India

അമ്മയും കാമുകനും തമ്മിലുള്ള അവിഹിത ബന്ധം നേരിട്ട് കാണാനിടയായ ആറാം ക്ലാസ്സുകാരനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കാമുകനായ യുവാവിനെതിരെ പോലീസ് കേസെടുത്തു. മടികൈ സ്വദേശി റിജേഷ് (32) നെതിരെയാണ് പോലീസ് കേസെടുത്തത്. മടികൈ പഞ്ചായത്തിലെ നാലാം വാർഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രവാസിയുടെ ഭാര്യയെ കാണാനായി കാമുകൻ സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരുടെയും അവിഹിത ബന്ധം യുവതിയുടെ ആറാം ക്ലാസ്സുകാരനായ മകൻ കാണാനിടയായതോടെ കുട്ടിയുടെ കഴുത്തി കുരുക്ക് മുറുക്കി കൊലപ്പെടുത്താൻ കാമുകൻ ശ്രമം നടത്തുകയായിരുന്നു. എന്നാൽ വിദ്യാർത്ഥി ഓടി രക്ഷപ്പെടുകയും വിവരം നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.

പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധം പുറത്തറിയുമെന്ന് ഭയന്നാണ് കാമുകൻ കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയത്. തുടർന്ന് യുവതിയുടെ വീട്ടിൽ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറാം ക്ലാസ്സുകാരൻ പറഞ്ഞതനുസരിച്ച് നാട്ടുകാരിൽ ചിലർ വീട്ടിലെത്തിയപ്പോഴേക്കും കാമുകൻ രക്ഷപ്പെട്ടിരുന്നു.

അതേസമയം പ്രദേശത്തെ പാർട്ടി പ്രവർത്തകർ ഇടപെട്ട് സംഭവം രഹസ്യമായി ഒതുക്കി തീർക്കാൻ ശ്രമിച്ചിരുന്നു. കൂടാതെ പോലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് മാനസിക രോഗിയാണെന്ന് വരുത്തി തീർത്ത് കേസിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമവും നടന്നു.

വിദ്യാർഥികൾക്ക് സദാചാര പാഠവുമായി കോഴിക്കോട് എന്‍.ഐ.ടി. പൊതുയിടങ്ങളിൽ സ്നേഹപ്രകടനങ്ങൾ വിലക്കിക്കൊണ്ട് സർക്കുലർ ഇറക്കി. ക്യാമ്പസിന് പുറത്ത് നിന്നും മറ്റും വിദ്യാർഥികളുടെ പെരുമാറ്റത്തിൽ നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് സർക്കുലർ.

ക്യാമ്പസിന് അകത്തും പുറത്തും പരിധി വിട്ട സ്നേഹ പ്രകടനം പാടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സർക്കുലർ പുറത്ത് വിട്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ മറ്റ് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും കാണുന്നവർക്ക് അലോസരമുണ്ടാക്കുന്നുവെന്നും കാണിച്ചാണ് ഉത്തരവ്.

ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

മലയാളി ദമ്പതികളെ മംളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ രവീന്ദ്രൻ (55), സുധ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാവിലെയാണ് ഇരുവരേയും മരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മംഗളൂരു നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ബ്ലൂ സ്റ്റാർ ഹോട്ടലിൽ ഈ മാസം ആറാം തീയതിയാണ് രവീന്ദ്രനും, ഭാര്യ സുധയും മുറിയെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വസ്ത്രവ്യാപാരികളായ രവീന്ദ്രനും ഭാര്യയും മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഇരുവരുടെയും ബന്ധുക്കൾ മംഗലൂരിൽ എത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വരുന്ന 16-ന് വീണ്ടും വിസ്തരിക്കും. കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവിന്റെ മൊഴി എന്തായിരിക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഈ മൊഴിയില്‍ തൂങ്ങിയാകും ദിലീപിന്റെ ഭാവി നിശ്ചയിക്കപ്പെടാന്‍ പോവുന്നത്. അതിനാല്‍ ഈ മൊഴി അതിപ്രധാനമായി മാറുകയാണ്.

എന്തായിരിക്കും മഞ്ജുവിന്റെ മൊഴി എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആദ്യം വിളിച്ചു പറഞ്ഞത് മഞ്ജു വാര്യരാണ്. ആ നിലപാടില്‍ നിന്നും നടി മാറിയിട്ടുമില്ല. നടി മൊഴി മാറ്റുമോ അതോ പഴയ മൊഴിയില്‍ ഉറച്ച് നില്‍ക്കുമോ എന്നതാണ് പ്രധാന കാര്യം. ദിലീപിന് എതിരായ മിക്ക സാക്ഷികളും മൊഴി മാറ്റിയ കേസ് കൂടിയാണിത്. ദിലീപിന് ആശ്വാസമായ കാര്യവും ഈ മൊഴിമാറ്റം തന്നെ. എന്നാല്‍ മഞ്ജു പറഞ്ഞതില്‍ ഉറച്ചു നിന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായി മൊഴിയിലുണ്ട്. ശക്തമായ മൊഴി കൂടിയായി ഈ വാക്കുകള്‍ മാറി.

പ്രോസിക്യൂഷന്റെ വാദം തന്നെ മഞ്ജുവിന്റെ മൊഴി ആധാരമാക്കിയുള്ളതാണ്. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതു തെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. ആക്രമിക്കപ്പെട്ട നടിയുടെ ഒപ്പം ഉറച്ചു നിന്ന നടിയാണിവര്‍. ദിലീപിന്റെ മുന്‍ ഭാര്യയും. നടി ഇപ്പോഴും പ്രോസിക്യൂഷന് ഒപ്പം ഉറച്ച് നില്‍ക്കുകയാണ്.

മഞ്ജുവിന്റെ മൊഴി ഇങ്ങനെയാണ്:

ദിലീപേട്ടനുമായുള്ള വിവാഹത്തിനുശേഷം സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു. വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.

ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ”നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു” എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു. ഇങ്ങനെയൊക്കെ വളരെ ശക്തമായാണ് മഞ്ജുവിന്റെ മൊഴി നീങ്ങുന്നത്. പറഞ്ഞതില്‍ മഞ്ജു ഉറച്ച് നില്‍ക്കുകയും നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആവര്‍ത്തിക്കുകയും ചെയ്‌താല്‍ ആക്രമിക്കപ്പെട്ട നടിയെ തേടി നീതി എത്തുക തന്നെ ചെയ്യും.

പേരിൽ നിന്ന് ‘മേനോനെ’ ഒഴിവാക്കി നടി സംയുക്ത. ധനുഷിന്റെ ‘വാത്തി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ഇനി തന്നെ മേനോൻ എന്ന് ചേർത്ത് വിളിക്കരുതെന്ന് നടി വ്യക്തമാക്കി. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അഭിമുഖത്തിൽ മാദ്ധ്യമപ്രവർത്തക ‘സംയുക്ത മേനോൻ’ എന്ന് വിളിച്ചപ്പോൾ സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്നായിരുന്നു നടിയുടെ പ്രതികരണം. ‘മുൻപ് മേനോൻ എന്ന ജാതിവാൽ ഉണ്ടായിരുന്നു. പക്ഷേ എന്റെ സിനിമകളിൽ നിന്ന് അത് നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.’ -നടി വ്യക്തമാക്കി.

ഇതിനുമുൻപ് തന്നെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് സംയുക്ത ‘മേനോനെ’ ഒഴിവാക്കിയിരുന്നു. അതേസമയം, ‘വാത്തി’ ഫെബ്രുവരി പതിനേഴിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ടീച്ചറുടെ വേഷത്തിലാണ് നടിയെത്തുന്നത്.

മോഹൻലാൽ നായകനായ രാജ ശിൽപ്പി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ഭാനു പ്രിയ. പിന്നീട് അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ,ഋഷ്യശൃങ്കൻ, രാജ ശില്പി, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച താരം നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ്. ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ഒരു നർത്തകിയായാണ് ഭാനു പ്രിയ അഭിനയിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിൽ സജീവമായ സമയത്തായിരുന്നു ഭാനു പ്രിയ വിവാഹിതയായത്. 1998ൽ അമേരിക്കയിലെ എഞ്ചിനീയർ ആയ ആദർശ് കൗശലിനെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഇരുവർക്കും അഭിനയ എന്നൊരു മകൾ കൂടിയുണ്ട്.ഭർത്താവിന്റെ മരണശേഷം സിനിമയിൽ നിന്നും നൃത്തത്തിൽനിന്നും മാറി നിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ തന്റെ അസുഖത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

വളരെ മോശമായ മാനസികാവസ്ഥയിൽ കൂടിയാണ് താരമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ നൃത്തതോട് തനിക്ക് താൽപ്പര്യമില്ല അതുകാരണം വീട്ടിൽ പോലും താൻ ഇപ്പോൾ നൃത്തം പരിശീലിക്കാറില്ലെന്ന് ഭാനുപ്രിയ പറയുന്നു. തന്റെ ഓർമ്മ ശക്തി കുറഞ്ഞു. രണ്ട് വർഷത്തോളമായി ഇങ്ങനെ. അതിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. ഓർക്കേണ്ട പല കാര്യങ്ങളും താൻ മറന്നുപോവുകയാണെന്നും അടുത്തിടെ ചില സിനിമ ഡയലോഗുകൾ പോലും താൻ മറന്നെന്നും താരം പറയുന്നു.

റോഡിൽ അയഞ്ഞു തൂങ്ങിക്കിടക്കുന്ന കേബിൾ ആദ്യം കുരുങ്ങിയത് മകൻ വിഷ്ണുവിന്റെ കഴുത്തിലാണ്. ഉടനടി വെട്ടിച്ചുമാറ്റിയതിനാൽ വലിയ അപകടത്തിൽ നിന്നാണ് വിഷ്ണു കരകയറിയത്. പിന്നിലൂടെ എത്തുന്ന തന്റെ മാതാപിതാക്കൾക്ക് വിഷ്ണു മുന്നറിയിപ്പും നൽകി. കണ്ണടച്ച് തുറക്കും മുൻപേയായിരുന്നു അമ്മ റോഡിൽ പിടഞ്ഞു വീണ് മരിച്ചത്. അപകടം കണ്ട് അച്ഛൻ ഒഴിഞ്ഞു മാറിയെങ്കിലും കേബിൾ അമ്മ ഉഷയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

കുടുംബാംഗങ്ങളുടെ കൺമുന്നിൽ വെച്ച് തന്നെയായിരുന്നു ദാരുണ മരണം. മൂത്ത മകൻ വിശാഖിന്റെ ഭാര്യ മഞ്ജുവിന്റെ വീട്ടിൽ ഉത്സവാഘോഷച്ചടങ്ങിൽ പങ്കെടുത്ത ശേഷം രണ്ടു ബൈക്കുകളിലായി മടങ്ങുകയായിരുന്നു കുടുംബം. ”ഇരുട്ടായിരുന്നു. കേബിൾ തൂങ്ങിക്കിടക്കുന്നതു കണ്ടില്ല. എന്തോ മുഖത്തു തട്ടിയപ്പോൾ പെട്ടെന്നു തല കുനിച്ചു. പിന്നിലിരുന്ന ഉഷ തെറിച്ചു വീണപ്പോഴാണ് അപകടം മനസ്സിലായത്” ഭാര്യയ്ക്കു പറ്റിയ അപകടം വിജയൻ പറയുന്നു.

തിങ്കളാഴ്ച രാത്രി 10.20ന് കായംകുളം ഇടശേരിൽ ജംക്ഷനു സമീപം എരുവമുട്ടാണിശേരിൽ റോഡിൽ ഉണ്ടായ അപകടത്തിലാണ് ആദിനാട് വടക്ക് കണ്ടത്തിൽതറയിൽ ഒ.ഉഷ(56) മരിച്ചത്. ബിഎസ്എൻഎല്ലിന്റെയും സ്വകാര്യ ടെലികോം സ്ഥാപനങ്ങളുടെയും പ്രാദേശിക ചാനലുകളുടെയും കേബിളുകളാണു റോഡിൽ തൂങ്ങിക്കിടന്നിരുന്നത്. എരുവ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചകൾ കടന്നുപോകാൻ കേബിളുകൾ അഴിച്ചുമാറ്റി പോസ്റ്റിൽ കെട്ടിയിരുന്നതായി കേബിൾ ഉടമകൾ പറഞ്ഞു.

യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം ജബല്‍ ജൈസ് സന്ദര്‍ശിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ജബല്‍ ജൈസില് ശനിയാഴ്ച എത്തിയ സംഘം രാത്രി അവിടെ തങ്ങുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് സുല്‍ത്താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സുല്‍ത്താനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ അഖില്‍, മുഹമ്മദ് ഷഫീഖ്, സഹല്‍, ഹാദി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അഖില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

മറ്റുള്ളവരുടെ പരിക്കുകള് സാരമുള്ളതല്ല. അബുദാബിയിലെ വിടെക് കെയര്‍ എന്ന സ്ഥാപനത്തില്‍ ആര്‍ക്കൈവ്‌സ് ക്ലര്‍ക്ക് ആണ് മുഹമ്മദ് സുല്‍ത്താന്. റംലയാണ് മാതാവ്. സഹോദരങ്ങള് – ഷറഫുദ്ദീന്‍, ഷക്കീല, ഷഹന.

കെടി ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസ്സ് മുറിയിൽ വെട്ടികൊലപ്പെടുത്തുന്നതിന് സാക്ഷിയായ വിദ്യാർത്ഥിനി ജീവനൊടുക്കി. പാനൂർ സ്വദേശിനി ഷെസീന (31) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കൂത്തുപറമ്പ് മൊകേരി യുപി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷെസീന കൊലപാതകം നേരിട്ട് കണ്ടതിനെ തുടർന്ന് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡർ എന്ന മാനസിക രോഗം ബന്ധിച്ച ഷെസിന കഴിഞ്ഞ 24 വർഷത്തോളമായി ചികിത്സ തേടിവരികയായിരുന്നു.

1999 ലാണ് കൂത്തുപറമ്പ് മൊകേരി യുപി സ്‌കൂളിലെ അധ്യാപകനായ കെടി ജയകൃഷ്ണൻ മാസ്റ്ററെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സിപിഎം പ്രവർത്തകർ ക്ലാസ്സ് റൂമിൽ കയറി വിദ്യാർത്ഥികൾക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടികൾക്ക് പ്രിയങ്കരനായ അധ്യാപകനായിരുന്നു കെടി ജയകൃഷ്ണൻ മാസ്റ്റർ. ഈ സംഭവത്തിന് ശേഷം കൊലപാതകം നേരിട്ട് കണ്ട വിദ്യാർത്ഥികൾ മാസങ്ങളോളം സ്‌കൂളിലേക്ക് പോകാൻ ഭയപ്പെട്ടിരുന്നു.

പതിനാറോളം വിദ്യാർത്ഥികളാണ് കൊലപാതകം നടക്കുമ്പോൾ ക്ലാസ്സ് മുറിയിലുണ്ടായിരുന്നത്. അതിൽ പല വിദ്യാർത്ഥികളും പിന്നീട് മറ്റ് സ്‌കൂളുകളിലേക്ക് മാറിപോയിരുന്നു. കൊലപാതകം നടക്കുമ്പോൾ ഏറ്റവും മുന്നിലുള്ള ബെഞ്ചിലായിരുന്നു ഷെസീന ഇരുന്നത്. അധ്യാപകന് വെട്ടേറ്റപ്പോൾ വിദ്യാർത്ഥികളുടെ മുഖത്ത് രക്തം ചിതറി തെറിച്ചതായി അന്നത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ ഒരു വിദ്യാർത്ഥി ജീവിതകാലം മുഴുവൻ മാനസിക അസ്വസ്ഥകൾ നേരിട്ട് ഒടുവിൽ ജീവിതം അവസാനിപ്പിച്ചു.

 

പൂർണ നഗ്നനായ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി കെഎപി കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കലഞ്ഞൂർ സ്വദേശി അനന്തു (28) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പ്രദേശ വാസികളാണ് അനന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് ദിവസം മുൻപ് അനന്ദുവിനെ കാണാതായതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ കണ്ടെത്തി. കനാലിന്റെ പടവുകളിൽ രക്തം കണ്ടെത്തിയാതായി പോലീസ് പറയുന്നു.

നിരവധി കേസുകളിലെ പ്രതിയാണ് മരിച്ച അനന്ദുവെന്നാണ് വിവരം. പോലീസിനെ ആക്രമിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ പത്തനംതിട്ടയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RECENT POSTS
Copyright © . All rights reserved