ ട്രോളന്മാര്‍ക്ക് പങ്കുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു.

പശുക്കളെക്കാളും എനിക്കിഷ്ടം തോന്നിയത് ട്രോള്‍ ചെയ്ത സഹോദരങ്ങളെയാണ്. അവര്‍ പാട്ടൊക്കെ എഴുതിയിട്ടുണ്ട്. മകള്‍ ബീഫ് ഇഷ്ടമാണല്ലോ എന്ന് പറഞ്ഞിരുന്നല്ലോ എന്ന പോസ്റ്റിന് വന്ന ഒരു ട്രോളിന് ബീഫ് താനും ഒരിക്കല്‍ കഴിച്ചിരുന്നുവെന്നും പ്രായമായപ്പോള്‍ നിര്‍ത്തിയതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.

രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ല. ബീഫിനെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ വന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടെത്. നിങ്ങള്‍ പ്രതികരിക്കണം. എന്നെ കണ്ടാല്‍ ആ തെറി പറഞ്ഞത് ഞാനാണെന്ന് പറയണം, എനിക്ക് ആരോടും ദേഷ്യം തോന്നില്ല. ഞാന്‍ എല്ലാം ലൈറ്റായി കാണും.

ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ അഹാന ഒരിക്കല്‍ ബീഫ് ഉലത്തിയതാണ് ഇഷ്ടം എന്ന് പറഞ്ഞിരുന്നെന്നും. അതാണ് ട്രോളിന് കാരണമായതെന്നും സിന്ധു കൃഷ്ണ കുമാറിനോട് ഈ സമയം പറഞ്ഞു. ഇതിനോട് കൃഷ്ണ കുമാര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

‘ബീഫ് ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം. നല്ല ഭക്ഷണമാണ്. പോത്ത്, എരുമ, കാള ഇതിനെ വില്‍ക്കാം, കഴിക്കാം. പശുവിനെ ഒഴിവാക്കാവുന്നതാണ്. ഇത് രാഷ്ട്രീയപരമോ മതപരമോ അല്ല, ഭക്ഷണത്തിനെന്ത് രാഷ്ട്രീയം’ – കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നു.

പ്രവാസലോകത്ത് ജീവന്‍ പൊലിയുന്നവരുടെ അവസാനത്തെ അത്താണിയാണ് അഷ്‌റഫ് താമരശ്ശേരി. പ്രവാസിലോകത്ത് മരണപ്പെട്ടവരെ അന്ത്യവിശ്രമത്തിനായി വീട്ടുകാരുടെ അടുത്തേക്ക് എത്തിക്കാന്‍ നിസ്വാര്‍ഥ സേവനം ചെയ്യുകയാണ് അദ്ദേഹം. ഇപ്പോഴിതാ ആ കാരുണ്യ മനസ്സ് ആശുപത്രിയിലാണ്. അഷ്‌റഫ് തന്നെയാണ് ആശുപത്രിയിലാണെന്ന വിവരം പങ്കുവച്ചത്.

കോഴിക്കോടുള്ള മെയ്ത്ര ആശുപത്രിയില്‍ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയയായിരിക്കുകയാണ് അദ്ദേഹം. എല്ലാവരും ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം പറയുന്നു.

വര്‍ഷങ്ങളായി നടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നത്. നാളെയാകട്ടെ എന്ന് കരുതി നാളുകള്‍ തള്ളി നീക്കി. സത്യം പറഞ്ഞാല്‍ ഒരൊഴിവും കിട്ടാത്തത് കൊണ്ടാണ് ശരിയായ ചികിത്സ നീണ്ടു പോയത്. ചില പൊടിക്കൈകള്‍ ചെയ്ത് ദിവസങ്ങള്‍ തള്ളി നീക്കും. വേദന വര്‍ധിക്കുകയല്ലാതെ ഒരു കുറവും ഉണ്ടായില്ല. മറ്റുള്ളവര്‍ വന്ന് സഹായത്തിന് വിളിക്കുമ്പോള്‍ കഴിയുന്ന രീതിയില്‍ വേദന സഹിച്ചും ഇറങ്ങിത്തിരിക്കും. അല്‍പ്പ നേരം നില്‍ക്കുമ്പോഴേക്കും വേദന വന്ന് കയറും. ഇപ്പോള്‍ സഹിക്കാന്‍ കഴിയുന്നതില്‍ അപ്പുറമായി. പരിചയമുള്ള വിദഗ്ദരായ ഒരുപാട് ഡോക്ടര്‍മാരുമായി വിഷയം ചര്‍ച്ച ചെയ്തു.

അവസാനം ഓപറേഷനാണ് എല്ലാവരും നിര്‍ദേശിച്ചത്. അതിനായി മാനസികമായും ശാരീരികമായും തയ്യാറെടുത്തു. ഇപ്പോള്‍ കോഴിക്കോടുള്ള മെയ്ത്ര ആശുപത്രിയില്‍ അഡ്മിറ്റാണ്. (20/02/2023) തിങ്കളാഴ്ച്ച രാവിലെ ഓപ്പറേഷന്‍ നടക്കും(ഇന്ഷാ അല്ലാഹ് ). ഈ സര്‍ജറികൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാം തീരുമാനിക്കുന്നത് പടച്ച തമ്പുരാന്‍ മാത്രം. ഓപ്പറേഷന്‍ സുഗമമായി നടക്കാനും കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തനമേഖലയില്‍ സജീവമാകാനും നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഓൺലൈനിൽ ഓർഡർ ചെയ്ത് വരുത്തിയ ഐഫോണിന് നൽകാൻ പണമില്ലാത്തതിനെ തുടർന്ന് ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി. കേസിൽ ഇരുപതുകാരനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ഹസൻ ജില്ലയിലെ അരാസികേരെ സ്വദേശിയായ ഹേമന്ത് ദത്തിനെയാണ് പോലീസ് പിടികൂടിയത്.

ഫെബ്രുവരി ഏഴിനാണ് കൊലപാതകം നടന്നത്. ഓർഡർ ചെയ്ത ഐഫോണുമായെത്തിയ ഇകാർട്ട് ഡെലിവറി ഏജന്റ് ഹേമന്ത് നായിക്കാണ് കൊല്ലപ്പെട്ടത്.ഹോമന്ത് ദത്ത് ഓർഡർ ചെയ്ത ഐഫോണിന്റെ വിലയായ 46,000 രൂപ നൽകാനില്ലാത്തതിന്റെ പേരിലാണ് ഇയാൾ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഫോൺ നൽകാനായി ഹസനിലെ വീട്ടിലെത്തിയ നായിക്കിനെ, ഹേമന്ത് ദത്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഫോണുമായെത്തിയ നായിക്കിനോട്, ബോക്‌സ് തുറക്കാൻ ഹേമന്ത് ദത്ത് ആവശ്യപ്പെട്ടെങ്കിലും പണം നൽകാതെ തുറക്കാനാകില്ലെന്ന് നായിക്ക് ആവശ്യപ്പെട്ടു. ഇതോടെ ഹേമന്ദ് ദത്ത്, നായിക്കിനെ കത്തിയെടുത്തു കുത്തുകയായിരുന്നു.

കൊലപാതകത്തിനു ശേഷം ഹേമന്ത് നായിക്കിന്റെ മൃതദേഹം ചാക്കിൽക്കെട്ടി മൂന്നു ദിവസത്തോളം ഇയാൾ വീട്ടിൽ സൂക്ഷിക്കുകയും പിന്നീട് പിന്നീട് റെയിൽവേ ട്രാക്കിനു സമീപം വച്ച് പെട്രോളൊഴിച്ച് കത്തിച്ചുകളയുകയും ചെയ്തു.

ഹേമന്ത് നായിക്കിനെ കാണാതായെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഹേമന്ത് ദത്ത് കുടുങ്ങിയത്. ഇയാൾ മൃതദേഹവുമായി സ്‌കൂട്ടറിൽ റെയിൽവേ ട്രാക്കിനു സമീപത്തേക്കു പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവികളിൽനിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

കെജെ യേശുദാസിനെയും കെഎസ് ചിത്രയെയും കല്ലെറിഞ്ഞയാളെ പിടികൂടി. 24 വര്‍ഷം മുമ്പ് നടന്ന മലബാര്‍ മഹോത്സവത്തിനിടെയാണ് സംഭവം. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍ മഠം എന്‍ വി അസീസ് (56) ആണ് അറസ്റ്റിലായത്. നടക്കാവ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. വഴിയോരത്ത് പഴക്കച്ചവടം ചെയ്യുന്നയാളാണ് അസീസ്.

1999 ഫെബ്രുവരി ഏഴിന് രാത്രി 9:15നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഗാനമേള നടക്കുന്ന വേളയില്‍ നഴ്‌സസ് ഹോസ്റ്റലിന് മുന്‍വശത്ത് നിന്നാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ കൂട്ടത്തില്‍ നിന്ന് പിടിക്കപ്പെടാതെ രക്ഷപ്പെട്ടയാളായിരുന്നു അസീസ് എന്ന് അന്വേഷണ സംഘം പറയുന്നു.

മാത്തോട്ടത്ത് നിന്ന് മാറി മലപ്പുറത്തെ മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. മാത്തോട്ടത്തെ അയല്‍വാസി നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ പ്രദേശം കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നത്. നടക്കാവ് സി ഐ ആയിരുന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍.

കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫ്സ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അസീസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജിഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം വി ശ്രീകാന്ത്, സി ഹരീഷ് കുമാര്‍, പി കെ ബൈജു, പി എം ലെനീഷ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ അസീസിനെ ജാമ്യത്തില്‍ വിട്ടയച്ചു.

കേരള-കർണാടക അതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. പേരടുക്ക സ്വദേശികളായ പാൽ സൊസൈറ്റി ജീവനക്കാരായ രഞ്ജിത, രമേശ് റായി എന്നിവരാണ് മരിച്ചത്. കുറ്റുപാടിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

കാട്ടാന രഞ്ജിതയെ ആക്രമിക്കുന്നതിനിടെ രമേശ് റായി രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് രമേശ് റായിയെയും കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ചവിട്ടേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

മക്കളോടുള്ള പ്രതികാരം തീർത്തത് അമ്മയോട്. 15 അംഗ സംഘം വീട് കയറി അക്രമിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. ഒഴുകുപാറ സ്വദേശി സുജാത (55) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മുഖം മൂടിയെത്തിയ സംഘം സുജാതയെ ആക്രമിച്ചത്. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സുജാത കോട്ടം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

സുജാതയുടെ മക്കളായ സൂര്യ ലാൽ,ചന്ദ്രലാൽ എന്നിവരെ അന്വേഷിച്ചെത്തിയ സംഘമാണ് സുജാതയെ ആക്രമിച്ചത്. മക്കളോടുള്ള പ്രതികാരം മക്കളെ കിട്ടാത്തതിനാൽ അമ്മയുടെ മേൽ തീർക്കുകയായിരുന്നു. മുഖം തോർത്ത് കൊണ്ട് മറച്ച പതിനഞ്ചോളം പേരാണ് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

മക്കളെ ചോദിച്ച് സുജാതയുടെ തലയ്ക്ക് കമ്പി വടി കൊണ്ട് അടിച്ചു. കൂടാതെ കല്ലുകൊണ്ട് ശരീരത്തിൽ മർദിച്ചു. സുജാതയുടെ വാരിയെല്ലുകൾ തകർന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആരോഗ്യ നില വഷളാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം ശനിയാഴ്ച സമീപവാസികളായ സന്ധ്യയും ശരണും തമ്മിൽ വഴിയെ ചൊല്ലി തർക്കമുണ്ടാകുകയും തർക്കത്തിൽ സുജാതയുടെ മക്കൾ സന്ധ്യക്കൊപ്പം നിൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അക്രമണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഭർത്താവിനെയും ഭർതൃ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. ഗുവാഹത്തി സ്വദേശികളായ കലിത (28) കാമുകൻ ധൻജിത്ത് (33) എന്നിവരാണ് അറസ്റ്റിലായത്. ഭർത്താവിനെയും ഭർതൃ മാതാവിനെയും കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും കാമുകന്റെ സഹായത്തോടെ കൊക്കയിൽ ഉപേക്ഷിക്കുകയുമായിരുന്നു.

ഏഴ് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലിതയ്ക്ക് മറ്റൊരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവ് അമർജ്യോതി അറിയുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കാമുകനും കലിതയും ചേർന്നാണ് കൊലപാതകം നടത്താനുള്ള പദ്ധതി തയ്യാറാക്കിയത്.

ഭർത്താവിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഭർതൃ മാതാവ് ശങ്കരിയെ കൊലപ്പെടുത്തിയത്. ശങ്കരിയുടെ പേരിലുള്ള സ്വത്തുക്കൾ കൈക്കലാക്കുന്നതിനായാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് കലിത പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Copyright © . All rights reserved