India

പ്ലെയിൻ ആണ് എറണാകുളം നേവൽ ബേസിന് സമീപത്തെ കൊച്ചി കായലിൽ ലാന്‍ഡ് ചെയ്തത്. മാലദീപിൽ നിന്നും വരുന്ന വഴി ഇന്ധനം നിറയ്ക്കാനാണ് ട്വിൻ ഓട്ടർ 300 എന്ന വിമാനം ഇറങ്ങിയത്. വിമാനം കായലിലേക്ക് പറന്നിറങ്ങുന്നത് കാണാന്‍ വെണ്ടുരുത്തി പാലത്തില്‍ മാധ്യമപ്രവര്‍ത്തകരും പ്രദേശവാസികളും തടിച്ചുകൂടി. കൊച്ചിക്കാര്‍ക്ക് വേറിട്ട കാ‍ഴ്ചയായിരുന്നു സീ പ്ലെയ്ന്‍ ലാന്‍ഡിങ്ങും പറക്കലും.

മാലിദ്വീപിൽ നിന്നും പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കാനാണ് കൊച്ചിയിലിറങ്ങിയത്. താഴ്ന്ന് പറന്ന ശേഷം കായൽ പ്രതലത്തിന് സമാന്തരമായി പറന്ന് ട്വിൻ ഓട്ടർ 300 ലാൻഡ് ചെയ്തു. ശേഷം നേവൽ ബേസ് തീരത്തേക്ക് ഇന്ധനം നിറയ്ക്കാനായി അടുപ്പിച്ചു. ഒരു മണിക്കൂർ നീണ്ട ഇന്ധനം നിറയ്ക്കലിനും സാങ്കേതിക പരിശോധനകൾക്കും ശേഷമാണ് വിമാനം യാത്രയാരംഭിച്ചത്. ഗോവയിൽ തങ്ങിയ ശേഷമേ വിമാനം ഹൈദരാബാദിൽ എത്തുകയുള്ളൂ.

മാലിദ്വീപിൽ നിന്നും പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കാനാണ് കൊച്ചിയിലിറങ്ങിയത്. താഴ്ന്ന് പറന്ന ശേഷം കായൽ പ്രതലത്തിന് സമാന്തരമായി പറന്ന് ട്വിൻ ഓട്ടർ 300 ലാൻഡ് ചെയ്തു. ശേഷം നേവൽ ബേസ് തീരത്തേക്ക് ഇന്ധനം നിറയ്ക്കാനായി അടുപ്പിച്ചു. ഒരു മണിക്കൂർ നീണ്ട ഇന്ധനം നിറയ്ക്കലിനും സാങ്കേതിക പരിശോധനകൾക്കും ശേഷമാണ് വിമാനം യാത്രയാരംഭിച്ചത്. ഗോവയിൽ തങ്ങിയ ശേഷമേ വിമാനം ഹൈദരാബാദിൽ എത്തുകയുള്ളൂ.

100 കോടി മുടക്കി ആഗ്രഹിച്ച സ്ഥലത്ത് വീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ. കടലിന് അഭിമുഖമായി നിൽക്കുന്ന തരത്തിലാണ് താരത്തിന്റെ മുംബൈയിലെ പുതിയ വീട്.മുംബൈയിലെ ജുഹു – വെർസോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് അപ്പാർട്ട്മെന്റുകളാണ് താരം വാങ്ങിയത്. ഏകദേശം 97.5 കോടി രൂപയുടെ മൂല്യമാണ് ഇതിന് കണക്കാക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഇതിന് 38000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. 6500 ചതുരശ്ര അടി ടെറസുണ്ട്. ലോക്ക്ഡൗൺ സമയത്ത് കടൽ അഭിമുഖമായ വീട്ടിൽ നിന്ന് ഹൃതിക് സോഷ്യൽ മീഡിയയിൽ പതിവായി ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

. Couldn’t ask for a better view. . Or a more suited book . . #Coexist #doglovers

A post shared by Hrithik Roshan (@hrithikroshan) on

ദുർഗാദേവിയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ആലുവ സ്വദേശിനിയായ ഫോട്ടോഗ്രഫർക്കെതിരെയാണ് കേസ്. ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.

മോഡലിനെതിരെ പരാതി എടുക്കണോയെന്ന് പരിശോധിച്ചശേഷം തീരുമാനിക്കും. മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം നവരാത്രി തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിർവ്യാജം ഖേദിക്കുന്നെന്നും യുവതി അറിയിച്ചു.

ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും അവർ പറഞ്ഞു. നവരാത്രിയോട് അനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനെതിരെ കടുത്ത ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. പരാതി ഉയർന്നതോടെ പേജിൽനിന്ന് ചിത്രങ്ങൾ നീക്കിയിട്ടുണ്ട്.

തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ വീണ്ടെടുക്കാൻ ഒരു സ്റ്റോപ്പിലും നിർത്താതെ ട്രെയിൻ ഓടിച്ച് റെയിൽവേ. മധ്യപ്രദേശിൽ നിന്നാണ് ഈ അപൂർവ രക്ഷാദൗത്യം. ലളിത്പൂർ എന്ന സ്ഥലത്ത് നിന്നാണ് മൂന്നുവയസുമാത്രം പ്രായമുള്ള കുഞ്ഞിനെ ഒരാൾ തട്ടിക്കൊണ്ടുപോയത്. കുഞ്ഞുമായി ഇയാൾ ലളിത്പൂരിൽ നിന്നും ഭോപ്പോൽ വഴി പോകുന്ന രപ്തി സാഗർ എക്സ്പ്രസിൽ യാത്രചെയ്യുന്നു എന്ന് അധികൃതർ കണ്ടെത്തിയതോടെയാണ് രക്ഷാദൗത്യം ആരംഭിക്കുന്നത്.

കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കൾ പരാതിയുമായി എത്തിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ ഒരാൾ കുട്ടിയുമായി പോകുന്ന ദൃശ്യം ലഭിച്ചു. ഇയാൾ രപ്തി സാഗർ എക്സ്പ്രസിൽ കുട്ടിയുമായി കയറി എന്ന് സ്ഥിരീകരിച്ചതോടെയാണ് റെയിൽവേ പൊലീസ് ബുദ്ധിപൂർവം ഇയാളെ കുടുക്കിയത്.

ഭോപ്പാൽ എത്തും വരെ ട്രെയിൻ ഒരു സ്റ്റേഷനിലും നിർത്തരുതെന്ന് അധികൃതർ നിർദേശം നൽകി. ട്രെയിനുണ്ടായിരുന്ന സുരക്ഷാ ജീവക്കാരോട് ഇയാളെ നിരീക്ഷിക്കണമെന്നും ഓടുന്ന ട്രെയിനിനുള്ളിൽ വച്ച് ഇയാളെ പിടികൂടാൻ ശ്രമിക്കരുതെന്നും നിർദേശിച്ചു.

ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ ട്രെയിനിൽ ഇയാൾക്ക് ചുറ്റും സ്ഥാനം പിടിച്ചു. അപ്പോഴും പ്രതിക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ല. മണിക്കൂറുകൾ നിർത്താതെ ഓടിയ ട്രെയിൻ ഒടുവിൽ ഭോപ്പാലിൽ എത്തിയപ്പോൾ സുരക്ഷാ ജീവനക്കാരും റെയിൽവേ സ്റ്റേഷനിൽ കാത്ത് നിന്ന െപാലീസുകാരുമടക്കം ഇയാളെ വളയുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം ശേഷിക്കെ, മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം 2016ലെ കണക്കുകള്‍ മറികടന്നു. ഞായറാഴ്ച വരെ 5.9 കോടി ആളുകള്‍ വോട്ടുചെയ്തതായാണ് ഫ്‌ളോറിഡ സര്‍വകലാശാലയിലെ സ്വതന്ത്ര വോട്ട് മോണിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ഇലക്ഷന്‍ അസിസ്റ്റന്‍സ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം, 2016ല്‍ 5.7 കോടി ആളുകളാണ് മുന്‍കൂര്‍ വോട്ട് ചെയ്തത്. 2016ല്‍ ആകെ 13.7 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. 55.5 ശതമാനമായിരുന്നു വോട്ടിംഗ് നിരക്ക്. ഏര്‍ലി വോട്ടിങ്ങിനൊപ്പം മെയില്‍ വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതിനാല്‍ ഇക്കുറിയത് 15 കോടി കവിഞ്ഞേക്കുമെന്നാണ് കരുതുന്നത്.

കോവിഡ് കാലം കണക്കിലെടുത്ത് മുന്‍കൂര്‍ വോട്ടിങ്ങിനെ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ വളരെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് അനുകൂലമായി വരുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ല. അതേസമയം, മെയില്‍ വോട്ടിങ്ങിനെ ഉള്‍പ്പെടെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്ന നിലപാടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വീകരിച്ചിരുന്നത്. അതിനാല്‍ വോട്ടെടുപ്പ് ദിവസമായ നവംബര്‍ മൂന്നിന് റിപ്പബ്ലിക്കന്മാര്‍ കൂട്ടത്തോടെ വോട്ട് രേഖപ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവരെയുള്ള അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് മുന്‍തൂക്കം. എന്നാല്‍, ജോ ബൈഡന് പൂര്‍ണമായി ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്നാണ് അവസാന സര്‍വേകള്‍ സൂചിപ്പിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ രണ്ടക്ക ലീഡ് നേടിയ ബൈഡന് അവസാന നാളുകളില്‍ തിരിച്ചടിയുണ്ടാകുന്നതായാണ് സര്‍വേഫലം. പല സംസ്ഥാനങ്ങളിലും ലീഡില്‍ ഇടിവുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായ സംസ്ഥാനങ്ങളിലെയും നിഷ്പക്ഷ സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന വോട്ടിംഗ് ശതമാനം പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. ടെക്‌സസില്‍ 2016ലെ മുന്‍കൂര്‍ വോട്ടിന്റെ 80 ശതമാനമാണ് ഞായറാഴ്ചയോടെ പൂര്‍ത്തിയായത്. വോട്ടെടുപ്പ് ദിവസം ചെയ്‌തേക്കാവുന്ന വോട്ടുകള്‍ കൂടി കണക്കിലെടുത്താല്‍ ഇത്തവണ വോട്ടുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. 1980 മുതല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന ടെക്‌സസില്‍ വോട്ടിംഗ് ശതമാനം വര്‍ധിക്കുന്നത് ട്രംപിന് കൂടുതല്‍ നേട്ടമാകും.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇക്കുറി മെയില്‍ വോട്ടുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മെയില്‍ വോട്ടുകള്‍ വര്‍ധിക്കുന്നത് പ്രതികൂലമായി ബാധിച്ചേക്കുമെന്ന നിലപാടായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായിരുന്നത്. മെയില്‍ വോട്ടുകള്‍ വ്യാപകമായ തട്ടിപ്പിന് കാരണമാകുമെന്നും തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആളുകള്‍ക്ക് കൃത്യമായും സുരക്ഷിതമായും സുരക്ഷിതമായും വോട്ടുചെയ്യാന്‍ കഴിയുന്നതുവരെ തിരഞ്ഞെടുപ്പ് വൈകിക്കണം. മെയില്‍-ഇന്‍ വോട്ടിംഗിലൂടെ ചരിത്രത്തിലെ ഏറ്റവും കൃത്യതയില്ലാത്തതും വഞ്ചനാപരവുമായ തിരഞ്ഞെടുപ്പായിരിക്കും 2020ല്‍ നടക്കാന്‍ പോകുന്നത്. ഇത് അമേരിക്കയ്ക്ക് തന്നെ വലിയ നാണക്കേടാകും എന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. എന്നാല്‍ ട്രംപിന്റെ ആവശ്യം കോണ്‍ഗ്രസോ കോടതിയോ അംഗീകരിച്ചിരുന്നില്ല. അതിനു പിന്നാലെ യുഎസ് പോസ്റ്റല്‍ സര്‍വീസ് ചില നയമാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. മെയില്‍ ബാലറ്റുകളുടെ ഡെലിവറി സമയം മന്ദഗതിയിലാക്കുകയും അതിവേഗ ലെറ്റര്‍ സോര്‍ട്ടറുകളെ കമ്മീഷനില്‍ നിന്ന് നീക്കിയതിനുമൊപ്പം മെയില്‍-ഇന്‍ ബാലറ്റുകള്‍ക്ക് മേലില്‍ മുന്‍ഗണന ഇല്ലെന്നും പോസ്റ്റല്‍ സര്‍വീസ് വ്യക്തമാക്കി. പുതിയ പരിഷ്‌കാരങ്ങള്‍ തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്ന ആശങ്കകള്‍ അതോടെ വര്‍ധിച്ചു. നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. ഡെമോക്രാറ്റ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നിയമ നടപടികളുമായി മുന്നോട്ടുവന്നതോടെ വിവാദം കോടതി കയറി. പോസ്റ്റല്‍ സര്‍വീസിലെ നയ മാറ്റങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ലൂയി ഡിജോയ് റദ്ദാക്കേണ്ട സാഹചര്യവുമുണ്ടായി. മെയില്‍ വോട്ടുകള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ഡെമോക്രാറ്റിക് നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍.

ഒമാനില്‍ ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തിനിടെ 2,63,000 പ്രവാസികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ(എന്‍സിഎസ്‌ഐ) കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 118,000 ത്തിലധികം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് എന്‍സിഎസ്‌ഐ റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്ത് പ്രവാസികളുടെ എണ്ണത്തില്‍ 16.4 ശതമാനത്തിന്റെ കുറവുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്.

2019 അവസാനത്തോടെ രാജ്യത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്‌രതിരുന്ന 1,712,798 പ്രവാസി ജീവനക്കാരില്‍ 2020 സെപ്റ്റംബറില്‍ ഇത് 1,449,406 എന്ന നിലയിലായി. 2020 ല്‍ ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ കണക്കെടുത്തപ്പോഴാണ് 263,392 പ്രവാസികള്‍ ഒമാന്‍ വിട്ടതായി കണ്ടെത്തിയത്. അതേസമയത്ത് പൊതു-സ്വകാര്യ മേഖലകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ക്കും തൊഴില്‍ മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ ഒന്‍പത് മാസങ്ങളിലായി സര്‍ക്കാര്‍ മേഖലയില്‍ 22.4 ശതമാനവും സ്വകാര്യ മേഖലയില്‍ 17.1 ശതമാനവും പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായി. അതായത്, നേരത്തെ സര്‍ക്കാര്‍ മേഖലയില്‍ 54,687 പ്രവാസികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 42,989 പേരാണുള്ളത്. സ്വകാര്യ മേഖലയില്‍ 13,63,955ല്‍ നിന്നും പ്രവാസികളുടെ എണ്ണം 11,48,177 ആയി കുറഞ്ഞു.

രാജ്യത്ത് താമസിക്കുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. മടങ്ങിപ്പോയ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവുമധികം ഇന്ത്യക്കാരാണ്. രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 20.5 ശതമാനത്തിന്റെ കുറവുണ്ടായി. ബംഗ്ലാദേശ് സ്വദേശികളാണ് ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവുമധികം ഉള്ളത്.

തേങ്ങണ, കോവിഡ് സംശയത്തെ തുടർന്നു ചത്ത വളർത്തുനായയുടെ മറവു ചെയ്ത ജഡം പുറത്തെടുത്തു കോവിഡ് പരിശോധന നടത്തി മാടപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 19വാർഡിൽ ഒരു കുടുംബത്തിലെ 4അംഗങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയ്യി തേങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂളിലെ സി എഫ് എൽ ടി സി അഡ്മിറ്റ്‌ ചെയ്തിരുന്നു അവരുടെ വളർത്തുനായ പെട്ടന്നു മരണമടഞ്ഞപ്പോൾ നാട്ടുകാർ ആശങ്കയിലായി, തുടർന്ന് വിവരം പഞ്ചായത്ത്‌ അധികൃതരെയും ആരോഗ്യ വിഭാഗത്തെയും അറിയിച്ചു, എന്നാൽ നാട്ടുകാരിൽ ആരോ നായയുടെ ജഡം കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ മറവു ചെയ്തു, തുടർന്നു ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്ത്‌ അധികൃതരുടെയും നിർദ്ദേശ പ്രകാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു പുറത്തെടുത്തു കോവിഡ് ടെക്സ്റ്റ്‌ നടത്തി കോവിഡ് ഇല്ല എന്ന് ഉറപ്പുവരുത്തി പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കുകയിരുന്നു

ജഡം പുറത്തെടുക്കുന്നതിനും ടെക്സ്റ്റ്‌ ചെയ്യുന്നതിനും മാടപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിധീഷ് കോച്ചേരിയും വെറ്റിനറി ഡോക്ടർ രാജി റോസ്, വെറ്റിനറി അസിസ്റ്റന്റ് മാത്യൂസ്, ഫയർ ഫോഴ്സ് സിവിൽ ഡിഫെൻസ് ഫോഴ്സ് അംഗം സോജി മാത്യു, സന്നദ്ധ പ്രവർത്തകൻ ടോണി കുട്ടമ്പേരൂർ, എന്നിവർ പി പി ഈ കിറ്റ് ധരിച്ചു നേതിര്ത്ഥം നൽകി കോവിഡ് ബാധിതരായി മരിച്ചവരുടെ സംസ്ക്കാര ചടങ്ങുകൾക്കു നിധീഷ് കൊച്ചേരിയുടെ നേതൃത്വത്തിൽ നടത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു, നായ ചത്തത് പഞ്ചായത്ത്‌ അധികൃതരെ അറിയിച്ചത് സാമൂഹിക പ്രേവര്തകനായ മൈത്രി ഗോപി ആയിരുന്നു
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈസാമ്മ മുളവന, ആരോഗ്യ ചെയർപേഴ്സൺ അജിത കുമാരി, മെമ്പർമാരായ നിഷ ബിജു, മിനി റെജി, എന്നിവർ നേതിര്ത്ഥം നൽകി

റോയി ജോസ്

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
രാമപുരം. പാടശേഖരങ്ങള്‍ കരഭൂമിയായി മാറി കൊണ്ടിരിക്കുന്ന കാലത്ത് ഉള്‍നാടന്‍ പാടശേഖരങ്ങള്‍ക്ക് മാതൃകയാകുന്നു കോട്ടയം ജില്ലയിലെ രാമപുരം. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ നെല്‍കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന പുതിയ പദ്ധതികളാണ് രാമപുരം പഞ്ചായത്ത് നടപ്പിലാക്കുന്നത്. വെള്ളിലാപ്പിളളി, പാലവേലി, അമനകര, കൊണ്ടാട്, മേതിരി, കിഴതിരി എന്നീ പാടശേഖരങ്ങളാണ് രാമപുരം പഞ്ചായത്തിലുള്ളത്.

അമനകര പാടശേഖരത്ത് സര്‍വകലാശാല മുന്‍ വോളീബോള്‍ താരം റോയി ജോസ് വാലുമ്മേലിന്റെ നേതൃത്വത്തില്‍ നിരവധി കര്‍ഷകരാണ് കൃഷിയിറക്കുന്നത്. കൃഷി നിലനില്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന തിരിച്ചറിവോടെയാണ് റോയി കാര്‍ഷിക മേഖലയിലേയ്ക്ക് ഇറങ്ങി തിരിച്ചത്. 1990 1992 കാലഘട്ടങ്ങളില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞു. കൂടാതെ ജില്ലാതല മത്സരങ്ങളിലും നിരവധി തവണ ജേതാവായി. കളിയോടൊപ്പം കാര്‍ഷികവും എന്നത് ചെറുപ്പം മുതലേ റോയിയുടെ വികാരമായിരുന്നു. അതിന്റെ ഭാഗമാണ് നെല്‍കൃഷിയിലേയ്ക്കുള്ള റോയിയുടെ തിരിച്ച് വരവ്.

കൃഷിക്ക് വേണ്ടി മാത്രമായി നാല്‍പ്പത് ലക്ഷത്തിലേറെ രൂപയാണ് ഇക്കുറി പഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തു ചാലില്‍ പറഞ്ഞു. പതിനഞ്ച് ഹെക്ടര്‍ സ്ഥലത്തായിരുന്നു ഇതുവരെ കൃഷി ചെയ്തിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 40 ഹെക്ടര്‍ സ്ഥലത്താണ് ഇക്കുറി കൃഷിയിറക്കുന്നത്.
പത്ത് ഹെക്ടറില്‍ താഴെ പാടശേഖരങ്ങള്‍ ഇപ്പോഴും കൃഷിയിറക്കാതെ പഞ്ചായത്തിലുണ്ട്. ഉടമകള്‍ വിദേശത്തായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനും പരിഹാരം കാണുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കൃഷി ഓഫീസര്‍ പ്രജിത പറഞ്ഞു. കൃഷി അസിസ്റ്റന്റുമായ എസ്. നിസാര്‍, അഞ്ചു തോമസ്, കെ. എസ്. നസീര്‍ തുടങ്ങിയവര്‍ കൃഷിയിടം സന്ദര്‍ശിച്ച് കര്‍ഷകര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. കൃഷിഭവന്റെ കീഴില്‍ ഹരിത സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സംഘത്തിന്റെ കീഴിലാണ് കൃഷി ചെയ്യുന്നത്.

എല്‍ഡിഎഫ് പ്രവേശനത്തില്‍ പ്രതിഷേധിച്ച് നേതാക്കള്‍ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം വിട്ട് പി ജെ ജോസഫ് വിഭാഗത്തിലേയ്ക്ക് പോകുന്നു. മുതിര്‍ന്ന നേതാവും മുന്‍ കോട്ടയം ജില്ല പ്രസിഡന്റുമായ ഇ ജെ അഗസ്തി അടക്കമുള്ളവരാണ് ജോസ് കെ മാണിയെ വിട്ട് ജോസഫിനൊപ്പം ചേരുന്നത്. 25 വര്‍ഷം കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു ഇ ജെ അഗസ്തി. 2017ല്‍ സിപിഎം പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ അധികാരത്തിലെത്തിയതില്‍ പ്രതിഷേധിച്ച് ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും അഗസ്തി പാര്‍ട്ടി വിട്ടിരുന്നില്ല. മറ്റൊരു പ്രമുഖ നേതാവായ ജോസഫ് എം പുതുശ്ശേരി നേരത്തെ മാണി ഗ്രൂപ്പ് വിട്ടിരുന്നു.

ഒക്ടോബർ 14ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് എൽഡിഎഫിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജ്യസഭാംഗത്വം രാജി വയ്ക്കുന്നതായും ജോസ് കെ മാണി അറിയിച്ചത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഘടകക്ഷിയായി ഒക്ടോബർ 22ന് എൽഡിഎഫ് അംഗീകരിച്ചു. ഉപാധികളില്ലാതെയാണ് ജോസ് കെ മാണി പക്ഷം എൽഡിഎഫിലേയ്ക്ക് വന്നതെന്ന് മുന്നണി കൺവീനർ എ വിജയരാഘവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ള നേതാക്കൾ പറഞ്ഞിട്ടുണ്ടെങ്കിലും പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് സിറ്റിംഗ് എംഎൽഎ മാണി സി കാപ്പനും എൻസിപിയും. 15 സീറ്റുകൾ ആവശ്യപ്പെട്ട ജോസ് കെ മാണി വിഭാഗത്തിന് 12-13 സീറ്റുകൾ എൽഡിഎഫ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായും പാർട്ടി ചെയർമാൻ സ്ഥാനവുമായും ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തെ, കെ എം മാണിയുടെ മരണ ശേഷം പിളർപ്പിലേയ്ക്കെത്തിച്ചത്. ജോസ് കെ മാണി – പി ജെ ജോസഫ് പോര്, പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുക്കുന്നതിലേയ്ക്ക് നയിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പേരിൽ യുഡിഎഫ് തങ്ങളെ അപമാനിച്ച് പുറത്താക്കിയെന്ന് ജോസഫ് ഗ്രൂപ്പും കോൺഗ്രസ്സും തന്നെ വ്യക്തിഹത്യ നടത്തിയതെന്നും ഇതുകൊണ്ടാണ് എൽഡിഎഫിലേയ്ക്ക് പോകുന്നതെന്നും ഇടതുമുന്നണിയുടെ നയങ്ങളോട് യോജിപ്പാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിയെ ശക്തിപ്പെടുത്തുമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. ഈ വർഷം അവസാനം നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും 2021 ഏപ്രിൽ-മേയിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിും മധ്യകേരളത്തിൽ വലിയ നേട്ടമുണ്ടാക്കാൻ ഇത് സഹായകമാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.

യെമനില്‍ വധശിക്ഷയ്ക്കു വിധിച്ച് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ദയാഹര്‍ജി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതോടെ ദയാധനം ഉള്‍പ്പെടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതുന്നത്.

2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണു നിമിഷയ്ക്കു കോടതി വധശിക്ഷ വിധിച്ചത്. നഴ്‌സായ നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ തലാലിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ സഹായത്തിന്റെ മറവില്‍ ക്ലിനിക്കിലെ പണം തട്ടിയെടുക്കാനുള്ള തലാലിന്റെ ശ്രമം നിമിഷ ചോദ്യം ചെയ്തത് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി. ഇതിനിടെ, വ്യാജരേഖകള്‍ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്‌തെന്നു കാണിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീഡീപ്പികയും ചെയ്തു. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതോടെ നാട്ടിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയായി. കൊടിയ പീഡനങ്ങള്‍ക്കൊടുവിലായിരുന്നു തലാലിനെ നിമിഷ കൊലപ്പെടുത്തിയത്. നിമിഷയെ സഹായിച്ച നഴ്സ് ഹനാന്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

സാഹചര്യങ്ങളും അനുഭവിച്ച പീഡനങ്ങളും ചൂണ്ടിക്കാട്ടി, വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ സമര്‍പ്പിച്ച അപ്പീല്‍ ആഗസ്റ്റ് 26ന് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കേസില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ മാറ്റിവെക്കുകയും ചെയ്തു. 90 ദിവസത്തിനകെ നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വധശിക്ഷക്കെതിരെ നിമിഷയുടെ അഭിഭാഷകര്‍ യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനു മുന്നില്‍ വാദിക്കണം. തലാലിന്റെ കുടുബവുമായി സംസാരിച്ച് ദയാധനം ലഭ്യമാക്കി കേസ് തീര്‍പ്പാക്കുന്നതിനാണ് എംബസി ഉദ്യോഗസ്ഥരും സാമുഹിക പ്രവര്‍ത്തകരും ശ്രമിക്കുന്നത്.

Copyright © . All rights reserved