India

തനിക്ക് വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നെന്ന് തുറന്ന് പറഞ്ഞ് നടൻ ജോജു ജോർജ് രംഗത്ത്. ഒരിടവേളയ്ക്ക് ശേഷം ഇരട്ട എന്ന സിനിമ താരത്തിന്റേതായി പുറത്തെത്തിയിരുന്നു. സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ താനിപ്പോൾ സ്ട്രഗിൾ ചെയ്യുകയാണ് എന്നാണ് ജോജുവിന്റെ തുറന്നുപറച്ചിൽ.

ഇക്കാരണത്താൽ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചെന്ന് നടൻ ജോജു ജോർജ് അറിയിച്ചു. തന്നെ ഒരു കലാകാരനെന്ന നിലയിൽ അംഗീകരിച്ചവർക്ക് നന്ദി പറഞ്ഞ താരം, വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നതു മൂലം സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

തനിക്ക് ആരോടും ഒരു പരാതിയുമില്ല. ഇനിയുള്ള കാലം അഭിനയത്തിലും സിനിമയിലും ശ്രദ്ധകേന്ദ്രീകരിക്കും.ഇതുവരെ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാ സിനിമകളെയും പിന്തുണയ്ക്കണം. ഇരട്ട എന്ന എന്റെ പുതിയ സിനിമയോട് നിങ്ങൾ കാണിച്ച് സ്നേഹത്തിന് നന്ദിയെന്നും താരം പറഞ്ഞു.

താൻ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാൻ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇൻബോക്സിൽ എല്ലാം കടുത്ത ആക്രമണമായി. ഞാൻ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. തന്നെ വെറുതെ വിടണമെന്നും താരം അഭ്യർത്ഥിക്കുന്നു.

കൂടാതെ, ‘ഞാൻ ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്ക്കോളാം. കരിയറിൽ ഞാൻ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതിൽ നിങ്ങൾ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാൽ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിർബന്ധമെങ്കിൽ ഒന്നും പറയാൻ പറ്റില്ല. പിന്തുണയ്ക്കുന്നവർക്ക് നന്ദി’- ജോജു വീഡിയോയിലൂടെ പ്രതികരിച്ചതിങ്ങനെ.

സഹോദരിയുടെ മകളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അമ്മാവൻ അറസ്റ്റിൽ. വർക്കല കല്ലമ്പലം സ്വദേശി ഇസ്മായിൽ (55) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിതാവിന്റെ കടയിലിരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്വത്ത് തർക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് വിവരം.

കടയിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ യുവതി നിലവിളിച്ച്കൊണ്ട് കടയിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് നിലത്ത് കിടന്ന് ഉരുണ്ടതോടെ തീ അണഞ്ഞെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാട്ടുകാർ ഇടപെട്ട് യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

അതേസമയം വിഷം കഴിച്ച ശേഷമാണ് ഇസ്മായിൽ യുവതിയെ കൊലപ്പെടുത്താനെത്തിയത്. നാട്ടുകാർ തടഞ്ഞ് വെച്ച ഇസ്മയിലിനെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

കമ്പി കയറ്റിപോകുകയായിരുന്ന ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പാലക്കാട് പുതുക്കോട് സ്വദേശി ശ്രേധേഷ് (21) ആണ് മരിച്ചത്. പട്ടിക്കാട് ദേശീയപാതയിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.

കമ്പി കയറ്റി പോകുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്. ലോറിയുടെ പുറകിലായിരുന്ന യുവാവിന് പെട്ടെന്ന് ബൈക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് തലയിൽ കമ്പി തുളച്ച് കയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദിവാസി യുവാവ് വിശ്വനാഥന്റേത് ആത്മഹത്യയല്ല, മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് കുടുംബത്തിൻ്റെ ആരോപണം. ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമാണ് 46കാരനായ കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആൾക്കൂട്ട മർദനത്തിനിരയായ ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 8 വർഷത്തിനു ശേഷമുണ്ടായ കുഞ്ഞിന്റെ മുഖം കണ്ട് സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്നു സഹോദരൻ രാഘവൻ പറഞ്ഞു. വിശദമായ അന്വേഷണം നടത്തണം.

ബന്ധുക്കളുടെ ഒപ്പ് വാങ്ങാതെയാണു വിശ്വനാഥന്റെ പോസ്റ്റ്മോർട്ടം നടത്തിയതെന്നും സഹോദരൻ ആരോപിച്ചു. വിശ്വനാഥന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. അതേസമയം, കഴുത്തു മുറുകിയതാണു മരണ കാരണമെന്നാണു മെഡിക്കൽ കോളജ് പോലീസിന്റെ നിഗമനം.

വിശദമായ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങൾ ഇന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മിഷനും മെഡിക്കൽ കോളജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

ബുദീനയിൽ പാകിസ്ഥാൻകാരന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പാക്കിസ്ഥാൻ കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഷാർജയിലെ ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. ഹൈപ്പർമാർക്കറ്റിന് സമീപത്തുള്ള കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താനിയും തമ്മിൽ തർക്കമുണ്ടായി ഇത് പരിഹരിക്കാനെത്തിയ ഹക്കീമിനെ പാകിസ്ഥാനി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പാകിസ്താനിയുടെ ആക്രമണത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായർ. 1994 ൽ പുറത്തിറങ്ങിയ മാനത്തേരായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ടുവിലെ സരിത എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അഞ്ചു സുന്ദരികൾ, നെല്ലു, കോട്ടി, ആട്, ലൈല ഓ ലൈല, പുള്ളിക്കാരൻ സ്റ്റാറ, ചങ്ക്‌സ്, മണിയറയിലെ അശോകൻ തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. നടിയും മോഡലുമായ താരം ചില ഷോട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തമിഴ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു നടൻ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചും തുടർന്ന് പ്രണയം നിരസിച്ചതിന്റ പേരിൽ അയാളിൽനിന്നും തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ചും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 2009 ൽ താൻ ആദ്യമായി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ആ ചിത്രത്തിന്റെ സഹനിർമാതാവും ചിത്രത്തിലെ വില്ലനുമായ വ്യക്തി തന്നോട് പ്രണയാഭ്യർത്ഥ നടത്തിയെന്നാണ് അഞ്ജലി പറയുന്നത്. തന്റെ ചേച്ചിയും സിനിമ നടിയായിരുന്നു അവൾ ഭരതരാജിനെ വിവാഹം കഴിച്ച് തമിഴ് നാട്ടിൽ സെറ്റിൽഡ് ആയിരിന്നു അതുപോലെ താനും അയാളെ വിവാഹം ചെയ്യണമെന്നായിരുന്നു അയാളുടെ ആവശ്യമെന്ന് അഞ്ജലി പറയുന്നു.

പക്ഷെ അവിടുത്തെ രീതികൾ തനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു നാട്ടിൽ കുടുംബംമായി ജീവിക്കാനായിരുന്നു താൻ ആഗ്രഹിച്ചത്. എന്നാൽ ഷൂട്ടിംഗ് സെറ്റിലും പലയിടത്തും അയാൾ തന്നെ ശല്യം ചെയ്തുകൊണ്ടിരുന്നു. തന്റെ വണ്ടി തടഞ്ഞു വയ്ക്കൽ ബാഗ് എടുത്തു മാറ്റൽ തുടങ്ങി തന്നെ തള്ളിയിടുകപോലും അയാൾ ചെയ്തിരുന്നു. ഒടുവിൽ അയാളെ ഭയന്ന് താൻ പോലീസ് പ്രൊട്ടക്ഷൻ പോലും ആവശ്യപ്പെട്ടിരുനെന്നു അഞ്ജലി പറയുന്നു.

ട്രെയിനിൽ നിന്നും കൊണ്ടുപോയ ബാഗ് അയാളുടെ അനുജത്തി എത്തിച്ചുതരാമെന്നു പറഞ്ഞിരുന്നു. അനുജത്തി തന്നെ അയാളുടെ വീട്ടിലേക്ക് വിളിച്ചു. പക്ഷെ അവിടെ എത്തിയപ്പോൾ അയാൾ മലേഷ്യയിൽ ഒരു ഷൂട്ടിനുപോയെന്നായിരുന്നു തന്നോട് പറഞ്ഞത്. സിനിമയുടെ പോസ്റ്റർ കാണിച്ചു തരാമെന്നു പറഞ്ഞ് അവർ തന്നെ വീട്ടിനകത്തേക്ക് കൊണ്ടുപോയി വാതിലടച്ചു. അപ്പോൾ അയാൾ അകത്തുണ്ടായിരുന്നു. ആദ്യം അയാളുടെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് തന്നെ അടിച്ചു. കയ്യിൽ കത്തിയുമുണ്ടായിരുന്നു.

തന്റെ അമ്മയും മറ്റുള്ളവരും പുറത്തുണ്ടായിരുനെങ്കിലും വിളിക്കാൻ പേടിയായിരുന്നു. അയാളുടെ സിനിമയിൽ താൻ നായികയാവണമെന്ന് പറഞ്ഞ് കുറേ മുദ്ര പത്രങ്ങളിൽ അയാൾ തന്നെ കൊണ്ട് ഒപ്പിടിപ്പിച്ചു. ഒരു പ്രണയ ലേഖനവും തന്നെകൊണ്ട് എഴുതിപ്പിച്ചു. അതിനിടയിൽ എപ്പോഴോ ഫോൺ കൈയിൽ കിട്ടിയപ്പോൾ അമ്മയെ വിളിച്ചു. ഭാഗ്യം കൊണ്ട് താൻ രക്ഷപെട്ടെന്ന് താരം പറയുന്നു.

ജോൺ കെ.എരുമേലി (83) അന്തരിച്ചു. ദീർഘകാലം സി.പി.ഐ (എം.എൽ) ലിബറേഷൻ സംസ്ഥാന ലീഡിംഗ് ടീം സെക്രട്ടറിയായി പ്രവർത്തിച്ചു. കവി, കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 1988ൽ ബീഹാറിൽ നടന്ന പാർട്ടിയുടെ നാലാം പാർട്ടി കോൺഗ്രസ്സ് മുതൽ പ്രതിനിധിയായി പങ്കെടുത്തു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സന്ദർശിച്ചിട്ടുണ്ട്. 1960-70 കാലഘട്ടത്തിൽ ഇടമറുകിനൊപ്പം കേരള യുക്തിവാദി സംഘത്തിൽ പ്രവർത്തിച്ചു. ലിബറേഷൻ്റെ കോട്ടയം ജില്ലാ കമ്മറ്റിയിൽ അംഗമായി പ്രവർത്തിച്ചു.

1972 ൽ എരുമേലി കനകപ്പലം പോസ്റ്റോഫിസിൽ പോസ്റ്റ്മാനായി പ്രവർത്തിച്ചു. പിന്നീട് ജോലി രാജിവച്ച് മുഴുവൻ സമയ സാമൂഹിക രാഷ്ട്രിയ പ്രവർത്തകനായി. കൊച്ചിയിൽ 2013 ൽ നടന്ന ജിം വിരുദ്ധ സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ പോയി.

ജനകീയ ശബ്ദം, എം.എൽ സന്ദേശം എന്നീ മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചു. പ്രസിദ്ധീകരിച്ച കൃതികൾ:- പൗര മൃഗങ്ങൾ (കഥകൾ) മതവും, മാക്സിസവും (പഠനം) അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ (പഠനം) കാറൽ മാക്സ്, എംഗൽസ്, ഹോ ചി മിൻ (ജീവചരിത്രം) കമ്യൂണിസ്റ്റ് മാനിഫെസ് റ്റോ ചരിത്രപരമായ വായന (പഠനം) തീപ്പക്ഷികളുടെ കോളനി (നോവൽ) വസന്തം വീണ്ടും വരാതിരിക്കില്ല (കവിത) ചാരുമജുംദാർ (എഡിറ്റർ) പാലക്കാട് ജംഗ്ഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.(കഥകൾ) വന്ന വഴി ( ആത്മകഥ )

ഭാര്യ: – അമ്മിണിക്കുട്ടി. മക്കൾ: രാജേഷ് കെ.എരുമേലി (പത്രപ്രവർത്തകൻ) മുകേഷ് (ബിസ്സിനസ്സ്) . മരുമക്കൾ: സ്നേഹലത, സിന്ധു . ശവസംസ്ക്കാര ചടങ്ങുകൾ 13 – 2 – 2023 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുണ്ടക്കയം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി എന്ന പരമ്പരയിൽ പദ്മിനി പപ്പി എന്ന കഥാപത്രത്തെ അവരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സുചിത്ര നായർ. വാനമ്പാടിയിൽ ഒരു വില്ലത്തിയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സുള്ള താരം തന്റെ പുത്തൻ ചിത്രങ്ങളും ഫോട്ടോ ഷൂട്ട്‌ വീഡിയോയും പങ്കുവയ്ക്കാറുണ്ട്. ഒരു നർത്തകി കൂടിയായ താരം പല അവാർഡ് വേദികളിലും നൃത്തമവതരിപ്പിച്ചു പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട്.

പ്രീമിയർ പത്മിനി എന്ന വെബ് സീരിസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അഖിൽ ബി എസ് നായർ. കോമഡി ഷോകളിലൂടെ തന്റെ കലാപ്രവർത്തനത്തിന് തുടക്കം കുറിച്ച താരം കോമഡി എക്സ്പ്രസ്സ്‌ എന്ന ഷോയിലൂടെയാണ് മിനിസ്‌ക്രിനിൽ എത്തുന്നത്. ചില സിനിമകളിലും അഖിൽ അഭിനയിച്ചിട്ടുണ്ട്. മിമിക്രി താരമായി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് സൂരജ് തേലെക്കാട്. സുരാജ് വെഞ്ഞാറമൂടിന്റ ആണ്ട്രോയിഡ്‌ കുഞ്ഞപ്പൻ എന്ന ചിത്രത്തിൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി വേഷമിട്ടുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരാനും സൂരജിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാമൂകാംബിക ക്ഷേത്രത്തിനു മുന്നിൽ വച്ചു സുചിത്രയ്ക്കും സൂരജിനുമൊപ്പമുള്ള ഫോട്ടോയാണ് അഖിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ബിഗ്‌ബോസിൽ ആയിരിക്കുമ്പോൾ തന്റെ സുഹൃത്തുക്കൾ പറഞ്ഞ ആഗ്രഹം സാധിച്ചുകൊടുത്തു. ഇത്തിരി വൈകിയാണെങ്കിലും അത് സാധിച്ചു. വെന്നാണ് അഖിൽ പറഞ്ഞിരിക്കുന്നത്. മൂകാബിക നടയിൽ നിന്നും മൂന്നുപേരും ഒരുമിച്ചുള്ള ആദ്യ ചിത്രം എന്നാണ് അഖിൽ പറഞ്ഞിരിക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രമാണോ എന്നാണ് ഇത് കണ്ട് പലരും സംശയിക്കുന്നത്. ബിഗ് ബോസിൽ ആയിരുന്നപ്പോൾ സുഖിൽ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. പലപ്പോഴും ഇവരുടെ ബന്ധം നിരവധി ട്രോളുകൾക്കും ഇടയാക്കിയിട്ടുണ്ട്.

പറവൂരിൽ അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി (27), മകൻ ആരവ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഇരുവരുടെയും മൃതദേഹം പറവൂർ റയിൽവേ ട്രാക്കിന് സമീപത്ത് നിന്നും കണ്ടെത്തിയത്.

തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും രണ്ടുകുട്ടികളെ ഞാൻ എങ്ങനെ വളർത്തും മാർട്ടിന്റെ കരച്ചിൽ കണ്ടുനിന്ന ഞങ്ങളുടെ കണ്ണുനിറയിച്ചു.

8 വർഷങ്ങൾക്കു മുൻപ് ഞാൻ അവൾക്കു നൽകിയ മന്ത്രകോടി അണിയിച്ചുവേണം അവളെ നാട്ടിലേക്കു അയക്കാൻ എന്ന് മാർട്ടിൻ പറഞ്ഞു.  മാർട്ടിൻ വളരെ വേദനകൾ അനുഭവിച്ചാണ്‌ കടന്നുവന്നത് , മാർട്ടിനു 5 വയസുള്ളപ്പോൾ അമ്മ മരിച്ചു. വിവാഹം കഴിഞ്ഞു ഇന്നലെ 8 വര്ഷം തികഞ്ഞപ്പോൾ രണ്ടുകുട്ടികളെ നൽകി ജീവിതത്തിൽ എല്ലാമെല്ലാം ആയിരുന്ന ഭാര്യയും ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യയുടെ പ്രായമായ രോഗികളായ മാതാപിതാക്കളെ അനുവിന്റെ മരണം അറിയിചിട്ടില്ല, കാരണം അവർക്കതു താങ്ങാൻ കഴിയില്ലന്ന് മാർട്ടിൻ പറഞ്ഞു.

ഇറാക്കിൽ ജോലിചെയുകയായിരുന്ന മാർട്ടിൻ ഭാര്യയുടെ രോഗം മൂർച്ഛിച്ചപ്പോൾ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാൻ നാട്ടിലെത്തി ചികിത്സയിലിരിക്കെ യുകെയിൽ   പോരാൻ അവസരം കിട്ടിയത്.  തുടർന്ന് ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി യുകെയിൽ എത്തിയ മാർട്ടിന്റെ മനസ്സിൽ യുകെയിൽ എത്തിയാൽ ചിലപ്പോൾ അനുവിന് കൂടുതൽ നല്ല ചികിത്സ ലഭിക്കും എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു.

മൂന്നുമാസം മുൻപ് മാർട്ടിൻ ലിവർപൂളിൽ എത്തിയത്, കഴിഞ്ഞ മാസം 2 നു അനുവും ലിവർപൂളിൽ എത്തി. വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നപ്പോൾ രോഗം മൂർച്ഛിച്ചു അനുവിനെ ആശുപത്രിയിൽ എത്തിച്ചു. മാർട്ടിൻ പോകാത്ത പള്ളികൾ ഇല്ല മുട്ടാത്ത വാതിലുകളില്ല പക്ഷെ തന്റെ പ്രയതമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബത്തെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം മാർട്ടിനോടൊപ്പമുണ്ട്.

അനു വയനാട് കാട്ടിക്കുളം വടക്കേടത്ത് കുടുംബാംഗമാണ് നാട്ടിൽ നഴ്സിംഗ് പൂർത്തിയാക്കിയശേഷം കുറച്ചുനാൾ ജോലി ചെയ്തിരുന്നു. മാർട്ടിൻ – അനു ദമ്പതികൾക്ക് രണ്ടുമക്കളാണ് ആഞ്‌ജലീന (7) ലിസബെല്ല(3). അനുവിന് ഒരു ഇരട്ട സഹോദരി കൂടി ഉണ്ട്. അവർ കാനഡയിൽ ജോലിചെയ്യുന്നു.മാർട്ടിൻ ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയിജോലിചെയ്യുന്നത്. പാല പോണാട് വേലിക്കകത്തു കുടുംബാംഗമാണ്.അനുവിന്റെ ബോഡി നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടരുന്നു.

RECENT POSTS
Copyright © . All rights reserved